Thursday, June 26, 2014

പിറന്നാൾ ആശംസകൾഎലിസബത്ത്

  
വേദന സഹിക്ക വയ്യാതെ  എങ്ങനെയെങ്കിലും ഒന്നുകിൽ  മരിക്കുകയോ  ജീവിക്കുകയോ  ചെയ്യേട്ടെ   - എന്തായിരുന്നാലും ഒരു കത്തിയുമെന്റെ മേൽ വെക്കണ്ട എന്ന് മനസില് തീരുമാനിച്ചു

ഇനി ഇവളെ കഷ്ടപെടുത്തുന്നില്ല ശസ്ത്രക്രിയ വേണ്ടിവരും എന്ന് എന്നേ നോക്കുന്ന       ഡോക്ടറും  .സാധാ രണ  പ്രസവമാവില്ലേ ഡോക്ടറേ എന്ന് ഞാനും നോക്കട്ടെ ---നീ ദൈവതോട് പറയു ഇനി ഞങ്ങള്ക്ക് റിസ്ക്‌ എടുക്കാൻ കഴിയില്ലെന്നും പിന്നീട്      എ തു കുട്ട്യേ വേണമെന്നായി എന്റെ ഡോക്ടർ

 ഒന്ന് മിണ്ടാതെ ഡോക്ടറേ എതുകുട്ട്യായാലും മതി ഇങ്ങു തന്നാൽ മതി

 അതിനു കണ്ണും മൂക്കും ഉണ്ടോ ?  എങ്കിൽ സന്തോഷായി 

എല്ലാം കഴിഞ്ഞു അവളെ ഒന്നും കാണാൻ ഞാൻ ചെരിഞ്ഞു നോക്കിയപ്പോൾ കണ്ണും തുറന്നു ശാന്തയ്യായ് കിടന്നു എന്നേ മിഴിച്ചു നോക്കുന്നുഈ കൊച്ചു കള്ളി കറുമ്പി കുറുബികുട്ടീ   
  അങ്ങനെ  അവസാനത്തെ എന്റെ കണ്ണിലുണ്ണിയും ഭൂജാതയായി -എന്നെ ഏറെ വിഷമിപ്പിച്ച അതിലുപരി എന്റെ കരങ്ങൾക്ക് പറ്റുന്നതുപോലെ എന്നെ സഹായിച്ചു  ശക്തി പകര്ന്നു നല്കിയ  എന്റെ ഏകപുത്രി അച്ചന്റെ യും  അമ്മയുടെയുംഎല്ലാ  അനുഗ്രഹംഒട്ടും കുറഞ്ഞുപോകാതെ ഏറ്റു വാങ്ങിയ സീമന്ത പുത്രി അവളുടെ പിറന്നാൾ ആണിന്നു നിങ്ങളുടെ പ്രാര്ത്ന ഞങ്ങളുടെ ടെ കൂടെ ഉണ്ടാവില്ലേ  

Wednesday, June 25, 2014

നഖങ്ങള്‍ മനോഹാരിതയോടെ

തിളങ്ങുന്ന നഖങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
നഖങ്ങള്‍ക്ക് സൌന്ദര്യത്തില്‍  സുപ്രധാന സ്ഥാനമുണ്ട്. നല്ല ഭംഗിയുള്ള, നീണ്ട നഖങ്ങള്‍ കൈകളുടെ ഭംഗി ഇരട്ടിപ്പിയ്ക്കും
                         
                                  ആരോഗ്യവാനായ ഒരാളുടെ ലക്ഷണങ്ങളിലൊന്ന് ജീവസ്സുറ്റ നഖങ്ങളാണെന്നാണ് ആയുര്‍വേദം പറയുന്നത്. . എന്നാല്‍ നഖങ്ങള്‍ വളര്‍ത്തുന്ന പലരുടേയും പ്രശ്‌നമാണ് പെട്ടെന്നു പൊട്ടിപ്പോകുന്ന, ഉറപ്പില്ലാത്ത നഖങ്ങള്‍. ഉറപ്പില്ലാത്ത, ദുര്‍ബലമായ നഖങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ഭക്ഷണത്തിലെ അപര്യാപ്തത, തൈറോയ്ഡ്, അനീമിയ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാകാം. നല്ല ഉറപ്പുള്ള നഖങ്ങള്‍ ലഭിയ്ക്കുവാനായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

നെയില്‍ പോളിഷ്


നെയില്‍ പോളിഷ് നഖങ്ങള്‍ക്കു ഭംഗി നല്‍കുമെങ്കിലും ഇവ തുടര്‍ച്ചയായി നഖത്തിലിടുന്നത് നഖങ്ങള്‍ക്കു നല്ലതല്ല. നഖങ്ങള്‍ക്കു ശുദ്ധ വായു ലഭിയ്ക്കണം. എപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കരുത്.  
നഖം കടിയ്ക്കുന്ന ശീലം നഖം കടിയ്ക്കുന്ന ശീലം നഖം പൊട്ടിപ്പോകാനും നഖത്തിന്റെ ബലം കുറയുവാനുമെല്ലാം ഇട വരുത്തും. ഈ ശീലം ഉപേക്ഷിയ്ക്കുക.  

മസാജിംഗ്

 വൈറ്റമിന്‍ ഇ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച് നഖങ്ങള്‍ മസാജ് ചെയ്യുന്നത് നഖങ്ങള്‍ക്കു ബലം നല്‍കാന്‍ നല്ലതാണ്.  നഖങ്ങളുടെ നീളം നഖങ്ങളുടെ നീളം ക്രമതീതമായി കൂടിയാല്‍ ബാലന്‍സ് നഷ്ടപ്പെടും. ഇത് നഖം പെട്ടെന്ന് ഒടിഞ്ഞു പോകാന്‍ ഇടയാക്കും. നഖങ്ങള്‍ക്കു ബാലന്‍സ് ലഭിയ്ക്കും വിധത്തില്‍ നഖത്തിന്റെ നീളം സൂക്ഷിയ്ക്കുക. നല്ല നഖമുണ്ടാകാന്‍ നല്ല ഭക്ഷണം തന്നെ കഴിക്കണം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ് നഖങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നത്. ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിച്ച് ഇത് പരിഹരിക്കാം.പച്ചക്കറികള്‍,മത്സ്യം,സോയാ,ബീന്‍സ്,കോഴിയിറച്ചി,കരള്‍,ഉണക്കപ്പഴങ്ങള്‍ ഇവയിലെല്ലാം കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡിയും കാല്‍സ്യവും കൂടുതലായി അടങ്ങിയ ബീറ്റ്റൂട്ട് സ്ഥിരമായി കഴിക്കുന്നത് നഖങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്.                                        

                          പാലുല്പന്നങ്ങള്‍ ദിവസേന കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ നഖങ്ങളില്‍ പെട്ടെന്ന് അണുബാധയുണ്ടാകാം.നഖങ്ങളിലെ അഴുക്ക് ദിവസേന കളയണം.
                 

                            ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് അതിലേക്ക് രണ്ടോ മൂന്നോ മിനിട്ട് നേരം നഖങ്ങള്‍ മുക്കി വയ്ക്കുക.ശേഷം ചൂടുവെള്ളം കൊണ്ട് നന്നായി വൃത്തിയാക്കിയ നഖങ്ങളില്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ തേച്ചു പിടിപ്പിക്കുക. ഇതിലൂടെ നഖങ്ങളിലെ അഴുക്ക് പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയും. ചെറുനാരങ്ങാനീരില്‍ പഞ്ഞി മുക്കി നഖങ്ങളില്‍ മൃദുവായി മസ്സാജ് ചെയ്യുന്നത് നഖങ്ങളുടെ ബലവും ഒപ്പം തിളക്കവും വര്‍ധിപ്പിക്കും.

                   ശുദ്ധമായ ഒലിവ് ഓയില്‍ നഖങ്ങളില്‍ ദിവസേന പുരട്ടുന്നത് നഖങ്ങളുടെ കാന്തിയും തിളക്കവും വര്‍ദ്ധിപ്പിക്കും ചെറുചൂടുള്ള കടുകെണ്ണയില്‍ പത്തുമിനിട്ട് നേരം വിരലുകള്‍ മുക്കി വച്ച ശേഷം മൃദുവായി തിരുമ്മുന്നത് നഖങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കും. ഇത് നഖങ്ങളെ ആരോഗ്യമുള്ളതാക്കും. വേനല്‍ക്കാലത്ത് നഖങ്ങള്‍ പഞ്ഞികൊണ്ട് മൂടിയാല്‍ വിയര്‍പ്പു നിറഞ്ഞ് ഉണ്ടാകുന്ന അണുക്കളില്‍ നിന്നും രക്ഷ നേടാം.

നഖങ്ങള്‍ വെട്ടുന്നതിലും ശ്രദ്ധ വേണം.നഖങ്ങള്‍ വളച്ചല്ലാതെ നേരെ വേണം വെട്ടാന്‍.ശരിയായ രീതിയില്‍ നഖം വെട്ടിയില്ലെങ്കില്‍ ഇറുകിയ ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ നഖം പൊട്ടാനും വിരലുകള്‍ക്കുള്ളില്‍ മുറിയാനും കാരണമാകും. മുറിവിലൂടെ നഖത്തില്‍ അണുബാധ പടരാനും ഇത് ഇടയാക്കും.വളച്ചു വെട്ടുന്നത് നഖങ്ങള്‍ അകത്തേക്ക് വളരാനും കാരണമാകും. പാര്‍ട്ടിക്കോ നാലുപേരുടെ ഇടയില്‍ പോകുമ്പോള്‍ കൈകള്‍ ഒളിച് പിടിക്കേണ്ട ഗതികേട് ഉണ്ടാവരുത് കൈനഖങ്ങളിലെ   ചെളി വയറ്റില്‍ പോ യാല്‍ അസുഖങ്ങള്‍  അങ്ങനെ വേറെയും -ശുന്തമായ ജ ലത്തില്‍ സോപിട്ടു കഴുകി കൈകള്‍ വൃത്തിയായി സൂക്ഷിക്കണം പ്രതേകിച്ചും നഖങ്ങള്‍ വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍
നിങ്ങളുടെ നഖങ്ങള്‍,അതിലൂടെ നിങ്ങളുടെ ആരോഗ്യവുംവീണ്ടെടുക്കുക