Tuesday, March 25, 2014

പ്രകൃതിയിലെ വിരുതന്‍ പെരുന്തച്ചന്‍

അനിമൽ എഞ്ചിനിയർ-- ബീവെർസ്

കണ്ടാല്‍എലിയപോലെഎങ്കിലോ ,കഴിവിൽ  മികച്ചവൻ  ആരാണിവന്‍ എന്നല്ലേ യിപ്പോൾ ചിന്തിക്കുന്നത് ?എങ്കിൽ  സംശയം വേണ്ട ഇവന്‍ തന്നെ  കരണ്ട്തി ന്നു ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലിയവന്‍ ,മിടുക്കൻ, ബുദ്ധി ശാലി വടക്കേ   അമേരിക്കയിലെ ബീവറുകള്‍ (beaver).- പ്രകൃതിയിലെ മൃഗ എന്‍ജിനീയര്‍ കാനഡയുടെ ദേശീയ മൃഗം. ആള് ചില്ലറ കാരനൊന്നുമല്ല  എന്നിപ്പോൾ തോന്നുന്നില്ലേ  ?

പുഴകളിൽ ,അണകെട്ടി അതില്‍   സുഖമായി കഴിയാൻവീടുണ്ടാക്കി ജീവിക്കുന്ന ഒരുതരം നീർനായ അല്ലെങ്കിൽ ജലത്തിൽ ജീവിക്കുന്ന അണ്ണാനെ പോലെ തോന്നിപ്പിക്കുന്ന   ബീവറുക ൾ  .ആണ്‍ പെണ്‍ ബീവറുകൾ   ക്കണ്ട് മുട്ടി   സ ഖ്യത സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ വീടുണ്ടാക്കേണ്ട  ചിന്തയിലേക്ക് കടക്കും അതിനു മുന്നോടിയായി  മ രത്തടികളും  മണ്ണും ചുള്ളിക്കമ്പുകളും ശേഖ രിക്കാനുള്ള ശ്രമം  തുടങ്ങും

 ..സ്വയം അണക്കെട്ടുണ്ടാക്കിയതിനു ശേഷം അതില്‍ വീടു പണിയുന്ന ജീവി വിഭാഗമാണ് ബീവറുകള്‍ . അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ ഭാഗം തിരഞ്ഞെടുത്ത് ഒരു കുളം പോലെയാകുന്നു. ഈ കുളത്തിലാണ് വീടുപണിയുക . മരത്തടികളും ചുള്ളിക്കമ്പുകളും ചെളിയും കൂട്ടിയോജിപ്പിച്ച്, മൂര്‍ച്ചയുള്ള പല്ലുകള്‍ ആയുധമാക്കിയാണ് ഇവര്‍ വീട് പണിയുന്നത്.സാധാരണ ഗതിയിൽ വലിയ മരത്തിനടുത്തുള്ള സ്ഥലങ്ങളാണു വീട് പണിയുന്നതിനായി ഇവര്‍ തിരഞ്ഞെടുക്കുന്നത്. വിചാരിച്ച സ്ഥാനത്ത് തന്നെ മരം വീഴാന്‍ പാകത്തില്‍ ബീവര്‍ മരത്തിന്റെ അടിഭാഗം ആദ്യം കരണ്ടു തുടങ്ങും. പിന്നീട്, വീഴുന്ന മരം വലിച്ചു കൊണ്ടു വന്ന് പുഴയുടെ ഒഴുക്ക് തടയുന്നു. കൂടുതല്‍ മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ചു ശക്തമാക്കിയതിനു ശേഷം, ഇതുപോലെ തന്നെ വെള്ളത്തില്‍ ഇലകളും കൊമ്പുകളും ചെളിയും ഉപയോഗിച്ച്പിന്നീടു  വീട് പണി ആരംഭിക്കുന്നു..
ഒരു ബീവർ  വീടു പണിയാന്‍ ബീവറിന് പ്രത്യേക ആയുധങ്ങ ളൊന്നും   തന്നേ  വേണ്ട. മുന്നറ്റത്ത് മുകളിലും താഴെയുമായി കാണുന്ന രണ്ട് ജോഡി ഉളി  പല്ലുകളാണയുധം.നദിക്കരയില്‍ നിന്ന് വലിയ അകലമില്ലാതെ  ക്കാണുന്ന മരങ്ങള്‍ ഉളിപോലെയുള്ള പല്ല് ക്കൊണ്ട് നദിയുടെ കുറുകെ ലക്ഷ്യമാക്കി കാര്‍ന്നു  എടുത്തു നദിയുടെ കുറുകെകെയിലേക്ക് അതി വിദഗ്ധ മായി തള്ളിയിടും.  ഇനി കുറച്ചകലെ നിന്നും ആണെങ്കില്‍ പോലും  മുറിച്ചിട്ട മരങ്ങള്‍ നദിയില്‍  തന്നെ ഒഴുക്കി കൊണ്ടുവന്നാണ് അണകെട്ടി തുടങ്ങുക . വീട് പ  ണിയുമ്പോള്‍ ഒഴുക്കുകുറഞ്ഞ ഭാഗവും വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന സ്ഥലവുമാവും  കണ്ടെത്തുക  ഒഴുകുന്ന നദിയിലെ വെള്ളം തടഞ്ഞുനിര്‍ത്തി ഒരു   അണക്കെട്ടുനിർമിക്കുന്നു നദിയിലെ ഒഴുക്കിന്റെ ശക്തിക്കനുസരിച്ചു ഒരേ നദിയില്‍ തന്നെ ചെറുതും വലുതുമായ പല അണകള്‍ ഇവര്നിര്‍മ്മിക്കാറുണ്ട്. അണയിലെ സ്വന്തം മാളത്തിലേക്കുള്ള വഴി ജലത്തിനടിയില്‍ നിന്നായിരിക്കും നിര്‍മ്മിക്കുക.

ബീവറിന് കഴിയാനുള്ള അറ ജലനിരപ്പിന് മുകളിലാണ്. അതിനകത്ത് തന്നെ ശരീരത്തിലെ നനവ്‌ മാറ്റാനുള്ള ഒരു മുറിയും കുടുംബമായി കഴിയാനുള്ള മറ്റൊരു മുറിയും ഉണ്ടാകും.മഞ്ഞുകാലത്ത് പോലും ജലം ഉറഞ്ഞ് എെസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുബോൾ തന്നെ ഒരുക്കാറുണ്ട്‌ . മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ സം രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള വിദ്യയും അവർ മുൻകൂട്ടി കണ്ടാണ്‌ വീട് നിര്മാണം തുടുങ്ങുക  . കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിനു ബീവർ തികച്ചും യോഗ്യൻ തന്നെയാണ്. ബീവര്‍ നിര്‍മ്മിച്ച ഏതെങ്കിലും അണക്കെട്ട് നമ്മള്‍ പൊളിച്ചു നീക്കിയാല്‍ പിറ്റേ ദിവസം തന്നെ ബീവര്‍ പുതിയ അണക്കെട്ട് നിര്‍മ്മിചിരിക്കും ! അതിനാല്‍ ആദ്യം ഇവറ്റകളെ തുരത്തിയ ശേഷമാണ് സാധാരണ ബീവര്‍ ഡാം പൊളിക്കാറ്.
ഏറ്റവും വലിപ്പമുള്ള ബീവര്‍ ഡാം കാനഡയിലെ വടക്കന്‍ ആല്‍ബെര്‍ട്ടഎന്നസ്ഥ ലത്തുള്ള , ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക് ആയ വുഡ്ല്‍ ബഫലോ നാഷണല്‍ പാര്‍ക്കില്‍  ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗവേഷകനായ ജീന്‍ തയി   ആണ് ഇതിന്റെ സ്ഥാനവും വലിപ്പവും കണ്ടുപിടിച്ചത്. 850 m ആണ് ഇതിന്റെ നീളം! (സാധാരണ ബീവര്‍ ഡാമുകള്‍ക്ക് 10 മുതല്‍ 100 മീറ്റര്‍ വരെ നീളമേ കാണൂ) എന്ന ഏറ്റവും രസകരമായ വസ്തുത, മറ്റൊന്ന് ഇതിന്റെ നിര്‍മ്മാണം 1970 കളിലാണ് ആരംഭിച്ചത് എന്നതാണ്.അനേകം തലമുറ ബീവറുകള്‍ പണിയെടുത്താണ് ഡാം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്എന്നോർക്കുക .
ഇതിനടുത്ത് മറ്റു രണ്ടു ഡാമുകള്‍ കൂടി ബീവറുകള്‍ പണിയുന്നുണ്ട്. 10 വര്‍ഷത്തിനകം ഇവ മൂന്നുഎണ്ണവും  വലിയൊരു ബീവര്‍ ഡാം ആയി മാറുമെന്നു കരുതാം
ചുരുക്കി പറഞ്ഞാല്‍  ഇവരൊക്കെ തന്നെയല്ലേ നമ്മളുടെ മുന്‍ഗാമികളായ  വിദഗ്ദ്ധന്‍ മാര്‍ ---എങ്ങനെയുണ്ട്  ,ബീവര്‍ എന്ജിനിയർമാരുടെ  കരവിരുത്