Translate

Friday, November 18, 2011

കനല്‍



 
വ  ളര്‍ത്തുമകന്‍ അശ്രഫ് എന്നഅക്കുവിന്റെയ്  ചോദ്യങ്ങള്‍ക്ക് പകുതി


കേട്ടും കേള്കാതെയും ഉത്തരം നല്‍കി പിന്നിലെ  കാര്‍ സീറ്റി ലേക്ക്    ഒന്നുകൂടി 



ചാരിയിരുന്നു,  രണ്ടു ദിവസത്തെ  വിമാനത്തിനുള്ളിലെ  തന്റഇടുങ്ങിയ   



വാസം ശരീരമാകെഒന്നു  ലചിരുന്നൂ   നീണ്ടു നിവര്ന്നുള്ള ഒരു കിടപ്പ്



തനിക്കാവശ്യമാണെ ന്നു ശരീരം നിരന്തരം എന്നെ  ഓര്മ



പെടുത്തിക്കൊണ്ടിരുന്നു കൂടാതെ പുറത്തു നിന്ന് അടിച്ചു കയറുന്ന  ഇളം കാറ്റ്



എന്റെ മിഴികളേ ഉറ ക്കത്തിന്റെയ് മാസ്മരിക വലയത്തിലേക്ക് തള്ളി



യിടുന്നത്  പോലെ ,മയക്കം കണ്ണുകളില്‍  തഴുകുബോഴും  . പലവിധ ചിന്തകള്‍


മനസിനെ മഥിച്ചുക്കൊണ്ടിരുന്നു.  മനസിനെ നിയന്ത്രി ക്കാന്‍ നന്നേ പാടുപെട്ടു  ,




ഇപ്പോഴുള്ള ഈ വരവ് ഒറ്റയ്ക്ക് വരേണ്ടിയി യിരുന്നില്ലെന്ന് മനസ് മന്ദ്രിച്ചു,

,
        ചേച്ചിയമ്മേ  ,ഒന്ന് പുറത്തേക്ക് നോക്കിയേ,

അക്കു വിന്റെ ചോദ്യം കേട്ട്    മുഖത്തേക്ക്   പാറിവ  ന്ന അ നുസരണയില്ലാത്ത 

മുടികളേ മാ ടിയൊതുക്കി ഒന്ന്ക്കൂടി  നിവര്‍ന്നിരുന്നു  ,കണ്ണുകള്‍ 



ഇറുക്കിയടിച്ചു കിടക്കാനാണ് തന്റെ താപ്ലര്യമെന്നു വിളിച്ചു പറയാന്‍ തോന്നി



.ത ന്റെ വരവിന്റെ ഉദേശം അവനെയും അറിയിച്ചിരുന്നില്ല നശി


ച്ചുപോകുന്ന നാഥനില്ല കളരിയായ   വക്കീലാ പ്പീസിന്റെ നേടും തൂണെ ങ്കിലും



ഒരു  ഓര്മ യ്ക്കിരിക്കട്ടെയ് എന്നുകരുതി  അധികാരത്തിനുള്ള വടംവലികള്‍


 മത്സരവും ഒഴിവാക്കണമെന്നും മനസ്സില്‍ ക്കരുതിയി റങ്ങി പുറപെട്ടു 


,അവനെന്തോ ചോദിച്ചത്തിനു മറുപടിയെന്നവണ്ണം  അതിനിടെ അവനോടു,

   
 ഓ!കുട്ടി  മനോഹരമായിരിക്കുന്നു എന്നുത്തരവും   നല്‍കി,
          ,,
          കാലത്തിന്റെ  മാറ്റങ്ങള്‍ നോക്കിക്കണ്ടു ,-നല്ല ക്കാര്യം -ഇടിഞ്ഞു


വീഴാറായ മലകളെ അവിടവിടേ  കരിങ്കല്‍  ഭിത്തികളാല്‍ ഉറപ്പിച്ചു



നിര്‍ത്തിയിരിക്കുന്നു ,കാലങ്ങള്ക്കുമുന്പ് വയനാടെന്‍ ചുരം ഇറങ്ങുന്നത്ല്


ദുഷ്ക്കരമായിരുന്നു ,ആകെയുണ്ടായിരുന്ന ചുവന്ന നിറത്തിലുള്ളതും പച്ച



നിറത്തില് മുള്ള ബസുകള്‍ യഥാ ക്രമം സര്ക്കാര് ബസ് ,പ്രൈവറ്റ് ബസ്



എന്നിങ്ങനെ ത്തരംതിരിച്ചിരുന്നു .അന്നത്തെ ഡ്രൈവര് സാറിന്റെ  വളയം


തിരിക്കല്‍ കാണുമ്പോള്‍ സക ല ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു




പേടിച്ചരണ്ടിരുന്നിട്ടുണ്ട്,ഇ ന്നെന്റെയ് കുട്ടിയുടെ വളരെ ലാഘവത്തോട് ക്കൂടി 



യുള്ള  പാട്ടിന്റെ താള ക്രമത്തിനനുസരിച്ചു   ശകടത്തിനെ നിയന്ത്രിക്കുന്ന



വളയങ്ങലുമായുള്ള കൈകളുടെയ് ചലനം കാണാന്‍ നല്ല  കൌതുകം തോന്നി .


,മണിക്കൂറുകള്‍ ഏറെ കഴിഞ്ഞില്ലകുന്നിന്‍ നെറുകയിലുള്ളഞങ്ങളുടെ


നാട്ടിലെത്തി   .

                        "
ഒന്ന് ആപീസില്‍ കയറിയിട്ട് പോകാം"


അവന്‍ മൊഴിഞ്ഞു പ്രതീക്ഷികാതെയുള്ള എന്നിലെ വരവ് നിയമ


പാലക്ന്മാരായ കുട്ടികളുടെ മനസ്സില്‍ പരിഭ്രാന്തി സൃഷ്ട്ടിചിരിക്ക്ണം ,ഇടയ്ക്കിടെ


അവരുടെ ആവര്‍ത്തിച്ചുള്ള ഫോണ്‍ വിളികളില്‍ നിന്നും അതു ഞാന്‍


മനസിലായിരുന്നു .ഇനി ആരെങ്കിലും  അവകാശികളായി വന്നെങ്കിലോ ,


ഒഴിച്ചിട്ടു പോയ   സ്ഥാനമാന ങ്ങള്‍ മക്കള്‍  അപഹരിചാലോ എന്നുള്ള മനുഷ്യ


സഹജമായ ഭയം .,ഒന്നേ നോക്കിയുള്ളൂ ആളൊഴിഞ്ഞ കറങ്ങുന്ന കസേര



എന്നേ നോക്കി കൊഞ്ഞലം കുത്തി ,,കൈയില്ലുള്ളത് വിട്ടു  വലിയ നേട്ടങ്ങള്‍


മാനങ്ങള്‍ കൊയ്യാന്‍ പോയ നിനക്കെന്തുസംഭവിച്ചു  എന്ന്



ചോദിക്കുന്നത് പോലെ,,വൈകുന്നേരങ്ങളില്‍ :


       :വായിനി കുറച്ചു റസ്റ്റ്‌ എടുക്കാം 


    ""കണവന്റെയ് കൈയും പിടിച്ച നമുക്ക് പുറത്തേക്ക് പോകാം ,


എന്ന് പറഞ്ഞിരുന്ന നാളുകള്‍ മനസിനെ നൊമ്പരപ്പെടുത്തി  ഏറെ നേരം



നില്‍ക്കാനായില്ല ,,നാളെ വീണ്ടും കാണണമെന്നുള്ള  വാഗ്ദാനവും നല്‍കി


പഴയവീട്ടിലെക്കുള്ള    ചവിട്ടി പടികള്‍ ചാടിയിറങ്ങി   ,തുരുബിച്ച ഗേറ്റ്  കടകട


ശബ്ദതോടെയ്  പതുക്കെ തുറന്നു,തന്റെ   കൈകളാലേ വെള്ളംകോരി   നട്ടു



നനച്ച   ചെമ്പക   മരം  ഒട്ടുമാവ് എല്ലാം ഒട്ടും താലോലിക്കാതെ  തന്നേയ് വലിയ


മരങ്ങളായി തണല്‍ മരം പോലെ മുറ്റത്തിന് ചുറ്റിനും അലങ്കാരമായി വളര്‍ന്നത്‌


ക്കണ്ടാപ്പോള്‍ മനസൊന്നു കുളിര്‍ത്തു ,,എന്നേ കണ്ട ആഹ്ലാധതിമര്‍പ്പില്‍ തീരെ 


പരിഭ്രമമിലാതേത്തന്നെ  എന്നേ നോക്കി  അവര്‍ തല യോന്നാട്ടിയോ  ?? ,


മനുഷ്യരില്‍ ഇല്ലാത്ത  സ്നേഹം കൂടുതല്‍ഇ വയക്കുതന്നേ  ,മനസിലോര്‍ത്തു


ഉമ്മരപടിയിലേക്ക് കാലെടുത്തുവെയ്ക്കവേയ്

,

 നാണം കുണുങ്ങിയായ അക്കുവിന്റെയ്   പ്രിയതമയും മക്കളും ഓടിയെത്തി


സ്വീകരിച്ചിരുത്തി. പ്രിയതമയുടെ ഒക്കത്ത് പറ്റിചെര്‍ന്നിരുന്നുക്കൊണ്ട് ചുമന്ന


ചുണ്ടുള്ള കൊച്ചു സുന്ദരി അമ്മയുടെ ചെവിയിലെന്തോ അടക്കം പറഞ്ഞു

               

 "ഉമ്മ ഇതു സാലി ചേചി യാ ,,???,

 
,അവള്‍ പറയുന്നത് കേട്ട് കുഞ്ഞും എന്നെ അങ്ങനെ വിളിക്കാനായി ശീലിചെന്ന്

തോന്നി



                                ആണല്ലോ വാവേ


അവള്‍ ക്കൂടി ചേര്‍ത്തു ,ഞാന്‍ നീട്ടിയ മുട്ടായി മടിച്ചു  മടിച്ചവള്‍



കൈവശമാക്കി എന്നിട്ടവള്‍ അമ്മയുടെ ഒക്ക്ത്തു  നിന്നിരങ്ങിയോടി ഒരിടത്തു



ഇരിപ്പുറപ്പിച്ചു.ഞാന്‍ കൊടുത്ത   പൊതികള്‍ ആ കുഞ്ഞുവിരലാല്‍



ഓരോന്ന്നായി അഴിക്കാന്‍ തുടങ്ങി ,മക്കളുടെ കുട്ടിക്കാലം അതെന്നെ



ഓര്‍മപ്പെടുത്തി

         

"ചേച്ചിയമ്മയുടെ മുറിഇന്നലെ മുതല്‍ ഇവള്‍  വൃത്തിയാ യാക്കുകയായിരുന്നു


-അക്കു  .

       
,

എന്ന്നാല്‍



ഞാന്‍ മുറിയിലിരിക്കാം

                     

 അങ്ങോട്ടേയ്ക്ക് ഞാന്‍     നടന്നു .




മുറികളി ലേക് കയറിയ എന്റെ കരളൊന്നു പിടഞ്ഞു. ഞാന്‍   ,പഴയതുപോലെ



ഒരുക്കിയിടാറുള്ള അതെ രീതിയില്‍  മുറികള്‍ അലങ്കരിച്ചു വെച്ചിരിക്കുന്നു


,


എന്റെ  നിയട്ന്ത്രണം നഷ്ട്ടപെട്ടു , അവര്‍ 



തന്ന മധുര പാനീയങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയോ ??വയ്യ  ഒരുനിമിഷം 


എനിക്കിവിടെ ഒറ്റയ്ക്ക് തങ്ങാന്‍ വയ്യ , അവരെയുംവിളിച്ചു നാളെ മടക്ക 



ടിക്കെറ്റ്നേരെത്തെ പോയി ത രപെടുത്തനമെന്ന   ദൃഡ നിശ്ചയ ത്തോടെ   



അടുത്തുള്ള സഹോദരിയുടെ വീട്ടിലേക്കു  യാത്ര യായി ,

Friday, November 11, 2011

അവള്‍





അവള്‍ പാവമായിരുന്നു ഒത്തിരി മോഹങ്ങളും സ്വപ്നങ്ങളും ഉള്ളവള്‍    അവള്‍ക്കവനേ ജീവനായിരുന്നു.അവള്‍ അവനായി മാറിയതും അവന്റെ ഇഷ്ടങ്ങളെ ത ന്റെ ഇഷ്ട്ടങ്ങളായി അവള്‍ തിരുത്തിയെഴുതിയതും അവനറിഞ്ഞില്ല അവന്റെ ഇഷ്ട്ടങ്ങളുമായി അവള്‍ എങ്ങനെ ഇണങ്ങി ജീവിചെന്നുമവന്‍ മറന്നു , അവനെന്നും അവന്റെയ്തായ ലോകത്തില്‍ ജീവിച്ചു അവള്‍ ശ്രന്ധിക്ക പെടെണ്ടവള്‍ എങ്കിലും അവന്റെ ധിക്കാരം ,അവനവളേ നിരാകരിച്ചു. എല്ലാം അവളുടെ കടമയില്‍ ‍ പെട്ടതെന്നവന്‍തെറ്റിദ്ധരിച്ചു ,വീണ്ടുമവള്‍ അവളുടെ സങ്കലപ്പ പുരുഷന് വേണ്ടതൊക്കെ അവനില്‍ കെട്ടി വെക്കാന്‍ ശ്രമിച്ചു പക്ഷെ .ചേര്‍ത്ത് വെച്ചതോക്കേ അടര്നടര്‍ന്നു നിലം പതിക്കുന്നത്  നിരാശയോടെത്ത്ഖ്‌അന്നേ  വള്‍ നോക്കി നിന്നു,എന്നിട്ടവന്‍ മറുത്തൊരു ചോദ്യം


 "" ഞാന്‍ ഞാനാണ് ,ഞാന്‍ നീയല്ല നിന്റെ സങ്കല്‍പ്പമല്ല എനിക്ക് നീയാകാന്‍ കഴിയില്ല ,എന്നേ വെറുതേ വിട്ടേക്കൂ,

     അവള്‍ നിശബ്ദയായി അവളുടെ കണ്ണില്‍ നിന്ന് കുടുകുടെ കണ്ണുനീര്‍ നിലത്തേക്കു അടര്‍ന്നു വീന്നു,,അവളോ അടങ്ങിയിരുന്നില്ല അവളുടെ മോഹങ്ങ ക്കവള്‍ വര്‍ണങ്ങള്‍ നല്‍കി ,തൊങ്ങല്‍ പിടിപ്പിച്ചു ആകാശത്തിലേക്ക് അതും കൈയെത്താത്ത ഉയരങ്ങളിലെക്കവയെ പറ ത്തി ,അവള്‍ക്കുവെറും സ്വപ്നങ്ങളായി  നഷ്ട്ടപെട്ടതോക്കേ വീണ്ടെടുത്തു ഇ ന്ന വള്‍ സന്തോഷവതിയാണ് പക്ഷേ , അവന്റെ ധാഷ്ട്ട്യം അവന്റെ ദുഷ്ട്ടചിന്ത അതല്ലേ അവള്‍ ക്കണ്ട അവനിലെ പുരുഷന്‍

Thursday, November 10, 2011

നെരിപോട്

      വെറും പത്തു ദിവസത്തെ അവധിക്കു അച്ഛന്റെ കൂടെ വയനാട്ടിലുള്ള  ഞങ്ങളുടെ  തോട്ടത്തിലേക്ക് ,പോകാന്‍ ഞങ്ങള്‍  കുട്ടികള്‍ക്ക് തിടുക്കമാണ്  എട്ടു പേരില്‍ രണ്ടു പേര്‍ക്ക് മാത്രമേ  അച്ഛന്‍ വരുമ്പോള്‍ കൂടെ  തോട്ടത്തിലേക്ക്  പോകാന്‍ അനുവാദമു ണ്ടായിരുന്നുള്ളൂ . അന്ന് അതില്  ചെറിയ  ക്കുട്ടി യായ തിനാലും ,, അച്ഛനു എല്ലാവരെയും കൂടി നോക്കാന്‍ ബുന്ധിമുട്ടായതിനാലും  ഒന്ന് വഴക്ക് പറഞ്ഞാല്‍ രണ്ടാമത്   അമ്മയെ  കാണാന്‍ വാശി പിടിച്ചു കരയുന്നതുമായ  ഈ എന്നേ അതില്‍ നിന്നെല്ലാം  ഒഴിവ്വാക്കിയിരുന്നു എന്നിരുന്നാലും ഒരിക്കല്‍  ഞാനും  ആ  ഊഴം   ഒപ്പിച്ചെടുത്തു, ഞാന്‍  കരയില്ല എന്ന് ആണയിട്ടു പറഞ്ഞുസമ്മതിപ്പിച്ചു.  കൂടെ പോകാന്‍ നേരം കുഞ്ഞുങ്ങളായ ഞാനും ജെഷ്ട്ടത്തിയും വിജയ ശ്രീ ലാളിതരായി  അച്ഛന്റെ കൂടെ  അഞ്ചാറു കൊച്ചുടുപ്പും കൈകളില്‍ തിരുകി  പിടിച്ചു യാത്രയാവും     ,ബാക്കി ആറുപേര്   അമ്മയുടെ അടുത്തു സന്തോഷത്തോടെ പറ്റിച്ചേര്‍ന്നു നില്‍ക്കും .  കാരണം അവരുടെ അവകാശങ്ങളാ വും മിക്കവാറും ഞാന്‍ നേടിയെടുക്കുക .എന്തിനും വാശി പിടിച്ചു കരയുന്നാ എന്നോടൊപ്പമായിരുന്നു   അമ്മ . അതവര്‍ക്ക് നീരസമുണ്ടാക്കിയി രുന്നു അതുക്കൊണ്ട്  ഈ നാശം എവിടെയും പോകുന്നത് അവര്‍ക്ക് വളരെ ഇഷ്ട്ടമുള്ള വിഷയമായിരുന്നുതാനും  ,
                       അവര്‍ക്ക്എന്ന് വെച്ചാല്‍ എന്റെ പിതാമഹന്മാര്‍ക്ക്   വയനാടൊരു ദുഫായിത്തന്നെ യാണ് ,പ്രതീക്ഷകള്‍  കരുപിടിപ്പിക്കാനുള്ള  നാട് , കൂടാതെ എട്ടു പെണ്മക്കള്‍ വളര്‍ന്നു വരുന്ന  കാര്യം അവരെ ഏറെ അലട്ടിയിരുന്നിരിക്കണം. അവര്‍ തമ്മില്‍ അകന്നു കഴിയേണ്ട   അവസ്ഥ    ..അമ്മയുടെ സര്‍ക്കാര്‍  ജോലിയും      കൂടാതെ നിരന്തരം ഉടമസ്ഥ ന്റെ  മേല്‍നോട്ടം  വേണ്ട അച്ഛന്റെ കൃഷിപണികളും  അച്ഛനും കുറേ ദിവസങ്ങള്‍തോട്ടത്തില്‍ നിന്നും  മാറിനില്‍ക്കാനും  സാധിക്കുമാ യിരുന്നില്ല.അച്ഛന്റെജോലിയും അതിനൊരു തടസമായിരുന്നു
മറ്റൊന്ന്  പോകാനിറങ്ങിയാലോ  അമ്മയുടെ കരച്ചില്‍   പിന്നെ അച്ഛന്റെ പൊന്നമ്മേ എന്നുള്ള    നീട്ടി വിളി  ആരും കാണാതെ അച്ഛന്റെ അമ്മയോടുള്ള റൊമാന്‍സ്  ,,( ഒളിച്ചു പതുങ്ങി അമ്മയ്ക്കുള്ള ഉമ്മാഭിഷേ കം ),), ഇത് കണ്ടാല്‍ തോന്നുംഅച്ഛന്‍   ദുഫായിലേക്കോ മറ്റോ ആണ് യാത്രയെന്ന്നു ,   ശരിയാണ്   പാവപ്പെട്ടഅവരുടെ പോന്നു വിളയിക്കുന്ന പാടാമായിരുന്നു വയനാട്
       
                   അന്ന് വയനാട്ടില്‍ ,കാടിനുള്ളില്‍ ഒറ്റ പ്പെ ട്ട ഞങ്ങളുടെ  വീട് തോട്ടത്തിനുള്ളില്‍ പകല്‍ പോലും  കൂറ്റകൂരിരുട്ടു  ,അന്ന് വെയിലൊന്ന് എത്തി നോ ക്കണമെങ്കില്‍ പന്ത്രണ്ടുമണി കഴിയണം ,മരം കോച്ചുന്ന  തണുപ്പും അവിടെ ചെന്നാല്‍ ,മിക്കപോഴും കൂട്ടിനു  ആദിവാസി സമുദായത്തിലെ കുറേ ജോലിക്കാര്‍ ,അച്ഛനെ തോട്ടപണിയില്‍ സഹായിക്കുന്നവര്‍,    ഞ്ങ്ങളുടെ  കൂടെ കളിക്കാന്‍ അവരുടെ   കുട്ടികള്‍,,രാമുവും കോമുവും കേളുവും ആക്കിയും മുക്കിയും ഒക്കെയുണ്ടാവും  ,രാത്രി ആയാല്‍  അവരോടി അവരുടെ  വീടുകളില്‍  അഭയം പ്രാപിക്കും  , രാത്രി ഞ ഞങ്ങള്‍ക്ക്   കൂട്ട് ആക്കിയുടെ യും മുക്കിയുടെയും അമ്മയും അച്ഛനും  ഉണ്ടാവും .  വൈകുന്നേരങ്ങളില്‍ . പറമ്പിലെ ജോലി കഴിഞ്ഞാല്‍ പിന്നെ സഹായിയെയും   കൂട്ടി  അച്ഛനും  ഒരു കറക്കമുണ്ടാവും,അത് ചന്തയില്‍ പോയി പിറ്റേ  ദിവസത്തേക്കുള്ള   സാധ്നങ്ങള്‍   വാങ്ങാനാവും ചിലപ്പോള്‍ ശിക്കാരിനാവും ..കൂട്ടുകാരേ ക്കൂടേ കിട്ടിയാല്‍ പിന്നെ അച്ഛന്‍ ഞങ്ങളെ മറന്നിട്ട് ണ്ടാവും, ഞങ്ങള്‍ രണ്ടു കുട്ടികള്‍ പേടിച്ചു വിറച്ചു അച്ഛന്‍ വരുന്നതും കണ്ണും നട്ടു അവരുടെ കൂടെ വീട്ടിലും. മഴ പെയ്യുന്ന രാത്രികള്‍ ,കൂമന്റെയ് മൂളല്‍  കുറുക്കന്റെയ്   ഓരിയിടല്‍ ,അഞ്ചു വയസുകാരി യായ ഞാന്‍  പേടിച്ചു  വിറച്ചു പത്തു വയസുക്കാരി ചേച്ചി യോട്  പറ്റി ചേര്‍ന്ന് കിടക്കും. കണ്ണ് തുറന്നാല്‍ കൂറ്റകൂരിരുട്ടു അവിടെ  മങ്ങിയ റാന്തല്‍  വിളക്കിന്റെ വെളിച്ചത്തില്‍ കാറ്റിലാടുന്ന നിഴലുകള്‍ എന്നേ പേടിപ്പെടുത്തും   ഞാന്പ്പോഴാവും അമ്മയെ ചോദിച്ചു കരയുക ,എന്റെസഹോദരിയുടെ  സ്നേഹമപ്പോള്‍   ഞാനറിയും  അവള്‍ എന്നേനെനെഞ്ചോട് അടുക്കി  പിടിക്കും ,,കഥകള്‍ പറഞ്ഞു തരും ,വീട്ടില്‍ ചെന്ന് അച്ഛന്റെ  താമസിച്ചു വരുന്ന  കാര്യം അമ്മയോട് പറഞ്ഞുകൊടുക്കണം എന്ന്  പറയും,,അച്ഛന്‍ വന്നാല്‍ പിന്നേ മക്കളേ എന്ന് വിളിചു  ഓമനിക്കുംചേര്‍ത്ത് കിടത്തും  പിറ്റേന്ന് വനേരം വെ ളുത്താല്‍   ഞങ്ങള്‍അച്ഛന്റെ  പുറകാലെ  ഓടി നടന്നു പേരമരത്തിലും മാവിലും കയറിയിറങ്ങും,കളിക്കാനും കോമുവും രാമുവും ,അവരുടെ  അമ്പും വില്ലും കൊണ്ട് പ്രകടന  ങ്ങള്‍  പക്ഷികളെ എറിഞ്ഞു വീഴ്ത്തുന്നത് ഞങ്ങള്‍ നോക്കി നില്‍ക്കും ,അവര്‍ പറിച്ചു തരുന്ന  കൊട്ടിപഴം തൊണ്ടോടു ക്കൂടിയ   (ചുമന്ന മധുരമുള്ള ഒരു കായ,)അത് വയറു നിറച്ചു തിന്നും കാട്ടിലെ ചിലയിനം  പഴങ്ങള്‍ ,കറുത്ത ഒരു തരം കൊച്ചു പഴങ്ങള്‍വേറെയും ഇതെല്ലാം  ഓര്‍മകളില്‍ നിന്നും പെറുക്കി കൂട്ടുക യാണ് ഞാനിപ്പോള്‍  ,മാധുര്യമാര്‍ന്ന  എന്റെ ബാല്യം അവിടെ പങ്കിട്ട  നാളുകള്‍ ,,മറക്കാന്‍   കഴിയാത്തവിധം എന്റെ മനസിന്റെ കോണില്‍ ഞാന്‍  സൂക്ഷിച്ചു വെച്ചിരിക്കുന്നു

                           
      കാലങ്ങള്‍ ഏറെ കഴിഞ്ഞു ഞാനെന്റെയ് പ ഴയ ഭവന  മിരുന്ന സ്ഥലം  സന്ദര്‍ശിച്ചു  കൂട്ടുകാരായ കൊമുവിന്റെയ് ആക്കിയുടെയും  മുക്കിയുമോക്കേയുണ്ടായിരുന്ന   വീട് .അവിടെ സാമാന്യം നിലയിലുള്ള മാളിക   വീട് ഉയര്‍ന്നു  വന്നിട്ടുണ്ട്   ,അവരെല്ലാം   മുത്തഛൻ മാരായി   അവരുടെ  മക്കളേയും മരുമക്കളെയും ഞാന്‍അവിടെ  കണ്ടു .അവിടെ ഡോക്ടര് മാരുണ്ട്  ബിരുദാനന്തര  ബിരുദം നേടിയവരുണ്ട്     റാങ്കു കിട്ടിയവരുണ്ട്     എനിക്കും സന്തോഷമായി അവെരെന്നേ കൈപിടിച്ച് വരാന്തയില്‍ കയറ്റിഇരുത്തി   പലഹാരം വിളമ്പി.  അപ്പോഴുമെന്റെയ് മനസ്സില്‍ ആ പഴുത്ത കൊട്ടപഴവും  പുല്‍ തൈലത്തിന്റെയ്   ഗന്ധവും  കരിന്തിരി   രി കത്തുന്ന റാന്തല്‍ വിളക്കും അത്നടുത്തെരിയുന്ന കുന്തിരിക്കമിട്ട നേരിപോടിന്റെയ്  മണവും  നിറഞ്ഞു നിന്നു     .   ആ      ഓര്‍മ്മകള്‍  ആണെന്കിപ്പോള്‍ ക്കൂട്ട് ,കോടികള്‍   മുടക്കി പണി തീര്‍ത്ത മനോഹര സൌധം ഇന്നെനിക്ക് വേണ്ട   ,,  കാറ്റില്‍ ചെറുതായി ഇളകിയാടുന്ന    മങ്ങിയ വെളിച്ചമുള്ള    റാന്തല്‍ വിളക്കും  മണ്‍ ചു മരുകളുള്ള എന്റെ പഴയ കൊച്ചു വീടും അതിലുപരി എന്റെ സ്നേഹനിധികളായ  അച്ഛനുമമ്മയും   ,,എനിക്ക് തിരിച്ചു കിട്ടിയി രുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാ ശിച്ചു  പോകുന്നുനന്ദി കൂട്ടുകാരെ
,,സ്വന്തം കാത്തു