Translate

Thursday, April 28, 2011

Sweet Roses Photos Slideshow

Sweet Roses Photos Slideshow: "TripAdvisor™ TripWow ★ Sweet Roses Photos Slideshow ★ to Roses. Stunning free travel slideshows on TripAdvisor"

Grand Child Slideshow & Video

Grand Child Slideshow & Video: "TripAdvisor™ TripWow ★ Grand Child Slideshow ★ to Illinois City. Stunning free travel slideshows on TripAdvisor"

Wednesday, April 27, 2011

സ്നേഹകിളികള്‍ ,




           കാലചക്രം ദൃതിയില്‍ അവയുടെ കണക്കു  തീര്‍ത്തിട്ടു     ഒഴിഞ്ഞി രിക്കാനുള്ളതന്ത്ര പാട് പോലെ,     മഞ്ഞു കാലത്തെ ഓടിചക റ്റി യ വള്‍  ഒരു  കൊച്ചു  കുസൃതികണക്കെ         വസന്തകാലത്തിന്    ആതിഥ്യമരുളി 


മഴ വൃക്ഷങ്ങളേ കുളിരണി യിച്ചുക്കൊണ്ട് ഇലകള്‍ക്കും പൂവുകള്‍ക്കും   സ്വാഗതമരുളി  . വൃക്ഷം നിറയെ പൂഇല കാണാത്ത വണ്ണം നിറയെ പൂക്കൾ . അവയെക്കണ്ടെന്റെ   മനസ് ഒ കുളിര്‍ത്തു . പൂക്ക ളിലെ  മധു നീണ്ട കൊക്കുകളമര്‍ത്തി നുകര്‍ന്നെടുക്കാ നും അവയോടു പരിഭവം പറയാനും    മരപൊത്തുകളില്‍ അവിടവിടെയായി ഒളിച്ച ഓല വാലന്‍ കിളികളും സ്നേഹകിളികളും തുത്തുക്കുല്‍ക്കി കിളികളും പരദേശി കിളികളും   ഉണ്മെഷവാന്മാരായി പറന്നു വന്നു അവിടവിടെ അവയുടെ മരക്കൊബുകളില്‍  സ്ഥാനം പിടിക്കും ,

      ഒന്ന് പുറത്തിറങ്ങാന്‍ അവയോടു കിന്നാരം പറഞ്ഞു  ,ആ കുഞ്ഞു വെയില്‍ നാളമേറ്റു   വാങ്ങാന്‍ എനിക്കും തിടുക്കമാവും , ഞാനെന്നും എന്റെ കിടപ്പറ യോട്   ചേര്‍ന്നുള്ള ജനലിട വഴി  പുറത്തേക്ക് എത്തി നോക്കും . എന്റെ വീടിനോട് തൊട്ടടുത്തായി  ചേര്‍ന്ന് നില്‍ക്കുന്ന ഒരു വന്‍  വൃക്ഷമുണ്ട്‌.വളഞ്ഞു പുളഞ്ഞു പോകുന്ന  ശിഖരങ്ങള്‍ ഉള്ള ഒരു വട  വൃക്ഷം .അവളെന്റെ കൂട്ടുകാരിയാണ്‌ അവളോട്‌ ഞാന്‍ എന്റെ കഥകള്‍  പങ്കു വെയ്ക്കാറുണ്ട്  ,ചിലപോഴൊക്കെ എല്ലാം മനസില്ലാക്കിയ മട്ടില്‍ അവള്‍  തലയാട്ടി ഒരു  മർമരം പുറപ്പെടുവിക്കും   മിക്ക വൈകു ന്നേരങ്ങളിലും  ഞാനവളുടെഅതിഥി യാണ് അവളുടെ തണലില്‍ ഏറെ നേരം-   മന്ദം മന്ദമായി  ഒഴുകി  വരുന്ന ആ ഇളം കാറ്റിനോടൊപ്പം,ഞാനുമെന്റെ കണ്ണുകളെ അടയ്ക്കും




  ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ   ആ ചില്ലകളില്കൂട്ക്കൂട്ടി കുറുകി   ക്കൂട്ടിയിരിക്കുന്ന  ചിലയിനം വര്ണ പക്ഷികളുണ്ട് ,  ചാരനിറത്തിലുള്ള തൂവലില്‍" റ "   എന്ന് ആലേഖനം ചെയ്ത മഞ്ഞ കിളികള്‍ ,ഒരു ചില്ലയില്‍ നിന്ന് മറ്റൊരു ചില്ലയിലെക്ക്  ചിറകു വിടര്‍ത്തി  പറന്നി രുന്നു  വീണ്ടും ഇ ണ കിളിയേ യും   ചേർത്തി രുത്തി കൊക്കുരുമി കിന്നാരം പറഞ്ഞു പറന്നു പോകുന്ന സുന്ദരികിളികള്‍. ,,
                                           

വസന്ത കാലംഞങ്ങള്ക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് ഞാൻ മനസിലോര്ക്കും      എ ന്നും                നേരം പുലരാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും         ‍കിഴക്ക് നിന്ന് തേനി തെറിച്ചു വീഴുന്ന  സൂര്യരഷ്മിയുടെ  നേര്‍ത്ത കിരണങ്ങള്‍  എനിക്കെന്റെയ് നിന്ദ്ര   പൂര്‍ണമായി വിട്ടുണര്‍ന്നു കൊള്ളാന്‍ അനുവാദം ത്തരും  ,സ്നേഹകിളികളും എന്നേ  കാത്തിരിക്കുന്നുണ്ടാവുമെ ന്നെ നിക്കറിയാം
                                                 
 ആ സ്നേഹകിളികളുടെ    ഇരിപ്പിട ത്തിന്റെ ചുവട്ടിലായാണ്      ഞാന്‍ ഒരുക്കുന്നചെറിയ പുതിയ  പൂന്തോട്ടം,, ഞാന്‍ മണ്ണ് ഒരുക്കുമ്പോള്‍   കൊത്തി
പെറുക്കാ  നായി  എന്റെ കൂടെ  പരദേശികളായ ചില  മഞ്ഞകിളികളും എന്റെ സ്നേഹകിളികളും കൂട്ടിനുണ്ടാവും. ഞാന്‍ കൊത്തി ഇളക്കുന്ന മണ്ണില്‍ ,അരിച്ചു  നടക്കുന്ന  കുഞ്ഞു പ്രാണികള്‍   അതായിരിക്കുമവരുടെ ലക്‌ഷ്യം ,അതിലൊന്ന്  കൊത്തി     ഏറു കണ്ണിട്ടു   നോക്കി പിന്നേ വരാമെന്ന നാ  ട്ട്യ ത്തി  ലവ  പറന്നു പോകും ,          ,പിന്നെയും എന്റെടുത്ത്‌ . ചിറകു വീശി മോഹിപ്പിക്കുന്ന തരത്തില്‍ ഒന്ന് ക്കൂടി പറന്നെത്തി    കൊത്തി തിന്ന തിന്നവ  വീണ്ടും  പറന്നു പോകും .                                            

                            ആ മൂന്നാലു  മണിക്കൂര്‍ അവയുമായി അങ്ങനെ മുറ്റത്തുള്ള പച്ചപരപ്പില്‍ ഏറെ നേരം   ഞാന്‍ അലയും ,,പിന്നീട്  ,കുറച്ചു നേരം അവയെ ഒറ്റക്കാക്കി ക്കൊണ്ട് ഞാനൊന്ന് മുങ്ങും എനിക്കവയേ പിരിയാനേയി ഷ്ട്ടമേ യ ല്ല  പക്ഷെ എനിക്കും  വിശപ്പുള്ള വിവരം ആ പാവം പറവകള്‍ക്ക് അറിയില്ലല്ലോ    എങ്കിലും അവര്‍ എന്നേ ജനലുകള്‍ക്കിടവഴി  ഒന്ന്പാളി  നോക്കും

എന്തേ ക്കൂട്ടു ക്കാരി നിനക്കെന്തിത്ര താമസമെന്ന ചോദ്യമാവുമതെന്നു എനിക്കറിയാം ,കാരണം   ഞാനവയ്ക്ക്  പ്രിയപ്പെട്ടവളാണ് ,,
                         

,എന്റെ കുളിയുംതേവാരവും  കൂടി കഴിഞ്ഞുപുറത്തിറങ്ങിയാല്‍ പിന്നേ   വട വൃക്ഷത്തിന്റെയ് ചുവടു  വീണ്ടും എന്റെ ഇരിപ്പിടമാകും  ,  എന്റെ കഴിഞ്ഞുപോയ ഓര്‍മകളെതാലോലിക്കാനും  വീണ്ടും സ്വപ്നങ്ങളേ കൂട്ടുപ്പിടിച്ചു എന്റെ  സ്വപ്നലോകത്ത്  ഒരു മണി  മാളികതീര്‍ക്കാനും അവിടുത്തെ സ്വപ്ന റാണി യായി  വിലസാനുമുള്ള അവസരം .  കാറ്റിനോടും കിളികളോടും കഥകള്‍ പറഞ്ഞു  അവയുടെ ദുഃഖം എന്റെ ദുഖമാക്കി തീര്‍ക്കാനുമുള്ള വ്യഗ്രത.   അവയില്‍  ഞാനലിഞ്ഞു ഞാന്‍ അല്ലാതെയാകാനുള്ള    എന്റെ മോഹം. 

.ചിലപ്പോള്‍ എനിക്ക് തോന്നാ റുണ്ട്

ഇവയ്ക്കുമില്ലേ  എന്നോട് പങ്കു വെയ്ക്കാന്‍ പലതും? ,,  അവയും ചിലപ്പോള്‍  ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍     മെ നയുകയാവാം.അവയുടെ ചില നേരത്തേ മൌനവും എന്തൊക്കെയോ ചിന്തിച്ചു ഉറച്ച  പോലെയുള്ള ദുഃഖ സൂചകമായ എന്റെ നേരെയുള്ള ഒരു നോട്ടവും,,,
=        
                 

                      അവയ്ക്കും അറിയുമോ ആവോ ?    ഇതെല്ലാം വെറും നൈമി ഷിക  ങ്ങള്‍ മാത്ര മാ ണെസത്യം     ?ചിലപ്പോള്‍ ഒരു വന്‍ കാറ്റോ. വേട്ട ക്കാരന്റെയ്  ഉന്നം  തെറ്റാതെയുള്ള അമ്പോ  മറ്റോ  ധാരാളം മതി അതുവരെ  ഈ വൃക്ഷത്തിന്റെയ് താളത്തിനൊപ്പം വെയിലും കാറ്റുമേറ്റിരുന്ന        ഈ ശിഷ്ട്ടജീവിതവും തകര്‍ന്നു തരിപ്പണ മാകുമെന്ന  യാഥാർത്ഥ്യം  --അതു വരെ------ഇ താ  നീയും ഞാനുമൊ രുമിച്ച സ്വല്പ്പ  സമയം .എന്നവരുടെ     മുഖ ഭാവം വിളിചോതുന്നില്ലേ ??
                                            വസന്തകാലവുംകഴിയാറായി ,, വീണ്ടും വരവാകും ശിശിരമെന്ന അവളുടെകാ  മുകന്‍ ,,അപ്പോള്‍ എന്റെ തണല്‍ വൃക്ഷം  മനസ്മിതം തൂകി ഇലകള്‍ പൊഴിച്ച് നാണം  ചാര്‍ത്തി ,അവളുടെ കാമുകനെ പ്രതീക്ഷിച്ചു     കാത്തു  നില്‍ക്കുകയാവും ,,അതുവരെ   പരിശുദ്ധി  യുടെ  പ്രതീകമായ  തൂവെള്ള ,മഞ്ഞു പുതപ്പിട്ടു  വീണ്ടും   പിരിഞ്ഞുപോയ ദുഃഖം തെല്ലും അറിയിക്കാതെ വീണ്ടും  അവൻഅവളെ  ഗാഡമായി   മൂടും    ,ഇളം തെന്നല് പോലും  നാണം  ക്കൊണ്ട്  കുറച്ചു നേരത്തേക്ക് അവിടെ നിന്നും വിട പറയും 



സ്നേഹ കിളികളും അവയുടെ പ്രേമത്തിനു തടസമാകാ തെ  വിദൂരത യിലേക്ക്  പറന്നകലും ,,ശേഷിച്ചവ, മര പൊത്തുകളില്‍   അഭയം പ്രാപിക്കും ,എല്ലാവരാലും  വിട്ടകന്ന ഞാന്‍ ദുഖമെല്ലാം മറച്ചു  എന്റെ കിടക്കയില്ലേക്ക്  മുഖംചേര്‍ക്കും  ,വരാനിരിക്കുന്ന അടുത്ത വസന്ത കാലത്തെ   മനസ്സില്‍വീണ്ടും  ധ്യാനിച്ചുക്കൊണ്ട് ,,,,തത്കാലം വിട 
                                                                                          സ്വന്തം കാത്തു

Monday, April 18, 2011

വസന്തം വന്നപ്പോള്‍


       ഇവിടുത്തെ കാലാവസ്ഥ താളം തെറ്റിയത് പോലെ ,,പതിവിനും വിപരീതമായി   മഞ്ഞു വീഴ്ച .തണുപ്പ് മാറിയപ്പോള്‍ മനസൊന്നു കുളിര്‍ത്തു  ഇനി വസന്ത കാലം ,,കടകളായ കടകളില്‍ എല്ലാം ഓട്ട പ്രദക്ഷിണം നടത്തി .പൂചെടികളുടെയും പച്ച കറി കളുടെയും  വിത്തുകള്‍, ചെടികള്‍  ഇവ  ശേഖരിച്ചു  സ്വയം കിളച്ചു തടമെടുത്തു  ഓരോ പൂവിനും ഉതകുന്ന വളം  ചേര്‍ത്ത മണ്ണും     ചേര്‍ത്തു  വിത്തുകള്‍ പാവി , ചെടികള്‍    നട്ടു. നല്ല കറുത്ത മണ്ണ് .ദിവസവും,നനച്ചു,കുഞ്ഞുകുട്ടികള്‍  നാമ്പുകള്‍  വളരുന്നുണ്ടോ എന്ന്  പോയി നോക്കുന്നത് പോലെ എന്നും പോയി  നോക്കി ,,കഷ്ട്ടകാലത്തിനു ഈ ആഴ്ച കൊടും തണുപ്പും  മഞ്ഞും.എന്റെ  ചെടികള്‍ തണുത്തു ,മരവിച്ചു മൃതപ്രായരായി ,ഇനി കാലാവസ്ഥ  ഒരാഴ്ച കൂടി ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്  എന്റെ ചെടികള്‍ നശിച്ചു പോകുമെന്ന് ഉറപ്പു,ഞാന്‍   പിന്തിരിയുന്നില്ല   കാരണം വളരെ കാലമായി ഒന്ന് കൃഷി ചെയ്തിട്ട് ,,,,അടുത്ത ആഴ്ചയും വീണ്ടും ചെടികള്‍ വാങ്ങിക്കും  ,,നോക്കട്ടേ  എന്തായിരിക്കുമെന്ന് ?
/

Friday, April 15, 2011

കാഞ്ചന മാല ,എന്റെ പോറ്റമ്മ

 കാഞ്ചന മാല ,എന്റെ പോറ്റമ്മ
എന്റെ അമ്മ 
                                           എന്റെ പ്രണയ കഥയിലെ ജീവിക്കുന്ന ദുരന്ത  നായിക . എന്റ പെറ്റമ്മയോട്‌  ചേര്‍ത്ത്  വെക്കാവുന്ന  മറ്റൊരു നാമം ,എന്റെ   ,പോറ്റമ്മ യായ  കാഞ്ചനഅമ്മ, ചിലപ്പോള്‍ ഞാന്‍  വിളിക്കുന്ന കാഞ്ചന എടുത്തി. പെറ്റമ്മ യായിരുന്നു  എന്റെ പൊന്നു അമ്മ


,  ഇവര്‍ രണ്ടു പേരും  എനിക്ക് എന്റെ ജീവന്റെ ജീവനായിരുന്നു  ,   ഒരു ഞെട്ടിലേ രണ്ടു പൂക്കളേ പോലെ ,
, ഒരു വ്യത്യാസം മാത്രം ,എന്റെ   പോറ്റമ്മക്ക്  അന്ന് ഒരു  ഇരുപ്പതു  വയസ്സ്  മാത്രം  പ്രായമേ ഉണ്ടായിരുന്നുള്ളൂ ,


 ,പരിശുന്ധമായ പ്രണയത്തിന്റെ  പൊട്ടിത്തകര്‍ന്ന ഒരു  പളുങ്കുപാത്രം .

വിരിയുന്നതിനു മുന്ബേ  ഞെട്ടറ്റു വീണ  രക്ത പുഷ്പ്പം


.എന്റെ തൂലികയുടെയ്‌ തുമ്പില്‍  അവരെ കുറി ച്ചു എഴുതാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാന്‍ പരതുന്നു,,എന്റെ ഡിക്ഷ്ണ റിയില്‍ ഒരു വാക്കുകള്‍ക്കും  പരിപൂര്നമായി  അവരെ പൂര്‍ത്തീകരിക്കാന്‍  സാധ്യമല്ല എന്നെനിക്കറിയാം .  ഈ വൈകിപോയ  വേളയിലെങ്കിലുംഎനിക്ക് ഈ  കൃത്യംനിര്‍വഹിചെയ്  മതിയാവു , അ ങ്ങനേഎങ്കിലും എന്റെ  മനസ്സ് ഒന്ന് തണ്‌ ക്കട്ടേ ,, ഇ തിനിടയ്ക്ക്, ചിലപ്പോഴെങ്കിലും  അല്‍പ്പസമയം ഞാനറിയാതെ എന്റെ കൈകള്‍  എന്റെ കണ്ണുകളെ ലക്ഷ്യംമാക്കി  നീളും ,അവിടെ നിന്നുംഉതിരുന്ന കണ്ണുനീര്‍ എന്റെ   പുസ്തക താളിനെ നനയ്ക്കാന്‍ അനുവദിച്ചു കൂടല്ലോ ,  ഞാനെന്റെ ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കട്ടേ   ഒരു പ്രണയ കൊടും കാറ്റ് അടിച്ചു അമര്‍ന്നപ്പോള്‍ ഒരു ജീവന്‍ ഹോമിക്ക പ്പെടെണ്ടി വന്ന ആ ജീവിത ദുരന്തം
           ഈ പ്രണയം പിന്നീട്  മറ്റുപലര്‍ക്കും ഒരു പാഠ മായി തീര്‍ന്ന  ചരിത്രം  കൂടെ ഞാന്‍ ഇതിനോട് ചേര്‍ത്തു വെയ്ക്കട്ടേ    ,കാരണം   പ്രണയിക്ക് ന്ന തി നു മുന്പ് ,ഒരു പുനര്‍ ചിന്ത  ,,,ഇതു  സംഭാവ്യമോ അതുമല്ലെങ്കില്‍  ,ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കാന്‍തയ്യാറായി കൊള്ളുക എന്ന  ഒരു ചെറിയ താക്കീതും,,
         എന്റെ പോറ്റ മ്മയുടെ ഈ  പ്രണയ കഥയില്‍പലതുമുണ്ട്  എല്ലാത്തിലുമുപരി ഇന്നത്തെ ഞങ്ങളുടെ തലമുറ നേടിയെടുത്ത   ചില പ്രണയ സാഫല്യങ്ങളും ,,

                                     ,ഇതു  വളരെ  പണ്ട്    ഏകദേശം  നാല്പതു  വര്ഷ ങ്ങള്‍ക്ക് മുന്പ് ,അന്ന് പഠിക്കാന്‍ മിടുക്കിയായിരുന്നുഈ കഥ യിലെ കഥാ നായികയും  ,കാമുകിയുമായി രുന്ന   എന്റെ പോറ്റമ്മ കാഞ്ചന മാല ,,അതിസുന്ദരി ,  ദേവകന്യക സ്വര്‍ഗത്തില്‍ നിന്നും നേരിട്ട്  ഇറങ്ങി വന്നതു പോലെ  യ്യുള്ള മു ഖ കാന്തി ,വെളുത്തു കൊലുന്നനെ, വാര്‍ത്തു  വെച്ച പോലയുള്ള ഉടല്‍ ,   ,,നിവര്‍ത്തി തുമ്പ് കെട്ടിയിട്ട     ഇടതൂര്‍നചുരുണ്ട മുടി ,  ചെഞ്ചു ണ്ടുകളില്‍  എ പ്പോഴും തത്തി കളിക്കുന്ന മൃദു മന്ദസ്മിതം ,    ആരെയും ആകര്‍ഷിക്കുന്ന  പതുക്കെയുള്ള സംസാരം  ,അവരായിരുന്നു എന്റെ സ്നേഹിക്കാന്‍ മാത്രം അറിയുന്ന , കാഞ്ചന അമ്മ
          എന്റെ പൊന്നു അമ്മക്ക് തിരക്കിട്ട ജോലികളുടെ മധ്യത്തില്‍ ഒക്കെ  ഞാന്‍  എപ്പോഴും കാഞ്ചന അമ്മയുടെ അടുത്തായിരിക്കും ,,അവരാണ് പിന്നേ എന്റെ എന്റെ കളിക്കൂട്ടുകാരി      അവര്‍ ചോറ് വാരിതരും .കഥകള്‍ പറഞ്ഞു തരും.എന്നേ പാട്ട്  പാടി ഉറക്കും  ഉടുപ്പുകള്‍ തയ്യിച്ചു ഇട്ടു എന്നേ ഒരുക്കും ,, എന്നിട്ട്
എന്റെ  മോളേ  കണ്ടാല്‍   കാബൂളിവാ ലെയുടെയ് മിനിയേ പോലെയുണ്ടെന്നു  പറയും ""

 ,ആരാണീ കാബൂളി വാല?

ആരാന്നീ മിനി?
               
             എന്ന്   കുറേ കാലങ്ങള്‍ക്ക് ശേ ഷമാണ് എനിക്ക് മനസ്സിലായത്‌ ,,,ഞാന്‍ അവരുടെ മാലാഖ കുട്ടി ,അവരെന്റെയ് കുടുംബമോ ,ബന്ധുക്കളോ  ഒന്ന് മായിരുന്നില്ല ,പക്ഷേ  അവരുടെ   അച്ഛന്‍ എന്റെ അച്ഛന്‍    അവിടുത്തെ അമ്മ  എനിക്ക് അമ്മമ്മ ,   ,,ആ കുടുംബവും എന്റെ കുടുംബവുമായുള്ള  ആ സ്നേഹ ബന്ധംഅത് രക്ത ബന്ധങ്ങളെക്കാള്‍ ശക്തിയേറിയ വ  യായിയിരുന്നു  , ഇ ന്നും  ആ സ്നേഹത്തിന്റേ ഒരംശമാണ് എനിക്ക് നിങ്ങളോട്  ഓരോരുത്തരോടുമുള്ളത് ,,, നന്മ നിറഞ്ഞ  മനസിന്റെ കറകളഞ്ഞ  ഉടമകള്‍
                     കഥയിങ്ങനെ ,,,,--- അന്ന് കാഞ്ചന കോളേജില്‍ പഠിക്കുന്ന സമയം ,കൂടെ പഠിക്കുന്ന സഹവിദ്യാര്‍ ഥി യുമായി കലശലായ   പ്രണയം രണ്ടു കുടുബങ്ങളും എന്റെ മാതാപിതാക്കന്മാരുടെ വേണ്ട സുഹുര്‍ത്തുക്കള്‍,,, മുക്കം  ഉണ്നിമോയീന്‍  ഹാജിയുടെ മകന്‍  ബീ  പീ  ,മോയ്തീന്‍ .നാലു പേര്‍ അറിയപ്പെടുന്ന   പുരാതന മുസ്ലീം കുടുംബാംഗം , കാഞ്ചനയോ ഒട്ടും മോശമായിരുന്നില്ല   പുരാതന ,കൊറ്റങ്ങള്‍  തറവാട്ടിലെ മൂന്നാമത്തെ   പുത്രി , യാതൊരു തരത്തിലും അന്നത്തെ കാലത്ത് ചിന്തിക്കാന്‍ കൂടി വയ്യാത്ത ബന്ധം ,, ,സമുദായങ്ങള്‍ ഇത്തരം കാര്യ ങ്ങള്‍ക്ക്‌  ഭ്രഷ്ട്ടു  കൂടുതല്‍ കല്‍പ്പിച്ചിരുന്ന കാലം കാഞ്ചന മൊയ്തീന്‍ പ്രേമം .പൂത്തു തളിര്‍ത്തു ,വീട്ടിക്കാരും നാട്ടുകാരുമറി ഞ്ഞു. അവരുടെരണ്ടുപേരുടെയും  ,വിദ്യ  ഭ്യാസം   അവരോടു എന്നന്നേക്കുമായി വിട ചൊല്ലി .കാഞ്ചന യേ അച്ഛനും കുടുന്ബക്കാരും ചേര്‍ന്ന്  വീട്ടുതടങ്കലിലാക്കി .ആങ്ങളമാര്‍ അവര്‍ക്ക്  കാവല്‍ നിന്ന്നു. കാഞ്ചന കരഞ്ഞു  കാലുപിടിച്ചു  പട്ടിണി കിടന്നു ,ജീവിതം അവസാനിപ്പിക്കാന്‍ വരെ ശ്രമിച്ചു അവരുടെ മനസ്സു ഇളകി യില്ല ,പക്ഷേ ,,അവരൊന്നു തീരു മാനിച്ചുറച്ചു,,മൊയ്തീന്‍ ഇല്ലാതെ തനിക്കു ജീവിക്കാന്‍ ആവില്ല ഇതിനെ എതിര്‍ത്ത വീട്ടുകാരെ തൊല്പീക്കാനിവര് ശ്രമിച്ചു . മരണത്തെ പുല്‍കാന്‍ മോഹിച്ച്ട്ടും പലതവണ  അവരെ മരണവും കൈയൊഴിഞ്ഞു.അങ്ങനെ കാഞ്ചന  ജീവിക്കാന്‍ തീരുമാനിച്ചു   വാശിയായി  വീട്ടുകാരെ  സഹോദരങ്ങളേ  വേദനിപ്പിക്കാതെ മുന്നോട്ടു പോകുക    മൂകമായി പ്രതികരിച്ചു.കഴുത്തില്‍ കിടന്ന മാല പൊട്ടി ചു വലി ച്ചെറിഞ്ഞു ,,കളര്‍ വസ്ത്രങ്ങല്‍ക്കുപകരം  വെള്ള വസ്ത്രങ്ങളും  ,കറുപ്പ് വസ്ത്രങ്ങളും അണിയാന്‍ തീരുമാനിച്ചു ,,    
          മൊയ്തീന്‍ എന്നാ പ്രണയ നായകന്റെ  വീട്ടിലും  ഇതിലപ്പുറം  പ്രശ്നങ്ങള്‍ബാപ്പ    കത്തിയെടുത്തു . മകന്റെ നേരേ ചീറിയടുത്തു.  മകന്‍  കുത്തേറ്റു ആശുപത്രിയില്‍,  അവിടെ നിന്ന്നും രക്ഷപ്പെട്ടു  വീട്ടിലെത്തിയ മകനോട്‌ വീണ്ടും ബാപ്പ  വേറെ വിവാഹത്തിനു നിര്‍ബന്ധിച്ചു      അദേഹവുംകടുകിടെ  മാറിയില്ല  . കാഞ്ചന  അല്ലാതെവേറെ  ആരും വധുവായി   എന്റെ ജീവിതത്തില്‍  എന്ന സത്യംവീട്ടുകാരെ അറിയിച്ചു . ആ വാക്കുകള്‍ക്കു മുന്പില്‍ അവരിരു   ക്കൂട്ടരും  തളര്‍ന്നു കാലങ്ങള്‍ കഴിയും അവരുടെ മനസ് മാറുമെന്നു രണ്ടു കൂട്ട്ടരും കരുതി  
                         ,ദിവസങ്ങള്‍ മാസങ്ങളായി ,മാസങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വഴിമാറി ക്കൊടുത്തു.. കാഞ്ചന   മൊയ്തീന്‍ പ്രണയം  തുടര്‍ന്ന്നു.ര  ണ്ടു പേരുടെയും സഹോദരങ്ങള്‍ വിവാഹിതരായി,മൂകമായ പ്രണയം .സ്പര്‍ശന സുഖമില്ലതേ ,കണ്ടു ഉരിയാടാതേ ,പക്ഷേ പിന്മാറിയില്ല  അവര്‍ കത്തുകള്‍ കൈമാറി , ഞാനും കണ്ടിട്ടുണ്ട് പ്രണയ ലേഖനങ്ങള്‍ കുത്തും കുറി യുമായി   കരപിരഅക്ഷരത്തില്‍
 ,,അപ്പോള്‍ അമ്മ്മേ ഇതെന്താ എഴുതുന്നാതെന്ന്നു ചോദിച്ചാല്‍ പറയും ,ഷോര്‍ട്ട് ഹാന്റ്  ആന്നെന്നു
          ,,, ,, ,  ആര്‍ക്കും  വായിച്ചാല്‍ മനസ്സിലാക്കാത്ത രീതിയില്‍ അവര്‍ അവര്‍ക്കുവേണ്ടി പ്രത്യക ലിപി തയ്യാറാക്കി എടുത്തു. ,കാലങ്ങള്‍പിന്നെയും ഓടിക്കൊണ്ടിരുന്ന്നു മുപ്പതു വേഷം മുന്നോട്ടു , ,അച്ഛന്‍ മരിച്ചു ,അമ്മ മകളെ നോക്കി കണ്ണീര്‍   വാര്‍ക്കും ,അങ്ങനെ  ഒരു നാള്‍ അമ്മയും യാത്രയ്യായി പ്രതികരിക്കാന്‍ ശേഷിയില്ലതേ ,, ദുഃഖ മയിയായി എന്റെ സുന്ദരി അമ്മയും ഏട്ടന്മാരുടെ കൊടി കീഴില്‍ അങ്ങനെ  കഴിഞ്ഞു,
                               ഞങ്ങള്‍ കുടുബവും അവിടെ നിന്ന്നു തെല്ലകലെ എന്റെ പഠന സൌകര്യത്തിനു വേണ്ടി വളരെ ദൂരെ യുള്ള സ്ഥലത്തേക്കും   യാത്രയായി , എങ്കിലും ,അപ്പോഴെല്ലാം ദൂരെ   ഇരുന്നുക്കൊണ്ട് ഞാന്‍ എന്റെ കാഞ്ചന മ്മ്യ്ക്കുവേണ്ടി  പ്രാര്‍ത്തിച്ചു ക്കൊണ്ടിരുന്നു .അവരുടെ കൈകളില്‍ കിട ന്നു വളര്‍ന്ന സ്നേഹം , മറ്റൊരു വഴിയി  ല്ല ,,പഠനത്തിനടയില്‍  ഞാനും വിവാഹിതയായി  എന്റെ കാലുകളും കെട്ടപെട്ടു,,കാഞ്ചന അമ്മയെ കാണാന്‍ കൊതിച്ചു  ,പലപ്രാ വശ്യം  വീട്ടുകാരനോട് ആവര്‍ത്തിച്ചു പറഞ്ഞു നോക്കി ഒന്ന് കാഞ്ചന അമ്മയെ കാണണം ,,തിരക്കുകള്‍ ,ജീവിത ചുറ്റുപാടുകള്‍ ,,ഒന്നിനും സാധ്യമായില്ല   ,അവരെ കാണാത്ത എന്റെ ദുഃഖം ഞാന്‍ എന്റെ മനസ്സില്‍ ഒരു നീറ്റലായി ഒതുക്കി നിര്‍ത്തി എങ്കിലും , ഇടയ്ക്ക് വിളിച്ച ന്വേഷി ക്കുമായിരുന്നു    .ഇതിനിടയില്‍ ഒരു ദിവസം    ആ ദുരന്ത വാര്‍ത്ത  എന്നെത്തേടി യെ ത്തി       ,എന്റെ കാഞ്ചന അമ്മയുടെ പ്രാണ പ്രിയന്‍ എന്നന്നേക്കുമായി  കാഞ്ചന മാലയെ വിട്ടുപിരിഞ്ഞു എ ന്ന ഞാന്‍ കേള്കാനിഷ്ട്ടപെടാത്ത ആ സത്യം .  ശങ്കകളിലാത്ത, പഴി പറയാത്ത ,ആ ലോകത്തേക്ക് ,, യാഥാര്‍ത്ഥ്യം   അത് സത്യമാകരുതെയെന്നു ഞാന്‍ മോഹിച്ചു   പിനീടരിയാന്‍ കഴിഞ്ഞു  ,ഒരു യാത്രക്കിടയില്‍ ,ഇരുവഴിഞ്ഞി പുഴയില്‍ വള്ളം മുങ്ങി  ആളുകളെ രക്ഷിക്കുന്നതിനിടയില്‍ അതും സംഭവിച്ചു     ,എന്നെങ്കിലും ഒരുകാലത്തു  നമ്മളൊ ന്നാവും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ വീട്ടുക്കാരുടെ  അഭിമാനത്തിനു ഭംഗം  സംഭവികാതിരിക്കാന്‍ വേണ്ടി  കാത്തുസൂക്ഷിച്ച ആ യൌവനം ,അതുമല്ലെങ്കില്‍  ഇരുപത്തഞ്ചു വര്ഷം പരസ്പ്പരം കാണാതെ സ്വന്തം ജീവിതം ഹോമിക്കപ്പെട്ട രണ്ടു യുവ  മിഥുനങ്ങള്‍ ,സ്നേഹം കത്തുകള്‍ വഴിമാത്രം പങ്കു വെച്ച ആ കമിതാക്കള്‍  അവരെ ഈശ്വരന്‍  വേര്‍പ്പിരിച്ചു  അതെനിക്ക് താങ്ങാവുന്നതില്‍ ഏറെ ആയിരുന്നു  .എന്റെ കാഞ്ചന അമ്മയെ ഒറ്റക്കാക്കി കൊണ്ടു  മുപ്പതു വര്‍ഷത്തെ പ്രണയത്തെ വെല്ലു വിളിച്ചുക്കൊണ്ട്  സത്യത്തിന്റെയ്   മുഖത്തെക്ക്  നോക്കി ,,
കാഞ്ചന അമ്മ 
നിങ്ങളിനി ആരെ തോല്‍പ്പിക്കും എന്ന്നു പറഞ്ഞുക്കൊണ്ട്
,,  കാഞ്ചന നിനക്കിനി ഈ ജന്മ്മമല്ല ,നൂറു ജന്മത്തിലും നീയായിരിക്കും
 എന്റെ തോഴി എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടല്ലേ

,,ആ വലിയ ഈ  മനുഷ്യന്‍ അവസാനമായി ഈ  ലോകത്തെ വിട്ടു പിരിഞ്ഞത് പ്രാനെശ്വരെന്‍ പോയ ആ ലോകത്തേക്ക് പോകാന്‍കാഞ്ചന  പല വഴികളും നോക്കി ,,, പക്ഷെ അതിനിടയില്‍  മകന്റെ വേര്‍പ്പാടില്‍ മനം നൊന്തു കഴ്ഞ്ഞ ,മൊയ്തീ ന്റെ  ഉമ്മ കാഞ്ചന യേ കാണാന്‍ വന്നു.   അവര്‍ അവളെ സ്വന്തം  മരുമകള്‍ ആയിസ്വീകരിച്ചു .കാലങ്ങള്‍ക്ക് ശേഷം ആ ക്ഷണം സ്വീകരിച്ചു എന്റെ കാഞ്ചന അമ്മ അവരുടെ വീട്ടിലെത്തി    .    ഇ പ്പോള്‍ അവര്‍ നടത്തുന്നവീ ,,പീ  മൊയ്തീന്‍ മെമ്മോറിയല്‍  ഇന്സ്റ്റിട്ട്യുട്ടിന്റെയ്  സാരഥിയായി സ്ഥാനം ഏറ്റെടുത്തു   പ്രവര്‍ത്തിചു  വരുന്നു ,അനേകായിരങ്ങള്‍ക്ക് അത്താണി ആണിന്നു, ആ വിദ്യാ  പീഠം .   
                         വരഷങ്ങള്‍ കഴിഞ്ഞു   എനിക്കും  മാറ്റങ്ങളുണ്ടായി ,ഒരിക്കല്‍ ഞാനും  അവിടെ സന്ദര്‍ശിച്ചു   ആരോടും പറയാതെ ,അവരോടു ഒരു അഡ്മിഷന്‍ വേണമെന്ന് വ്യാജേന പ്രി ന്സിപ്പളിന്റെയ് മുറി യില്ലേക്ക് കയറിയ ഞാന്‍ ഞെട്ടി  ത്തെ  റി ചു .  എന്റെ കണ്ണുകളെ എനിക്ക് വി ശ്വസിക്കാന്‍ പ്രയാസം തോന്നി     വെളുത്ത് കൊലുന്നനെ  ശരീരത്തില്‍  രക്ത്ത മയമില്ലാതെ    ,തലയില്‍ അവിടവിടെ വെള്ളി  നരകള്‍ പാകിയ തലമുടി യുമായി .എങ്കിലും മുഖത്തെ     കണ്ണട   അവരുടെ ആഡൃത യ്ക്ക്     ഒരു മാറ്റവും വരുത്തിയില്ല ,അവരെന്നെ യൊ ന്നു  നോക്കിയ ശേഷം  അകത്തേക്ക് കയറി ചെല്ലുവാന്‍ കല്‍പ്പിച്ചു ,  കാഞ്ചന അമ്മയെ  കുറച്ചു നേരം കണ്ടിരിക്കണം. ആരുമറിയാതെ .... അതായിരുന്നു എന്റെ ലക്‌ഷ്യം ,,,എനിക്ക് അധിക നേരം  അങ്ങനെഉറച്ചു  ഇരിക്കാനായില്ല ,ഞാന്‍ ഓടി ചെന്ന് ആ കാല്കളില്‍ തൊട്ടു വന്ദിച്ചു ഞാന്‍ ആരെന്ന സത്യം വെളിപ്പെടുത്തി,, , അവരുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ ധാരധാരയായി ഒഴുകി ,,അവര്‍ ഓടി ഉമ്മയുടെ അടുത്തു ചെന്ന്, ഉമ്മക്ക് എന്നേ പരിചയപ്പെടുത്തികൊടുത്തു അവരുടെകൂടെ  ഉടുപ്പിട്ട് ഓടി നടന്ന ആ എന്നിലെയ് മാറ്റം ഉമ്മക്കും അട്ബുധമായി ,കൂടുതല്‍ നില്‍ക്കാനോ സംസാരിക്കാനോ എനിക്കും അധിക സമയം അനുവാദം ഉണ്ടായിരുന്നില്ല കാരണം  ഞാനും എന്റെ കാലുകളും ചങ്ങലകളാല്‍ ബന്ധിതയാക്കപ്പെട്ട നിലയിലായിരുന്നു ,                            
                      കാലങ്ങള്‍ ഏറെ പിന്നിട്ടിരിക്കുന്നു ,ഇന്നു എനിക്ക് തിരികെ പോകണം ,,എന്റെ ജന്മം ഇവിടെ പാഴാക്കി കൂടാ ,അത് വേണ്ടഎല്ലായി ടത്തും എത്തണം ആ പോറ്റമ്മയുടെ കൈകളേ കൂടി താങ്ങാന്‍ ഞാന്‍ കരുത്തു ആര്ജികെണ്ടിയിരിക്കുന്നു, ഇരുപത്തിയാറു വര്‍ഷത്തെ ബന്ധ നങ്ങളില്‍ നിന്നു ഒരു മോചനം ,എനിക്കതു അനിവാര്യമാണ് ,,നിരാലംബര്‍ക്ക് വേണ്ടി അഗതികള്‍ക്കും വേണ്ടിമാറ്റപ്പെട്ടു കഴിഞ്ഞു ഇനിയുള്ള എന്റെ ശിഷ്ട്ട ജീവിതവും  , എന്റെ പോറ്റമ്മ യുടെ കൂടെ കുറച്ചു നാള്‍ ,,,എന്റെ മോഹം അത് വ്യാമോഹമല്ലല്ലോ    ,,അല്ലേ    
                                         നിങ്ങളുടെ കാത്തു

http://mangalamvarika.com/index.php/en/home/index/60/48
മംഗളത്തില്‍ അച്ചടിച്ച്‌ വന്ന ഇത് കൂടി വായിക്കൂ ,ശംനാസ് പുതു ശെരി യുടെ കാഞ്ചനയുമായുള്ള അഭിമുഖം--
(കുറച്ചു മുന്പ് എഴുതിയതാണ് )


Saturday, April 9, 2011

പുനര്‍ജ്ജന്മം

 
                                                          ഇരുവഴ്ന്ജി പുഴ
                    
എന്റെ സ്നേഹം നിറ ഞ്ഞ കൊച്ചു കൂട്ടുക്കാരുടെയും എന്റെ മറ്റു നിരവധി


സുഹുര്‍ത്ത് ക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു ഞാന്നെന്നും മനസ്സില്‍

താലോലിചു കൊണ്ടിരിക്കുന്ന ആ ബാല്യകാലത്തെ ഒന്ന് കൂടി പൊടിത്തട്ടി

പുറത്തേക്കു എടുക്കട്ടേ .എന്റെ കുട്ടിക്കാലത്തേ കുറിച്ച് മുന്പ് എഴുതിയത്

ഏറെ കുറേ ഒക്കെ നിങ്ങളില്‍ പലര്ക്കും അറിയാം എന്ന് ഞാന്‍ വിശ്വ

സിക്കുന്നു . ജനിച്ച നാട് വിട്ടു   ഗ്രാമീണ ചുറ്റുപാട്

അവിടെജീവിക്കുന്നവരുമായുള്ള  അടുപ്പവും അത് ജീവിതത്തിന്റെ ഒരു


ഭാഗമായിട്ടിപ്പോള്‍  തീര്നിട്ടുള്ളതും)കൂടുതല്‍ അതിനെ കുറിച്ച് പറ


യേണ്ടതായ ആവശ്യം ഇല്ല എന്ന് കരുതട്ടേ 
                                    


             കാല ങ്ങള്‍ പിന്നിട്ടു , ഏകദേശം നാല്‍പതു വര്‍ഷങ്ങള്‍ക് ശേഷം


മരണകിടക്കയില്‍ വെച്ച് ഒരു പ്രധാന അധ്യാപകന്റെയ്


അവസാനമായിട്ടുള്ള ആഗ്രഹമായിരുന്നു  നാല്പതു ക്കൊല്ലങ്ങള്‍ക്കു    മുന്പ്

അദേഹം പുതു ജീവന്‍ പകര്‍ന്നു നല്‍കിയ ആ അഞ്ചു  കുരുന്നുകളെ ഒരു

നോക്ക്  കൂടി അവസാനമായി കാണുക . നിങ്ങളില്‍ പലരും ആശ്ചര്യ


പ്പെട്ടെക്കാം  ഒരു അന്യനായ വെറുമൊരു  അ ധ്യാപകന് ഇത്രമാത്രം 


സ്നേഹമോ ??,അതേയ്  എന്തിനു വേണ്ടി ?? സത്യമാണ് , കൂട്ടുകാരേ,ആ


അദ്ധ്യാപകന്‍ രക്ഷപെടുത്തിയ അന്നത്തെ ആ കുരുന്നുകളില്‍ ഒരുവളായിഈ

ഞാനും  അന്ന്  ഉള്‍ പ്പെട്ടിരുന്നു .കൂടാതെ എന്റെ മറ്റു നാല് സഹോദരികളും ,

അതിനു ശേഷം അദേഹത്തിന്റെയ്    കുഞ്ഞുങ്ങളേ പോലെ ഞങ്ങളെ 



അദേഹം സ്നേഹിച്ചിരുന്നു , കാപട്യമെ ന്തെന്നു    വെച്ച് തീണ്ടാത്ത   ആ 


നിഷ്കളങ്ക സ്നേഹത്തി നുടമ ,അദേഹ മായിരുന്നു മുഹമ്മദുകുട്ടി അല്ലെങ്കില്‍ 


കൊടിയത്തു രിലേയ്  ജനസമ്മതനായ അത്തോളി മാസ്റ്റര്‍,,ഒരു ഹോമിയോ 


ഡോക്ടറും. ചേ ന്നമങ്ങലൂര്‍  സ്കൂളിലേ പ്രധാന അധ്യാപകനുക്കൂടിയാ 


യിരുന്നു അദേഹം ..ആ ധീരനായ മഹത് വ്യക്തിയെ അന്നത്തെ രാഷ്ട്രപതിയായായ്രുന്ന       സക്കീര്‍ ഹുസൈന്‍ ഞങ്ങളെ രക്ഷിച്ചതിന്  ജീവന്‍  രക്ഷാ പതക് 



നല്‍കി  രാഷ്ട്രം മാഷിനെ അംഗീകരിക്കുക യും ചെയ്തു



                    അങ്ങനെ ആ ഗുരു ഭൂതന്റെയ് ആഗ്രഹം എന്ത്


വിലകൊടുത്താലും നിവര്തിയ്യാക്കുവാന്‍ ഞങ്ങള്‍ ഓരോരുത്തരും

തീരുമാനിച്ചു ,ഏഴാം കടലിനക്കരേ ജീവിക്കുന്ന ഞങ്ങള്ക് അതത്ര


എളുപ്പമായിരുന്നില്ല ,എങ്കിലും ഞങ്ങളിലുള്ള ബാക്കി ജീവന്റെ തുടിപ്പ്

ഞങ്ങളെ അടങ്ങി ഇരിക്കാന്‍ അനുവദിച്ചില്ല ,ഞാനൊഴിച്ച്‌ എല്ലാവരും

അവരുടെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച്    ഞങ്ങളുടെ ഓരോരുത്തരുടെയും

ജീവന്‍ തിരിച്ചുനല്‍കിയ ആ പുണ്യ ദേഹത്തെ   പോയ്യികണ്ട് അനുഗ്രഹം


വാങ്ങിച്ചു ,  അദേഹം വിറയാര്‍ന്ന കൈകളാലേ   അദ്ദേഹത്തിനു കിട്ടിയ

അവാര്‍ഡു പൊന്നുപോലെ നെഞ്ചോടുചേര്‍ത്തു  പിടിച്ചു പൊട്ടി  കരഞ്ഞു

എന്ന് സഹോധരിമാര്‍ എന്നെ ആ വിവരം അറിയിച്ചപ്പോള്‍  എന്റെ കണ്ണും


നിറഞ്ഞു തുളു. മ്പി ഇന്നുഎനിക്കതൊരു തീരാ  വേദന ആയി  മനസ്സില്‍ കിടന്നു

നീറുന്നു,,എന്റെ സാഹചര്യം വളരെ ദുരിതപൂര്‍ണമായിരുന്നു അന്ന്  

എനിക്കിവിടം  വിട്ടുപോകാന്‍ വയ്യാത്ത അവസ്ഥ,കണ്ണുകാണാന്‍ വയ്യാത്ത


ഡായ ലിസിസിനു വിധേയ മായ്യിക്കൊണ്ടിരിക്കുന്ന പ്രിയതമനെ ,ഞാന്‍

ആരെയാണ് ഏല്‍പ്പിക്കുക.?ആ വല്ലാത്ത ഒരു അവസ്ഥയില്‍ എനിക്ക് ഒന്നും

ചെയ്യാന്‍ കഴിഞ്ഞില്ല  ആ പുന്യാത്മാവിനോട്  ഞാനിന്ന് ക്ഷമാപണം






നടത്തുന്നു ഏറെ നൊമ്പര ത്തോടെ ടേത്തന്നേ ,ആ ഗുരു പ്രിയന്റെയ്ല  കാല്‍

കളില്‍ പുതുപൂകള്‍ അര്‍പ്പിച്ചുകൊണ്ട്ഞാനത് വിവരിക്കാം  ഞങ്ങള്ക്

ജീവന്‍ തിരിച്ചു കിട്ടിയ ഞങ്ങളുടെ കഥ

              

   അന്ന് ഒരു വെള്ളിആഴ്ച  ആയിരുന്നു . ഒരവധിക്കാലം- ദൂരെ  പഠിക്കുന്ന

ചേച്ചിമാര്‍ അവധിക്കു വീട്ടില്‍ വന്ന സമയം  അമ്മയുടെ ജോലിസ്ഥലത്ത് അന്ന്



വയസ്സുകാരിയായ ഞാന്‍ പിന്നേ എന്റെ പത്തു വയസ്സുകാരി മറ്റൊരു



സഹോദരിയും  മാത്രം. പിതാവ് വയനാട്ടിലെ  തോട്ടസംരക്ഷണത്തിനായി 

വളെരെ ദൂരത്തും   ,അമ്മക്ക് മക്കള്‍ എല്ലാവരും ഉള്ളതുക്കൊണ്ട് പിടിപ്പതു


ജോലിയും,അങ്ങനെ ആരുമില്ലാത്ത  തക്കം നോക്കി ഞങ്ങള്‍  മക്കളെ ല്ലാവരും


കൂട് വിട്ടു പുറത്തിറങ്ങിരങ്ങാന്‍ തീരുമാനിച്ചു  .വെള്ളത്തിലൊരു നയ്യാട്ടു


നടത്തണം മനസ്സിലുറപ്പിച്ചു,ശൂര്‍പനകകള്‍ ആയ  ഞാനും പത്തുവയസുകാരി



സഹോദരിയുംഅമ്മയോട്

                 അമ്മെ ഞങ്ങള്‍  ,ഇവരെയെലാം ഇ വിടമോക്കേ കാണിച്ചി


ട്ടുവരാമെന്ന്നു ""



  നുണ പറഞ്ഞു പുറത്തിറങ്ങി സഹോദരിമാരെയുംകൂട്ടി കൊണ്ട്      


പുറത്തിറങ്ങി (ടോംആന്‍ഡ്‌ ജെറി നട ക്കുന്നത്  പോലെ നെഞ്ച് ഉയര്‍ത്തി 


പിടിച്ചു മുന്പില്‍,ഞങ്ങള്‍ രണ്ടുപേരും ) നാട് ചുറ്റാന്‍ ഇറങ്ങി  പാവം മൂന്ന് 



സഹോദരിമാര്‍എലികുഞ്ഞുങ്ങളെ  പോലെ പിന്നാലെയും  , ഞങ്ങളുടെ 




ലക്‌ഷ്യം പുഴയിlല്‍കുത്തി മറിയുക യിരുന്നു അമ്മയോട് ആ കാര്യം 




പറഞ്ഞാല്‍ തീര്‍ച്ചയായുംപോകാന്‍ സമ്മതിക്കില്ല .കുബുന്ധികളായ 



ഞങ്ങള്‍ക്ക്തറിയാം അത്രഹസ്യമാക്കി വെചു  ഞങ്ങള്‍ പുഴയില്‍ 


കളിക്കുന്നതിനായി   ഒന്ന് രണ്ടുതോര്‍ത്തും ചുരുട്ടി കവറില്‍ ഒളിപ്പിച്ചാണ് 



നടപ്പ്..ആ പൊതി  ആരെങ്കിലും കണ്ടാല്‍ സംഗതി പൊളിയും.  അവര്‍  




പതുങ്ങി പതുങ്ങിപുറകെയും .വഴിയില്‍ കാണുന്ന ആരോടും തന്നേയ് 



ഞങ്ങള്‍ കുശലം ചോദിക്കുവാ നും



ഒന്ന് നോക്കുവാന്‍  പോലും മിനക്കെ ട്ടില്ല ,സംഗതി പാളി പോയാലോ?



ആശകള്‍ മൂക്ക്കും കുത്തി  വീഴും  ,അപ്പോഴത, നോക്കിയപ്പോള്‍ 

കഷ്ട്ടകാലത്തിനു എതിരെ ഞങ്ങളുടെ സ്കൂളിലേ പ്രധാന അദ്ധ്യാപകന്‍


അത്തോളി മാഷും കുളിക്കാനായി ആ   പുഴയില്‍ ,,   മുട്ട് ഒന്ന്  വിറച്ചു

കൈയില്‍ ഒളിപ്പിച്ച കവര്‍ മാറ്റി പിടിച്ചു ,എ ങ്ങോട്ട മക്കളേ ,,മാഷിന്റെ


ചോദ്യത്തിനു ഉത്തരമായി
                                       

          ,സുഖന്നേയ് മാഷേ"


             എന്നാ ഉത്തരവും നല്‍കി ഞങ്ങ്ള്‍ കളിക്കാന്‍ പറ്റിയ പാറക്കെ ട്ടും



വെള്ളവും ഉള്ള ആ ഭാഗത്തേക്ക്‌ പതുക്കെ നീങ്ങി മാഷിനു ഞങ്ങളുടെ കളവു

പിടുത്തം കിട്ടിയത് പോലെ തോന്നിച്ചു ,,അതൊന്നും കാര്യമ്മക്കിയില്ല്



എല്ലാവരും ആഹ്ലാദം കൊണ്ട് തുള്ളി ചാടി , അതില്‍ വിരുതി  ആയ എന്റെ 


ജെറി മുയല് (  ലളിത ),ഉടുപ്പ് ഊരി വലിച്ചെറിഞ്ഞു വെള്ളത്തിലേക്ക്‌ ഒരു 



ചാട്ടം അവളുടെ ഉദ്ദേശമേന്തെന്നാല്‍ അവളുടെ നീന്തല്‍ വിക്രിയകള്‍ 


മറ്റുള്ളവര്‍ക്ക് ഒന്ന് കാണിച്ചു കൊടുക്കണം  അതിനു ,മുങ്ങാം കുഴി ,കവിന്നും 





മലര്‍ന്നും ഒക്കെയായി,,നീന്താന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ 


എല്ലാവര്ക്കും ഒരു മോഹം ഞങ്ങള്‍ക്കും  എന്തുകൊണ്ട് ഇങ്ങനേ 




ചെയ്തുകൂടാ ? അവള്‍ ഞങ്ങളുടെ അനിയത്തി  അല്ലെ ??അവരും 



ഓരോരുത്തര്‍ വെള്ളത്തിലേക്ക്‌ ഇറങ്ങി അഭ്യാസം തുടങ്ങി , മലമുകളില്‍ 



താമസിച്ചു പരിചയം ഉള്ള എന്റെ മരമണ്ടികളായ ചേച്ചിമാര്‍ക്ക് പുഴയില്‍ 


കുളിച്ചുള്ള പരിചയമേ ഉണ്ടായ്യിരുന്നില്ല.

                           ഞാന്‍ അതിനിടയില്‍    ഞാന്‍ അത്തോളി മാഷിനെ കണ്ടു


പിടിച്ചു,

വളരെ ദൂരെ ആയി മാഷും കുളികാനും അലക്കാനും  ആയ്യിട്ടാണ്


വന്നിരിക്കുന്നത് ,അന്ന് ആ നാട്ട്ടില്‍ പുഴയിലുള്ള കുളി പതിവായിരുന്ന്നു  .


മാഷിന്റെ ഒരു കൊച്ചു മോനും കൂടെ ഉണ്ട്.അവനെറെയ് കൂടെ

കളിക്കുന്നതിനായി ഞാന്‍ ഒന്ന് ഓടി അദേഹം കുളിക്കുനിടതെക്ക് പോകും   ,


പിന്നേ ഓടി ഇപ്പുറത്ഹേക്ക്  വരും. പാറകള്‍ ഉള്ളത് കൊണ്ട് മാഷിനു

ഞങ്ങളെകാണുവാനും സാധിക്കു മായിരുന്നില്ല, കുറച്ചു കഴിഞ്ഞു ഞാന്‍ വന്നു

നോക്കിയപ്പോള്‍ എന്റെ സഹോദരിമാരുടെ  അനക്കമൊന്നും  കാണാന്‍

സാധിച്ചില്ല . ഇവര്‍ എന്നേ കൂടാതെ  വീട്ടില്‍  പോയ്യിരിക്കുമോ മനസ് ഒന്ന്


ചിന്തിച്ചു , നീന്തല്‍ വിദഗ്ത യേദൂരെ വെള്ള്ളതില്‍ കണ്ടു .  മറ്റൊരു


സഹോദരിയെയും പിന്നെ കാണുന്നത് ആരുടെയോക്കെയോ  കൈകള്‍

പൊങ്ങുന്നതും  അവരിലാരുടെയോ , പൊക്കിയ കൈകളികളില്‍ ഞാനും


പിടിച്ചു അങ്ങനെ എന്നെയും കൊണ്ട് അവളും   ,വെള്ളത്തിലേക്ക്


താണു.ഇതു ക്കണ്ട  ജെരിമുയലിനു ലളിത നീന്തല്‍ വിധഗ്ദ്ധക്ക് )എന്തോ

അപകടം പിണ ഞ്ഞിട്ടുണ്ടെ ന്നുവെന്ന വസ്തുത മനസ്സിലായി,അവള്‍ ഉറക്കെ


മാഷേ എന്ന് വിളിച്ചു കൂവി പിനീട് കാലുകള്‍ കുഴഞ്ഞു വെള്ളത്തിന്റെ

അഗാധമായ ഗര്തതിലെക് മുങ്ങി താനുപോവുകയും ചെയ്തു .


           

   മാസ്റ്റര്‍ വിളികേട്ടു വന്ന്നു നോക്കുമ്പോള്‍ രക്ഷിക്കു എന്നുപറഞ്ഞു രണ്ടു


കൈകള്‍ മുകളിലേക്ക് വീണ്ടും  ,പിന്നീട് അത് പതുക്കെ


അപ്രത്യക്ഷമാകുകയും  ചെയ്തു  മാഷ് മറ്റൊന്നും ചിന്തിചില്ല


വെള്ളത്തിലേക്ക്‌ എടുത്തു ചാടി ,ഒന്ന് വെള്ളത്തില്‍ മുങ്ങി തപ്പിയപ്പോള്‍


കയത്തില്‍ ചെളിയില്‍ പൂണ്ടു കിടന്ന ഒരാളെ കിട്ടി വീണ്ടും മുങ്ങി യും


പൊങ്ങിയും കുറേ അകലെ നിന്ന്, മൃത പ്രായരായമറ്റു നാല്  പേരെയും


മാസ്റ്റര്‍  വലിച്ചു കയറ്റി.നാട്ടില്‍ ആയിരുന്ന  ചേച്ചിമാര്‍  എത്ര പേര്‍

ഉണ്ടായിരുന്ന്നുവെന്നു പോലും തിട്ടമായി   മാഷിന്



അറിയാമായിരുന്ന്നില്ല.,തോനനികളും നാട്ടുകാരും എല്ലാം

എത്തിയപ്പോഴേക്കും മാഷ് കുഴഞ്ഞു വീണു പോയ്യിരുന്നുവളരെ


പരിശ്രമത്തിനുശേഷം അദേഹത്തെയും നാട്ടുകാര്‍ പ്രഥമ ശുശ്ര്രൂഷ നല്‍കി


രക്ഷപെടടുത്തി പിന്നീടാണ് ഞങ്ങള്ക് അറിയാന്‍ കഴ്ഞ്ഞത് ആ പ്രദേശം


കുളിക്കുവാണോ കളിക്കുവാണോ  പറ്റിയ സ്ഥലമായിരുന്നിലാ അതെന്നു  കാ


രണം പണ്ട് കാലത്തെ ഒരു കിണര്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നതത്രേ .


ഞങ്ങള്‍ കളിച്ച സ്ഥലം വലിയ ഒരു കിണര്‍ വെള്ളത്താല്‍  മൂടപെട്ട്ട


സ്ഥലമായിരുനന്ന്  .ഓര്‍ക്കുമ്പോള്‍  പേടിക്കൊണ്ട്  ഇന്നും  കോരിത്തരിക്കുന്നു 


               
ഒന്നുക്കൂടി പറയട്ടെ ആ ഇരുവഴിഞ്ഞി പുഴയാണ് എന്റെ


വളര്ത്തമ്മയുടെ  ( കാഞ്ചന ) പ്രിയ്യപ്പെട്ടവനേ എന്നന്നേക്കുമായി അവരില്‍


നിന്നും അപഹരിചെടുത്തത് .. ഞങ്ങള്ക് അപകടം പിണഞ്ഞ,അതേയ്

സ്ഥലത്തുവെച്ചു ഇതുപോലെ തന്നേയ്മ റ്റുള്ളവരെ രക്ഷികുന്നതിനിടയില്‍. 

ആയിരുന്നു ആ അപകടവും 





ഞാനൊന്ന് പറയട്ടെ  ,കൂട്ടുകാരേ നമ്മളില്‍  ഓരോരുത്തരും  പലരോടും 



പലവിധത്തില്‍ കട പെട്ടിരിക്കുന്നു കാരണം ഇന്നു കാണുന്നഎന്റെ  ജീവന്‍ 



എനിക്ക് തിരിച്ചു കിട്ടിയത് നിങ്ങളില്‍  നല്ല വനായ ഒരു അധ്യാപകന്റെ 


കരുണയും പരമകാരുന്യവനായ ദൈവ കൃപയും ഒന്ന് കൊണ്ട് മാത്രം ആണ് 


അല്ലാതെ  മറ്റു വല്ലതും നമ്മുക്ക് ഈ ലോകത്തില്‍ പുകഴാനുണ്ടോ ഇല്ലെന്നു 



ഞാനുറപ്പിച്ചു പറയും  എന്തിനാണീ ജാതി മതം ,നമ്മളിലുള്ള സഹോദര 





സ്നേഹം എല്ലാ അതിര്‍വരമ്പുകളും ലങ്കിച്ച്‌ താഴച്ചു വളരട്ടേ,,നമ്മുക്ക് 



അതിനുവേണ്ടി ഈശ്വരനോട് ,അല്ലാഹുവിനോട് അപേക്ഷിക്കാം ,,നല്ലത് വരട്ടേ ,,,
സ്വന്തം കാത്തു ,,,,,,,,,,,,,,,,,,എന്റെ സഹോദരി എന്റെ ജെറി മുയലും ഞാനും 

salymathew(kathu): പൊന്നു ,,നിന്റെ ഓര്‍മയ്ക്ക് മുന്നിന്

salymathew(kathu): പൊന്നു ,,നിന്റെ ഓര്‍മയ്ക്ക് മുന്നിന്: "പൊന്നു ,,,നിന്റെ ഓര്‍മയ്ക്ക് മുന്നിന്‍ ,,,, ഈ കാണുന്ന കൈകള്‍ ,,,എന്റെ കൈകള്‍ ,ഈ വിരലുകളും എന്റെ വിരലുകള്‍ ,,ഈ ..."

ഓര്മ പ്പൂക്കള്‍

പൊന്നു ,,,നിന്റെ ഈ ഓര്‍മയ്ക്ക്  മുന്നിന്‍

ഞാന്‍ എന്റെ തലയേ വണക്കട്ടേ ,

ഈ കാണുന്ന കൈകള്‍ ,,,എന്റെ കൈകള്‍ ,

ഈ വിരലുകളും നിന്റെ  വിരലുകള്‍

 ,,ഈ ശരീരത്തില്‍ കൂടി ഓടുന്ന രക്തവും ,,അതും നിന്റെയ്തു

,,, ഈ ശ്വാസം എനിക്കെകിയതും നീ തന്നേ എനിക്കായിട്ടു  എന്തുണ്ട് ?

,, നീ ഞാനായിരുന്നു,, ഞാന്‍... നീയുമായിരുന്നു ,,

,,,,ഞാന്‍ ദൈവത്തെ കാട്ടിലും, കൂടുതല്‍ എന്റെ പൊന്നുവിനേ സ്നേഹിച്ചു , 


അമ്മേ .. നീയും 


,,,,.പലപ്പോഴും നീ ,,എന്നേ തന്നേ നോക്കി യിരിക്കുന്നത്  ഞാന്‍ കണ്ടിട്ടുണ്ട് 
നീ  എന്നില്‍നിന്നെ    കാണുകയായിരുന്നു,എന്ന് ഞാനിപ്പോള്‍ അറിയുന്നൂ  
,,,ഞാന്‍ അതുശ്രന്തിക്കുമ്പോള്‍ നേഎ  പതുക്കെ ഒന്നുമറിയാത്ത വളേ പോലെനിന്റെ കണ്ണുകള്‍എന്നില്‍ നിന്നും   നീ  പിന്‍വലിക്കും എന്നിട്ട് ഒരു  ഗൂഡമായ ചിരി ആ ചെഞ്ചുണ്ടകളില്‍ തത്തി ക്കളിക്കും ,, , 
കാരണം ഞാനുമത് ,ഇന്നാവര്‍ത്തിക്കുന്നു 


,,മകന്റെ കാലുകള്‍ കൈകള്‍ ഒക്കെ എന്റെ കാലുകള്‍,,, കൈകളുടെയും അതേ രൂപം ,,,,,ഞാനവനെ നോക്കും അതവനറിയാം ,,അപ്പോള്‍ ,,,,അവനൊന്നു ചുരുളും, ,ഒരു കൊച്ചു കൊഞ്ഞലുമായി എന്റെ അടുത്തു ഒരു കുഞ്ഞു കുട്ടിയായി മാറും ,,,,,,,ആ വാശി ആ സ്നേഹം എല്ലാം എനിക്കുണ്ട് ,,അവനും 

ഇപ്പോള്‍ എന്നില്‍ന്നിന്നും ഒന്നൊന്നായി  പുറത്തേക്ക് വരുന്നു ,,, നീ ചാര്‍ത്തിയ അതേയ് വേഷങ്ങള്‍ ,,ഞാനുമിന്നു  എടുത്തു അണിഞ്ഞു കഴിഞ്ഞു ,,ഇനി എത്രകാലം കൂടി ഇതൊന്നു അഴിച്ചു വെയ്ക്കാന്‍ ?????എന്റെ മനസു വെമ്പുന്നു നിന്റെ മകളായി ഒന്ന് കൂടി പുനര്‍ജനിക്കാന്‍ ,,,ആകുമോ എനിക്ക്> ,,,, എല്ലാവര്ക്കും മാതൃദിന ശംസകള്‍ 
?

തിരിഞ്ഞുനോട്ടം




ഏകദേശം നാല്‍പതു  കൊല്ലങ്ങള്‍ക്ക്   മുന്പ് ,ഇന്നത്തെ   പോലെ ആയിരുന്നില്ല അന്നത്തെ കാലം   ,,ഇന്നതേ തലമുറയെ കാണുമ്പോള്‍ വേദന തോന്നാറുണ്ട്  ,,അവര്ക്ക്  പഴയ എല്ലാ നന്മകളും കൈമോശം വന്നിരിക്കുന്നു ,, അവര്‍ ഇന്നു ഫ്ലാറ്റ് സംസ്കാരത്തി ന്റെ   ഉടമകള്‍ ആകുന്നു,,   ഇ ന്നതേ ഡാ ,,പോടാ സംസ്കാരതിന്റെയ്  അധിപതികള്‍,  അന്നാണെങ്കില്‍ സ്നേഹിക്കാന്‍ മാത്രം അറിയുന്ന കുറേ നല്ല ജനങ്ങള്‍ ,,,എല്ലാവരും പരസ്പരം അറിയുന്നവര്‍  ഇന്നാണെങ്കില്‍ നമുക്ക് അടുത്ത ഫ്ലാറ്റില്‍ താമസിക് ന്നവേരേ പോലും അറിയുകയുമില്ല  അതിനു മിനകെടാരുമില്ല ,  വലിപ്പചെരുപ്പ വിത്യാസം അന്നുണ്ടായിരുന്നില്ല ..   ജാതി  മതങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല   ഇന്നോ , നമുകെല്ലാം സ്റ്റാറ്റസ് സിംപെല്‍ ,  ഒരേ പോലെ ഉള്ള    ആള്കാരോട് മാത്രം ഇടപെടാന്‍ ആഗ്രഹികുന്നവര്‍    ,,അല്ലെങ്കില്‍ എവിടെ  നി ന്നെങ്കിലും കുറച്ചു പണമുണ്ടാകി ഇല്ലാത്ത  വലിയ സംസ്കാരം നമ്മള്‍ കെട്ടി പെടുക്കും,,കൂടെ മക്കളുടെ കുറച്ചു സാറ്റ് പൂട്ട്‌ ഇ ന്ഗ്ലീഷും,,മതി എല്ലാം തീര്ര്‍നു,,എന്ന്‌ നമ്മള്‍ വിശ്വസിക്കയും ചെയ്യുന്നു



                 ഇനി കുറച്ചു പുറകിലേക് പോകാം  എന്റെ   കുട്ടികാലം  അതെനിക് ഒര്ര്‍മ വരുന്നു എനിക്ക്  അഞ്ചു  വയസുള്ളപ്പോള്‍  എന്റെ രക്ഷിതാകള്‍  സ്ഥലം മാറി കോഴികോട് ,മുക്കം എന്നാ സ്ഥലതു ജോലിയില്‍  പ്രവേശിക്കുന്ന സമയം ,നാട്ടില്‍ നിന്നും ഒരു പറിച്ചുനടല്‍  എന്ന്നു വേണമെങ്കില്‍ പറയാം  ,,ക്രിസ്തീയ്  പാരമ്പര്യത്തില്‍  ജനിച്ചു  വളര്‍ന്ന ഞങ്ങള്‍ ഒരു ഹിന്ദുവും മുസല്‍മാനും മാത്രം  താമസിക്കുന്ന ആ നാട്ടിലെകുള്ള വരവ് തികച്ചും പുതുമ നിറഞ്ഞത്‌ ഒന്നായിരുന്നു  ,    ഞാന്‍ അന്ന് ,വളരെ ചെറിയ  കുട്ടിയ്യായിരുന്നു   , പക്ഷേ    ആ മാറ്റം എന്റെ ജീവിതത്തില്‍  പിന്നീട് വളെരേ ഏറെ ഗുണം ചെയ്തു  കാരണം  എനിക്ക്  എങ്ങനെ സ ഹജീവികളോട്   പെരുമാറാന്‍  കഴിയും  എന്നും  ആ സഹവര്‍ത്തി ത്വം മതങ്ങള്‍ക്  എത്രത്തോളം  അതീതമായിട്ടുള്ള തായിരികണം  എന്നും ഞാന്‍ ശീലിച്ചു  ,,,എന്താണ് മതം? ?,,എന്തിനാണ്  മതം??  ആര്കുവേണ്ടിയാണ്  മതം ?,,മനുഷനാണ് മതം എന്ന് ഉറച്ചു വിശ്വസിക്കാന്‍  തുടങ്ങി ,


                                   ആ മാറ്റം  ഞങ്ങളുടെ കുട്ടികളുടെ ജീവിതത്തില്‍ ഒരു നാഴിക കല്ലായി തീര്‍ന്നുവെന്ന് പറയാം ,,, എന്റെ മാതാപിതാക്കള്‍   വളരെ  കുറച്ചു നാളുകള്‍ കൊണ്ടുതന്നെ ആ നാട്ടിലെ പ്രിയപ്പെട്ടവര്‍  ആയി മാറി  അവര്‍ ,ആ നാട്ടിലെ  കുട്ടികള്‍ക്ക്  വിദ്യ പറഞ്ഞു കൊടുക്കുന്നത്തിനൊപ്പം തന്നേയ്   അവരെയും ഞങ്ങളെ പോലെ തന്നേയ്  സ്നേഹിച്ചു ,  മിക്ക കുട്ടികളും  സ്കൂള്‍  കഴിഞ്ഞാല്‍ , പിന്നേ ഞങ്ങളോടൊപ്പം വീട്ടിലും ഉണ്ടാകും   എനിക്കും അവരുടെ ഉപ്പ ഉമ്മ എന്റെയും ഉപ്പയും ഉമ്മയും ആയി  മാറി  ചേച്ചി  ,,ചേട്ടന്‍  ഇക്കാക്ക,ഇത്താത്ത  ആയ്യി മാറി ,,ഹിന്ദു സഹോദരങ്ങള്‍ എടുത്തി,എട്ടന്‍  അമ്മ,അമ്മോമ ആയ്യി  ,,

                                                      നാളുകള്‍ കടന്നു പോകുംതോറും   ഞങ്ങള്‍ ജനിച്ചു വളര്‍ന്ന  ഞങ്ങളുടെ നാടിനെ   മറന്നു ,,  വലിയ  അവധി  വരുന്നതും നോക്കി ഞങ്ങള്‍ ഇരിക്കും  കൂട്ടുകാരോടൊത്ത് ചാടി മറിയാന്‍ ,,,രണ്ടു മാസം തീരരുത് എന്നാന്നു പിന്നിടുള്ള പ്രാര്‍ത്ഥന ,വലിയ അവധിക്കു നാട്ടില്‍ പോകാന്‍   നിര്‍ബന്ന്ധിക്കുന്നത് ആര്‍ക്കും ഇഷ്ട്ടമായിരുന്നില്ല  അപ്പോള്‍  മൂത്തവര്‍ തൊട്ടു കരച്ചില്‍  തുടങ്ങും ഞങ്ങള്‍ ആരും   നാട്ടില്‍ പോകാന്‍ സമ്മതി കാതെ ആയ്യി,,അതോടെ മാതപിതാകള്‍  ആ ശ്രമം ഉപേക്ഷിക്കും ,

          ,, അങ്ങനെ   ആ മലബാരുകാരുമായി  ഇഴുകി ചേര്‍ന്ന്,,അവെരുടെയ്  കുട്ടികളുടെ കൂടെ കളിച്ചും ചിരിച്ചുംരാവിലെ സ്കൂളിലേക്കും സ്കൂള്‍ വിട്ടാല്‍  വീട് പിന്നേ  തൊടിയായ  തൊടി ,,വീണ്ടും അവിടെ നിന്നും കൂട്ടുകാരുടേ കൂടെ അവരുടെ വീടുകളിലേക്  അങ്ങനെ ഒരു ദിവസം  അവസാനിക്കും  ,,,വടി എടുത്തു വിളിച്ചാല്‍ തിരികെ ചെല്ലും അല്ലെങ്കില്‍ കുറച്ചു നേരം കൂടി കളിക്കും ,,ചിലപ്പോള്‍ കുളത്തിലോ   പുഴയിലോ ഒക്കെ ഒന്ന് ചാടി മറിഞ്ഞു കളിക്കും ,,,ചില സമയങ്ങളില്‍    അയല്വക്കതേ എടുത്തി മാരുമായി അവെരുടെയ് വീട്ടബലത്തില്‍   വിളക് വെച്ച്,,,സന്ധ്യം മയങ്ങിയാലും വീട്ടില്‍ പോകണമെന്ന ചിന്ത ഒന്ന്നുമേ  ഉണ്ടാകാറില്ല ,,,ഞാന്‍ എടുത്തി  എന്ന് ഉദേശികുന്ന,,  ആ വലിയ നല്ലമനസിന്റെയ് ഉടമയെ , നിങ്ങളില്‍  പലര്ക്കും അറിയാമാ യിരിക്കും  മുക്കത്തു  വി ,,പി  മൊയ്ദീ ന്സ്മാരകമായ  കോളേജ് ഡയറക്ടര്‍ നമ്മുടെ  കാഞ്ചന മാല,,,എന്റെ വളര്ത്തമ്മ എന്നാണ് ഞാന്‍ പറയുക ,  എന്റെ ജീവന്‍,, ,,സുന്ദരിയമ്മ ,അവരുടെ ഞങ്ങളുമായ അടുപ്പം ഞാന്‍  പിനീട് വിവരിചെഴുതാം  അങ്ങനെ ഞങ്ങള്‍ ,,അടുത്ത വീടുകളില്‍ പോയാലും , അമ്മയ്ക്കും അച്ചനും പേടിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല ,,എല്ലാവരും നന്മ നിറഞ്ഞവര്‍ മാത്രം  ആയ്യിരുന്നു. തിരികെ ചെല്ലുമ്പോള്‍ പൊടിപ്പിടിച്ച ഞങ്ങളെ  ഒന്ന് കൂടി കുളിപ്പിചെടുക്കും   അമ്മ അത് നല്ല ഓര്മ യുണ്ട്   കാരണം കളിച്ചു പൊടിയും അഴുക്കിലും  മുങ്ങിയാവും വരവ് ,,,, ,,പിന്നേ ഒരു പ്രാര്‍ത്ഥന ,,അപ്പോള്‍ ചോദിക്കും അമ്മേ ഞാന്‍ പ്രാര്തിചിരുന്നല്ലോ  ,,അപ്പോള്‍  അമ്മ പറയും,,, മോളേ അത് വയികുനേരം ഉള്ള പ്രാര്‍ത്ഥന ഇപ്പോള്‍ കിടകുന്നതിനു മുന്ബുള്ള പ്രാര്‍ത്ഥന ,,,,അതിന്റെ വിത്യാസം ഒന്നും എനിക്ക്  അന്ന്  മനസ്സിലായി യിരുന്നില്ല ,,പക്ഷേ എന്റെ അമ്മ ഹിന്ദു ക്രിസ്ത്യന്‍   മുസ്ലിം  ചിന്ത കുട്ടിമനസ്സില്‍ വേര് പാകാതെ ഇരിക്കുവാനുള്ള  തന്ത്രം   ആയിരുന്നുവന്നു  ഇന്നു  ഞാന്‍  മനസിലാക്കുന്നു ,,

,                നോബു  കാലങ്ങളിലും  ഉണ്ടായിരുന്നു    ഞങ്ങള്‍  മുസ്ലിം സഹോദരങ്ങളുടെ  കൂടെ ഓടി  അവരുടെ  പള്ളിയില്‍ പോകും പെണ്‍കുട്ടികള്‍ ആയതു കൊണ്ട് അകതെക്ക്  കടത്തില്ലവിടില്ല എന്നാലും പരാതി ഇല്ല,,,അതിനു ചുറ്റിലും ഓടി നടന്നു കളിക്കും കൂട്ടുകാര്‍ വരുമ്പം പിന്നെയും കളി,, നോമ്പ് വന്നെത്തുബോള്‍  പിന്നേ അവരുടെ ഒപ്പം ഞാനും തുപ്പി തുപ്പി നടക്കും ,,,, താത്തമാര്‍ നിസ്കരികുന്നതുനോക്കി നിന്ന് വീട്ടില്‍ പോയ്യി അതുപോലെ ചെയ്യും അതിനും   അച്ഛനും  അമ്മയും ഒന്നും പറയില്ല   ചിലപ്പോള്‍  അച്ഛന്‍ പറയും മോളേ  ഇനി നിസ്കാരം  നാളെ  മതി ഇന്നുവേണ്ട

                     ,,   ഇന്നത്തെ  കുട്ടികള്‍ക്ക് എല്ലാം നഷ്ട്ടമായ്യിരിക്കുന്നു ,, കളിക്കാന്‍ ഉള്ള സമയം കിട്ടുന്നില്ല ,ഏതു സമയവും കമ്പ്യൂട്ടര്‍ സിനിമ, അവരെ   എങ്ങനെ കുറ്റം പറയാന്‍  സാധിക്കും ?  അവരുടെ    സിലബസ് ,,, പിന്ന്നെ   അവരുടെ ഫ്ലാറ്റ് സംസ്കാരേം , പുതിയ തലമുറകു വേറെഎന്ത് ചെയ്യാന്‍   ആണുള്ളത്   ??പക്ഷേ ഒന്നുണ്ട് അവരെ വായിക്കാന്‍ പരിചയിപിച്ച് കൂടെ നമുക്ക് ? ഞങ്ങളുടെ പിതാവ് ഞങ്ങളെ വായനശാ  ലയില്‍  ആഴ്ചയില്‍ രണ്ടു ദിവസം കൊണ്ടുപോകുമായിരുന്നു ,,,പുസ്തകങ്ങള്‍ വായിക്കാന്‍ പറയും അത് ഒരു പടയ്യായി ആയിരിക്കും പോകാറു ,,  അവിടെ എല്ലാവരുടെയും അച്ഛനായി മാരും എന്റെ പിതാവ് ,,,,ഇന്നോ,,ആരു ആരേ  കൊണ്ടുപോകുംആര്‍ക്കു  നേരം ? ആര്‍ക്കുണ്ട് ആ സൌഹൃതം ??ഇന്നതേ രക്ഷിത്താക്കളും ഏറെ മാറിപോയ്യിരികുന്നു,,, കുറച്ചധികം ഇംഗ്ലീഷ് അവരുടെ കുട്ടികള്‍ പറഞ്ഞാല്‍  മാതാ പിതാകന്മ്മാര്‍ക്ക്  അതിയായ സന്തോഷം ,,എന്തിനാണ് ഈ ജാടകള്‍? നാട്ടില്‍ പ്പുരത്തു കാരിയായ ജീവിച്ച എനിക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ ഞാനും അമേരിക്കന്‍ സ്കൂളിലേ അദ്ധ്യാപിക ആയ്യിരുന്നു നാലുവര്‍ഷം മുന്പ് വരെ ,, നാട്ടിന്പുരതിന്റെയ് നന്മ യാണ് എനിക്ക് എല്ലാം നേടി തന്നത് ,,,,ദൈവാനുഗ്രഹം മറ്റൊന്ന് ,,, നിങ്ങളുടെ മക്കളേ ഒന്നിനും നിര്‍ബന്ധികേണ്ട   ആവശ്യം ഇല്ല,,  ഞാന്‍    നിര്‍ബന്ധിച്ചിരുന്നു എന്റ കുഞ്ഞുങ്ങളേ ,,,,അവര്‍ പറയും അമ്മേ ഞങ്ങള്‍ പഠിച്ചുകൊള്ളും    ഇന്നു   ഞാന്‍ അവരോടു പറയാറുണ്ട്‌ ...മക്കളേ മതി പഠിച്ചത്   കിടന്ന്നു ഉറങ്ങു എന്നു    കാരണം എനികറിയാം  എന്റെ കുട്ടികള്‍  അവരെ ഞാന്‍ അവരുടെ ചുമതലയേ ക്കുറിച്ച് മാത്രം ബോധവാന്മാര്‍ ആക്കയിരുന്നു   കുട്ടികള്‍ നല്ലവരായി വരും  അവര്‍കു  നന്മ  മാത്രം പറഞ്ഞു കൊടുകുക അതുമാത്രം മതി പഠനത്തില്‍ അവരെ സഹായിക്കരുത് എന്നല്ല അതിന്റെ  അര്‍ഥം ,,,,കമ്പ്യൂട്ടര്‍ ഉപയോയോഗിക്കരു ത് എന്ന് ഞാന്‍ പറയുന്നില്ല ,,,അവര്ക്ക്  ചീത്തയും നല്ലതും പറഞ്ഞു കൊടുക്കുക , നമ്മളാണ്  അവര്‍ക്ക് മാതൃക ,,,,, കുട്ടികള്‍ എല്ലാം മനസ്സിലാകാന്‍ കഴിവുള്ളവര്‍ ആണ് ,,, ഒളിച്ചു നമ്മള്‍ എന്ത് ചെയ്താലും അവരത് ശ്രന്ധിക്കും ,പ്രതികരിച്ചില്ലെങ്കില്‍ ക്കൂടി    നമ്മള്‍ ചിലത്  പോയ്യി  കാണുകയും മക്കളേ  ഒളിപ്പികുകയും ചെയ്യുന്നത് കൊണ്ട്  ഒരു  കാര്യവും ആയില്ല,,,നമ്മള്‍ മ,ക്കളുടെ നല്ല ഭാവിയെ ഓര്‍ത്തു   ചിലത് ത്വജികേണ്ടിയ്യിരികുന്നു,

                            ഒരു നല്ല അമ്മ  എന്നാ നിലയില്‍ ഞാന്‍    ഇന്നു  അഭിമാനം കൊള്ളുന്നു ,,,നിങ്ങള്‍ എന്നേ   നല്ല ഒരു സഹോദരി ആയി കാണും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു .പാശ്ചാത്യ സംസ്കാരം  അവര്‍ പഠിക്കട്ടേ അറിയട്ടേ,,ഒന്നിനും  യാതൊരു  കുഴപ്പവും ഇല്ല  ,,അവര്‍ക്ക്  തന്നേയ് നല്ലതിനെ തിരഞ്ഞെടുക്കാനും ചീത്തയെ പുറത്തു കളയാന്‍ സാധിക്കും   നിങ്ങളുടെ പ്രാര്‍ഥനയും കരുതലും ഒപ്പം ഉണ്ടെന്ന്കില്‍  ,,,എല്ലാ നന്മകളും നേര്‍ന്നു കൊണ്ട്   നിങ്ങളുടെ സാലി (കാത്തു )


Friday, April 8, 2011

പട്ടട




മനസു അസ്വസ്ഥമായിരുന്നു .ജോലിയില്‍ തീരെ  ശ്രദ്ധ  കേന്ദീകരിക്കാന്‍  ഇന്ന്ക ഴിഞ്ഞി ല്ല. വേഗം വീട്ടില്‍ എത്തണം .   മനസ് വെബി.എന്തോ കുറെകാലായി  അമ്മയെ കണ്ടിട്ട് ഒന്ന് കാണാനുംഅമ്മയുടെ ഓ രത്തിരിക്കാനും  ഏറെ   മോഹം ,അമ്മയിപ്പോൾ വീട്ടിൽ ക്കൊ ണ്ടുവന്നു വിട്ടൂന്നല്ലേ  മോഹൻ  പറഞ്ഞത് ?ഞാനില്ലെങ്കിലും അവൾ  അമ്മയെ നോക്കി കൊള്ളും ശങ്ക തീരെ വേണ്ട കൂടാതെ   ബെറ്റി യേ താൻ എല്ലാം പറഞ്ഞു ഏര്‍പ്പെടുത്തിയതുമാണ്  .പക്ഷെ ,മോഹന്‍ അവിടെ ഉണ്ടെങ്കില്‍ അമ്മയുടെ കണ്ണുവെട്ടിച്ചു അവള്‍ക്ക്  സ്വൈര്യം  കൊടുക്കില്ല എന്ന് നല്ലത്പോ ലെ തനിക്കറിയാം  .ആ ജന്മം അങ്ങനെ ആയിപോയി ,,അനിയത്തിയുടെ മകന്‍ ആണെങ്കിലും പറയാതി രിക്കാന്‍ തരമില്ല ,

                      ജോലിയില്‍ നിന്നും ഒരുതരത്തില്‍ പുറത്തുകടന്നു .നടുവിന് നല്ല വേദന കുനിഞ്ഞി രുന്നു ഏറെ നേരം ടൈപ്പ് ചെയ്തതുകൊണ്ടാകാം സാരമില്ല, വണ്ടി എടുത്തു വേഗത്തില്‍ തന്നേ വീട്ടിലേക്കു  കുതിച്ചു . അതുക്കൊണ്ട്  ഏറെ നേരം ചുവപ്പ് വെട്ടത്തിൽ  കാത്തു നില്‍ക്കേണ്ടി  വന്നില്ല ,,പച്ച വെളിച്ചം തന്നെ ക്കണ്ട്  വഴികാട്ടി യത് പോലെ തോന്നി
",ഹോ സമാധാനം" 

മുറ്റത്ത്‌ അവന്റെ കാര്‍ കാണുന്നില്ല ,അവന്‍ അമ്മെയെ വീട്ടിലാക്കിയതിനുശേഷം  ഉടനെ സ്ഥലം വിട്ടിരിക്കുന്നു ,നല്ല കാര്യമായി .             

                കാറിന്റെ ഹോണ് കേട്ട ഉടനെ ബെറ്റി വന്നു ഗേറ്റ് തുറന്നു. പാവം കുട്ടി തനിക്ക്  വേണ്ടി അവള്‍ എത്ര അധികം  കഷ്ടപെടുന്നു ,,തന്റെ സഹായിയാണ് അവള്‍ ,ആരും ഒന്ന് നോക്കി  പോകുന്ന ,സൌന്ദ ര്യം   ,അത് പോലെ ത്തന്നെ പഠന കാര്യത്തിലുംമിടുക്കി കുട്ടിയാണവൾ പണത്തിനിത്തിരി കഴിവ് കുറഞ്ഞാലും പഠിക്കാന്‍ ബഹുമിടുക്കി .തന്റെ കാരുണ്യമാണ് അവളുടെ പടിപ്പെന്നു ഗോമതി ഇടയ്ക്ക്  ഇടയ്ക്ക് എന്നെ    ഓര്‍മിപ്പിക്കും .തന്റെ ബാങ്കിലെ പ്യൂണ്‍ ആണ് ഗോമതി .  നല്ല കുടുംബത്തില്‍ ജനിച്ച  വളായിരുന്നു ഗോമതി . അതൊരു പ്രേമ വിവാഹമായിരുന്നു വീട്ടിൽ ഇഷ്ടമില്ലാതെ നടന്ന വിവാഹം അതുകൊണ്ട് തന്നെ അവൾക്കു വേണ്ടി കരുതാൻ ആരുമുണ്ടായിരുന്നില്ല  ബെറ്റി  ജനിച്ചപ്പോഴേ ബെറ്റിയുടെ അച്ഛന്‍ ഗോമതിയുടെ ഭര്‍ത്താവ് ഒരിക്കല്‍ കാലുകുഴഞ്ഞു വീണു,പിന്നെ കിടന്ന കിടപ്പാണ് ഉള്ളത് മുഴുവൻ വിറ്റു ചികിത്സിച്ചു,വൈദ്യത്തിനു പറ്റുന്നതൊക്കെ ചെയ്തുനോക്കി  ,യോഗം അല്ലാതെന്തു പറയാന്‍,..

                   ബെറ്റി ,എവിടേ കുട്ടി,,, അമ്മ ?
               
                   അകത്തുണ്ട് ആന്റി  യമ്മേ ,

പെട്ടന്ന് അവള്‍ അകത്തേക് വലിഞ്ഞു ,അവളുടെ മുഖത്തു ഒരു ഭീതി കണ്ടു എന്താ മോളേ ,, നിനക്ക് ???,
        അതോ ആന്റിയമ്മേ ,,അമ്മൂമ എന്നോട് ഒന്ന് കോര്‍ത്തു,

     എന്തിനു? അവളോട്‌ അനേഷി   ച്ചു,

        ഗോപി വളരെ  കഷ്ട്ടപെട്ടിട്ടല്ലേയ് അന്യ നാട്ടില്‍ കിടന്നു കാശു        ണ്ടാക്കാനത്

,,എന്തിനാണ് നീയിങ്ങനെ നൂറു കൂട്ടം കറികള്ഉണ്ടാക്കണ -ന്റെ കുട്ടിയെ എന്ന്ഒക്കെഅവളോട്‌   ചോദിചൂത്രേ
   ഞാന്‍ അതുകൊണ്ട് പോവ്വാന്ഞാനും അമ്മമ്മയും ചേരില്ല  ആന്റി അമ്മേ
          സാരല്യ കുട്ട്യേ ,ഞാന്‍ അമ്മയോട് പറയാം ,അമ്മ വയസായതല്ലേ മോളെ

       വേണ്ട വേണ്ട ,,ഇനി അതുമതി

 അവള്‍ക്ക്  വീണ്ടും പേടി ,

                    അമ്മേ ???,,എവിടേയാ നീ ?? എന്റെ കര്ത്യാനി വാരസ്യാര്‍ അച്ഛന്റെ കാത്തുട്ടി  ?
     
 ആ! കുട്ടി നീയെത്തിയോ ,

ന്റെ കുട്ട്യേ ഞാന്‍,ഒരുതര ത്തിലാ അതുമ്മേ         ഇരുന്നു   ഇ വിടേവരെ  എത്തിയേ ,,അവന്റെ ഒരു വിടലേ മോഹന്റ കാറിന്റെ വേഗതയെ കുറിച്ചാണ് അമ്മ പറയുന്നത് കൂടുതൽ പറഞ്ഞാൽ അമ്മ വിശദീകരിക്കും

പരദൈവങ്ങള് --ന്നേ കാത്തൂന്ന് പറഞ്ഞ മതിയല്ലോ
 ,,അമ്മ വിവരിക്കാന്‍ തുടങ്ങി ,എനിക്ക് റിയാം \

മോഹന്റെ ഡ്രൈവിംഗ് അല്ലേ പറയാ തിരികുകയ ഭേദം. അമ്മ പഴയ തലമുറ ക്കാരി യാണ് വയസായീന്നു.  ഒന്നും അവനു അറിയില്ല ,ഒരു തരത്തിലാണ് ഞാൻ അവനോടു അമ്മ യേ ക്കൂട്ടി വരാന്‍   പറഞ്ഞതു തന്നെ

,അമ്മ അല്‍പ്പം കൂനിയിട്ടുണ്ടോ  ?ഒറ്റനോട്ടത്തില് ക്ഷീണം  തോന്നിച്ചുഅമ്മ നേരെ തിരിച്ചു ആ ചോദ്യം എന്നോട് തന്നെ ചോദിച്ചു

       എന്റെ കുട്ട്യേ  ഇയ്യ്‌ ചടചിരിക്കുനൂ  ,,എന്താ പറ്റിയെ നെനക്ക് ?,അമ്മയുടെ ചോദ്യങ്ങള്‍ ,ഉത്തരങ്ങള്‍
    ഇല്ലമ്മേ എനിക്ക്  വണ്ണം കൂടിയിട്ടുണ്ട്
താന്‍ പറഞ്ഞു ഒപ്പിച്ചു ,

എന്റെ അമ്മ ,ഈശ്വര !തലമുഴുവന്‍ വെള്ളി കയറി പാകിയിരിക്കുന്നു ,,,മുഖ  ത്തു  ആകെ ചുളിവുകള്‍ ,,,ആ മുഖത്ത്  ഒന്ന് ചേര്‍ത്ത്  ഉമ്മ കൊടുത്തു
                എന്താ കുട്ടേയ്  ഇതു
             ,,അമ്മക്ക് ഒരു  കൊച്ചു നാണം
എന്റെമ്മേ ഞാനെത്ര നാളായി അമ്മ യോടു പറയണത

-ന്റെ കൂടെ വന്നു നില്‍ക്കാന്‍ ,,,ആര് കേള്കാന ?
       അമ്മയുടെ അസ്ഥി തറ ,,,വിളക്ക്  വെക്കല്‍ ഒക്കെ   അമ്മക്കെപ്പോഴും  ഓരോരോ ന്യായീ കരണം  അതുകൊണ്ട് തനിക്ക്  എപ്പോഴും ആവലാതി ആണ് താനും 

                      അതുപോട്ടെ  അമ്മ വല്ലതും  കഴിച്ചുവോ ,?
                     ആ കുട്ടി നിര്‍ബന്ധിച്ചു   ..
                        വേണ്ടായിരുന്നു ,,,നീയോ ,?കുട്ടി   

,,അമ്മേ ആദ്യംഞാന്‍  കുളിക്കട്ടെ  പിന്നേ മതി
        ബെറ്റി ചായ ഉണ്ടാക്കി  കൊണ്ടുവന്നു ,,ബെറ്റി അമ്മക്ക്  കൊടുക്കൂ                     ഞാനിപ്പോള്‍ വരാം,
          കുളിക്കാന്‍ വേണ്ടി   ഒരുങ്ങി
               , അമ്മ കുളിച്ചോ  ബെറ്റി ?,,അമ്മ വന്ന ഉടനെ കുളിച്ചു കഴിഞ്ഞു ,  ബെറ്റി ഒര്മാപെടുത്തി ,,,അത് പതിവാണ് ,

വേഗം കുളിച്ചെന്നു വരുത്തി താഴേക്ക്  വന്നു

ബെറ്റി പോകാനുള്ള വട്ടം കൂട്ടലില്‍ ആണ് ,,
     
ആന്റി മ്മേ ഞാന്‍ പോവാണ്‌,,, ശരി മോളേ അങ്ങനെ ആവട്ടെ ,,നീയ്  ചായ കുടിച്ചുവോ ??
ആ , നിക്കൂ കുട്ടി  കുട്ടി ,,ഇതു കൂടെ കൊണ്ടോകു,
        എന്താണ്??  ,,, അമ്മൂമേ ,
              വിമലേ
ആ ബാഗു തുറക്കൂ  ,,അതില്‍ ഒരു ജോഡി ,,ഉടുപ്പ് ഉണ്ട് അത വള്‍ക്    കൊട്ത്തെക്കൂ ,,
   ,എന്തിനാ അമ്മേ ,ഇതൊക്കെ??,ആരാണ് മേടിച്ചത് ,,അതോ അപ്പുറത്തെ വീടിലെ സുമയുടെ മകള്‍ ഇതിട്ടു കണ്ട പ്പോള്‍ എനിക്കൊരു പൂതി പൊന്നുവിനും ഈ കുട്ടിക്കും ഒന്നെടുത്താ ലോന്നു ,,,അങ്ങനെ വാങ്ങിച്ചു,,,,

ന്റെ,,, അമ്മേ നമ്മൾടെ   പൊന്നു ഇ തിടില്ല്യ എന്നു  പറയാന്‍ പേടി ,,അമ്മക്ക് അത് ഇഷ്ട്ടവില്യ ,,മിണ്ടാതെ ,,മേടിച്ച് വെച്ചു   ,,അവള്‍ ജീന്‍സ് ആണ് ഇടുക പതിവ് ,പാവം ബെറ്റി അതെടുത്തു തിരിച്ചുംമറിച്ചും നോക്കി അവള്‍ക് നന്നേ ബോധിച്ചു ന്നു തോന്നി
      നന്ദി
അമ്മമ്മേ
       അതുമായി അവള്‍ നിധികിട്ടിയപോലേഅടുക്കള യിലേക്ക്  പോയ്യി ,,അമ്മയുടെ  സ്നേഹം ഇ ങ്ങനെയാണ് ,പുറത്തു കാണിക്കാന്‍ അറിയില്ല എന്നാ ആ സത്യം ബെറ്റികും കുറച്ചൊക്കെ മനസില്ലാക്കിയിട്ടുണ്ട് എന്നാലും അവള്‍ കുട്ടിഅല്ലെയ് പെട്ടന്നു കോ പിക്കും അതാണേല്‍ എന്റെ അമ്മക് അറിയുകയും ഇല്ല,,,

കുളിമുറിയിലേക്ക് പോകവേ തന്നേ പുറകില്‍ നിന്ന്നും അമ്മ വിളിച്ചു
  വിമലേ ,കുട്ട്യേ  ,,ഫോണ്‍ ,,ഗോപിട്ടെന്‍ ആവും
 നീയ് ഫോണ്‍ എടുക്കു ,,,,ഓടി ചെന്ന് ഫോണ്‍  എടുത്തു ,
ഹലോ
ആരാണ് ?
mom This is is me,ponnu ..
we will be reaching there on today ,
what?child 
  yes .mom I am with  all my frds ,
  we have 4 days off 
   we already started ,
   my god 

No child .not on today ,
why mom?  

തന്റെയ് സപ്ത നാഡികളും തളരുന്നു ,,ഈശ്വര ക്ഴ്ഞ്ഞ പ്രാവശ്യം അമ്മയും അവളും തമ്മില്‍ ഒരു വാക് തര്‍ക്കം ഉണ്ടായതാണ് ഇനിയും ,,,അവള്‍????  അവള്‍ ഇല്ലാത്ത നേരം നോക്കി അതാണ് താന്‍ അമ്മയെ ഇങ്ങോട്ട്കൊണ്ട് വന്നതും ,,ഇനി?
          എന്താ കുട്ട്യെ  ,അമ്മ ,,ചോദിച്ചു  .
അമ്മേ ,,,പൊന്നു വരണൂ ണ്ടത്രെ
   ഓ അതിനെന്താ പ്പം - അവള്‍  വരട്ടെ --ന്റെ  ,പൊനൂനെ..അമ്മൂമ ശി  ,,നാളായി .. കണ്ടിട്ട്.
 അമ്മ പണ്ടത്തേ പിണക്കം  എല്ലാം മറന്നിരിക്കുന്നു ,,,എന്താ ചെയ്യ  ഭഗവാനെ ,   ,ഇനി ഗീതയെ വിളിച്ചാലോ? ,

           മോഹന്റെ അമ്മ, ഗീത .തന്റെ  അനിയത്തി,  അമ്മയുടെ ഇളയ മകള്‍ പക്ഷേ അമ്മക്ക്  അവളെ ഇഷ്ട്ടമല്ല. അനുസരണ ഇല്ലാത്ത  കുട്ടി  അശ്രീകരം  എന്ന് ആണ് അവളെ അമ്മ പറയ്യാര്  ഗീതാ നസ്രാണി പയ്യനെ കെട്ടിയ മുതല്‍ക്കു അമ്മയുടെ  മനസില്‍ നിന്നും അവളെ പറിച്ചു കളഞ്ഞിരിക്കുന്നൂ     ..അവിടെ 4 ദിവസം അമ്മയെ നിര്‍ത്താം ,,ഗീത യേ വിളിച്ചു ഇടപാടാക്കി
             അമ്മേ --

ഗീത ഇന്നു  ങ്ങടു വരന്നുണ്ട് ഷാജി ആന്റണിയും മോഹനും   ഇന്ന് മദ്രാസിന്  പോകന്നുവ ത്രേ ,,ഒറ്റക്കാ യതുകൊണ്ട്‌അമ്മ അവളുടെ വീട്ടില്‍ ചെല്ലണംന്നു --പറഞ്ഞു പാവം അമ്മ യ ഒഴിവാക്കൻതനിക്കു  ഇഷ്ട്ടം ഉണ്ടായിട്ടല്ല

ഗീതയ്ക്കും   അമ്മ ഇവിടെ വരു ബോള്‍  ഗീതടെ  അടുത്തു പോവാത്തത് കാരണം  സങ്കടം ഉണ്ട്  എങ്കിലും ഇപ്പോള്‍ ,കള്ളം പറയേണ്ടി വന്ന പ്പോള്‍ വേദന തോന്നി
         ഞാനോ ??,

? ന്റെ കുട്ടിയെ ഞാനില്ല്യ ,,,ആ നസ്രാണി യുടെ ,,,അതുമല്ല അവള്‍ടെ മകന്‍ ,മോഹന്‍ ആന്റണി അവനെ- ന്റെ ,കണ്ണിനു തന്നേയ് ,കാണണ്ട

ഗീത,,, നസ്രാണി ഷാജി ആന്റണി യുടെ ഭാര്യാപദം സ്വീകരിച്ച തും അന്ന് തന്നേയ്ഉണ്ടായ  അച്ഛന്റെ മരണവും  അമ്മയെ ഏറെ തളര്‍ത്തി യി രുന്നു അവരുടെ ജീവിതം എന്നേ   കാട്ടിലും  സന്തോഷം നിറഞ്ഞതാണെന്ന് അമ്മയോട് നൂറു തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് 

അതൊന്നും അമ്മക്ക്  സ്വീ കാര്യമല്ല ,,പഴയ  മനസു അല്ലെ ഇനി മാറ്റിയിട്ടും വലിയ കാര്യം ഒന്നും ഇല്ലെന്നു ത്തനിക്ക റിയാം  ,,,   അതുകൊണ്ട് അമ്മയെ ഞാന്‍കൂടുതല്‍ വേദന പെടുത്താന്‍ ശ്രമിചില്ല

 ഇപ്പോൾ വരാം  അമ്മെ 


ശരി നീ കുളിച്ചിട്ടു വരൂ വിമലേ പെട്ടന്ന് കുളിച്ചെന്നു വരുത്തി  പറഞ്ഞത് വിഷമം   വരുത്തിയോ ആവോ 


  അയ്യോ സന്ധ്യ ആയല്ലോ ,, ഇനി വിളക്ക്  വെച്ചിട്ടാകാം  അമ്മയോടുള്ള കുശലം 

,                  ബെറ്റി വിളക്ക്  പുളിയ്യിട്ടു തേച്ചു കഴുകി  തുടച്ചു വെച്ചിട്ടുണ്ട്  വിളക്കില്‍ എണ്ണ പകര്‍ന്നുത്തെറുത്തു വെച്ച തിരി  യിട്ടു  അമ്മക്ക് അത് പണ്ട് മുതല്കുള്ള ചിട്ട ആണത്  അത് മുടക്കുന്നത് അമ്മയ്ക്ക് ഇഷ്ട്ടമല്ല 





                       ,ദീപം ദീപം എന്ന് ജപിച്ചുകൊണ്ട്‌ ഉമ്മറത്തേക്ക് നടന്നു  ഉമ്മരപടിമേല്‍ വിളക് വെച്ചു ഇനി അമ്മ വന്നിട്ടാകാം  നാമം ജപം ,

അമ്മേ വരൂ

,തൊട്ടു തൊഴുതോള് ഇനി ,

                  മുറ്റത്തെ തുളസി  തറയില്‍ യില്‍ നിന്നും ഒരു ഞെട്ട് ഇല പറിച്ചെടുത്തു തലയില്‍ തിരുകി

         
അമ്മേ ,,
         എവിടേ?,അമ്മെ , ഇങ്ങട് വന്നെ  ,,

           ,അമ്മ ഇനി മൂത്ര പുരയിലേക് പോയ്യോ പുറകു വശത്തെ  മൂത്രപുര അമ്മയ്ക്ക് അറിയാം

        അമ്മേ ഉറക്കെ വിളിച്ചു
             ഈ അമ്മ എവിടേ?
         മുകളില്‍ ഒന്ന് പോയി നോക്കട്ടേ  അമ്മ എവിടേം പോകാന്‍ വഴിയില്ല ഇല്ലല്ലോ

പുറത്തിറങ്ങി നോക്കി

 ഈ  അമ്മ എന്ടീശ്വ ര

,ഇന്ന് നേര ത്തെ   ഇരു ട്ടു പരന്നു   ഒന്ന് വസന്തെടുത്തിയുടെ വീട്ടില്‍ പോയിട്ടുണ്ടാവും

നോക്കിയാലോ,ചിലപ്പോള്‍ വന്നാല്‍ അമ്മ അവിടെ പോകാറുണ്ട് ,
                   ,വസന്തെടുത്തി ,അമ്മ ഇവിടേ,വന്നോ ?,
                          അമ്മയോ?
                        ഇല്ലല്ലോ ,
      ഓടി വീണ്ടും അകത്തു കയറി നോക്കി ഇ വിടെഎവിടെയും  ഇല്ല ,,അമ്മേ ,,എവിടെയാ എന്റെയീ  അമ്മ ?

     ,പഴയ അടുക്കള  ഭാഗത്ത്‌ ഒരു തുളസിചെടി ഉണ്ട് അവിടെ പോയ്യിട്ടുണ്ടാകും  ചിലപ്പോള്‍ ഞാന്‍ വിളക്ക്  വെക്കാന്‍  പോകനത് അമ്മ കണ്ടതാണ് ,, തുളസി നുള്ളാന്‍,,,  അത് ശരിയാണ്  ,,ഈശ്വര അവിടെ ജോലിക്കാര്  പകുതി ആക്കി,,  തീര്ക്കാതെ   പോയ കിണര്‍ ഉണ്ട് അത് അമ്മക്ക് നിശ്ചയോം ഉണ്ടാവില്യ അവിടെങ്ങാനും ???    ഓടി അവിടെ എത്തി
                    അയ്യോ ,അമ്മയു ടെഒരു ചെരുപ്പ് ഇവിടേ ഉണ്ടല്ലോ അമ്മെ ,,അമ്മെ   ഒന്ന്കിണറ്റിനകത്തേക്ക്  പാളി നോക്കി ,അയ്യോ നുരകള്‍ പൊങ്ങുന്നു   സെറ്റ് ,,മുണ്ടിന്റെയ് അറ്റം അല്ലേ അത് ????വസ്ന്തെച്ചി ,,,അമ്മ ???? കണ്ണുകളില്‍ ഇരുട്ടു പടരുന്നു കാലിടറുന്നുകുഴഞ്ഞു  കുത്തി നിലത്തിരുന്നു --------------------------------------------------------

                 നേരം ഇത്തിരി വെളുത്തല്ലോ ഈശ്വര ഇന്നിനി  ഓഫീസില്‍  പോകാന്‍  വൈകും , വേഗം എണീക്കാന്‍ നോക്കി കഴിയുന്നില്ല കൈകള്‍ക്കു ഘനം  അനങ്ങുന്നില്ല
എന്ത പറ്റിയത്  തനിക്ക്  , കാലുകളും ബ ന്ധിച്ചിട്ടുണ്ട്
,കണ്ണ് പതുക്കെ തുറന്നു ,,

  അയ്യോ ഗോപിയേട്ടന്‍ ,,
സ്വപ്നം ,,,എന്തായിത് ,,,,,അല്ല
  ഒന്ന് കൂടി കണ്ണ് തിരുമി
 ഗീതു, ഷാജി പൊന്നൂ ,എല്ലാരും ഉണ്ടല്ലോ ,

       അമ്മേ
         
   പൊന്നു,,നീ എപ്പോള്‍ വന്നു  മോളേ  

കിടന്നോ അമ്മേ ,,എണീക്കണ്ട 
നീ എപ്പോ വന്നു ??

  ഒന്നുല്യ അമ്മേ അമ്മ കിടക്ക്  ...,,
എന്താ ഇവിടേ ?ഗോപിയ്യേട്ട  നിങ്ങള് എപ്പോ വന്നൂ?

 ഗോപ്യേട്ടന്‍  ,പതുക്കെ തന്നേ ചാരി ഇരുത്തി ,
     ,,എന്താ ഗോപിയേട്ട ?
     എന്നെ    അറിയിക്കാതെ വന്നത് പരിഭവമുണ്ട് ട്ടോ   ,എത്ര നാളായി ഗോപിയെട്ടനേ ഞാന്‍ കണ്ടിട്ട് , എന്താണ് പറയാതെ വന്നത് ,??
 ആരോടും പറയാതെ ഇപ്പോള്‍?? എന്നിട്ട്?
    എന്റെ ഗോപിയേട്ടന്‍ വന്നപ്പോള്‍ എല്ലാരുമെന്തിനാണിപ്പോ വന്നത് സകല ജനം ചുറ്റിലുംഒന്ന് പോവണു ണ്ടോ 
 ,,വാ..... ഗോപിയെട്ട ,,നമുക്ക് പോകാം ,
        ,എങ്ങോട്ടാ   വിമലേ ,,,
 .ഗോപിയെടന്‍ കണ്ണ് തുടക്കുന്നു  
,എന്താ ഗോപിയേട്ട ?,

    തന്ത്രി അവിടെ തിരക്ക് കൂടുന്നു ഗോപിയേട്ട ,,മോഹന്‍ ഗോപിയേട്ടനെ വിളിച്ചു ,
        ,ഇവനിതുവരേ പോയില്ലേ ,

,മോഹന്‍ ?,,അമ്മ --എവിടെ,?

 ഞാനത് മറന്നു   അമ്മ വന്നപ്പോള്‍ എല്ലാരും വന്നൂലോ ,,,, അയ്യോ ഞാന്‍ അമ്മയെ വിളിക്കട്ടെ അമ്മയ്ക്ക് ,

ചായ കൊടുത്തില്ല ,                                            

           എടുക്കാന്‍ നേരമായി ,,വരൂ എല്ലാരും  
മോഹന്‍ എന്താ പറയണേ ???
                വരൂ വിമലേ ,,ഗോപിയെട്ടന്റെയ് കൈ പിടിച്ചു പതുക്കെ ഉമ്മറത്തേക്ക്  നടന്നു
                  ,കത്തിചു വെച്ച നില വിളക്കിനും  ചുറ്റും കുറേ പേര്‍ ,,അതില്‍ ആരാണ്  ???? വെള്ള മൂടിയ തുണി ,,,എരിയുന്ന ചന്ദന  തിരികള്‍ ,, കാര്‍ത്യാനി വാരസ്യാര്‍ തന്റെ ,അമ്മക്ക് ,,എന്തുപറ്റി ?  അമ്മക്ക്  ,, തന്റെ കാലുകളുടെ ശക്തി കുറയുന്നുവോ കണ്ണില്‍ ഇരുട്ടു പടരുന്നുവോ ,,പതുക്കെ ആ മാറിലേക് ചാരി ,,  ഗോപിയെട്ടന്റെയ് മാറിലേക്  ,സാലി (കാത്തു)