Translate

Friday, August 18, 2023

ഒരമേരിക്കൻ പൊന്നോണം




 ഹാപ്പി  ഓനം     (ഓണം) ആന്റി 



ഓണം നാള്‍ ത്തന്നെ ഓണം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധം 



പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓണാഘോഷത്തിനുവേണ്ടി ഞങ്ങള്‍ 


ഓണത്തിനോടടുത്ത ആഴ്ചയിലെഎതെങ്കിലു  മൊരു ഒഴിവു ദിനമാണ് 

സാധാരണ തിരഞ്ഞെടുക്കാറുള്ളതു  .അങ്ങനെ ഒരു ശനിയാഴ്ച ഒഴിവു 



ദിനത്തിന്റെ ആലസ്യങ്ങള്‍ മാറ്റിവെച്ചു കൂട്ടുകാരിയുമായി  അടുത്തുള്ള 

കൂട്ടുകാരുടെ കൂടെ ഓണം ആ ഘോഷിക്കാന്‍ യാത്രയായി . 


തമ്മില്‍ തമ്മില്‍ അറിയാവുന്നവരും 


അറിയാത്തവരും പരസപരം ആശംസകള്‍ അര്‍പ്പിച്ചും കൈകള്‍ 




കൊടുത്തുംക്കൊണ്ട് മനോഹരമായ തോരണ ങ്ങള്‍ ക്കൊണ്ട് സഞ്ച മാക്കിയ 


ഹാളിലേക്ക് കയറി ,മുന്നില്‍ കണ്ടവരോടെല്ലാം സ്വല്‍പ്പ നേരം കുശലം  



പിന്നീട് കുട്ടികളുടെ ഓണം പാട്ടും കളികളും ഉള്ള  സ്ഥലത്തേക്ക്  പതുക്കെ 



 നീങ്ങി ,പരിസരമാകെ യൊന്നു കണ്ണോടിച്ചു .എല്ലായിടത്തു മൊരു 



കേരളത്തനിമ .കൊച്ചു മലയാള നാടിനെപൊക്കി യെടുത്തു ചിക്കാഗോ \


നഗരത്തില്‍ പ്രതിഷ്ട്ടി ച്ചത് പോലെ തോന്നി ,അപ്പുറത്തും ഇപ്പുറത്തും 

ഒന്നിനൊന്നു മെച്ചമായി കേരള സാരിയുടെ വൈവിധ്യങ്ങളില്‍ കുടുങ്ങിയ വാചാലമാ യ മലയാളീ 


മങ്കമാര്‍ ,,ഞാനൊന്നവരെയൊന്നു  ശ്രനധി ചു  തുറന്ന വായില്‍ നിന്നും 



ഇ ന്ഗ്ലീഷ് ചുവയോടു ക്കൂടി പുറത്തേക്ക് .കഷ്ട്ടപെട്ടു ബുദ്ധിമുട്ടി നാണിച്ചു 



നാണിച്ചു  പുറത്തേക്കു 




ഒഴുകിയെത്തുന്ന മലയാള പദങ്ങ ള്‍ .പരിഷ്‌ ക്കാരികളായ എന്റെ മറ്റു ചില 



കൂട്ടുകാര്‍ നാട്ടില്‍നിന്നും വാങ്ങിയ മൊഞ്ചുള്ള സാരിയെ കുറിചുള്ളവര്‍ണന 





യായിരുന്നുവത് , .ഞാനുമൊന്നു എന്റെ ഉടുതുണി യിലേക്ക് നോക്കി മോശം 



പറയാനൊ ന്നുമില്ല എന്റെ വിലകുറഞ്ഞ സാരി കെട്ടിലും മട്ടിലും ഒന്നാമന്‍ 



ഇനിയാരെങ്കിലും തന്നോട് വില ചോദിച്ചാല്‍ ഞാനുമിടും അപ്പുറത്ത് രണ്ടു 



പൂജ്യം എന്ന് ക്കൂടി മനസ്സില്‍ കരുതി ,,അടുത്തു നിന്നവരില്‍ ഒരാൾ 






സാലിയുടെ സാരി മനോഹരമായിയെന്നു"






കൂടി പറഞ്ഞതു കേട്ടപ്പോള്‍ സംതൃപ്തി യായി എങ്കിലും മനസിലൊരു 



ജാള്യത .നല്ല സൌഹൃദം പ്രതീക്ഷിച്ചു വന്ന എനിക്ക് തെറ്റിയോ? ,


മന്സുക്കൊണ്ട് എല്ലാത്തില്‍ നിന്നുമൊരു അകല്‍ച്ചതോന്നി ,,പല വീടുകളില്‍ 



നിന്നും വന്ന പല സംസ്കാരത്തിലും ,,പല രീതിയിലുമുള്ള 



കുട്ടികള്‍,,അമ്മമാര്‍ ,, ആത്മാര്‍ത്ഥ ത നമ്മളില്‍ നിന്നുംതെല്ല കന്നു പോയത് 



പോലെ ,ചിലപ്പോള്‍ ഒക്കെ എന്റെ മനസിന്റെ ,തോന്നലുകളാ യിരിക്കാം , 




എന്റെ ഓര്‍മ്മകള്‍ എന്നെ പുറകോട്ടുക്കൊണ്ട് പോയി. നാട്ടിന്‍ 



പുറത്തെനാട്യങ്ങൾ  തീണ്ടാത്ത എന്റെ ഓണം. ജാതി വ്യത്യാസങ്ങള്‍  



ഗൌനിക്കാത്ത  ജാടകളില്ലാത്ത ,,



സ്നേഹപൂര്‍ണമായ അന്തരീക്ഷം.,അത്തത്തിന്റെ തലേ 


ദിവസം കൂട്ടുകാരോടൊത്ത് ക്കൂട്ടുക്കൂടിപൂക്കുടയെടുത്തു  അത്ത പൂക്കള 



മിടാന്‍ കാടായ കാടുകള്‍ നിരങ്ങി നടന്ന തും പ്പൂ കൂടകളില്‍ കാട്ടുപ്പൂക്കള്‍ 



ശേഖരിക്കുകയും അത് പങ്കിട്ടെടുത്തു കൊണ്ടുപോയി സ്വന്തം വീടുകളില്‍ 



കളമെഴുതിയ മുറ്റ ത്തു ഇലചാര്ര്‍ത്തിനോടൊപ്പം മനോഹരമായി 



അലങ്കരിക്കുന്നതുമെല്ലാം ഇന്നലെകളുടെ ഓര്‍മകളില്‍ തെളിഞ്ഞു വന്നൂ 



,,

,പകരം ഇന്ന് കടകളില്‍ നിന്നും വാങ്ങിയ ഏതാനും കൃത്രിമപൂക്കള്‍ ക്കൊണ്ട് 



പേരിനെന്തോക്കെ യോ കാണിച്ചു കൂടിയതുപോലെ,,പത്തു ദിവസമിടുന്ന 



പ്പൂക്കളം ഒരു പ്പൂക്കള ത്തില്‍ തീര്‍ത്തത് വെയ്ക്കുന്ന പങ്കപ്പാട് എന്നിരുന്നാലും 


മലയാള മണ്ണിന്റെ പൈതൃക മാര്‍ന്ന നന്മ നിറഞ്ഞ ഉത്സവത്തെ ഈ . 



വിധമെങ്കിലും ചിത്രീകരിക്കാന്‍ കഴിഞ്ഞല്ലോയെന്നോര്‍ത്തു സന്തോഷിച്ചു .




 ?ഇനിയവിടെ എന്തൊക്കെയാണ് ??ഞാനും 



കാണികളില്‍ ഒരാളായി മാറി .കുട്ടികള്‍ അന്താക്ഷരി പാടുന്നു ഒരു ചെറിയ 



കുട്ടി പട്ടാളം.ഞാനെന്റ് ഇന്നലകളിലേക്ക് പോയിഞങ്ങളുടെ 




വൈകുന്നേരങ്ങളില്‍ അത് പതിവ് കാഴ്ചയായിരുന്നു കൂടാതെ മറ്റു 




വേറെയും കളികള്‍ . ഒന്നുമിവിടെയില്ല ഞങ്ങളുടെ ബാല്യമെല്ലാം 




ഇവര്‍ക്കന്ന്യം തന്നെ ,ഇനിയതെല്ലാം പുസ്തകതാളുകളില്‍ മാത്രം , 



 



അത്തം മുതല്‍ ഒരു ഉത്സവമാണ് ഓണ ക്കോടി യുടുത്തു കൂട്ട്കാരോടൊപ്പം 




മൂന്നു ദിവസമാണ് ഞങ്ങളുടെ പ്രധാന ഓണപരി പാടികള്‍.. ആദ്യമായി 




കുറച്ചു വീട്ടുകാര്‍ ഒത്തു ചേർന്ന് ഓണമൊരുക്കങ്ങൾ തുടങ്ങും വളരെ വണ്ണം  


ഉള്ള വടം ക്കൊണ്ട് അടുത്തമരത്തില്‍ ബലമായിഊഞ്ഞാല് കെട്ടും.പലകയോ 


,തെങ്ങിന്റെ പട്ടയോ ക്കൊണ്ട്  മിനുക്കി ഇരിപ്പിടവും ഉണ്ടാക്കും.രണ്ടു പേര്‍ക്ക് 


ഒരുമിച്ചു നിന്നിട്ടും 




ഇരുന്നിട്ടുംആടാനായി വേണ്ടത്ര വലിപ്പ മുള്ള ഊഞ്ഞാല്‍... ആടി തളര്‍ന്നാല്‍ 



കളികളുടെ ഇടയ്ക്ക് കഴിക്കാന്‍ ഉപ്പേരികള്‍ ,ഒരു ഭാഗത്ത്‌ പഴുത്തമാങ്ങ 



പഴുത്ത പുളി ,ഉപ്പും കൂട്ടി , അതിനിടയ്ക്കു കുടിക്കാന്‍ കറിവേപ്പിലയും 



ഇഞ്ചിയും ചേര്‍ത്ത സംഭാരം,,,,ഉച്ചയാവുമ്പോള്‍ ഇടയ്ക്ക് വീട്ടിലെത്തിയാല്‍ 



പറബില്‍ നിന്നും പറിച്ചെടുത്ത പച്ചക്ക റികള്‍ വെച്ചുണ്ടാക്കിയ കറികള്‍ കൂട്ടി 



ഒരു ഊണും , വായിലി ന്നും നിറയെ വെള്ളമൂറുന്ന 



ഓര്‍മ്മകള്‍ഉച്ചകഴിയുമ്പോള്‍ വീണ്ടും പൂതേടിവീണ്ടും സന്ധ്യമയങ്ങും വരെ 




അലച്ചില്‍ ==വൈകിട്ടെത്തുമ്പോൾ  പലഹാരങ്ങള്‍ ചക്കയട ,,കൊഴുക്കട്ട 



അങ്ങനെ പോകും ,പല ഹാര പട്ടികകളുടെ കൂട്ടങ്ങൾ ==



നമ്മുക്ക് ഭക്ഷണം കഴിചാലോ നിന്നവരിലാരോ ഓര്‍പ്പിച്ചു ,ഭക്ഷണം 


വലിയ വിശപ്പൊന്നും ഇല്ലെങ്കിലും ഭക്ഷണം കഴിക്കാതെ 



തിരിച്ചു പോകുന്നതെങ്ങനെ ,??,


.കൂട്ടുകാരിയോടൊപ്പംകൃത്രിമ ഇലയില്‍ 



വിളമ്പിയ ഭക്ഷണത്തിന്റെ മുന്നിലിരുന്നു. അമ്മമാരുടെ വിട്ടകന്ന 


കൈപ്പുണ്യ മൊന്നു മില്ലെങ്കിലും ഏകദേശം എല്ലാ കറികളും ഇലയില്‍നിരന്നു 


കഴിഞ്ഞു. 




കഴിക്കുന്നതിനായിട്ടു  കൈകളില്‍ ചോറ് വാരി വായിലോട്ടു അടുപ്പിക്കവേ ,



അടുത്തിരുന്ന പുതിയ തലമുറയിലെ ഒരു കണ്ണി എന്നെ ഏറു കണ്ണിട്ടു നോക്കി 




യെ ന്തോ കൂട്ടുകാരിയോട് മൊഴിഞ്ഞു .അപ്പോഴാണ്‌ ഞാന്‍ ചുറ്റുംകൂടി 




ഇരിക്കുന്നവരെ ശ്രദ്ധിച്ചത്  ,സ്പൂണും ഫോര്‍ക്കുംഉപയോഗിച്ച് ഇലകളില്‍ 





കുത്തുകയും മാന്തുകയും ഒക്കെ ചെയ്യുന്ന പുതുതലമുറയുടെ ക്രിയ വിനോദം 




ഈ ഇലകള്‍ക്ക് താങ്ങാനാവുമോ ?പ്ലാസ്റ്റിക്‌ ആയതുകൊണ്ട് അവിടെയും 



രക്ഷപെട്ടു.) പക്ഷെ ആ കടുക്കൈ യ്ക്ക് ഒന്നും ഞാന്‍ തുനിഞ്ഞില്ല , ,



 പരിതാപം തോന്നിയെങ്കിലും അവരെഎങ്ങനെ കുറ്റം പറയും സ്പൂണും 




ഫോര്ക്കുമില്ലാതെ ഭക്ഷണം കഴിക്കാന്‍ ഇവിടെ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ 




പഠിച്ചിട്ടില്ല ,, ഭക്ഷണം കഴിഞ്ഞു എണീറ്റ്‌ വീണ്ടും കളി കളത്തിലേക്ക് കുറച്ചു 




നേരമങ്ങനെഅവിടെ കണ്ടും കേട്ടും ,ചില ഒറ്റപെട്ടു നില്‍ക്കുന്ന അമ്മായി 




മാരോട് കുശലംപറഞ്ഞുഎന്നേ പോലെ തന്നേയ്ചിലര്‍ ,അവരിലും എന്തോ 



ഒരു നഷ്ട്ടബോധം എനിക്കൂഹിക്കാനായി. കുറച്ചു നേരം ക്കൂടി 




അവരോടൊത്തു നില്‍ക്കണ മെന്നു മോഹം ഉണ്ടായിരുന്നെങ്കിലും അധിക 



നേരംഎനിക്കവിടെ നില്‍ക്കാനായില്ല മകന്റെ നിരന്തരമായ ഫോണ്‍ അതില്‍ 




നിന്നുമെന്നേ വിലക്കി. അവനിപ്പോള്‍ തന്നേ ഞാന്‍ വീട്ടിലെത്തണ 



മെന്നുംഅവന്  ഉണ്ടാക്കണമെന്നും  വന്നാലുടന്‍ തന്നെ ആശുപത്രിയിലേക്ക് 

വീണ്ടും തിരിച്ചു പോകുകയും ചെയ്യണമെന്ന നിര്‍ദേശം രോഗികളെ ശു ശ്രൂ 


ഷിക്കുന്നതില്‍ അവനു അമ്മാന്തം കാണിക്കാന്‍ വയ്യ ല്ലോ അങ്ങനെ 


ഓണാഘോഷ പരിപാടിയുടെ കലാശ ക്കൊട്ടിനുതിരി  കൊളുത്തുന്നന്നതിനു 



മുന്പ് തന്നെ കാലാന്തര ങ്ങള്‍ഊതി കെടുത്തിയ ആ നല്ല നാളുകളെ 


കുറച്ചെങ്കിലും ഇവിടെ 


പകര്‍ത്താന്‍ ശ്രമിച്ച സംഘാടകരെ മനസ്സില്‍ സ്തുതിച്ചുക്കൊണ്ട് ഞാന്‍ 



വിടവാങ്ങി എങ്കിലും ,മറു നടൻ മലയാളികള്‍ക്കും ഓണം വിഷു ഒന്നും 


അന്യമല്ലെന്ന് തെളിയിച്ചു കഴിഞ്ഞു 


Wednesday, August 2, 2023

നിറമകന്നൊരു വെള്ള കോട്ട്


നന്ദിയാരോടു ഞാൻ  ചൊല്ലേണ്ടു ==

 വേഗമാവട്ടെ

അമ്മെ  :നേരം വൈകുന്നുണ്ടു -ജോലിക്കു ചെന്നെത്തുമ്പോൾ താമസിക്കും 
ആ ഉടുപ്പ് വേഗം ഒന്നലക്കി ഉണക്കിത്തരു ----

ഒരു  പഴയ അലക്കി നിറം മങ്ങിയകീറാനായൊരു    വെളുത്ത കോട്ട്‌  -അത് ദൂരെ എറിഞ്ഞുകളയാൻ  മനസ് പലതവണ ശ്രമിച്ചതാണ്   അവനൊരു കോട്ട്‌വാങ്ങികൊടുക്കണമെന്നു അവള്‍കുറേ നാളായി     കരുതുന്നു  അത്യാവശ്യമായടുള്ള മറ്റു പലതും ചെയ്യേണ്ടിവരുമ്പോൾ അത്നാ ളെ നാളെയാവട്ടെഎന്ന്ആ അമ്മ കരുതി പതിവുപോലെ തന്നെ അവളതു  അലക്കിഅവനു കൊടുത്തു   -ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കബനിയിലായിരുന്നു അപ്പോഴവന്  ജോലി - ഫാര്മസിസ്റ് കൊടുക്കുന്ന ലിസ്റ്റുകളിൽ തപ്പി എടുത്തു മരുന്ന് ഉറപ്പാക്കി ക്യാപ്സൂളുകളിൽ നിറയ്ക്കുക അതായിരുന്നു അവന്റെ മുഖ്യ ജോലി 

 വളരെ പഴയകോട്ട്  നന്നായിവൃത്തികഴിഞ്ഞില്ലെങ്കിലുംഅമ്മയതു തേച്ചു മടക്കി കൊടുത്തു അതിനു മുബേ  അവളാ കോട്ടെടുത്ത്    നെഞ്ചോട്‌ ചേര്‍ത്തുവെക്കും  കണ്ണില്‍ നിന്നുംപൊടിഞ്ഞ  കണ്ണുനീരിനെയവള്‍ പിന്നീട്   ആരും കാണാതെ  തുടച്ചു മാറ്റും  എന്നിട്ടവള്‍ മേല്പോട്ടുനോക്കി എന്തൊക്കെയോ ചിലതു ഓർക്കും    
 വേറൊന്നു വാങ്ങട്ടെ മകനെ എന്നുപറഞ്ഞാൽ  
അമ്മെ എത്രകാലം ഞാന്‍ അവിടെ ജോലി  ചെയ്യുമെന്ന് എനിക്കറിയില്ല  ഇപ്പോള്‍ വേണ്ട എന്നായിരിക്കും
അവന്റെ മറുപടി 
അമ്മയുടെ ദുരിതങ്ങള്‍വീട്ടിലെ  കഷ്ടതകൾ നന്നായിട്ടു അറിയുന്ന മകൻ അവളെ പുതിയകോട്ടിന്റെ  
  ആവശ്യത്തിൽ നിന്നും അവളെ വില ക്കിയിരുന്നു 
--എങ്ങനെ ജീവിക്കേണ്ട കുട്ടിയാണെന്ന് ആ 'അമ്മ ഓർത്തിരിക്കണം എല്ലാം  ഒരു യോഗം  ,രാവിലെ  എഴുന്നേറ്റു സ്കൂളില്‍ പോയി പഠനം കഴിഞ്ഞിട്ടുവേണംഅവന്റെ ചിലകളും വും മറ്റു കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടിയിരുന്നത്അന്നൊന്നും   മറ്റു പോവഴികള്‍അവരുടെ മുന്നില്‍  ഉണ്ടായിരുന്നില്ല
പഠിക്കാന്‍ ബഹുമിടുക്കനായിരുന്നു അവന്‍   സ്കൂള്‍ പൂര്‍ത്തിയാകുന്നതിനു മുന്പ് കോളെജിലേക്ക്‌പ്രവേശനം കിട്ടിയ അധ്യാപകരുടെ കണ്ണിലുണ്ണിയായ  ഒരു വിദ്ധ്യാര്‍ഥി--
-------പഠിക്കാന്‍ മോഹമുണ്ടായിട്ടും പഠിപ്പിക്കാൻ  വഴികാണാതെ എല്ലാം വഴിമുട്ടിയ ഒരു കുടുംബം ------അവനെ പഠിപ്പിക്കണം അതായിരുന്നു അവള്‍ക്കുള്ള ഒരേയൊരാഗ്രഹം രാവുകള്‍ പകലുകള്‍ ആക്കി ആ അമ്മ  അവന്റെയൊപ്പം നിന്നു -ഉറക്കം വെറും മൂന്നുമണിക്കൂര്‍മാത്രമാക്കിയിരുന്നു അവന്റെ 'അമ്മ  കുഞ്ഞുങ്ങളാരുടെ മുന്നിലും കൈനീട്ടരുതെന്നവ്ള്‍ഒരുവേളആഗ്രഹിച്ചു  --കാരണം അവളുടെ ജീവിതമായിരുന്നില്ല അവളുടെ കുഞ്ഞുങ്ങള്‍ക്ക്‌ കിട്ടിയത്  -സുഖലോലുപതയില്‍ നിന്നും താഴേക്കു വീണ തകര്‍ച്ച താങ്ങാന്‍ കഴിയാതിരുന്ന നിമിഷങ്ങള്‍ എല്ലാം അനുഭവിക്കേണ്ടിവരുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ അപ്പോഴേക്കും  അവളുടെ ജീവിതത്തില്‍ നിന്നുമവള്‍ ഏറെ പഠിച്ചു കഴിഞ്ഞിരുന്നു 



-കഷ്ടതയുടെ നടുവില്‍ നിനക്കിനി വിളിച്ചുകരയാന്‍ ഒരാളുണ്ട്---കഷ്ടങ്ങളില്‍ നടുവില്‍ വഴിനടത്താന്‍ കഴിവുള്ളവന്‍ --
വിളിക്ക്മ്പോ ള്‍ ഉത്തരമരുളുന്നവന്‍--
 വഴിനടത്താന്‍ പ്രാപ്തനായവന്‍നിന്റെ കൂടെയുണ്ട്--


 എന്ന് നിരന്തരം ഓര്‍മിപ്പിചിരുന്ന   അവളുടെ അമ്മ --
 -------വിളിച്ചപ്പോള്‍ വിളികേട്ടവനവളുടെ കഷ്ടതകള്‍അകറ്റി -
   കൂടെ ഒപ്പം നിന്നഅവളുടെ  അമ്മ അവളുടെ  ഒരു സൌഭാഗ്യങ്ങളും  കാണാതെ ഈ ലോകം വെടിഞ്ഞുപോയി    ആ ഒരു ദുഃഖം മാത്രം  ഇന്നവളിലുണ്ട്  അവളുടെ മകന്‍ പഠിച്ചു ഡോക്ടറേറ്റ്‌ എടുത്തു വീടിനടുത്തുള്ള  അടുത്ത ആശുപത്രിയില്‍ഒരു  ഡയറക്ടറായി മുപ്പത്തിആറാം വയസിൽ എല്ലാ ഉത്തരവാദിത്വങ്ങളും കടമകളും   നിറവേറ്റി കൊണ്ടു  മുന്നോട്ടു പോകുന്നു  

,ദൈവം അറിയാതെ ഒന്നും തന്നെ നിനക്ക് സംഭവിക്കില്ല  
എന്റെ ജീവിതമാണ് ഞാന്‍ ഇവിടെ  പകര്‍ത്തി കാട്ടിയത്  --------കണ്ണ് അടച്ചുതുറക്കും മുമ്ബ് വർഷങ്ങൾ പോയിമറഞ്ഞു ദുഃഖങ്ങൾ സൗഭാഗ്യങ്ങൾ ക്കുള്ള വഴിയാണെന്ന് അവൾ അറിഞ്ഞില്ല -
ഇതാണ് ജീവിതം ഇത് തന്നെയാണ് ജീവിതം