Friday, November 18, 2011

കനല്‍ 
വ  ളര്‍ത്തുമകന്‍ അശ്രഫ് എന്നഅക്കുവിന്റെയ്  ചോദ്യങ്ങള്‍ക്ക് പകുതി


കേട്ടും കേള്കാതെയും ഉത്തരം നല്‍കി പിന്നിലെ  കാര്‍ സീറ്റി ലേക്ക്    ഒന്നുകൂടി ചാരിയിരുന്നു,  രണ്ടു ദിവസത്തെ  വിമാനത്തിനുള്ളിലെ  തന്റഇടുങ്ങിയ   വാസം ശരീരമാകെഒന്നു  ലചിരുന്നൂ   നീണ്ടു നിവര്ന്നുള്ള ഒരു കിടപ്പ്തനിക്കാവശ്യമാണെ ന്നു ശരീരം നിരന്തരം എന്നെ  ഓര്മപെടുത്തിക്കൊണ്ടിരുന്നു കൂടാതെ പുറത്തു നിന്ന് അടിച്ചു കയറുന്ന  ഇളം കാറ്റ്എന്റെ മിഴികളേ ഉറ ക്കത്തിന്റെയ് മാസ്മരിക വലയത്തിലേക്ക് തള്ളിയിടുന്നത്  പോലെ ,മയക്കം കണ്ണുകളില്‍  തഴുകുബോഴും  . പലവിധ ചിന്തകള്‍


മനസിനെ മഥിച്ചുക്കൊണ്ടിരുന്നു.  മനസിനെ നിയന്ത്രി ക്കാന്‍ നന്നേ പാടുപെട്ടു  ,
ഇപ്പോഴുള്ള ഈ വരവ് ഒറ്റയ്ക്ക് വരേണ്ടിയി യിരുന്നില്ലെന്ന് മനസ് മന്ദ്രിച്ചു,

,
        ചേച്ചിയമ്മേ  ,ഒന്ന് പുറത്തേക്ക് നോക്കിയേ,

അക്കു വിന്റെ ചോദ്യം കേട്ട്    മുഖത്തേക്ക്   പാറിവ  ന്ന അ നുസരണയില്ലാത്ത 

മുടികളേ മാ ടിയൊതുക്കി ഒന്ന്ക്കൂടി  നിവര്‍ന്നിരുന്നു  ,കണ്ണുകള്‍ ഇറുക്കിയടിച്ചു കിടക്കാനാണ് തന്റെ താപ്ലര്യമെന്നു വിളിച്ചു പറയാന്‍ തോന്നി.ത ന്റെ വരവിന്റെ ഉദേശം അവനെയും അറിയിച്ചിരുന്നില്ല നശി


ച്ചുപോകുന്ന നാഥനില്ല കളരിയായ   വക്കീലാ പ്പീസിന്റെ നേടും തൂണെ ങ്കിലുംഒരു  ഓര്മ യ്ക്കിരിക്കട്ടെയ് എന്നുകരുതി  അധികാരത്തിനുള്ള വടംവലികള്‍


 മത്സരവും ഒഴിവാക്കണമെന്നും മനസ്സില്‍ ക്കരുതിയി റങ്ങി പുറപെട്ടു 


,അവനെന്തോ ചോദിച്ചത്തിനു മറുപടിയെന്നവണ്ണം  അതിനിടെ അവനോടു,

   
 ഓ!കുട്ടി  മനോഹരമായിരിക്കുന്നു എന്നുത്തരവും   നല്‍കി,
          ,,
          കാലത്തിന്റെ  മാറ്റങ്ങള്‍ നോക്കിക്കണ്ടു ,-നല്ല ക്കാര്യം -ഇടിഞ്ഞു


വീഴാറായ മലകളെ അവിടവിടേ  കരിങ്കല്‍  ഭിത്തികളാല്‍ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നു ,കാലങ്ങള്ക്കുമുന്പ് വയനാടെന്‍ ചുരം ഇറങ്ങുന്നത്ല്


ദുഷ്ക്കരമായിരുന്നു ,ആകെയുണ്ടായിരുന്ന ചുവന്ന നിറത്തിലുള്ളതും പച്ചനിറത്തില് മുള്ള ബസുകള്‍ യഥാ ക്രമം സര്ക്കാര് ബസ് ,പ്രൈവറ്റ് ബസ്എന്നിങ്ങനെ ത്തരംതിരിച്ചിരുന്നു .അന്നത്തെ ഡ്രൈവര് സാറിന്റെ  വളയം


തിരിക്കല്‍ കാണുമ്പോള്‍ സക ല ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു
പേടിച്ചരണ്ടിരുന്നിട്ടുണ്ട്,ഇ ന്നെന്റെയ് കുട്ടിയുടെ വളരെ ലാഘവത്തോട് ക്കൂടി യുള്ള  പാട്ടിന്റെ താള ക്രമത്തിനനുസരിച്ചു   ശകടത്തിനെ നിയന്ത്രിക്കുന്നവളയങ്ങലുമായുള്ള കൈകളുടെയ് ചലനം കാണാന്‍ നല്ല  കൌതുകം തോന്നി .


,മണിക്കൂറുകള്‍ ഏറെ കഴിഞ്ഞില്ലകുന്നിന്‍ നെറുകയിലുള്ളഞങ്ങളുടെ


നാട്ടിലെത്തി   .

                        "
ഒന്ന് ആപീസില്‍ കയറിയിട്ട് പോകാം"


അവന്‍ മൊഴിഞ്ഞു പ്രതീക്ഷികാതെയുള്ള എന്നിലെ വരവ് നിയമ


പാലക്ന്മാരായ കുട്ടികളുടെ മനസ്സില്‍ പരിഭ്രാന്തി സൃഷ്ട്ടിചിരിക്ക്ണം ,ഇടയ്ക്കിടെ


അവരുടെ ആവര്‍ത്തിച്ചുള്ള ഫോണ്‍ വിളികളില്‍ നിന്നും അതു ഞാന്‍


മനസിലായിരുന്നു .ഇനി ആരെങ്കിലും  അവകാശികളായി വന്നെങ്കിലോ ,


ഒഴിച്ചിട്ടു പോയ   സ്ഥാനമാന ങ്ങള്‍ മക്കള്‍  അപഹരിചാലോ എന്നുള്ള മനുഷ്യ


സഹജമായ ഭയം .,ഒന്നേ നോക്കിയുള്ളൂ ആളൊഴിഞ്ഞ കറങ്ങുന്ന കസേരഎന്നേ നോക്കി കൊഞ്ഞലം കുത്തി ,,കൈയില്ലുള്ളത് വിട്ടു  വലിയ നേട്ടങ്ങള്‍


മാനങ്ങള്‍ കൊയ്യാന്‍ പോയ നിനക്കെന്തുസംഭവിച്ചു  എന്ന്ചോദിക്കുന്നത് പോലെ,,വൈകുന്നേരങ്ങളില്‍ :


       :വായിനി കുറച്ചു റസ്റ്റ്‌ എടുക്കാം 


    ""കണവന്റെയ് കൈയും പിടിച്ച നമുക്ക് പുറത്തേക്ക് പോകാം ,


എന്ന് പറഞ്ഞിരുന്ന നാളുകള്‍ മനസിനെ നൊമ്പരപ്പെടുത്തി  ഏറെ നേരംനില്‍ക്കാനായില്ല ,,നാളെ വീണ്ടും കാണണമെന്നുള്ള  വാഗ്ദാനവും നല്‍കി


പഴയവീട്ടിലെക്കുള്ള    ചവിട്ടി പടികള്‍ ചാടിയിറങ്ങി   ,തുരുബിച്ച ഗേറ്റ്  കടകട


ശബ്ദതോടെയ്  പതുക്കെ തുറന്നു,തന്റെ   കൈകളാലേ വെള്ളംകോരി   നട്ടുനനച്ച   ചെമ്പക   മരം  ഒട്ടുമാവ് എല്ലാം ഒട്ടും താലോലിക്കാതെ  തന്നേയ് വലിയ


മരങ്ങളായി തണല്‍ മരം പോലെ മുറ്റത്തിന് ചുറ്റിനും അലങ്കാരമായി വളര്‍ന്നത്‌


ക്കണ്ടാപ്പോള്‍ മനസൊന്നു കുളിര്‍ത്തു ,,എന്നേ കണ്ട ആഹ്ലാധതിമര്‍പ്പില്‍ തീരെ 


പരിഭ്രമമിലാതേത്തന്നെ  എന്നേ നോക്കി  അവര്‍ തല യോന്നാട്ടിയോ  ?? ,


മനുഷ്യരില്‍ ഇല്ലാത്ത  സ്നേഹം കൂടുതല്‍ഇ വയക്കുതന്നേ  ,മനസിലോര്‍ത്തു


ഉമ്മരപടിയിലേക്ക് കാലെടുത്തുവെയ്ക്കവേയ്

,

 നാണം കുണുങ്ങിയായ അക്കുവിന്റെയ്   പ്രിയതമയും മക്കളും ഓടിയെത്തി


സ്വീകരിച്ചിരുത്തി. പ്രിയതമയുടെ ഒക്കത്ത് പറ്റിചെര്‍ന്നിരുന്നുക്കൊണ്ട് ചുമന്ന


ചുണ്ടുള്ള കൊച്ചു സുന്ദരി അമ്മയുടെ ചെവിയിലെന്തോ അടക്കം പറഞ്ഞു

               

 "ഉമ്മ ഇതു സാലി ചേചി യാ ,,???,

 
,അവള്‍ പറയുന്നത് കേട്ട് കുഞ്ഞും എന്നെ അങ്ങനെ വിളിക്കാനായി ശീലിചെന്ന്

തോന്നി                                ആണല്ലോ വാവേ


അവള്‍ ക്കൂടി ചേര്‍ത്തു ,ഞാന്‍ നീട്ടിയ മുട്ടായി മടിച്ചു  മടിച്ചവള്‍കൈവശമാക്കി എന്നിട്ടവള്‍ അമ്മയുടെ ഒക്ക്ത്തു  നിന്നിരങ്ങിയോടി ഒരിടത്തുഇരിപ്പുറപ്പിച്ചു.ഞാന്‍ കൊടുത്ത   പൊതികള്‍ ആ കുഞ്ഞുവിരലാല്‍ഓരോന്ന്നായി അഴിക്കാന്‍ തുടങ്ങി ,മക്കളുടെ കുട്ടിക്കാലം അതെന്നെഓര്‍മപ്പെടുത്തി

         

"ചേച്ചിയമ്മയുടെ മുറിഇന്നലെ മുതല്‍ ഇവള്‍  വൃത്തിയാ യാക്കുകയായിരുന്നു


-അക്കു  .

       
,

എന്ന്നാല്‍ഞാന്‍ മുറിയിലിരിക്കാം

                     

 അങ്ങോട്ടേയ്ക്ക് ഞാന്‍     നടന്നു .
മുറികളി ലേക് കയറിയ എന്റെ കരളൊന്നു പിടഞ്ഞു. ഞാന്‍   ,പഴയതുപോലെഒരുക്കിയിടാറുള്ള അതെ രീതിയില്‍  മുറികള്‍ അലങ്കരിച്ചു വെച്ചിരിക്കുന്നു


,


എന്റെ  നിയട്ന്ത്രണം നഷ്ട്ടപെട്ടു , അവര്‍ തന്ന മധുര പാനീയങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയോ ??വയ്യ  ഒരുനിമിഷം 


എനിക്കിവിടെ ഒറ്റയ്ക്ക് തങ്ങാന്‍ വയ്യ , അവരെയുംവിളിച്ചു നാളെ മടക്ക ടിക്കെറ്റ്നേരെത്തെ പോയി ത രപെടുത്തനമെന്ന   ദൃഡ നിശ്ചയ ത്തോടെ   അടുത്തുള്ള സഹോദരിയുടെ വീട്ടിലേക്കു  യാത്ര യായി ,

Friday, November 11, 2011

അവള്‍

അവള്‍ പാവമായിരുന്നു ഒത്തിരി മോഹങ്ങളും സ്വപ്നങ്ങളും ഉള്ളവള്‍    അവള്‍ക്കവനേ ജീവനായിരുന്നു.അവള്‍ അവനായി മാറിയതും അവന്റെ ഇഷ്ടങ്ങളെ ത ന്റെ ഇഷ്ട്ടങ്ങളായി അവള്‍ തിരുത്തിയെഴുതിയതും അവനറിഞ്ഞില്ല അവന്റെ ഇഷ്ട്ടങ്ങളുമായി അവള്‍ എങ്ങനെ ഇണങ്ങി ജീവിചെന്നുമവന്‍ മറന്നു , അവനെന്നും അവന്റെയ്തായ ലോകത്തില്‍ ജീവിച്ചു അവള്‍ ശ്രന്ധിക്ക പെടെണ്ടവള്‍ എങ്കിലും അവന്റെ ധിക്കാരം ,അവനവളേ നിരാകരിച്ചു. എല്ലാം അവളുടെ കടമയില്‍ ‍ പെട്ടതെന്നവന്‍തെറ്റിദ്ധരിച്ചു ,വീണ്ടുമവള്‍ അവളുടെ സങ്കലപ്പ പുരുഷന് വേണ്ടതൊക്കെ അവനില്‍ കെട്ടി വെക്കാന്‍ ശ്രമിച്ചു പക്ഷെ .ചേര്‍ത്ത് വെച്ചതോക്കേ അടര്നടര്‍ന്നു നിലം പതിക്കുന്നത്  നിരാശയോടെത്ത്ഖ്‌അന്നേ  വള്‍ നോക്കി നിന്നു,എന്നിട്ടവന്‍ മറുത്തൊരു ചോദ്യം


 "" ഞാന്‍ ഞാനാണ് ,ഞാന്‍ നീയല്ല നിന്റെ സങ്കല്‍പ്പമല്ല എനിക്ക് നീയാകാന്‍ കഴിയില്ല ,എന്നേ വെറുതേ വിട്ടേക്കൂ,

     അവള്‍ നിശബ്ദയായി അവളുടെ കണ്ണില്‍ നിന്ന് കുടുകുടെ കണ്ണുനീര്‍ നിലത്തേക്കു അടര്‍ന്നു വീന്നു,,അവളോ അടങ്ങിയിരുന്നില്ല അവളുടെ മോഹങ്ങ ക്കവള്‍ വര്‍ണങ്ങള്‍ നല്‍കി ,തൊങ്ങല്‍ പിടിപ്പിച്ചു ആകാശത്തിലേക്ക് അതും കൈയെത്താത്ത ഉയരങ്ങളിലെക്കവയെ പറ ത്തി ,അവള്‍ക്കുവെറും സ്വപ്നങ്ങളായി  നഷ്ട്ടപെട്ടതോക്കേ വീണ്ടെടുത്തു ഇ ന്ന വള്‍ സന്തോഷവതിയാണ് പക്ഷേ , അവന്റെ ധാഷ്ട്ട്യം അവന്റെ ദുഷ്ട്ടചിന്ത അതല്ലേ അവള്‍ ക്കണ്ട അവനിലെ പുരുഷന്‍

Thursday, November 10, 2011

നെരിപോട്

      വെറും പത്തു ദിവസത്തെ അവധിക്കു അച്ഛന്റെ കൂടെ വയനാട്ടിലുള്ള  ഞങ്ങളുടെ  തോട്ടത്തിലേക്ക് ,പോകാന്‍ ഞങ്ങള്‍  കുട്ടികള്‍ക്ക് തിടുക്കമാണ്  എട്ടു പേരില്‍ രണ്ടു പേര്‍ക്ക് മാത്രമേ  അച്ഛന്‍ വരുമ്പോള്‍ കൂടെ  തോട്ടത്തിലേക്ക്  പോകാന്‍ അനുവാദമു ണ്ടായിരുന്നുള്ളൂ . അന്ന് അതില്  ചെറിയ  ക്കുട്ടി യായ തിനാലും ,, അച്ഛനു എല്ലാവരെയും കൂടി നോക്കാന്‍ ബുന്ധിമുട്ടായതിനാലും  ഒന്ന് വഴക്ക് പറഞ്ഞാല്‍ രണ്ടാമത്   അമ്മയെ  കാണാന്‍ വാശി പിടിച്ചു കരയുന്നതുമായ  ഈ എന്നേ അതില്‍ നിന്നെല്ലാം  ഒഴിവ്വാക്കിയിരുന്നു എന്നിരുന്നാലും ഒരിക്കല്‍  ഞാനും  ആ  ഊഴം   ഒപ്പിച്ചെടുത്തു, ഞാന്‍  കരയില്ല എന്ന് ആണയിട്ടു പറഞ്ഞുസമ്മതിപ്പിച്ചു.  കൂടെ പോകാന്‍ നേരം കുഞ്ഞുങ്ങളായ ഞാനും ജെഷ്ട്ടത്തിയും വിജയ ശ്രീ ലാളിതരായി  അച്ഛന്റെ കൂടെ  അഞ്ചാറു കൊച്ചുടുപ്പും കൈകളില്‍ തിരുകി  പിടിച്ചു യാത്രയാവും     ,ബാക്കി ആറുപേര്   അമ്മയുടെ അടുത്തു സന്തോഷത്തോടെ പറ്റിച്ചേര്‍ന്നു നില്‍ക്കും .  കാരണം അവരുടെ അവകാശങ്ങളാ വും മിക്കവാറും ഞാന്‍ നേടിയെടുക്കുക .എന്തിനും വാശി പിടിച്ചു കരയുന്നാ എന്നോടൊപ്പമായിരുന്നു   അമ്മ . അതവര്‍ക്ക് നീരസമുണ്ടാക്കിയി രുന്നു അതുക്കൊണ്ട്  ഈ നാശം എവിടെയും പോകുന്നത് അവര്‍ക്ക് വളരെ ഇഷ്ട്ടമുള്ള വിഷയമായിരുന്നുതാനും  ,
                       അവര്‍ക്ക്എന്ന് വെച്ചാല്‍ എന്റെ പിതാമഹന്മാര്‍ക്ക്   വയനാടൊരു ദുഫായിത്തന്നെ യാണ് ,പ്രതീക്ഷകള്‍  കരുപിടിപ്പിക്കാനുള്ള  നാട് , കൂടാതെ എട്ടു പെണ്മക്കള്‍ വളര്‍ന്നു വരുന്ന  കാര്യം അവരെ ഏറെ അലട്ടിയിരുന്നിരിക്കണം. അവര്‍ തമ്മില്‍ അകന്നു കഴിയേണ്ട   അവസ്ഥ    ..അമ്മയുടെ സര്‍ക്കാര്‍  ജോലിയും      കൂടാതെ നിരന്തരം ഉടമസ്ഥ ന്റെ  മേല്‍നോട്ടം  വേണ്ട അച്ഛന്റെ കൃഷിപണികളും  അച്ഛനും കുറേ ദിവസങ്ങള്‍തോട്ടത്തില്‍ നിന്നും  മാറിനില്‍ക്കാനും  സാധിക്കുമാ യിരുന്നില്ല.അച്ഛന്റെജോലിയും അതിനൊരു തടസമായിരുന്നു
മറ്റൊന്ന്  പോകാനിറങ്ങിയാലോ  അമ്മയുടെ കരച്ചില്‍   പിന്നെ അച്ഛന്റെ പൊന്നമ്മേ എന്നുള്ള    നീട്ടി വിളി  ആരും കാണാതെ അച്ഛന്റെ അമ്മയോടുള്ള റൊമാന്‍സ്  ,,( ഒളിച്ചു പതുങ്ങി അമ്മയ്ക്കുള്ള ഉമ്മാഭിഷേ കം ),), ഇത് കണ്ടാല്‍ തോന്നുംഅച്ഛന്‍   ദുഫായിലേക്കോ മറ്റോ ആണ് യാത്രയെന്ന്നു ,   ശരിയാണ്   പാവപ്പെട്ടഅവരുടെ പോന്നു വിളയിക്കുന്ന പാടാമായിരുന്നു വയനാട്
       
                   അന്ന് വയനാട്ടില്‍ ,കാടിനുള്ളില്‍ ഒറ്റ പ്പെ ട്ട ഞങ്ങളുടെ  വീട് തോട്ടത്തിനുള്ളില്‍ പകല്‍ പോലും  കൂറ്റകൂരിരുട്ടു  ,അന്ന് വെയിലൊന്ന് എത്തി നോ ക്കണമെങ്കില്‍ പന്ത്രണ്ടുമണി കഴിയണം ,മരം കോച്ചുന്ന  തണുപ്പും അവിടെ ചെന്നാല്‍ ,മിക്കപോഴും കൂട്ടിനു  ആദിവാസി സമുദായത്തിലെ കുറേ ജോലിക്കാര്‍ ,അച്ഛനെ തോട്ടപണിയില്‍ സഹായിക്കുന്നവര്‍,    ഞ്ങ്ങളുടെ  കൂടെ കളിക്കാന്‍ അവരുടെ   കുട്ടികള്‍,,രാമുവും കോമുവും കേളുവും ആക്കിയും മുക്കിയും ഒക്കെയുണ്ടാവും  ,രാത്രി ആയാല്‍  അവരോടി അവരുടെ  വീടുകളില്‍  അഭയം പ്രാപിക്കും  , രാത്രി ഞ ഞങ്ങള്‍ക്ക്   കൂട്ട് ആക്കിയുടെ യും മുക്കിയുടെയും അമ്മയും അച്ഛനും  ഉണ്ടാവും .  വൈകുന്നേരങ്ങളില്‍ . പറമ്പിലെ ജോലി കഴിഞ്ഞാല്‍ പിന്നെ സഹായിയെയും   കൂട്ടി  അച്ഛനും  ഒരു കറക്കമുണ്ടാവും,അത് ചന്തയില്‍ പോയി പിറ്റേ  ദിവസത്തേക്കുള്ള   സാധ്നങ്ങള്‍   വാങ്ങാനാവും ചിലപ്പോള്‍ ശിക്കാരിനാവും ..കൂട്ടുകാരേ ക്കൂടേ കിട്ടിയാല്‍ പിന്നെ അച്ഛന്‍ ഞങ്ങളെ മറന്നിട്ട് ണ്ടാവും, ഞങ്ങള്‍ രണ്ടു കുട്ടികള്‍ പേടിച്ചു വിറച്ചു അച്ഛന്‍ വരുന്നതും കണ്ണും നട്ടു അവരുടെ കൂടെ വീട്ടിലും. മഴ പെയ്യുന്ന രാത്രികള്‍ ,കൂമന്റെയ് മൂളല്‍  കുറുക്കന്റെയ്   ഓരിയിടല്‍ ,അഞ്ചു വയസുകാരി യായ ഞാന്‍  പേടിച്ചു  വിറച്ചു പത്തു വയസുക്കാരി ചേച്ചി യോട്  പറ്റി ചേര്‍ന്ന് കിടക്കും. കണ്ണ് തുറന്നാല്‍ കൂറ്റകൂരിരുട്ടു അവിടെ  മങ്ങിയ റാന്തല്‍  വിളക്കിന്റെ വെളിച്ചത്തില്‍ കാറ്റിലാടുന്ന നിഴലുകള്‍ എന്നേ പേടിപ്പെടുത്തും   ഞാന്പ്പോഴാവും അമ്മയെ ചോദിച്ചു കരയുക ,എന്റെസഹോദരിയുടെ  സ്നേഹമപ്പോള്‍   ഞാനറിയും  അവള്‍ എന്നേനെനെഞ്ചോട് അടുക്കി  പിടിക്കും ,,കഥകള്‍ പറഞ്ഞു തരും ,വീട്ടില്‍ ചെന്ന് അച്ഛന്റെ  താമസിച്ചു വരുന്ന  കാര്യം അമ്മയോട് പറഞ്ഞുകൊടുക്കണം എന്ന്  പറയും,,അച്ഛന്‍ വന്നാല്‍ പിന്നേ മക്കളേ എന്ന് വിളിചു  ഓമനിക്കുംചേര്‍ത്ത് കിടത്തും  പിറ്റേന്ന് വനേരം വെ ളുത്താല്‍   ഞങ്ങള്‍അച്ഛന്റെ  പുറകാലെ  ഓടി നടന്നു പേരമരത്തിലും മാവിലും കയറിയിറങ്ങും,കളിക്കാനും കോമുവും രാമുവും ,അവരുടെ  അമ്പും വില്ലും കൊണ്ട് പ്രകടന  ങ്ങള്‍  പക്ഷികളെ എറിഞ്ഞു വീഴ്ത്തുന്നത് ഞങ്ങള്‍ നോക്കി നില്‍ക്കും ,അവര്‍ പറിച്ചു തരുന്ന  കൊട്ടിപഴം തൊണ്ടോടു ക്കൂടിയ   (ചുമന്ന മധുരമുള്ള ഒരു കായ,)അത് വയറു നിറച്ചു തിന്നും കാട്ടിലെ ചിലയിനം  പഴങ്ങള്‍ ,കറുത്ത ഒരു തരം കൊച്ചു പഴങ്ങള്‍വേറെയും ഇതെല്ലാം  ഓര്‍മകളില്‍ നിന്നും പെറുക്കി കൂട്ടുക യാണ് ഞാനിപ്പോള്‍  ,മാധുര്യമാര്‍ന്ന  എന്റെ ബാല്യം അവിടെ പങ്കിട്ട  നാളുകള്‍ ,,മറക്കാന്‍   കഴിയാത്തവിധം എന്റെ മനസിന്റെ കോണില്‍ ഞാന്‍  സൂക്ഷിച്ചു വെച്ചിരിക്കുന്നു

                           
      കാലങ്ങള്‍ ഏറെ കഴിഞ്ഞു ഞാനെന്റെയ് പ ഴയ ഭവന  മിരുന്ന സ്ഥലം  സന്ദര്‍ശിച്ചു  കൂട്ടുകാരായ കൊമുവിന്റെയ് ആക്കിയുടെയും  മുക്കിയുമോക്കേയുണ്ടായിരുന്ന   വീട് .അവിടെ സാമാന്യം നിലയിലുള്ള മാളിക   വീട് ഉയര്‍ന്നു  വന്നിട്ടുണ്ട്   ,അവരെല്ലാം   മുത്തഛൻ മാരായി   അവരുടെ  മക്കളേയും മരുമക്കളെയും ഞാന്‍അവിടെ  കണ്ടു .അവിടെ ഡോക്ടര് മാരുണ്ട്  ബിരുദാനന്തര  ബിരുദം നേടിയവരുണ്ട്     റാങ്കു കിട്ടിയവരുണ്ട്     എനിക്കും സന്തോഷമായി അവെരെന്നേ കൈപിടിച്ച് വരാന്തയില്‍ കയറ്റിഇരുത്തി   പലഹാരം വിളമ്പി.  അപ്പോഴുമെന്റെയ് മനസ്സില്‍ ആ പഴുത്ത കൊട്ടപഴവും  പുല്‍ തൈലത്തിന്റെയ്   ഗന്ധവും  കരിന്തിരി   രി കത്തുന്ന റാന്തല്‍ വിളക്കും അത്നടുത്തെരിയുന്ന കുന്തിരിക്കമിട്ട നേരിപോടിന്റെയ്  മണവും  നിറഞ്ഞു നിന്നു     .   ആ      ഓര്‍മ്മകള്‍  ആണെന്കിപ്പോള്‍ ക്കൂട്ട് ,കോടികള്‍   മുടക്കി പണി തീര്‍ത്ത മനോഹര സൌധം ഇന്നെനിക്ക് വേണ്ട   ,,  കാറ്റില്‍ ചെറുതായി ഇളകിയാടുന്ന    മങ്ങിയ വെളിച്ചമുള്ള    റാന്തല്‍ വിളക്കും  മണ്‍ ചു മരുകളുള്ള എന്റെ പഴയ കൊച്ചു വീടും അതിലുപരി എന്റെ സ്നേഹനിധികളായ  അച്ഛനുമമ്മയും   ,,എനിക്ക് തിരിച്ചു കിട്ടിയി രുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാ ശിച്ചു  പോകുന്നുനന്ദി കൂട്ടുകാരെ
,,സ്വന്തം കാത്തു 

Thursday, October 27, 2011

അമ്മാന്റയുടെ ബാര്ബിടോള്‍


 ഒരിക്കല്‍ ദൃതി വെച്ച് ജോലിയില്‍ നിന്നും മടങ്ങി വരവേ     ഏഴ് വയസുള്ള എന്റെ മകള്‍ കൈനിറച്ചു പാവകളുമായി  (പത്തിരുപതു എണ്ണം )ബാര്ബിടോള്‍) എന്റെ അടുത്തെ ത്തി.നോക്കിയപ്പോള്‍  എല്ലാം ഒന്നാന്തരം  പാവകള്‍
               .""അമ്മേ,,, എന്റെ കൂട്ടുകാരി ഇതെല്ലാം വില്‍ക്കാന്‍ പോകുന്നൂ . വെറും പത്തു ഡോള്ളര്മാത്രം കൊടുത്താല്‍ മതി  .ഞാന്‍ വാങ്ങിക്കൊട്ടേ ?
അമ്മേ ?,""
           ഒരു ബാര്‍ബി  ടോളിനു പത്തു ഡോളറില്‍  കുറയാതെ വില യുണ്ടന്നു. ഒരു ബാബിടോള്‍ അന്ന്  വിലകൊടുത്തു വാങ്ങാന്‍ മനസനു വദിച്ചില്ല .കാരണം ഞാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ത്തന്നെ പാട് പെടുന്ന  സമയം .ശരിയെന്ന് സമ്മതം പറഞ്ഞുവെങ്കിലും  ഇതില്‍ എന്തോ  പന്തികേടെനി  ക്ക് തോന്നി,,ഞാന്‍ ഉടനെ എന്താണ് കാര്യമെന്നറിയാന്‍ അവളുടെകൂട്ടുക്കാരിയുടെയ് അടുത്തുള്ള   വീട്ടിലേക്ക് പോയി ,അവളുടെ മുത്തച്ചനെന്നു  പ്രായം തോന്നിക്കുന്ന  ഒരു പ്രായമായ മനുഷ്യന്‍ഇറങ്ങി വന്നു.  അയാളുടെ  അനുവാദ

പ്രകാരം ഞാനത് വാങ്ങിച്ചു.എങ്കിലുംആ കുട്ടിക്ക് ആ പാവകളെ അത്രയ്ക്ക് ജീവനായിരുന്നു വെ ന്നു മുഖം ക്കണ്ടപ്പോള്‍ ത്തന്നെ  എനിക്ക്  മനസിലായി     . പക്ഷെ  കുട്ടികളുടെ ക്ലാസ് കഴിഞ്ഞാലുടന്‍ അവള്‍ വീട്ടില്‍ വരും പതിവുപോലെപാവ വെച്ചുള്ള  കളികളും  തുടങ്ങും . പോകാന്‍ നേരം ഈ പാവകളെല്ലാം എടുത്തു അടുക്കിയെടുത്തു ഒരിടത്ത്  വെയ്ക്കും പതിവ് അങ്ങനെ തുടര്‍ന്ന് പോന്നു ,മകള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു
           അമ്മേ ---ആ  പാവകള്‍  എല്ലാം തന്നേയ് അമാന്റെയുടെ  അമ്മ അവള്‍ക്കു വാങ്ങിച്ചു  കൊടുത്തവയാ യിരുന്നു . അവള്‍ക്കു ഇതു  എനിക്ക്  തരാനായി ഒട്ടും  ഇഷ്ട്ടമായിരുന്നില്ല  .പണത്തിന്റെയ് ആവശ്യം വന്നപ്പോള്‍ എനിക്ക് തന്നതാണ്,സ്കൂളില്‍ പുസ്തകം വാങ്ങിക്കാന്‍ പണം തികയാതെ വന്നപ്പോള്‍ ,അവള്‍ പറഞ്ഞു നിര്‍ത്തി

         ,ഇതു കേട്ടഎന്റെ മനസ് വളരെയധികം വേദനപ്പെട്ടു ,എന്റെ ജോലി തിരക്കിനിടയില്‍ സത്യത്തില്‍ ഞാനി തൊന്നും വിശദമായി ചോദിച്ച റിയാന്‍  മിനക്കെ ട്ടിരുന്നില്ല ,കൂടാതെ  ഞങ്ങള്‍ പുതിയ വീട്ടുക്കാരായതുക്കൊണ്ട് അവരെ ക്കുറിച്ച് യാതൊന്നും എനിക്കറിയുകയു യില്ലായിരുന്നു  ,,ആ കുട്ടിയുടെ അമ്മ മരിച്ച ദിവസമായിരുന്നു ഞങ്ങള്‍ അവിടെ  താമസത്തിനെത്തിയതും  അവളെ അറിയാതെ പോയതിനും  മറ്റൊരു കാരണം  ,എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി . എന്റെ ഹൃദയം  പൊട്ടി പോകുന്ന  വേദന ,ഒരുതരത്തില്‍ ഞാന്‍  നേരം വെളുപ്പിച്ചു. പിറ്റേ ദിവസം ആ കുട്ടി വന്നപ്പോള്‍ അവളെ അടുക്കെ വിളിച്ചു ,,അവളുടെ  പാവകുട്ട്യേ സുന്ദരമായി അണിയിച്ചൊരുക്കി അവള്‍ക്കു നേരേ നീട്ടിക്കൊണ്ടു പറഞ്ഞു "
       
"മോളുടെയ് അമ്മ വാങ്ങിയതന്നത് അല്ലേ  അത് മോള്‍ക്ക്‌ തന്നേയ് ഇരിക്കട്ടേ"'
                       

 ,അവള്‍ ആദ്യമത് വാങ്ങാന്‍ മടിച്ചു കാരണം അവള്‍ക്കു തിരിച്ചു തരാന്പണമില്ല ,,ഞാന്‍ നിര്‍ബന്ധിചപ്പോള്‍  സന്തോഷപൂര്‍വ്വം  അത് തിരിച്ചു വാങ്ങി
              രണ്ടു വര്‍ഷങ്ങള്‍പെട്ടന്ന് കടന്നുപോയി   മിക്കസമയവും ആ കുട്ടി വീട്ടിലായിരിക്കുംഅങ്ങനെ പതുക്കെ പതുക്കെ എന്റെ ഹൃദയത്തിലും അവള്‍ ഒരു സ്ഥാനം കൈപറ്റി.അവളും എന്റെ മകളിലൊരു വളാ യി  തീര്‍ന്നു ,അവള്‍ക്കു ഒന്ന് വാങ്ങാതെ ഞാന്‍ എന്റെ മകള്‍ക്ക് മറ്റൊന്ന് വാങ്ങില്ല ന്നായി              കാലങ്ങള്‍ കടന്നു  പോയി ..അവളുടെ  അച്ഛനും പ്രായത്തിന്റെ ആധിക്യത്താല്‍ സ്വന്തമായി  ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ,വയസായ അവളുടെ പിതാവിന് അവളുടെ അമ്മയില്‍ ജനിച്ച മകളായിരുന്ന  അമാന്റ   അവളുടെ  അമ്മ കാന്‍സര്‍ രോഗിയായിരുന്നു  ,പറയത്തക്കതായ ബന്ധുക്കള്‍  ആരുമില്ല  .അവളുട്യെ അച്ഛന്‍ പണ്ട്മിലി ട്ടരിയില്‍  വലിയ ഉദ്യോഗം വഹിചു ക്കൊണ്ടിരുന്നപ്പോള്‍ അപ്പോഴുണ്ടായിരുന്ന പ്രേമത്തിന്റെ പൂങ്കനി നിയായിരുന്നു  അമാന്റെ എന്ന ഞ ങ്ങളുടെ കൊച്ചു പൂത്തുമ്പിഎന്ന് പിന്നീടറിയാൻ  കഴിഞ്ഞു കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു കുഞ്ഞു
,  
                         ,

അങ്ങനെ അതും സംഭവിച്ചുഒരുദിവസംഅവളുടെ പിതാവ് വയസ്സായവര്‍ക്കുവേണ്ടിയുള്ള വൃന് ധ സദനത്തിലേക്ക്യആന യി ക്കപ്പെട്ടു അദേഹത്തെ  വരവേൽക്കുന്നതിനായി   ആളുകള്‍ വന്നു .അവളെ നോക്കാനും                അന്വേഷിക്കാനും ആരും ഇല്ലാതെയായി അവള്‍ക്കുമു ണ്ടായി   ഒരിടം  .ആരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി  യുള്ള ഒര്ഫനേ  ജിലേക്ക് പോവാന്‍ വേണ്ടി യാത്ര പറയാന്‍ നേരം  അവള്‍ ഞങ്ങളുടെ അടുത്തെത്തി  ബാഗും പിടിച്ചു തയാറായിവന്നഅവളെ   ക്കണ്ട എന്റെ  മകളുടെ വേദന ഞാനറിഞ്ഞു  അവര്‍ തമ്മില്‍ കെട്ടിപിടിച്ചു  ഏങ്ങലടിച്ചു പൊട്ടി കരഞ്ഞു ,എന്റെ  മകളെ ഞാന്‍  അവളോട്  ഒപ്പം ചേര്‍ത്തുനിര്‍ത്തി  ,ഇതിനു മുന്പ് ഒരിക്കല്‍  ആ മനുഷ്യന്‍ വീട്ടില്‍ വന്നു എന്നോട് സങ്കടം  പറഞ്ഞതോര്‍മ്മവന്നു  ,ഈ കുട്ടിയെ മകളായി സ്വീകരിച്ചു കൂടെ എന്ന് ഞാന്‍  അപ്പോള്‍ ചിന്തിച്ചിരുന്നു , ഞാനൊന്നും ആലോചിച്ചില്ല  ,അവളുടെ അച്ചന്റ്യെ അനുവാദത്തോട്  ക്കൂടി ത്തന്നെ    ഞാനവളേ എന്റെ മകളായി സ്വീകരിച്ചു ,,
          ,എന്റെ വീട്ടുകാരില്‍ ചിലര്‍ എന്നേ എതിര്‍ക്കാന്‍  തുടങ്ങി  കാരണം  മൂന്ന് മക്കളേ നോക്കാന്‍ തന്നേയ് ഞാന്‍ പാടുപെടുന്ന എന്റെ അവസ്ഥഅവര്‍ക്കറിയാമായിരുന്നു  ,,കൂടാതെ  എനിക്ക്  രണ്ടു ആണ്‍കുട്ടികളും ഇതെല്ലാം പറഞ്ഞു അവര്‍ എന്നേ  വിലക്കിഎന്റെ  മന്സിലും ഒരു ഭയം വന്നു നിറഞ്ഞു. പക്ഷേ  അമാന്ട നല്ല കുട്ടിയായിരുന്നു ,ഞങ്ങളോട് ഒരുമിച്ചു അവള്‍ കഴിഞ്ഞു ,,യാതൊരു വ്യത്യാസ വുമില്ലതെയ് തന്നെ ,ഇടയ്ക്ക് അവളുടെ അച്ഛന്റെ ഓള്‍ഡ്‌ എജു ഹോമില്‍ അവള്‍ പോകും കുറച്ചു ദിവസം അവിടെ നില്‍ക്കും മടങ്ങിവരും ,എനിക്കും അവളെ ക്കൊണ്ട് വലിയ പ്രയാസങ്ങള്‍  ഒന്നുമുണ്ടായില്ലപതിനെട്ടു വയസാ യപ്പോള്‍  അവളുടെ അമ്മ അവള്‍ക്കു വേണ്ടി ബാങ്കില്‍ നിക്ഷേപ്പിച്ച പണം ,അവളുട്യെ കോളേജു  വിദ്യാഭ്യാസത്തിനു  ഉപകരിച്ചു ,അവള്‍ പഠിച്ചു മിടുക്കിയ്യായി ജോലി കിട്ടി ,,വീട്  ഇ രുപതിമ്മൂനു വയസില്‍ സ്വന്തംമാക്കി.ഇ ന്നവള്‍ സുഖമായി കഴിയുന്നു ,മാറ്റൊരുലേഡി   പേയിംഗ്  ഗസ്റ്റ് ഉണ്ടവള്‍ക്കിപ്പോള്‍ ക്കൂട്ടിനു ,, ഇ ന്നു അവളാണ് എന്റെ മോളുടെ സഹോദരി ,,പക്ഷേ ഒന്ന് പറയാതിരിക്കാന്‍  വയ്യ , ഞാനൊരു പ്രതീക്ഷ  യും വെച്ചിട്ടല്ല ഇതെല്ലാം  ചെയ്തു തീര്‍ത്തത് ,എന്റെ മേലുള്ള അപകടങ്ങളെയും  ഈശ്വരന്‍ മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം    .കാരുണ്യവാന്‍ എന്നില്‍ പ്രതീക്ഷ വെച്ചിരുന്നു ഞാന്‍ പോലുമറിയാതെ   ,,,,എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ദോഷവും വന്നില്ല  അവരും പഠിച്ചു ,ഈ നാല് പേരും അവരുട്യെ പഠനം കഴിഞ്ഞപോഴേ നല്ല ജോലിയില്‍  പ്രവേശിക്ക്കുകയും ചെയ്തു ,അമാന്റ ഇ ന്നു ഒരു സ്കൂളില്‍ കൌണ്‍സിലര്‍ ആയിപ്പോള്‍ ജോലി  നോക്കുന്നു ,എന്റെ മകള്‍ ,അനല്യ്സ്റ്റ് ആയുംവേറൊരു സ്ഥാപനത്തിലും ജോലിയെടുക്കുന്നു   ഇ ന്നുമവര്‍ ആത്മാര്‍ത്ഥ ക്കൂട്ടുകാര്‍ ഞാന്‍ പ്ര സവിക്കാതെ തന്നേ  എന്റെ മകള്‍ക്ക് കിട്ടിയ  അവളുടെ  സഹോദരി ,.(കഴിഞ്ഞ ആഴ്ച അവരുട്യെ ഹോളി വുഡ് വിസിറ്റ്  ചെയ്തപ്പോള്‍ എടുത്ത   പടമാണിത്),
        ,ഒന്നുമാത്രം എന്റെ  കൂട്ടുകാരോട് ഞാന്‍ പറയുന്നു  ,ആരെയും വേദനിപ്പിക്കാ തെ പറ്റുന്ന ഉപകാരങ്ങള്‍ അപ്പോഴപ്പോള്‍  ചെയുക  ,ഇത്രമാത്രം,ഇതൊരു പൊങ്ങച്ചമായി കരുതരുത് എന്നൊരു  പെക്ഷയെനിക്കുണ്ട്  ,ഇതെഴുതിയതിനും കാരണമുണ്ട് ,,നമ്മള്‍ ചെയ്യുന്നതെന്തും നോക്കി കാണുന്ന സര്‍വശക്തന്‍ മുകളിലുണ്ട് ,നമ്മള്‍ തളരുബോള്‍ കൈപിടിക്കാന്‍ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കാനായി ഒരാള്‍ ഞാനാണ തിനു തിനു  ഉദാഹരണം ,,ഈ ഞാന്‍ മാത്രം , എല്ലാവര്ക്കും നന്മ വരട്ടേ ,

സ്വന്തം നിങ്ങളുടെ ക്കാത്തു
(  ഈ ഫോട്ടോയില്‍ എന്റെ മകള്‍ ലിസ് ,അമാന്റ  ,മറ്റൊരു ക്കൂട്ടുകാരി ഷെ റി )

Thursday, September 29, 2011

എന്റെ ഉണ്ണി ,,അമ്മയുടെ മാത്രംi


OCT. 28, 2010 AT 2:48

By Clifford Ward, Special to the Tribune
A Crystal Lake man pleaded guilty Thursday to reckless homicide for a single-car accident near Hampshire that killed four of his friends.
Muhammad Jaffrie, 27, could face a sentence of anything from probation to seven years in prison for the Sept. 8, 2007, accident along Dietrich Road in northern Kane County.
Authorities estimated that Infiniti Jaffrie was driving was traveling at least 67 miles per hour when it shot off a hilly section of the road and struck a tree. The speed limit along that stretch of road is 40 miles per hour.
Police found two of his passengers dead at the scene: Zohair Husain, 18, of Algonquin and Ayush Joshi, 20, of Hoffman Estates. Husain’s brother, Kumail Husain, 20, and Henry Onwualu, 19, of Huntley were airlifted to hospitals in Rockford and Park Ridge, but died later.
The group was reportedly on their way to a truck stop to get something to eat.

 എന്റെ മക്കളുടെ  അകാലത്തില്‍ പൊലിഞ്ഞു പോയ ,നാല് കൂട്ടുകാര്‍ക്കും  അതില്‍ എന്റെ കൂട്ടുകാരി ഉഷയുടെ  മകനായ ആയുഷ് ജോഷിക്കും വേണ്ടി ഞാനിതു സമര്‍പ്പിക്കുന്നു 


 എന്റെ മകന്‍ ടോമിന്റെ ഉറ്റമിത്രമായിരുന്നു, ആയുഷ് ജോഷി ..അവരുടെ വേര്‍പാട് ഒരു സ്വപ്നം പോലെ -ഒന്ന് കണ്ണടച്ച് തുറക്കുംമുന്പ് -വിറയ്ക്കുന്ന കൈ കളാലും  പൊട്ടുന്ന ഹൃദയ തോടെയും    ഞാനിത് അവര്‍ക്ക് വേണ്ടി   ഇ വിടേ കുറിക്കട്ടേ      
                 ശരീരമൊന്നു ആടി ഉലഞ്ഞു   .ഈശ്വര എന്തായിത്? ,വിമാനം  എയര്‍ പോക്കെറ്റില്‍ പ്പെട്ടതാനെന്നു ഏട്ടന്‍   പറഞ്ഞു ,നമ്മള്‍ ഏകദേശം മുപ്പതു  മിനുട്ടുകള്‍ക്കുശേഷം   എയര്‍പോര്‍ട്ടില്‍   ലാന്റ്   ചെയ്യും,എയര്‍ ഹൊസ്റ്റെസിനറെ   നിര്‍ദേശ മനുസരിച്ച്   ബെല്‍ട്ടു  മുറുക്കി,, ശ്രീ യെട്ടന്റെയ് മുഖത്തേക്ക്  നോക്കി , അദേഹം ഉറങ്ങിയതായ ലക്ഷണമൊന്നും കണ്ടില്ല  ,,പതിവനുസരിച്ച് ശ്രീയേട്ടന്‍ മരുന്ന്  കഴിക്കാന്‍ തന്നതുകൊണ്ടു  താൻ   സുഖമായി ഉറങ്ങി ,അതങ്ങനെയാണല്ലോ..... ശ്രീ ഏട്ടന്‍  തരുന്നത് എന്തും തനിക്കു അമൃതാണ്,ഉറക്ക  ഗുളികയുടെ  ഒരംശം ഞാന്‍ തന്നെയാണ്  ശ്രീയട്ടനോട് ആവശ്യപെട്ടത്‌ ,, അല്ലെങ്കിൽ  പിറ്റേ ദിവസം ഉറക്കച്ചടവും തലവേദന യും   ആയിരിക്കും ഫലം  

                                                        നിശ്ചല മറ്റപോലെയിരിക്കുന്ന തന്റെ ഇരുത്തം കണ്ടിട്ടാവാം  എന്താ സുമ നിനക്ക് സുഖമില്ലേ ന്നു തന്നോട് ഏട്ടന്‍ ചോദിച്ചത് 

ഒന്ന്നും ഇല്ല ഏട്ടാ --
സുമ ,ഞാന്‍ പറഞത് എല്ലാം നിനക്ക് ഓര്‍മയുണ്ടല്ലോ 
 എന്താ  ഏട്ടാ? ,
,,അമ്മ ഗോപുന്റെയ്   കൂടെ  എയര്‍പോര്‍ട്ടില്‍  വന്നിട്ടുണ്ട് നീ സംയമനം പാലിക്കണം ,,, ശരി ഏട്ടാ ,,ഞാന്‍ മിണ്ടില്ല ,,പോരേ ?നിന്നെ വിഷമിക്കാന്‍ അല്ല   സുമ ,,നീ പഠിച്ചവളാണ് ,,പോയവര്‍ ആരും തിരിച്ചുവരില്ല ,,
,ഏട്ടാ ഒന്ന് നിര്‍ത്തു  മതി ,പറഞ്ഞത് എനിക്ക് കേള്‍ക്കണ്ട   ,മുറിവ്   ഉണങ്ങാത്ത എന്റെ ഹൃദയത്തേ  ഒന്ന് കൂടി   കീറി മുറിക്കനാണോ ഇനി ഭാവം ??തന്റെ ദേഷ്യം ഇരട്ടിച്ചു

                                 ഇനി ബെല്‍ട്ടു  അഴിചോളൂ  സുമേ,,

 വിമാനം നിര്‍ത്തി യ്യിരികുന്നു . അമ്മേ ഒന്ന് ഇത്തിരി മാറി നിന്നെ .  ഞാന്‍ ആ പെട്ടി  എടുക്കട്ടേ അപ്പു നിലക്ക് ,    എല്ലാരും   ഇറങ്ങട്ടെ ,,,പതുക്കെ ഇറങ്ങാം,,
ശരി അച്ഛാ ,ഇ വനായിരുന്നു കുറച്ചു അനുസരണ  കേടു ഉണ്ടായിരുന്നത് ,ഉണ്ണി പോയതില്‍ പിന്നേ അവന്‍ അനുസരണ ശീലമുള്ള കുട്ട്ടിയായി മാറി കഴിഞ്ഞു ,അച്ഛന്‍ പറയുന്നതെന്തും അവന്‍ അനുസരിക്കാന്‍ പഠിച്ചു കഴിഞ്ഞു .ഉണ്ണിയുടെ  വിയോഗംഞങ്ങളെ അറിയിക്കരുതെന്ന് അവന്‍ നിനചിരിക്കും    .
                           എല്ലാവരും ഇറങ്ങുന്നത് സാകുതം നോക്കിയിരുന്നു.ചിന്തകള്‍ക്ക് കടിഞാണി ല്ല  ,,അത് പായുകയാണ്   തളര്‍ച്ച ഇല്ലാത്ത കുതിരയെയ്പോലേ  ,എങ്കിലും ,എന്റെ ഉണ്ണി  അവനില്ലാതെയുള്ള  ഒരു    യാത്ര  അത്  വേണ്ടിയ്യിരുന്നില്ല ,,ഞാനും അവിടെ കിടന്നു തന്നേ അവസാനിച്ചാല്‍  മതി യാ  യിരുന്നു.

   എന്തിനു   ഈ ജീവിതം? എന്റെ കുട്ടി ഇല്ലാതെ എനിക്ക് എന്തിനീ ലോകം ? ശാപ ജന്മം     .  നാട്ടില നിന്നുള്ള അമ്മയുടെ നിര്‍ബന്ധം ,,അതായിരുന്നു  ഇപ്പോള്‍  ഇങ്ങനേ ഒന്ന്  വരേണ്ടി വന്നത് ,അതും  അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷംവും  


ഏട്ടൻ തുടർന്ന് ക്കൊണ്ടിരുന്നു സുമ  നീ കേട്ടുവോ ? നിന്റെ അമ്മയാണ് വരുന്നത്   


. അമ്മ  കണ്ണില്‍ എണ്ണ ഒഴിചു കാത്തിരി ക്കുകയാണ് ന്നു അറിയാലോ?


  ശരിയാണ് പ്രായമായ  അമ്മ എന്റെ ദുഃഖം മന്സിലൊ ളിപ്പിക്കണം  അമ്മ വയസ്സായിരിക്കുന്നു താങ്ങാനുള്ള മനശക്തി ഉണ്ടായെന്നു വരില്ല ഇനി അതും സംഭവിച്ചാല്‍ ,,,,,,?ഒന്നും  എതിര്  പറഞ്ഞില്ല ,,അമ്മ കാണണം എന്ന് പറഞ്ഞപ്പോൾ         തല്‍ക്ഷണം പുറപ്പെട്ടു ഇഷ്ട്ടണ്ടായിട്ടല്ല ,,,താന്‍ അനുഭവിക്കുന്ന വേദന ആ തളര്ന്ന ഹൃദയത്തിലും    ഉണ്ടെല്ലോ,,

                               അമ്മേ,, പതുക്കെ ----സൂക്ഷിച്ചു ,---വീഴല്ലേ അമ്മേ ,
,മകന്‍ കൈകളില്‍ കടന്ന് പിടിച്ചു ,,വേണ്ട അപ്പു അമ്മ സ്വയം നടക്കട്ടേ
             .ശ്രീയട്ടന്‍ അമേരിക്കയിലെ  എല്ലാ  രീതികളും പഠിച്ചിരിക്കുന്നു.ചിലപ്പോള്‍ അതും എനിക്ക് വേദന ആവുമെന്ന് കരുതിയാവും ,,  മനസ്സില്‍ കരുതി,ഉണ്ണി യായിരുന്നു താന്‍  ജോലികഴിഞ്ഞ് എത്തിയാലുടൻ  അത് വേണോ അമ്മ ഇതു വേണോ എന്ന് പറഞ്ഞു തന്റെ പിന്നാലെ നടക്കുക പതിവ് . അത് പറഞ്ഞു ഞാന്‍  എപ്പോഴും കരയുമെന്ന്   എട്ടന് നല്ലതുപോലെ അറിയാംഅപ്പോള്‍ അമ്മക്ക് ഇനിയും ഒരു വേദന വേണ്ടാന്ന് കരുതിയാവും ശ്രീ യെട്ട്ടന്‍ അപ്പുവിനോട് കൈ വിടാന്‍ പറഞ്ഞത് .


                പുഞ്ചിരി ച്ചുകൊണ്ട് യാത്ര  അയക്കുന്ന എയര്‍ ഹോസ്സ്സിറ്റ നു നന്ദി പറഞ്ഞു വെളിയിലിറങ്ങി .ഏട്ടന്‍   കസ്റംസ് ക്ളിയരന്സിനുള്ള  കടലാസുകള്‍ എടുത്തു മുന്നോട്ടു നടന്നു അതും ഒരുതരത്തില്‍ കഴിഞ്ഞു.പെട്ടികള്‍  എടുക്കണം കാലുകള്‍ തളരുന്നു ,  മോനേ  എവിടേ എങ്കിലും ,ഒരിടത്തു  ഇരിക്കണം ,
                       എന്നെ ഒന്ന് പിടിക്ക് ,അമ്മക്ക് വയ്യ 
          വെള്ളം വേണോ ?അമ്മേ വേണ്ട ,,അമ്മക്ക്  ഒന്നു  ഇരുന്നാല്‍ മതി  എന്നിട്ട്  മക്കള്‍  പോയ്യി  അച്ഛനെ സഹായിക്കു  
                    ഉണ്ണി ഉണ്ടായിരുന്നെങ്കില്‍ അവന്‍ ഇപ്പോള്‍ എന്റെടുതൂന്നു    മാറില്ലായിരുന്നു ,  അവന്‍ പറന്നു പോയ്യിരിക്കുന്നു ,,ദൈവം അവനെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയിരിക്കുന്നു.ഞാന്‍ മക്കളേ  ദൈവത്തെ ക്കാള്‍ ഉപരി  സ്നേഹിച്ചതിന്  ഈശ്വരന്‍ തന്ന ശിക്ഷ !,

എടുത്തോ നീ .എന്തിനു എന്നേമാത്രം  ബാക്കി വെച്ചുനീ ?

                                             അന്നു , ഞാന്‍ എന്റെ കുട്ടിയോട് എത്ര തവണ പറഞ്ഞതാണ് നാളെ നിന്റെ കൂട്ടുകാരുടേ കൂടെ  പൊയ്ക്കൊള് ,പക്ഷെ  ഇ ന്ന് വേണ്ട ,എന്തോ അന്ന്  അത്ര പന്തികേട്‌ എനിക്ക് തോന്നിയില്ല  എവിടെയോ   ആപത്തു വരുന്നതുപോലേ  മനസ്സ് പറഞ്ഞുക്കൊണ്ടിരുന്നു. ----
ഇല്ലമ്മേ ,ഞാനിപ്പോള്‍ വരാം--

 അവന്റെ കൂട്ടുകാരന്റെപിറന്നാൾ സമ്മാനമായി കിട്ടിയ പുതിയ വണ്ടി  യും  അതിൽ കയറാൻ കൂട്ടുകാരന്റെ ക്ഷണനവും എല്ലാം കൂടി   പവന്റെ വാശിയുടെ മുന്നില് എനിക്ക് തോല്ക്കേണ്ടി വന്നു . എന്റെ കുടട്ടികളുടെ  മനസ്സ്    വേദനിക്കുന്നത് ഒരിക്കലും  എനികിഷ്ട്ടമായിരുന്നില്ല ,  സമ്മതം കൊടുത്തു 


,മോനേ അധികം രാത്രി ആവരുത് , ,അവനു സന്തോഷമായി .

                  അന്ന് പതിവില്‍ നേരത്തേ ഏട്ടന്‍ ആശുപത്രി യിൽ നിന്ന്  നിന്ന് വന്നപ്പോള്‍ കാര്യം തിരക്കി .ഏട്ടന്‍ വീണ്ടും ഉടുപ്പ് മാറി അപ്പുവിനെയും  കൂട്ടി പുറത്തേക്ക്  പോയ്യി ,.അത് എന്റെ കുട്ടിയുടെ ശരീരം ഏറ്റു വാങ്ങാന്‍ ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം അവര്‍ എന്നില്‍ നിന്നും മറച്ചുവെച്ചു .എന്റെ ഉണ്ണി  സഞ്ചരിച്ച   വാഹനം കൂട്ടുകാര്‍ അടക്കം  നാലുപേരും  മരത്തില്‍ ഇടിച്ചു തകര്‍ന്നതയ ആ ദുരന്തം ,മോന്‍ ആ സ്ഥല്ലത്തു   വെച്ചുതന്നെ മരണത്തെ പുല്‍കിയെന്നു പിനീടറിയാന്‍ കഴിഞ്ഞു .  എന്റെ മകന്റെ    കഴുത്തു ആണ്കാറിന്റെ  ചില്ലി നിടയിൽ വെച്ച് അറുത്തു മാറ്റപെട്ടത്. ഈശ്വരന്‍ എന്നോടെന്തിന് ഇതു ചെയ്തു ?എനിക്ക് കുറച്ചു കാലം നോക്കാന്‍ തന്ന മുത്തായിരുന്നല്ലോ   അവന്‍ എന്റെ ഉണ്ണി എന്റെ കണ്ണുകള്‍ എന്റെ തനി പകര്‍പ്പ് ,  വീണ്ടും തല കറങ്ങുന്നു . അമ്മേ   കഴിഞ്ഞൂ ഇനി  പോകാം  
,സുമവരൂ 
           ഏട്ടന്റെ കൈ പിടിച്ചു വെളിയിലേ ക്കു വന്നു.
                                 കാലുകള്‍ ഇടറുന്നു ,കണ്ണ് മഞ്ഞളിക്കുന്നു ,പുറത്തെ വാതിലിനോടു ചേര്‍ന്ന് അതാ ആരൊക്കെയോനില്കുന്നുണ്ട്  ഗോപു  വല്ലേ അത്   ശ്രീ യെട്ടന്റെയ് പെങ്ങളുടെ മകന്‍ ,,ഗോപു ഓടി വന്നു, അമ്മായി എത്ര നാളായി കണ്ടിട്ട് അവന്‍ തന്റെ കൈയില്‍ പിടിച്ചു .
അമ്മ യെ കണ്ടില്ലല്ലോ ,എവിടെഅമ്മ   ഗോപു ? 
             ശ്രീയേട്ടന്‍ ആരാഞ്ഞു,  അതേ അമ്മയെ കാണാന്‍ ദൃതിയായി
                   
                      അമ്മ   ഇവിടുണ്ട് ഏട്ടാ--


മരിച്ച സഹോദരങ്ങള്‍ ,,കൂടെ ആയുഷ് ജോഷി 
 ഗോപു പറഞ്ഞു .ഞാനൊന്നു നോക്കി അമ്മ യ്ക്ക് ഒരു മാറ്റ വുമില്ല അതുപോലെ തന്നേ ഉണ്ട്  കുറച്ചു വെള്ളിപാകിയ മുടികള്‍   ഉണ്ടെന്നുള്ള കുറച്ചു വ്യത്യാസം മാത്രം. അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു .അയ്യോ  അതാ ,അമ്മയുടെ കൈയില്‍ .ആരോ പിടിചിട്ട്ണ്ടല്ലോ  അത് തന്റെ ഉണ്ണി യല്ലേ   

 ഏട്ടാ ,,ഉണ്ണി അവന്‍ മരിച്ചിട്ടില്ല .അമ്മയുടെ കൈയില്‍  അവന്‍ പിടിച്ചിരിക്കുന്നു  


, അല്ല പിന്നേ  ഉണ്ണി പിടിച്ചാല്‍ പിന്നേ അമ്മ എങ്ങനെയാ നടകാതിരിക്ക്വ ? .അയ്യോ അതാ അവന്‍ അമ്മയുടെ കൈ വിട്ടു മടങ്ങ്ങി പോകുന്നല്ലോ--ഉണ്ണി നിക്കൂ ---ഉണ്ണി 
 പരിസരം  മറന്നു ഓടി ,,
,മോളേ ,സുമേ ,,,നിക്ക്    കുട്ട്യേ ,അമ്മ    എന്നെയല്ലേ വിളിക്കനത്  ,,നിന്നെ ഒന്ന് കാണട്ടെ ,,   കുട്ട്യേ ... എന്താ നിനക്ക് പറ്റിയെ,,ഭഗവാനെ 
നിക്ക് അമ്മെ ,എന്റെ  ഉണ്ണി  ഇപ്പോള്‍   പോകും   അവനെ കണ്ടിട്ട് കുറേ നാളായി   അമ്മയെ കാണാന്‍  അവന്‍ വന്നതാ   ,,,ഉണ്ണി ,, എന്റെ ഉണ്ണി    അവന്റൊപ്പം ഞാന്‍ എത്തുന്നില്ലല്ലോ      സുമ പ്രഞ യറ്റവളെ    പോലെ ,തളര്‍ന്നു നിലത്തിരുന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,  ,,,,,,,,,,,,,,,,,,,,  ( സുമ  കാത്തു കാത്തിരിക്കുന്നു അവസാന നാളിലെങ്കിലും ഉണ്ണിയെ കാണുമെന്ന പ്രതീക്ഷയോടെ ന്ന

Tuesday, September 27, 2011

മണ്ണപ്പം

                                                             
മണ്ണപ്പം

          ഹൃദയ ത്തിനകത്തിരു ന്നാരോ  മുള്ള് കൊണ്ട് കോറ് യിടുന്നത് പോലെയുള്ള  വേദന ,, ഈ ഉമ്മറപടിയില്‍ഞാനിത്തിരി നേരം,,,, ,എന്റെ ഓര്‍മ്മകള്‍ പിന്നാക്കം പായുന്നു ,,
            ,അച്ഛന്‍  നട്ട കറിവേപ്പിലക്ക്  യാതൊരു മാറ്റവുമില്ല ,അമ്മയും കുട്ടികളും നില്‍ക്കുന്നതുപോലേ- കുട്ടികള്‍ ദൃതിവെച്ചു കരിവിപ്പിലയുടെ  അമ്മ മരത്തില്‍ കയറുകയും കറിവേപ്പില പറിക്കുകയും ചെയ്യുന്നു ,അവര്‍    പറി ക്കട്ടേ -എനിക്കീ  ഉമ്മര പടിയിലിരുന്നു ഉച്ചത്തില്‍ ഒന്ന് ഉറക്കെ കരയാന്‍ മോഹം ,ഹൃദയ വ്യഥകള്‍ ആ വഴിയെങ്കിലും ഒന്ന് ഉരുകി ഒലിച്ചു പോയിരുന്നെങ്കില്‍ ,, കഴിഞ്ഞു പോയ നല്ല കാലങ്ങള്‍ഓടികളിച്ചു നടന്നിരുന്ന     ഈ മുറ്റം ,മണ്ണ് വാരി അപ്പം ചുട്ടു കൂട്ടുകാരോന്നിച്ചു കലപില കൂടി  അടുക്ക്ളയി ല്‍ ഓടി കയറി  അമ്മയോട് "
".നേരമില്ല അമ്മേ വേണേല്‍ ഭക്ഷണം വായില്‍  വാരി തരു"

    എന്ന് പറഞ്ഞു ഓടി   നടന്ന തെക്കിനി ,,അതെല്ലാം നഷ്ട്ടപെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിലിരുന്നൊരു വിങ്ങല്‍ ,അടുക്കളയോട് ചേര്‍ന്നുള്ള  ചവിട്ടുപടികള്‍ ഇറങ്ങി ചെന്നാല്‍ ചുറ്റു മതില് കെട്ടിയ കൊച്ചുകിണര്‍ ,കുളിക്കാന്‍ പോകുന്ന നേരം അമ്മ തരുന്ന തോര്‍ത്തുടുത്ത്‌ ശരീര മാസകലം വെളിച്ചെണ്ണ വാരി പൂശി  തെങ്ങ് മടലും ചൂട്ടും വെച്ച് കത്തിച്ച ചൂട് വെള്ളത്തിലുള്ള  ഒരു കുളി   പിന്നേ   തലയില്‍ കുട്ടിക്ക് പനിപിടിചാലോ എന്ന് പറഞ്ഞു രാസ്നാദി തടവി തരുന്ന എന്റെ പൊന്നമ്മ ,ഇതെല്ലാം ഒരു നിമിഷം മിന്നായം പോലെ മനസിലൂടി കടന്നു പോയി  എല്ലാം കഴിഞ്ഞുപോയ  ഇ ന്നലെകളേ,   പോലെ ,


                  കുളികഴിഞ്ഞാല്‍ അച്ഛന്റെ കൈയ് പിടിച്ചു മുക്കിലെ കടയിലേക്ക്.അവിടെ നിന്ന് വാങ്ങിതരുന്ന  എന്തെങ്കിലും ഒരു പലഹാരവുമായി വീട്ടിലേക്കു അത് മിക്കവയും എള്ളുണ്ട യായിരിക്കും  ,അത് ഏടത്തിമ്മാര്‍ക്ക്  വെച്ച് നീട്ടി കൊതിപ്പിക്കുന്ന തന്ത്രം പന്ത്രണ്ടു വയസ്സ് വരെ മാത്രമായിരുന്നു അച്ഛന്റെ കൂടെ മുക്കിലെ കടയില്‍ പൊകാനുള്ള അനുവാദം അതുകഴിഞ്ഞാല്‍ അടുത്തവര്‍  അടുത്ത  ആ ഊഴം   ഏറ്റെടുക്കും.കടയില്‍ പോയി തിരിച്ചു വരുമ്പോള്‍ പൊതിയില്‍ എന്തെങ്കിലും ഉണ്ടാവണം അല്ലെങ്കില്‍ അച്ഛനോട് എല്ലാവരും  പിണങ്ങുമായിരുന്നു  ,അത് അച്ഛനറിയാം,     അത്  കൊണ്ട്  പകുതി വഴിക്കുവെച്ച്  ഞാന്‍ പകുതിയും    അകത്താക്കും ,,പിന്നേ അവരെ ഒന്ന് കൊതിപ്പിച്ചതിനുശേഷം മാത്രം കുറച്ചു വല്ലതും    കൊടുക്കും ,കാരണം എനിക്ക് അവരുടെ അടി മിക്കപോഴും പാര്സേലായി കിട്ടാറുണ്ടായിരുന്നു ,,ആ വാശി ഞാന്‍ ഇങ്ങനെയാ യിരുന്ന്നു മുതലാക്കിയിരുന്നത് ,,,,, എന്നിരുന്നാലും അവര്‍ ഓരോരുത്തര്‍ വിവാഹിതരായി
പിരിഞ്ഞുപോകുമ്പോള്‍ തെക്കിനിയുടെയ് ചായ്പ്പില്‍ പോയി ഒറ്റക്കിരുന്നു ഞാന്‍ ആരും കാണാതെ കരയും മറ്റു ള്ളവര്‍ കണ്ടാല്‍ മോശമാണെന്ന് ആ കൊച്ചു മനസ് എന്നോട് പറയും ,പുതിയതായി വന്ന ചേട്ടന്‍ മാരുടെ കൈപ്പിടിച്ചവര്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു കുശുമ്പ് ഓടിയെത്തും ,അതുവരെ എന്റെ കൈപ്പിടിച്ച്‌  നടന്നവര്‍, ഭര്‍ത്താക്കന്മാരോട് കളി പറഞ്ഞു എന്നേ തഴയുമ്പോള്‍ ഓടി വരുന്ന അസൂയ ,അതെല്ലാം ഒരു വേദനയായി മാറിയിരുന്നു , എന്നിരുന്നാലും അവര്‍ വരുമ്പോള്‍ കിട്ടുന്ന വര്ണ ശബളമായ ഉടുപ്പുകള്‍കാണുമ്പോള്‍ ഞാന്‍ അവരുടെ കുഞ്ഞനിയത്തി തന്നേയ് ആണെന്ന ചിന്തഎന്നില്‍   ഓടിയെത്തും ചേട്ടന്മാരും വ്യത്യസ്ഥരാ യിരുന്നില്ല ,അവരും അച്ഛന്റെ മരണത്തോടെ എന്നേ അവരുടെ മോളായി തന്നേയ് കരുതി  ,      അവരും എന്നേ അനിയത്തിയായി കണ്ടില്ല അവര്‍ക്കും ഞാന്‍ ഒരു മകള്‍ തന്നേ ആയിരുന്നു   അവരെന്റെയ്    പിതാവിന്റെ സ്ഥാനംഏറ്റെടുത്തു  ,,അവരെന്നെ മുന്തിയ കോളേജില്‍ വിട്ടു പഠിപ്പിച്ചു
               കാലങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ ,അതും സമീകൃതമായി ,എന്റെ കൌമാരമോഹങ്ങളും പൂവണിഞ്ഞു  ചേച്ചിമാരേ പോലെ പ്രിയതമന്ന്റെയ് കൈപ്പിടിച്ച്‌ കൊഞ്ചി നടക്കുന്നഒരു പെണ്‍കൊടി ,അങ്ങനെ എനിക്കും ഒരു കൊച്ചു പ്രണയം നാബിട്ടു.   നാട റിയില്ല  വീട റിയില്ല ല്ല  മറ്റൊന്നുമറിയില്ല,,ഒന്നറിയാം ,,എന്റെ വല്യച്ചന്റെയ് മകനെറെയ് ഒപ്പം ഇടക്ക് എന്നേ കാണാന്‍ എത്തുന്ന  പക്വത നേടിയ ഒരു  യുവാവ് കാര്യം പതുക്കെ അമ്മയെ അറിയിച്ചു ,,എന്റെ കണ്ണ് നീരിനു  മുന്പില്‍ അവര്‍വീണു തന്നു --
- ,ഹും  പഠിക്കുന്ന കുട്ടിക്ക്   ഇപ്പ്പോള്‍  വിവാഹമോ ,,,,ആദ്യം പഠനം കഴിയട്ടേ എന്നിട്ടാകാം

,, അവര്‍ പറഞ്ഞു നിര്‍ത്തി അങ്ങനെ അവിടെ പഠനം പൂര്‍ത്തിയാകാതെ  ഒടുവില്‍ എന്റെ കഴുത്തിലും ഒരുതാലി  ചരട് വീണു,അതിലുണ്ടായി  മൂന്ന് മനോഹരമായ പുഷ്പ്പങ്ങള്‍  എന്നും നെഞ്ചോടടു ക്കി താലോലിക്കാന്‍  വൈവാ ഹികബന്ധത്തെ അരക്കെട്ടുറപ്പിക്കാന്‍  ,,എനിക്ക് ജീവിക്കാനായി പ്രതീക്ഷ തന്ന,എന്നിലുതിര്‍ന്ന ആ  മൂന്നു  ജീവന്‍ ,,,, .അ വരുടെ മുഖം, അവരുടെ കൊഞ്ചല്‍ എന്റെ ജീവിതത്തില്‍ കുറച്ചൊരു സൌരഭ്യം പകന്നു നല്‍കി,,അവര്‍ക്കുവേണ്ടിയുള്ള ജീവിതംഎന്റെ  മുടങ്ങി പോയ  പഠനം വാശിയോടെ തിരിച്ചുപിടിച്ചു,പടവുകള്‍ ഓടി കയറേണ്ടി വന്നു വിചാരിച്ചതിലും ഉന്നതികളിലെത്തി
,,എല്ലാവരേ കാട്ടിലും ഉന്നത വിദ്യാഭ്യാസം കൈവരിച്ചുഎന്നര ഭിമാനമുണ്ട്  എങ്കിലും നഷ്ടമായ സ്വപ്നങ്ങള്‍ അതെന്നെ ചിലപ്പോള്‍  കാര്‍ന്നു തിന്നും  .ഞാന്‍ ആര്‍ക്കും വേദന യായി മാറുന്നത് അന്നും എന്നും എനിക്ക് ഇഷ്ട്ടമായിരുന്നില്ല ,,,വേദനകള്‍   ആരെയും അറിയിക്കാതെ സ്വയം ഉള്ളിലൊതുക്കി , ഒറ്റക്കിരുന്നു ഞാന്‍ കരയും ആരും കാണാ തെ ഒറ്റയ്ക്ക് ,,,ചിലപ്പോള്‍ എന്റെ കണ്ണുകള്‍ നനയുന്നത്   അമ്മ കാണുമ്പോള്‍ അമ്മയുടെ കരങ്ങള്‍  അവിടെ എനിക്ക് സ്വാന്ത്വനമേകുമായിരുന്ന്നു ,
       , അചാച്ചനുണ്ടായിരുന്നെങ്കില്‍ ;;
                എന്ന് പറഞ്ഞു ആ കണ്ണുകള്‍ വീണ്ടും നിറയും. അമ്മ യുടെ ദുഃഖം  വരുമ്പോളുള്ള അത്താണി അച്ഛനായിരുന്നു ,എന്റെ സഹോദരങ്ങള്‍ ദൂരെ ഇരുന്നു വേദനിക്കും അനുസരണ കേട്‌ സ്വയം വരുത്തിയതെല്ലേയ് എന്ന് പറഞ്ഞു ദേഷ്യപ്പെടും എങ്കിലും സഹായങ്ങളുമായി ആവശ്യം വരുമ്പോള്‍ അവര്‍ ഓടിയെത്തും. എനെറെയ് മക്കളുടെ പഠനം സഹായം എല്ലാം അവര്‍ ക്ക്കൂടി കരുതിയിരുന്നില്ലയെങ്കില്‍ ഞാന്‍ ഇന്നു ഒന്നുമായിരുന്നില്ല,ഇന്നു   ഇപ്പോള്‍, മക്കളുടെ ജോലിഉപരിപഠനം ഒന്നും കാണാന്‍ അമ്മയില്ലാതെ വന്നല്ലോ എന്നാ യാഥാര്‍ത്ഥ്യം എന്നേ അലട്ടുന്നു ,,സ്വര്‍ഗത്തി ലിരുന്നു എന്റെ അമ്മ  ഇതു ക്കണ്ട് ആനന്ധാ ശ്രു  പൊഴിക്കട്ടെ ,.‍എല്ലാവരോടും    മനസ്സില്‍ മാപ്പ് പറയാനല്ലാതെ ,എനിക്കെന്തു ചെയ്യാന്‍ കഴിയും,,
                           ഇന്ന്  വീണ്ടും ഈ  നാട്ടിലേക്കു ഉള്ള രണ്ടാഴ്ചത്തെക്കുള്ള വരവ് എന്നേ കുറച്ചുനേരം ആ പഴയ കാത്തുവാക്കി മാറ്റി   . പഴയ എന്റെ ആ ഓടിട്ട വീട്ടില്‍ ഒന്ന് ചാടി മറിയാന്,,,,,,ഏടത്തിമാരുടെ കുഞ്ഞനിത്തി യായി വീണ്ടും പുനര്‍ജനിക്കാന്‍,,എനിക്കേറെ മോഹം ,    ഇന്ന് ആ പഴയ വീടിന്റെ സ്ഥാനത്തു നിന്ന്സ്വല്‍പ്പം  മാറി ചേട്ടന്‍ അമ്മയ്ക്കുവേണ്ടി പണിത  മനോഹര സൌധം ,,,കെട്ടിലും മോടിയില്ലും പഴമയുടെ തനിമ ,,,(ഏറ്റവും പുതിയ രീതിയില്‍തന്ന്നെ ,വെച്ചുണ്ടാ ക്കിയ  ) നാലുക്കെട്ടും നടുമുറ്റവും ,,,,വീണ്ടും നാട്ടിലേക്ക് പോകണം  അമ്മയുമൊത്ത് പോയി ജീവിക്കാനുള്ള ഒരുക്കൂട്ടുന്നതിനിടയില്‍ അതില്‍ താമസിക്കാനുള്ള യോഗ മില്ലാതേ ,, ഒരിക്കലും തിരിച്ചു വരാത്തവിധം (നാട്ട്ടിലെക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് ആ ദുരന്തം ) അമ്മ പൊന്ന് ഞങ്ങളെ വിട്ടു യാത്രയായി...പൊന്നുവിനു വേണ്ടി മാത്രം പണിത മുറികള്‍ ,,,എല്ലാം ഒഴിഞ്ഞു കിടക്കുന്നു , ,പൊന്നുവിന്റെയ്‌ അലമാരിക്ളിലുള്ള സാരികള്‍നാട്ട്ടിലേക്ക് പോകുന്നതിനായി വാങ്ങിച്ചു ച്ചുവെ ചിട്ടുള്ള ഓരോ സാധ നങ്ങളും ഭന്ദ്രമായി ഇന്നും അലമാരയില്‍ സൂക്ഷിച്ച വെച്ചിരിക്കുന്നു .അതുമൊരു മോര്മയ്ക്ക് ,,
                           ,,ആ നല്ല നാളുകള്‍ഇനി യൊ  രിക്കലും  തിരിച്ചു വരില്ല ,എന്നെനിക്കറിയാം എങ്കിലും, എന്റെ ഓര്‍മ്മകള്‍ ചിലപ്പോള്‍ എന്നേ അത് പുറകോട്ടു വലിക്ക്കും. അപ്പോള്‍ ഞാന്‍ അടിയുടുപ്പ് മാത്രമിട്ട് പിന്നപുറത്തുകൂടി ഓടുന്ന ഏടത്തിമാരുടെയ് കുഞ്ഞനിയത്തിയായി മാറും , പക്ഷേ ഇന്നു അമ്മയുടെ മരണത്തോടെ  എന്നില്‍ നിന്ന് അവരെല്ലാം വളരെ വളരെ അകന്നുപോയ്യിരിക്കുന്നു അതോര്‍ക്കുമ്പോള്‍മനസ്സ് ഒന്ന് പിടയും , ആ കൊച്ചു കൊച്ചു വഴക്കുകള്,‍പിണക്കങ്ങള്‍,അവിടെയുള്ള സന്തോഷങ്ങള്‍ ,എല്ലാം മതിയായിരുന്നു വെന്ന  തോന്നല്‍   വിധി,   കര്‍മം ,,അത് മാറ്റാന്‍ ഈശ്വരെനേ  കൊണ്ടല്ലേ സാധ്യമാകു.
              ഇന്നെനിക്കു കൊട്ടാര സദ്രുശ്യമായ  മണി  സൌധം വേണ്ട ,,,കേറികിടക്കാനൊരു കൂര ,  ജീവന്‍ നിലനിര്ല്‍ത്താനല് പ്പം    കഞ്ഞി
                 ,എന്റെ അമ്മ,,, ഏടത്ത്തിമാരോടോട്ത് ,,  വീണ്ടും   ഒരു പുനര്‍ജനി    അതുണ്ടാകില്ലിനി  യെ ന്നെനിക്ക റിയാം വെറുതേ ഒരു മോഹം ,ഈ  യാത്രികമായ ജീവിതം അത് വെച്ച് നീട്ടുന്ന സന്തോഷം അതും യാത്രികം അതേയ് ,,ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ ഒരു കോണില്‍ അങ്ങനെതന്നേയ്  ഇരുന്നോട്ടേ ,,,അത് എന്റെ ജീവാത്മാവാന്പരമാത്മാവാന് ,അത് ഈ കാത്തുവിനു മാ ത്രം സ്വന്തം ,,,,പൊന്നുവിന്റെയ്‌    കാത്തുവിനു  മാത്രം ,,,,,,,  നന്ദി കൂട്ടുകാരേ  നിങ്ങളുടെ കാത്തു ,,

Friday, July 15, 2011

Happyfamily;Cherish The Moments With Your Loved Ones. Make ; Slideshow

Happyfamily;Cherish The Moments With Your Loved Ones. Make ; Slideshow: "TripAdvisor™ TripWow ★ Happyfamily;Cherish The Moments With Your Loved Ones. Make ; Slideshow ★ to Illinois City and Illiopolis. Stunning free travel slideshows on TripAdvisor"

Saturday, May 21, 2011

സരസ്വതിയമ്മയുടെ ഈട്ടി യ ലമാര
അതെനിക്ക് ഈയുള്ളവള്‍ക്ക് , ഈ ദേവു വിനു (സരസു)വിനു പ്രീയപ്പെട്ടവയായിരുന്നു, തന്റെ ഇഷ്ട്ടപ്രകാരം അച്ചുവേട്ടന്‍ തച്ചന്മാരേ വീട്ടില്‍ വിളിച്ചു വരുത്തി കൂടെ ഇരുത്തി പറഞ്ഞുകൊടുത്തുഈട്ടിയില്‍ പണികഴിപ്പിച്ച കൊത്തുപണികളാല്‍ അലംകൃതമായ ഈട്ടി അലമാര. തവിട്ടു നിറത്തോടുകൂടിയ അഞ്ചു തട്ടുകളുള്ള ഈട്ടിയലമാര; പണിതു കഴ്ഞ്ഞപ്പോള്‍ അതിന്റെ മനോഹാരിത കണ്ടു നിമിഷങ്ങളോളം താന്‍ നോക്കിയിരുന്നിട്ടുണ്ട്.'

:'( ദേവൂ അങ്ങനെയാ അച്ചുവേട്ടാൻ എന്നേ വിളിക്കാ)ഞാന്‍ മരിച്ചാലും നിനക്കിത് കാലാകാലം വരെ കൂട്ടിനുണ്ടാവുമെന്നൊരു' കളിവാക്കും പറഞ്ഞു കൊണ്ടായിരുന്നു ആ താക്കോല്‍ക്കൂട്ടം അദ്ദേഹംതന്നെ എന്നെ അന്നെല്പ്പിച്ചത് അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനേ അച്ചട്ടാകുമെന്ന് താന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല .പിന്നീട് മുതല്‍ ആ താക്കോല്‍ക്കൂട്ടം അതെന്റെ ഉറ്റ ചങ്ങാതിയായിത്തീരുകയും ചെയ്തു, കുളിക്കുമ്പോള്‍ മാത്രം സാരിത്തുമ്പില്‍ നിന്നും ഞാന്‍ അഴിചു മാറ്റാന്‍ ആഗ്രഹിച്ച താക്കോല്‍ ആര്‍ക്കും കൈ മാറുന്നതോ മറ്റാരുമെങ്കിലോ ആ അലമാര തുറക്കുന്നതോ ഞാനിഷ്ട്പെട്ട്ടിരുന്നില്ല ,,ആ താക്കോല്‍ കൂട്ടമാണ്‌ മകനിപ്പോള്‍ ആവശ്യപെടുന്നത്.

'

, "അമ്മേ ആ താക്കോല്‍ക്കൂട്ടം ഒന്നിങ്ങു തരൂ"

,

ഹരികുട്ടന്റെ ചോദ്യം കേട്ട് വായിച്ചുക്കൊണ്ടിരുന്ന പേപ്പറില്‍നിന്ന് കണ്ണ് എടുത്തു അവന്റെ മുഖത്തേക്കൊന്നു നോക്കി ."

'

"എന്തിനാണ് കുട്ട്യേ ഈ നേരത്ത് --ന്റെ താക്കോല്‍? "

'

'ഞാനും ജാനുവും കഴിഞ്ഞ ആഴ്ചയില്‍ പഴയ വീടിന്റെ തെക്കിനി ഒക്കെ അടിച്ചു വാരിയിട്ടതാണല്ലോ മനസ്സില്‍ വിചാരിച്ചു . ഇനി ഒരാഴ്ചക്കൂടി കഴ്ഞ്ഞു വൃത്തിയാക്കിയാല്‍ മതി .പിന്നേ എന്തിനാണ് ഇതിപ്പോള്‍?' മനസ്സില്‍ തോന്നിയെങ്കിലും ചോദിച്ചില്ല ,അവനതു ഇഷ്ട്ടപെടില്ല. എന്നന്നിക്കറിയാം. താക്കോല്‍ സാരി കോന്തലയില്‍ നിന്നും അഴിച്ചെടുത്തു മനസില്ലാമനസ്സോടെ അവന്റെ നേര്‍ക്ക്‌ വെച്ച് നീട്ടി, എങ്കിലും മനസ് മുഴുവന്‍ തുരുമ്പ് പിടിച്ച ആ താക്കോല്‍ക്കൂട്ടത്തെ കുറിച്ചായിരുന്നു ആ എന്തിനെങ്കിലും, ആവട്ടെ ഇനി തനിക്കെത്ര നാള്‍? മനസാ ആശ്വസിച്ചു. അത്, രണ്ടു അലമാരകളുടെ താക്കോല്‍ ഒന്ന് അച്ചുവേട്ടന്റെ അലമാരയുടെ താക്കോലും മറ്റൊന്ന് ഞങ്ങള്‍ ജീവിതം തുടങ്ങിവെച്ച പഴയ വീടിന്റെ താക്കോലുക്കൂട്ടവും .

'

ഇനി വായന പിന്നെയാകാം പേപ്പര്‍ മടക്കിയെടുത്തു മേശവലിപ്പിലേക്ക് തിരുകിവെച്ചു. ഉമ്മറ ത്തുനിന്നു എണീറ്റ്‌ പതുക്കെ മുറിയിലേക്ക് നടന്നു .ഒന്ന് കിടക്കുക തന്നേയ് ,, ,,ഈ കട്ടിലില്‍ കിടക്കെണ്ടത്താമസം താനുറങ്ങി പോകും . തന്റെയും അച്ചുവേട്ടന്റെയും ചൂടറിഞ്ഞ കിടക്ക . നനുത്ത നാടന്‍ പഞ്ഞി കടഞ്ഞെടുത്ത് വീട്ടില്‍ വെച്ച് ഉണ്ടാക്കിച്ച കിടക്ക ,ഹരികുട്ടനുഇപ്പോള്‍അതൊക്കെ പഴഞ്ചന്‍ ,,ഏതോ ഡന്‍ലപ്‌ കിടക്ക അവിടെ ഒരിക്കല്‍ സ്ഥാനം പിടിച്ചു ,,പുറത്തിട്ട കിടക്കയില്‍ വിരി വിരിച്ചു താന്‍ താഴെ കിടന്നപ്പോള്‍ അത് പതുക്കെ വീണ്ടുംമെടുത്തു അവന്‍ തന്റെ കട്ടിലില്‍ പ്രതിഷ്ഠിച്ചു തന്നൂ വര്‍ഷത്തിലൊരിക്കല്‍ അതിന്റെ പഞ്ഞി മുഴുവന്‍ പുറത്തെടുത്തു പുതിയ ശീല അതിനു തുന്നിയിടും ,,, ആ കട്ടിലിന്റെ രണ്ടു വശങ്ങളിലുമായിരുന്നു അലമാരകള്‍ ഇട്ടിരുന്നത്. അവയെന്റെ പ്രീയപ്പെട്ടവയായിരുന്നു. അതിലൊന്നില്‍, അച്ചുവേട്ടന്റെ കഞ്ഞി മുക്കി അലക്കിത്തേച്ച കസവുമുണ്ടുകള്‍, ഖദര്‍ ജുബ്ബകള്‍, പിന്നേ മകള്‍ ദേവിക കൊണ്ടുക്കൊടുത്ത ആകെയുണ്ടായിരുന്ന നെഹ്‌റു മോഡല്‍ കളസവും കോട്ടും,

'

ഒരിക്കല്‍ മാത്രമേ അച്ചുവേട്ടന്നതിടാന്‍ യോഗമുണ്ടായുള്ളൂ .രാഷ്ട്രപതിയുടെ അവാര്‍ഡു ക്ഷണനമനുസരിച്ചു തലസ്ഥാന നഗരിയില്‍ പോയപ്പോള്‍,,, അതിട്ട അച്ചുവേട്ടന്റെ മുഖംമാണെന്റെയീ മനസ്സില്‍ മുഴുവനിപ്പോള്‍ ,,തനി ഉത്തരേന്ത്യന്‍ മുഖച്ഛായ .നല്ല ഒത്ത പൊക്കം, വിരിഞ്ഞ നെഞ്ച് ഐശ്വര്യമുള്ള മുഖം; ഹരികുട്ടനും അച്ഛന്റെ എല്ലാ മുഖശ്രീയും അപ്പിടി കിട്ടിയിട്ടുണ്ടെന്ന് ആളുകള്‍ പറയും., പക്ഷേ സ്വ ഭാവത്തിനു മാത്രം കുറച്ചു മാറ്റം ,,അത്രേയുള്ളൂ ,,രണ്ടാമത്തവന്‍ ശ്രീഹരിയാണ് അച്ഛന്റെ രാഷട്രപതിയുടെ കൂടെ ഒത്തൊരുമ്മിച്ചുള്ള പടം ചില്ലില്‍ ഇട്ടു കൊടുത്തത്. അത് ഒരുതട്ടില്‍ ഭദ്രമായ്‌ അച്ചുവേട്ടന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു. മറ്റൊരു തട്ടില്‍ രാഷ്ട്രപതി മാതൃകാ അധ്യാപകന് കൊടുത്ത അവാര്‍ഡു, അതിന്നരികത്ത് നിറയെ പുസ്തകക്കെട്ടുകള്‍, ഏകമകള്‍ ദേവികക്കു പോലും അച്ചുവേട്ടന്റെയാ അലമാര തുറക്കാന്‍ അധികാരമുണ്ടായിരുന്നില്ല . ഒരിക്കലേ മക്കള്‍ അത് തുറന്നിട്ടുള്ളതായി തനിക്കറിവുള്ളൂ. അച്ഛന്റെ വില്‍പത്രം എടുക്കുന്നതിനു വേണ്ടി മാത്രം, പക്ഷേ അമ്മയുടെതെന്തും തന്റെയും കൂടിയാണെന്നാണ് ദേവികയുടെ പക്ഷം. തന്റെ നല്ല സാരികള്‍ മോഷ്ടിക്കുന്നതിനു വേണ്ടി അവള്‍ അലമാര തുറക്കും.. പക്ഷേ ഒന്ന് മാത്രം ഞാന്‍ തൊടാന്‍ അനുവദിച്ചില്ല ..അവളുടെ അച്ഛന് ഇഷ്ട്ടപെട്ട ഇളം വയലറ്റ് കരയോടുക്കൂടിയ സെറ്റ് സാരി , അത് ഉടുത്താല്‍,,

--"" ന്റെ --ദേ വുവിനു വിനു നല്ല ചേര്‍ച്ചയാണെന്ന്'''

അദേഹം ഇടയ്ക്കിടെ പറഞ്ഞു ക്കൊണ്ടിരിക്കും ,അത് കേള്‍ക്കാനെനിക്ക് ഇഷ്ട്ടാനൂന്നു അദേഹത്തി ന്നു നന്നായി അറിയാം
,ച്ഹേ,,.. താനെന്തോക്കെയാണീ ആലോചിച്ചു കൂട്ടണത് ??.... തന്റെ മനസ്സ് കാട് കയറുന്നുവോ ?,,വയസ്സായീയെന്നുള്ള കാര്യം ഞാന്‍ വീണ്ടും മറക്കുന്നുവോ... ???

'

പുതിയ വീട്ടില്‍ താമസത്തിനൊരുങ്ങിയപ്പോള്‍ പഴയ സാധനങ്ങള്‍ ഒന്നുംതന്നെ പുതിയ വീട്ടിലേക്കു കൊണ്ടുവരേണ്ടന്നുള്ള ഹരികുട്ടന്റെ തീരുമാനം തന്നെ ഏറെ തളര്‍ത്തി, അവനു എന്തൊക്കെയോ പുതിയവ വാങ്ങി ..പക്ഷേ ,ഈ പഴയ സാധനങ്ങള്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവെന്ന കാര്യം എന്റെ കുട്ടി മറന്നുപോയി;... പക്ഷെ .എന്റെ കട്ടിലെനിക്ക് വേണമെന്ന് തീര്‍ത്തുപറഞ്ഞു..അതുക്കൊണ്ട് ഈ കിടക്കയും കട്ടിലുമെനിക്കു സ്വന്തമായി .

അവന്‍ പണിയിച്ച പുതിയ മണി മാളികയിലേക്ക് അവന്റൊപ്പം വരണമെന്ന കാര്യം ആലോചിച്ചിട്ടുകൂടിയുണ്ടായിരുന്നില്ല. അച്ചുവേട്ടനും താനും ജീവിതം തുടങ്ങിയ ആ കൊച്ചു വീട് ,,ആ ഓര്‍മ്മകളുമായ് തന്റെ അന്ത്യവുമെന്നു ഞാന്‍ ഏറെ മോഹിച്ചു. സഹായി ജാനുവുമോത്തു അവിടെ ആ വീട്ടില്‍ കഴിയുക. പോയ നല്ല നാളുകളേ താലോലിച്ചു ഇരിക്കുമ്പോള്‍ത്തന്നെ തന്റെ മരണം വേണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു .

'

പക്ഷേ ഇനി കൂടെ കഴിയേണ്ടവനും അമ്മയെ നോക്കുന്നവനെന്നും മോഹിച്ച ഇളയ പുത്രന്‍ ശ്രീഹരി അമേരിക്ക വിടില്ലെന്ന കാര്യമറിഞ്ഞ എന്റെ ഉള്ളൊന്നു പിടഞ്ഞു. വേറെ നിവര്‍ത്തിയില്ലാതെയായി,, ഹരികുട്ടന് രണ്ടു വീടും ഒരുമിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാവുമെന്നു കരുതി ഇവിടേയ്ക്ക് കൂടെപ്പോന്നു... , അത്രതന്നെ, ആകെയുള്ള പൊന്നുമോള്‍, ദേവിക കൊല്‍കൊത്തയില്‍ നിന്നും വന്നെങ്കിലായി, ലീവ് കിട്ടുമ്പോള്‍ തന്നേ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോവുകയാണല്ലോ പതിവ്... ഇനി അതൊക്കെ ആലോചിച്ചിട്ടെന്തുകാര്യം.... അച്ചുവേട്ടനും ആഗ്രഹിച്ചതല്ലേ ഞങ്ങള്‍ ഒരുമിച്ചുള്ള മരണം വരെയുള്ള ജീവിതം എന്നിട്ടോ? എല്ലാം ഒരിക്കല്‍ തീര്‍ന്നില്ലേ? 'വയ്യ' ഒന്നും ആലോചിക്കാന്‍ വയ്യ... പ്രായത്തിന്റേതായ ക്ഷീണം, പതുക്കെ കണ്ണുകള്‍ അടഞ്ഞുപോകുന്നല്ലോ... ,? ഇനി ഒന്ന് മയങ്ങട്ടേ!..

'

അച്ചമ്മേ, ഇതാ ചായ കുടിക്കു,, കൊച്ചുമകന്റെ വിളികേട്ട് കണ്ണുകള്‍ തിരുമി എണീറ്റ്‌, കുറേനേരം കൂടിക്കിടന്നാല്‍ ഇനി രാത്രി ഉറക്കം വന്നില്ലെങ്കിലോ, പിന്നെ രാത്രിയിലെ കുറുക്കന്റെ ഓരിയിടല്‍ ഈ മനസിനെ അസ്വസ്ഥമാക്കും........ പണ്ട് കാലങ്ങളില്‍ അച്ചുവേട്ടനോട് ചേര്‍ന്ന് കിടക്കുമ്പോള്‍ ഒന്നിനെയും തനിക്കു ഭയമില്ലായിരുന്നു;... ആ കൈകളില്‍ താന്‍ സുരക്ഷിതമാണെന്ന ഒരു തോന്നല്‍,.. 'ദൈവമേ'... എന്തിനു അദ്ദേഹത്തെമ്മാത്രം നീ വേഗം വിളിച്ചൂ..... ഞങ്ങളുടെ സ്നേഹം കണ്ടു നീ അസൂയപ്പെട്ടുവോ??.... 'അയ്യോ'... എനിക്ക് ഒന്നും ആലോചിക്കാന്‍ വയ്യ...

'അമ്മൂമേ'... എന്തേ... പിന്നേം മയങ്ങിയോ ?? ഞെട്ടിയുണന്നൂ....... , കൊച്ചുമകന്‍ നിഖില്‍, അവന്‍ സ്കൂള്‍വിട്ടു വന്നാലുടന്‍ അച്ഛമ്മയോടൊപ്പം ചായകുടിക്കുക പതിവാണ്, 'പിന്നേ'.... അവന്റെ സ്കൂളിലേ വിശേഷങ്ങള്‍ താന്‍ കേള്‍ക്കുക ,അതൊക്കെ അവന്റെ ഇഷ്ടമുള്ള കാര്യമാണ് ,, അവനെ വളര്‍ത്തിയത് താനാണല്ലോ,....ചിലപ്പോള്‍ ...അതിന്റെ സ്നേഹമാകാം...

'

,ഓ അത് മറന്നു ഇതാ,,, അച്ഛമ്മക്ക്‌, അച്ഛന്‍ തരാന്‍ പറഞ്ഞു ഈ താക്കോല്‍ കൂട്ടം.....

എന്തിനാ കുട്ടി അച്ഛന്‍ ഇതു വാങ്ങിയത്?

'

അതോ,അച്ചമ്മേ ഇന്നലെ അച്ഛന്‍ അമ്മയോടു പറയണത് ഞാന്‍ കേട്ടു,, സുധ്യങ്കിളിന്റെ വീട്ടില്‍ കിടക്കണ മാതിരി അച്ഛനും ഇനി പഴയ ഫര്‍ണീച്ചറുകള്‍ പോളീഷ് ചെയ്തെടുക്കാന്‍ പോകയാണത്രെ,, സുധിയങ്കിള്‍ പഴയ ഫര്‍ണീച്ചറുകള്‍ നന്നാക്കി എടുത്തത്രേ.... അത് കണ്ടമുതല്‍ക്ക് അച്ഛനും അച്ചന്റെ ഓഫീസിലെ എല്ലാവര്‍ക്കുംമതിഷ്ടമായത്രേ ... ,അതുക്കൊണ്ട് വരുന്ന വഴിക്കു അച്ഛനും വാങ്ങിച്ചു കുറേ പുട്ടിയും വാര്‍ണീഷും അത് പഴയ വീട്ടില് സൂക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അച്ഛമ്മയോട്‌ അച്ഛന്‍ താക്കോല്‍ വാങ്ങിച്ചത് ,, അതുമല്ല' ... പഴയ ഫര്‍ണീച്ചറുകള്‍ ഒരു പരിഷ്കാരത്തിന്റെ ഭാഗമായി, എല്ലാരും അത് തേച്ചു മിനുക്കി എടുത്തു അകത്തളങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുണ്ടത്രെ.... പഴയ കൊത്തുപണികളോടു കൂടിയ വീട്ടുപകരണങ്ങള്‍ ഇപ്പോള്‍ വലിയ തറവാട്ടു മഹിമയുടെ പ്രതികരണം ആണെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു...., എന്തൊക്കെയായിരുന്നാലും...

'

'ഹരിക്കുട്ടന്റെയീ മനംമാറ്റത്തില്‍ സരസ്വതിയമ്മ മനസ്സില്‍ സുധിക്ക് ആയിരം നന്ദി പറഞ്ഞു.

Thursday, April 28, 2011

Sweet Roses Photos Slideshow

Sweet Roses Photos Slideshow: "TripAdvisor™ TripWow ★ Sweet Roses Photos Slideshow ★ to Roses. Stunning free travel slideshows on TripAdvisor"

Grand Child Slideshow & Video

Grand Child Slideshow & Video: "TripAdvisor™ TripWow ★ Grand Child Slideshow ★ to Illinois City. Stunning free travel slideshows on TripAdvisor"

Wednesday, April 27, 2011

സ്നേഹകിളികള്‍ ,
           കാലചക്രം ദൃതിയില്‍ അവയുടെ കണക്കു  തീര്‍ത്തിട്ടു     ഒഴിഞ്ഞി രിക്കാനുള്ളതന്ത്ര പാട് പോലെ     മഞ്ഞു കാലത്തെ ഓടിചക റ്റി  യ വള്‍  ഒരു  കൊച്ചു  കുസൃതികണക്കെ         വസന്തകാലത്തിന്    ആതിഥ്യമരുളി 


മഴ വൃക്ഷങ്ങളേ കുളിരണി യിച്ചുക്കൊണ്ട് ഇലകള്‍ക്കും പൂവുകള്‍ക്കും   സ്വാഗതമരുളി   വൃക്ഷം നിറയെ പൂഇല കാണാത്ത വണ്ണം നിറയെ പൂക്കൾ  അവയെക്കണ്ടെന്റെ   മനസ് ഒന്നു കുളിര്‍ത്തു . പൂക്ക ളിലെ  മധു നീണ്ട കൊക്കുകളമര്‍ത്തി നുകര്‍ന്നെടുക്കാ നും അവയോടു പരിഭവം പറയാനും    മരപൊത്തുകളില്‍ അവിടവിടെയായി ഒളിച്ച ഓല വാലന്‍ കിളികളും സ്നേഹകിളികളും തുത്തുക്കുല്‍ക്കി കിളികളും പരദേശി കിളികളും   ഉണ്മെഷവാന്മാരായി പറന്നു വന്നു അവിടവിടെ അവയുടെ മരക്കൊബുകളില്‍  സ്ഥാനം പിടിച്ചു ,

      ഒന്ന് പുറത്തിറങ്ങാന്‍ അവയോടു കിന്നാരം പറഞ്ഞു  ,ആ കുഞ്ഞു വെയില്‍ നാളമേറ്റു   വാങ്ങാന്‍ എനിക്കും തിടുക്കമായി, ഞാനെന്നും എന്റെ കിടപ്പറ യോട്   ചേര്‍ന്നുള്ള ജനിലിട വഴി  പുറത്തേക്ക് എത്തി നോക്കും . എന്റെ വീടിനോട് തൊട്ടടുത്തായി  ചേര്‍ന്ന് നില്‍ക്കുന്ന ഒരു വന്‍  വൃക്ഷമുണ്ട്‌.വളഞ്ഞു പുളഞ്ഞു പോകുന്ന  ശിഖരങ്ങള്‍ ഉള്ള ഒരു വട  വൃക്ഷം .അവളെന്റെ കൂട്ടുകാരിയാണ്‌ അവളോട്‌ ഞാന്‍ എന്റെ കഥകള്‍  പങ്കു വെയ്ക്കാറുണ്ട്  ,ചിലപോഴൊക്കെ എല്ലാം മനസില്ലാക്കിയ മട്ടില്‍ അവള്‍  തലയാട്ടി ഒരു  മർമരം പുറപ്പെടുവിക്കും   മിക്ക വൈകു ന്നെരങ്ങളിലും   ഞാനവളുടെയ് അതിഥി യാണ് അവളുടെ തണലില്‍ ഏറെ നേരം-   മന്ദം മന്ദമായി  ഒഴുകി  വരുന്ന ആ ഇളം കാറ്റിനോടൊപ്പം,ഞാനുമെന്റെ കണ്ണുകളെ അടയ്ക്കും
  ഞങ്ങളുടെ സാനിധ്യത്തില്‍  ആ ചില്ലകളില്കൂട്ക്കൂട്ടി കുറുകി   ക്കൂട്ടിയിരിക്കുന്ന  ചിലയിനം വര്ണ പക്ഷികളുണ്ട് ,  ചാരനിറത്തിലുള്ള തൂവലില്‍" റ "   എന്ന് ആലേഖനം ചെയ്ത മഞ്ഞ കിളികള്‍ ,ഒരു ചില്ലയില്‍ നിന്ന് മറ്റൊരു ചില്ലയിലെക്ക്  ചിറകു വിടര്‍ത്തി  പറന്നി രുന്നു  വീണ്ടും ഇ ണ കിളിയും   ചേർത്തി രുത്തി കൊക്കുരുമി കിന്നാരം പറഞ്ഞു പറന്നു പോകുന്ന സുന്ദരികിളികള്‍. ,,
                                           

വസന്ത കാലംഞങ്ങള്ക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് ഞാൻ മനസിലോര്ക്കും      എ ന്നും                നേരം പുലരാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും         ‍കിഴക്ക് നിന്ന് തേനി തെറിച്ചു വീഴുന്ന  സൂര്യരഷ്മിയുടെ  നേര്‍ത്ത കിരണങ്ങള്‍  എനിക്കെന്റെയ് നിന്ദ്ര   പൂര്‍ണമായി വിട്ടുണര്‍ന്നു കൊള്ളാന്‍ അനുവാദം ത്തരും  ,സ്നേഹകിളികളും എന്നേ  കാത്തിരിക്കുന്നുണ്ടാവുമെ ന്നെ നിക്കറിയാം
                                                 
 ആ സ്നേഹകിളികളുടെ    ഇരിപ്പിട ത്തിന്റെ ചുവട്ടിലായാണ്      ഞാന്‍ ഒരുക്കുന്നചെറിയ പുതിയ  പൂന്തോട്ടം,, ഞാന്‍ മണ്ണ് ഒരുക്കുമ്പോള്‍   കൊത്തി
പെറുക്കാ  നായി  എന്റെ കൂടെ  പരദേശികളായ ചില  മഞ്ഞകിളികളും എന്റെ സ്നേഹകിളികളും കൂട്ടിനുണ്ടാവും. ഞാന്‍ കൊത്തി ഇളക്കുന്ന മണ്ണില്‍ ,അരിച്ചു  നടക്കുന്ന  കുഞ്ഞു പ്രാണികള്‍   അതായിരിക്കുമവരുടെ ലക്‌ഷ്യം ,അതിലൊന്ന്  കൊത്തി     ഏറു കണ്ണിട്ടു   നോക്കി പിന്നേ വരാമെന്ന നാ  ട്ട്യ ത്തി  ലവ  പറന്നു പോകും ,          ,പിന്നെയും എന്റെടുത്ത്‌ . ചിറകു വീശി മോഹിപ്പിക്കുന്ന തരത്തില്‍ ഒന്ന് ക്കൂടി പറന്നെത്തും   കൊത്തി തിന്നു  വീണ്ടും  പറന്നു പോകും .                                            

                            ആ മൂന്നാലു  മണിക്കൂര്‍ അവയുമായി അങ്ങനെ മുറ്റത്തുള്ള പച്ചപരപ്പില്‍ ഏറെ നേരം   ഞാന്‍ അലയും ,,പിന്നീട്  ,കുറച്ചു നേരം അവയെ ഒറ്റക്കാക്കി ക്കൊണ്ട് ഞാനൊന്ന് മുങ്ങും എനിക്കവയേ പിരിയാനേയി ഷ്ട്ടമേ യ ല്ല  പക്ഷെ എനിക്കും  വിശപ്പുള്ള വിവരം ആ പാവം പറവകള്‍ക്ക് അറിയില്ലല്ലോ    എങ്കിലും അവര്‍ എന്നേ ജനലുകള്‍ക്കിടവഴി  ഒന്ന്പാളി  നോക്കും

എന്തേ ക്കൂട്ടു ക്കാരി നിനക്കെന്തിത്ര താമസമെന്ന ചോദ്യം  കണക്കേ,,കാരണം   ഞാനവയ്ക്ക്  പ്രിയപ്പെട്ടവളാണ് ,,
                         

,എന്റെ കുളിയുംതേവാരവും  കൂടി കഴിഞ്ഞുപുറത്തിറങ്ങിയാല്‍ പിന്നേ   വട വൃക്ഷത്തിന്റെയ് ചുവടു  വീണ്ടും എന്റെ ഇരിപ്പിടമാകും  ,  എന്റെ കഴിഞ്ഞുപോയ ഓര്‍മകളെതാലോലിക്കാനും  വീണ്ടും സ്വപ്നങ്ങളേ കൂട്ടുപ്പിടിച്ചു എന്റെ  സ്വപ്നലോകത്ത്  ഒരു മണി  മാളികതീര്‍ക്കാനും അവിടുത്തെ സ്വപ്ന റാണി യായി  വിലസാനുമുള്ള അവസരം .  കാറ്റിനോടും കിളികളോടും കഥകള്‍ പറഞ്ഞു  അവയുടെ ദുഃഖം എന്റെ ദുഖമാക്കി തീര്‍ക്കാനുമുള്ള വ്യഗ്രത.   അവയില്‍  ഞാനലിഞ്ഞു ഞാന്‍ അല്ലാതെയാകാനുള്ള    എന്റെ മോഹം. .ചിലപ്പോള്‍ എനിക്ക് തോന്നാ റുണ്ട്

ഇവയ്ക്കുമില്ലേ  എന്നോട് പങ്കു വെയ്ക്കാന്‍ പലതും? ,,  അവയും ചിലപ്പോള്‍  ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍     മെ നയുകയാവാം.അവയുടെ ചില നേരത്തേ മൌനവും എന്തൊക്കെയോ ചിന്തിച്ചു ഉറച്ച  പോലെയുള്ള ദുഃഖ സൂചകമായ എന്റെ നേരെയുള്ള ഒരു നോട്ടവും,,,
=        
                 

                      അവയ്ക്കും അറിയുമോ ആവോ ?    ഇതെല്ലാം വെറും നൈമി ഷിക  ങ്ങള്‍ മാത്ര മാ ണെസത്യം     ?ചിലപ്പോള്‍ ഒരു വന്‍ കാറ്റോ. വേട്ട ക്കാരന്റെയ്  ഉന്നം  തെറ്റാതെയുള്ള അമ്പോ  മറ്റോ  ധാരാളം മതി അതുവരെ  ഈ വൃക്ഷത്തിന്റെയ് താളത്തിനൊപ്പം വെയിലും കാറ്റുമേറ്റിരുന്ന        ഈ ശിഷ്ട്ടജീവിതവും തകര്‍ന്നു തരിപ്പണ മാകുമെന്ന  യാഥാർത്ഥ്യം  --അതു വരെ------ഇ താ  നീയും ഞാനുമൊ രുമിച്ച സ്വല്പ്പ  സമയം .എന്നവരുടെ     മുഖ ഭാവം വിളിചോതുന്നില്ലേ ??
                                            വസന്തകാലവുംകഴിയാറായി ,, വീണ്ടും വരവാകും ശിശിരമെന്ന അവളുടെകാ  മുകന്‍ ,,അപ്പോള്‍ എന്റെ തണല്‍ വൃക്ഷം  മനസ്മിതം തൂകി ഇലകള്‍ പൊഴിച്ച് നാണം  ചാര്‍ത്തി ,അവളുടെ കാമുകനിലലിഞ്ഞു ചേരാന്‍ വേണ്ടി    കാത്തു  നില്‍ക്കുകയാവും ,,അതുവരെ   പരിശുന്ധി യുടെ  പ്രതീകമായ  തൂവെള്ള ,മഞ്ഞു പുതപ്പിട്ടു  വീണ്ടും   പിരിഞ്ഞുപോയ ദുഃഖം തെല്ലും അറിയിക്കാതെ വീണ്ടും  അവൻഅവളെ  ഗാഡമായി    ആശ്ശേളിഷിക്കും   ,ഇളം തെന്നല് പോലും  നാണം  ക്കൊണ്ട്  കുറച്ചു നേരത്തേക്ക് അവിടെ നിന്നും വിട വാങ്ങുംസ്നേഹ കിളികളും അവയുടെ പ്രേമത്തിനു തടസമാകാ തെ  വിദൂരത യിലേക്ക്  പറന്നകലും ,,ശേഷിച്ചവ, മര പൊത്തുകളില്‍   അഭയം പ്രാപിക്കും ,എല്ലാവരാലും  വിട്ടകന്ന ഞാന്‍ ദുഖമെല്ലാം മറച്ചു  എന്റെ കിടക്കയില്ലേക്ക്  മുഖംചേര്‍ക്കും  ,വരാനിരിക്കുന്ന അടുത്ത വസന്ത കാലത്തെ   മനസ്സില്‍ ധ്യാനിച്ചുക്കൊണ്ട് ,,,,
                                                                                          സ്വന്തം കാത്തു

Monday, April 18, 2011

വസന്തം വന്നപ്പോള്‍


       ഇവിടുത്തെ കാലാവസ്ഥ താളം തെറ്റിയത് പോലെ ,,പതിവിനും വിപരീതമായി   മഞ്ഞു വീഴ്ച .തണുപ്പ് മാറിയപ്പോള്‍ മനസൊന്നു കുളിര്‍ത്തു  ഇനി വസന്ത കാലം ,,കടകളായ കടകളില്‍ എല്ലാം ഓട്ട പ്രദക്ഷിണം നടത്തി .പൂചെടികളുടെയും പച്ച കറി കളുടെയും  വിത്തുകള്‍, ചെടികള്‍  ഇവ  ശേഖരിച്ചു  സ്വയം കിളച്ചു തടമെടുത്തു  ഓരോ പൂവിനും ഉതകുന്ന വളം  ചേര്‍ത്ത മണ്ണും     ചേര്‍ത്തു  വിത്തുകള്‍ പാവി , ചെടികള്‍    നട്ടു. നല്ല കറുത്ത മണ്ണ് .ദിവസവും,നനച്ചു,കുഞ്ഞുകുട്ടികള്‍  നാമ്പുകള്‍  വളരുന്നുണ്ടോ എന്ന്  പോയി നോക്കുന്നത് പോലെ എന്നും പോയി  നോക്കി ,,കഷ്ട്ടകാലത്തിനു ഈ ആഴ്ച കൊടും തണുപ്പും  മഞ്ഞും.എന്റെ  ചെടികള്‍ തണുത്തു ,മരവിച്ചു മൃതപ്രായരായി ,ഇനി കാലാവസ്ഥ  ഒരാഴ്ച കൂടി ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്  എന്റെ ചെടികള്‍ നശിച്ചു പോകുമെന്ന് ഉറപ്പു,ഞാന്‍   പിന്തിരിയുന്നില്ല   കാരണം വളരെ കാലമായി ഒന്ന് കൃഷി ചെയ്തിട്ട് ,,,,അടുത്ത ആഴ്ചയും വീണ്ടും ചെടികള്‍ വാങ്ങിക്കും  ,,നോക്കട്ടേ  എന്തായിരിക്കുമെന്ന് ?
/