2025 നവംബർ 3, തിങ്കളാഴ്‌ച

കുടുംബ കലഹമീയെന്റെ ചിരട്ടതവീ

>പണ്ട് മലക്കിടപ്പ് കിടന്നതുംകിടക്കപായയിൽ  മൂത്രം ഒഴിച്ചതും, പാളേലു അപ്പിയിട്ടതുമൊക്കെ  കേള്‍ക്കാനെനിക്ക് ഇന്നും  കൌതുകമാണ് .അതിനു പണ്ട് അയൽവീട്ടിലെ അമ്മച്ചിമാര്‍ ആരെങ്കിലും വീട്ടില്‍ വന്നു കഴിഞ്ഞാല്‍ പിന്നേ ഞാനവരുടെ കൂടെയാണ് ,ഈ വിവരം ചേച്ചിമാര്‍ക്കു നല്ലത് പോലെ അറിയാം അതുക്കൊണ്ട് അവര്‍ഈ അമ്മച്ചി മാരെ എന്നെ ഏല്‍പ്പിച്ചങ്ങ് മുങ്ങിക്കളയും .പിന്നെ ഞാനാണവര്‍ക്ക് തോഴി. അവര്‍ക്ക് മുറുക്കാന്‍ ഇടിച്ചു തരമാക്കി കൊടുക്കുക  അവരുടെ നിഷ് കളങ്കമായമുറുക്കിചുവപ്പിച്ച പല്ല് കാട്ടി യുള്ള ചിരിയും പഴയകഥകളും വര്ത്തമാനങ്ങളും ഒക്കെ കേട്ടിരിക്കുക എന്നതൊക്കെ എനിക്ക് ഉത്സാഹമുള്ള കാര്യം  തന്നെ.അതുക്കൊണ്ട് ഇന്നും പള്ളിയിലോ  പ്രാര്ത്ഥന യോഗങ്ങളിലോ  ചെന്നാലും  അമ്മച്ചി മാരേ കാണുമ്പോൾ അവരോടു സംസാരിക്കാനും കുശലം പറയാനും എന്റെ ഹൽബ്‌ ഒന്നിളകും  അവരെന്റെ അടുക്കലേക്കു വരും അല്ലെങ്കിൽ ഞാൻ അവരുടെ അടുത്തേക്കും  ,പ്രത്യേകിച്ചു ഇന്നാട്ടിൽ അമ്മച്ചിമാർ ഒറ്റപെട്ടു പോവുന്നൂ  എന്നുള്ളത് ഒരു ഒറ്റപെട്ട സംഭവമല്ല ,എന്റെ പ്രായം ഉള്ളവരാരുമല്ല ഇന്നെന്റെ  കൂട്ടുകാര് കാരണം  ഈ കുട്ടി കുഞ്ഞമ്മാമാരുടെ കൊച്ചമ്മ പൊങ്ങ ച്ച ത്തെ ക്കാ ൾ അധികം ഞാനിവരുടെ നിഷ്കളങ്കമായസംസാരത്തെ  സത്യത്തെ സ്നേഹത്തെ ബഹുമാനിക്കുന്നു എന്നുള്ളതാണ്   


  കുറച്ചു  നാളുകൾക്കു മുന്ബു   പതിവുപോലെ വീടുകളിൽ വെച്ച് നടത്താറുള്ള പ്രാര്ത്ഥന യോഗത്തിൽ എന്റെ    അമ്മച്ചികൂട്ടുകാരിൽ  ചിലര് എന്റെ വീട്ടിലും  വരാനിടയ്യായി , അവരെ ഞാൻ  സ്വീകരിചിരുത്തിന്നിടെ എന്റെ അടുക്കളയില് തൂക്കിയിട്ടിരിക്കുന   ചിരട്ട തവികൾ   ക്കണ്ട അമ്മച്ചിമ്മാരിൽ ചിലര്ക്ക് അത് വലിയ സന്തോഷത്തിനു കാരണമായി ,  ;അതിലൊരമ്മചി ആശ്ചര്യ ത്തോടെ 

അയ്യോ മോള് പോന്നപ്പോൾ  ഒന്നും കളയാതെ ഇതൊക്കെ ഇങ്ങു കൊണ്ട് പോന്നു അല്ല്യോ ---
---------------

എടീ ചിന്നമ്മേ ഇത് നോക്കിക്കേ --ഈ കൊച്ചു ഒന്നുപോലും കളഞ്ഞില്ല ,ഞാനിവളോട് പാല പ്രാവശ്യം പറഞ്ഞതാ ഇതെലോന്നു വാങ്ങിക്കാൻ തൈര്  കടഞ്ഞെടുക്കുന്ന മത്തുക്കണ്ട അമ്മച്ചിയിലൊരാൾ  മരുമോൾ ചിന്നമ്മയെ വിളിച്ചു പറഞ്ഞു 

 ഇ ങ്ങ നെ വേണം  പെണ്‍ പിള്ളാർ ,


,എന്നൊരു കമന്റും കൂടി അമ്മചിമരുമോളെ നോക്കി ക്കൊണ്ട്  പറഞ്ഞു   ആ-ഇത് കേട്ട ചിന്നമ്മ എന്നേ ദഹിപ്പിക്കുന്ന തരത്തിൽ ഒന്ന് നോക്കി  ഞാൻ  അപ്പോൾ ഈ ഭൂമി  താണ് എന്നെ ഇറക്കി കളയണമേ  എന്നാഗ്രഹിച്ചുപോയീ   .ചിലപ്പോൾ   ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലാന്നു   ചിന്നമ്മ വിചാരിച്ചു കാണുമെന്നും കൂടെ  എനിക്ക് മനസിലായി  

എന്റെ അമ്മച്ചി  പഴയതൊന്നും മറന്നു പോവാതിരിക്കാൻ ഞാൻ വലിയ വിലകൊടുത്തു ഈയിടെ നാട്ടില പോയപ്പോൾ വാങ്ങിച്ചതാണെന്നു  ഞാനപ്പോൾ പറഞ്ഞില്ല പകരം 

അമ്മച്ചിക്ക്  ഒന്ന് രണ്ടെണ്ണം ഇതിൽ നിന്ന്  എടുത്തുകൊള്ളൂ എന്ന് മാത്രം  പറഞ്ഞു  ചിന്നമ്മയ്ക്കു അത് കേട്ടപ്പോൾ  ഒരു വല്ലായ്മ 

 അമ്മച്ചി അടുത്തയാഴ്ച അച്ചായൻ  നാട്ടിലു  പോകുന്നുണ്ടല്ലോ പോകുമ്പോൾഅച്ചായനോടു  ഞാൻ അമ്മച്ചിക്ക് വേണ്ടതൊക്കെ വാങ്ങിച്ചു കൊണ്ട് വരാൻ പറയാം -

എന്ന് ചിന്നമ്മ  പറയുന്നുണ്ടായിരുന്നു --അമ്മച്ചി അതൊന്നും കേള്കാതെ തവി വാങ്ങിച്ചു കൈയില് ചേര്ത്തു എളിയിൽ തിരുകി  ,പ്രാര്ത്ഥന കഴിയും വരെ അത് അമ്മച്ചി താഴെ വെച്ച് ക്കണ്ടില്ല  -ആ നിഷ്കളങ്കത സ്നേഹം ഒക്കെ  അനുഭവിക്കാനുമുള്ള യോഗ്യത   എത്ര മക്കൾക്ക്‌ ഇന്നുണ്ടാവും തിരക്കുപിടിച്ച ജീവിതത്തിൽ അവരുടെ  അ ടുത്തിരിക്കാനും അവരുടെ പഴ കഥകൾ കേള്ക്കാനും നമുക്ക് സമയമില്ല എങ്കിലും ചിന്നമ്മയുടെ ആ ദഹിപ്പിക്കുന്ന  നോട്ടം അനുഭവിച്ച  ഞാനിനി മുതൽ അമ്മച്ചിമാരുമായുള്ള ചങ്ങാത്തം  ഈ സ്നേഹ കൂട്ടുകെട്ട് ഒന്ന്  കുറയ്ക്കാൻ തീരുമാനിച്ചു  ഒന്നുമുണ്ടായിട്ടല്ല  ഇതൊന്നുമിനി  മറ്റു മരുമക്കളുടെ ക്കണ്ണി ൽ കരടാവരുതെന്നു എനിക്ക് നിരബന്ധം ഉണ്ടായിരുന്നു .എങ്ങനെയാ ഞാനിവരെ തള്ളികളയുക   കാരണം അതിലെനിക്ക് എന്റെ  നഷ്ട്ടമായ കുട്ടികാലവും എനിക്ക് ഒരിക്കലും തിരിച്ചു  കിട്ടാത്ത  എന്റെ പൊന്നമ്മച്ചിമാരുമുണ്ട് അവരെയോക്കെയാണ്  ഞാനിവരിലൂടെ  കാണുന്നതെന്നു  ഈ ചിന്നമ്മമാ ർക്കറിയില്ലല്ലോ  

Featured Post

പ്രകൃതിയിലെ വിരുതന്‍ പെരുന്തച്ചന്‍

അനിമൽ എഞ്ചിനിയർ-- ബീവെർസ് കണ്ടാല്‍എലിയപോലെഎങ്കിലോ ,കഴിവിൽ  മികച്ചവൻ  ആരാണിവന്‍ എന്നല്ലേ യിപ്പോൾ ചിന്തിക്കുന്നത് ?എങ്കിൽ  സംശയം വേണ്ട ഇവന്...