2026 നവംബർ 3, ചൊവ്വാഴ്ച

Autumn Whispers in Every Petal

Maple Leaf Flowers

Nature's Beauty, Recreated by Hand

“Look at me, friends! I may not be a real flower, but I have something special to offer you!”

Everybody loves flowers. They are nature's own artwork, bringing beauty, warmth, and happiness into our lives. Have you ever wondered why we love decorating our homes with flowers? Their beauty has a powerful emotional impact


. They bring comfort, lift our spirits, and brighten our surroundings.

Fresh flowers are beautiful, but they are not always available or convenient to keep at home. That is why we often turn to artificial flowers to recreate the same charm and beauty.

Nature's wonderful creations bring joy and peace to countless people. Flowers can cheer up someone who is unwell, brighten a dull day, and fill our hearts and homes with happiness.

We have seen so many creative ways of making flowers from paper and fabric. But have you ever imagined making flowers using real leaves? Perhaps not!

Here is a lovely and enjoyable craft idea that brings the beautiful colours of autumn from the outdoors into your home. Using colourful maple leaves, we can create delicate little roses that look surprisingly beautiful and natural.

2026 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കാലം കാത്തുവെച്ച ചരിത്രസ്മൃതി

 

ചരിത്രം ഉറങ്ങുന്ന വഴിയിലൂടെ...

സർവകലാശാലയിൽ ഐച്ഛിക വിഷയമായി ചരിത്രം തിരഞ്ഞെടുത്തപ്പോഴും, അന്നത്തെ മഹാന്മാരെക്കുറിച്ച് പഠിച്ചപ്പോഴും, അവർ വളർന്ന നാടും പ്രവർത്തനമേഖലകളും ഒരുനാൾ നേരിൽ കാണാൻ കഴിയുമെന്ന് അന്നൊരിക്കലും ഞാൻ സങ്കൽപ്പിച്ചിരുന്നില്ല. അവരെക്കുറിച്ച് കൂടുതൽ അറിയാനും അവർ ജീവിച്ച സാഹചര്യങ്ങളിലൂടെ മനസ്സുകൊണ്ടെങ്കിലും ഒന്നു സഞ്ചരിക്കാനും എന്നും ഒരു മോഹമുണ്ടായിരുന്നു.

അമേരിക്കയിൽ വന്നുചേർന്ന നാൾ മുതൽ എന്റെ മനസ്സിൽ ആദ്യം ഇടംപിടിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. അവിടേക്കുതന്നെ ആദ്യം പോകണമെന്നൊരു തീരുമാനവും മനസ്സിലുറപ്പിച്ചിരുന്നു. അത്രമേൽ എന്നെ സ്വാധീനിച്ച ഒരു ചരിത്രപുരുഷനായിരുന്നു അബ്രഹാം ലിങ്കൺ.

ആ മോഹസാക്ഷാത്കാരത്തിന്റെ നിമിഷത്തിലേക്കുള്ള യാത്രയായിരുന്നു പിന്നീട് 


അമേരിക്കയുടെതിനാറാമത്തെ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കൺ.

1809 ഫെബ്രുവരി 12-ന് കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ് സ്പ്രിങ് ഫാമിലാണ് അദ്ദേഹം ജനിച്ചത്. ദരിദ്രരായ തോമസ് ലിങ്കണിന്റെയും നാൻസി ഹാങ്ക്സിന്റെയും മകനായി ഒരു സാധാരണ മരക്കുടിലിൽ ജനിച്ച ആ ബാലൻ ഒരുനാൾ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ പ്രസിഡന്റുമാരിൽ ഒരാളായി മാറുമെന്ന് ആരും കരുതിയിരിക്കില്ല.

1861 മാർച്ച് 4 മുതൽ 1865 ഏപ്രിൽ 15 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി. ഭാര്യ മേരി ടോഡ് ലിങ്കൺ. റോബർട്ട് ടോഡ് ലിങ്കൺ, എഡ്വേർഡ് ബേക്കർ ലിങ്കൺ, വില്ലി ലിങ്ക


ലിങ്കൺ ജീവിച്ചിരുന്ന വീട്...

മ്യൂസിയത്തിൽ ഇനിയും ഒരുപാട് കാണാനുണ്ടായിരുന്നു. എന്നാൽ അവിടെ മാത്രം കണ്ടാൽ മതിയാകില്ലല്ലോ! അദ്ദേഹം ജീവിച്ചിരുന്ന വീട് കൂടി കാണാനുള്ള തിടുക്കമായിരുന്നു മനസ്സുനിറയെ.

രാവിലെ മുതൽ സന്ദർശകരുടെ വരവ് നിയന്ത്രിച്ചുകൊണ്ട് ഗൈഡുകൾ അവിടെ സജീവമായിരുന്നു. ഞങ്ങളും ആ സന്ദർശകസംഘത്തിന്റെ ഭാഗമായി.

അവിടെ അപ്പോഴും ചില ഖനനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നു. ചരിത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ ശാസ്ത്രജ്ഞർ തിരക്കിലായിരുന്നു. അവരുടെയടുത്തുചെന്ന് ഞാൻ ഒരു ചരിത്രാധ്യാപികയാണെന്നു പറഞ്ഞപ്പോൾ അവർ വളരെ താൽപര്യത്തോടെ ഓരോ കാര്യങ്ങളും കാണിച്ചുതന്നു. മണ്ണിനടിയിൽ മറഞ്ഞുകിടന്ന കാലത്തിന്റെ അടയാളങ്ങൾ കണ്ടെത്താനുള്ള അവരുടെ പരിശ്രമം എന്നെ ഏറെ ആകർഷിച്ചു.

അവിടെ കൂടുതൽ നേരം ചെലവഴിക്കണമെന്നുണ്ടായിരുന്നെങ്കിലും സമയം അനുവദിച്ചില്ല. ഇനിയും പകുതിപോലും കണ്ടുതീർന്നിട്ടില്ലല്ലോ എന്നൊരു വിഷമവും മനസ്സിലുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ വീടിന്റെ പരിസര


വും പഴയകാല ജീവിതരീതികളും ഗ്രാമത്തിന്റെ രൂപഭംഗിയും ഓരോന്നായി കണ്ടറിഞ്ഞു. പഴയ വീടുകൾ, അയൽപക്കങ്ങൾ, കുതിരവണ്ടികൾ, കന്നുകാലിത്തൊഴുത്ത്, കിണറ്റിലെ വെള്ളം ശേഖരിച്ചിരുന്ന ബാരലുകൾ, ലിങ്കണിന്റെ രണ്ടാമത്തെ കട എന്നിവയെല്ലാം ആ കാലഘട്ടത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

ചിലയിടങ്ങളിൽ അന്നത്തെ ജീവിതരീതികൾ പുനരാവിഷ്കരിക്കുന്നതിനായി പ്രത്യേകം വേഷം ധരിച്ചവരെയും കാണാമായിരുന്നു. അന്നത്തെ വീട്ടുജോലിക്കാരിയുടെ വേഷത്തിൽ ഒരാൾ നിൽക്കുന്നത് കണ്ടപ്പോൾ ആ കാലഘട്ടത്തിലെ ജീവിതം മനസ്സിൽ തെളിഞ്ഞുവന്നു.

ഒരു സാധാരണ ബാലനിൽനിന്ന് മഹാനായ നേതാവിലേക്ക്...

ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അബ്രഹാം ലിങ്കണിന്റെ ജീവിതം പരിശോധിക്കുമ്പോൾ അത് അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ചരിത്രമാണെന്നു മനസ്സിലാകും.

ദരിദ്രമായ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ബാല്യത്തിൽ വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചെറുപ്പത്തിൽത്തന്നെ അച്ഛനോടൊപ്പം കൃഷിപ്പണികളിൽ സഹായിക്കേണ്ടിവന്നു.

അമ്മ നാൻസിയായിരുന്നു അദ്ദേഹത്തെ എഴുത്തും വായനയും പഠിപ്പിച്ചത്. ഈസോപ്പുകഥകൾ പോലുള്ള സന്മാർഗകഥകൾ പറഞ്ഞുകൊടുത്തും വായനയിലേക്ക് വഴിതെളിച്ചും അമ്മ അദ്ദേഹത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.

എന്നാൽ ഒൻപതാം വയസ്സിൽ അമ്മയുടെ മരണം ആ ബാലന്റെ ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. പിന്നീട് പിതാവ് മറ്റൊരു വിവാഹം കഴിച്ചു. കുടുംബം പല കാരണങ്ങളാൽ പല സ്ഥലങ്ങളിലേക്കും താമസം മാറ്റി.

ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും വായനയോടുള്ള താൽപര്യം അദ്ദേഹം കൈവിട്ടില്ല. സ്വയം പഠിച്ചും ജീവിതാനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടും അദ്ദേഹം മുന്നോട്ടുപോയി.

യൗവനകാലത്ത് പലവിധ ജോലികളും ചെയ്തു. കച്ചവടക്കാരനായും പോസ്റ്റ്മാനായും വഞ്ചിയിൽ ചരക്കുകൾ കൊണ്ടുപോകുന്ന തൊഴിലാളിയായും പ്രവർത്തിച്ചു. ഗുസ്തിക്കാരനായും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഒരിക്കൽ ന്യൂ ഓർലിയൻസിലേക്കുള്ള യാത്രയ്ക്കിടെ കണ്ട അടിമച്ചന്ത അദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തിൽ വേദനിപ്പിച്ചു. മനുഷ്യനെ മനുഷ്യനായി കാണാത്ത ആ ക്രൂരമായ സമ്പ്രദായത്തിനെതിരെ പോരാടണമെന്ന ഉറച്ച തീരുമാനം അന്നുമുതൽ അദ്ദേഹത്തിന്റെ മനസ്സിൽ ശക്തിപ്പെട്ടു.

1832-ൽ രാഷ്ട്രീയരംഗത്തേക്ക് കടന്ന അദ്ദേഹം ഇല്ലിനോയി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചു. പിന്നീട് സ്വയം നിയമപഠനം നടത്തി അഭിഭാഷകനായി. ജീവിതത്തിന്റെ പല മേഖലകളിലും പ്രവർത്തിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ശ്രദ്ധേയനായി.

1860-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. 1861 മാർച്ച് 4-ന് അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി അധികാരമേറ്റു.

അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ നാളുകളായിരുന്നു. അടിമത്തത്തെ അനുകൂലിച്ചിരുന്ന തെക്കൻ സംസ്ഥാനങ്ങൾ യൂണിയനിൽനിന്ന് വേർപെട്ട് കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക രൂപീകരിച്ചു. രാജ്യത്തിന്റെ ഐക്യം നിലനിർത്തുന്നതിനായി ലിങ്കൺ ശക്തമായ നേതൃത്വം നൽകി.

1863-ൽ അദ്ദേഹം പുറപ്പെടുവിച്ച വിമോചന വിളംബരം അടിമത്തത്തിനെതിരായ പോരാട്ടത്തിലെ നിർണായകമായ ഒരു ചുവടുവയ്പ്പായി മാറി. പിന്നീട് അമേരിക്കയിൽ അടിമത്തം പൂർണമായും നിരോധിക്കുന്ന പതിമൂന്നാം ഭരണഘടനാഭേദഗതിക്ക് വഴിയൊരുക്കുകയും ചെയ്തു.

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ യൂണിയൻ വിജയിച്ചു. 1865-ൽ അടിമത്തം അവസാനിപ്പിക്കുന്ന ഭരണഘടനാഭേദഗതി നിലവിൽ വന്നു.

എന്നാൽ അധികകാലം ആ മഹാനായ നേതാവിന് ജനങ്ങൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞില്ല.

1865 ഏപ്രിൽ 14-ന് വാഷിങ്ടണിലെ ഫോർഡ്സ് തിയേറ്ററിൽ Our American Cousin എന്ന നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ ജോൺ വിൽക്കിസ് ബൂത്ത് എന്ന നടൻ അദ്ദേഹത്തിനു നേരെ വെടിയുതിർത്തു. പിറ്റേന്ന്, ഏപ്രിൽ 15-ന് ലിങ്കൺ അന്തരിച്ചു.

അമേരിക്കൻ ചരിത്രത്തിൽ വധിക്കപ്പെട്ട ആദ്യ പ്രസിഡന്റായി അദ്ദേഹം മാറി.

പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ...

അബ്രഹാം ലിങ്കണിന്റെ ജീവിതചരിത്രം വായിക്കുമ്പോൾ അതൊരു വിജയഗാഥ മാത്രമല്ല, പരാജയങ്ങളെ അതിജീവിച്ച ഒരു മനുഷ്യന്റെ ജീവിതപാഠം കൂടിയാണെന്ന് മനസ്സിലാകും.

ജീവിതത്തിൽ പലതവണ അദ്ദേഹം പരാജയപ്പെട്ടു. കച്ചവടശ്രമങ്ങൾ വിജയിച്ചില്ല. തിരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ നേരിട്ടു. വ്യക്തിജീവിതത്തിലും വലിയ ദുഃഖങ്ങൾ അനുഭവിക്കേണ്ടിവന്നു.

എന്നാൽ പരാജയങ്ങളെല്ലാം അദ്ദേഹത്തിന് പുതിയ പാഠങ്ങളായിരുന്നു. ഓരോ വീഴ്ചയിൽനിന്നും വീണ്ടും എഴുന്നേൽക്കാനുള്ള കരുത്ത് അദ്ദേഹം നേടി.

ഒടുവിൽ അമ്പത്തിരണ്ടാം വയസ്സിൽ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കേവലം നാലര വർഷത്തോളം മാത്രമേ അദ്ദേഹത്തിന് പ്രസിഡന്റായി പ്രവർത്തിക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും ആ ചെറിയ കാലയളവിനുള്ളിൽ അമേരിക്കൻ ചരിത്രത്തിന്റെ ഗതി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു.

രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുകയും അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിർണായക നടപടികൾ സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ അമേരിക്കൻ ജനതയുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി.

പരാജയങ്ങളെ ഭയന്ന് അദ്ദേഹം പിന്മാറിയിരുന്നെങ്കിൽ അമേരിക്കൻ ചരിത്രം മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുമായിരുന്നില്ലേ എന്ന ചിന്ത മനസ്സിൽ ഉയർന്നുവന്നു.




ചരിത്രം തൊട്ടറിഞ്ഞ നിമിഷങ്ങൾ...


ഇന്നനുഭവിക്കുന്ന പല നന്മകൾക്കും വഴിയൊരുക്കിയ ആ മഹാന്റെ പാദസ്പർശമേറ്റ മണ്ണിൽ കാലുകുത്തിയപ്പോൾ ഒരു നിമിഷം ഞാൻ എന്നെത്തന്നെ മറന്നുപോയി.

അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്നത്തെ വീടുകളും പരിസരങ്ങളും കഴിയുന്നത്ര പഴമ നിലനിർത്തി സംരക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞു.

പ്രസിഡന്റാകുന്നതിനു മുമ്പ് ഒരു സാധാരണക്കാരന്റെ ജീവിതം നയിച്ചിരുന്ന ആ സ്ഥലവും മണ്ണും ഞാൻ കൺകുളിർക്കെ കണ്ടു.

വിശാലമായ ഒറ്റമുറിയിൽത്തന്നെ കിടപ്പുമുറിയും ഭക്ഷണം കഴിക്കാനുള്ള മേശയും ഇരിപ്പിടവുമെല്ലാം ഒരുക്കിയിരിക്കുന്നു. ഇന്നത്തെ വീടുകളിലേതുപോലെ ഓരോ ആവശ്യത്തിനും പ്രത്യേകം മുറികളൊന്നുമില്ലായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയായി തോന്നി.

ഇരുനൂറിലേറെ വർഷങ്ങൾക്കുമുമ്പുള്ള ആ ജീവിതരീതികളിലേക്ക് ഞാനും മനസ്സുകൊണ്ട് ഒരിക്കൽക്കൂടി ഊർന്നിറങ്ങി.

അവിടെയുള്ള ഓരോ വസ്തുവിനും ഓരോ കഥ പറയാനുണ്ടെന്നു തോന്നി. നാം ചരിത്രപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ കാര്യങ്ങൾ ഇതാ നമ്മുടെ കൺമുന്നിൽ! ആ കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതവും ചുറ്റുപാടുകളും മനസ്സിൽ വരച്ചെടുക്കാൻ എനിക്കു കഴിഞ്ഞു.

രാവിലെ തുടങ്ങിയ കാഴ്ചകൾക്കിടയിൽ സമയം പോയതറിഞ്ഞില്ല. സന്ദർശകർക്ക് വൈകുന്നേരം ആറുമണിവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ എന്നറിഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞു.

അവിടെനിന്ന് മടങ്ങാൻ മനസ്സനുവദിക്കുന്നില്ല. ഇനിയും കുറച്ചുനേരംകൂടി ആ മണ്ണിൽ നിൽക്കണമെന്നൊരു മോഹം.

എങ്കിലും തിരിച്ചുപോകേണ്ട സമയമായിരിക്കുന്നു.

തീർച്ചയായും ഒരിക്കൽക്കൂടി ഞാൻ ഇവിടെ വരും എന്ന പ്രതീക്ഷയോടെ അവസാനമായി ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി. ആ മഹാനായ മനുഷ്യന്റെ ജീവിതം മനസ്സിൽ ധ്യാനിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാൻ പതുക്കെ അവിടെനിന്നും മടങ്ങി.

സത്യസന്ധനായ ആ മനുഷ്യന്റെ ജീവിതം പകർന്നാടിയ ആ നല്ല നാടിനോടുള്ള സ്നേഹവും ആദരവും ഹൃദയത്തിൽ നിറഞ്ഞുനിന്നു.

അപ്പോൾ എന്റെ കണ്ണുകളിൽനിന്ന് അടർന്നുവീണ രണ്ടു തുള്ളി കണ്ണുനീർ ആ പുണ്യഭൂമിയുടെ മണ്ണിൽ പൊടിഞ്ഞുവീണിട്ടുണ്ടാകുമെന്ന് ഇന്നും എനിക്കുറപ്പുണ്ട്!

ചരിത്രം ചിലപ്പോൾ പുസ്തകത്താളുകളിൽ ഉറങ്ങിക്കിടക്കും. ചിലപ്പോൾ മണ്ണിലും വീടുകളിലും പഴയ വസ്തുക്കളിലും ഓർമ്മകളിലും അത് ജീവിച്ചിരിക്കും. അന്നെനിക്ക് അനുഭവപ്പെട്ടത് അതായിരുന്നു.

ചരിത്രം പഠിച്ച ഒരു വിദ്യാർഥിനിയിൽനിന്ന് ചരിത്രത്തെ തൊട്ടറിഞ്ഞ ഒരു യാത്രികയായി മാറിയ ആ ദിവസം എന്റെ ജീവിതത്തിലെ ഒരിക്കലും മായാത്ത ഓർമ്മയായി ഇന്നും നിലനിൽക്കുന്നു.


നന്ദി

എത്ര തിരക്കുപിടിച്ച ജീവിതത്തിനിടയിലും എന്റെ ആഗ്രഹത്തിനുവേണ്ടി സമയം കണ്ടെത്തി അവധിയെടുത്ത് എനിക്കൊപ്പം ഈ യാത്രയിൽ പങ്കുചേർന്ന എന്റെ മകനും ഡോക്ടറുമായ ജോർജ് തോമസിനോടും, ക്യാപിറ്റൽ ബിൽഡിങ്ങിലെ ഉദ്യോഗസ്ഥരായ എന്റെ സഹോദരീപുത്രി നിഷയോടും ബൈജുവിനോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.


ഒരു ഞെട്ടിയുണരലിന്റെ വേദന

സ്വപ്നങ്ങൾക്കപ്പുറം ഒരു വേദന

നിദ്ര എന്നെ അൽപ്പനേരത്തേക്ക് ഞാനറിയാത്ത ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഞാനും എന്റെ സ്വപ്നങ്ങളും ഉയർന്നുപൊങ്ങി, തെന്നിപ്പറന്നു.


എന്നാൽ, ഒരുനിമിഷംകൊണ്ട് അവൾ എന്നെ യാതൊരു ദാക്ഷിണ്യവുമില്ലാതെ എന്റെ യാഥാർത്ഥ്യലോകത്തേക്ക് വലിച്ചെറിഞ്ഞു.

"അരുതേ... ചെയ്യരുതേ..." എന്ന് പലതവണ യാചിക്കാനൊരുങ്ങിയ എന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിപ്പോയി. എങ്കിലും, ആ വാക്കുകൾ അശരീരിയായി അവന്റെ ചെവികളിലെങ്കിലും പതിക്കണമേയെന്ന് ഞാൻ വൃഥാ മോഹിച്ചു.

ആ ബലിഷ്ഠമായ കൈകളിലേക്ക് ഞാൻ ചെന്നെത്തിയിരുന്നെങ്കിൽ എന്ന് മനമുരുകി പ്രാർത്ഥിച്ചു. പക്ഷേ, ആ ഏറിന്റെ ആഘാതത്തിൽ ഞാൻ ഞെട്ടിയുണർന്നു.

അപ്പോഴേക്കും ഈ രാവും പകലും എനിക്ക് അന്യമായിക്കഴിഞ്ഞിരുന്നു. അവനും ഇനി ഞാനറിയാത്ത ഏതോ ലോകത്തിലായിരിക്കുമോ?

ഇല്ല... അങ്ങനെ ആവാൻ വഴിയില്ല. കാരണം, ഇപ്പോഴെങ്കിലും അവനറിയാം, ഞാനില്ലാത്ത ഒരു ലോകം ഇനി അവനുണ്ടാവില്ലെന്ന്.

അതെനിക്കുറപ്പാണ്!

2026 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

മണ്ണറിഞ്ഞ മനം



സായിപ്പിന്റെ പച്ചക്കറിത്തോട്ടം

അടുത്ത വീട്ടിലെ സായിപ്പിന്റെ പച്ചക്കറിത്തോട്ടം എന്നെ ഒരുപാട് കാലമായി വല്ലാതെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ആ തോട്ടം പൂവിടുന്നതും, കായ്ക്കുന്നതും, ഇലകൾ വാടി കരിഞ്ഞുപോകുന്നതും വരെ എനിക്കറിയാം. കാരണം, മണ്ണിന്റെ മണം എനിക്ക് എന്നും ഒരു ദൗർബല്യമാണ്; പൂക്കളുടെ ഭംഗിയാകട്ടെ മനസ്സിനെ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഒരു മായാജാലവും.

കുഞ്ഞുനാളുകളിൽ കൃഷിയുടെ പച്ചപ്പിൽ ഉണരുകയും വിളവിന്റെ സമൃദ്ധിയിൽ ഉറങ്ങുകയും ചെയ്ത ഒരു കുടുംബത്തിലായിരുന്നു എന്റെ വളർച്ച. വയലും പറമ്പും വിത്തും മഴയും വിളവും എല്ലാം ജീവിതത്തിന്റെ സ്വാഭാവിക ഭാഗങ്ങളായിരുന്ന ആ കാലം ഇന്നും എന്റെ ഉള്ളിൽ ജീവനോടെയുണ്ട്. അതൊന്നും ഈ സായിപ്പിനറിയില്ല.

അതുകൊണ്ടാവണം, തണുപ്പിന്റെ വിറയിപ്പായാലും വേനലിന്റെ കാഠിന്യമുള്ള ഉച്ചയായാലും, സായിപ്പിന്റെ തോട്ടത്തിലേക്ക് ഒന്നു കണ്ണോടിക്കാതെ എനിക്ക് മനസ്സമാധാനം കിട്ടില്ല.

"അമ്മേ, പുറത്തു നല്ല തണുപ്പാണ്..."


"ചുട്ടുപൊള്ളുന്ന വെയിലാണ്..."

"ഇവിടെ വന്ന് ഇരിക്കൂ..."

എന്നൊക്കെ മക്കൾ പറയാറുണ്ട്.

ആര് കേൾക്കുന്നു!

സത്യത്തിൽ, ഞാൻ പറഞ്ഞാൽ ഇവർ കേൾക്കാറുണ്ടായിരുന്നെങ്കിൽ, ഇന്നിതൊക്കെ തിരികെ കേൾക്കേണ്ടി വരുമായിരുന്നോ?

സായിപ്പിന്റെ കൃഷിരീതികൾ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഓരോ ചെടിയുടെയും സ്വഭാവം അറിഞ്ഞ ഒരു ഡോക്ടറെപ്പോലെയാണ് അയാൾ. അവിടെയൊരു ഗ്രീൻഹൗസ് ഉണ്ട്. ഓരോ വിത്തിനും അതിന് വേണ്ട ചൂടും തണുപ്പും കൃത്യമായി നൽകി മുളപ്പിച്ചെടുക്കും. മുളച്ചുവരുന്ന ഓരോ ചെടിയെയും ഒരു ശാസ്ത്രജ്ഞന്റെ ക്ഷമയോടെയും കരുതലോടെയും വളർത്തും.

എന്നാൽ അയാൾക്ക് അതൊന്നും വലിയ കാര്യമായി തോന്നാറില്ല.

കാരണം, കഷ്ടപ്പെട്ട് വളർത്തിയ തക്കാളികൾ കെട്ടുകണക്കിന് പഴുത്തുകിടക്കുമ്പോൾ അവ പറിച്ച് ഞങ്ങളുടെ പിന്നാമ്പുറത്ത് മേയാനെത്തുന്ന പുള്ളിമാൻമാർക്കു കൊടുക്കുന്നത് ഞാൻ സ്വന്തം കണ്ണാൽ കണ്ടിട്ടുണ്ട്.

ചുരയ്ക്കയൊക്കെ വള്ളിയിൽ കായ്ച്ചു കിടക്കുമ്പോഴും അവയെന്ത് ചെയ്യണമെന്ന് അവർക്കറിയില്ലെന്നു തോന്നും.

ഞങ്ങളായിരുന്നെങ്കിൽ അതുകൊണ്ട് ഒരു പത്ത് വിഭവമെങ്കിലും ഉണ്ടാക്കിയേനെ!

ഒരു ദിവസം ഞാൻ മകനോടു പറഞ്ഞു:

"മോനേ, ഞാനവരോട് ഇതെന്തിനാണ് കളയുന്നതെന്ന് ചോദിക്കാൻ പോവുകയാണ്."

അതു കേട്ടയുടൻ അവന്റെ മറുപടി വന്നു.

"അമ്മയ്ക്ക് തക്കാളിയും ചുരയ്ക്കയും ഇഷ്ടംപോലെ കടയിൽ നിന്ന് വാങ്ങിത്തന്നാൽ പോരെ?"

വഴക്കല്ലായിരുന്നു, പക്ഷേ വഴക്കിനേക്കാൾ ശക്തിയുണ്ടായിരുന്നു ആ വാക്കുകൾക്ക്.

കാരണം പറയുന്നതിൽ കാര്യമുണ്ടായിരുന്നു.

അവന്റെ ആശുപത്രിയിലെ സന്ദർശകരാണ് ഇവിടെയുള്ളവർ മിക്കവരും. അമ്മ അടുത്ത വീട്ടിൽ നിന്ന് പച്ചക്കറി യാചിക്കുന്ന കഥ നാട്ടിൽ പടരേണ്ടല്ലോ!

അവന്റെ അഭിമാനത്തിന് പോറലേൽക്കരുതെന്ന് ഞാനും കരുതി.

അങ്ങനെ ആ വർഷത്തെ സമ്മർ തുടങ്ങുമ്പോഴേക്കും ഒരു വലിയ തീരുമാനമെടുത്തു.

സായിപ്പിന്റെ തോട്ടം പോലെ എന്റെ തോട്ടവും ഉഗ്രനാക്കണം!

കടയിൽ പോയി കുറച്ചു മണ്ണും പോട്ടിങ് മിക്സും വാങ്ങി. സായിപ്പിന് ട്രക്കും ഉപകരണങ്ങളും ഉണ്ട്. അയാൾക്ക് മണ്ണ് വേണമെങ്കിൽ ട്രക്കിൽ കൊണ്ടുവന്ന് പറമ്പിൽ കൂമ്പാരമായി ഇട്ടാൽ മതി. ഇവിടെ മണ്ണിന് കുറവൊന്നുമില്ല. പക്ഷേ എനിക്കുവേണ്ടി ട്രക്കിൽ പോയി മണ്ണ് കൊണ്ടുവരാൻ ആരുമില്ല. കടയിൽ നിന്ന് ചാക്ക് വാങ്ങി വണ്ടിയിൽ കയറ്റുന്നതു മുതൽ വീട്ടിലെത്തിക്കുന്നതുവരെ ഞാൻ തന്നെ.

അതുകൊണ്ട് ലഭ്യമായതിൽ തൃപ്തിപ്പെടാൻ പഠിച്ചു.

രണ്ടേക്കറോളം സ്ഥലമുണ്ടെങ്കിലും എനിക്ക് വമ്പൻ പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. പാരമ്പര്യകൃഷി കണ്ടു വളർന്ന എനിക്ക് പുസ്തകത്തിലെ ശാസ്ത്രമല്ല, മണ്ണിന്റെ ഭാഷയാണ് കൂടുതൽ പരിചയം.

മകനെ സഹായത്തിന് വിളിച്ചു.


പട്ടണത്തിൽ വളർന്ന അവന് കൃഷിപ്പണി എന്നത് യൂട്യൂബ് വീഡിയോയിലെ കാഴ്ച മാത്രമാണ്.

അവൻ തൂമ്പ പിടിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് പേടി തോന്നി.

"മോനെ, നീ പോയി നിന്റെ ജിമ്മിൽ കുത്തിമറിഞ്ഞോളൂ. ആ തൂമ്പ ഇങ്ങു തന്നാൽ മതി."

അവന്റെ കയ്യിൽ നിന്ന് തൂമ്പ തിരികെ വാങ്ങി.

അന്നു കഴിഞ്ഞ് ആ വഴിക്ക് അവനെ വിളിച്ചിട്ടില്ല.

മരുമകൾ നീതുവിനും മണ്ണ് കൈയിൽ പറ്റുന്നത് വലിയ ഇഷ്ടമല്ല. നല്ലൊരു എഞ്ചിനീയറാണ്. അടിപൊളിയായി പാചകം ചെയ്യും. അവളെ പറമ്പിൽ പണിയെടുക്കാൻ കെട്ടിക്കൊണ്ടുവന്നതാണോ എന്ന് ആളുകൾ കരുതില്ലേ?

പിന്നെ, അവൾ എനിക്ക് ഇപ്പോഴും കുഞ്ഞാണ്.

ആ കൈകളിൽ മണ്ണ് പറ്റുന്നതും എനിക്കിഷ്ടമല്ല.

ആ നഖങ്ങൾ അങ്ങനെ തന്നെ സുന്ദരമായി ഇരിക്കട്ടെ.

അങ്ങനെ കൃഷിവകുപ്പ് പൂർണമായും എന്റെ കൈവശമായി.

സത്യത്തിൽ, എനിക്ക് വേറെ വലിയ ജോലികളൊന്നുമില്ലായിരുന്നു.

അങ്ങനെ ഞാൻ കിളച്ചു. വളമിട്ടു. മണ്ണ് ഒരുക്കി.

ഒരു ഉഗ്രൻ പച്ചക്കറിത്തോട്ടം പിറന്നു.

ആദ്യം കരിയില പെറുക്കി മണ്ണിൽ ഇട്ടു. ഉണങ്ങിയ ഇലകൾ കത്തിച്ച് ചാരമാക്കി. പഴയകാലക്കാരിൽ നിന്ന് പഠിച്ച ചെറു അറിവുകളൊക്കെ വീണ്ടും ഓർത്തെടുത്തു. കുറച്ച് പോട്ടിങ് മിക്സും ചേർത്തു. പേപ്പർ കപ്പുകളിൽ മണ്ണിട്ട് വിത്ത് പാകി.

ഓരോ രാവിലെയും ഉറക്കമുണർന്നാൽ ആദ്യം കണ്ണ് തേടിയത് ആ കുഞ്ഞുചെടികളെയാണ്.

ഇല വിടർന്നോ?

വേരുറച്ചോ?

വളർച്ച തുടങ്ങിക്കാണുമോ?

അങ്ങനെയായിരുന്നു ഓരോ ദിവസവും.

കുഞ്ഞുങ്ങളെ വളർത്തുന്നതുപോലെ അവയെ നോക്കി. വളർന്നുവന്നപ്പോൾ ഓരോന്നിനെയും സൂക്ഷിച്ച് വേർതിരിച്ച് നട്ടു . പിന്നെ നിലത്തേക്കു മാറ്റി. മഴയും വെയിലും കാറ്റും കിട്ടുന്നിടത്ത് അവയെ സ്ഥാപിച്ചു.

അതിന് ശേഷം പ്രകൃതിയായിരുന്നു ബാക്കി പണി ചെയ്തത്.

ഒരു ദിവസം പൂവായി.

മറ്റൊരു ദിവസം കായായി.

അതിനു ശേഷമുള്ള ദിവസങ്ങളിൽ കൂടകൾ നിറഞ്ഞു.

ഞാൻ പറിച്ചെടുത്തു.

വീണ്ടും നിറഞ്ഞു.

വീണ്ടും പറിച്ചെടുത്തു.

എന്റെ വെയിലേറ്റുള്ള ഈ അലച്ചിലും സന്തോഷവുമെല്ലാം കണ്ടിട്ടാവണം, സായിപ്പ് പതിവിന് വിപരീതമായി എന്റെ തോട്ടം ശ്രദ്ധിക്കുന്നത് ഞാൻ കണ്ടത്.

അയാളുടെ കണ്ണിൽ ഒരു ചോദ്യം ഉണ്ടായിരുന്നു.

'ഈ പട്ടണത്തിൽ നിന്ന് വന്ന സ്ത്രീയ്ക്ക് ഇത്ര കൃഷിയറിവോ?'

കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ഞാൻ ഒരു "ഹായ്" പറഞ്ഞു.

അതിൽ കൂടുതൽ സംസാരിക്കാൻ നിന്നില്ല.

പെട്ടെന്ന് അകത്തേക്ക് കയറി വാതിൽ അടച്ചു.

ഇനി വിശദീകരിച്ചിട്ട് എന്തു കാര്യം?

എന്റെ കൃഷിരഹസ്യങ്ങൾ പറഞ്ഞ് അവനെ അസൂയപ്പെടുത്തേണ്ടല്ലോ!

അതിലുമുപരി, അകത്തിരുന്ന് എല്ലാം കണ്ടു രസിക്കുന്ന എന്റെ സ്വന്തം സായിപ്പിന് സങ്കടമായാലോ!

ഹിഹിഹി...

അങ്ങനെ ആ വർഷം മുഴുവൻ കഴിക്കാനുള്ള പച്ചക്കറികൾ ഞാൻ ശേഖരിച്ചു. അരിഞ്ഞു, പായ്ക്ക് ചെയ്തു, ഫ്രീസറിൽ സൂക്ഷിച്ചുവച്ചു.

എന്റെ അധ്വാനം വെറുതെയായില്ല.

മണ്ണ് എനിക്ക് നൽകിയ സന്തോഷം അളക്കാൻ വയ്യ.

ചിലപ്പോൾ ഞാൻ എന്നെത്തന്നെ നോക്കി ചിരിക്കും.

"തള്ളിക്കളഞ്ഞ കല്ല് ഒരു മൂലക്കല്ലായി" എന്ന ആ പഴമൊഴി എനിക്കായി എഴുതിയതാണോ എന്ന് പോലും തോന്നും.

എല്ലാം ദൈവാനുഗ്രഹം.

ശരിയാണ്, ആ കൃഷിപ്പണി എന്റെ നടുവിനും കാലിനും കുറച്ച് വേദനകൾ സമ്മാനിച്ചു. പക്ഷേ പൂത്തുലയുന്ന ചെടികളും കായകൾ ചുമന്ന് നിന്ന വള്ളികളും നിറഞ്ഞുനിന്ന ആ തോട്ടക്കാഴ്ചയും മനസ്സിൽ നിറഞ്ഞിരുന്ന സംതൃപ്തിയും അതിനേക്കാൾ വലിയ ഔഷധമായിരുന്നു.

മണ്ണിനോടുള്ള ഈ സ്നേഹം എന്താണെന്ന് ഇവർക്കൊന്നും മനസ്സിലാകില്ല.

പക്ഷേ മണ്ണിന് മനസ്സിലാകും.

ഞാൻ അതിനെ സ്നേഹിക്കുന്നതുപോലെ, അത് എന്നെയും ചേർത്തുപിടിക്കുന്നുണ്ടല്ലോ.

ശുഭം


സ്നേഹ കുരുന്നു

2026 ഒക്‌ടോബർ 27, ചൊവ്വാഴ്ച

മേപ്പിൾ റോസ്

 ... മനം മയക്കുന്ന വർണവൈവിധ്യം

ആഗസ്റ്റ് മാസമെത്തുമ്പോൾ പ്രകൃതി പതുക്കെ ഒരു ഋതുവിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര ആരംഭിക്കും. വേനലിന്റെ ദാഹിപ്പിക്കുന്ന ചൂട് ക്രമേണ പിന്തിരിയുകയും, ശൈത്യത്തിന്റെ സ്നിഗ്ധസ്പർശത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന കാലം. ചിലപ്പോൾ തണുപ്പും ചൂടും കൈകോർത്തുനിൽക്കുന്ന അപൂർവ നിമിഷങ്ങളും ഉണ്ടാകും. അത്തരം ദിവസങ്ങളിൽ അമേരിക്കയുടെ പ്രകൃതി മറ്റൊരു ഭാവത്തിൽ വിരിയുന്നതായി തോന്നും. ശിശിരം, ഗ്രീഷ്മം, ശൈത്യം, വസന്തം എന്നിങ്ങനെ പുസ്തകത്താളുകളിൽ വായിച്ച ഋതുക്കൾ ജീവിതത്തിലേക്ക് ഇറങ്ങിവരുന്നതുപോലെ.

അന്നും അങ്ങനെ ഒരുദിനമായിരുന്നു.

കാലാവസ്ഥയുടെ മൃദുലമായ മാറ്റവും പതിവിലേറെ കഴിച്ച ഉച്ചഭക്ഷണവും ചേർന്ന് ഒരു മധുരനിദ്രയ്ക്ക് ക്ഷണം നൽകി. ജനൽച്ചില്ലുകൾ കടന്ന് മുറിയിലേക്കൊഴുകിയെത്തുന്ന തണുത്ത കാറ്റും, മുറ്റത്തെ പൂക്കളിൽനിന്ന് പടർന്നെത്തിയ സുഗന്ധവും ചേർന്ന് ഒരു മാന്ത്രിക വലയമൊരുക്കി. ആ ലഹരിയിൽ എപ്പോഴാണ് ഉറക്കത്തിന്റെ കൈപിടിച്ച് സ്വപ്നലോകത്തേക്ക് വഴുതിവീണതെന്ന് പോലും അറിഞ്ഞില്ല.

ഉണർന്നപ്പോൾ സന്ധ്യ ഭൂമിയിലേക്കിറങ്ങിത്തുടങ്ങിയിരുന്നു.


വേഗത്തിൽ ഒരു ചൂടുചായ കുടിച്ച് പുറത്തിറങ്ങി.

മുറ്റത്തെ മേപ്പിൾ മരം അപ്പോൾ ശരത്കാലത്തിന്റെ രാജ്ഞിയെപ്പോലെ അലങ്കരിച്ചുനിന്നു. ചില ഇലകൾ പച്ചകലർന്ന മഞ്ഞയും, ചിലത് രക്താംബരം ചാർത്തിയതുപോലെ കടുംചുവപ്പും. പ്രകൃതി തന്റെ വർണക്കൂട്ടിൽനിന്ന് ഏറ്റവും മനോഹരമായ നിറങ്ങൾ എടുത്ത് അവൾക്ക് മേലണിയിച്ചിരിക്കുന്നതുപോലെ തോന്നി.

അൽപ്പസമയം മുമ്പ് തെളിഞ്ഞുനിന്നിരുന്ന നീലാകാശം, ഒരു ചിത്രകാരന്റെ വർണ്ണപാത്രം മറിഞ്ഞതുപോലെ ചാരനിറത്തിൽ മുങ്ങിയിരുന്നു. ഇടയ്ക്കിടെ അഗ്നിജ്വാലകളെ അനുസ്മരിപ്പിക്കുന്ന ചുവന്ന ചായങ്ങൾ. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പകരുന്ന ആ കാഴ്ചകളിൽ ഞാൻ ദൈവസൃഷ്ടിയുടെ അനന്തസൗന്ദര്യം കണ്ടു. എത്ര കണ്ടാലും മതിവരാത്തൊരു അഴക്!

എന്നാൽ അധികനേരം അവിടെ നിന്നില്ല.


കാരണം, സന്ധ്യയുടെ ശാന്തതയിൽ മുറ്റത്തേക്കിറങ്ങിവരുന്ന എന്റെ അതിഥികൾ ഇനിയും എത്തിയിരുന്നില്ല. വീടിനോട് ചേർന്നുള്ള മരക്കൂട്ടങ്ങളിൽ താമസിക്കുന്ന പുള്ളിമാനുകൾ മനുഷ്യസാന്നിധ്യം കണ്ടാൽ അകലം പാലിക്കും. അതുകൊണ്ട് പുറത്തുള്ള വിളക്കുകൾ അണച്ച്, അകത്തെ അരണ്ട വെളിച്ചത്തിലൂടെ അവരെ കാണുകയെന്നത് എന്റെ പതിവാണ്.

അമ്മമാനും കുഞ്ഞുങ്ങളും ഭയമില്ലാതെ പുറത്തിറങ്ങി ഓടിച്ചാടുന്ന നിമിഷങ്ങൾ കാണാൻ ഞാൻ കാത്തിരുന്നു.

അതുവരെ കൈയിൽ കിട്ടിയ മേപ്പിൾ ഇലകളുമായി കുറച്ച് കുഞ്ഞുകുസൃതികൾ. നിറങ്ങൾ നിറഞ്ഞ ആ ഇലകൾ സാവധാനം ചുരുട്ടിയും മടക്കിയും ചെറിയ റോസാപ്പൂക്കളുടെ രൂപത്തിലാക്കി. പ്രകൃതി തന്നെ തീർത്ത പൂക്കളെപ്പോലെ അവയും മനോഹരമായി വിരിഞ്ഞു.

"മേപ്പിൾ റോസ്" എന്നാണവയെ വിളിക്കുന്നത്.


ഇഷ്ടമായോ?

നമ്മുടെ നാട്ടിൽ മേപ്പിൾ മരങ്ങളില്ല. . പലതരം ഇലകൾകൊണ്ടും ഇത്തരമൊരു കൗതുകസൃഷ്ടി ഉണ്ടാക്കാനാവുമെന്നു തോന്നുന്നു. ഉറപ്പില്ല. പക്ഷേ ഒരിക്കൽ സമയം കിട്ടുമ്പോൾ നിങ്ങളും ഒന്ന് പരീക്ഷിച്ചുനോക്കൂ.

ഒരു ഇലയിൽനിന്ന് ഒരു പൂവ് വിരിയുന്നത് കാണുമ്പോൾ, പ്രകൃതിയുടെ കരങ്ങളിൽ ഇപ്പോഴും എത്രയോ അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയാം.

Featured Post

പ്രകൃതിയിലെ വിരുതന്‍ പെരുന്തച്ചന്‍

അനിമൽ എഞ്ചിനിയർ-- ബീവെർസ് കണ്ടാല്‍എലിയപോലെഎങ്കിലോ ,കഴിവിൽ  മികച്ചവൻ  ആരാണിവന്‍ എന്നല്ലേ യിപ്പോൾ ചിന്തിക്കുന്നത് ?എങ്കിൽ  സംശയം വേണ്ട ഇവന്...