Saturday, December 22, 2012

ചിരട്ട പുട്ട് കാലിട്ട് പതുക്കെ വെള്ളത്തിലൊന്നു തട്ടി നോക്കി വലിയ തണുപ്പില്ല പിന്നെ പ ടവുകള്‍ ചവിട്ടി പതുക്കെ താഴെയിറങ്ങി ,തെളി നീര്  പോലത്തെ വെള്ളം


കാത്തൂട്ട്യ---അമ്മ നീട്ടി വിളിച്ചു

,അമ്മയെന്തെങ്കിലും  പറയട്ടെ ,ചെല്ലുമ്പോള്‍ അടിയുറപ്പ് ,


ന്നാലും വേണ്ടീല,,--


ഈ വെള്ളത്തിലൊന്നു കുത്തിമറിയാതെ,,ഞാനിനി വീട്ടിലെക്കില്ല


മീനു,,വാടീ  നീട്ടി വിളിച്ചു

തെക്കേ പ റ ബി ല് ഇലഞ്ഞിപ്പൂ  പെറുക്കി മാല കൊരുക്കുന്ന  അവളും

തുബിയെ പിടിച്ചു കളിക്കുന്ന വിനുകുട്ടനും ഓടിയെത്തി ,,
                                         
വിനുകുട്ട,, നീയിനി  അമ്മയോടൊപ്പം വീട്ടില്‍ പൊയ്‌ ക്കൊ

മീനു കുട്ടി വിനുകുട്ടനോട്  വിളിച്ചു പറഞ്ഞു എന്നിട്ട്  .എ ന്റൊപ്പം വെള്ള

ത്തിലെക്കെ ടു ത്തു ചാടി .തുബിയെ പിടിച്ചു  വാല് ക്കെട്ടി ക്കൊണ്ടിരുന്ന വിനു കുട്ടന്‍ ചിണ് ങ്ങിക്കൊണ്ട്


അമ്മേ-- ഈ മീനുകുട്ടി- ന്നെ കൂട്ടീല-

- ന്നു പറഞ്ഞു പശുവിനെ കെട്ടാന്‍ വന്ന അമ്മയുടെ അടുത്തേക്കോടി ,,
മീനു വുമായി പിന്നെ മത്സരമായി ,കൈകള്‍ വലിച്ചു നീന്തണം കാലുകള്‍ ചേര്‍ത്ത്ശ പിടിച്ചു ശ ക്തിയായി തുഴയണം ,,ആരാണ് മുന്നിലെത്തുക ??കമിഴ്ന്നും മലര്‍ന്നു നീന്തി.അവള് മടിച്ചി യാണ് കൊലുന്നനെയുള്ള അടുത്ത വീട്ടിലെ മീനുകുട്ടി ,ന്റെ -ച ങ്ങാ തി
,,,,
എനിക്ക് വയ്യെടീ ,ഇനി നാളെ മതി  -അവള് ഓര്‍മി പ്പി ച്ചു
,നാല് , മതി-- പോവാം ,,വാ
 ,,അപ്പോഴാണോ ര്‍മ്മി ചതു ,

യ്യോ ,ആ കല്ലി ന്റെ ചോട്ടില് വെച്ച -ന്റെ പൈസ ഇപ്പ ണ്ടാ--- വുമോ ?ആവോ ??
പാല്  കിട്ടാന്‍  അമ്മ നോക്കിയിരിക്കുനുണ്ടാവും. ന്നിട്ട് വേണം അമ്മയ്ക്ക്ചാ യ  ണ്ടാക്കാന്‍
 ഒളിപ്പിച്ച കല്ലി ന്റെ ചോട്ടില് പരതി ,അവിടെയില്ല
,,

മീനുക്കുട്ടി ,,,,,ഈ നനഞ്ഞ കംമ്മീസു മി ട്ടിനി  ,
 ഞാനെങ്ങനെ പാല് വാങ്ങിക്കാന്‍  പോവും ??
                         

                             ,വീട്ടില് എത്തിയാല്  അടിയുറപ്പ്

 ,ന്നാലും ഈറന്‍  മാറാതെ തരമില്ല .

പതുക്കെ ചെന്ന് വാതില്  ജാള്യതയോടെ തുറന്നു മറഞ്ഞു നിന്നു .

പലഹാരപ്രാതല്‍ ഉ ണ്ടാക്കി ക്കൊണ്ടിരുന്ന അമ്മവന്നെ ത്തിനോക്കി .


അമ്മെ ,,,

,ന്താടീ പാലെവിടെ ?


?അമ്മെ പൈസ കല്ലി ന്റെ ചോട്ടിലില്ല
,

ന്നെ തല്ലല്ലേ --അമ്മെ,ചൂരലെടുത്ത

അമ്മയോട് കൈക്കൂപ്പി


ക്ഷമാപണത്തോടെ പറഞ്ഞു
                                                       

അപ്പോള്‍ നീയിന്നും വെള്ളത്തില് ചാ

ടി മ റിയാന്‍ പോയല്ലേ ,

ഇല്ലമ്മേ ..ഇനി പോവില്ല ഉറപ്പു


വടിഎടുത്തു തന്റെ നേരെ      ഓ ങ്ങിയ അമ്മ  വടി താഴെയിട്ടുഈ കുട്ടി പറഞ്ഞാല്‍

ഒന്നും കേള്‍ക്കില്ല


 സങ്കടത്തോടെ അമ്മ യിന്നും

എന്നെ  കുറ്റ പ്പെടുത്തി  എങ്കിലും ഓടി

വന്നു സാരീത്ത ലപ്പെടുത്തു

തല തുടച്ചു
,,
ഇനി പോയി ഈറന്‍ മാറ്റിയിട്ടു വാ ,ഈയമ്മ പാലും മറന്നു .അടിയെയൊ ട്ട്‌

തന്നുമില്ല

അപ്പോള്‍ പാലൊ  അമ്മെ ??

ആ--ദാ --- അത്  അവള് പോയി വാങ്ങിയിട്ട് വന്നു ,


നീ പോയാല്‍ ഇപ്പൊ എത്തില്ലെന്നറിയാം


നീ കളിച്ചു കുഴിയാന പിടിച്ചു മീനുകുട്ടിയുടെ അടുത്തു നില്ക്കണ ത് അവള് ക്കണ്ടൂ  ,അമ്മയുടെ

"ഈ യവള് "എന്റെ ചേച്ചിയാണ്

,ഹാവൂ ഏതാ യാലും ഒരടി

ഒഴിവായികിട്ടി ആശ്വാസം മായീ -

ന്റെ അമ്മയ്ക്ക് തല്ലാന്‍

അറിയില്ലാ ന്നു  ഞാനോര്‍ക്കാറുണ്ട്‌
,

ന്നാ,,,ലെ ന്റെ  ചിരട്ട പു ട്ടു ഇങ്ങിടമ്മ ,,വേഗംആവട്ടെ


പാത്രമെടുത്തു മുന്നില്‍ വെച്ച് കൊരണ്ടിയില്‍ ഇരിപ്പാരംഭി ച്ചു ,

ആവിപ്പറക്കുന്ന പുട്ട്


ഹായ് !ചോന്ന അരീടെ  പുട്ടു

കൊതിയോടെ തിന്നാന്‍ ഭാവിച്ചു.പെട്ടന്ന്  ഞെട്ടുയു ണര്‍ന്നു
,

,വേഗം അമ്മേ ---വിശന്നിട്ടു വയ്യ


ന്റെ പാത്രം എവിടെ ഹേ --ന്റെ -മീനുട്ടി ,ന്റെ അമ്മ

അവരൊക്കെ എ വിടെ പോയി ?


ആരുമില്ലല്ലോ ?/ഇവിടെ

ഒരു തുള്ളി കണ്ണീ ര് ആരുമറിയാതെന്റെ   തലയിണയില്‍ പടര്‍ന്നുവോ ?

Monday, December 3, 2012

സ്നേഹവാ യ്പ്പു

 ദേവ്വ്മ്മേ... എന്താ ഇവിടെ ഒറ്റയ്ക്ക് ??
           

 എല്ലാവരും   ഭക്ഷണം കഴിചു കഴിഞ്ഞൂലോ ?
           
 നിങ്ങള്‍ പോയില്ലേ?, വരൂ, ബെല്ലടിച്ചത് കേട്ടില്ലേ,
             

വൃദ്ധ സദന ത്തിലെ   സഹായി കുട്ടിയുടെ ചോദ്യം   ഓര്‍മയില്‍ നിന്ന്

എന്നെ തട്ടിയുണര്‍ത്തി
  .

      കുട്ടി   ഇന്ന്  തനിക്കു  അത്ര വിശപ്പില്ല--- എന്ന് പറഞ്ഞൊഴിഞ്ഞു.

 അത് പറ്റില്ല,
   

   ദേവമ്മ വന്നേ മതിയാവു,,,


 , കാരണംദേവമ്മ  മരുന്ന് കഴിക്കണസമയത്ത് ഇത്തിരി  ഭക്ഷണം അകത്തു ചെല്ലെണ്ടതല്ലേ

അതൊന്നും സാരല്ല്യ- കുട്ട്യേ ഇന്നെനിക്കു  വേണ്ട  ഭക്ഷണം
 

 ശരിയാണ്, തനിക്കു ഒന്നിനും ഇന്ന്  തോന്നളില്യ.  മോള് പൊയ്ക്കോ ളു

,

അവള്‍ വന്നു കൈപിടിചു വലിച്ചു  കൂട്ടി ക്കൊണ്ട്  പോയി ഭക്ഷണ


മുറിയിലുള്ള ബെഞ്ചില്‍ തന്നെ       പിടിച്ചിരുത്തി.  ഇനി തര്‍ ക്കിചാലും അവള്‍ ഇനി എന്നെ എനിക്ക് ത്തന്നെ വി ട്ട്  തരില്ല , .
   

എല്ലാവരും കഴിച്ചു പകുതിയായിരിക്കുന്നു, ഇന്നു തനിക്കു ചപ്പാത്തിയാണ്.

വേണ്ടവര്‍ക്ക് ചപ്പാത്തിയും നല്കും,അതാണിവിടത്തെ പതിവ്. അത് തനിക്കു

അത്ര ഇഷ്ടമുള്ള  ഭക്ഷണ മല്ലെങ്കില്‍ കൂടി   ചപ്പാത്തി എടുത്തു കറിയില്‍മുക്കി യൊ ന്ന് കടിച്ചു . ഉതിര്‍ന്നുചാടിയ, കന്നുനീരിന്റെ അംശം അതിനെയൊന്നു നനച്ചുവോ? ഇറങ്ങുന്നില്ലല്ലോ   ,എന്റെ   തൊണ്ട യില്‍

ആരോ പിടിച്ചുവെച്ചതുപോലേ, അതെങ്ങനെയാ തനിക്കുഇറങ്ങുഒരിക്കല്‍


പോലും,വിഷ്ണുവിനു കൊടുക്കാതെ താന്‍ഒന്നും കഴിച്ചിട്ടില്ലി ത് വരെ


 അവന്റെ  മുപ്പതാം പിറന്നാള്‍.ആണല്ലോയിന്നു.


അവനും അവന്റെ അച്ഛനും ഉണ്ടതിന് ശേഷം മാത്രംകഴിക്കുന്ന പതിവല്ലേ


തനിക്കുള്ളൂ.

 

എടൊ ദേവീ -- താനവിടെ ഇരിക്കെടോ ,
       

ഇരിക്കാന്‍ മടിച്ചു നോക്കുന്ന തന്നേ  ഒപ്പം  ചേര്‍ത്ത്  ഇരുത്തിയാലെ പിനീട്


ഏട്ടന്നു  തൃപ്തിയാവു. അത് പണ്ടേഉള്ളപതിവാന്.               


  അമ്മയൊക്കെ  മരിച്ചില്ലേ ആ കാലമൊക്കെ കഴിഞ്ഞില്ലേ ദേവ് ഇനി


നീയാരെയപേടിക്കണ ത് ? എന്നെപ്പോഴുംതന്നോട്ഏട്ടൻ  ചോദിക്കുമായിരുന്നൂ


തന്റെ ജീവന്റെ ജീവനായിരുന്നു അദേഹം ,,--

              ,

ന്നാലും വേണ്ടാ ഏട്ടാ, ദേവൂനു,, ഇതാ ഇഷ്ട്ടം


അതല്ലേ പണ്ടേയുള്ള പതിവ്,,ഇനിയതൊന്നും  മാറ്റേണ്ട
           

  എന്നു   താന്‍ പറഞ്ഞു മാറി കളയും ,,,അങ്ങനെകടന്നു  പോയ

സന്തോഷപൂര്‍വമായ നാളുകള്‍ ,, ,ഏട്ടന്റെ അന്ത്യം


കാന്‍സര്‍  രൂപത്തില്‍ കടന്നുവന്നപ്പോള്‍ താന്‍ നിനച്ചിരുന്നില്ല  ഇത്രവേഗം ആ


ജീവനെ എന്നില്‍  നിന്ന് എന്നെന്നേക്ക്മാ യി വേര്‍പെടുത്താനുള്ള കാലന്റെ


സൂത്രമാണി തെന്നു      ,,അന്ന് ,യാത്ര പറഞ്ഞപ്പോള്‍താന്‍ കരഞ്ഞില്ല.അതിനു
എന്റെ ഏട്ടന്‍ എന്നില്‍ നിന്നും വിട്ടു

പോയിട്ടില്ല ല്ലോ ,പിന്നീടങ്ങോട്ടൊരു


തരംമരവിപ്പായിരുന്നു ,,

,ലോകത്തോട് തന്നെ  ഒരു തരം


വെറുപ്പ്‌  ,

മോനേവളർത്തണം അവനെ പഠിപ്പിക്കണം അത് മാത്രമായിരുന്നുപിന്നീടുള്ള തന്റെജീവിത  ലക്‌ഷ്യം.


വിഷ്ണു പഠിക്കാന്‍ മിടുക്കനായിരുന്നു .അച്ഛന്റെ വഴി അവനും


തിരഞ്ഞെടുത്തു ,,അച്ഛന്റെ ആഗ്രഹം പോലെതന്നേ അവനെ ഇംഗ്ലണ്ട് ലേക്ക്  ഉപരി പഠനത്തിനു  അയച്ചപ്പോള്‍  താന്‍


കരുതിയില്ല ,അവനും എന്നിൽ നിന്നും അകന്നു പോവുമെന്നത്


  അങ്ങനെആരുമില്ലാതെ  കൂട്ടിനു  കാര്യ സ്ഥർശങ്കരേട്ടനും ജാനുഎടുത്തിക്കു മൊപ്പം  കുറേ കാലം ,അവന്റെ കല്യാണപ്രായമായപ്പോഴും വിവാഹത്തിന്താൻ  തിടുക്കം കൂട്ടിയപ്പോഴും  പഠനം കഴിഞ്ഞുമതിയമ്മേ എന്ന് പറഞ്ഞത് വിശ്വസിച്ചു വിദേശത്തു  വെച്ച്     തന്റെ അഭാവത്തില്‍കൂട്ടുകാരുടെ സാനിധ്യത്തില്‍  അത് നടത്തി കഴിഞ്ഞു വന്നു കേട്ടപ്പോള്‍പ്രയാസം തോന്നി

അമ്മ മാത്രമേയുള്ളൂ   അവന്‍ വേഗം തിരിച്ചു വരുമെന്ന് കരുതി


കാത്തിരുന്നു .അവന്റെ വിദേശത്ത് ഉള്ള പെണ്ണു മായുള്ള കല്യാണത്തിന് തന്റെ എതിര് അവന്‍ പ്രതീക്ഷിചിട്ടുണ്ടാകും   അപ്പോൾ കുട്ടി തെറ്റിദ്ധരിച്ചു പോയ്യിരുന്നിരിക്കണം


 നിന്റെ മദാമ്മ കുട്ടി യെയും കൂട്ടി വേഗം വരൂ. അമ്മയ്ക് കാണാന്‍


തിടുക്കമായി എന്ന് പറഞ്ഞപ്പോള്‍ അവന്‍ വേഗം അമ്മയുടെ അടുത്ത്


അവളെയും കൂട്ടി പറന്നെത്തി  .ഹായ്  എന്തൊരു ചേല് ആയിരുന്നു ,,ആകുട്ടി .നീല കണ്ണുകള്‍ വെളുത്തമുടി താന്‍ നോക്കിയിരുന്നു പോയ സന്ദര്‍ഭങ്ങള്‍തന്നേയ്കണ്ടപ്പോള്‍ അവള്‍ക്കും അട്ബുധം,

             

,യുവര്‍ മോം ഈസ്‌ എസ്ട്രീമ്ലിലി  ബ്യൂട്ടിഫുള്‍

                                                                       


         

  എന്നവനോട് അവള്‍ പറയുന്നത് കേട്ട് ,എന്താണ തിന്റെ അര്‍ത്ഥമെന്നു


ചോദിച്ചപ്പോള്‍ അവന്‍ തന്നോട്


പറഞ്ഞ തിങ്ങനെ  ,

           


,അമ്മേ അവള്ക്കിഷ്ടായില്ലത്രേ
 അല്ലേ കാത്തു ?

 അവളെ അവന്‍ വിളിക്കുന്നത്‌ അങ്ങനെയാണ്. ക്യെത്തി എന്ജെൽ  മാര്‍ക്ക്

എന്ന അവളുടെ പേര് അവന്‍ മാറ്റി കാര്‍ത്ത്യാനി  എന്ന അവന്റെ


അച്ഛമ്മയുടെ പേര് അവള്‍ക്കു നല്‍കി
 

 എന്നിട്ട് തന്റെ നേര്‍ക്ക് നോക്കി ഒരു ചിരിയും  ,,
   

 അതെങ്ങനെയാ,,,വിഷ്ണു,  ഈ  നാട്ടിന്‍പുറത്ത് കാരി ആയ എന്നെ  ആകുട്ടിക്ക് എങ്ങനെ ഇഷ്ട്ടമാവാന്‍ ??അവള്‍ അമ്പലത്തില്‍ വെച്ച് വിഷ്ണുവിന്റെ ആചാരപ്രകാരം അമ്പലത്തില്‍
വെച്ച് ഒന്നുക്കൂടി  താലി  കെട്ടണം എന്നവനോട് നിര്ബന്ധം

പിടിച്ചപ്പോള്‍ ഞാനുമൊന്ന തിശയിച്ചു ,

,നാട്ടിലുപോലും ഇങ്ങനത്തെ കുട്ടികളേ ക്കൂ ടി കാണാന്‍ കിട്ടില്ലെ ന്ന്തനിക്കറിയാമായിരുന്നു  .എന്റെകുട്ടി ഭാഗ്യവാന്‍ തന്നേ,മനസി ലൊരു


ചെറിയ അഹങ്കാരവു നുരഞ്ഞു  പൊങ്ങി ,അവന്റ് ലീവ് കഴിയല്ലെന്നുമനസ്സില്‍പ്രാര്‍ഥിച്ചു
         ,

ഇല്ലമ്മേ ഞാന്‍ അധികംഅവിടെ  തങ്ങില്ല .കുറച്ചു മാസങ്ങള്‍ക്കകം ഞാന്‍തിരിച്ചു വരും   അപ്പോഴേക്ക് അമ്മ യേ


കൊണ്ട് പോകാനുള്ള  എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാവുകയും ചെയ്യും
     

എന്നവന്‍ ഉറപ്പും നല്‍കി ,,ജാനു എടുത്തിയെയും  യും ശങ്കരന്‍ കുട്ടിയെയും
കാര്യങ്ങള്‍ ഒക്കെ നോക്കാനെല്പ്പിചു  പണത്തിനു ആവശ്യം


വരുംബോഴോക്കെ  അറിയിചോളൂ അമ്മെ  എന്നാ വാക്കും  കൊടുത്തിട്ടാണ


വന്‍ വീണ്ടും മടങ്ങിയത് ,ഒരു വര്ഷം ഉന്തി തള്ളി കഴിച്ചുക്കൂട്ടി


അവന്‍തന്നേ കൊണ്ടുപോകാന്‍


വീണ്ടും വന്നപ്പോള്‍ മനസു  ആഹ്ലാദത്തിൽ നിറഞ്ഞു    ,ജാനു എടുത്തി


ഇട്ടു തന്ന അച്ചാറുകള്‍ ,ചക്ക പപ്പടം ഒക്കെ   വെ വ്വെറെ    കൂടുകളിലാക്കി  നിറച്ചു


മരുമകള്‍ക്ക് തേച്ചു കുളിക്കാനുള്ള കുഴമ്പുകള്‍ ലേഹ്യങ്ങള്‍ ,അരിഷ്ടങ്ങള്‍ ,എല്ലാംക്കൂടി നിറയെ,മറ്റൊരു പെട്ടി യിലാക്കി  വീടിന്റെ താക്കോല്‍


ശങ്കരന്‍ കുട്ട്യെയേയും  ജാനു എടുത്തിയെയും    ഏല്‍പ്പി ച്ചവന്റെ  കൂടെ


യാത്രയായി,അതുകഴിഞ്ഞ് വേഗം മടങ്ങണംഎന്നായിരുന്നു പ്ലാന്‍ .


അച്ചന്റെ,അമ്മയുടെ അസ്ഥി  തറ  അതൊന്നും തനിക്കു  ഉപേക്ഷിക്കാന്‍  പറ്റില്ല

,എട്ടന് വിളക്ക് വെക്കുന്നതിനോട്

പണ്ടേ താല്പര്യമില്ല ,എന്റെ മരണം കഴിഞ്ഞാൽ നീ ഇതിനൊന്നും സമയം കളയരുത് എന്ന് തന്നോട് പറഞ്ഞിരുന്നു ഏട്ടൻ .


കുറേ   നാളുകള്‍ വേണ്ട കുറച്ചു നാളുകള്‍ മാത്രം

അവനോടോന്നിച്ചു. അവനു ജനിക്കാന്‍


പോകുന്ന കുട്ടിയെ മനസില്‍ കണ്ടു ,,ഒരോമന കുഞ്ഞു അവള്‍


പെണ്കുട്ടിയാണെന്നു  നേരത്തേ യറിഞ്ഞു,അവന്റെ കൂടെയുള്ള യാത്ര കുറച്ചു നാൾ അവനോടൊപ്പം     മരുമകളുടെ പ്രസവത്തെ  മടക്കം
                                       

മരുമകളുടെകുട്ടിയെ കണ്ടു മനസ് കുളിര്‍ത്തു ,,തന്റെപേരകിടാവ്    തുടുത്തവലിയ കണ്ണുകള്‍ ,കറുത്ത ഇടതൂർന്ന   തലമുടി ,, രണ്ടുനാടിന്റെസംസ്കാരംകൈ  കൊള്ളാന്‍ വിധിക്കപെട്ട  എന്റെ കൊച്ചു മാലാഖ കുട്ടി ,,അന്നുമുതല്‍ അവിടുന്ന് വരുന്നിടം വരെ അവളെ കാണാതെ  ആ കൊഞ്ചല്‍  കേൾക്കാതെ തനിക്കു ഉറങ്ങാന്‍ കഴിഞ്ഞിട്ടില ,മരുമകള്‍ക്ക്  ആഗലേയ ഭാഷ മാത്രമേ


വശമുള്ളൂ വെങ്കിലും മകന്‍ തന്റെ  ഭാഷ അവള്‍ക്കു തര്‍ജമ ചെയ്തു


കൊടുക്കാറുണ്ട് , ഞങ്ങളുഡി  ഇടയിലെ ,ചിട്ട വട്ടങ്ങള്‍ക്ക് വളരേ


വ്യത്യസ്ഥത  ഏറു മെങ്കിലും   ഞ്ങ്ങളിലേ പരസ്പര  സ്നേഹം

അവയെയെല്ലാം  തൂത്തെറിഞ്ഞു ,,
                                     

 ദേവുമ്മെ ,  എണീ ക്കൂ
                 
 വിളിച്ചപ്പോള്‍ അമ്മ വന്നു ഒന്നുമൊട്ടു കഴിച്ചതുമില്ല ,
          ,

പിന്നെയും ഇരുന്നു സ്വപ്നം കാണുകയാണോ ??
               

   ഓ ശരിയാണോ ,വേണ്ട കുട്ടി താനിത് എടുത്തോള് ,
   
,അമ്മയ്ക്ക്ഇന്നു ഇനി  ഇതൊന്നും ഇറങ്ങില്ല
                   ,

എണീറ്റ്‌ കൈകഴുകി ,പതുക്കെ മുറിയിലേക്ക് നടന്നു ,,പകര്‍ന്നു വെച്ച വെള്ളം


എടുത്തു കുടിച്ചു ,വരാന്തയില്‍  സൌമിനി ടീച്ചറും ,അന്ന്മ്മ ടീച്ചറും ഇരുന്നു


മക്കളുടെ ഗുണ ഗണങ്ങളെ ക്കുറിച്ച്  കുറിച്ച് ഒന്നിനൊന്നുമെച്ചമായിവര്‍ണിക്കുന്നുണ്ട് ,എല്ലാവര്ക്കും തന്‍ കുഞ്ഞു പൊന്കുഞ്ഞു


രണ്ടുപേരും ആണ്‍ തരികള്‍ ഉള്ളവ്വര്‍ ,രണ്ടു മൂന്ന് വര്‍ഷമായി മക്കള്‍


തിരിഞ്ഞു പോലും  നോക്കിയിട്ടിലാത്തവര്‍ ,


പക്ഷേ ,നാട്ടിലേക്ക് പ  ണം അയക്കുന്നതില്‍ ആരും  മുടക്കം

വരുത്തിയിരുന്നില്ലഅതെല്ലാം ബാങ്കിൽ നിന്നും നേരെ ഇങ്ങോട്ടേക്കു എത്താനുള്ള സംവിധാനങ്ങൾ ഇപ്പോഴുണ്ടല്ലോ,അവരെല്ലാം ദുഃഖം ഉള്ളിലൊതുക്കി ഉള്ള സന്തോഷം പരസ്പരം പങ്കു വെച്ച്  ഒത്തൊരുമിച്ചു കഴിയുന്നു

ഒന്നിലും അവര്‍ക്ക്  ഒരു പരാതിയുമില്ല ,,,,
                                   

    മറ്റൊരു അന്തേവാസി ,,പഴയ പ്രശസ്തിനേടിയ ഒരു  വക്കീല്‍


സുഗദാംബ,, ആരോടും അധികം വര്‍ത്തമാനത്തിനു മുതിരാത്ത കര്‍ക്കശ


സ്വഭാവമുള്ള  ഒരു സ്ത്രീ   ,എപ്പോഴും എല്ലാവരില്‍ നിന്നും അകലം

കാത്തു സൂക്ഷിക്കാനിഷ്ട്ടപെടുന്നവള്‍, മകള്‍ കൊടുത്തിട്ട് പോയ ഒരു ടേപ്പ്


റിക്കാര്‍ഡ് അതില്‍  ,ഹിന്ദി പാട്ടുകളും  ഇ ന്ഗ്ലീഷ്പാട്ടുകളും സദാ സമയവും

ആസ്വദിച്ചു കൊണ്ടിരിക്കുന്നഒരു സ്ത്രീ .പുതിയ തലമുറയും  തന്നെ  ഇപ്പോഴും


സ്വീകരിക്കുമെന്ന് ഉറപ്പോടെകരുതി  ജീവിക്കുന്നവള്‍  ,പാട്ടിന്റ
ഈണത്തിനു ഒപ്പം   കാലുകള്‍ താളമിട്ടുക്കൊണ്ട് സ്വപ്നലോകത്ത്


വിഹരിക്കുന്നവള്‍  ഒരു മോഹനാംഗി   ,,അവര്‍ക്കും പരാതികളില്ല ,


 പക്ഷെ  അവരുടെ    കാര്യങ്ങളില്‍ ആരുമിടപെടുന്നത്

അവര്ക്കിഷ്ട്ടമല്ല  ,എതിരെ നടന്നു വരുന്നത്  കാണുമ്പോള്‍ ഒരു പുഞ്ചിരി


തൂവാന്‍ പിശുക്ക് കാണിക്കുന്നവള്‍,,എന്നിരുന്നാലും ,തന്നോട് ഒരിക്കല്‍

ചോദിച്ചു               

  ദേവി തനിക്കെ ത്ര വയസായി ??


  എന്റെ  വയസു കേട്ടിട്ടവള്‍ ഒന്ന് ഞെട്ടിയത് പോലെ-- എന്നിട്ട് പറഞ്ഞു
       

 നിന്റെ കൈകള്‍  മുഖമൊ ക്കേ ഒരു കൊച്ചു കുട്ട്യെയേ പോലെ ,എന്തൊരുശേല്ലു  നീ സുന്ദരിയാണ് ,,നിന്നെയും ഈശ്വരൻ  ഒറ്റപെടുത്തി യല്ലോ,
 

    നിന്നെ കാട്ടിലും ഒരു എട്ടുവയസു മൂപ്പുണ്ടെ നിക്ക്
          ,

,എനിക്കവേരേ  ഇഷ്ട്ടമാണ് എപ്പൊഴും സൌന്ദര്യം കാത്തു സൂക്ഷിക്കണമെന്ന്


വിചാരിക്കുന്ന    സുസുരാ ങ്കി  .,മുടി ചീകാനും മുഖത്തു  ചായമടിക്കാനും


അവര്‍ തീരെമറക്കാറില്ല .പണ്ടത്തെ രീതികളൊന്നും തെറ്റിക്കാതെ അവര്‍

ഇന്നുംഅത്  തുടര്ന്നു പോവുന്നു  ,ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിച്ചു പോയ

പഞ്ചാബി യുടെ   മകളെ  പഠിപ്പിച്ചു വലുതാക്കിയ മറ്റൊരമ്മ,,സുഗധംബയുടെയ് കര്‍ശന  രീതികളില്‍ ഒത്തു ചേരാന്‍ മടി കാണിച്ച

മകളും ഭര്‍ത്താവുംഅവരെ ഇവിടെ ഉപേക്ഷിച്ചു ,

                                 

   ഒരുതരത്തില്‍ എല്ലാവര്ക്കുമിവിടെ സ്വര്‍ഗമാണ്   ,,പക്ഷേ


വേണ്ടപ്പെട്ടവരില്ലതെ ജനിപ്പിച്ചു വളര്‍ത്തിവലുതാക്കിയ കുട്ടികളേ കാണാതെയുള്ള ജീവിതം എല്ലാവരിലും വേദന


യാണെന്ന്  അവരുടെ മുഖങ്ങളില്‍ നിന്നും ഒറ്റ നോട്ടത്തില്‍ വായിച്ചറിയാൻ


കഴിയും ,,  ഇവിടെ ഇപ്പോള്‍  തന്റെ  മനസു നില്‍ക്കുന്നി ല്ലലോ ,  അതങ്ങനെ

കടിഞ്ഞാന്‍ നഷ്ട്ടപെട്ട  കുതിരയെ  പോലെ ശീക്രം പായുന്നു  ,വേണ്ട


ഇനിയൊന്നും ഓര്‍ക്കേണ്ട  ,തന്റെ കുട്ട്യേ

കണ്ടിലാ ചാലും വേണ്ടീലാ    ,,അവന്റെ നന്മയാണ് തനിക്കു പ്രധാനം ,,ഈശ്വര


അവനു തുണ യാകണേ ,

 ന്റെ കുട്ടീനെ കാത്തു കൊള്ളനേ,ഭഗവത് ഗീത ഒന്ന് കൂടെ തുറന്നു,വെച്ച് ,


മനസിന്‌ ഒരിത്തിരിആശ്വാസം അതാണ് തനിക്കു വേണ്ടത് ,അവിടെയും


ശ്രദ്ധിക്കാൻ കഴിയുന്നില്ല ,


,ഒന്ന് കിടന്നാലോ കിടക്കയൊന്നു  കുടഞ്ഞു വിരിച്ചു ,
                 

ദേവുംമ്മെ  ,സഹായി കുട്ട്യുടെയ്ശബ്ദം  കേട്ട് തിരിഞ്ഞു നോക്കി ഈ കുട്ടി


സ്വൈര്യം തരില്ലല്ലോ ,എന്താപ്പ

ഇനി ആ കുട്ടിക്ക് വേണ്ടത് ???
               ,

ദേവുംമേ ഇങ്ങട്ട്‌  നോക്കിയേ ,,
         

ആരാ വന്നേക്കണേ--- ന്ന്‌,,
       

 ,ആരാ ??മനസിലാവണി ല്ല്യാലൊ  കുട്ട്യേ
 

  കണ്ണ് തിരുമി, , ഊരി  വെച്ച കണ്ണട ,കണ്ണില്‍ തിരുകി
             

ഈശ്വര   ഇതാ രായിത് ,എന്താ മോനേ നീ അറിയിക്കാതെ ??? ,,
                   ,

 കണ്ണുകളെ വിശ്വസിക്കാന്‍ കഴി ഞ്ഞില്ല ,വിഷ്ണുവല്ലേ  ഇതു   കുറച്ചു

കൂടി തടിച്ചി രി ക്കുണൂ ,,,അവന്റെ


കൈയിലെ ഓമന കുട്ടി കുട്ടി തന്നേആശ്ചര്യത്തോടെ


നോക്കുന്നുമുണ്ട് അവന്റെ കൈപിടിച്ച് അതാ വേറെ ഒരു   മാലാഖ കുട്ടിയും


ഇവളെ അല്ലെരണ്ടു വര്ഷം മുന്പ് തന്‍ മനസില്ല മനസോടെ വിട്ടിട്ടുപോന്നത്


തന്റെ പേരകുട്ടി

,ഹായ് ഗ്രാണ്ട്മ
       

എന്ന്‌ വിളിച്ചു ക്കൊണ്ട് ഓടി വന്നവള്‍ തന്നെ കെട്ടിപിടിച്ചു അവളുടെ


കൈളിലേറോ സാപ്പൂവ്   തനിക്കു  നേരേ നീട്ടി

ഇവന്‍ മകളെ എല്ലാം പറഞ്ഞു മനസിലാക്കിയിട്ടുണ്ട് .അവന്റെ


കൈയിലിരുന്ന മാലാഖകുട്ടി  അവന്റെ   തോളിലേക്ക് മുഖം


അമര്‍ത്തി ,മരുമകളെ യ്കാണാന്‍ കണ്ണുകള്‍ പരതി
         

  മോനേ എവിടെ  നിന്റെ മദാമ കുട്ടി ??
         

?,അവന്‍ കണ്ഠം ഇടറി തന്റെ   മാറിലേക്ക്‌ ചാരി പൊട്ടികരഞ്ഞു,,
       
  അമ്മേ  അവളില്ല ,നമ്മളെ വിട്ടുപിരിഞ്ഞു  പോയിരിക്കുന്നു,
     

  എന്താണ് -എനിക്കൊന്ന്നും മനസിലാവണി ല്ല്യ കുട്ട്യേ
         

 എന്തായീ പറയണത് ?
           

രണ്ടാമത്തെ ,ഇവളെ പ്രസവിച്ചു 'അമ്മ കഴിഞ്ഞപ്പോള്‍ പെട്ടന്നവള്‍ മരിച്ചു  അമ്മയെ


അറിയിക്കാതെ എല്ലാരുവരു  മൊത്തൊരുമിച്ചു വരണമെന്ന് കരുതി ഞങ്ങൾ ഇരുന്നാണ്
 ,              

,അതും സംഭവിച്ചു  ,എന്റെ അമ്മയെ

വിട്ടുപോന്നതിന്‍റ് ശിക്ഷ യാണിത്‌

എനിക്കറിയാം ഇനി ഞാന്‍

എവിടെയ്ക്കുമില്ലമ്മ

അമ്മയോടൊത്ത്‌ ഇനിയുള്ള കാലം

കഴിയണം .അതിനെന്താ കുട്ടി

അമ്മയ്ക്ക് നിങ്ങളൊക്കെ  നന്നായാല്‍ മതി അതാണ്‌ അമ്മയുടെ  സന്തോഷം .


 തന്റെ  കാലിടറുന്നുന്നുവോ? താഴെവീഴതെയിരിക്കാന്‍ പടിയിമേല്‍ ബലമായി   പിടിച്ചു.

തളരാനു  ള്ള സമയമല്ലിത് അവനു-  തന്റെ കുഞ്ഞിനു  ഒരു തണല്‍, ഒരു താങ്ങ്


,തന്റെ കൈകള്‍ക്ക് ഇനിയും ബലം നേടേണ്ടിയിരിക്കുന്നു എങ്കിലും ഈശ്വരവിധി തന്റെ കുഞ്ഞിനും കൂടി വന്നല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു


അവനെയും കുഞ്ഞുങ്ങളെയും  തന്നോട് ചേര്‍ത്തുപിടിച്ചു മൂര്‍ധാവില്‍ചുംബിച്ചു.ശുഭം