Translate

Sunday, April 24, 2016

ഇവിടെ എനിക്ക് മറ്റൊരു പറുദീസ

രം




പണ്ടൊരിക്കൽ ക്ലാ സ്സ് മുറിയിൽ   ഭൂരിപക്ഷം വരുന്ന  ആൺ കു ട്ടികളുടെ മുന്നിൽ  വെച്ച് എന്നെ തലക്കുനിപ്പിച്ച ഇവളോട്‌ എനിക്കിന്നു യാതൊരു  പരാതിയുമില്ല .

അത്രയ്ക്ക്ഞാനിന്നിവളെ സ്നേഹിച്ചു  തുടങ്ങിയിരിക്കുന്നു


 അദ്ധ്യാപിക    വില്ല്യംവേർഡ്സ്  വർത്തിന്റെ


ഡാഫോ ഡിൽസ്  തുടർന്നു ക്കൊണ്ടേയിരുന്നൂ
I wandered lonely as a cloud
-----------------------------------
---------------------------
what wealth that shows me to had brought

ഉച്ചസമയത്ത് അവസാന മണിക്കൂറിലെ ക്ലാസ് ആയിരുന്നുവത് . മനപൂർവം അല്ലെങ്കിലുംഎല്ലാവരും ഉറക്കത്തിലേക്ക് വഴുതി പോകാവുന്ന നേരം   ,പൊതുവെ കവിതകളും കഥകളും    കേട്ടിരിക്കാനെനിക്ക് കബമുണ്ടായിരുന്നു  ഈ  സമയങ്ങളിൽഞാനൊന്നുമറിയാറില്ല
അദ്ധ്യാപിക പഠിപ്പിക്കുന്ന ഭാഗങ്ങളിൽ ലയിച്ചിരിക്കുക,  ആ   കവിതയാവോളം എന്റെ മനസിലേക്ക്ആവാഹിചു കയറ്റുകയെന്നൊരു  പ തിവെനിക്കുണ്ടായിരുന്നു    ആ മഞ്ഞ പൂക്കള്  കാറ്റിലാടുന്നതും ഞാനതിൽ കൂടി നടന്നു പോകുന്നതുമെല്ലാം  ഒരു നിമിഷംഎന്റെ മനസിൽ കൂടിയപ്പോൾ കടന്നുപോകും . അന്നേരം എന്റെ ചെറു ച്ചുണ്ടിൽ ഞാനറിയാതെ ഒരുമന്ദ സ്മിതം  തത്തി കളിക്കും ,ഒരിക്കൽ   അദ്ധ്യാപിക അതെന്റെ ദിവാസ്വപ്നമായി കരുതി


സാലി-- സ്റ്റാന്റ് അപ്പ്

ആർ യു സ്ലീപിംഗ് ?
  ഗെറ്റ് ഔട്ട്‌ ഫ്രം-- മൈ ക്ലാസ്

പൊടുന്നനെയുള്ള ആ ആക്രോശം കേട്ട് ഞാൻഞെട്ടിതെറിച്ചു

  അതോ

ഞാനിനി    ദിവാ സ്വപ്നം കാണുകതന്നെയ്യായിരുന്നോ  ?    കൈകകൾ  കൊണ്ട്എന്റെ  കണ്ണുകൾ ഞാൻ  അമർത്തി തുടച്ചു

കേട്ടപാതി കേള്ക്കാത്ത പാതി   സഹപാഠികളായ പുരുഷ കേസരികളുടെ

ഭാഗത്ത് നിന്നും പൊട്ടിച്ചിരി ഉയര്ന്നു ,

 നോ---നെവർ  മേം, ഐ വാസ് നോട്ട് സ്ലീപിംഗ്

വായിൽ നിന്നും എങ്ങനെയോ രണ്ടുവാക്കുകൾ പുറത്തേക്കു വന്നു  ചെയ്യാത്തകുറ്റത്തിന്  ഞാൻ ശിക്ഷ വാങ്ങുകയോ

ഐ വാസ് ലിസെന്നിങ്-

എങ്കിൽ  ഇപ്പോൾ പഠിപ്പിച്ച ഭാഗങ്ങൾതാൻ   പറയണം
പഠിപ്പിച്ച ഭാഗം മനോഹരമായി  ത്തന്നെഞാൻ അധ്യാപികയ്ക്ക് വിശദീ കരിച്ചു കൊടുത്തു .അദ്ധ്യാപികയുടെഎന്നോടുള്ള  കലി  അടങ്ങി ;  
          പിന്നീടെനിക്ക്  ഈപൂവെന്തന്നറി യാനുള്ള മോഹമായിരുന്നു.അദ്ധ്യാപിക
-ഇതൊരു ലില്ലി  പൂവെന്നായിരുന്നു പറഞ്ഞു തന്നതും ഞാൻ കരുതിയതും .പിന്നീട്  കാലങ്ങൾ  കാത്തിരിക്കേണ്ടി വന്നുവെങ്കിലും    ആ ലില്ലി പൂവിനെഞാൻ   കണ്കുളിര്ക്കെ കണ്ടു  ഇളം കാറ്റിൽ എന്നേ ആകര്ഷിച്ചുക്കൊണ്ട്  ഇളകിയാടുന്ന  സാക്ഷാൽ സുരസുന്ദരി ഡാഫ്ഡിൽസു-  ചിക്കാഗോ ബോട്ടാണിക്കൽ പൂന്തോട്ടത്തിൽ വെച്ചായിരുന്നു ഞങ്ങളുടെ ആദ്യ സമാഗമം . അതും  പലവിധ വർണങ്ങളിലും,പല വിധ രൂപങ്ങളിലും. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഡാഫഡിൽസു.

ഋതു ഭേദങ്ങൾ

 വിദേശരാജ്യ സന്ദർശനവേളകളിൽ  കുറേ കാര്യങ്ങൾ മുന്കൂട്ടി അറിഞ്ഞിരിക്കേണ്ടതുണ്ട് .അവിടെയുള്ള കാലാവസ്ഥ  ജീവിതരീതികളങ്ങനെ പലതും ഏഷ്യൻ രാജ്യങ്ങളിലെ മൺസൂൺ കാലംമാത്രം അറിയാവുന്ന എനിക്ക് അത്  വിട്ടു പുതിയ കാലങ്ങളോട് കൂട്ടുപിടിച്ചൊരു ജീവിതമായിരുന്നു ആദ്യമെന്നെ  അത്ഭുത പരതന്ത്രയ്യാക്കിയത് , കേട്ടറിഞ്ഞതും കണ്ടു പരിചയിചിട്ടില്ലാത്തതുമായ      ഋതുഭേദങ്ങൾ ആയിരുന്നു മഞ്ഞുകാലം ശരത് കാലം,  ,  വസന്തംകാലം ,  ഗ്രീഷ്മകാലം ഓരോ കാലത്തിന്റെ   പ്രത്യേകതകളും മനോഹാരിതകളും .  ,ദൈവസൃഷ്ടി എത്ര  മനോഹരമാണെന്ന് അറിയാതെ പറഞ്ഞുപോകുന്ന കാഴ്ചകൾ .പല കവി ശ്രേഷ്ടന്മാരും  ഈ ഭൂമി യെ കണ്ടറിഞ്ഞു പാടിയത് വെറുതെയാവില്ലെന്നെനിക്ക് പലപ്പോഴും  തോന്നിയിട്ടുണ്ട്

കാലചക്രങ്ങൾ  അവരവരുടെ ജോലി  വേഗം തീർത്ത്‌ മടക്കത്തിന് തിരക്ക് കൂട്ടുന്ന  ഒരു കാമുകനെപോലെ     വിരഹിണി കളായ മരങ്ങൾ ഇലപൊഴിച്ചു മൌന വ്രതം എടുക്കുന്ന ഇലപൊഴിയും കാലം  കാമുകന്റെ വരവിനെ വീണ്ടും വരവേൽക്കുന്ന  ഹേമന്തകാലം      ,പിന്നീടു ഇടയ്ക്കിടയ്ക്ക് അവയെ കുളിരണിയിക്കാൻവന്നെത്തുന്ന    മഴ യും  സാവധാനം ഏന്തിവലിഞ്ഞെത്തുന്ന  വെയിൽ നാള ങ്ങളും  കൂടിയാവുമ്പോൾ    ഇലകളെ മറന്നു  കതിരി ടുന്ന പൂ നാബുകൾ ,അവയിൽ ഒളിചു പാത്തും പതുങ്ങിയും വന്നിരിക്കുന്ന കിളികളുടെ ആനന്ദ  നൃത്തം ,ആരാണി മറു നാടിനെ സ്നേഹിചു പോകാത്തത് ?


 വസന്ത  കാലത്ത് മറുനാട്ടിൽ ജീവിക്കാനൊരു പ്രത്യേക സുഖമുണ്ട്  .  ഞാനിപ്പോൾ താമസിക്കുന്ന അമേരിക്ക ൻ ഐക്യനാടുകൾ  ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിച്ചവയാണ്.   ഇല്ലിനോയിസ്‌ പട്ടണത്തിന്റെ പ്രധാന  ഭാഗമായ ഷിക്കാഗോ നഗരം ചരിത്രപരമായും സാ ബത്തിക പരമായും വാണിജ്യപരമായും കലാപരമായും പുകൾപെറ്റതാണ്,,ഞാൻ കണ്ടിട്ടില്ലാത്ത ,പേരറിയാത്ത പുഷ്പങ്ങൾ  സൌരഭ്യം  പരത്തുന്ന  പൂക്കളും      സമതലങ്ങളും   കുന്നിൻ  ചെരിവുകളും കരയെ നനയ്ക്കാൻ ഒഴുകി യണയുന്ന     പുഴകളുംകുഞ്ഞോളങ്ങളും  -


 മെൽറ്റിങ്ങ്  പോട്ട്
എന്ന ഒരു സം സ്കാര പൈതൃകം

ഓരോ രാജ്യത്തിനും  അതിന്റെതായ   പ്രത്യേകതകളും  ചരിത്രങ്ങളും ഉണ്ട് .അമേരിക്ക ഒരു വികസിത മുതലാളിത്ത രാജ്യമാണ് . ലോകമാകെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക-സൈനിക ശക്തി. ശാസ്ത്ര-സാങ്കേതികവിദ്യയുടെ വികാസം ജനജീവിതത്തില്‍ പ്രതിഫലിക്കുന്ന നാട്. അടിമകളുടെ മോചനത്തിന് തുടക്കം കുറിച്ച എബ്രഹാം ലിങ്കന്റെയും കറുത്തവര്‍ക്ക് തുല്യ അവകാശത്തിന് വേണ്ടി ഐതിഹാസികമായി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും സ്മരണകള്‍ ഉറങ്ങാത്ത അമേരിക്ക. നമ്മളിന്നു അനുഭവിക്കുന്ന യാതൊന്നും തന്നെ  ഒരു സുപ്രഭാതത്തിൽമുളച്ചു പൊങ്ങി   വന്നിട്ടുള്ളവയല്ല പിന്നെയോ പല   മഹാന്മാരുടെയും അധ്വാന  ഫലമായി ഉണ്ടാക്കിയെടുത്തവയാണ് .അവര്ക്കൊരു നന്ദി പറയാതെ എന്റെ എഴുത്തെനിക്കിനി  തുടരുക വയ്യ  

             ഓരോ രാജ്യക്കാരും  അവരവരുടെ  പൈതൃകങ്ങളെ കാത്തുസൂക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് .കാലാ ഹരണത്തിൽ ചോര്ന്നുപോകാവുന്നവയെ  എടുത്തു താലോലിച്ചു സൂക്ഷിച്ചു വെക്കുന്നു  ,അന്വേഷിച്ചു കണ്ടെത്തിയ ബ്രുഹത്താ യ തെളിവുകൾ കൂടി അതിനെ മാറ്റുരയ്ക്കുന്നു .ഒരു രാജ്യത്തിന്റെ  പുരോഗതിയിൽ ആ നാടിന്റെ കിടപ്പ് കാലാവസ്ഥ ഒക്കെ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നുള്ളത് ഒരു കൊച്ചുകുട്ടിക്ക് പോലും അറിയാം ശാസ്ത്രം ഇന്ന് അത്രക്കണ്ട് വളര്ന്നു കഴിഞ്ഞു ,

 ജനിച്ച നാ ടും പിറന്ന വീടും ഉപേക്ഷിച്ചു വരുമ്പോൾ മറുനാട് ചിലർക്കൊരു അനുഗ്രഹമാണ് .ആദ്യം ഉപജീവനമാർഗതിനായി മറുകര  തേടുകയും .കാലക്രമേണ   ഈ ജീവിതത്തെ ഇഷ്ട്ടപെടുകയും പിന്നീട് ആ  ജീവിതത്തോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നപൈതൃക സബത്ത് .അതിലൊ ന്നിൽ ഉള്പെട്ടതാണ് എന്റെ ജീവിതവും .വർഷങ്ങൾ ചെല്ലുന്തോറുമുണ്ടാവുന്ന   മാറ്റങ്ങളുടെയോരെ യൊരു     സംസ്കാരപാരബര്യം  -



പല സംസ്കാരങ്ങൾ ഒന്നിച്ചു ചേർത്ത്  ഒരു വലിയ പാത്രത്തിൽ വേവിച്ചുഒരു മനോഹരമായ  ഒരു സ്പടിക പാ ത്രത്തിലേക്ക് കോ രിയോഴിചാലുണ്ടാവുന്ന മനോഹാരിതയാണ്   ഈ പൈതൃക സംസ്കാരത്തിന് .ഇപ്പോഴത്തെ അമേരിക്ക യുടെ നിലനിൽപ്പ്‌    വെളുത്ത വർഗക്കാരനെ ക്കൊണ്ട് മാത്രമല്ല   ചിലപ്പോൾ ഫ്രഞ്ച് കാരനോ ഇറ്റാലിയനൊ ,അഫ്രിക്കകാരനൊ ഏത് രാജ്യത്തില്നിന്നും കുടിയേറിയപാർത്ത ഓരോ  വ്യക്തിയുമതിനു കാരണമായി കൂടെന്നില്ല    .  കണ്ടുപഴകിയ   സംസ്കാരം  വിട്ടു    പുതിയ ജീവിതശൈലി യെ  ഉൾക്കൊണ്ട്‌ ജീവിചു പോരുന്ന  ഓരോരുത്തരും    കാലങ്ങളുടെ  പുസ്തകത്തിൽ  അമേരിക്കൻ  പൌരന്മാരായി   മാത്രം അറിയപ്പെടുന്നു
               
ഫിനീക്സ് പക്ഷി

 ഒരു നഗരത്തെ കുറിച്ച് അറിയണമെങ്കിൽ  ചെറിയ ചരിത്രപഠനം  ഇല്ലാതെ,  അറിയാതെ ഒരു  നഗരത്തില്  കൂടി ഒരു യാത്ര പോവുക വയ്യ.




വര്ഷങ്ങള്ക്ക് മുന്പ്  മല്ലടിച്ച്പൊരുതി നേടിയ സംസ്കാരം (ഫ്രെഞ്ച് ബ്രിട്ടീഷ്‌ റെഡ് ഇന്ത്യൻ വംശജരുമായുള്ള  യുദ്ധം )    ഒരിക്കൽഅത്  കത്തിയമർന്ന പ്പോഴും  പൂർവാധികം  ശക്തി യോടെ നേടിയെടുത്ത   മറ്റൊരു സംസ്കാരം  ,ഒരു പുനർജനി ഉണ്ടായതു അത്യാന്താപേക്ഷിതമായിരുന്നു വെന്ന്   കുടിയേറ്റ  ചരിത്ര ശൃഖ ല പിന്നീട്   അവകാശപെട്ടിരുന്നുവെന്നു ചരിത്രം ഊന്നിപറയാത്ത ഒരു സത്യം  കൂടി ഇതിന്റെ പിന്നിലുണ്ട്     ,ഇങ്ങനെ  1813-- മുതൽ 1833-- വരെ യുള്ളഒരു  കാലയളവുകൾക്ക്കൊണ്ട്  ഷിക്കാഗോ  നഗരം രൂപപെടുകയായിരുന്നു ,ഈ പേരിടീൽ കർമ്മത്തിനു പിന്നിലെ കഥയൊന്നു  കേട്ടുനോക്കൂ .ഈ തുറമുഖ നഗരത്തിൽ കാട്ടുള്ളി ധാരള മായി കണ്ടുവന്നിരുന്നു ക്കൊണ്ടത്രേ  ---ഷിക്കാക്വെ- കാട്ട് വെളുത്തുള്ളി എന്നർഥം  വരുന്ന  ഷി ക്കാക്വെ എന്ന കാട്ടുള്ളി നാമം   ഷിക്കാഗോ നഗരത്തിനു നല്കിയെന്നുമാണ്  പറയപ്പെടുന്നത്‌      .മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയിൽ സ്ഥിതി  ചെയ്യുന്നതു കൊണ്ട്  ഷിക്കാഗോ ക്ക് വിൻഡി സിറ്റി എന്നുമറ്റൊരു  പേരു കൂടിയുണ്ട് . 1833 വ്യവസായ ആവശ്യങ്ങൾക്കായിവേണ്ടി മാത്രമായിരുന്നു  നഗരമായാണു ഷിക്കാഗൊ പ്രധാനമായും  ഉപയോഗിക്കപെട്ടത്‌ -ഒരു കഠിനാധ്വാന ത്തിന്റെ പരിണിത ഫലമായുണ്ടായ ഒരു നഗരം  .


                                 ഉറക്കമില്ലാത്തൊരു നാട്

രാവും പകലുമെതെന്നു  അറിയാത്തൊരു  പട്ടണം .യഥാ സമയത്തും വിശ്രമമില്ലാതെ ഓടുന്ന  വണ്ടികളും ഒരു  ജനങ്ങളും  യാത്രക്കാരും ,ഒഹെർ ഇന്റർനാഷനൽ എയർപോർട്ട് ,ഷിക്കാഗോ പട്ടണ മദ്ധ്യത്തിൽ ഉള്ള ഷിക്കാഗോ മിഡ് വേ വിമാനത്താവളം ഈ രാജ്യത്തെവികസന ത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്   കൂടാതെ സന്ദര്ശകരെ ഹര്ഷ് പുളകിതമാക്കുന്ന    ഇന്ത്യൻ വംശജനായ അനീഷ്‌ കപൂർ  ഡിസൈൻ ചെയ്ത മില്ലേനിയം പാര്ക്കിലെ  ക്ലൌഡ് ഗേറ്റ് ,പട്ടണത്തെ മുഴുവൻ ഒരു ഗോളത്തിനകത്തു എങ്ങനെ ഉൾകൊള്ളിച്ചു വെ ന്നു തോന്നുന്ന അത്തരത്തിൽ  അദേഹം രൂപകൽപന ചെയ്തിരിക്കുന്നു --


 കണ്ണ് അടച്ചു തുറന്നു നമ്മെ വെള്ളം തൂപ്പി കുളിപ്പിക്കുന്ന  സുന്ദരന്മാരും   സുന്ദരിമാരും  പതിനേഴുകോടി രൂപ ചിലവിൽ  ഗ്രനയിറ്റ്  ഭിത്തിയിൽ നിര്മ്മിച്ച  ക്രൌൺ വാട്ടർ ഫൊന്റൈൻ )
  റിവർ വാക്ക് --വെള്ളം വെള്ളം സർവത്ര  വെള്ളം
     ചൂടുകാലത്ത് സന്ദർശകരുടെ തിരക്കേറിയ  സ്ഥലമാണ്‌ മിഷിഗൺ ശുദ്ധ ജലതടാ കം,ഷിക്കാഗോ യുടെ ചരിത്രവുമായി ഏറെ ബന്ധമുള്ള വാട്ടർ റ്റവർ   ,ഷിക്കാഗോ പട്ടണം കത്തിയമർന്നപ്പോൾ ഈ റ്റ വറി ലെ വെള്ളമുപയോഗിച്ചു കത്തിയ തീ കെടുത്തിയെന്ന് ചരിത്രം പറയുന്നു .കത്തിയമർന്ന   ചാരം  മുഴുവൻ ഈ തടാകത്തിൽ തട്ടിയിട്ടു എന്നും തെളിവുകളു മു ണ്ട്   1869-ൽ  മുതൽ ഈ തടാകത്തിലെ വെള്ളംശുദ്ധിചെയ്തു   കുടിവെള്ളമായി     ഉപയോഗിച്ചു  വന്നിരുന്നു.




തീര്ന്നില്ല വളരെ പ്രധാന മേറിയ  സ്ഥലങ്ങൾ  വേറെയുമുണ്ട് അതിൽ  ഋഗ്ലീ   ബിൽഡിംഗ്‌ ,ഷെഡ്‌ അക്വേറിയം .വില്ലീസ് ടവര് ,ലിങ്കൻ പാർക്ക്‌ ,നേവി പിയർ ,കൾച്ച റൽ മ്യൂസിയം ആര്ട്സ് മ്യൂസിയം .അങ്ങനെ   പറഞ്ഞാൽ  തീരാത്ത അത്ഭുത  വിസ്മയങ്ങൾ പല   പേരുകേട്ട സവകലാശാല ക ളും ഇതിനോടൊപ്പം സ്ഥിതി ചെയ്യുന്നു  -ഷിക്കാഗോ സർവകലാശാല ശാല ,ലൊയോള സർവകലാശാല . ഇഷ്ട്ടമുള്ള വിഷയങ്ങൾ   തിരഞ്ഞെടുത്തു പഠിക്കാൻഉതകുന്നമറ്റു ചില റിസേർച്ച് ഇൻസ്റ്റിറ്റ്യൂറ്റു കൾ വേറെയും   പഠിക്കാൻ ആവശ്യമായ പുസ്തകങ്ങളെ ക്കൊണ്ട് നിറഞ്ഞ ലൈബ്രറിയും അങ്ങനെ  ശാന്ത  സുന്ദരമായ ചുറ്റുപാടുകളുംക്കൊണ്ട് ഈ നഗരം അനുഗ്രഹീതമാണ്   കുറച്ചുകാലമിവിടെയും ഉപരിപഠനം നടത്താനുമുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു വെന്ന കാര്യവും  ഞാൻ വിസ്മരിക്കുന്നില്ല 




ഷിക്കാഗോ സന്ദര്ശിക്കുന്നവരിൽ ആരും തന്നെ  ഫീൽഡ് മ്യൂസിയം കാണാതെ മടങ്ങാറില്ലഎന്നടും ഒരു  സത്യമാണ് .  1893-ൽ ഉടലെടുത്ത  ഷിക്കാഗോ ഫീല്ഡ് മ്യൂസിയം 1903-ൽഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന് നാമകരണം ചെയ്യപ്പെട്ടു.വര്ഷങ്ങളായി യുള്ള കഠിനാധ്വാനത്തിന്റെ ഫലമായി  കോടാനുകോടി വര്ഷങ്ങള്ക്ക് മുന്പ് ജീവിച്ചിരുന്ന എല്ലാ   ജീവജാലങ്ങളെയും  സ്റ്റാഫ്‌ ചെയ്തു മനോഹരമാക്കി അവയുടെ അസ്ഥിപഞ്ചരവുംകേടുകൂടാതെ  ഇവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്ന കാഴ്ച അതി മനോഹരങ്ങളാണ് . അതിനു തെളിവുണ്ടോയെന്നു ഒരു ചോദ്യം ഉയര്ന്നു വന്നേക്കാം  .ഉണ്ട് ചിലത് ഫോസ്സിലുകൾ ആയി രൂപാന്തരം പ്രാപിച്ചവ

വർഷങ്ങൾ കഴിയുമ്പോൾ ചില ഫോസ്സിലുകൾ  കല്ലായി  രൂപം പ്രാപിക്കും പിന്നീട് ശാ സ്ത്രക്ഞന്മാരുടെ ജോലിയാണ് അവയുടെ പ്രായം ഏതു യുഗത്തിൽ ജീവിചിരുന്നുവേന്നൊക്കെ   തീരുമാനിക്കുക ഈ കണ്ടുപിടുത്തത്തിൽ ഏറ്റവും  പ്രധാനമായവ ---സൂ ---എന്ന അറുപത്തി ഏഴു മില്യൺ വര്ഷങ്ങള്ക്ക് മുന്പ് ജീവിച്ചിരുന്ന ദിനോസറാണ്,ഒരു  കേമൻ റ്റയിണോ സറസ് --റ്റീ റെക്സ് , ഇതിനു നാല്പത്തിരണ്ട് അടി നീളവും പതിമൂന്ന്  അടി പൊക്കവും  ഉണ്ട് .ടി റെക്സ് എന്നപേരിലാണ് ഈ ദിനോസർ പണ്ട്  അറിയപെട്ടെതെങ്കിലും പിന്നീട് ഇത് കണ്ടുപിടിച്ച സൂ ഹെണ്ട്രിക്സൻ എന്നശാസ്ത്രക്ഞ യുടെ നാമം സ്വീകരിച്ചു  സൂ എന്നാക്കി മാറ്റി.എന്തിനു കൂടുതൽതെളിവ് എവിടെനിന്ന് കിട്ടണം  ?നമ്മളുടെ സ്വന്തം നാട്ടിലെ മണ്മറഞ്ഞുപോയ പല കലകളും നാച്ചുറൽ ഹിസ്ററി മ്യൂസിയത്തിൽ   കാണാൻ കഴിയും












       

ഒരു ചരിത്ര അദ്ധ്യാപിക യായി സേവനം ചെയ്തിടുള്ള എനിക്ക് പോലും  കണ്ടു പരിചയമില്ലാത്ത മുഗൾ ഭരണകാലത്തുള്ളതെന്ന്   കരുതപ്പെടുന്ന  പല  വസ്തുക്കളും   ഇവിടെ വന്നു കാണേണ്ടി വന്നതിൽ എനിക്ക് സന്തോഷവും സ്വല്പം ജാള്യതയും ഉണ്ടായിയെന്നൊരു വസ്തുതയുംഞാനിന്ന് മറച്ചു വെക്കുന്നില്ല,                                                                                                                                                          
അവസാ നമായി  മറ്റൊരു സവിശേഷത പറയാതെ തരമില്ല .  ഓരോ രാജ്യക്കാർക്കും  അവരവരുടെ രാജ്യത്തെ ഉല്പന്നങ്ങളു മായി കേന്ദ്രീ കരിച്ചിരിക്കുന്ന  വൃത്തിയുള്ള മാർകെറ്റുകൾ   ,  ഇന്ത്യൻ സ്ട്രീറ്റ് ,ചൈനസ്ട്രീറ്റ്. ജപ്പാൻ സ്ട്രീറ്റ്,അവിടെ ഒരു കൊച്ചു കേരളത്തെ പ്രധിനീകരിക്കുന്ന കമ്പോളങ്ങൾ ഒരു കൊച്ചു മുബൈ നഗരം പോലെ നാട് കാണണമെങ്കിൽ   ഷിക്കാഗോയിൽ വന്നാൽ മതിഇവിടെ എല്ലാമുണ്ട് എന്തും  ഏഷ്യൻ മാർക്കറ്റ്‌ ,എന്നിങ്ങനെ വേറെയും 




അത്ഭുതങ്ങൾ  തീരുന്നില്ല . പോകാനും വരാനും ഒഹെർ ഇന്റർനാഷനൽ എയർപോർട്ട് ,ലോകത്തിലെ നിലയ്ക്കാത്ത വിമാന സർവ്വീസ് മണി കൂറിൽ സദാസമയവും പ്രവര്ത്തിക്കുന്ന  വിമാനത്താവളം അങ്ങനെ ച്രുതും വലിതുമായ മൂന്നുവിമാനത്താവളങ്ങൾ വേറെയും 

മടിയില്ലാതെ അദ്ധ്വാനിച്ചാൽ പ്രയാസം കൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന
ഇഷ്ടപെട്ടുപോകുന്ന ജീവിത ശൈലികൾ .പരസ്പര ബഹുമാനം അതാണ് ഏതൊരു  മറുനാട്ടുകാരന്റെയും  (കേരളം ഒഴിച്ച്  )പ്രത്യകത എ നിക്ക് ഇവരോടുള്ള  ആരാധനയും ഇ തുക്കൊണ്ട് തന്നെ യാണ് .മറ്റൊരാളുടെ കാര്യത്തിൽ ആരും തന്നെ     ഇടപെടാൻ  നോക്കാറില്ല ,സത്യ സന്ധരായഅധ്വാനിചു ജീവിക്കുന്നകുറച്ചു  ജനങ്ങൾ ,വന്നവരും ഇനി വരാൻ പോകുന്നവരും ഈ രാജ്യക്കാർ  തുടർന്ന്ക്കൊണ്ട്  പോകുന്ന    നിയമങ്ങൾ  പാലിച്ചേ മതിയാവൂ .   -അവധിദിനങ്ങളിൽ പുറത്തുപോയിഭകഷണം  കഴിച്ചു അന്തിക്ക്  കൂടണയുന്ന അധ്വാനശീലരായ മനുഷ്യർ .അവര്ക്ക് നാളെയെ കുറിച്ച് ഭയമില്ല. നാളേക്കുവേണ്ടി കരുതി വെക്കാൻ ഇന്നവര്  മിനകെടാറുമില്ല  . ഇവിടെ കുടിയേറി പാർത്തവരും അവരുടെ മുന്കാമികളുമായി  വിവിധരാജ്യക്കാർ തിങ്ങി നിറഞ്ഞ തിരക്കേറിയ ഒരു നഗരം ,എല്ലാ കാലത്തിനും അതിന്റതായ മഹത്വം ഉണ്ടെങ്കിലും ഈ പൂക്കളുടെ പറുദീസ എന്ന് ഞാൻ പേരിട്ടു വിളിക്കുന്ന  ഷിക്കാഗോ പട്ടണം എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി ഇപ്പോൾ മാറിയിരിക്കുന്നു  ഞാൻ സ്നേഹിചിരുന്ന  എന്റെ തലമുറകൾ  ജീവിച്ച നാടാണിത് -അതുകൊണ്ട്

എന്റെ ഈ  യാത്ര ഇവിടെ അവസാനിക്കുന്നില്ല .


--എന്റെ നന്ദിയുംകടപ്പാടുംപതിവുപോലെ തിരക്കുകൾ മാറ്റി വെച്ച് ഞാൻ പറഞ്ഞതനുസരിച്ച് എന്റെ കൂടെ വന്ന എന്റെ സ്വന്തം  സഹോദരി മക്കൾആയ നിഷ , ബൈജുവിനും ബോബി,നിതിൻ
ബ്യൂലുവിനുംഎന്റെ മരുമകൾ സ്വീറ്റി നീതുവിനും    അറിയിക്കാതെ വയ്യ ,നന്ദി നമസ്കാരം
-