Translate

Tuesday, September 27, 2011

മണ്ണപ്പം

                                                             
മണ്ണപ്പം

          ഹൃദയ ത്തിനകത്തിരു ന്നാരോ  മുള്ള് കൊണ്ട് കോറ് യിടുന്നത് പോലെയുള്ള  വേദന ,, ഈ ഉമ്മറപടിയില്‍ഞാനിത്തിരി നേരം,,,, ,എന്റെ ഓര്‍മ്മകള്‍ പിന്നാക്കം പായുന്നു ,,
            ,അച്ഛന്‍  നട്ട കറിവേപ്പിലക്ക്  യാതൊരു മാറ്റവുമില്ല ,അമ്മയും കുട്ടികളും നില്‍ക്കുന്നതുപോലേ- കുട്ടികള്‍ ദൃതിവെച്ചു കരിവിപ്പിലയുടെ  അമ്മ മരത്തില്‍ കയറുകയും കറിവേപ്പില പറിക്കുകയും ചെയ്യുന്നു ,അവര്‍    പറി ക്കട്ടേ -എനിക്കീ  ഉമ്മര പടിയിലിരുന്നു ഉച്ചത്തില്‍ ഒന്ന് ഉറക്കെ കരയാന്‍ മോഹം ,ഹൃദയ വ്യഥകള്‍ ആ വഴിയെങ്കിലും ഒന്ന് ഉരുകി ഒലിച്ചു പോയിരുന്നെങ്കില്‍ ,, കഴിഞ്ഞു പോയ നല്ല കാലങ്ങള്‍ഓടികളിച്ചു നടന്നിരുന്ന     ഈ മുറ്റം ,മണ്ണ് വാരി അപ്പം ചുട്ടു കൂട്ടുകാരോന്നിച്ചു കലപില കൂടി  അടുക്ക്ളയി ല്‍ ഓടി കയറി  അമ്മയോട് "
".നേരമില്ല അമ്മേ വേണേല്‍ ഭക്ഷണം വായില്‍  വാരി തരു"

    എന്ന് പറഞ്ഞു ഓടി   നടന്ന തെക്കിനി ,,അതെല്ലാം നഷ്ട്ടപെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിലിരുന്നൊരു വിങ്ങല്‍ ,അടുക്കളയോട് ചേര്‍ന്നുള്ള  ചവിട്ടുപടികള്‍ ഇറങ്ങി ചെന്നാല്‍ ചുറ്റു മതില് കെട്ടിയ കൊച്ചുകിണര്‍ ,കുളിക്കാന്‍ പോകുന്ന നേരം അമ്മ തരുന്ന തോര്‍ത്തുടുത്ത്‌ ശരീര മാസകലം വെളിച്ചെണ്ണ വാരി പൂശി  തെങ്ങ് മടലും ചൂട്ടും വെച്ച് കത്തിച്ച ചൂട് വെള്ളത്തിലുള്ള  ഒരു കുളി   പിന്നേ   തലയില്‍ കുട്ടിക്ക് പനിപിടിചാലോ എന്ന് പറഞ്ഞു രാസ്നാദി തടവി തരുന്ന എന്റെ പൊന്നമ്മ ,ഇതെല്ലാം ഒരു നിമിഷം മിന്നായം പോലെ മനസിലൂടി കടന്നു പോയി  എല്ലാം കഴിഞ്ഞുപോയ  ഇ ന്നലെകളേ,   പോലെ ,


                  കുളികഴിഞ്ഞാല്‍ അച്ഛന്റെ കൈയ് പിടിച്ചു മുക്കിലെ കടയിലേക്ക്.അവിടെ നിന്ന് വാങ്ങിതരുന്ന  എന്തെങ്കിലും ഒരു പലഹാരവുമായി വീട്ടിലേക്കു അത് മിക്കവയും എള്ളുണ്ട യായിരിക്കും  ,അത് ഏടത്തിമ്മാര്‍ക്ക്  വെച്ച് നീട്ടി കൊതിപ്പിക്കുന്ന തന്ത്രം പന്ത്രണ്ടു വയസ്സ് വരെ മാത്രമായിരുന്നു അച്ഛന്റെ കൂടെ മുക്കിലെ കടയില്‍ പൊകാനുള്ള അനുവാദം അതുകഴിഞ്ഞാല്‍ അടുത്തവര്‍  അടുത്ത  ആ ഊഴം   ഏറ്റെടുക്കും.കടയില്‍ പോയി തിരിച്ചു വരുമ്പോള്‍ പൊതിയില്‍ എന്തെങ്കിലും ഉണ്ടാവണം അല്ലെങ്കില്‍ അച്ഛനോട് എല്ലാവരും  പിണങ്ങുമായിരുന്നു  ,അത് അച്ഛനറിയാം,     അത്  കൊണ്ട്  പകുതി വഴിക്കുവെച്ച്  ഞാന്‍ പകുതിയും    അകത്താക്കും ,,പിന്നേ അവരെ ഒന്ന് കൊതിപ്പിച്ചതിനുശേഷം മാത്രം കുറച്ചു വല്ലതും    കൊടുക്കും ,കാരണം എനിക്ക് അവരുടെ അടി മിക്കപോഴും പാര്സേലായി കിട്ടാറുണ്ടായിരുന്നു ,,ആ വാശി ഞാന്‍ ഇങ്ങനെയാ യിരുന്ന്നു മുതലാക്കിയിരുന്നത് ,,,,, എന്നിരുന്നാലും അവര്‍ ഓരോരുത്തര്‍ വിവാഹിതരായി
പിരിഞ്ഞുപോകുമ്പോള്‍ തെക്കിനിയുടെയ് ചായ്പ്പില്‍ പോയി ഒറ്റക്കിരുന്നു ഞാന്‍ ആരും കാണാതെ കരയും മറ്റു ള്ളവര്‍ കണ്ടാല്‍ മോശമാണെന്ന് ആ കൊച്ചു മനസ് എന്നോട് പറയും ,പുതിയതായി വന്ന ചേട്ടന്‍ മാരുടെ കൈപ്പിടിച്ചവര്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു കുശുമ്പ് ഓടിയെത്തും ,അതുവരെ എന്റെ കൈപ്പിടിച്ച്‌  നടന്നവര്‍, ഭര്‍ത്താക്കന്മാരോട് കളി പറഞ്ഞു എന്നേ തഴയുമ്പോള്‍ ഓടി വരുന്ന അസൂയ ,അതെല്ലാം ഒരു വേദനയായി മാറിയിരുന്നു , എന്നിരുന്നാലും അവര്‍ വരുമ്പോള്‍ കിട്ടുന്ന വര്ണ ശബളമായ ഉടുപ്പുകള്‍കാണുമ്പോള്‍ ഞാന്‍ അവരുടെ കുഞ്ഞനിയത്തി തന്നേയ് ആണെന്ന ചിന്തഎന്നില്‍   ഓടിയെത്തും ചേട്ടന്മാരും വ്യത്യസ്ഥരാ യിരുന്നില്ല ,അവരും അച്ഛന്റെ മരണത്തോടെ എന്നേ അവരുടെ മോളായി തന്നേയ് കരുതി  ,      അവരും എന്നേ അനിയത്തിയായി കണ്ടില്ല അവര്‍ക്കും ഞാന്‍ ഒരു മകള്‍ തന്നേ ആയിരുന്നു   അവരെന്റെയ്    പിതാവിന്റെ സ്ഥാനംഏറ്റെടുത്തു  ,,അവരെന്നെ മുന്തിയ കോളേജില്‍ വിട്ടു പഠിപ്പിച്ചു
               കാലങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ ,അതും സമീകൃതമായി ,എന്റെ കൌമാരമോഹങ്ങളും പൂവണിഞ്ഞു  ചേച്ചിമാരേ പോലെ പ്രിയതമന്ന്റെയ് കൈപ്പിടിച്ച്‌ കൊഞ്ചി നടക്കുന്നഒരു പെണ്‍കൊടി ,അങ്ങനെ എനിക്കും ഒരു കൊച്ചു പ്രണയം നാബിട്ടു.   നാട റിയില്ല  വീട റിയില്ല ല്ല  മറ്റൊന്നുമറിയില്ല,,ഒന്നറിയാം ,,എന്റെ വല്യച്ചന്റെയ് മകനെറെയ് ഒപ്പം ഇടക്ക് എന്നേ കാണാന്‍ എത്തുന്ന  പക്വത നേടിയ ഒരു  യുവാവ് കാര്യം പതുക്കെ അമ്മയെ അറിയിച്ചു ,,എന്റെ കണ്ണ് നീരിനു  മുന്പില്‍ അവര്‍വീണു തന്നു --
- ,ഹും  പഠിക്കുന്ന കുട്ടിക്ക്   ഇപ്പ്പോള്‍  വിവാഹമോ ,,,,ആദ്യം പഠനം കഴിയട്ടേ എന്നിട്ടാകാം

,, അവര്‍ പറഞ്ഞു നിര്‍ത്തി അങ്ങനെ അവിടെ പഠനം പൂര്‍ത്തിയാകാതെ  ഒടുവില്‍ എന്റെ കഴുത്തിലും ഒരുതാലി  ചരട് വീണു,അതിലുണ്ടായി  മൂന്ന് മനോഹരമായ പുഷ്പ്പങ്ങള്‍  എന്നും നെഞ്ചോടടു ക്കി താലോലിക്കാന്‍  വൈവാ ഹികബന്ധത്തെ അരക്കെട്ടുറപ്പിക്കാന്‍  ,,എനിക്ക് ജീവിക്കാനായി പ്രതീക്ഷ തന്ന,എന്നിലുതിര്‍ന്ന ആ  മൂന്നു  ജീവന്‍ ,,,, .അ വരുടെ മുഖം, അവരുടെ കൊഞ്ചല്‍ എന്റെ ജീവിതത്തില്‍ കുറച്ചൊരു സൌരഭ്യം പകന്നു നല്‍കി,,അവര്‍ക്കുവേണ്ടിയുള്ള ജീവിതംഎന്റെ  മുടങ്ങി പോയ  പഠനം വാശിയോടെ തിരിച്ചുപിടിച്ചു,പടവുകള്‍ ഓടി കയറേണ്ടി വന്നു വിചാരിച്ചതിലും ഉന്നതികളിലെത്തി
,,എല്ലാവരേ കാട്ടിലും ഉന്നത വിദ്യാഭ്യാസം കൈവരിച്ചുഎന്നര ഭിമാനമുണ്ട്  എങ്കിലും നഷ്ടമായ സ്വപ്നങ്ങള്‍ അതെന്നെ ചിലപ്പോള്‍  കാര്‍ന്നു തിന്നും  .ഞാന്‍ ആര്‍ക്കും വേദന യായി മാറുന്നത് അന്നും എന്നും എനിക്ക് ഇഷ്ട്ടമായിരുന്നില്ല ,,,വേദനകള്‍   ആരെയും അറിയിക്കാതെ സ്വയം ഉള്ളിലൊതുക്കി , ഒറ്റക്കിരുന്നു ഞാന്‍ കരയും ആരും കാണാ തെ ഒറ്റയ്ക്ക് ,,,ചിലപ്പോള്‍ എന്റെ കണ്ണുകള്‍ നനയുന്നത്   അമ്മ കാണുമ്പോള്‍ അമ്മയുടെ കരങ്ങള്‍  അവിടെ എനിക്ക് സ്വാന്ത്വനമേകുമായിരുന്ന്നു ,
       , അചാച്ചനുണ്ടായിരുന്നെങ്കില്‍ ;;
                എന്ന് പറഞ്ഞു ആ കണ്ണുകള്‍ വീണ്ടും നിറയും. അമ്മ യുടെ ദുഃഖം  വരുമ്പോളുള്ള അത്താണി അച്ഛനായിരുന്നു ,എന്റെ സഹോദരങ്ങള്‍ ദൂരെ ഇരുന്നു വേദനിക്കും അനുസരണ കേട്‌ സ്വയം വരുത്തിയതെല്ലേയ് എന്ന് പറഞ്ഞു ദേഷ്യപ്പെടും എങ്കിലും സഹായങ്ങളുമായി ആവശ്യം വരുമ്പോള്‍ അവര്‍ ഓടിയെത്തും. എനെറെയ് മക്കളുടെ പഠനം സഹായം എല്ലാം അവര്‍ ക്ക്കൂടി കരുതിയിരുന്നില്ലയെങ്കില്‍ ഞാന്‍ ഇന്നു ഒന്നുമായിരുന്നില്ല,ഇന്നു   ഇപ്പോള്‍, മക്കളുടെ ജോലിഉപരിപഠനം ഒന്നും കാണാന്‍ അമ്മയില്ലാതെ വന്നല്ലോ എന്നാ യാഥാര്‍ത്ഥ്യം എന്നേ അലട്ടുന്നു ,,സ്വര്‍ഗത്തി ലിരുന്നു എന്റെ അമ്മ  ഇതു ക്കണ്ട് ആനന്ധാ ശ്രു  പൊഴിക്കട്ടെ ,.‍എല്ലാവരോടും    മനസ്സില്‍ മാപ്പ് പറയാനല്ലാതെ ,എനിക്കെന്തു ചെയ്യാന്‍ കഴിയും,,
                           ഇന്ന്  വീണ്ടും ഈ  നാട്ടിലേക്കു ഉള്ള രണ്ടാഴ്ചത്തെക്കുള്ള വരവ് എന്നേ കുറച്ചുനേരം ആ പഴയ കാത്തുവാക്കി മാറ്റി   . പഴയ എന്റെ ആ ഓടിട്ട വീട്ടില്‍ ഒന്ന് ചാടി മറിയാന്,,,,,,ഏടത്തിമാരുടെ കുഞ്ഞനിത്തി യായി വീണ്ടും പുനര്‍ജനിക്കാന്‍,,എനിക്കേറെ മോഹം ,    ഇന്ന് ആ പഴയ വീടിന്റെ സ്ഥാനത്തു നിന്ന്സ്വല്‍പ്പം  മാറി ചേട്ടന്‍ അമ്മയ്ക്കുവേണ്ടി പണിത  മനോഹര സൌധം ,,,കെട്ടിലും മോടിയില്ലും പഴമയുടെ തനിമ ,,,(ഏറ്റവും പുതിയ രീതിയില്‍തന്ന്നെ ,വെച്ചുണ്ടാ ക്കിയ  ) നാലുക്കെട്ടും നടുമുറ്റവും ,,,,വീണ്ടും നാട്ടിലേക്ക് പോകണം  അമ്മയുമൊത്ത് പോയി ജീവിക്കാനുള്ള ഒരുക്കൂട്ടുന്നതിനിടയില്‍ അതില്‍ താമസിക്കാനുള്ള യോഗ മില്ലാതേ ,, ഒരിക്കലും തിരിച്ചു വരാത്തവിധം (നാട്ട്ടിലെക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് ആ ദുരന്തം ) അമ്മ പൊന്ന് ഞങ്ങളെ വിട്ടു യാത്രയായി...പൊന്നുവിനു വേണ്ടി മാത്രം പണിത മുറികള്‍ ,,,എല്ലാം ഒഴിഞ്ഞു കിടക്കുന്നു , ,പൊന്നുവിന്റെയ്‌ അലമാരിക്ളിലുള്ള സാരികള്‍നാട്ട്ടിലേക്ക് പോകുന്നതിനായി വാങ്ങിച്ചു ച്ചുവെ ചിട്ടുള്ള ഓരോ സാധ നങ്ങളും ഭന്ദ്രമായി ഇന്നും അലമാരയില്‍ സൂക്ഷിച്ച വെച്ചിരിക്കുന്നു .അതുമൊരു മോര്മയ്ക്ക് ,,
                           ,,ആ നല്ല നാളുകള്‍ഇനി യൊ  രിക്കലും  തിരിച്ചു വരില്ല ,എന്നെനിക്കറിയാം എങ്കിലും, എന്റെ ഓര്‍മ്മകള്‍ ചിലപ്പോള്‍ എന്നേ അത് പുറകോട്ടു വലിക്ക്കും. അപ്പോള്‍ ഞാന്‍ അടിയുടുപ്പ് മാത്രമിട്ട് പിന്നപുറത്തുകൂടി ഓടുന്ന ഏടത്തിമാരുടെയ് കുഞ്ഞനിയത്തിയായി മാറും , പക്ഷേ ഇന്നു അമ്മയുടെ മരണത്തോടെ  എന്നില്‍ നിന്ന് അവരെല്ലാം വളരെ വളരെ അകന്നുപോയ്യിരിക്കുന്നു അതോര്‍ക്കുമ്പോള്‍മനസ്സ് ഒന്ന് പിടയും , ആ കൊച്ചു കൊച്ചു വഴക്കുകള്,‍പിണക്കങ്ങള്‍,അവിടെയുള്ള സന്തോഷങ്ങള്‍ ,എല്ലാം മതിയായിരുന്നു വെന്ന  തോന്നല്‍   വിധി,   കര്‍മം ,,അത് മാറ്റാന്‍ ഈശ്വരെനേ  കൊണ്ടല്ലേ സാധ്യമാകു.
              ഇന്നെനിക്കു കൊട്ടാര സദ്രുശ്യമായ  മണി  സൌധം വേണ്ട ,,,കേറികിടക്കാനൊരു കൂര ,  ജീവന്‍ നിലനിര്ല്‍ത്താനല് പ്പം    കഞ്ഞി
                 ,എന്റെ അമ്മ,,, ഏടത്ത്തിമാരോടോട്ത് ,,  വീണ്ടും   ഒരു പുനര്‍ജനി    അതുണ്ടാകില്ലിനി  യെ ന്നെനിക്ക റിയാം വെറുതേ ഒരു മോഹം ,ഈ  യാത്രികമായ ജീവിതം അത് വെച്ച് നീട്ടുന്ന സന്തോഷം അതും യാത്രികം അതേയ് ,,ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ ഒരു കോണില്‍ അങ്ങനെതന്നേയ്  ഇരുന്നോട്ടേ ,,,അത് എന്റെ ജീവാത്മാവാന്പരമാത്മാവാന് ,അത് ഈ കാത്തുവിനു മാ ത്രം സ്വന്തം ,,,,പൊന്നുവിന്റെയ്‌    കാത്തുവിനു  മാത്രം ,,,,,,,  നന്ദി കൂട്ടുകാരേ  നിങ്ങളുടെ കാത്തു ,,

3 comments:

  1. എന്റെ മനസ്സിന്റെ ഒരു കോണില്‍ അങ്ങനെതന്നേയ് ഇരുന്നോട്ടേ ,,,,,,,,,,,,,,,,:)

    ReplyDelete
  2. സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്‍‌ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്‍‌വിധികളില്ലാത്ത യാത്ര...
    ഈ യാത്രയില്‍‌ വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍‌... ഓര്‍‌ത്തു വയ്ക്കാന്‍‌ ചില മോഹന സ്വപ്നങ്ങള്‍‌... .. :)ഐ ലൈക്‌ ഇറ്റ്‌ സാലി മാം ...

    ReplyDelete