Translate

Tuesday, November 20, 2012

ഞാനല്ലേ യിതു ??/

എന്നേ ക്കുറിച്ച് ഞാനെന്തു പറയാന്‍ ??

പറയുന്നവരെന്നെ ക്കുറിച്ച് പഠിച്ചിരിക്കുന്നു
,
നിങ്ങളോ ???ഞാന്‍ തന്നെ യിതു ,സംശയമേയില്ല


മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 74



സാലി മാത്യു
======
അസാധ്യമായ ഒരു മലയുടെ മുകളില്‍ നിന്നും
ഒരു ചെറുകല്ലെടുത്ത്‌
'ഇതാ മലയുടെ നെറുക'' എന്നാരവം മുഴക്കി
ഗംഭീര ജന്മമാവാനൊന്നും ഇല്ല
സാലി മാത്യു എന്ന മുഖപ്രത്യക്ഷം.

ഇവിടെ അതിശയങ്ങളുടെ തീരാപ്രളയം
ചൊരിയാനോ
മഹാസേവനങ്ങളുടെ
കീര്‍ത്തി പ്രപഞ്ചം നിര്‍മ്മിക്കാനോ
ഇവളില്ല.

എഴുത്തിന്റെ വിരുതുകളില്‍
വിതക്കാനും മെതിക്കാനും
വരില്ല ഈ സഹോദരി .

എന്നാല്‍
വര്‍ണ്ണങ്ങളില്‍
ചിത്രങ്ങളില്‍
വരകളില്‍
തന്റെ അനുഭവങ്ങളില്‍
സുഖനൊമ്പരങ്ങള്‍ അപ്പാടെ
കൈമറിച്ചു തരും
നമ്മിലൊരു കൌതുകത്തിന് .

ഈ എഴുത്താളില്‍
ഒരു പാട്ടുകാരിയുണ്ട് .

എട്ടും പൊട്ടും തിരിയാത്ത
ഒരു പൊട്ടത്തി കുട്ടിയുണ്ട്.

സങ്കടപ്പാത്രം
ആവോളം മോന്തുമ്പോഴും
'പുറംനിറഞ്ഞു' ചിരിച്ചാടുന്ന
മിടുക്കി കുട്ടി.

കുട്ടിക്കാലത്തിന്റെ
ഈ വേവുദൂരം താണ്ടി
ജീവിതത്തിന്റെ നടുത്തളത്തില്‍
'അറിയാ താണ്ഡവക്കോലങ്ങള്‍' കണ്ടു
ഞെട്ടിത്തരിക്കുമ്പോള്‍

ഒന്നും എഴുതാനില്ലിവള്‍ക്ക്

ഒന്നും പറയാനില്ലിവള്‍ക്ക്.

പറയാതെ പറയുന്ന ചിരി മാത്രം.

സൌഹൃദത്തിന്റെ...ഉടപ്പിറപ്പിന്റെ
പ്രതീക്ഷയുടെ ചിരി.

അതെ.....
ഈ ഇഷ്ടം കൂടല് കൊണ്ട് തന്നെ
മുഖത്താളില്‍
ഒരു 'തരക്കേടില്ലാസൌഹൃദ'മായി മാറാന്‍
ഇവള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഏറെ നല്ല ഫോട്ടോകള്‍....
സൌഹൃദകുറിപ്പുകള്‍
സര്‍വ്വോപരി
ഓരോ എഴുത്തും എടുപ്പും
കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും
അടയാളം വെക്കല്‍..

ഇത് ...ഇതൊക്കെ മതി
ഒരു നല്ലോര്‍മ്മക്ക് .

നേരുന്നു
ഈ പ്രകാശസാന്നിധ്യത്തിന്
ദൈവാധീനങ്ങള്‍.

ആശംസകളോടെ...

2 comments: