Translate

Tuesday, February 17, 2026

പ്രകൃതിയുടെ വരദാനം

 


  വിസ്കോൺസിൻ

 -വടക്കേ അമേരിക്കയിലെവളരെ  പ്രസിദ്ധിയാർജ്ജിച്ച   ഒരു സംസ്ഥാനമാണ് മാഡിസൺ തലസ്ഥാനമായ വിസ്കോൺസിൻ 

പ്രകൃതി കനിഞ്ഞു നൽകിയ പച്ചപ്പു ,ആകര്ഷണീയമാ യ  നിറയെ തടാകങ്ങൾ  അങ്ങനെ   പലയിടങ്ങളി ലും  ഒട്ടേറെ  ചരിത്രം എഴുതി കുറിച്ച്ചേർത്തിട്ടുള്ള  ഒരു       സംസ്ഥാനമാണ്     കരകുറഞ്ഞൊരു പ്രദേശം പേരുകൊണ്ടും പഴമകൊണ്ടും ചരിത്രം പഠിച്ചവർക്കും പ്രകൃതി ആസ്വാദകർക്കും സന്ദർശിക്കാൻ പറ്റിയ   മനോഹരമായ ഒരു ഭൂപ്രദേശം അതാണ്  വിസ്കോൺസിൻ   


 വൈറ്റ് വാട്ടർ  ക്ളോവർ വാലി നീരുറവ 

( നിലയ്ക്കാത്ത നീരുറവ )

പേരുകേട്ട പ്രകൃതിയുടെ നീരുറവ. നൂറു നൂറ്റമ്പതു വര്ഷം മുബ് കൃഷിആവശ്യങ്ങൾക്കുവണ്ടി ആഡം ചാനിങ് എന്ന ഒരു അമേരിക്കക്കാരൻ  യന്ത്ര ങ്ങളുടെ സഹായമൊന്നും ഇല്ലാതെ തന്നെ    അന്പത്തിയഞ്ചു അടിതാഴ്ചയിൽ ആണിത് നിർമിച്ചിരിക്കുന്നത്  ഒരു  കിണറിൽ നിന്നുമിങ്ങനെ   ഇടതടവില്ലാതെ  ഈ വെള്ളം മുകളിലോട്ടു നിർഗമിച്ചു വരുന്നതു -ഒരു അത്ബുധം തന്നെ യാണ്  .   സാധാരണയായി ഊർജം  നൽകിയാണ്  വെള്ളംമുകളിലേക്ക്  പമ്പു ചെയ്യുന്നത്    ഇത് അതൊന്നുമില്ലാതെ തന്നെ  കണ്ടെത്തിയതുമുതൽ ഭൂമിക്കടിയിലുള്ള വെള്ളം സ്വയം മുകളിലോട്ടു കയറി വരുന്നു   .എത്ര തണുപ്പ് ഉള്ള സമയത്തും ഈ വെള്ളം ഐസ് ആയി മാറാതെ ഇങ്ങനെ ഉയർന്നു പൊങ്ങി വന്നു കൊണ്ടേയിരിക്കും അതാണിതിന്റെ പ്രത്യേകത  എന്ന് വേണമെങ്കിൽ പറയാം 


 ഈ മിനറൽ വാട്ടർ  കുടിച്ചിട്ടുള്ളതല്ലാതെ  ഇതിന്റെ ഉറവിടം നോക്കി ഞാൻ പോയിരുന്നില്ല ഇന്നലെ യാണ്  തൊട്ടടുത്ത ഈ സ്ഥലത്തു പോയിഞാൻ അത്നേ രിട്ട്    കണ്ടു മനസിലാക്കിയത്    മകൻ മിക്കപ്പോഴും  ഈ വെള്ളം  കൊണ്ടുവരുമ്പോൾ  പ്രകൃതി ഒരുക്കി ചേർത്തതല്ലാതെ ഒന്നും ഇതിൽ ചേർത്തിട്ടില്ല എന്ന് അവകാശപെടാറുമു ണ്ടായിരുന്നു .  ധാരാളം ധാതുക്കളും ലവണങ്ങളും ഇതിൽ  ഉണ്ടെന്നുള്ളത് സത്യവുമാണ്   അ സി ഡിറ്റി ഉള്ളവർ ഈ വെള്ളത്തിന്റെ പ്രത്യേകത കണക്കിലെടുത്തു ദൂര പ്രദേശങ്ങളിൽ നിന്ന് പോലും  കുടിക്കാൻവേണ്ടി  വെള്ളം  എടുത്തുകൊണ്ടുപോകാറുണ്ടെന്നു അവന്റെ ആശുപ്ത്രി യിലെ   ഭിഷ്വങ്കരന്മാർ പറഞ്ഞത് കേട്ടിട്ടുണ്ട് 


പണ്ട്കാലത്തു ചിലയിടങ്ങളിൽ മലമുകളിൽ നിന്നും വരുന്ന വെള്ളം ഓസ് ഇട്ടു പിടിക്കുന്നത്   ഞാൻ കണ്ടിട്ടുണ്ട് ,അതിപ്പോൾ കാണാൻ എന്തിരിക്കുന്നുവെന്നു കരുതിയാണ് എന്നെ വിളിക്കുമ്പോൾ ഞാൻ  ഇതുവരെഇതൊന്നും പോയി  കാണുന്നതിന് താല്പര്യം കാണിച്ചിരുന്നില്ല   ---അങ്ങനെ ഇന്നലെ ഞങ്ങൾ ചെല്ലുമ്പോൾ വെള്ളം കൊണ്ടുപോകാൻ  ബാരലുകൾക്യാനുകൾ  ഒക്കെയായി വൻ ജനക്കൂട്ടം ,ഞങ്ങളും അവരിലൊരാളായി കാത്തുനിന്നു ഒരു കുപ്പിവെള്ളമേ എനിക്കാവശ്യമുണ്ടായിരുന്നുള്ളൂ -അപ്പോഴാണ് അവിടെ എഴുതിവെച്ച ശകലങ്ങൾ കണ്ണിൽ പതിച്ച ത് ,,നൂറ്റന്പതുവര്ഷം മുൻപ്  തുടങ്ങിയ ഈ പദ്ധതി നില്കാതെ  നിലയ്ക്കാതെ സാകുതം  ഒഴുകി കൊണ്ടിരിക്കുന്ന  കാഴ്ച എന്നെ അമ്പരപ്പിച്ചു അത്കണ്ട ഞാനുമിനി  ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിചിരിക്കുമല്ലോയെന്ന  ചാരിതാർഥ്യവും  പേറി  വീട്ടിലേക്കു തിരിച്ചു വന്നു