Friday, March 1, 2013

ഉറക്കച്ചടവ്


വേഗം ത്തന്നെ വീട്ടിലെത്തണം . തിരക്കുപിടിച്ച് വണ്ടിയിട്ട സ്ഥലത്തേക്ക്  നടന്നു അവിടെ തൊട്ടരികില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി    മുടി അഴിച്ചിട്ട ഒരു പതിനെട്ടു വയസുകാരി പെണ്‍കുട്ടി ,അവൾക്ക് എന്നോട് എന്തോ പറയണമെന്നുണ്ട് .അവളെ വിട്ടുപോകാന്‍ മനസ് അനുവദിച്ചില്ല എന്താണ് കുഞ്ഞേ ?എന്ന് ഞാൻ നിര്‍ബന്ധത്തിനു വഴങ്ങി എന്നൊടവളാ കഥ പറഞ്ഞു .അവളെ വഞ്ചിച്ചു വിവാഹം കഴിച്ച ഒരു മധ്യ വയസ്ക്കന്റെ കഥ ,,പിന്നെയും അവള്‍ തുടര്‍ന്നൂ

 ചേച്ചി അയാള്‍എന്നേ ചതിക്കുക യായിരുന്നൂ. അയാള്‍ക്ക് അവളെക്കാൾ വളരെയേറെ   പ്രായം ചെന്ന മക്കള്‍ വരെ ഉണ്ടത്രേ അതവൾ ഇപ്പോഴാണ്   ഉണ്ടെന്നു ള്ളതും അവള്‍ അറിഞ്ഞത ത്രേ


ചേച്ചി  ,എന്റെയച്ചനും കൂടി കൂട്ടുനിന്നാണ് ആ വിവാഹം നടത്തിതന്നത്എന്നും

കൊടും ചതിയല്ലേ യത് ?മനസ് വേദനിച്ചു

  എന്തോ അവളെ സഹായിക്കാമെന്നു ഞാൻ  തീരുമാനിച്ചു ,എന്തെങ്കിലും ചെയ്യണം അവളെ ഈ അവസ്ഥ യില്‍  നിന്ന് രക്ഷിച്ചെ മതിയാവൂ  മനസ്സില്‍ കരുതി അവള്‍ തന്ന അഡ്രെസ്സ് ഞാന്‍ വാങ്ങിച്ചു ബാഗില്‍തിരുകി . വീട്ടില്‍ വന്നു ഭര്‍ത്താവിനെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു
.
നിനക്ക് വേറെ പണിയൊന്നുമില്ലേ ?

.എന്റെ  ദുഃഖം ക്കണ്ട അദേഹം എന്നോട്  നമുക്ക്  സഹായിക്കാം എന്നു വാക്ക് തന്നു


നീയവള്  തന്ന അഡ്രെസ്സ്ഏതായാലും  ഒന്ന് വായിച്ചേ,വക്കീലായ അദേഹത്തിന്   കാര്യങ്ങളുടെ  നൂലാമാലകള്‍ കൈകാര്യം ചെയ്ത നല്ല പരിചയമുണ്ട് ..

  അഡ്രസ്  തുറന്നു വായിക്കാന്‍ ഒരുങ്ങിയ  ഞാന്‍ നിന്ന  നില്‍പ്പില്‍  ത്തന്നെ പിന്നാക്കം മറിഞ്ഞു


.ഈശ്വര , എന്തായിത്  ??  ---------
-------------------------------
-------------------
കണ്ണുകളില്‍ ഇരുട്ട് കയറി ,ദേഷ്യത്തോ ടെയും അതിലേറെ സങ്കടത്തോടെയും  മുരണ്ടു ക്കൊണ്ട് തിരിഞ്ഞു കിടന്നു
 ദുഃഖം മനസില്‍ തളം  കെട്ടി കിടക്കുന്നൂ .ഒന്ന് പെയ്തു ഒഴിഞ്ഞിരുന്നെങ്കില്‍  ഉറക്കെ കരഞ്ഞു. ഒന്നുമുഖം കഴുകണം എണീക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല തന്നെ ആരോ വരിഞ്ഞു മുറുക്കിയിരിക്കുന്നൂ എന്റെ മേലെയുള്ളഅ ദേഹത്തിന്റെ കരങ്ങളെ പതുക്കെ ഞാനെടുത്തു മാറ്റി വെക്കാന്‍  ശ്രമിച്ചു   പാവം ഇനി അദേഹത്തെശല്യപെടുത്തെണ്ട
എന്ത് ??

അദേഹം തന്നെ  അല്ലെ ഇദേഹം?ഞാന്‍ സ്വപ്നത്തില്‍ കണ്ട അതേ  മുഖം

 എന്റെ കൈകള്‍  പതുക്കെ അദേഹത്തിന്റെ കാല്‍കളെ ലക്ഷ്യമാക്കി നീങ്ങി ആ കാല്‍ തൊട്ടു    നെഞ്ചോട്‌ ചേര്‍ത്തു വന്ദിച്ചു ,ഇനി ഞാന്‍ ഉച്ചയ്ക്ക് ഉറങ്ങുകയെ  ഇല്ലെന്നു ദൃഡ നിശ്ചയം എടുത്തു ക്കൊണ്ട് മുഖം കഴുകാനായി ബാത്ത് റൂമിലേക്ക്‌ കയറി   -

--ഇ ങ്ങനെയും അനുഭവകഥകള്‍
ഉണ്ടാവമല്ലേ  ,സ്വപ്നം കണ്ടാല്‍ പോലും വേദനിക്കുന്ന മനസല്ലേ ഓരോസ്ത്രീക്കും ഉള്ളത് ,,ഒരു വേള ചിന്തിക്കൂ,,നിങ്ങളുടെ ഭാര്യമാർ എത്രത്തോളം നിങ്ങളെ സ്നേഹിക്കുന്നൂ