ജോണി യന്റെ പൂച്ചക്കുട്ടി എന്തും വിരൽത്തുമ്പിൽനിന്ന് അക്ഷരങ്ങളായി എന്നിലൂടെ മറ്റുള്ളവരിലേക്ക് എത്തുമെന്ന് ഈ പാവപ്പെട്ട ആതുരസേവകയ്ക്ക് (നഴ്സിന്) അറിയില്ലെന്ന് തോന്നുന്നു. അവൾക്ക് വീണുകിട്ടിയ അല്പസമയത്തിനുള്ളിൽപ്പോലും തന്റെ സുന്ദരിക്കുട്ടിയെക്കുറിച്ച് പറയാൻ വിശേഷങ്ങൾ ഏറെയുണ്ടായിരുന്നു. എന്റെ മനസ്സിലെ നോവുകളെല്ലാം അകറ്റി, അവളുടെ വർണനകൾ ഞാൻ സാകൂതം കേട്ടിരുന്നു. അവളുടെ സുന്ദരിക്കുട്ടി ടോയ്ലറ്റിൽ കയറി അപ്പിയിടുന്ന കാര്യം കൂടി കേട്ടപ്പോൾ മനസ്സിൽ അല്പം ഈർഷ്യ തോന്നിയെങ്കിലും അതും ഞാൻ സഹിച്ചുകൊണ്ട് കേട്ടിരുന്നു. പോരാത്തതിന്, ആ അപ്പിയിടലിന്റെ ഫോട്ടോ കൂടി കാണിച്ചുതന്നപ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചുപോയി! എന്തായാലും, വളരെ അനുസരണയോടെ തിരിഞ്ഞിരുന്ന് വൃത്തിയായി അപ്പിയിടുന്ന ജോയന്റെ പൂച്ചക്കുട്ടി ഒരു ഒന്നൊന്നര സുന്ദരിക്കുട്ടി തന്നെ
നിറം മങ്ങിത്തുടങ്ങിയ ഓർമ്മകളെ ഹൃദയത്തോട് ചേർത്തുപിടിച്ച്, കൈവെള്ളയിൽ ഒതുങ്ങുന്ന ഇന്നിന്റെ നിമിഷങ്ങളെ സ്നേഹത്തോടെ ചേർത്തുനിർത്തി, പുതുകാലത്തിന്റെ വർണവൈവിധ്യങ്ങളും അനുഭവങ്ങളുടെ പുതുലോകങ്ങളും തൊട്ടറിയാൻ വെമ്പുന്ന മനസ്സിന്റെ നിശ്ശബ്ദമായൊരു ത്വരയാണ്