ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജോണിയന്റെ മിടുക്കിപ്പൂച്ച!

 

ജോണി
യന്റെ പൂച്ചക്കുട്ടി

എന്തും വിരൽത്തുമ്പിൽനിന്ന് അക്ഷരങ്ങളായി എന്നിലൂടെ മറ്റുള്ളവരിലേക്ക് എത്തുമെന്ന് ഈ പാവപ്പെട്ട ആതുരസേവകയ്ക്ക് (നഴ്‌സിന്) അറിയില്ലെന്ന് തോന്നുന്നു.

അവൾക്ക് വീണുകിട്ടിയ അല്പസമയത്തിനുള്ളിൽപ്പോലും തന്റെ സുന്ദരിക്കുട്ടിയെക്കുറിച്ച് പറയാൻ വിശേഷങ്ങൾ ഏറെയുണ്ടായിരുന്നു. എന്റെ മനസ്സിലെ നോവുകളെല്ലാം അകറ്റി, അവളുടെ വർണനകൾ ഞാൻ സാകൂതം കേട്ടിരുന്നു.

അവളുടെ സുന്ദരിക്കുട്ടി ടോയ്‌ലറ്റിൽ കയറി അപ്പിയിടുന്ന കാര്യം കൂടി കേട്ടപ്പോൾ മനസ്സിൽ അല്പം ഈർഷ്യ തോന്നിയെങ്കിലും അതും ഞാൻ സഹിച്ചുകൊണ്ട് കേട്ടിരുന്നു. പോരാത്തതിന്, ആ അപ്പിയിടലിന്റെ ഫോട്ടോ കൂടി കാണിച്ചുതന്നപ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചുപോയി!

എന്തായാലും, വളരെ അനുസരണയോടെ തിരിഞ്ഞിരുന്ന് വൃത്തിയായി അപ്പിയിടുന്ന ജോയന്റെ പൂച്ചക്കുട്ടി ഒരു ഒന്നൊന്നര സുന്ദരിക്കുട്ടി തന്നെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാടന്‍ പെണ്ണ്

 മലയാളി മങ്കയുടെ  അമേരിക്കൻ അവതാരം  കാച്ചിയ എണ്ണ തേച്ച് കുളിച്ച്, മുടി ചീകി അറ്റം കെട്ടിവെച്ച്, തുളസിക്കതിർ ചൂടി ജോലിക്കു പോയി വരുന്ന ഒരു നാടൻ പെണ്ണായിരുന്നു എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ഇനി അതുമല്ലെങ്കിൽ, വൈകുന്നേരം ജോലി കഴിഞ്ഞ് ക്ഷീണിതനായി വരുന്ന കണവന് കാപ്പിയും പലഹാരവുമായി കാത്തിരിക്കുന്ന സ്നേഹസമ്പന്നയായ ഒരു ഭാര്യ! അതിൽക്കൂടുതൽ ഒന്നും അന്നെനിക്ക് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. പക്ഷേ, അന്ന് എന്റെ വിധി എന്റെ ജീവിതം പാടേ മാറ്റിമറിച്ചു. എനിക്ക് അനുകൂലമായിരുന്നില്ല ഒന്നും. അമേരിക്കയിലേക്കുള്ള പറിച്ചുനടൽ... ഞാൻ ജീവിച്ചുവന്ന ജീവിതരീതിയിൽനിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകൾ! എന്നിരുന്നാലും, കുഞ്ഞുനാളിൽ കേരളത്തിനു പുറത്തുനിന്ന് നേടിയ വിദ്യാഭ്യാസം അമേരിക്കയിലെ പിന്നീടുള്ള ജീവിതരീതികളുമായി പൊരുത്തപ്പെടാൻ എന്നെ കുറച്ചൊക്കെ സഹായിച്ചുവെന്നു പറയാം. അന്ന് പഠനകാലത്ത്, ദൂരെയുള്ള സർവകലാശാലയിൽനിന്ന് നീണ്ട അവധിക്കായി കേരളത്തിലെത്തുമ്പോൾ, പട്ടണത്തിൽ താമസിക്കുന്ന ജാഡക്കാരിയായ സാലി മാത്യു വീണ്ടും പാവാടയും ബ്ലൗസുമിട്ട് തൊടിയിലൂടെ ചാടിമറിഞ്ഞു നടക്കുന്ന അമ്മപ്പൊ...

പ്രകൃതിയിലെ വിരുതന്‍ പെരുന്തച്ചന്‍

അനിമൽ എഞ്ചിനിയർ-- ബീവെർസ് കണ്ടാല്‍എലിയപോലെഎങ്കിലോ ,കഴിവിൽ  മികച്ചവൻ  ആരാണിവന്‍ എന്നല്ലേ യിപ്പോൾ ചിന്തിക്കുന്നത് ?എങ്കിൽ  സംശയം വേണ്ട ഇവന്‍ തന്നെ  കരണ്ട്തി ന്നു ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലിയവന്‍ ,മിടുക്കൻ, ബുദ്ധി ശാലി വടക്കേ   അമേരിക്കയിലെ ബീവറുകള്‍ (beaver).- പ്രകൃതിയിലെ മൃഗ എന്‍ജിനീയര്‍ കാനഡയുടെ ദേശീയ മൃഗം. ആള് ചില്ലറ കാരനൊന്നുമല്ല  എന്നിപ്പോൾ തോന്നുന്നില്ലേ  ? പുഴകളിൽ ,അണകെട്ടി അതില്‍   സുഖമായി കഴിയാൻവീടുണ്ടാക്കി ജീവിക്കുന്ന ഒരുതരം നീർനായ അല്ലെങ്കിൽ ജലത്തിൽ ജീവിക്കുന്ന അണ്ണാനെ പോലെ തോന്നിപ്പിക്കുന്ന   ബീവറുക ൾ  .ആണ്‍ പെണ്‍ ബീവറുകൾ   ക്കണ്ട് മുട്ടി   സ ഖ്യത സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ വീടുണ്ടാക്കേണ്ട  ചിന്തയിലേക്ക് കടക്കും അതിനു മുന്നോടിയായി  മ രത്തടികളും  മണ്ണും ചുള്ളിക്കമ്പുകളും ശേഖ രിക്കാനുള്ള ശ്രമം  തുടങ്ങും  ..സ്വയം അണക്കെട്ടുണ്ടാക്കിയതിനു ശേഷം അതില്‍ വീടു പണിയുന്ന ജീവി വിഭാഗമാണ് ബീവറുകള്‍ . അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ ഭാഗം തിരഞ...

അടുക്കളയിലെ വജ്രം ട്രഫിൾ

  TRUFFLE disambiguation) ഈ കൈകുമ്പിളിൽ കോരിയെടുത്തതു കൂർക്ക യല്ല പിന്നെയോ സ്വര്‍ണത്തെ പോലെ അല്ലെങ്കില്‍  തങ്കത്തെ പോലെ ത്തന്നെ വില യുള്ളതും  മണ്ണില്‍ നിന്നും കുഴിചെടുക്കുന്നതും ആയ ഫഗൽ  വർഗ്ഗത്തിൽ പെട്ട  അടുക്കളയിലെ വജ്രം എന്ന് വിളിക്കുന്ന  ട്രഫിൾ ??ലക്ഷങ്ങൾ വിലപിടിപ്പുള്ളലോകത്തിലെ  ഏറ്റവും വലിയ ഭക്ഷണ സാധനം മൊട്ടകൂണുപോലെ ധാരാളം സുഷിരങ്ങളുള്ള   ,വേരുക ളോ തണ്ട് കളോ ഇവയ്ക്കുണ്ടാവാറില്ലകണ്ടാൽ ഒരു ചെറിയ ടെന്നീസ് ബോളിന്റെ വലിപ്പവും കറുത്തതും ഇളം മഞ്ഞ നിറത്തോടും കൂടിയാണിവ കാണപ്പെടുന്നത്  ,മണ്ണിനോട് ചേര്‍ന്ന് ആറു  ഇഞ്ച് താഴ്ചയില്‍   ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ വേരുകളുടെ  ഇടയിലിവ  വളരാൻ ഇഷ്ടപെടുന്നുഇറ്റലി സ്പെയിൻ ഫ്രാൻസ് എന്നി സ്ഥലങ്ങളിലുള്ള ആളുകൾ ഈ വേട്ടകളിൽ തല്പരരാണ്‌     ഘ്രാണ ശക്തിയുള്ള   പരിശീലനം നേടിയ പട്ടികളെയും പന്നികളെയും    ട്രാഫിൽ വേട്ട നടത്തുന്തിന് ഉപയോഗിക്കാറുള്ളത്  വളരെ   സൂക്ഷിച്ചു  പട്ടികളും പന്നികളും അവയെ മാന്തി  കി...