Sunday, November 24, 2013

നിറം മങ്ങിയ നിദ്ര


നിദ്ര   സ്വല്പ നേരത്തേക്ക്  
ഞാനറിയാത്തഏതോ   ലോകത്തേക്ക്  
എന്നേ ക്കൂട്ടി  കൊണ്ടുപോയി അവിടെ ഞാനും
 എന്റെ സ്വപ്നങ്ങളും  
  ഉയര്‍ന്നു പൊങ്ങി താണുപറന്നു .
ഒരുനിമിഷം അ അവളെന്നെ 
ഒരു ദാക്ഷീന്യവുമില്ലാതെ  എന്റെ യാഥാര്‍ത്ഥ്യ
 ലോകത്തേക്ക് വലിച്ചെറിഞ്ഞു
അരുതേ--ചെയ്യരുതേ "

എന്ന് പലതവണ യാചിക്കാനോരുങ്ങിയ
എന്റെ വാക്കുകള്‍ തൊണ്ടയില്‍ 
കുരുങ്ങിയെങ്കിലും ആ  വാക്കുകള്‍
 അശരീരിയായി അതവന്റെ ചെവികള്‍ 
പതിക്കണമേയെന്നു   ഞാന്‍ വൃഥാ മോഹിച്ചു  
. ആ ബലമുള്ള കൈകളില്‍ ഞാന്‍ ചെന്നെത്തെണമേയെന്നു  
 എന്ന് മനമുരുകി പ്രാര്‍ഥിച്ചു .പക്ഷെ ആ  ഏറിന്റെ 
  ആഘാതത്തില്‍ ഞാനൊന്നു ഞെട്ടി  യു ണര്‍ന്നു.
അപ്പോഴെനിക്ക്   ഈ  രാവും പകലും
 അന്യ  മായിക്കഴിഞ്ഞി രുന്നു  അവനുംഇനി
  ഞാനറിയാതെ എതോലോകത്തിലാവുമോ ?
 ഇല്ല. ആവാന്‍ വഴിയില്ല ഇപ്പോഴെന്നേ
അവനറിയും കാരണം ഞാനില്ലാത്ത ഒരു 
ലോകമവനിനിയുണ്ടാവില്ല അതെനിക്ക് ഉറപ്പാണ്

Friday, September 6, 2013

വിജയം

മനസങ്ങനെ കടിഞാണില്ലാത്ത കുതിരയെ പോ ലെ ,കാലുകള്‍ തളരാതെ കുതിച്ചോടി ചാടികടന്ന് മറിഞ്ഞു വീഴാതെ വഴിയുടെ അന്ത്യത്തില്‍ തടസങ്ങള്‍ മറി ക്കടന്നു കിതപ്പ് അകറ്റി വന്നിടത്ത്  തന്നെ തിരിച്ചെത്തണം


ലയത്തിലെ  പുല്‍ തുബില്‍ ഒന്ന് കടിച്ചു ,ക്ഷീണമകറ്റി ഊര്‍ജം വീണ്ടെടുത്തു ലക്ഷ്യത്തിലെത്തിയെ മതിയാവൂ അതാണ്‌ ഞങ്ങ ളുടെ ജന്മം .അവിടെ തോല്‍വിക്ക്  സ്ഥാനമില്ല .ജന്മ്ദോഷമെന്നു പറയാന്‍ ഞങ്ങള്‍ക്കാകില്ല  അതാണ്‌വിജയമെന്ന ഞങ്ങളുടെ കുതിപ്പ്   

Wednesday, June 26, 2013

മോഹ സാ ഫല്ല്യം

  ചരിത്രം ഉറങ്ങുന്നവഴിയിലൂടെ   

      

സർവകലാശാലയിൽ ഐചിക വിഷയം ചരിത്രം (ഹിസ്റ്ററി )തിരഞ്ഞെടുത്തപ്പോഴും അന്ന് ജീവിച്ചിരുന്ന മഹാന്മാരെ കുറിച്ച് പഠിച്ചപ്പോഴും  അവർ വളര്ന്ന നാടും പ്രവര്ത്തന  മേഖലകളും എനിക്ക് കാണാൻ കഴിയുമെന്നു യാതൊരു സങ്കല്പ്പങ്ങളും അന്നെനിക്കുണ്ടായിരുന്നില്ല  കൂടുതൽ അറിയാൻ മോഹിചിട്ടുണ്ട് , ഈ നാട്ടിൽ  വന്നു ചേർന്നപ്പോൾ മുതൽ ആദ്യം അവിടെയാണ് പോകണമെന്ന്  ഞാൻ തീരുമാനിച്ചതു കാരണം അത്രക്കാണ്ട് എന്റെ മനസിനെ എബി സ്വാധീനിച്ചിരുന്നു  ഇനി കുറച്ചു ചരിത്രം നോക്കാം 

    അമേരിക്കയിലെ   പതിനാറാമത്തെ  പ്രസിഡന്റ്ആയിരുന്നു 

                  അബ്രഹാം ലിങ്കൺ


പദവി

മാർച്ച് 4, 1861 – ഏപ്രിൽ 15, 1865


രാഷ്ട്രീയകക്ഷി വിഗ് (1832-1854), റിപ്പബ്ലിക്കൻ (1854-1864), നാഷണൽ യൂണിയൻ (1864-1865)

ജീവിതപങ്കാളി മേരി ടോഡ് ലിങ്കൺ
മക്കൾ റോബർട്ട് ടോഡ് ലിങ്കൺ, എഡ്വേർഡ് ബേക്കർ ലിങ്കൺ, വില്ലി ലിങ്കൺ, ടാഡ് ലിങ്കൺ


At the end of this hallway is seen the figure of Lincoln standing over a table, pen in hand, weighing his options in releasing the Emancipation Proclamation. Arrayed along the walls behind him are a dozen different printed versions as they were eventually presented around the country
ചരിത്രം അതേപടി
ആരാധകരെ സ്വീകരിക്കാൻ നിൽക്കുന്നപോലെ ലിങ്കണും  കുടുംബവും 

കവാട വാതിൽക്കൽ അവരെ  കണ്കുളിര്ക്കെ നോക്കിക്കണ്ട്‌ അകത്തേക്ക് .ചരിത്രം ഉറങ്ങുന്നവഴികളിലൂടെ പണ്ട് പഠിച്ചതു മനസിൽ ഓര്മിചെടുത്തുക്കൊണ്ട് ഓരോ പടവുകളും ആകാംഷയോടെ ഞാൻനടന്നു കയറി  മറ്റൊന്നും എന്റെ ചിന്തയിലുണ്ടായിരുന്നില്ല  
സ്പ്രിംഗ് ഫീൽഡ് ലിങ്കൺ മ്യൂസിയത്തിലൂടെ വീണ്ടും മുന്നോട്ടു 
Back yard of Lincolns home 
മ്യൂസിയം ഏറെ കാണാനുണ്ടായിരുന്നു അവിടെ മാത്രം കണ്ടാൽ പോര അദേഹം താമസിച്ചിരുന്ന വീട് അത് കാണാൻ തിടുക്കമായിരാവിലെ മുതൽ ആളുകളുടെ വരവിനെ ഗൈഡ് നിയന്ത്രിക്കുന്നുണ്ടായിരുന്നു  ഞങ്ങളും അവരിലൊരാളായിമാറി  ,ഇന്നും അവിടെ ഖന നങ്ങൾ നടക്കുന്നുണ്ടായിരുന്നു ശാസ്ത്രഞ്ജന്മാർ  പലതും കണ്ടു പിടിക്കാനുള്ള വ്യാഗ്രതയിലായിരുന്നു അവരുടെ അടുത്തേക്ക്‌ ചെന്ന് ചരിത്രം അധ്യാപികയാണ് ഞാനെന്നു പറഞ്ഞപ്പോൾ അവർ ഓരോന്നും കാണിച്ചു തന്നു അവിടെ അധിക നേരം നില്ക്കാൻ ആയില്ല ഇനിയും പകുതിപോലും കണ്ടു കഴിഞ്ഞിട്ടില്ല 
ഇപ്പോഴും ആ  ചുറ്റുവട്ടം കുഴിക്കലും വസ്തുക്കള്‍ കണ്ടെടുക്കുകയും ചയ്യുന്നു 
റീ ആക്ടിംഗ് അവരുടെ മെയിഡ്


ടൌണ്‍ പ്ലാനിംഗ് 
 16-ആം പ്രസിഡന്റായിരുന്നു  അബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു അബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു
.അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ    പ്രസിഡന്റായിരുന്നു ലിങ്കൺ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
abraham Lincolns bed
kting അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.
1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്,നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ.

ജനനം  


abraham lincolns tomb 

1809 ഫെബ്രുവരി 12ന്‌ അമേരിക്കയിലെ കെന്റക്കിയില്‍ ഹോഡ്‌ജന്‍ വില്ല എന്ന സ്‌ഥലത്താണ്‌ എബ്രഹാം ലിങ്കണ്‍ ജനിച്ചത്‌. ദരിദ്രരും വിദ്യാഹീനരുമായ തോമസ്‌ ലിങ്കണ്‍, നാന്‍സി ഹാങ്ക്‌സ് ദമ്പതികളുടെ മകനായി. കുടിലില്‍ നിന്ന്‌ കൊട്ടാരത്തിലേക്ക്‌ എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഒരു ഒറ്റമുറിയുള്ള മരക്കുടിലിലായിരുന്നു അമേരിക്കയുടെ ചരിത്രത്തിലെ aഏറ്റവും മഹാനായ പ്രസിഡന്റായിത്തീര്‍ന്ന എബ്രഹാം ലിങ്കണ്‍ പിറന്നുവീണത്‌. സാമ്പത്തിക പരാധീനതകള്‍ കാരണം അവര്‍ നൂറുകിലോമീറ്റര്‍ അകലെയുള്ള ഇന്ത്യാനയിലേക്കു താമസം മാറ്റി. ചെറുപ്പത്തിലെ ആഹാരത്തിനുള്ള വകയുണ്ടാക്കാനായി അച്‌ഛനോടൊപ്പം കൃഷിപ്പണിയില്‍ സഹായിയായി ചേര്‍ന്ന എബ്രഹാമിന്‌ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അമ്മ നാന്‍സിയാണ്‌ എബ്രഹാമിനെ എഴുത്തും വായനയും പഠിപ്പിച്ചത്‌. ഈസോപ്പുകഥകള്‍ പോലുള്ള സന്മാര്‍ഗ കഥകള്‍ അവര്എബ്രഹാമിനുപറഞ്ഞുകൊടുക്കുമായിരുന്നു. ചെറുപ്പത്തിലേ ശീലമാക്കിയ  വായന അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച പിതാവ്‌ ഇല്ലിനോയിയിലേക്കു താമസം മാറ്റി.

പ്രവര്‍ത്തന മേഖല 

വഞ്ചിയില്‍ ചരക്കുകള്‍ കയറ്റി ആയിരത്തി നാനൂറോളം മൈല്‍ തുഴഞ്ഞ്‌ ന്യൂ ഓര്‍ലിയന്‍സില്‍ എത്തിക്കുന്ന ഒരു ജോലി സ്വീകരിച്ച ലിങ്കണ്‍ കെന്റക്കിയില്‍ തന്നെ തുടര്‍ന്നു. ഇക്കാലത്ത്‌ ന്യൂ ഓര്‍ലിയന്‍സില്‍വെച്ച്‌ കാണാനിടയായ അടിമച്ചന്ത അദ്ദേഹത്തിന്റെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. അടിമത്തത്തിനെതിരേ പൊരുതാനുള്ള ഉറച്ച തീരുമാനവുമായാണ്‌ അദ്ദേഹം അവിടുന്ന്‌ മടങ്ങിയത്‌. ഗുസ്‌തിക്കാരനായും കച്ചവടക്കാരനായും പോസ്‌റ്റുമാനായുമൊക്കെ ജോലിചെയ്‌ത എബ്രഹാം തന്റെ പ്രവര്‍ത്തനമേഖലകളിലെല്ലാം കാണിച്ച ആത്മാര്‍ത്ഥതമൂലം പതുക്കെ ജനശ്രദ്ധ നേടാന്‍ തുടങ്ങി.1832-ല്‍ രാഷ്‌ട്രീയത്തിലിറങ്ങിയ എബ്രഹാം ലിങ്കണ്‍ ഇലിനോയ്‌ സംസ്‌ഥാനത്തെ ജനപ്രതിനിധിസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത്‌ സ്വയം നിയമപഠനം തുടര്‍ന്ന്‌ 1837-ല്‍ അഭിഭാഷകനായി. പുതുതായി രൂപവത്‌ക്കരിക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത എബ്രഹാം ലിങ്കണ്‍ 1860-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. ലിങ്കണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1861 മാര്‍ച്ച്‌ 4ന്‌ എബ്രഹാം ലിങ്കണ്‍ ഐക്യനാടുകളുടെ പ്രസിഡന്റായി സ്‌ഥാനമേറ്റു. ഏറെ താമസിയാതെ 1861 ഫെബ്രുവരി യില്‍ ഏഴു തെക്കന്‍ സംസ്‌ഥാനങ്ങള്‍ സ്വയം വിഘടിച്ചുപോയി കോണ്‍ഫെഡറേറ്റ്‌ സ്‌റ്റേറ്റ്‌സ് ഓഫ്‌ അമേരിക്ക എന്ന പേരില്‍ രാജ്യം പ്രഖ്യാപിച്ചു. അവിടെ അടിമസമ്പ്രദായത്തിന്‌ നിയമ സാധുത നല്‍കി.ഈ നടപടി അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു കാരണമായി. വിഘടിത സംസ്‌ഥാനങ്ങളെ വീണ്ടും യൂണിയനില്‍ ചേര്‍ക്കുന്നതിനുള്ള യുദ്ധത്തിന്‌ ലിങ്കണ്‍ സമര്‍ത്ഥമായ നേതൃത്വം നല്‍കി. 1865 ഏപ്രില്‍ 9ന്‌ കോണ്‍ഫെഡറേഷന്‍ സൈന്യം കീഴടങ്ങി. വിഘടിത സംസ്‌ഥാനങ്ങളെ യൂണിയനില്‍ ലയിപ്പിച്ചു.യുദ്ധാനന്തരം അമേരിക്കയില്‍ അടിമത്തം അവസാനിച്ചു. 1865-ല്‍ അടിമത്തം അവസാനിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി നിലവില്‍ വന്നു. അതേ വര്‍ഷം തന്നെ ലിങ്കണ്‍ വീണ്ടും യു.എസ്‌. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1865 ഏപ്രില്‍ 14-ന്‌ വാഷിംഗ്‌ടണിലെ ഒരു തിയേറ്ററില്‍ ഔവര്‍ അമേരിക്കന്‍ കസിന്‍ എന്ന നാടകം കണ്ടുകൊണ്ടിരിക്കെ തെക്കന്‍പക്ഷപാതിയായ ജോണ്‍ വില്‍ക്കിസ്‌ ബൂത്ത്‌ എന്ന നടന്‍ ലിങ്കനുനേരെ വെടിയുതിര്‍ത്തു. ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌! അമേരിക്കക്കാരെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ പിറ്റേന്ന്‌ രാവിലെ

ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.
with a demonstrator


കുട്ടിക്കാലംsalem  village entrance

1809 ഫെബ്രുവരി 12 -ന്‌ കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായാണ്‌ അബ്രഹാം ലിങ്കൺ ജനിച്ചത്.അപ്പലേഷിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. വിർജീനിയയിൽ ജനിച്ച ലിങ്കണിന്റെ മാതാപിതാക്കൾ ഇടത്തരം കർഷകകുടുംബത്തിലെ അംഗങ്ങളായിരുന്നു.അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന അബ്രഹാം ലിങ്കൺ 1780-കളുടെ ആദ്യപാദത്തിൽ വിർജീനിയയിലെ റോക്കിങ്ങ്ഹാം കൗണ്ടിയിൽ നിന്നും കെന്റക്കിയിലേക്ക് കുടിയേറി.തോമസ്, സാറ എന്നു പേരായ രണ്ടു സഹോദരങ്ങളായിരുന്നു ലിങ്കണ്‌.പ്രായത്തിൽ ലിങ്കണേക്കാൾ ഇളയതായിരുന്ന തോമസ് 1812 ലും 2 വർഷം മൂത്ത സഹോദരി സാറ 1828-ലും മരണമടയുകയുണ്ടായി.1816-ൽ ഒരു കോടതി വ്യവഹാരത്തിൽ വസ്തുപ്രമാണത്തിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ലിങ്കൺ കുടുംബത്തിന്‌ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിനുമേലുള്ള അവകാശം നഷ്ടമായി. അതോടെ തന്റെ കുടുംബത്തെ ഇൻഡ്യാന സംസ്ഥാനത്തെ സ്പെൻസർ കൗണ്ടിയിലേക്ക് പറിച്ചുനടേണ്ടി വന്നു തോമസ് ലിങ്കണ്‌.1818 ഒക്ടോബർ അഞ്ചാം തിയതി, അബ്രഹാം ലിങ്കണിന്റെ ഒൻപതാം വയസ്സിൽ അമ്മ നാൻസി പശുവിൽ പാലിൽ നിന്നുള്ള വിഷബാധയേറ്റ് മരണമടഞ്ഞു.അതേവർഷം തന്നെ പിതാവ് തോമസ് , കെന്റക്കിയിലെ എലിസബത്ത് ടൗണിൽ നിന്നുള്ള വിധവയായ സാലി ബുഷ് ജോൺസ്റ്റണെ വിവാഹം കഴിച്ചു.1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22-ആം വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽ ,നദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവർത്തിച്ചു.


neighborhood
horse cart
neighborhood of lincoln's home 
Lincolns second shop
iside of the home in neighborhood 
cattle shed (manjor)
well water 
പരാജയം വിജയത്തിലേക്കുള്ള ചവിട്ടു പടിയാനെന്നു തെളിയിച്ച ജനനായകന്‍ 

ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച, പ്രഗല് ഭനും പ്രശസ്തനുമായ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവചരിത്രം നോക്കിയാല്‍ അത് തോല്‌വിയുടെ ചരിത്രമാണെന്നു തോന്നിപ്പോകും. തോല്‌വികളുടെ ഒരു പരമ്പര അതില്‍ കാണാം. ഏതൊക്കെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചോ അതിലെല്ലാം തോല്ക്കുകയായിരുന്നു. ഏതൊക്കെ ബിസിനസ്സുകള്‍ തുടങ്ങിയോ, അതൊക്കെ പൊട്ടിപ്പൊളിയുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ, അതായത് ലിങ്കന് 26 വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ പ്രിയ പത്‌നിയെ മരണം തട്ടിയെടുത്തു. നമുക്ക് 
തോല്‌വിയെന്നു തോന്നിയ ആ സംഭവങ്ങളെല്ലാം എബ്രഹാം ലിങ്കന് തോല്‌വികളായിരുന്നില്ല, പാഠങ്ങളായിരുന്നു. അങ്ങനെ പാഠങ്ങള്‍ പഠിച്ച് ഒടുവില്‍ 52-ാമത്തെ വയസ്സില്‍ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
water collecting barrel 


on e  of  th e home in the village


കേവലം നാലര വര്‍ഷം മാത്രമേ പ്രസിഡന്റായി ഭരിക്കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അതികായന്മാരായ പല ഭരണാധിപന്മാര്‍ക്കും സംഭവിച്ചത് എബ്രഹാം ലിങ്കണും സംഭവിച്ചു. ആസൂത്രിതമായി അദ്ദേഹം കൊലചെയ്യപ്പെട്ടു. എന്നാല്‍ ഈ കുറഞ്ഞ കാലയളവില്‍ അമേരിക്കന്‍ ചരിത്രം മാറ്റിയെഴുതപ്പെട്ടു. അമേരിക്കന്‍ ജനതയുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് പുതിയ നിയമങ്ങളില്‍ക്കൂടി സമഗ്രമായ മാറ്റം വരുത്തുകയുണ്ടായി. അതിന്റെ ഭാഗമായാണ് അന്നുവരെ അമേരിക്കയുടെ ശാപമായി നിലനിന്നിരുന്ന അടിമത്തം എന്നെന്നേക്കുമായി വലിച്ചെറിയപ്പെട്ടത്. പല പ്രാവശ്യം തോറ്റതുകൊണ്ട് ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് എബ്രഹാം ലിങ്കണ്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അത് അമേരിക്കന്‍ ജനതയുടെ നിര്‍ഭാഗ്യമാകുമായിരുന്നു. അടിമത്തം മുതലായ ദുഷിച്ച സാമൂഹിക സമ്പ്രദായങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരുന്നു


.ഇന്നനുഭവിക്കുന്ന എല്ലാ നന്മയ്ക്കും കാരണ  ഭൂതനായ ആ മഹാന്റെ  പാദ സ്പര്‍ശനം എ റ്റ്കിടന്ന    മ  ണ്ണില്‍ കാലുക്കുത്തിയപ്പോള്‍ഞാന്‍ എന്നെ ത്തന്നെ ഒരു നിമിഷം മറക്കുകയായിരുന്നു,അന്നുണ്ടായിരുന്ന വീടുകള്‍ അദേഹ  ത്തിനോടുള്ള  ബഹുമാന സൂചകമായി അതുപോലെ ത്തന്നെ നില 
ത്തിപോന്നത് ക്കണ്ടപ്പോള്‍ കൂടുതല്‍  ആഹ്ലാദമായി   


പ്രസിഡന്ആകുന്നതിനു മുന്പ് ഒരു സാധാരണ കാരന്റെ ജീവിതം നയിച്ച്‌ പോന്നആ സ്ഥലവും മണ്ണും ഞാൻ കണ്കുളിര്ക്കെ ക്കണ്ടു . വിശാലമായ   ഒറ്റ മുറിയില്‍ ത്തന്നെ കിടപ്പ് മുറി ഭക്ഷണ കഴിക്കാനുള്ള മേശ ,സിറ്റിംഗ് ഏരിയ മുതലായ എല്ലാം വളരെ മനോഹര മായി അന്നത്തെ പോലെ ത്തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു ഇന്ന് കാണുന്ന പോലെ  മുറികളൊ ന്നും പ്രത്യേകം  പ്രത്യേകമായി വേർതിരിചിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു മറ്റൊരു  സവിശേഷത 
,ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറം  പഴക്കമുള്ള ആ സംസ്കാര ത്തിലേക്ക്ഞാനും  ഒന്ന് കൂടി ഊര്‍ന്നിറങ്ങി  ,

         രാവിലെ കാണിനിറങ്ങിയ ഞങ്ങൾക്ക് സമയം പോയതറിഞ്ഞില്ല പോകാൻ നേരമായി ആറുമണി വരെ മാത്രം സന്ദർശകർക്ക് അനുവാദം ഉള്ലെന്നരിഞ്ഞു മനസൊന്നു കാളി അവിടെ നിന്നും  വിടപറയാൻ തോന്നിയില്ല മനസിനകത്തിരുന്നൊരു നേരിയ വിങ്ങൽ    തീര്ച്ചയായും ഞാൻ വീണ്ടും വരുമെന്ന  ചിന്തയോടെ തിരിഞ്ഞു നോക്കി ക്കൊണ്ട് ആ പൊലിഞ്ഞു പോയ  മാഹാത്മാവിനെ   മനസിൽ ധ്യാനിച്ചുക്കൊണ്ട് ഞാൻ മനസില്ലാമനസോടെ തൽകാലത്തേക്ക് പതുക്കെ അവിടെ നിന്നും പിന് വാങ്ങി  . സത്യവനായ എബി യുടെ ജീവിതം പകര്‍ത്താടിയ   ആ നല്ല നാടിനോടുള്ള   സന്തോഷ സൂചകമായി എന്റെ കണ്ണില്‍  നിന്നുംഅപ്പോൾ  രണ്ടു തുള്ളി കണ്ണീര്‍ ആപുണ്യ ഭൂമിയില്  മണ്ണില്  പൊടിഞ്ഞു  വീണു വെ ന്നെനി ക്കിപ്പോഴും ഉറപ്പുണ്ട് 
എന്‍ ,ബീ --------(എത്ര തിരക്ക് പിടിച്ച ജീവിതത്തിലും    എന്റെ  ആഗ്രഹമനുസരിച്ചു   അവധി എടുത്തു എന്റെകൂടെ വന്ന  മകനായ ഡോക്ടര്‍ ജോര്‍ജു തോമസ്‌ എം ,ഡീ ,കാപിറ്റല്‍ ബിൽഡി ങ്ങ് ഫീല്‍ഡ്  ഉദ്യോഗസ്ഥർ  ആയ  സഹോദരിപുത്രി നിഷ ആന്‍ഡ്‌ ബൈജു വിനോടും എന്റെഅളവറ്റ  കൃതാര്‍ത്ഥ ഇതോടൊപ്പംഞാന്‍   അറിയിച്ചുകൊള്ളുന്നൂ 
കടപ്പാട് :ലിങ്കന്‍ മ്യൂസിയം 

Thursday, June 6, 2013

കടമകള്‍ മനപൂര്‍വംവിസ്മരിക്കപെടുന്ന ഇവര്‍ അധ്യാപകരോ

?ഇന്ന് അധ്യാപക ജോലി തിരഞ്ഞെടുക്കുന്നത് പലരും ഒരു ഉപജീവനമാര്ഗം മാ ത്രമായിട്ടാണ് ക രുതി പോരുന്നത് . ഈ ഉദ്യോഗത്തില്‍ എത്രത്തോളംഅവര്‍ ആത്മാര്‍ത്തത , നീതി പുലര്‍ത്തുന്നുണ്ടോ എന്നെ നിക്ക് സംശയമുണ്ട് .സമൂഹത്തിലെ നില യും വിലയുമുള്ള ജോലികളാണ് ഡോക്ടര്‍ ,പോലീസ് അധ്യാപകര്‍ എനീ മൂന്ന് വിഭാഗത്തില്‍ പ്പെടുന്ന ഉദ്യോഗസ്ഥ വളരെ ആത്മാര്‍ഥതയോട് ക്കൂടിയ ജോലിയുംഇത് തന്നെയാണ് പക്ഷെ ..ഈ മൂന്നു ജോലിയിലും ഒന്ന് പിഴച്ചാല്‍ ഇല്ലാതെ ഒന്ന് പോവുന്നത് നിരപരാധികളായ കുറച്ചു മനുഷ്യ ജീവിതങ്ങള്‍

'ഏകദേശം പത്തു പതിനാറു വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന സംഭവം എനിക്കൊര്മവരുന്നൂ .ഒരിക്കല്‍ ഒന്‍പതാം ക്ലാസ് കഴിഞ്ഞു വൈ കുന്നേരം വേദനയോടെ മകന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാനിന്നലെതേ തു പോലെയൊ ന്നു ഓ ര്‍ത്തുപോയി .മകന്റെ സഹ പാടി യായിരുന്നു വിനു ഈ ജീവിത നാടകത്തിലെ കഥാ ത ന്തു . ഇന്നലെ ആ കൂട്ടുകാരന്‍ മകനെ ഫോണില്‍ വളരെ ക്കാലങ്ങള്‍ക്ക് ശേഷം വിളിച്ചു കുറേ സംസാരിച്ചു വെന്നും പറഞ്ഞു അവന്‍ ഇന്ന്ഒരു നല്ല തിരക്കുള്ള ഒരു ഡോക്ടര്‍ ആണെന്നും ക്കൂടി അറിഞ്ഞപ്പോള്‍എന്റെ സന്തോഷം ഇരട്ടിച്ചു എന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പി ന്നിലേക്ക്‌ പാഞ്ഞു
, മറ്റൊന്നുമല്ല അവരുടെ സ്കൂളിലെ ഒര ധ്യാപിക യുടെ മാനസികോല്ലാസം ആയിരുന്നു ആ കുരുന്നു മനസിന്റെ ഹൃദയത്തില്‍ തീയായി കത്തിയെരിഞ്ഞതു അതാരും കാ ണാതെ മകന്റ്തോളില്‍ മുഖമമ ര്‍ത്തി വിനു പൊട്ടികരഞ്ഞ സംഭവം അന്ന് എന്നേ കുറച്ചൊന്നുമല്ല നോവിപ്പിച്ചത് .എല്ലാ രക്ഷിതാക്ക ള്‍ക്കും അവനവന്റെ മക്കളെ നല്ല സ്കൂളില്‍ വിട്ടു പഠി പ്പിക്കണ മെന്നു മോഹമുണ്ടാവും വലിയ പണമൊന്നും മില്ലെങ്കിലും ,ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഗുമസ്തനായ വിനുവിന്റെ . അച്ഛനും തിരഞ്ഞെടുത്തു ഒരു നല്ല സ്കൂള്‍ ,മറ്റുള്ള കുട്ടികളെ പോലെ അധ്യാപകര്‍ പറയുന്ന തസുസരിച്ചു നോട്ടു പുസ്തകങ്ങള്‍ എ പ്പോഴും വാങ്ങിക്കാന്‍എല്ലാവര്ക്കും തരപെട്ടെന്നു വരില്ല അതിനു അവന്റെ അമ്മ ,ഒരു വഴി കണ്ടെത്തി പഴയ നോട്ടു പുസ്ത്കത്തിന്റെ താളുകള്‍ അടുക്കി കെട്ടി ചേര്‍ത്തു വെച്ച് പുസ്തകങ്ങളു ണ്ടാക്കി മകന് കൊടുത്തു വിട്ടു ആ നോട്ടു ബൂക്കിന് ഭംഗി പോരായെന്നുള്ള ഒറ്റ കാരണം പറഞ്ഞു മറ്റു കുട്ടികളുടെ ടെ മുന്നില്‍ വെച്ച് ഈ അദ്ധ്യാപിക പക്ഷി പറക്കും പോലെഉ പുസ്തകം വലിച്ചെറിഞ്ഞത് ,പഠിക്കാന്‍ മോശമില്ലാത്ത കുട്ടിയായത് കൊണ്ട് മറ്റു വലിയ വീട്ടിലെ കുട്ടികള്‍ അവനെ അധിക്ഷേ പിക്കാനും മറന്നില്ല ഈ അച്ചനായഗുമസ്ഥ ന്റെ ബോസിന്റെ മകനും അതെ ക്ലാസില്‍ പഠിക്കുന്നുണ്ടായിരുന്നു അവനടക്കം പലരുംഅന്ന് ആര്‍ത്ത്തു ചിരിച്ചത്രേ ,ആ കുട്ടിയുടെ മാനസിക നിലയെ ക്കുറിചു ആ അദ്ധ്യാപിക അന്ന് ചിന്തിട്ടുണ്ടാവില്ല ഇത് മാനസിക പീഡനത്തില്‍ പ്പെട്ടവയില്‍ പ്പെ ട്ടവയാനി തെന്നു,ആര്‍ക്കുമറിയാം ഈ വേര്‍തിരിച്ചുള്ള കുട്ടികളോടുള്ള ചില അധ്യാപകരുടെ സമീപനം സ്വല്‍പ്പം താഴെ ക്കിട ടയിലുള്ള കുട്ടികളെ വേര്‍തിരിചു കാണുക ,അവരെ പൊക്കി നടക്കുകഇതൊന്നും ,ചെയ്യില്ലയെന്നു പലരും പറയുമെങ്കിലും എന്റെ പഠന കാലം തൊട്ടേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള അനുഭവങ്ങള്‍ എനിക്ക് വിസ്മരിക്കാതെ വയ്യ.ഞാനും സന്യാസിനികള്‍ നടത്തുന്ന കോണ്‍വെന്റ് സ്കൂളിലായിരുന്നു എന്റെ പഠന കാലവും ,ചില നല്ല ചിട്ടകള്‍ അവരിലുണ്ടെങ്കിലും ഈ വേര്‍തിരിച്ചു തിരയല് ദൈവവേല ക്കായി ഇറങ്ങിത്തിരിച്ച അധ്യാപകരിലും ഞാൻ ദര്ശി ചിട്ടുണ്ട് .എല്ലാവരും അങ്ങനെയാണെന്ന് ഞാന്‍ പറയുകയില്ല ചില നല്ല അധ്യാപികമാര്‍ എ ന്നും മനസില്‍ എനിക്ക് നിധിയാണ്‌,ഒരു അദ്ധ്യാപിക ആയിരുന്ന എന്റെ അമ്മയുടെ വില ,അറിയുന്നതും ഞാനിപ്പോള്‍ തന്നെയാണ് ,ഒരിക്കല്‍ അമ്മയുടെ ഒരു സ്ടുടെന്റ്റ്‌ ആ അമ്മയുടെ മകള്‍ ആന്നെന്നു കേട്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ കേ ട്ടപ്പോള്‍ എന്റെ കണ്ണ് നിറ ഞ്ഞു പോയി അതും ഒരധ്യാപിക , എന്റെ അധ്യാപക ജീവിത ത്തിലും ഞാന്‍ നൂറു ശതമാനം കൂറ് പുലര്‍ത്തിയിട്ടുണ്ട്

എങ്ങനെയൊക്കെ കുട്ടികളെ കൈകാര്യം ചെയ്യണമൊഎന്നതു മിക്ക അധ്യപകര്ക്കും അക്ഞാതമാണ് വിദ്യാലയപരിപാടികളുടെ സുഗമമായ നടത്തിപ്പിന് അച്ചടക്കം അത്യാവശ്യമാണ്. ക്രൂരമായ അച്ചടക്ക നടപടിക്കു വേണ്ടിഎന്ത് ക്രൂരമായ ശിക്ഷകളും സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ല .സ്കൂളിൽ ലഭിക്കുന്ന അച്ചടക്കബോധം പിൽക്കാലജീവിതത്തിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു.

 വിദ്യാർഥികളുടെ അച്ചടക്കബോധം ഏറിയ പങ്കും അധ്യാപകന്റെ വ്യക്തിമാഹാത്മ്യം, വിദ്യാലയപരിതഃസ്ഥിതികളുടെ പര്യാപ്തത മുതലായവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് സഹായകങ്ങളായ രണ്ടു മാർഗങ്ങളാണ് സമ്മാനവും (reward) ശിക്ഷയും (punishment). പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും നല്ലതു ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പെരുമാറ്റവിധം. എന്നാൽ ഈ മാനസികനിലവാരത്തിലെത്താൻ വിദ്യാർഥിക്കെളുപ്പമല്ല. അതിന് സഹായിക്കുകയാണ് അധ്യാപകന്റെ ധർമം. അതുകൊണ്ട് സമ്മാനവും ശിക്ഷയും വളരെ വിവേകപൂർവമായി മാത്രമേ വിദ്യാലയങ്ങളിൽ പ്രയോഗിക്കുവാൻ പാടുള്ളു കുട്ടികളെകഠിനമായി ശിക്ഷിക്കുന്നതിനോട് ഞാന്‍ തീരെ യോജിക്കുന്നില്ല യാതൊരു വിധമായ ശിക്ഷാപരിപാടികളും കൂടാതെ ബോധനവും വിദ്യാലയഭരണവും നടത്തുകയെന്നതായിരിക്കണം അധ്യാപകന്റെ ലക്ഷ്യം. എങ്കിലും ശിക്ഷാനടപടികൾ സ്വീകരിക്കേണ്ട സന്ദർഭങ്ങൾ ആകസ്മികമായി വന്നുചേരാതിരിക്കുകയില്ല. വിദ്യാലയങ്ങളിൽ സാധാരണ പ്രയോഗിക്കാറുളള ലഘുശിക്ഷകളാണ് താക്കീത്, പരിഹാസം, ഭർത്സനം, മാർക്കുകുറയ്ക്കൽ, ശിക്ഷാപാഠം (imposition), പിഴ ആദിയായവ. സന്ദർഭാനുസരണമുള്ള താക്കീത് ഒട്ടൊക്കെ ഇതിനെ സഹായിക്കുന്നതാണ്. കുട്ടികളുടെ ആത്മാഭിമാനത്തിന് ക്ഷതം പറ്റുന്ന പരിഹാസം ഒരിക്കലും പ്രയോഗിക്കരുത്. ക്ളാസ്സിനു പുറത്താക്കുക, ക്ളാസ്സിൽ നിർത്തുക എന്നിങ്ങനെ കുട്ടികൾക്ക് മാനഹാനിയുണ്ടാക്കുന്ന ശിക്ഷകളും നല്കാറുണ്ട്. ശിക്ഷാപാഠം മൂലം കുട്ടികൾക്ക് പാഠഭാഗത്തോട് വെറുപ്പുണ്ടാകുമെന്നുള്ളതിനാൽ അതൊരു നല്ല ശിക്ഷയാണെന്നു പറയുക വയ്യ. ..ശിക്ഷ പ്രധാനമായി രണ്ടു വിധമുണ്ട്: ഒന്ന് മാനസികമായോ ശാരീരികമായോ വേദനയുണ്ടാക്കുന്നത്; മറ്റേത് ഒരുവന് സിദ്ധിച്ചിട്ടുള്ള സുഖസൗകര്യങ്ങളിൽ കുറവു വരുത്തുന്നത്. ദണ്ഡനം (corporal punishment) ശരീരത്തെയും പരിഹാസം മനസ്സിനെയും ബാധിക്കുന്ന ശിക്ഷകളാണ്. ക്ളാസ്സുസമയം കഴിഞ്ഞും ക്ളാസ്സിലിരുന്നു പഠിക്കുവാൻ ആജ്ഞാപിക്കുക, കളികളിൽ ചേരുന്നതിനു വിലക്കു കല്പിക്കുക എന്നിവ രണ്ടാമത്തെ ഇനത്തിൽ പെടുന്നു. കായികശിക്ഷ മുൻകാലങ്ങളിൽ വിദ്യാലയങ്ങളിൽ സർവസാധാരണമായിരുന്നു; അനുസരണശീലമുണ്ടാക്കാൻ ഇതു അത്യാവശ്യമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ അപരിഷ്കൃതമായ ഈ ശിക്ഷാരീതി വിദ്യാലയങ്ങൾക്ക് ഭൂഷണമല്ലെന്നാണ് ആധുനികപണ്ഡിതമതം. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള പാവനബന്ധത്തെ ഈ ശിക്ഷാരീതി ശിഥിലമാക്കുന്നു. ദണ്ഡിക്കുന്നതും ദണ്ഡനമേല്ക്കുന്നതും ഒരു പോലെ അപമാനകരമാണ്. ഈ ശിക്ഷാരീതി കഴിയുന്നതും വർജിക്കേണ്ടതാണെന്ന് അഭിപ്രായമുണ്ട്. അഭിനന്ദനം, സമ്മാനം മുതലായവ മുഖേന മെച്ചപ്പെട്ട പെരുമാറ്റത്തിന് പ്രചോദനം നല്കാവുന്നതാണ്. സന്തോഷവും സംതൃപ്തിയും ഉളവാക്കി വിദ്യാലയപരിപാടികളോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനാവണം അധ്യാപകന്റെ ശ്രമം. സന്തോഷപ്രദമായ അനുഭവങ്ങൾ നല്കി നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയും. പ്രശംസയും പ്രോത്സാഹനവും നല്കി നല്ല പെരുമാറ്റസമ്പ്രദായങ്ങൾ ഉറപ്പിക്കുവാൻ കഴിയും. ബുദ്ധിപൂർവം നിർവഹിച്ചാൽ സമ്മാനദാനം അഭിലഷണീയമായ പല ഫലങ്ങളും ഉളവാക്കും. പുസ്തകങ്ങൾ, കൌതുകസാധനങ്ങൾ, കളിപ്പാട്ടങ്ങൾ, മെഡലുകൾ, ഷീൽഡ്, കപ്പ്, യില്‍ സാക്ഷിപത്രങ്ങൾ ഇവയൊക്കെ സന്ദർഭാനുസരണം നല്കുന്നതു കൊള്ളാം. സമ്മാനദാനം നടത്തുമ്പോൾ വ്യക്തിപരമായ മത്സരം കുട്ടികളിൽ അനാരോഗ്യപരമായ മനോഭാവം ജനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.അ ധ്യാപകരുടെ തൊഴില്‍ എന്തെന്ന് അവര്‍ മനസിലാക്കണം വീട്ടിലെ ടെന്‍ഷന്‍ തീര്‍ക്കാനുള്ള ഇടംമല്ല വിദ്യാലയം ,കുട്ടികള്‍ സ്വന്തം കുഞ്ഞുങ്ങളെ ന്നു കരുതി അവരുടെ ഒപ്പം സ്നേഹിച്ചും ഉപദേശിച്ചും കുട്ടികളെ നല്ല വഴിക്ക് നയിക്കാന്‍ ഏ തൊരു അധ്യാപകനും തയ്യാറാവണം മുന്പ് ഞാന്‍ സൂൂചിപ്പിച അദ്ധ്യാപിക ക്ക് തെറ്റി പോയതും ഇവിടെത്തന്നെയാണ് ആഅധ്യാപികയ്ക്ക് വിനുവിന് ആരുമറിയാതെ ഒരു നോട്ടു പുസ്തകം വാങ്ങി കൊടുക്കാമായിരുന്നു ,അവര്‍ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് .നേരെ മറിച്ചാ യി രുന്നു വെ ങ്കില്‍ ,ആ അധ്യപകനാവും ആ വിദ്യാര്‍ഥി യുടെ ജീവിതകാലംമുഴുവന്‍ അവന്‍ നന്ദി യോടെ പിനീട് സ്മരിക്കപ്പെടുന്നതും പകരമാനെങ്കിലോ തീരാ വേദനയായി എത്ര വലുതായാലും മറക്കാതെ മനസില്‍ കനലായി ക്കൊണ്ട് നടക്കുകായും ചെയ്യും ഇന്നലെ മക്കള്‍ ആ അധ്യാപികയെ കുറിച്ച് പാരാ മര്ശിച്ചത് കേട്ടപ്പോള്‍ എനിക്കുംതോന്നിയതുമതാണ്. ഒരു അദ്ധ്യാപിക കുടുബത്തില്‍ ജനിച്ചു അധ്യാപികയായി കുറച്ചു നാള്‍ സേവനമനുഷ്ടിചു ഞാനും എന്റെ മാതാപിതാക്കളെ ഇന്നും നല്ല സ്മരണ കളില്‍ സൂക്ഷിക്കുന്ന അവരുടെ ശിഷ്യന്മാര്‍ പറയുന്ന കഥകള്‍ കേട്ടാണ് വള ര്‍ന്നുവന്നതു അതുക്കൊണ്ട് ഒക്കെ തന്നെ പറ്റുന്ന രീതീല്‌ ഈ ജോലി യോട് നീതി പുലര്‍ത്തിമുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട് ഇത്ര മാത്രം പറഞ്ഞെങ്കിലും ഈയുള്ളവളും ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു നിങ്ങളുടെ കാത്തു ,

Tuesday, May 7, 2013

സാലീകാത്തൂ : ട്രഫ്ഫില്‍ അടുക്കളയിലെ വജ്രംTRUFFLE disambiguation)

സാലീകാ

ട്രഫ്ഫില്‍ അടുക്കളയിലെ വജ്രംTRUFFLE disambiguation)നിങ്ങള്‍ക്കറിയാമോ ലോകത്തിലെ ഏറ്റവും വിലക്കൂടിയ ഭക്ഷണം എന്താ വുമെന്നു ??
സ്വര്‍ണത്തെ പോലെ അല്ലെങ്കില്‍  തങ്കത്തെ പോലെ ത്തന്നെ വില മതിക്കുന്നത് ?,,
മണ്ണില്‍ നിന്നും കുഴിചെടുക്കുന്നത് ?
,,വിലയോ മെച്ചം   കഷ്ട്ടപാടുകള്‍ തുച്ചം എങ്കില്‍ എന്നോടൊപ്പം പോരൂഎങ്കില്‍  ഞാന്‍ പറഞ്ഞു തരട്ടെ
,ഈ കാണുന്ന കാണുന്ന കറുത്ത സാധനമെന്തെന്നു ആര്‍ക്കെങ്കിലും അറിയാമോ മണ്ണില്‍ പുതുഞ്ഞു കിടക്കുന്ന് കൂര്‍ക്ക പോലെ ,,അല്ല ,ഒന്ന് സൂക്ഷിച്ചു നോക്കൂ തെറ്റിപോയി അല്ലെ ??


ഇതാണ് ട്രഫില്‍ അല്ലെങ്കില്‍ ഒരു തരം മഷ്രൂം ( കൂണ്‍ ),ഇത് ചെടിയ്യാനെന്നു പറയാന്‍ വയ്യ ,,കാരണം ഇത്  ഇതിനു ,വേരുക ളോ തണ്ട് കളോ ഇല്ല,ഇത് മണ്ണിനോട് ചേര്‍ന്ന് ആറു  ഇഞ്ച് താഴ്ചയില്‍ വളര്‍ന്നു വരൂ ന്നുമരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഈ കൂണുകള്‍ ക്കണ്ട് വരുന്നത് ഇത് എവിടെയുണ്ടോ യെ ന്ന് കണ്ടുപിടിക്കുന്നതുവേണ്ടി  സാധാ രണ ഗതിയില്‍  പരിശീലനം നേടിയ പട്ടികളെയും പന്നികളെയും ആണ് ഉപയോഗിച്ച് വരുന്നത്


  ,, ഈ മഷ്രൂം പലഹാരങ്ങളില്‍ മിക്ക ഭക്ഷണത്തിനു മാറ്റ് ക്കൂട്ടുന്നതിനു വേണ്ടിയു  ഉപയോഗിച്ച് വരുന്നൂ ,പ്രാചീനകാലം തൊട്ടു തന്നേയ് മനുഷ്യര്‍ ഇത് ഉപയോഗിച്ചിരുന്നു വെന്നുള്ള തെളിവുകളും അറിവുകളും ഉള്ളതായിട്ടുള്ള രേഖകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട് ഇന്നും വന്‍കിട നക്ഷത്ര വ്യാപാരശാലകളില്‍ ,  പലഹാരങ്ങളിലും പല തറ ഭക്ഷണങ്ങളിലും  ഇതിന്റെ ഉപയോഗം ഗണ്യമായി കൂടുതലാണ് ഇത് ചേര്‍ത്താല്‍ ഭക്ഷണത്തിന്റെ രുചിയൊ വേറെ ത്തന്നെയാനത്രേ  ട്രഫ്ഫില്‍ ഓയില്‍ ,,ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണ സാന്‍ വിച്ച് ച്ചുകളില്‍ തൂവാറും ഉണ്ടത്രേ ,,,വിദേശ രാജ്യങ്ങളില്‍ ,മൂന്നു പൌണ്ട് നല്ലയിനം വെള്ള ട്രഫിലിനു മുന്നൂറ്റി മുപ്പ തിനായിരം ഡോളര്‍ വില , നിങ്ങള്‍ ,വിശ്വസിക്കുന്നുവോ ,??ഞാന്‍ വിശ്വസിച്ചു കഴിഞ്ഞു ഇനി ഈ ലിങ്കുകള്‍ കാണുക ക്കൂടി ചെയ്യുക ,
കുറച്ചു പണം നേടാ നുള്ള   ഒരു വഴിയെ ക്കുറിച്ച് ഞാനാലോചിചിരിക്കുകയാണ് ?എന്നാലിനി ഞാനും പോകുന്നു  ട്രഫ്ഫില്‍  ഹന്ടിങ്ങിനു ,,,വന്നാല്‍ വരുന്നിടത്ത് വെച്ച് കാണാംഅപ്പോള്‍  പോകാമല്ലേ  ???ഇപ്പോള്‍ മനസിലായോ ഇവള്‍ ചില്ലറ ക്കാരി യല്ല്ലെന്നു ,,,-കൂട്ടുകാരെ വെറുതെയാണ് ഞാന്‍ പോണില്ല   ലൈസെന്‍സ്  ഒക്കെയിത്തിനു വേണ്ടിയേ  തീരു ,അല്ലാതെ  ഒന്നും നമുക്ക്  ചെയ്യാന്‍ പറ്റില്ല ,,- കൂടുതലറിയാന്‍  നിങ്ങള്‍ ഈ ലിങ്കില്‍ പോകൂ http://youtu.be/NFr-85NNmFk
ത്തൂ : ട്രഫ്ഫില്‍ അടുക്കളയിലെ വജ്രംTRUFFLE disambiguation)

Monday, May 6, 2013

മധുര സ്വപ്നം


ഓട്ടോയിൽകാലുകള മര്ത്തി ചവിട്ടി ,ഹാൻഡ് വീൽ  പിടിച്ചു ശക്തി യോടെ  തിരിച്ചു ഈ തുരുബു പിടിച്ച ഓട്ടോ ത ന്നോട് യുദ്ധം പ്രഖ്യാ പി ചുക ഴിഞ്ഞത്  പോലെവാശിപിടിച്ചു  നിന്നു. ,സമ്മാനദാനം കഴിയുന്നതിനു മുന്പ് ,വേഗം എത്തെണ്ടിയിരുന്നതാണ്ഇനി അതിനു കഴിയില്ലെന്ന് തോന്നുന്നൂ  .
 അതുംഎന്റെ ചെറുകഥയാണ് ഈ വര്ഷം  നല്ല കഥയായി തിരഞ്ഞെടുത്തിട്ടുള്ളത് വളരെ നാളത്തെ സ്വപ്നമായിരുന്നതു എഴുത്തു  തന്‍റെ ജീവ്നറെ ഒരു ഭാഗമാണ് .എന്റെ കഥ ആദ്യമായി വെളിച്ചം ക്കണ്ട തും അതിനുഏറ്റവും നല്ല കഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചതും ആദ്യമായി തന്നെ- ആ .മഹാകര്മ്മം എന്റെ അസാനിധ്യത്തിൽ കഴിയുമല്ലൊയെന്നോർത്തപ്പൊൽ ദുഃഖം തോന്നി ,താന്‍ ഓടിക്കുന്ന ഓട്ടോറിക്ഷയുടെ ,പുറകിൽ മകളുടെ സമ്മാന ദാന ചടങ്ങിൽ പങ്കെടുക്കാൻഅക്ഷമനായികാ  ലന്‍ കുടയുംകുത്തി പിടിച്ചു  നിര്‍ന്നിമേഷനായി 
കാത്തിരിക്കുന്നഎന്റെ അച്ഛൻ.
അച്ഛനെ നോക്കിയപ്പോൾ സങ്കടം തോന്നി. പെട്ടന്ന് തന്നെ കഴിയുന്ന തന്നാല്‍ കഴിയുന്ന പണികളൊക്കെഓട്ടോയിൽ ചെയ്തു നോക്കി ഇനി ,ഒരു പഴയ ചെരുപ്പിന്റെ ഒരു ഭാഗം കിട്ടിയാലെങ്കിലും മതി യായിരുന്നു തല്ക്കാലം ബുഷാ യി മുറിച്ചു പിടിപ്പിച്ചാൽ കുറച്ചു കൂടി ഓടുമായിരുന്നു ചെരുപ്പ് ഊരിഒരു കഷണം മുറിക്കാനായി തുനിഞ്ഞു ,വേറെ ഒരു രക്ഷയുമില്ല ഒരു ബസു എങ്കിലും പിടിച്ചു നേരത്തെ എത്തണമായിരുന്നു,ഒന്നിനും യോഗ്യത യില്ലാത്തഞാൻ ഇനി അതുമിതും പറഞ്ഞിട്ടെന്താ നു കാര്യം .??-സഹിക്കാൻ കഴിയാതെ തേങ്ങി ,

,                                   അപ്പുറത്തെ മുറിയില്‍ നിന്നും ഇറങ്ങി വന്ന മകൾ എന്ത് പറ്റിയമ്മേ എന്ന് ചോദിച്ചു എന്നെ തട്ടിയുണര്‍ത്തി  അപ്പോള്‍ ഞാൻ ക്കണ്ടതെല്ലാം വെറുമൊരു   പാഴ്സ്വ പ്നമായിരുന്നോ ????-


കടപ്പാട്


(പണ്ട് കേരള ഗവര്‍ണര്‍ ആയിരുന്ന എന്‍ എന്‍ വാഞ്ചു വില്‍ നിന്നും എനിക്കും കിട്ടിയിരുന്നൊരു കൊച്ചു സമ്മാനം അത് സ്വീകരിക്കാൻ ഞാൻ താമസിച്ചു എത്തി ,ഓടിപിടിച്ചു എത്തിയ ഞാൻ സമ്മാനം വാങ്ങിക്കുമ്പോൾ അത് ശ്രദ്ധിക്കാതെ കൂട്ടുകാരെ നോക്കി നിന്നതിനും നന്ദി പറയാത്തതിനും അച്ഛന്റ് ശകാരവും ഒരു അടിയും അന്നെനിക്ക് കിട്ടിയിരു ന്നൂ ,പേപ്പറില്‍ വന്ന ,ആ ഫോട്ടോ പോലുംഇന്നെനിക്കു നഷട്ടപെട്ടൂ ഇപ്പോള്‍ എല്ലാമൊരു ഓര്‍മയില്‍ ---ഒതുക്കി---- കഴിഞ്ഞതെല്ലാം സ്വപ്നം പോലെ എന്റെ മുന്നിലേക്ക് കടന്നു വരും ,,ആ ഓര്മയാണിപ്പോഴും  താൾ ദിവസത്തെ ഉച്ച് ഉറക്കത്തിൽ എന്നെ വന്നു അലട്ടിയത്  .ഞാന്‍ സമ്മാനങ്ങള്‍ വാങ്ങിയതൊക്കെ എന്റ അച്ഛന് എത്ര അഭിമാനം ആയിരുന്നുവെന്നും  ഞാൻ  ഇന്നോര്‍ക്കുന്നൂ ഒരു അമ്മയായപ്പോള്‍ എല്ലാ വികാരങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ടൂ അന്ന് അച്ഛനോട് തോന്നിയഎന്റെ  ഈര്ഷ മനസില്‍ കുറെ നാള്‍ ക്കൊണ്ട് നടന്നിരുന്നു അതിനെല്ലാം ഇന്ന് മാപ്പ് പറയാനല്ലേ എനിക്ക് കഴിയൂ  

Sunday, May 5, 2013

അഴലറി യാത്ത സ്വര്ണ വല്ലി പൂവ് ,ഡാ ഫോഡി ൽസ്


അഴലറി യാത്ത സ്വര്ണ വല്ലിപൂവ്,ഡാ ഫോഡി ൽസ്

അതെ, അതിവൾ ത്തന്നെ

ഈ മനോഹരി!

കുറച്ചു നേരത്തെക്കെ ങ്കിലും എന്നെ കുഴപ്പത്തിലാക്കി യ ഈ സ്വര്ന്നവര്‍ണ്ണനിറമുള്ള മുള്ള ഡാഫോഡി ൽസ് ,ഇതെന്റെ മുറ്റത്തിന്നു വിരിഞ്ഞാടി യപ്പോള്‍ എന്റെ മനസും കാതങ്ങള്‍ക്കു പിന്നിലേക്ക്‌ യാത്രയായിക്ലാസ്സ് മുറിയിൽഭൂരിപക്ഷം ആണ്‍കുട്ടികളുടെ മുന്നില് വെച്ച് എന്നെതലക്കുനിപ്പിച്ച ഇവളോട്‌ എനിക്കൊരു പരാതിയുമിന്നില്ല. അത്രയ്ക്ക്
സുന്ദരിയും സുശീലയും തന്നെയാണി സുമുഖി. ഒരു സംശയവുമില്ല

അന്ന് അധ്യാപിക വില്ല്യം വേർഡ്സ് വർത്തിന്റെഡാ ഫോ ഡി ൽസ് സു തുടർന്നു ക്കൊണ്ടേ യിരുന്നൂ

I wandered lonely as a cloud

-----------------------------------

---------------------------

what wealth that shows me to had brought

-

,ഉച്ചസമയം മനപൂർവം അല്ലെങ്കിലുംഎല്ലാവരും ഉറക്കത്തിലേക്ക്

വഴുതി പോ വുന്ന നേരം ,പൊതുവെ കവിതകളും കഥകളും

കേള്ക്കാനെനിക്ക് താല്‍പ്പര്ര്യമുണ്ടായിരുന്നു ,ഈ സമയങ്ങളിൽഞാനൊന്നുമറിയില്ല എന്റെചെവികൾ കൂര്പ്പിച്ചു ഞാന്‍ ആ കവിതയാവോളം മനസിലേക്ക്
ആവാഹിക്കുംഎന്നിട്ടതില്‍ ത്തന്നെ ലയിചിരിക്കുക എന്ന ഒരു പ തിവുണ്ട് .ആ പൂക്കള്കാറ്റിലാ ടുന്നതും ഞാനതിൽ കൂടി നടന്നു പോകുന്നതുമെല്ലാം ആ ഒരു നിമിഷം
എന്റെ മനസിൽ കൂടി അപ്പോൾ കടന്നുപോകും . എന്റെ ചെറു ച്ചുണ്ടിൽ ഒരുമന്ദ സ്മിതം തത്തി കളിക്കും ,ഒരിക്കല്‍ അദ്ധ്യാപിക അത് എന്റെ

ദിവാസ്വപ്നമായി കരുതി

സാലി സ്റ്റാന്റ് അപ്പ് ഗേൾ --സ്വപ്നം കാണുക യാണ് ല്ലേ പോയി മുഖം കഴുകി
വരൂ ഉറക്കം അലട്ടുന്നുവല്ലേഅതോതാൻ ദിവാ സ്വപ്നം കാണുകയാണോ "

,,കേട്ടപാതി കേള്ക്കാത്ത പാതി സഹപാഠികളായ പുരുഷ കേസരികളുടെ

ഭാഗത്ത് നിന്നും പൊട്ടിച്ചിരി ഉയര്ന്നു വന്നു. ഞാൻ അല്‍പ്പം ചമ്മിയെങ്കിലും

അധ്യാപിക ചോദിച്ച പ്പോൾ അപ്പോൾ പഠിപ്പിച്ച ഭാഗംമനോഹരമായി ത്തന്നെ

ഞാൻ അധ്യാപികയ്ക്ക് വിശദീ കരിച്ചു കൊടുത്തു .അധ്യാ പിക ഒന്ന്തണുത്തു ,എങ്കിലും ഈ പൂക്കളെ പ്പറ്റി കൂടുതൽ അറിയാൻ മോഹിച്ചു. ടീച്ചറെ ഈ പ്പൂക്കളെ നമ്മളുടെ നാട്ടിൽ ക്കണ്ടിട്ടുണ്ടോ?ടീച്ചര്‍ഇല്ലല്ലോ ,അദ്ധ്യാ പികക്കും വലിയ അറിവ് ഇതിൽ ഇതിൽ ഉണ്ടെന്നു തോന്നിയില്ല അവർ തുടർന്നു

കുട്ടീ എങ്കിലും ഒരു പൂവുണ്ട്. ഈ പൂക്കൾ ഏകദേശം ലില്ലിപൂക്കൾ പോലെ തോന്നിക്കുന്നതാണ്എപ്പോഴെങ്കിലും ഇവയെ എന്ന് കാണുമെന്നോ എന്നോമ നിക്കുമെന്നൊ,എന്നെനിക്കറിയുമായിരുന്നില്ലകാരണം അന്ന് എന്റെമനസു ഇവിടൊന്നും ആയിരുന്നില്ല.എന്റെ ജീവിതലക്‌ഷ്യം
മുന്നോട്ട് ഉള്ള പഠനം,ജീവിത നിലനില്‍പ്പ്‌പിന്നെവിടെ എന്റെ കലാ ബോധ സ്ഥാനമാനങ്ങൾക്കു ഒന്നും തന്നെ അന്ന് എന്റെ വീട്ടുകാർ തെല്ലും വില കല്പിച്ചില്ല

പക്ഷെ ,ഞാനിന്നു എന്റെ എകാന്തയെ പ്രണയി ക്കുബോള്‍ എന്റഓര്‍മ്മകള്‍ എന്നേ എടുത്തു ഞാന്‍ കടന്നു വന്ന വഴികളെ ലക്ഷ്യമാക്കിപറക്കും .ചിലപ്പോള്‍ അമ്മയുടെ ലാളന പ്രതീക്ഷിക്കുന്ന ഒരു കൊച്ചു കുട്ടിയായി ,

അതുമല്ലെങ്കില്‍ കൌമാരക്കാരിയായ ഒരു പൊട്ടി പെണ്ണ് ,യൌവ്വ ന ക്കാരിയായഒരു കൊച്ചു തന്റെടി ,മറ്റു ചിലപ്പോള്‍ ഉത്തര ചുമതലകൾകൈവിടാതെ പോയ ഒരു ജോലികാരി വീട്ടമ്മ മ്മ -എങ്കിലും എല്ലായ്പ്പോഴുംനില തെറ്റിയ പട്ടംപോലെ എന്റെ ഓര്‍മ്മകള്‍ എന്റെ ബാല്യത്തിലേക്ക് ചെല്ലുംആ ബാല്യം കൌമാരം യൌവനം ഒന്നുമെന്റെ എന്റെ വരുതിയില്ലല്ലോ --അങ്ങനെകാലങ്ങള്‍ മാറിമറിഞ്ഞു , നാടുവിട്ടു കൂടുമാറി സാഹചര്യങ്ങളോട് ഒത്തു ചേര്‍ന്ന്കൃതുക്കളുടെ പിന്നാലെ പ്രതീക്ഷിക്കാതെ, ആഗ്രഹിക്കതെയുള്ള പറിച്ചുനടല്‍കാലത്തിനൊത്തു ള്ള ജീവിത ചക്രങ്ങൾ മറു നാട്ടില് കണ്ടെത്തിയ ലില്ലി പൂവിനോട് സാമ്യമുള്ള ഈ പൂവിനെ കണ്ടപ്പോള്‍ മുതൽ ഈ പൂക്കള്‍ഡാ ഫോ ഡി ല്സ് എനിക്ക്അറിയില്ലായിരുന്നുഒരു മഴ കിട്ടി കഴിഞ്ഞപ്പോൾ മുതൽ മണ്ണിൽ ഒളിച്ചിരുന്ന ഈ ഡാഫോടില്സ്സു ന്ദരി പൂവു സട കുടഞ്ഞെണീറ്റ് സ്വര്‍ണ വര്‍ണ്ണം ചാര്‍ത്തി തലപൊക്കി പിടിച്ചു നില്‍ക്കാന്‍ തുടങ്ങി .ഒരുനാണ ക്കാരി..പോലെ .അവളുടെ ശരീരതെവിടെയെങ്കിലും തൊട്ടാൽ മതി അവൾ ഒടിഞ്ഞു വീഴാൻ , ഒന്നും വേണ്ട ഒരു നല്ല ഒരു കാറ്റ്തട്ടിയാൽമാത്രം മതി പിന്നീടവൻ തല പോലും ഉയര്ത്തില്ല ത ല കുബിട്ടങ്ങനെനില്ക്കും ,
കള്ളി പെണ്ണ് , സൂത്രക്കാരിസുസുരാന്ഗീ

രാവിലെ സൂര്യനെ ക്കണ്ടാലുടന്‍ ആരുമറിയാതെ കാണാതെ വീണ്ടും വീണ്ടും തല പൊക്കിഒളിഞ്ഞു നോക്കുംഅപോഴാവും അവയെഞാൻ കാണുന്നതിനും അവരോടു കിന്നാരംചൊല്ലി ഇരിക്കാൻ വേണ്ടിയും വന്നു കയറുക ,എങ്കില്‍ കൂടി ഏറെ നേരമൊന്നുംഎനിക്കിവളോട്കൊഞ്ചാനും കിന്നരിക്കാനും ചേര്‍ന്നി രിക്കാനും നേരമില്ല
ഇന്നിപ്പോൾ കൈയിൽ കിട്ടിയപ്പൂക്കള്‍ ഞാനും കുറച്ചു മുറിച്ചെടുത്തു ഇനിയെന്റെകിടപ്പുമുറിയുടെ ഒരു ഭാഗത്ത്‌ ഇവളെന്നെയും ക്കണ്ടിരിക്കട്ടെ. ഇവളിലെചെറു സുഗന്ധം ഈ രാത്രിയില്‍ എനിക്കുമിന്നൊരു ഹരമാവുകയും തീരട്ടെ ,,,
ഒരു രാവുമാത്രമേ ഇവളെഎനിക്ക് കാണാൻ കഴിയു അപ്പോഴേക്കും ഞാനുമവളും ക്ഷീണിത യാവും ..അതാണെന്നെയിപ്പോൾ ഏറെ ദുഖിതയാക്കുന്നതും