ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുടുംബ കലഹമീയെന്റെ ചിരട്ടതവീ

>പണ്ട് മലക്കിടപ്പ് കിടന്നതുംകിടക്കപായയിൽ  മൂത്രം ഒഴിച്ചതും, പാളേലു അപ്പിയിട്ടതുമൊക്കെ  കേള്‍ക്കാനെനിക്ക് ഇന്നും  കൌതുകമാണ് .അതിനു പണ്ട് അയൽവീട്ടിലെ അമ്മച്ചിമാര്‍ ആരെങ്കിലും വീട്ടില്‍ വന്നു കഴിഞ്ഞാല്‍ പിന്നേ ഞാനവരുടെ കൂടെയാണ് ,ഈ വിവരം ചേച്ചിമാര്‍ക്കു നല്ലത് പോലെ അറിയാം അതുക്കൊണ്ട് അവര്‍ഈ അമ്മച്ചി മാരെ എന്നെ ഏല്‍പ്പിച്ചങ്ങ് മുങ്ങിക്കളയും .പിന്നെ ഞാനാണവര്‍ക്ക് തോഴി. അവര്‍ക്ക് മുറുക്കാന്‍ ഇടിച്ചു തരമാക്കി കൊടുക്കുക  അവരുടെ നിഷ് കളങ്കമായമുറുക്കിചുവപ്പിച്ച  പല്ല് കാട്ടി യുള്ള ചിരിയും പഴയകഥകളും വര്ത്തമാനങ്ങളും ഒക്കെ കേട്ടിരിക്കുക എന്നതൊക്കെ എനിക്ക് ഉത്സാഹമുള്ള കാര്യം   തന്നെ.അതുക്കൊണ്ട് ഇന്നും പള്ളിയിലോ  പ്രാര്ത്ഥന യോഗങ്ങളിലോ  ചെന്നാലും  അമ്മച്ചി മാരേ കാണുമ്പോൾ അവരോടു സംസാരിക്കാനും കുശലം പറയാനും എന്റെ ഹൽബ്‌ ഒന്നിളകും   അവരെന്റെ അടുക്കലേക്കു വരും അല്ലെങ്കിൽ ഞാൻ അവരുടെ അടുത്തേക്കും  ,പ്രത്യേകിച്ചു ഇന്നാട്ടിൽ അമ്മച്ചിമാർ ഒറ്റപെട്ടു പോവുന്നൂ  എന്നുള്ളത് ഒരു ഒറ്റപെട്ട സംഭവമല്ല ,എന്റെ പ്രായം ഉള്ളവരാരുമല...