Translate

Saturday, August 18, 2012

എന്റെ ഓര്‍മയിലൊരു ചെറിയ പെരുന്നാള്‍


ഏകദേശം നാല്‍പതു  കൊല്ലങ്ങള്‍ക്  മുന്പ് ,  എന്റെ ചെറിയ പെരുനാള്‍

ആഘോഷം നിറഞ്ഞതായിരുന്നുതലേ ദിവസം  മൈലാഞ്ചി കൈയില്‍

അണിഞ്ഞു കൈരണ്ടും പൊതിഞ്ഞു  കെട്ടിവെച്ചു ഉറങ്ങി ഉണര്‍ന്നു

എഴുന്നേറ്റു കഴിയുമ്പോൾ  കൈകഴുകി ആ നിറം കണ്ടു കൂട്ടുകാരെ

കാണിച്ചു  പരസ്പരംആരുടെയാണ് മെച്ചം  എന്ന് പറഞ്ഞു


നടന്നിരുന്ന നാളുകള്‍.   ഇന്നുകൾ അറിയാത്ത ഇന്നലെകൾ   

 ഇന്നത്തെ പുതിയതലമുറയെ ദര്‍ശി ക്ക് മ്പോള്‍  അവര്‍ക്ക്  പഴയ എല്ലാ നന്മകളും കൈമോശംവന്നിരിക്കുന്നതായിട്ടും  അവര്‍ ഇന്നു ഫ്ലാറ്റ് സംസ്കാരത്തില്‍മുങ്ങി താണ്‌  നമ്മളുടെ ആചാരങ്ങളെ  തീരെ ആത്മാർഥത തൊട്ടു തീണ്ടാതെയുള്ള പോക്കായി എന്നൈക്കു പലപോഴും
തോന്നിയിട്ടുണ്ട് ,, മറ്റൊരുത്തരത്തില്‍

പറഞ്ഞാല്‍ ഇന്നത്തെ ഒരു ഡാ ,,പോട സംസ്കാരത്തിന്റെ  അധിപതികള്‍,


അന്നായിരുന്നുവെങ്കില്‍ സ്നേഹിക്കാന്‍ മാത്രം അറിയുന്ന നിഷ്കളങ്കരയാ കുറച്ചു  നല്ല



ജനങ്ങള്‍ ,,,എല്ലാവരും പരസ്പരം അറിയുന്നവര്‍.  ഇന്നാണെങ്കില്‍


നമുക്കതിനോന്നും നേരമില്ല     ആരും ത്തന്നെഅതിനു  മിനക്കെടുകയുമില്ല

മറ്റൊന്ന്   വലിപ്പചെറുപ്പ  വിത്യാസം, അന്നതു ണ്ടായിരുന്നില്ല ..   ജാതി


മതങ്ങള്‍ ഉണ്ടായിരുന്നു  .പക്ഷേ ആരെയും പരസ്പരം ഹനിക്കാതേ




സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോയിരുന്നു    ഇന്നോ , നമുക്കെ ല്ലാം സ്റ്റാറ്റസ്




സിംപെല്‍ , ഒരേ


പോലെ ഉള്ള    ആള്കാരോട് മാത്രം ഇടപെടാന്‍ ആഗ്രഹിക്കു  ന്നവര്‍


.

അല്ലെങ്കില്‍ എവിടെ  നി ന്നെങ്കിലും കുറച്ചു പണമുണ്ടാക്കി ഇല്ലാത്ത  വലിയ


സംസ്കാരം നമ്മള്‍ കെട്ടി പെടുക്കും,,കൂടെ മക്കളുടെ കുറച്ചു സാറ്റ് പൂട്ട്‌ ഇ


ന്ഗ്ലീഷും,,മതി ---എല്ലാം തീര്ന്നു .എന്ന്‌നമ്മള്‍ വിശ്വസിക്കയും ചെയ്യുന്നു



             ഇനി   എന്റെ   കുട്ടികാലം . അതൊന്നോര്‍ത്തെടുത്തോട്ടെ  ,,  ,എനിക്ക്


ഏകദേശം അഞ്ചു  വയസുള്ളപ്പോള്‍  എന്റെ രക്ഷിതാക്കള്‍  സ്ഥലം മാറി


കോഴികോട് ,മുക്കം എന്നാ സ്ഥലത്തു  ജോലിയില്‍  പ്രവേശിചു .


നാട്ടില്‍ നിന്നും ഒരു പറിച്ചുനടല്‍  എന്ന്നു ഇതിനെ  വേണമെങ്കില്‍


വിശേഷിപ്പിക്കാം  .ക്രിസ്തീയ്  പാരമ്പര്യത്തില്‍  ജനിച്ചു  വളര്‍ന്ന ഞങ്ങള്‍


ഹിന്ദുവും മുസല്‍മാനും മാത്രം താമസിക്കുന്ന ആ നാട്ടിലേക്കുള്ള   വരവ്



തികച്ചും പുതുമ നിറഞ്ഞതാ യിരുന്നു   .   ഞാന്‍ അന്ന് വളരെ ചെറിയ




കുട്ടിയ്യായിരുന്നുവെങ്കിലും       ആ മാറ്റം എന്റെജീവിതത്തിലിന്നും   പിന്നീട്


വളെരേ ഏറെ ഗുണം ചെയ്തു  എന്നെനിക്കു പറയാന്‍   സാധിക്കും .

എങ്ങനെ സ ഹജീവികളോട്   സഹകരിക്കണമെന്നും     ആ സഹവര്‍ത്തി ത്വം

മതങ്ങള്‍ക്  എത്രത്തോളം  അതീതമായിട്ടുള്ള തായിരിക്ക  ണം  എന്നും ഞാന്‍

ശീലിച്ചു  ,,


,എന്താണ് മതം? ,എന്തിനാണ്  മതം??  ആര്‍ക്കു വെണ്ടിയാ നീ   മതം

?,മനുഷ്യനല്ലേ  മതം എന്ന് ഞാന്‍  ഉറച്ചു വിശ്വസിക്കാനും   തുടങ്ങി

,


അതില്‍ എന്റെ മാതാ പിതാക്കന്മ്മാരുടെ  പങ്കു എടുത്തു പറയേണ്ടത്


തന്ന്നെ .


.

          അങ്ങനെ ആ

മലബാരുകാരുമായി  ഇഴുകി

ചേര്‍ന്ന്  അവരുടെ കൂടെഎന്റെ ബാല്യം ആനന്ധകരമായി മുന്നോട്ടുപോയത്തിന്റെ  ഓർമകൾ ഇന്നെന്നെ  വേട്ടയാടാറുണ്ട്

                                                                                                               കുട്ടികളുടെ


കൂടെ കളിച്ചും ചിരിച്ചുംരാവിലെ


സ്കൂളിലേക്കും സ്കൂള്‍ വിട്ടാല്‍


വീട് പിന്നേ  തൊടിയായ  തൊടി



വീണ്ടും അവിടെ നിന്നും കൂട്ടുകാരുടേ കൂടെ അവരുടെ വീടുകളിലേക്ക് മിക്ക


കുട്ടികളും  സ്കൂള്‍  കഴിഞ്ഞാല്‍ പിന്നേ ഞങ്ങളോടൊപ്പം



വീട്ടിലുമുണ്ടാകുമായിരുന്നു .അപ്പോഴേക്കും ഒരു ദിവസം തീർന്നിട്ടുണ്ടാവും

  .അമ്മ  യുടെ അടി പേടിച്ചുപതുക്കെ പങ്ങി പങ്ങി   തിരികെ ചെല്ലും എന്തായാലും താമസിച്ചതിനു വഴക്കോ അടിയോ ഉറപ്പു എങ്കിൽ കുറച്ചു


നേരം കൂടി കളിക്കും ചിലപ്പോള്‍ കുളത്തിലോവയലിലോ  ഒക്കെ ഒന്ന് ചാടി


മറിഞ്ഞു കളിക്കും ,   എനിക്കും   കൂട്ടുകാരുടേ ഉപ്പ ഉമ്മ എന്റെയും


ഉപ്പയും ഉമ്മയും,ഇക്കാക്ക,ഇത്താത്തഹിന്ദു സഹോദരങ്ങള്‍  അച്ഛനും


അമ്മയും    ചേച്ചി  ,ചേട്ടന്‍     എടുത്തി,എട്ടന്‍  ആയിമാറി . നാളുകള്‍ കടന്നു


പോയ്യപ്പോള്‍  ഞങ്ങള്‍ ജനിച്ചു വളര്‍ന്ന നാടിനെ മറക്കാൻ  തുടങ്ങി,


ചില സമയങ്ങളില്‍    അയല്വക്കതേ എടുത്തി മാരുമായി



അവെരുടെയ് വീടുകളിലെ അമ്പലത്തില്‍  വിളക്ക്  വെച്ച്സ കൂടെ ഇരുന്നു



നാമം ജപിച്ചു സ ന്ധ്യം മയങ്ങിയാലും വീട്ടില്‍ പോകണമെന്ന ചിന്ത ഒന്ന്നുമേ


ഉണ്ടാവില്ല ,ഞാന്‍ എടുത്തി    എന്ന് ഉദേശിക്ക്ന്ന ,,  ആ വലിയ


നല്ലമനസിന്റെയ് ഉടമയെ , നിങ്ങളില്‍  പലര്ക്കും അറിയാമാ യിരിക്കും


മുക്കത്തു  വി .പി ,മൊയ്ദീന്‍   സ്മാരക കോളേജ് ഡയറക്ടര്‍ നമ്മുടെ


കാഞ്ചന മാല,എന്റെ വളര്ത്തമ്മ എന്നാണ് ഞാന്‍ അവരെ പറയുക ,

എന്റെ ജീവന്‍ സുന്ദരി അമ്മ   .എത്ര രാത്രി വൈകി ചെന്നാ ലും  എന്റെ  അമ്മയ്ക്കും



അച്ചനും പേടിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരും നന്മ നിറഞ്ഞവര്‍


മാത്രം  .എന്നിരുന്നാലും  തിരികെ ചെല്ലുമ്പോള്‍ പൊടിയിലും വിയര്‍പ്പ്പിലും


പൊതിഞ്ഞ   പുരണ്ട എന്നെ ഒന്ന് കൂടി കുളിപ്പിചെടുക്കും   അമ്മ .  അത് നല്ല



ഓര്മ യുണ്ട്   കാരണം കളിച്ചു പൊടിയും അഴുക്കിലും  മുങ്ങിയാവും വരവ്


പിന്നേ ഒരു പ്രാര്‍ത്ഥന അപ്പോള്‍ ചോദിക്കും.::
       


അമ്മേ ഞാന്‍ പ്രാര്തിചിരുന്നല്ലോ



അപ്പോള്‍  അമ്മ പറയും
               

  മോളേ അത് വൈ കുനേരം ഉള്ള പ്രാര്‍ത്ഥന



ഇപ്പോള്‍ കിടക്ക്ന്ന തിനു മുന്ബുള്ള പ്രാര്‍ത്ഥന,
               


അതിന്റെ വിത്യാസം ഒന്നും കുട്ടിയായ  എനിക്ക്  അന്ന്

മനസ്സിലായി യിരുന്നില്ല .പക്ഷേ എന്റെ അമ്മ ഹിന്ദു ക്രിസ്ത്യന്‍   മുസ്ലിം

ചിന്ത കുട്ടിമനസ്സില്‍ വേര് പാകാതെ ഇരിക്കുവാനുള്ള  തന്ത്രം


ആയിരുന്നുവന്നു  ഇന്നു  ഞാന്‍  മനസിലാക്കുന്നു .
           


 നോബു ,  ഓണം  ഞങ്ങള്‍ ള്‍ക്കും  അതും ഞങ്ങള്‍ക്ക് വിശേഷപെട്ടത്‌  ,


നോബുകാലത്ത്തു   ഞങ്ങള്‍  മുസ്ലിം സഹോദരങ്ങളുടെ  കൂടെ ഓടി



അവരുടെ  പള്ളിയില്‍ പോകും. പെണ്‍കുട്ടികള്‍ ആയതു കൊണ്ട്



അകതെക്ക്ക്   കടത്തില്ലവിടില്ല എങ്കിലും പരാതി ഇല്ല,അതിനു ചുറ്റിലും ഓടി



നടന്നു കളിക്കും കൂട്ടുകാര്‍ വരുമ്പം പിന്നെയും കളി .നോമ്പ് തുറന്നാല്‍  പിന്നേ


അവരുടെ ഒപ്പം ഞാനും തുപ്പി തുപ്പി നടക്കും , താത്തമാര്‍



നിസ്കരികുന്നതുനോക്കി നിന്ന് വീട്ടില്‍ പോയ്യി അതുപോലെ ചെയ്യും


അതിനും   അച്ഛനും  അമ്മയും ഒന്നും പറയില്ല   ചിലപ്പോള്‍  അച്ഛന്‍ പറയും



മോളേ  ഇനി നിസ്കാരം  നാളെ  മതി ,ഓണകാലത്താനെങ്കിലോ ,അത്തം


മുതല്‍ തിരവോണം നാള്‍===== വരെ  ,കോളാമ്പി പൂവ് ,ചെത്തിപൂവ് ,


നന്ത്യാര്‍വട്ടം ,അങ്ങനെ നാട്ടുപൂക്കള്‍ പറിച്ചു കൂടകളിലാക്കി മുറ്റം


ചാണകമിട്ടു തേച്ചു  മെഴുകി  അണിയിച്ചൊരുക്കിയ ആ കാലം


                           


    ഇന്നത്തെ എന്റെ  കുട്ടികള്‍ക്ക്    ഗ്രാമത്തിന്റെ



നിഷ്കളങ്കത  നഷ്ട്ടമാകുന്നവല്ലോ



എന്നോര്‍ക്കുമ്പോള്‍ ഒരു വേദന ,ഇപ്പോള്‍ മിക്ക



സമയവും കമ്പ്യൂട്ടര്‍ സിനിമ, അവരെ   എങ്ങനെ കുറ്റം


പറയാന്‍  സാധിക്കും ?  കുട്ടിക്ലുടെയ്      സിലബസ് ,,, പിന്ന്നെ   അവരുടെ


ഫ്ലാറ്റ് സംസ്കാരം , പുതിയ തലമുറക്ക് എന്ത് ചെയ്യാന്‍ ??പക്ഷേ ഒന്നുണ്ട്


അവരെ വായിക്കാന്‍ പരിചയി പിച്ച് കൂടെ നമുക്ക് ? ഞങ്ങളുടെ പിതാവ്




ഞങ്ങളെ വായനശാ  ലയില്‍  ആഴ്ചയില്‍ രണ്ടു ദിവസം



കൊണ്ടുപോകുമായിരുന്നു ,,പുസ്തകങ്ങള്‍ വായിക്കാന്‍ പറയും അന്നു ഒരു



പടയ്യായി ആയിരിക്കും  പോകാറു പതിവ്  ,  അവിടെ എല്ലാവരുടെയും



അച്ഛനായി മാരും എന്റെ പിതാവ് ,,,,ഇന്നോ,,ആരു ആരേ  ക്കൊണ്ട്


പോകും?? ആര്‍ക്കുണ്ടതിനു    നേരം ? ഇന്നതേ രക്ഷിതാക്ക ളുംവളരെ


മാറിപോയ്യിരികുന്നു,,, കുറച്ചധികം ഇംഗ്ലീഷ് അവരുടെ കുട്ടികള്‍ പറഞ്ഞാല്‍


മാതാപിതാക്കള്‍ക്ക്‌  അതിയായ സന്തോഷം ,,എന്തിനാണ് ഈ ജാടകള്‍?


നാട്ടില്‍ പുറത്തു കാരിയായ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ ഞാനും


അമേരിക്കന്‍ സ്കൂളിലേ അദ്ധ്യാപിക ആയ്യിരുന്നു കുറ ചു നാള്‍  മുന്പ് വരെ ,,


 നാട്ടിന്പുരതിന്റെയ് നന്മ യാണ് എനിക്ക് എല്ലാം നേടി തന്നത്






ദൈവാനുഗ്രഹം മറ്റൊന്ന് നിങ്ങളുടെ മക്കളേ ഒന്നിനും നിര്‍ബന്ധിക്കേണ്ട



വശ്യം  ഇല്ല,,  ഒന്ന്  കുട്ടികള്‍ക്ക് അവരുടെ   ചുമതലയേ കുറിച്ച് മാത്രം



ബോധവാന്മാര്‍ ആക്കുക ,അന്നന്നറെ പാഠങ്ങള്‍ പഠിക്കാനായി പറയുക ,


കുട്ടികള്‍ നല്ലവരായി വരും  അവര്‍ക്ക്  നന്മ  മാത്രം പറഞ്ഞു കൊടുക്കുക




അതുമാത്രം മതി പഠനത്തില്‍ അവരെ സഹായിക്കരുത് എന്നല്ല


അതിന്റെഅര്‍ഥം ,,,,കമ്പ്യൂട്ടര്‍ ഉപയോഗികരുത് എന്ന് ഞാന്‍ പറയുന്നില്ല ,,



,അവര്ക്ക്  ചീത്തയും നല്ലതും പറഞ്ഞു കൊടുക്കുക , നമ്മളാണ്  അവര്‍ക്ക്



മാതൃക  .കുട്ടികള്‍ എല്ലാം മനസ്സിലാകാന്‍ കഴിവുള്ളവര്‍ ആണ് ,,,



ഒളിച്ചുവെചാ  ലും  പുറത്തു വരും  നമ്മള്‍ ചിലത്  പോയ്യി  കാണുകയും



മക്കളേ  ഒളിപ്പിക്ക്  കയും ചെയ്യുന്നത് കൊണ്ട്  ഒരു  കാര്യവുമില്ല ,നമ്മളുടെ



മക്കളുടെ നല്ല ഭാവിയെ ഓര്‍ത്തു  നാം  ചിലത് ത്വജിച്ചേ  മതിയാവു

                   

  ഒരു നല്ല അമ്മ  എന്നാ നിലയില്‍ ഞാന്‍    ഇന്നു  അഭിമാനം കൊള്ളുന്നു ,, .



പാശ്ചാത്യ സംസ്കാരം  അവര്‍ പഠിക്കട്ടേ അറിയട്ടേ,,ഒന്നിനും  യാതൊരു



കുഴപ്പവുവുമില്ല  അവര്‍ തന്നെ നല്ലതുംചീത്തയും തിരഞ്ഞെടുക്കട്ടെ ,മനസിലാക്കട്ടെ   



നിങ്ങളുടെ പ്രാര്‍ഥനയും കരുതലുംആവരുടെ  ഒപ്പം ഉണ്ടാവണം   ,,ഈ


ഈ പുണ്യമാസത്തില്‍  ,എല്ലാവിധ


നന്മകളുംഅനുഗ്രഹങ്ങളും  നേര്‍ന്നു



കൊണ്ട്,നിങ്ങളുടെ പ്രാര്‍ത്തനകളിലും  ഈ   എളിയവളെ  സ്മരിക്കുക



നിങ്ങളുടെ സാലി (കാത്തു 

Wednesday, August 15, 2012

പിറന്നാള്‍ സമ്മാനം

പിറന്നാള്‍

സമ്മാനം  
 ഒരു എട്ടാമത്തെ പൊട്ടിപെണ്ണ് 

 വിരസതയുടെ നിമിഷങ്ങള്‍ക്ക് വിരാമമിടാന്‍  അധ്യാപന വൃത്തിയില്‍  നിന്നും വിരമിക്കാറായ   എന്റെ അമ്മയ്ക്ക് അച്ഛനൊരു സമ്മാനം കൊടുത്തു,ഈ സാക്ഷാല്‍കാത്തുപെണ്ണ്  ആ  സമ്മാനം കെട്ടുപ്രായം ആയ എന്റെ സഹോദരങ്ങള്‍ക്ക്‌   അശ്രീ കരമായി തോന്നിഎങ്കിലും  ,പ്രസവ മുറിയുടെ വാതിക്കല്‍ കൂടി പോകുമ്പോള്‍ അവര്‍ എന്നെയോന്നെ ത്തിനോക്കും  കുഴപ്പമില്ല ,കറുത്ത കണ്ണും കൊഴുത്ത ശരീരവുമുള്ള ഈ എന്നേ ,,,പലരും പറഞ്ഞുള്ള കേട്ട റിവും ഹൃദയത്തിലെ മായാത്ത  മുറിവുംആയെനിക്ക്ആർക്കും വേണ്ടാത്തവൾ പോലെ 

എന്റെ ജനനത്തോടെ ,അമ്മ യുടെ യും അച്ഛന്റെയും അവസാനത്തെ ആണ്‍തരിയുടെ പ്രതീക്ഷയുമണഞ്ഞു ,,,എന്നിരുന്നാലും എല്ലാ മക്കളും അനുഭവിക്ക് ന്നതിലധികം അച്ഛനമ്മമ്മാരുടെ ഓമനത്വം ഞാനനുഭവിച്ചുക്കൊണ്ട്  ഞാനെന്നുപറയുന്നഈ അശ്രീകരം വളര്‍ന്നുവന്നു    എട്ടും പൊട്ടുംതിരിയാത്തഒരു  കാ ന്താരി  പെണ്ണ് എന്ന ചെല്ല പേര് വീണെനിക്ക്   ,


,അവരുടെ  വയസാം കാലത്ത്അച്ഛനമ്മമാര്‍ക്ക്  നാണക്കേ ട് ഉണ്ടാക്കാനായി  ജനിച്ച വിഷവിത്തായിരുന്നോഎന്ന്  ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്പെ.ട്ടന്ന് സങ്കടം വരുന്ന പ്രകൃതമായിരുന്നു എനിക്ക് .ഞാന്‍ കരയുമ്പോള്‍  അമ്മയപ്പോള്‍ അടുത്തിരിക്കും മോളെ ,എന്ന് വിളിക്കും ആ അമ്മയിന്നിവിടെ എന്നോടൊപ്പമില്ല ,

എല്ലാ ആഗസ്ത് അഞ്ചാം തീയതിയും വെളുക്കുന്നതിനു മുൻപ്  രാവിലെ ജനമദിന ആശസകള്‍  അറിയിച്ചുക്കൊണ്ടുള്ള ആദ്യഫോൺ  വിളിവരും ,ഇന്ന്  സ്വര്‍ഗത്തില്‍നിന്നുമുള്ള ആ വിളിക്കായി ഞാന്‍എന്റെ  കാത്കളെ കൂര്‍പ്പിക്കുന്നൂപിന്നീടു എന്നേ സ്നേഹിച്ചത് ഓമനിച്ചത് എന്റെ കാഞ്ചന എടുത്തി യാണ്   എന്റെ സഹോദരിമാരെ ക്കാള്‍ കൂടുതല്‍ എന്നേ പാട്ട് പാടി  ഉറക്കിയതും ചോറ് വാരിതന്നു ഉടുപ്പ്രു തയ്യ്ച്ചുകാബൂളിവാലയുടെ  മിനിമോളെ എന്ന് വിളിച്ചു നടത്തിയതും എന്റെ ഒപ്പം കളിച്ചു കഥകള്‍ പറഞ്ഞു തന്നതും  അവർ ത്തന്നെ     .

 ഞാനോര്‍ക്കുന്നു പണ്ട്   എന്റെ പുറന്നാല്‍ ദിനം എന്റെയമ്മ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു . നാളുകള്‍ ഏറെകഴിഞ്ഞു   മാറ്റങ്ങള്‍ വന്നു   എങ്കിലും അമ്മ പതിവുകള്‍ തെറ്റിച്ചില്ല.ഒന്നുമെനിക്ക്നാ ആവശ്യമില്ലെങ്കിലും നാ  ട്ടില്‍ ല്‍പോയിത്തിരിച്ചു  വരുമ്പോള്‍ ഒരു പെട്ടി നിറയെ എനിക്ക് വേണ്ട ഉടുപ്പുകള്‍ കമ്മലുകള്‍ മാ ലകള്‍ ഒക്കെ അമ്മ എനിക്ക് വേണ്ടി കരുതും .അതില്‍ തൊടാന്‍അമ്മ  ആരെയും അനുവദിക്കാറില്ല



.എന്തിനീ ങ്ങനെ  എന്നെ താലോലിക്കുന്നത് എന്ന്  ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചിലപ്പോള്‍ അമ്മയുടെ അതെ രൂപവും ഭാവവും കൊണ്ടാവാം  എന്ന് മനസ്സില്‍ ക രുതാറുണ്ട്   അല്ല, മറിച്ചു    സകല രാലും  ശപിക്കപെട്ട എന്നേ സന്തോഷിപ്പിക്കാന്‍ വേണ്ടിയോ?????കാണാന്‍ കൊള്ളില്ലചിനാകാരി പോലെ എന്ന്  പറഞ്ഞുഇപ്പോഴും  മുദ്രക്കുത്തു ബോള്‍  ഞാന്‍ മൂലയില്‍ പോയി ആരും കാണാതെഇരുന്നു  കരയാറണ്ട് എനിക്കിപ്പൊളറിയാം കോളേജ് കുമാരികളായ  അവര്‍ക്ക്‌കുഞ്ഞായ ഞാന്‍ ഒരു മാനകേടായി തീര്‍ന്നിരിക്കാം.   എങ്കിലും ചേച്ചിമാര്‍ ഇപ്പോള്‍ പറയും നിന്നെ നിലത്തുവെക്കാന്‍ തോന്നിലായിരുന്നുവെന്നു ,അത് ഞാന്‍ വിശ്വസിക്കില്ല ,കാരണം ഞാന്‍ അവരുടെ അടുത്തിരിക്കാൻ  ചെല്ലുമ്പോള്‍തന്നെ  എന്നേ ഓടിച്ചു വിടുമായിരുന്നു .അതൊക്കെ അമ്മയാണ് പിന്നെ മധ്യസ്ഥം പറഞ്ഞു തീര്‍ക്കാര് ,ഇപ്പോള്‍ ഒരു നേരിയ വേദന ആ അടിക്കൊള്ളി അശ്രീകരം വീണ്ടും പുനരവധാരം ചെയ്തിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു ,എങ്കിൽ ,ഒരായിരം ആശ്രൂപ്പൂക്കള്‍  ഞാന്‍ആ പുണ്യ  പാദങ്ങളില്‍ അര്‍പ്പിക്കുമായിരുന്നു  മിസ്സിംഗ്‌ യു അമ്മച്ചി  ആന്‍ഡ്‌ അച്ചാച്ചന്‍ഉമ്മ

ജീവിത ഗ്രന്ഥം`

 എന്റെ ജീവിത പുസ്തകം നിങ്ങളുടെ മുന്നിലേക്ക്‌ പലപ്പോഴായി ഞാന്‍

തുറന്നു വെച്ചിട്ടുണ്ട് അതെന്നിലെ  ഹൃദയ സ്പന്ധനങ്ങളാണ് എഴുതി

തീരാനിനി   നാളുകളേറെ യില്ല .അതില്‍ കുറേ ഒക്കെ നിങ്ങള്‍ വായിച്ചു

കഴിഞ്ഞു ,എഴുതി മുഴുമിപ്പിച്ചു കഴിഞ്ഞാല്‍  വീണ്ടുമത് ഞാനനിനി  തുറക്കില്ല ,

ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കളയും,,അതോടെ ഞാനും

എന്റെ ഓര്‍മകളും ഈ കാല യവനികള്‍ക്കുള്ളില്‍ മൂടപെടും ,മലയാളം

അധികമറിയാത്ത എന്റെ കുട്ടികള്‍ ഇതൊന്നും വായിച്ചെടുക്കാന്‍ മിനക്കെ

ടുമെന്നു എനിക്ക് തോന്നുന്നില്ല മിക്കവയും കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ


ചില അനുഭവ കഥകള്‍ ,തുറന്നാല്ടയ്ക്കാന്‍ മടിയ്ക്കുന്ന പുസ്തകം ,

,,,ഇനിയുമേറെ എഴുതാനുണ്ട് കൈകള്‍ക്ക് എഴുതി മുഴുമിപ്പിക്കാന്‍

ശക്തിയുണ്ടാവുമോയെന്നറിയില്ല ,,വെറുതേ ഒരു പരീക്ഷണം ,അത്

നിങ്ങളോടൊന്നിച്ചു പങ്കുവെക്കുമ്പോള്‍ മനസിനൊരു സുഖം ,,

വ്യാമോഹം

 ഈ നീല വിഹായസില്‍ നിന്നെ പോലെ ,,ഒന്നുമറിയാതെഎനിക്കു ചിറകിട്ടടിച്ചു  പാ  റി പറന്നു കളിക്കണം ,കാറ്റും മഴയും വെയിലും വരുമ്പോള്‍ ചിറ കിനിടയിലേക്ക്  കൊക്കുകള്‍ ഒളിപ്പിച്ചു" ലോകമേയ് നീ എനിക്ക ന്യ"മെന്നു കരുതി കുറച്ചു നേരം ,എല്ലാ മ ടങ്ങുമ്പോള്‍ വീണ്ടുമങ്ങനെ ഉയര്‍ന്നു പൊങ്ങി, താണു പറന്നു, തളരുബോള്‍  എവിടേലും ചെന്നു  ക്കൂട് ക്കൂട്ടി കുറുകിയിരിക്കണം ,എല്ലാ മൊരു  വ്യാമോഹം

Monday, August 13, 2012

തുല്ല്യര്‍


             
,രക്ത്താംബര പൂക്ക ളെ മാറോട ടുക്കി, കദനം  ഉള്ളില്‍

നിറച്ചു ,ഭാ വിക്ക് മുന്നില്‍ ഒരുനിമിഷം.എന്റെ കൈകള്‍ ക്ക് നിന്റെ   കണ്ണീര്‍

ഒപ്പാനിനി ആവില്ല കുട്ടീ  കാരണം  ,ഞാനും നീയും തുല്ല്യരാണ്