മലയാളി മങ്കയുടെ അമേരിക്കൻ അവതാരം കാച്ചിയ എണ്ണ തേച്ച് കുളിച്ച്, മുടി ചീകി അറ്റം കെട്ടിവെച്ച്, തുളസിക്കതിർ ചൂടി ജോലിക്കു പോയി വരുന്ന ഒരു നാടൻ പെണ്ണായിരുന്നു എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ഇനി അതുമല്ലെങ്കിൽ, വൈകുന്നേരം ജോലി കഴിഞ്ഞ് ക്ഷീണിതനായി വരുന്ന കണവന് കാപ്പിയും പലഹാരവുമായി കാത്തിരിക്കുന്ന സ്നേഹസമ്പന്നയായ ഒരു ഭാര്യ! അതിൽക്കൂടുതൽ ഒന്നും അന്നെനിക്ക് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. പക്ഷേ, അന്ന് എന്റെ വിധി എന്റെ ജീവിതം പാടേ മാറ്റിമറിച്ചു. എനിക്ക് അനുകൂലമായിരുന്നില്ല ഒന്നും. അമേരിക്കയിലേക്കുള്ള പറിച്ചുനടൽ... ഞാൻ ജീവിച്ചുവന്ന ജീവിതരീതിയിൽനിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകൾ! എന്നിരുന്നാലും, കുഞ്ഞുനാളിൽ കേരളത്തിനു പുറത്തുനിന്ന് നേടിയ വിദ്യാഭ്യാസം അമേരിക്കയിലെ പിന്നീടുള്ള ജീവിതരീതികളുമായി പൊരുത്തപ്പെടാൻ എന്നെ കുറച്ചൊക്കെ സഹായിച്ചുവെന്നു പറയാം. അന്ന് പഠനകാലത്ത്, ദൂരെയുള്ള സർവകലാശാലയിൽനിന്ന് നീണ്ട അവധിക്കായി കേരളത്തിലെത്തുമ്പോൾ, പട്ടണത്തിൽ താമസിക്കുന്ന ജാഡക്കാരിയായ സാലി മാത്യു വീണ്ടും പാവാടയും ബ്ലൗസുമിട്ട് തൊടിയിലൂടെ ചാടിമറിഞ്ഞു നടക്കുന്ന അമ്മപ്പൊ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ