... മനം മയക്കുന്ന വർണവൈവിധ്യം ആഗസ്റ്റ് മാസമെത്തുമ്പോൾ പ്രകൃതി പതുക്കെ ഒരു ഋതുവിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര ആരംഭിക്കും. വേനലിന്റെ ദാഹിപ്പിക്കുന്ന ചൂട് ക്രമേണ പിന്തിരിയുകയും, ശൈത്യത്തിന്റെ സ്നിഗ്ധസ്പർശത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന കാലം. ചിലപ്പോൾ തണുപ്പും ചൂടും കൈകോർത്തുനിൽക്കുന്ന അപൂർവ നിമിഷങ്ങളും ഉണ്ടാകും. അത്തരം ദിവസങ്ങളിൽ അമേരിക്കയുടെ പ്രകൃതി മറ്റൊരു ഭാവത്തിൽ വിരിയുന്നതായി തോന്നും. ശിശിരം, ഗ്രീഷ്മം, ശൈത്യം, വസന്തം എന്നിങ്ങനെ പുസ്തകത്താളുകളിൽ വായിച്ച ഋതുക്കൾ ജീവിതത്തിലേക്ക് ഇറങ്ങിവരുന്നതുപോലെ. അന്നും അങ്ങനെ ഒരുദിനമായിരുന്നു. കാലാവസ്ഥയുടെ മൃദുലമായ മാറ്റവും പതിവിലേറെ കഴിച്ച ഉച്ചഭക്ഷണവും ചേർന്ന് ഒരു മധുരനിദ്രയ്ക്ക് ക്ഷണം നൽകി. ജനൽച്ചില്ലുകൾ കടന്ന് മുറിയിലേക്കൊഴുകിയെത്തുന്ന തണുത്ത കാറ്റും, മുറ്റത്തെ പൂക്കളിൽനിന്ന് പടർന്നെത്തിയ സുഗന്ധവും ചേർന്ന് ഒരു മാന്ത്രിക വലയമൊരുക്കി. ആ ലഹരിയിൽ എപ്പോഴാണ് ഉറക്കത്തിന്റെ കൈപിടിച്ച് സ്വപ്നലോകത്തേക്ക് വഴുതിവീണതെന്ന് പോലും അറിഞ്ഞില്ല. ഉണർന്നപ്പോൾ സന്ധ്യ ഭൂമിയിലേക്കിറങ്ങിത്തുടങ്ങിയിരുന്നു. വേഗത്തിൽ ഒരു ചൂടുചായ കുടിച്ച് പുറത്തിറങ്ങി. മുറ്റത്തെ മേ...