Saturday, May 21, 2011

സരസ്വതിയമ്മയുടെ ഈട്ടി യ ലമാര
അതെനിക്ക് ഈയുള്ളവള്‍ക്ക് , ഈ ദേവു വിനു (സരസു)വിനു പ്രീയപ്പെട്ടവയായിരുന്നു, തന്റെ ഇഷ്ട്ടപ്രകാരം അച്ചുവേട്ടന്‍ തച്ചന്മാരേ വീട്ടില്‍ വിളിച്ചു വരുത്തി കൂടെ ഇരുത്തി പറഞ്ഞുകൊടുത്തുഈട്ടിയില്‍ പണികഴിപ്പിച്ച കൊത്തുപണികളാല്‍ അലംകൃതമായ ഈട്ടി അലമാര. തവിട്ടു നിറത്തോടുകൂടിയ അഞ്ചു തട്ടുകളുള്ള ഈട്ടിയലമാര; പണിതു കഴ്ഞ്ഞപ്പോള്‍ അതിന്റെ മനോഹാരിത കണ്ടു നിമിഷങ്ങളോളം താന്‍ നോക്കിയിരുന്നിട്ടുണ്ട്.'

:'( ദേവൂ അങ്ങനെയാ അച്ചുവേട്ടാൻ എന്നേ വിളിക്കാ)ഞാന്‍ മരിച്ചാലും നിനക്കിത് കാലാകാലം വരെ കൂട്ടിനുണ്ടാവുമെന്നൊരു' കളിവാക്കും പറഞ്ഞു കൊണ്ടായിരുന്നു ആ താക്കോല്‍ക്കൂട്ടം അദ്ദേഹംതന്നെ എന്നെ അന്നെല്പ്പിച്ചത് അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനേ അച്ചട്ടാകുമെന്ന് താന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല .പിന്നീട് മുതല്‍ ആ താക്കോല്‍ക്കൂട്ടം അതെന്റെ ഉറ്റ ചങ്ങാതിയായിത്തീരുകയും ചെയ്തു, കുളിക്കുമ്പോള്‍ മാത്രം സാരിത്തുമ്പില്‍ നിന്നും ഞാന്‍ അഴിചു മാറ്റാന്‍ ആഗ്രഹിച്ച താക്കോല്‍ ആര്‍ക്കും കൈ മാറുന്നതോ മറ്റാരുമെങ്കിലോ ആ അലമാര തുറക്കുന്നതോ ഞാനിഷ്ട്പെട്ട്ടിരുന്നില്ല ,,ആ താക്കോല്‍ കൂട്ടമാണ്‌ മകനിപ്പോള്‍ ആവശ്യപെടുന്നത്.

'

, "അമ്മേ ആ താക്കോല്‍ക്കൂട്ടം ഒന്നിങ്ങു തരൂ"

,

ഹരികുട്ടന്റെ ചോദ്യം കേട്ട് വായിച്ചുക്കൊണ്ടിരുന്ന പേപ്പറില്‍നിന്ന് കണ്ണ് എടുത്തു അവന്റെ മുഖത്തേക്കൊന്നു നോക്കി ."

'

"എന്തിനാണ് കുട്ട്യേ ഈ നേരത്ത് --ന്റെ താക്കോല്‍? "

'

'ഞാനും ജാനുവും കഴിഞ്ഞ ആഴ്ചയില്‍ പഴയ വീടിന്റെ തെക്കിനി ഒക്കെ അടിച്ചു വാരിയിട്ടതാണല്ലോ മനസ്സില്‍ വിചാരിച്ചു . ഇനി ഒരാഴ്ചക്കൂടി കഴ്ഞ്ഞു വൃത്തിയാക്കിയാല്‍ മതി .പിന്നേ എന്തിനാണ് ഇതിപ്പോള്‍?' മനസ്സില്‍ തോന്നിയെങ്കിലും ചോദിച്ചില്ല ,അവനതു ഇഷ്ട്ടപെടില്ല. എന്നന്നിക്കറിയാം. താക്കോല്‍ സാരി കോന്തലയില്‍ നിന്നും അഴിച്ചെടുത്തു മനസില്ലാമനസ്സോടെ അവന്റെ നേര്‍ക്ക്‌ വെച്ച് നീട്ടി, എങ്കിലും മനസ് മുഴുവന്‍ തുരുമ്പ് പിടിച്ച ആ താക്കോല്‍ക്കൂട്ടത്തെ കുറിച്ചായിരുന്നു ആ എന്തിനെങ്കിലും, ആവട്ടെ ഇനി തനിക്കെത്ര നാള്‍? മനസാ ആശ്വസിച്ചു. അത്, രണ്ടു അലമാരകളുടെ താക്കോല്‍ ഒന്ന് അച്ചുവേട്ടന്റെ അലമാരയുടെ താക്കോലും മറ്റൊന്ന് ഞങ്ങള്‍ ജീവിതം തുടങ്ങിവെച്ച പഴയ വീടിന്റെ താക്കോലുക്കൂട്ടവും .

'

ഇനി വായന പിന്നെയാകാം പേപ്പര്‍ മടക്കിയെടുത്തു മേശവലിപ്പിലേക്ക് തിരുകിവെച്ചു. ഉമ്മറ ത്തുനിന്നു എണീറ്റ്‌ പതുക്കെ മുറിയിലേക്ക് നടന്നു .ഒന്ന് കിടക്കുക തന്നേയ് ,, ,,ഈ കട്ടിലില്‍ കിടക്കെണ്ടത്താമസം താനുറങ്ങി പോകും . തന്റെയും അച്ചുവേട്ടന്റെയും ചൂടറിഞ്ഞ കിടക്ക . നനുത്ത നാടന്‍ പഞ്ഞി കടഞ്ഞെടുത്ത് വീട്ടില്‍ വെച്ച് ഉണ്ടാക്കിച്ച കിടക്ക ,ഹരികുട്ടനുഇപ്പോള്‍അതൊക്കെ പഴഞ്ചന്‍ ,,ഏതോ ഡന്‍ലപ്‌ കിടക്ക അവിടെ ഒരിക്കല്‍ സ്ഥാനം പിടിച്ചു ,,പുറത്തിട്ട കിടക്കയില്‍ വിരി വിരിച്ചു താന്‍ താഴെ കിടന്നപ്പോള്‍ അത് പതുക്കെ വീണ്ടുംമെടുത്തു അവന്‍ തന്റെ കട്ടിലില്‍ പ്രതിഷ്ഠിച്ചു തന്നൂ വര്‍ഷത്തിലൊരിക്കല്‍ അതിന്റെ പഞ്ഞി മുഴുവന്‍ പുറത്തെടുത്തു പുതിയ ശീല അതിനു തുന്നിയിടും ,,, ആ കട്ടിലിന്റെ രണ്ടു വശങ്ങളിലുമായിരുന്നു അലമാരകള്‍ ഇട്ടിരുന്നത്. അവയെന്റെ പ്രീയപ്പെട്ടവയായിരുന്നു. അതിലൊന്നില്‍, അച്ചുവേട്ടന്റെ കഞ്ഞി മുക്കി അലക്കിത്തേച്ച കസവുമുണ്ടുകള്‍, ഖദര്‍ ജുബ്ബകള്‍, പിന്നേ മകള്‍ ദേവിക കൊണ്ടുക്കൊടുത്ത ആകെയുണ്ടായിരുന്ന നെഹ്‌റു മോഡല്‍ കളസവും കോട്ടും,

'

ഒരിക്കല്‍ മാത്രമേ അച്ചുവേട്ടന്നതിടാന്‍ യോഗമുണ്ടായുള്ളൂ .രാഷ്ട്രപതിയുടെ അവാര്‍ഡു ക്ഷണനമനുസരിച്ചു തലസ്ഥാന നഗരിയില്‍ പോയപ്പോള്‍,,, അതിട്ട അച്ചുവേട്ടന്റെ മുഖംമാണെന്റെയീ മനസ്സില്‍ മുഴുവനിപ്പോള്‍ ,,തനി ഉത്തരേന്ത്യന്‍ മുഖച്ഛായ .നല്ല ഒത്ത പൊക്കം, വിരിഞ്ഞ നെഞ്ച് ഐശ്വര്യമുള്ള മുഖം; ഹരികുട്ടനും അച്ഛന്റെ എല്ലാ മുഖശ്രീയും അപ്പിടി കിട്ടിയിട്ടുണ്ടെന്ന് ആളുകള്‍ പറയും., പക്ഷേ സ്വ ഭാവത്തിനു മാത്രം കുറച്ചു മാറ്റം ,,അത്രേയുള്ളൂ ,,രണ്ടാമത്തവന്‍ ശ്രീഹരിയാണ് അച്ഛന്റെ രാഷട്രപതിയുടെ കൂടെ ഒത്തൊരുമ്മിച്ചുള്ള പടം ചില്ലില്‍ ഇട്ടു കൊടുത്തത്. അത് ഒരുതട്ടില്‍ ഭദ്രമായ്‌ അച്ചുവേട്ടന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു. മറ്റൊരു തട്ടില്‍ രാഷ്ട്രപതി മാതൃകാ അധ്യാപകന് കൊടുത്ത അവാര്‍ഡു, അതിന്നരികത്ത് നിറയെ പുസ്തകക്കെട്ടുകള്‍, ഏകമകള്‍ ദേവികക്കു പോലും അച്ചുവേട്ടന്റെയാ അലമാര തുറക്കാന്‍ അധികാരമുണ്ടായിരുന്നില്ല . ഒരിക്കലേ മക്കള്‍ അത് തുറന്നിട്ടുള്ളതായി തനിക്കറിവുള്ളൂ. അച്ഛന്റെ വില്‍പത്രം എടുക്കുന്നതിനു വേണ്ടി മാത്രം, പക്ഷേ അമ്മയുടെതെന്തും തന്റെയും കൂടിയാണെന്നാണ് ദേവികയുടെ പക്ഷം. തന്റെ നല്ല സാരികള്‍ മോഷ്ടിക്കുന്നതിനു വേണ്ടി അവള്‍ അലമാര തുറക്കും.. പക്ഷേ ഒന്ന് മാത്രം ഞാന്‍ തൊടാന്‍ അനുവദിച്ചില്ല ..അവളുടെ അച്ഛന് ഇഷ്ട്ടപെട്ട ഇളം വയലറ്റ് കരയോടുക്കൂടിയ സെറ്റ് സാരി , അത് ഉടുത്താല്‍,,

--"" ന്റെ --ദേ വുവിനു വിനു നല്ല ചേര്‍ച്ചയാണെന്ന്'''

അദേഹം ഇടയ്ക്കിടെ പറഞ്ഞു ക്കൊണ്ടിരിക്കും ,അത് കേള്‍ക്കാനെനിക്ക് ഇഷ്ട്ടാനൂന്നു അദേഹത്തി ന്നു നന്നായി അറിയാം
,ച്ഹേ,,.. താനെന്തോക്കെയാണീ ആലോചിച്ചു കൂട്ടണത് ??.... തന്റെ മനസ്സ് കാട് കയറുന്നുവോ ?,,വയസ്സായീയെന്നുള്ള കാര്യം ഞാന്‍ വീണ്ടും മറക്കുന്നുവോ... ???

'

പുതിയ വീട്ടില്‍ താമസത്തിനൊരുങ്ങിയപ്പോള്‍ പഴയ സാധനങ്ങള്‍ ഒന്നുംതന്നെ പുതിയ വീട്ടിലേക്കു കൊണ്ടുവരേണ്ടന്നുള്ള ഹരികുട്ടന്റെ തീരുമാനം തന്നെ ഏറെ തളര്‍ത്തി, അവനു എന്തൊക്കെയോ പുതിയവ വാങ്ങി ..പക്ഷേ ,ഈ പഴയ സാധനങ്ങള്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവെന്ന കാര്യം എന്റെ കുട്ടി മറന്നുപോയി;... പക്ഷെ .എന്റെ കട്ടിലെനിക്ക് വേണമെന്ന് തീര്‍ത്തുപറഞ്ഞു..അതുക്കൊണ്ട് ഈ കിടക്കയും കട്ടിലുമെനിക്കു സ്വന്തമായി .

അവന്‍ പണിയിച്ച പുതിയ മണി മാളികയിലേക്ക് അവന്റൊപ്പം വരണമെന്ന കാര്യം ആലോചിച്ചിട്ടുകൂടിയുണ്ടായിരുന്നില്ല. അച്ചുവേട്ടനും താനും ജീവിതം തുടങ്ങിയ ആ കൊച്ചു വീട് ,,ആ ഓര്‍മ്മകളുമായ് തന്റെ അന്ത്യവുമെന്നു ഞാന്‍ ഏറെ മോഹിച്ചു. സഹായി ജാനുവുമോത്തു അവിടെ ആ വീട്ടില്‍ കഴിയുക. പോയ നല്ല നാളുകളേ താലോലിച്ചു ഇരിക്കുമ്പോള്‍ത്തന്നെ തന്റെ മരണം വേണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു .

'

പക്ഷേ ഇനി കൂടെ കഴിയേണ്ടവനും അമ്മയെ നോക്കുന്നവനെന്നും മോഹിച്ച ഇളയ പുത്രന്‍ ശ്രീഹരി അമേരിക്ക വിടില്ലെന്ന കാര്യമറിഞ്ഞ എന്റെ ഉള്ളൊന്നു പിടഞ്ഞു. വേറെ നിവര്‍ത്തിയില്ലാതെയായി,, ഹരികുട്ടന് രണ്ടു വീടും ഒരുമിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാവുമെന്നു കരുതി ഇവിടേയ്ക്ക് കൂടെപ്പോന്നു... , അത്രതന്നെ, ആകെയുള്ള പൊന്നുമോള്‍, ദേവിക കൊല്‍കൊത്തയില്‍ നിന്നും വന്നെങ്കിലായി, ലീവ് കിട്ടുമ്പോള്‍ തന്നേ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോവുകയാണല്ലോ പതിവ്... ഇനി അതൊക്കെ ആലോചിച്ചിട്ടെന്തുകാര്യം.... അച്ചുവേട്ടനും ആഗ്രഹിച്ചതല്ലേ ഞങ്ങള്‍ ഒരുമിച്ചുള്ള മരണം വരെയുള്ള ജീവിതം എന്നിട്ടോ? എല്ലാം ഒരിക്കല്‍ തീര്‍ന്നില്ലേ? 'വയ്യ' ഒന്നും ആലോചിക്കാന്‍ വയ്യ... പ്രായത്തിന്റേതായ ക്ഷീണം, പതുക്കെ കണ്ണുകള്‍ അടഞ്ഞുപോകുന്നല്ലോ... ,? ഇനി ഒന്ന് മയങ്ങട്ടേ!..

'

അച്ചമ്മേ, ഇതാ ചായ കുടിക്കു,, കൊച്ചുമകന്റെ വിളികേട്ട് കണ്ണുകള്‍ തിരുമി എണീറ്റ്‌, കുറേനേരം കൂടിക്കിടന്നാല്‍ ഇനി രാത്രി ഉറക്കം വന്നില്ലെങ്കിലോ, പിന്നെ രാത്രിയിലെ കുറുക്കന്റെ ഓരിയിടല്‍ ഈ മനസിനെ അസ്വസ്ഥമാക്കും........ പണ്ട് കാലങ്ങളില്‍ അച്ചുവേട്ടനോട് ചേര്‍ന്ന് കിടക്കുമ്പോള്‍ ഒന്നിനെയും തനിക്കു ഭയമില്ലായിരുന്നു;... ആ കൈകളില്‍ താന്‍ സുരക്ഷിതമാണെന്ന ഒരു തോന്നല്‍,.. 'ദൈവമേ'... എന്തിനു അദ്ദേഹത്തെമ്മാത്രം നീ വേഗം വിളിച്ചൂ..... ഞങ്ങളുടെ സ്നേഹം കണ്ടു നീ അസൂയപ്പെട്ടുവോ??.... 'അയ്യോ'... എനിക്ക് ഒന്നും ആലോചിക്കാന്‍ വയ്യ...

'അമ്മൂമേ'... എന്തേ... പിന്നേം മയങ്ങിയോ ?? ഞെട്ടിയുണന്നൂ....... , കൊച്ചുമകന്‍ നിഖില്‍, അവന്‍ സ്കൂള്‍വിട്ടു വന്നാലുടന്‍ അച്ഛമ്മയോടൊപ്പം ചായകുടിക്കുക പതിവാണ്, 'പിന്നേ'.... അവന്റെ സ്കൂളിലേ വിശേഷങ്ങള്‍ താന്‍ കേള്‍ക്കുക ,അതൊക്കെ അവന്റെ ഇഷ്ടമുള്ള കാര്യമാണ് ,, അവനെ വളര്‍ത്തിയത് താനാണല്ലോ,....ചിലപ്പോള്‍ ...അതിന്റെ സ്നേഹമാകാം...

'

,ഓ അത് മറന്നു ഇതാ,,, അച്ഛമ്മക്ക്‌, അച്ഛന്‍ തരാന്‍ പറഞ്ഞു ഈ താക്കോല്‍ കൂട്ടം.....

എന്തിനാ കുട്ടി അച്ഛന്‍ ഇതു വാങ്ങിയത്?

'

അതോ,അച്ചമ്മേ ഇന്നലെ അച്ഛന്‍ അമ്മയോടു പറയണത് ഞാന്‍ കേട്ടു,, സുധ്യങ്കിളിന്റെ വീട്ടില്‍ കിടക്കണ മാതിരി അച്ഛനും ഇനി പഴയ ഫര്‍ണീച്ചറുകള്‍ പോളീഷ് ചെയ്തെടുക്കാന്‍ പോകയാണത്രെ,, സുധിയങ്കിള്‍ പഴയ ഫര്‍ണീച്ചറുകള്‍ നന്നാക്കി എടുത്തത്രേ.... അത് കണ്ടമുതല്‍ക്ക് അച്ഛനും അച്ചന്റെ ഓഫീസിലെ എല്ലാവര്‍ക്കുംമതിഷ്ടമായത്രേ ... ,അതുക്കൊണ്ട് വരുന്ന വഴിക്കു അച്ഛനും വാങ്ങിച്ചു കുറേ പുട്ടിയും വാര്‍ണീഷും അത് പഴയ വീട്ടില് സൂക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അച്ഛമ്മയോട്‌ അച്ഛന്‍ താക്കോല്‍ വാങ്ങിച്ചത് ,, അതുമല്ല' ... പഴയ ഫര്‍ണീച്ചറുകള്‍ ഒരു പരിഷ്കാരത്തിന്റെ ഭാഗമായി, എല്ലാരും അത് തേച്ചു മിനുക്കി എടുത്തു അകത്തളങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുണ്ടത്രെ.... പഴയ കൊത്തുപണികളോടു കൂടിയ വീട്ടുപകരണങ്ങള്‍ ഇപ്പോള്‍ വലിയ തറവാട്ടു മഹിമയുടെ പ്രതികരണം ആണെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു...., എന്തൊക്കെയായിരുന്നാലും...

'

'ഹരിക്കുട്ടന്റെയീ മനംമാറ്റത്തില്‍ സരസ്വതിയമ്മ മനസ്സില്‍ സുധിക്ക് ആയിരം നന്ദി പറഞ്ഞു.