Tuesday, May 7, 2013

സാലീകാത്തൂ : ട്രഫ്ഫില്‍ അടുക്കളയിലെ വജ്രംTRUFFLE disambiguation)

സാലീകാ

ട്രഫ്ഫില്‍ അടുക്കളയിലെ വജ്രംTRUFFLE disambiguation)നിങ്ങള്‍ക്കറിയാമോ ലോകത്തിലെ ഏറ്റവും വിലക്കൂടിയ ഭക്ഷണം എന്താ വുമെന്നു ??
സ്വര്‍ണത്തെ പോലെ അല്ലെങ്കില്‍  തങ്കത്തെ പോലെ ത്തന്നെ വില മതിക്കുന്നത് ?,,
മണ്ണില്‍ നിന്നും കുഴിചെടുക്കുന്നത് ?
,,വിലയോ മെച്ചം   കഷ്ട്ടപാടുകള്‍ തുച്ചം എങ്കില്‍ എന്നോടൊപ്പം പോരൂഎങ്കില്‍  ഞാന്‍ പറഞ്ഞു തരട്ടെ
,ഈ കാണുന്ന കാണുന്ന കറുത്ത സാധനമെന്തെന്നു ആര്‍ക്കെങ്കിലും അറിയാമോ മണ്ണില്‍ പുതുഞ്ഞു കിടക്കുന്ന് കൂര്‍ക്ക പോലെ ,,അല്ല ,ഒന്ന് സൂക്ഷിച്ചു നോക്കൂ തെറ്റിപോയി അല്ലെ ??


ഇതാണ് ട്രഫില്‍ അല്ലെങ്കില്‍ ഒരു തരം മഷ്രൂം ( കൂണ്‍ ),ഇത് ചെടിയ്യാനെന്നു പറയാന്‍ വയ്യ ,,കാരണം ഇത്  ഇതിനു ,വേരുക ളോ തണ്ട് കളോ ഇല്ല,ഇത് മണ്ണിനോട് ചേര്‍ന്ന് ആറു  ഇഞ്ച് താഴ്ചയില്‍ വളര്‍ന്നു വരൂ ന്നുമരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഈ കൂണുകള്‍ ക്കണ്ട് വരുന്നത് ഇത് എവിടെയുണ്ടോ യെ ന്ന് കണ്ടുപിടിക്കുന്നതുവേണ്ടി  സാധാ രണ ഗതിയില്‍  പരിശീലനം നേടിയ പട്ടികളെയും പന്നികളെയും ആണ് ഉപയോഗിച്ച് വരുന്നത്


  ,, ഈ മഷ്രൂം പലഹാരങ്ങളില്‍ മിക്ക ഭക്ഷണത്തിനു മാറ്റ് ക്കൂട്ടുന്നതിനു വേണ്ടിയു  ഉപയോഗിച്ച് വരുന്നൂ ,പ്രാചീനകാലം തൊട്ടു തന്നേയ് മനുഷ്യര്‍ ഇത് ഉപയോഗിച്ചിരുന്നു വെന്നുള്ള തെളിവുകളും അറിവുകളും ഉള്ളതായിട്ടുള്ള രേഖകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട് ഇന്നും വന്‍കിട നക്ഷത്ര വ്യാപാരശാലകളില്‍ ,  പലഹാരങ്ങളിലും പല തറ ഭക്ഷണങ്ങളിലും  ഇതിന്റെ ഉപയോഗം ഗണ്യമായി കൂടുതലാണ് ഇത് ചേര്‍ത്താല്‍ ഭക്ഷണത്തിന്റെ രുചിയൊ വേറെ ത്തന്നെയാനത്രേ  ട്രഫ്ഫില്‍ ഓയില്‍ ,,ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണ സാന്‍ വിച്ച് ച്ചുകളില്‍ തൂവാറും ഉണ്ടത്രേ ,,,വിദേശ രാജ്യങ്ങളില്‍ ,മൂന്നു പൌണ്ട് നല്ലയിനം വെള്ള ട്രഫിലിനു മുന്നൂറ്റി മുപ്പ തിനായിരം ഡോളര്‍ വില , നിങ്ങള്‍ ,വിശ്വസിക്കുന്നുവോ ,??ഞാന്‍ വിശ്വസിച്ചു കഴിഞ്ഞു ഇനി ഈ ലിങ്കുകള്‍ കാണുക ക്കൂടി ചെയ്യുക ,
കുറച്ചു പണം നേടാ നുള്ള   ഒരു വഴിയെ ക്കുറിച്ച് ഞാനാലോചിചിരിക്കുകയാണ് ?എന്നാലിനി ഞാനും പോകുന്നു  ട്രഫ്ഫില്‍  ഹന്ടിങ്ങിനു ,,,വന്നാല്‍ വരുന്നിടത്ത് വെച്ച് കാണാംഅപ്പോള്‍  പോകാമല്ലേ  ???ഇപ്പോള്‍ മനസിലായോ ഇവള്‍ ചില്ലറ ക്കാരി യല്ല്ലെന്നു ,,,-കൂട്ടുകാരെ വെറുതെയാണ് ഞാന്‍ പോണില്ല   ലൈസെന്‍സ്  ഒക്കെയിത്തിനു വേണ്ടിയേ  തീരു ,അല്ലാതെ  ഒന്നും നമുക്ക്  ചെയ്യാന്‍ പറ്റില്ല ,,- കൂടുതലറിയാന്‍  നിങ്ങള്‍ ഈ ലിങ്കില്‍ പോകൂ http://youtu.be/NFr-85NNmFk
ത്തൂ : ട്രഫ്ഫില്‍ അടുക്കളയിലെ വജ്രംTRUFFLE disambiguation)

Monday, May 6, 2013

മധുര സ്വപ്നം


ഓട്ടോയിൽകാലുകള മര്ത്തി ചവിട്ടി ,ഹാൻഡ് വീൽ  പിടിച്ചു ശക്തി യോടെ  തിരിച്ചു ഈ തുരുബു പിടിച്ച ഓട്ടോ ത ന്നോട് യുദ്ധം പ്രഖ്യാ പി ചുക ഴിഞ്ഞത്  പോലെവാശിപിടിച്ചു  നിന്നു. ,സമ്മാനദാനം കഴിയുന്നതിനു മുന്പ് ,വേഗം എത്തെണ്ടിയിരുന്നതാണ്ഇനി അതിനു കഴിയില്ലെന്ന് തോന്നുന്നൂ  .
 അതുംഎന്റെ ചെറുകഥയാണ് ഈ വര്ഷം  നല്ല കഥയായി തിരഞ്ഞെടുത്തിട്ടുള്ളത് വളരെ നാളത്തെ സ്വപ്നമായിരുന്നതു എഴുത്തു  തന്‍റെ ജീവ്നറെ ഒരു ഭാഗമാണ് .എന്റെ കഥ ആദ്യമായി വെളിച്ചം ക്കണ്ട തും അതിനുഏറ്റവും നല്ല കഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചതും ആദ്യമായി തന്നെ- ആ .മഹാകര്മ്മം എന്റെ അസാനിധ്യത്തിൽ കഴിയുമല്ലൊയെന്നോർത്തപ്പൊൽ ദുഃഖം തോന്നി ,താന്‍ ഓടിക്കുന്ന ഓട്ടോറിക്ഷയുടെ ,പുറകിൽ മകളുടെ സമ്മാന ദാന ചടങ്ങിൽ പങ്കെടുക്കാൻഅക്ഷമനായികാ  ലന്‍ കുടയുംകുത്തി പിടിച്ചു  നിര്‍ന്നിമേഷനായി 
കാത്തിരിക്കുന്നഎന്റെ അച്ഛൻ.
അച്ഛനെ നോക്കിയപ്പോൾ സങ്കടം തോന്നി. പെട്ടന്ന് തന്നെ കഴിയുന്ന തന്നാല്‍ കഴിയുന്ന പണികളൊക്കെഓട്ടോയിൽ ചെയ്തു നോക്കി ഇനി ,ഒരു പഴയ ചെരുപ്പിന്റെ ഒരു ഭാഗം കിട്ടിയാലെങ്കിലും മതി യായിരുന്നു തല്ക്കാലം ബുഷാ യി മുറിച്ചു പിടിപ്പിച്ചാൽ കുറച്ചു കൂടി ഓടുമായിരുന്നു ചെരുപ്പ് ഊരിഒരു കഷണം മുറിക്കാനായി തുനിഞ്ഞു ,വേറെ ഒരു രക്ഷയുമില്ല ഒരു ബസു എങ്കിലും പിടിച്ചു നേരത്തെ എത്തണമായിരുന്നു,ഒന്നിനും യോഗ്യത യില്ലാത്തഞാൻ ഇനി അതുമിതും പറഞ്ഞിട്ടെന്താ നു കാര്യം .??-സഹിക്കാൻ കഴിയാതെ തേങ്ങി ,

,                                   അപ്പുറത്തെ മുറിയില്‍ നിന്നും ഇറങ്ങി വന്ന മകൾ എന്ത് പറ്റിയമ്മേ എന്ന് ചോദിച്ചു എന്നെ തട്ടിയുണര്‍ത്തി  അപ്പോള്‍ ഞാൻ ക്കണ്ടതെല്ലാം വെറുമൊരു   പാഴ്സ്വ പ്നമായിരുന്നോ ????-


കടപ്പാട്


(പണ്ട് കേരള ഗവര്‍ണര്‍ ആയിരുന്ന എന്‍ എന്‍ വാഞ്ചു വില്‍ നിന്നും എനിക്കും കിട്ടിയിരുന്നൊരു കൊച്ചു സമ്മാനം അത് സ്വീകരിക്കാൻ ഞാൻ താമസിച്ചു എത്തി ,ഓടിപിടിച്ചു എത്തിയ ഞാൻ സമ്മാനം വാങ്ങിക്കുമ്പോൾ അത് ശ്രദ്ധിക്കാതെ കൂട്ടുകാരെ നോക്കി നിന്നതിനും നന്ദി പറയാത്തതിനും അച്ഛന്റ് ശകാരവും ഒരു അടിയും അന്നെനിക്ക് കിട്ടിയിരു ന്നൂ ,പേപ്പറില്‍ വന്ന ,ആ ഫോട്ടോ പോലുംഇന്നെനിക്കു നഷട്ടപെട്ടൂ ഇപ്പോള്‍ എല്ലാമൊരു ഓര്‍മയില്‍ ---ഒതുക്കി---- കഴിഞ്ഞതെല്ലാം സ്വപ്നം പോലെ എന്റെ മുന്നിലേക്ക് കടന്നു വരും ,,ആ ഓര്മയാണിപ്പോഴും  താൾ ദിവസത്തെ ഉച്ച് ഉറക്കത്തിൽ എന്നെ വന്നു അലട്ടിയത്  .ഞാന്‍ സമ്മാനങ്ങള്‍ വാങ്ങിയതൊക്കെ എന്റ അച്ഛന് എത്ര അഭിമാനം ആയിരുന്നുവെന്നും  ഞാൻ  ഇന്നോര്‍ക്കുന്നൂ ഒരു അമ്മയായപ്പോള്‍ എല്ലാ വികാരങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ടൂ അന്ന് അച്ഛനോട് തോന്നിയഎന്റെ  ഈര്ഷ മനസില്‍ കുറെ നാള്‍ ക്കൊണ്ട് നടന്നിരുന്നു അതിനെല്ലാം ഇന്ന് മാപ്പ് പറയാനല്ലേ എനിക്ക് കഴിയൂ  

Sunday, May 5, 2013

അഴലറി യാത്ത സ്വര്ണ വല്ലി പൂവ് ,ഡാ ഫോഡി ൽസ്

  അതെ, അതിവൾ ത്തന്നെ

 ഈ മനോഹരി!

കുറച്ചു നേരത്തെക്കെ ങ്കിലും എന്നെ കുഴപ്പത്തിലാക്കി യ ഈ സ്വര്ന്നവര്‍ണ്ണനിറമുള്ള  മുള്ള  ഡാഫോഡി ൽസ് ,ഇതെന്റെ മുറ്റത്തിന്നു വിരിഞ്ഞാടി യപ്പോള്‍  എന്റെ മനസും കാതങ്ങള്‍ക്കു പിന്നിലേക്ക്‌ യാത്രയായി


ക്ലാസ്സ് മുറിയിൽഭൂരിപക്ഷം  ആണ്‍കുട്ടികളുടെ മുന്നില് വെച്ച് എന്നെ

തലക്കുനിപ്പിച്ച ഇവളോട്‌ എനിക്കൊരു പരാതിയുമിന്നില്ല. അത്രയ്ക്ക്

സുന്ദരിയും സുശീലയും തന്നെയാണി    സുമുഖി. ഒരു  സംശയവുമില്ല
,

അന്ന് അധ്യാപിക  വില്ല്യം വേർഡ്സ്  വർത്തിന്റെ


ഡാ ഫോ ഡി  ൽസ് സു തുടർന്നു ക്കൊണ്ടേ യിരുന്നൂ


I wandered lonely as a cloud
-----------------------------------
---------------------------
what wealth that shows me to had brought
-
,ഉച്ചസമയം  മനപൂർവം അല്ലെങ്കിലുംഎല്ലാവരും ഉറക്കത്തിലേക്ക്

വഴുതി പോ വുന്ന നേരം  ,പൊതുവെ കവിതകളും കഥകളും

കേള്ക്കാനെനിക്ക്  താല്‍പ്പര്ര്യമുണ്ടായിരുന്നു ,ഈ സമയങ്ങളിൽഞാനൊന്നുമറിയില്ല  എന്റെചെവികൾ കൂര്പ്പിച്ചു ഞാന്‍ ആ  കവിതയാവോളം മനസിലേക്ക്

ആവാഹിക്കും

എന്നിട്ടതില്‍  ത്തന്നെ  ലയിചിരിക്കുക എന്ന  ഒരു പ തിവുണ്ട് .ആ പൂക്കള്

കാറ്റിലാ  ടുന്നതും ഞാനതിൽ കൂടി നടന്നു പോകുന്നതുമെല്ലാം ആ ഒരു നിമിഷം

എന്റെ മനസിൽ കൂടി അപ്പോൾ കടന്നുപോകും . എന്റെ ചെറു ച്ചുണ്ടിൽ ഒരു

മന്ദ സ്മിതം  തത്തി കളിക്കും ,ഒരിക്കല്‍ അദ്ധ്യാപിക അത് എന്റെ


ദിവാസ്വപ്നമായി കരുതി


:സാലി സ്റ്റാന്റ് അപ്പ് ഗേൾ   --സ്വപ്നം  കാണുക യാണ് ല്ലേ  പോയി മുഖം കഴുകി

വരൂ ഉറക്കം  അലട്ടുന്നുവല്ലേ

അതോതാൻ ദിവാ സ്വപ്നം കാണുകയാണോ  "

,,കേട്ടപാതി കേള്ക്കാത്ത പാതി   സഹപാഠികളായ പുരുഷ കേസരികളുടെ

ഭാഗത്ത് നിന്നും പൊട്ടിച്ചിരി ഉയര്ന്നു വന്നു. ഞാൻ അല്‍പ്പം  ചമ്മിയെങ്കിലും

അധ്യാപിക ചോദിച്ച പ്പോൾ അപ്പോൾ പഠിപ്പിച്ച ഭാഗംമനോഹരമായി  ത്തന്നെ

ഞാൻ അധ്യാപികയ്ക്ക് വിശദീ കരിച്ചു  കൊടുത്തു .അധ്യാ പിക ഒന്ന്

തണുത്തു ,എങ്കിലും ഈ പൂക്കളെ പ്പറ്റി കൂടുതൽ അറിയാൻ മോഹിച്ചു. ടീച്ചറെ ,,ഈ  പ്പൂക്കളെ  നമ്മളുടെ നാട്ടിൽ ക്കണ്ടിട്ടുണ്ടോ?ടീച്ചര്‍

,ഇല്ലല്ലോ ,അദ്ധ്യാ പികക്കും വലിയ അറിവ് ഇതിൽ ഇതിൽ ഉണ്ടെന്നു തോന്നിയില്ല  അവർ തുടർന്നു

കുട്ടീ  എങ്കിലും ഒരു പൂവുണ്ട്. ഈ പൂക്കൾ   ഏകദേശം ലില്ലി

പൂക്കൾ പോലെ തോന്നിക്കുന്നതാണ്


 .എപ്പോഴെങ്കിലും  ഇവയെ എന്ന്  കാണുമെന്നോ എന്നോമ  നിക്കുമെന്നൊ,എന്നെനിക്കറിയുമായിരുന്നില്ല

കാരണം അന്ന് എന്റെമനസു ഇവിടൊന്നും ആയിരുന്നില്ല.എന്റെ ജീവിതലക്‌ഷ്യം

മുന്നോട്ട് ഉള്ള   പഠനം,ജീവിത നിലനില്‍പ്പ്‌
പിന്നെവിടെ എന്റെ കലാ ബോധ സ്ഥാനമാനങ്ങൾക്കു ഒന്നും തന്നെ അന്ന് എന്റെ  വീട്ടുകാർ തെല്ലും വില  കല്പിച്ചില്ല


         
 പക്ഷെ ,ഞാനിന്നു എന്റെ എകാന്തയെ പ്രണയി ക്കുബോള്‍ എന്റെ

ഓര്‍മ്മകള്‍  എന്നേ എടുത്തു ഞാന്‍ കടന്നു വന്ന  വഴികളെ ലക്ഷ്യമാക്കി

പറക്കും .ചിലപ്പോള്‍ അമ്മയുടെ ലാളന പ്രതീക്ഷിക്കുന്ന ഒരു  കൊച്ചു കുട്ടിയായി  ,

അതുമല്ലെങ്കില്‍  കൌമാരക്കാരിയായ ഒരു പൊട്ടി  പെണ്ണ് ,യൌവ്വ  ന ക്കാ

രിയായഒരു കൊച്ചു  തന്റെടി ,മറ്റു ചിലപ്പോള്‍ ഉത്തര വാധിത്ത്വ കൈവിടാതെ പോയ  ഒരു ജോലികാരി വീട്ടമ്മ  മ്മ -എങ്കിലും എല്ലായ്പ്പോഴും

നില തെറ്റിയ പട്ടംപോലെ  എന്റെ ഓര്‍മ്മകള്‍ എന്റെ ബാല്യത്തിലേക്ക്  ചെല്ലും
.ആ ബാല്യം  കൌമാരം യൌവനം ഒന്നുമെന്റെ  എന്റെ വരുതിയില്ലല്ലോ --അങ്ങനെകാലങ്ങള്‍ മാറിമറിഞ്ഞു , നാടുവിട്ടു കൂടുമാറി സാഹചര്യങ്ങളോട് ഒത്തു ചേര്‍ന്ന്കൃതുക്കളുടെ പിന്നാലെ പ്രതീക്ഷിക്കാതെ, ആഗ്രഹിക്കതെയുള്ള പറിച്ചുനടല്‍കാലത്തിനൊത്തു ള്ള ജീവിത ചക്രങ്ങൾ --

                   

ഇന്ന്മ റു നാട്ടില്   കണ്ടെത്തിയ  ലില്ലി  പൂവിനോട് സാമ്യമുള്ള ഈ പൂവിനെ കണ്ടപ്പോള്‍  മുതൽ ഈ പൂക്കള്‍ഡാ ഫോ ഡി ല്സ്  എനിക്ക്അറിയില്ലായിരുന്നു


ഒരു മഴ കിട്ടി കഴിഞ്ഞപ്പോൾ മുതൽ മണ്ണിൽ ഒളിച്ചിരുന്ന ഈ ഡാഫോടില്സ്സു ന്ദരി പൂവുസട കുടഞ്ഞെണീറ്റ് സ്വര്‍ണ വര്‍ണ്ണം ചാര്‍ത്തി   തലപൊക്കി പിടിച്ചു നില്‍ക്കാന്‍ തുടങ്ങി    .

ഒരുനാണ ക്കാരി..പോലെ .അവളുടെ ശരീരതെവിടെയെങ്കിലും തൊട്ടാൽ മതി അവൾ ഒടിഞ്ഞു വീഴാൻ , ഒന്നും വേണ്ട ഒരു നല്ല ഒരു കാറ്റ്തട്ടിയാൽമാത്രം മതി  പിന്നീട്അവൾ  ഉയര്ത്തില്ല

 ത  ല കുബിട്ടങ്ങനെനില്ക്കും ,

 കള്ളി പെണ്ണ് , സൂത്രക്കാരിസുസുരാന്ഗീ


രാവിലെ സൂര്യനെ ക്കണ്ടാലുടന്‍  കാണാതെ വീണ്ടും വീണ്ടും   തല പൊക്കി

ഒളിഞ്ഞു നോക്കുംഅപോഴാവും അവയെഞാൻ  കാണുവാനും അവരോടു കിന്നാരം

ചൊല്ലി ഇരിക്കാനും   വന്നു കയറുക    ,എങ്കില്‍ കൂടി ഏറെ നേരമൊന്നും

എനിക്കിവളോട്കൊഞ്ചാനും കിന്നരിക്കാനും  ചേര്‍ന്നി രിക്കാനും നേരമില്ല

           

ഇപ്പോൾ കൈയിൽ   കിട്ടിയപ്പൂക്കള്‍ ഞാനും കുറച്ചു  മുറിച്ചെടുത്തു ഇനിയെന്റെ


കിടപ്പുമുറിയുടെ ഒരു ഭാഗത്ത്‌  ഞാനും ഇവളെന്നെയും ക്കണ്ടിരിക്കട്ടെ. ഇവളിലെ


ചെറു സുഗന്തം  ഈ രാത്രിയില്‍ എനിക്കുമിന്നൊരു ഹരമാവുകയും തീരട്ടെ ,,,


ഒരു രാവുമാത്രമേ ഇവളെന്റെ കൂടെയുണ്ടാവൂ പിന്നീട് ഇവൾ ക്ഷീണിത യാവും ഈ

കെല്‍പ്പില്ലാത്തകൊച്ചുസുന്ദരി പക്ഷെ ഈ നിറമാര്‍ന്ന  ഓര്മ തുടിപ്പുകള്‍ ആണിന്ന്നെറെസ്നേഹാമൃതവും    ജീവാമൃതവും