Translate

Monday, July 31, 2023

ഓര്‍മ്മച്ചെപ്പ് : നാടന്‍ പെണ്ണ്

ഓര്‍മ്മച്ചെപ്പ് : നാടന്‍ പെണ്ണ്: ,    കാച്ചിയ എണ്ണ തേച്ചു കുളിച്ചു മുടിചീകി അറ്റം കെട്ടിയ്യിട്ടു തുളസിക്ക തിര്ചൂടി ജോലിക്ക്  പോയി വരുന്ന ഒരു നാടന്‍  പെണ്ണായ...

Sunday, July 30, 2023

ദേശാന്തരം



  • ചരിത്ര മുറങ്ങുന്ന വഴിയിലൂടെ

ഒരു സ്പ്രിംഗ് ഫീൽഡ് യാത്ര 

എന്റെയൊരു ഒരു മോഹ സാക്ഷാത്ക്കാരം  

 പി റ്റേന്ന് നേരത്തെ ഉണരണം വളരെ കാലമായുള്ള ആഗ്രഹം നിറവേറാൻ  പോകുകയാണ് തിരിഞ്ഞും മറിഞ്ഞും കിടന്നു ആകാംഷ കാരണം നിദ്ര എന്നോട് വിടപറഞ്ഞതായി എനിക്ക് മനസിലായി  . സാരമില്ല നാളെയും  ഉറങ്ങാം  ഉറക്കമില്ലാതെ കിടന്നതുകൊണ്ടുകൃത്യ സമയത്ത് തന്നെ  എഴുന്നേറ്റു മകനെ വിളിച്ചുണർത്തി ,ജോലികഴിഞ്ഞ് വന്നു കിടന്ന മകനാണ് അവന്റെ ക്ഷീണം എനിക്കറിയാമായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ  മറുത്തൊന്നും  അവൻ  പറഞ്ഞില്ല  .അതിനൊരു കാരണമുണ്ട് ആ പോകുന്ന വഴിയിലാണ് മകന്റെ  ക്കൂട്ടുകാരായ എന്റെ സഹോദരി  മക്കൾ താമസിക്കുന്നതു .പോകുന്ന പോക്കിൽ  അവരെ കൂടി  ക്കണ്ട് മടങ്ങാം എന്നുള്ള ആഹ്ലാദമായിരുന്നവന്  ,ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്യാൻ വേണ്ടി സഹോദരിയുടെ മക്കൾ ആയ നിഷയും ബൈജൂവും  ജോലിയിൽ നിന്നും അവധിയെടുത്ത് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു  മൂന്നു നാല് മണിക്കൂർ ക്കൊണ്ട് പ്രസ്തുത സ്ഥലത്ത് ഞങ്ങൾ  സാക്ഷാൽ എബ്രഹാം ലിങ്കന്റെ നാട്ടില് )സ്പ്രിങ്ങ് ഫീൽഡിൽ  എത്തിചേര്ന്നു. നേരത്തെ അവിടെ ചെന്നില്ലെങ്കിൽ ഞങ്ങൾ  തീരുമാനിച്ച സ്ഥലങ്ങളൊ ന്നും  കാണാൻ കഴിയില്ലെന്ന് ക്യാപ്പിറ്റൽ ബി ൽഡിംഗ്‌ ഉദ്യോഗസ്ഥനായ ബൈജു  ഞങ്ങളെ മുന്പ് തന്നെ പറഞ്ഞു മനസിലാക്കിയിരുന്നു -പ്രധാനമായും  നാല്  സ്ഥലങ്ങളാണ്‌ കണ്ടിരിക്കേണ്ടത്എന്നവർ  പറഞ്ഞു   ഒന്ന് സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിംഗ്‌ ,രണ്ടാമത് ലിങ്കന്റെ വീട് ,മൂന്നാമത് ന്യൂസേലം ഹിസ്റ്റോ റിക്ക് സൈറ്റ് അവസാനമായിനാല്  ലിങ്കന്റെ ഭൌതിക ശരീരം അടക്കംചെയ്ത  (ലിങ്കൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ) ഇത് നാലും വളരെ ദൂരമല്ലാതിരുന്നത്  ഒരു ദിവസം ധാരാളം മതിയെന്നും ഞങ്ങൾ തീരുമാനിച്ചു   അങ്ങനെ ഞങ്ങളെ ആദ്യം മ്യൂസിയത്തിലേക്ക്വളരെ നാളുകൾക്കുശേഷമായിരുന്നു ഞാനെന്റെ കുടുംബാംഗ ങ്ങളെഅന്ന്  കാണുന്നതെങ്കിൽകൂടി പലവിധ ചിന്തകളാൽ ഞാൻ മൂകമാ യിരുന്നു . ആകാംഷയുടെ കാരണം   മനസിലാക്കിയിട്ടെന്നവണ്ണം അവരും ഞങ്ങളോട് ആ നാടിനെ ക്കുറിച്ചും അവടുത്തെ പഴയ ജീവിതരീതികളെ  കുറിചു മാത്രമാണ് അപ്പോൾ  സംസാരിക്കാൻ   മിനക്കെട്ടതു . പിന്നീടവർ അതെന്നോട്‌  പറയുകയും ചെയ്തിരുന്നു 

 ജനിച്ച നാട് വിട്ടുവടക്കേ അമേരിക്കഎന്നഉപഭൂഖ ണ്ഡ  ത്തിൽ  ചേക്കേറിയനാൾ  മുതൽ കഴിയുന്നത്ര ലോകത്തെ അറിയുക മണ്മറഞ്ഞുപോയ  സംസ്കാരങ്ങളെ കുറച്ചുകൂടി പഠിക്കുക എന്ന ഉദേശവും എനിക്കുണ്ടായിരുന്നു  .ഞാൻ അന്ന് അറിഞ്ഞിരുന്ന  സ്നേഹിച്ചിരുന്ന ലോകചരിത്രത്തിൽ സ്ഥാനം നേടിയ എബ്രഹാം ലിങ്കൺന്റെ   നാട്   അത്രക്കണ്ട് എന്റെ മനസിനെ     സ്വാധീനിച്ചിരുന്നു 


 ഇന്ന് ലോകജനത അനുഭവിക്കുന്ന ഓരോ നന്മയ്ക്കും  പിന്നിൽ പല മഹാന്മാരുടെയും കൈയ്യൊപ്പുപതിഞ്ഞിട്ടുണ്ടെന്നു കഴിഞ്ഞുപോയ ലോക ചരിത്രം   നമ്മെ പഠിപ്പിക്കുന്നുണ്ട് ,  ,മണ്മറഞ്ഞുപോയ മഹാന്മാർ അവർ ലോകത്തിനു നല്കിയ സംഭാവനകൾ,  അന്നവർ ഭരിച്ചിരുന്ന കാലം ,അന്നത്തെ ജീവിതരീതികൾ ഒക്കെ  അറിയുന്നതിന് കുട്ടികാലം മുതൽക്കു തന്നെ എനിക്കൊരു പ്രത്യേക മമത യു ണ്ടായിരുന്നു  , ചരിത്രമു റങ്ങുന്ന വഴിയിലൂടെകണ്ടറിഞ്ഞും കേട്ടറിഞ്ഞും  ഒരു തിരിച്ചുപോക്ക്  , ആ താല്പര്യം കൊണ്ടാവാംഞാനന്ന്    സർവകലാശാലയിൽ  ഐശ്ചീക വിഷയം ചരിത്രമായി  (ഹിസ്റ്ററി )തിരഞ്ഞെടുത്തതും പഠിച്ച ഓരോ രാജ്യവും കാണണമെന്ന മോഹമുദിച്ചതും  എങ്കിലും അന്നു എന്റെ പഠന കാലത്ത് ഞാൻ ആഗ്രഹിച്ചിരുന്ന തും   പലസ്ഥലങ്ങളും   കാണാൻ കഴിയുമെന്ന സകല്പമൊന്നും അന്നെന്നിക്കു ണ്ടായിരുന്നില്ല  

മ്യൂസിയം ഓടി വന്നു കണ്ടുപോകെണ്ടുന്ന സംഗതിയല്ല എന്നെനിക്കറിയാമായിരുന്നുവെങ്കിലും നാലുസ്ഥലങ്ങൾ കാണേണ്ടിവരും എന്നൊന്നും ഞാൻ അറിഞ്ഞിരുന്നില്ല എങ്കിലും നാലുദിവസം ഒരുമിച്ചു എനിക്ക് ചിലവഴിക്കാൻ ഉണ്ടായിരുന്നില്ല എന്തൊക്കെ ആയിരുന്നാലും ഞാന്നെന്റെ  മനസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല പിന്നീടൊരിക്കൽ  വീണ്ടും വരാം കൂടുതൽദിവസം അവിടെ കഴിയാം എന്ന് തീരുമാനിച്ചു   ഇപ്പോൾ തല്ക്കാലം ഒന്ന് കണ്ടുമടങ്ങാമെന്നും മാത്രമേ  ഞാൻ കരുതി യിരുന്നുള്ളൂ ,പഠിച്ചു നാളുകൾ ഏറെ കഴിഞ്ഞിരുന്നുവെങ്കിലും  കുട്ടികളോട് അവരുടെ പഠന  ഭാഗങ്ങൾ  പലവുരു  ആവർത്തിക്കപെടുമ്പോൾ  അതെന്നും എന്റെ മന സി ൽനിന്ന്  മായാതെ മറയാതെ കിടന്നിരുന്നു .എത്ര കണ്ടാലും പഠിച്ചാലും  മതിവരാത്ത ചരിത്ര വഴിയിലൂടെ കുടുബമൊ ത്തുള്ള ഒരു യാത്ര എന്റെ ഹൃദയത്തിൽ ആനന്ദം  പകര്ന്നുനല്കി  .ആ  യാത്രയിലുട നീളം ഒന്നുകൂടി അമേരിക്കയുടെ പ്രിയ പുത്രനായിരുന്ന എബ്രഹാം  കുറിച്ച്  ഓ ര്മിചെടുക്കുവാൻ ശ്രമിച്ചു


 ഞങ്ങൾ മ്യൂസിയകവാടത്തിൽ എത്തിയപ്പോൾ തന്നെ നിഷയും ബൈജുവും ഞങ്ങള്ക്ക്  മുന്പേഅവിടെ  എത്തിയിരുന്നു അവിടെ  ചെന്ന് കയറുമ്പോൾ ജീവനില്ലാത്ത എബ്രഹാം ലിങ്കനും  കുടുംബാംഗ ങ്ങളും രാവിലെ തന്നെ ഞങ്ങൾ പറഞ്ഞിട്ടെന്ന വണ്ണം ഞങ്ങളെ  വരവേൽക്കുവാൻ വന്നു നില്ക്കുന്ന  മെഴുകു കാഴ്ച  ഞങ്ങളിൽ ആശ്ചര്യ മുളവാക്കി എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല അവിടെനിന്ന് ചരിത്രം വിശദീകരിക്കുന്ന വഴികളിലൂടെ ഒരു നീണ്ട മൂന്ന് മണിക്കൂർ ഓരോ മുറിയും കയറി ഇറങ്ങുമ്പോൾ കഴിഞ്ഞുപോയ കാലഘട്ടങ്ങളിൽ കൂടി ഞങൾ ജീവിക്കുകയായിരുന്നുവന്നു തന്നെ പറയേണ്ടിയിരിക്കുന്നു കാണാൻ ആഗ്രഹിച്ച തെല്ലാം  ഒന്നോടിച്ചു കണ്ടു  .

ജനനം മുതൽ മരണം വരെയുള്ള എല്ലാ സംഭവങ്ങളും  വള്ളിപുള്ളി ക്ക്  ഒരു മാറ്റങ്ങളും  കൂടാതെ തങ്ക ലിപികളിൽ ആ മ്യൂ സിയത്തിൽ എഴുതി ചേർക്കപ്പെട്ടിട്ടുണ്ടായിരുന്നു  (നിങ്ങള്ക്ക് കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക വേണമെങ്കിൽ തുടരും )

1809 ഫെബ്രുവരി 12 -ന്‌ കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായി    ഇടത്തരം കർഷകകുടുംബത്തിൽആണ് ലിങ്കൺ ജനിച്ചത്‌ ജനിച്ചതുമുതൽ മരണം വരെയുള്ള ഓരോ ജീവചരിത്രങ്ങളും  അവിടെ കോറിയിട്ടിരുന്നു .ചെറുപ്പത്തിലെ ആഹാരത്തിനുള്ള വകയുണ്ടാക്കാനായി അച്‌ഛനോടൊപ്പം കൃഷിപ്പണിയില്‍ സഹായിയായി ചേര്‍ന്ന എബ്രഹാമിന്‌ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അമ്മ നാന്‍സിയാണ്‌ എബ്രഹാമിനെ എഴുത്തും വായനയും പഠിപ്പിച്ചത്‌. ഈസോപ്പുകഥകള്‍ പോലുള്ള സന്മാര്‍ഗ കഥകള്‍ അവര്എബ്രഹാമിനുപറഞ്ഞുകൊടുക്കുമായിരുന്നു. ചെറുപ്പത്തിലേ ശീലമാക്കിയവായന ജനിച്ചതുമുതൽഅദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിരുന്നു . അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച പിതാവ്‌ ഇല്ലിനോയിയിലേക്കു താമസം മാറ്റി.പിന്നീട് അദേഹത്തിന്റെ കഷ്ടതയിലൂടെയുള്ള ജീവിതനേട്ടങ്ങൾ ലോകത്തിനു നല്കിയ സംഭാവനകൾ എല്ലാംചരിത്ര താളുകളിൽ  ഉടക്കി കിടന്നിരുന്നു .ഓരോ ചരിത്ര ലേഖനങ്ങളും ചരിത്ര ലിഖിതങ്ങളും  ദര്ശിച്ചുകൊണ്ടും ആ വലിയ മനുഷ്യാത്മാവിന്റെ ദാരുണ മരണത്തിൽ അഗാധമായ വേദന ഉൾക്കൊണ്ടു  ഓരോ മുറികളിലും ഞങ്ങൾ  കയറി ഇറങ്ങി .മ്യൂസിയം ഏറെ കാണാനുണ്ടായിരുന്നു അതു മാത്രം കണ്ടാൽ പോര അദേഹംജീവിച്ചിരുന്ന കുറച്ചു  സ്ഥലങ്ങളും കൂടി ഈ ഒരു ദിവസം കൊണ്ടെങ്കിലും കണ്ടു  തീര്ക്കണം എന്നൊരു വാഞ്ച മനസിലുണ്ടായിരുന്നു മ്യൂസിയത്തിനകലെയല്ലത്ത അദേഹം     പ്രസിഡണ്ട്‌ പദവിയിൽ ഇരിക്കുമ്പോൾ സ്വന്തം നിലയിൽ വാങ്ങിയ വീട് കാന്നുന്നതിനായിരുന്നു പിന്നീടുള്ളഞങ്ങളുടെ  യാത്ര -ഞങ്ങൾ ചെല്ലുന്നതിനുമുന്പേ  അവിടെല്ലാം 
 സന്ദര്ശക രെ  കൊണ്ട്  നിറഞ്ഞു കവിഞ്ഞിരുന്നു  രാവിലെ മുതൽ തിക്കും തിരക്കും നിറഞ്ഞ ആളുകളുടെ വരവിനെ ഗൈഡ് നിയന്ത്രിച്ചുകൊണ്ടേ യിരുന്നു  ഞങ്ങളും അവരിലൊരാളായിമാറി ലൈനിൽ നില്പാരംഭിച്ചു ഓരോ ഘട്ടമായി തിരിച്ചായിരുന്നു ഞങ്ങളെ ഓരോന്നും  അനുവദിച്ചത്  അബ്രഹാം ലിങ്കൺ താമസിച്ചുകൊണ്ടിരുന്ന സ്റ്റ്രീീറ്റ് -നാല് ബ്ലോക്കിലായി പന്തണ്ട് കുടുംബങ്ങൾ അന്നവിടെ താമസിച്ചിരുന്നു അവരെല്ലാവരും തന്നെഉന്നത  ഉദ്യോഗസ്ഥരും മറ്റു ചിലർ ലിങ്കൻ കുടംബത്തിലെ പരിചാരികന്മാരുമായിരുന്നു 


ഇന്നും അവിടെ   ഒരു കൂട്ടം ശാസ്ത്രകുതുകികൾ  വല്ല പുതിയ അറിവുകളും  കിട്ടിയാലോയെന്ന  ചിന്തയിൽ യിൽ   ഖന നങ്ങൾ നടത്തുകയായിരുന്നു ഇതവിടെ പതിവാണെന്ന് അവരിലൊരാൾ ഞങ്ങളോട് പറഞ്ഞു    ശാസ്ത്രഞ്ജന്മാരുടെ  അറിവനപുറത്തുനിന്നെന്തൊക്കെയോ  ഇന്നും പു തിയത്  അവര്ക്ക് കിലഭിച്ചിട്ടുണ്ടെന്ന് ണ്ടെന്ന്  എന്നെനിക്കു അവരുടെ മുഖ ഭാവത്തിൽ നിന്നും മനസിലായി   . ഞാനത് അവരോട് ചോദിക്കുകയും ചെയ്തു പലതും കണ്ടു പിടിക്കാനുള്ള വ്യഗ്രതയിലും എന്റെ മറുപടിക്ക് അവർ ഉത്തരം തരാൻ മറന്നിരുന്നില്ല ഞാൻ ചരിത്രഅധ്യാപികയാണ്എന്ന്  സ്വയം പരിചയപ്പെടുത്തി അപ്പോൾഅവർ കുഴിച്ചെടുത്ത ഓരോന്നും എന്നേകാണിച്ചു  തന്നു വിശദീകരിച്ചു .കൊണ്ടിരുന്നു  എങ്കിലും അവിടെയും  എനിക്ക് അധിക നേരം നില്ക്കാൻ ആയില്ല ഇനിയും പകുതിപോലും  കണ്ടുകഴിഞ്ഞില്ല ഇതുവരെ ഞങ്ങൾ ആ കാലത്ത് ജീവിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥരുടെ വീടും ചുറ്റുപാടുകളും നടന്നുകാണുക യായിരുന്നു അദേഹം ജോലികഴിഞ്ഞുവന്നു വിശ്രമിച്ചിരുന്ന വസതികൾ കളിച്ചിരുന്ന കളിസ്ഥലം ഒക്കെ ഓടിനടന്നു കണ്ടു  പഴയ നാളുകളെ അനുസ്മരിചെടുക്കുന്നതിനു  വേണ്ടി അന്നത്തെ വേഷം കെട്ടി കുറേ വനിതകൾ അതിലെ ഇതിലെയെന്നോണം  ഒരു കൈകുട്ടയും  പിടിച്ചു നടക്കുന്നുണ്ടായിരുന്നു ,അവരിലൊരാൾ സർവകലാശാല ലൈബ്രറെനിയൻ ആണെന്നും ഇതവരുടെ ഒരു വിനോദം ആണെന്നും എന്നോട് പറഞ്ഞു ,ഇതില്നിന്നും ഒരു പ്രതിഫലവും വര വാങ്ങിക്കുന്നിലെന്നും അവര് എന്നോട് കൂട്ടിചേർത്തു ലിങ്കൺ കുടുബത്തിന്റെ വീടിനകം കൂടി കണ്ടിട്ടേ പോകാവു എന്നും അവർ  നിഷ്കര്ഷിച്ചിരുന്നു   .ഇനി അദേഹത്തിന്റെ വീടിനകത്തേക്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടുക്കൂടി പടവുകൾ കയറി യും ഇറങ്ങിയുംഓരോ മുറികളും കണ്ടിറങ്ങി .ഗൈഡ് ഒരു മുറി കാട്ടിതന്നിട്ട് ഞങ്ങളുടെ  കൂടെ നടന്ന കുട്ടികളെ കാണിച്ചിട്ടും  ഇതുപോലെയുള്ള  മൂന്നാല് കുട്ടികൾ വളര്ന്ന വീടായിരുന്നു ഇതെന്നും  ഞങ്ങളെ ഓര്മിപ്പിച്ചു .ലിങ്കന്റെ കുസൃതികുരുന്നുകളായ ആണ്ക്ട്ടികൾ താമസിച്ചിരുന്നതു  മുറികൾ ആയിരുന്നത്രെ ഇതെന്ന് പറഞ്ഞു ചൂണ്ടികാണിച്ചു .ഒരു കുട്ടയിലെ കല്ലുകളെ കാണിച്ചിട്ടകുട്ടികൾ അന്നെറി ഞ്ഞു കളിച്ച കല്ലുകൾ അവർ കണ്ടെടുത്തത് ആണെന്ന് പറഞ്ഞു കാണിച്ചുതന്നു . സമയം കിട്ടുമ്പോഴൊക്കെ കളിച്ചും  കല്ലെടുത്തെറിഞ്ഞു ജനലിന്റെ ചില്ലുകൾ പലപ്പോഴും  അവർ പൊട്ടിചിരുന്നുവെന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കാണികളായകുട്ടികളും  ചിരിച്ചുപോയി  

.കുട്ടയിലെ കല്ലുകളെ ന്നിൽ കൌതുകം ഉണർത്തി 



അദേഹത്തിന്റെഔദ്യോധിക  വസതി സന്ദർശിച്ചതിനുശേഷം  വീണ്ടും അദേഹംകെന്റക്കിയിൽ നിന്നും ഉപജീവനത്തിന് വേണ്ടി  വന്നു താമസിച്ച തെന്നു പറയപ്പെടുന്ന ന്യൂ സേലംഎന്ന സ്ഥലം  സന്ദർശിക്കുന്നതിനായിട്ടു അവിടെ നിന്നും  പുറപ്പെട്ടു  



 1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22- വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽനദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി വളരെ താഴ്ന്ന നിലയില ആശാരി പണി ചെയ്തും കടയില് വില്പനകാര്നായി നിന്നും പ്രവർത്തിച്ചിരുന്നുതും ന്യൂ സേലം എന്ന ഈ സ്ഥലത്തായിരുന്നു  .


ഇന്നനുഭവിക്കുന്ന എല്ലാ നന്മയ്ക്കും കാരണ  ഭൂതനായ ആ മഹാന്റെ  പാദ സ്പർശം ഏറ്റു  കി ടന്നിരുന്ന    ആ സേലം  മ  ണ്ണില്‍ കാലുക്കുത്തിയനിമിഷം മുതൽ ഞാൻ  എന്നെ ത്തന്നെ ഒരു  നിമിഷം മറക്കുകയായിരുന്നു,,എന്റെ കാലടിയൊച്ച  പോലും വിഘ്നമായി  അവിടെ ഭവിച്ചുകൂടഅത്രയ്ക്കും  സൂക്ഷ്മമായി ചുറ്റും വീക്ഷിച്ചുക്കൊണ്ട് ഞാൻ പതിയെ  നടന്നു ..എബിയുടെ ആ വലിയ ജീവിതം .ഇത്ര കഷ്ട്ടപാടിൽനിന്നുമാണ് പുറം ലോകം അറിഞ്ഞതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി  , കൃഷി ചെയ്തും  ആശാരി പണിചെയ്തും  കടയില് എടുത്തുകൊടുക്കുന്ന ആളായും  താണനിലയിൽ നിന്ന് പഠിച്ചു നിയമ ബിരുദം നേടി അമേരിക്കയുടെ പ്രഥമ  പൌരനായി വളര്ന്നു വന്നഎബി  .പ്രസിഡന്പദവിക്കുമുൻബു ഒരു സാധാരണ കാരന്റെ ജീവിതം മനസിലാക്കിയ എബി പാവപെട്ടവരുടെസ്വന്തം  എബിയ്യായി തന്നെ മാറിയിരുന്നു . ആ ജീവിതം തുടങ്ങിയ   സ്ഥലവും മണ്ണും ഞാൻ കണ്കുളിര്ക്കെ ക്കണ്ടു . അന്നത്തെ മരത്തടികൾ ചേര്ത്തു വെച്ച് ഉണ്ടാക്കിയ വീടുകൾ   ഒരു കേടുപോലും ഉണ്ടാവാതെ സൂക്ഷിക്കുന്നത് കണ്ടപ്പോൾ അത്ഭുതം ഇരട്ടിച്ചു   വിശാലമായ   ഒറ്റ മുറി,അതില്  ത്തന്നെ കിടപ്പ് മുറി ,ഭക്ഷണ കഴിക്കാനുള്ള മേശ ,സിറ്റിംഗ് ഏരിയ മുതലായ എല്ലാം വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു  അത് അന്ന്എങ്ങനെ ഉണ്ടായിരുന്നോ  അതുപോലെ തന്നെ ഭംഗിയായി ഇന്നും  ഒരുക്കിയിട്ടുണ്ടായിരുന്നു ഇന്ന് കാണുന്ന  രീതിയിൽ മുറികളെയൊന്നും വിഭാഗിചിട്ടുണ്ടായിരുന്നില്ലഎന്നതായിരുന്നു മറ്റൊരു  സവിശേഷത 
,   ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറം  പഴക്കമുള്ള ആ സംസ്കാര ത്തിലേക്ക്ഞാനും  ഒന്ന് കൂടി ഊര്‍ന്നിറങ്ങി  ,നടന്നു തളര്ന്നു വളരെ ക്ഷീണിതരായിരുന്ന ഞങ്ങൾആ   ഓർമ്മകൾ മനസിൽ സൂൂക്ഷിക്കുന്നതിനു വേണ്ടി ഓടി നടന്നു  ഓരോ ചിത്രങ്ങളെയും ഞങ്ങളുടെ ക്യാമറക്കണ്ണി ലേക്ക് പകര്ത്തിയെടുത്തു ആ   ഓരോ ഓര്മകളും  ഇന്നെനിക്കു പൊ ന്നോര്മകളാണ്  .
                        അന്നുണ്ടായിരുന്ന  മരങ്ങളൊ ന്നും  തന്നെ മുറിച്ചു കളയാതെ സൂക്ഷിച്ചിരിക്കുന്നതും  അത് പടുകൂറ്റൻ    മുത്തച്ചൻ  മരങ്ങളായി  ലിങ്കന്റെ നാട് കാണാൻ വരുന്ന കാണികളെ തലോടി സ്വീകരിക്കാൻ പാകത്തിൽ  ഒരുങ്ങി നിൽക്കുന്നതായിട്ടാണ് എനിക്കപ്പോൾ തോന്നി യത്,   അതൊരു ഗ്രാമം ആയിരുന്നു ഒരു കുന്നിനു ചെരിവ് താഴെ മന്ദം മന്ദം ഒഴുകുന്ന ഒരു കൊച്ചരുവി  കുറച്ചു നേരം അവിടെ ഇരിക്കണമെന്ന് തോന്നിയെങ്കിലും താന്തോന്നികളായ കുറച്ചു  കൊതുകുകൾ അതിനെന്നെയനുവദിച്ചില്ല  --നീ യിനി പിന്നെ വരൂ --മതിയിവിടെ 
എന്നുപറയുന്നത് പോലെ  എന്നേ അവിടെന്നു അവപെട്ടന്ന്  എഴുന്നേല്പ്പിച്ചു   

വീണ്ടും മനോഹരമായ വെട്ടി വൃത്തിയാക്കിയ വഴി താണ്ടി,  ഇടയ്ക്ക് വന്ന ചന്നം പിന്നം തെറിച്ചു വീണ  മഴയെ അവഗണിച്ചു  എന്റെ  ഉത്സാഹത്തിനു യാതൊരു  കുറവും വരുത്താതെ ഞാൻ മുന്നോട്ടു നീങ്ങി കന്നുകാലികൾ മേഞ്ഞിരുന്നകുറച്ചു  സ്ഥലങ്ങളും  മരകഷങ്ങൾ ചേർത്ത് വെച്ച് കെട്ടിയ കൃഷിയിടങ്ങളുംഒക്കെ കണ്ടുക്കൊണ്ടുള്ള , ആ നല്ല നാട്ടിലൂടെ യുള്ള ആ യാത്ര ആ ഒരു അനുഭവം പറഞ്ഞറിയിക്കാനെനിക്ക് ഇന്ന് വാക്കുകളില്ല ഞങൾക്ക്  തിരിച്ചുപോകാൻ സമയമായി പക്ഷെ ഒരു സ്ഥലം കൂടി സന്ദര്ശിചിട്ടെ  മടങ്ങാവൂ അല്ലെങ്കിലത്‌ ആത്മനിന്ദ യാാവുമ്മെന്നെനിക്കു അറിയാവുന്നതുക്കൊണ്ട് ഞങ്ങൾ എബ്രഹാം ലിങ്കൻ അന്ത്യ വിശ്രമം കൊള്ളുന്നഓക്ക് റിഡ്ജ് സെമിത്തേരി യിലേക്ക്പോയി   ഒന്നു  യാത്ര പറയണംഈ  നല്ല സംഭാവനകൾക്കൊക്കെ  ഒരു നന്ദി ചൊല്ലിമടങ്ങുക    ഇത്രടം വരെ വന്നിട്ട് ഒരു യാത്ര പറയാതെ പോവുകയോ അതിനാവില്ലഞങ്ങള്ക്ക്  ആ പുണ്യാ ത്മാവിനു വേണ്ടി ഒരു അശ്രുപൂജ  , വീണ്ടും ഞങ്ങൾ ലിങ്കൺ അന്ത്യ വിശ്രമം  കൊള്ളുന്നസെമിത്തേരി യിലേക്ക്  ഒന്ന് രണ്ടുമണിക്കൂർ അവിടെയും


രാവിലെമുതൽ എബിയുടെ നാട്  കാണിനിറങ്ങിയ ഞങ്ങൾ ക്ക് സമയം അത്ക്രമിച്ചത് അറിയാനേ കഴിഞ്ഞില്ല തിരിച്ചു  പോകാൻ നേരമായി എന്ന് അറിയിപ്പ് കിട്ടിയതനുസരിച്ച് വാച്ചിലേക്ക് നോക്കിമനസൊന്നു കാളി  ആറുമണി വരെ മാത്രം സന്ദർശകർക്ക് അനുവാദം ഉള്ളു എന്നറിഞ്ഞിട്ടും അവിടെ നിന്നും  വിടപറയാൻ എന്റെ മനസു കൂട്ടാക്കിയില്ല . മനസിനകത്തിരുന്നൊരു നേരിയ വിങ്ങൽ    തീര്ച്ചയായും ഇനിയും കാണുന്നതിനായി  വീണ്ടും വരുമെന്ന  ചിന്തയോടെ തിരിഞ്ഞു നോക്കി  തിരിഞ്ഞുനോക്കി ആ പൊലിഞ്ഞു പോയ  മാഹാത്മാവിനെ   മനസിൽ ധ്യാനിച്ചുക്കൊണ്ട് മനസില്ലാമനസോടെ തൽകാലത്തേക്ക് പതുക്കെ അവിടെ നിന്നും പിന് വാങ്ങി  . സത്യവാനിൽ സത്യവാനായ നായ എബി യുടെ ജീവിതം പകര്‍ത്താടിയ   ആ നല്ല നാടിനോടുള്ള   ആദര സൂചകമായി   അപ്പോൾ  രണ്ടു തുള്ളി കണ്ണീര്‍ ആപുണ്യ ഭൂമിയിലെ മണ്ണിലുവീണു വെ ന്നെനി ക്കിപ്പോഴും ഉറപ്പുണ്ട്   


-(നന്ദി നന്ദി  ഒരായിരം നന്ദി എത്ര തിരക്ക് പിടിച്ച ജീവിതത്തിലും    എന്റെ  ആഗ്രഹമനുസരിച്ചു   അവധി എടുത്തു എന്റെകൂടെ വന്ന  മകനായ ഡോക്ടര്‍ ജോര്‍ജു തോമസ്‌ എം ,ഡീ മൌന്റ്റ്‌ സീനായ് ആശുപത്രി ,കാപിറ്റല്‍ ബിൽഡി ങ്ങ് ഫീല്‍ഡ്  ഉദ്യോഗസ്ഥർ  ആയ  സഹോദരിപുത്രി നിഷ ആന്‍ഡ്‌ ബൈജു വിനോടും എന്റെഅളവറ്റ  കൃതാര്‍ത്ഥ ഇതോടൊപ്പംഞാന്‍   അറിയിച്ചുകൊള്ളുന്നൂ അതോടൊപ്പം മാന്യ വായനക്കാർക്കും സ്നേഹത്തോടെ കാത്തു പാത്തു മാത്യൂസ്  


 കാത്തു എന്ന വിളിപേര് ഉള്ള സാലി മാത്യൂഎന്നഈ  ഞാൻ  അദ്ധ്യാപിക യായി കുറച്ചു നാൾ കേരളത്തിലും പിന്നീടു   കൂക്ക് കൗന്റി യിലും  iസേവനം അനുഷ്ട്ടിച്ചിട്ടുണ്ട് ഇപ്പോൾ ഷിക്കാഗോ യിൽ  മക്കളോടൊപ്പം   കുടുംബ സമേതം ജീവിക്കുന്നു ,

ദേശാന്തരം