Translate

Friday, March 1, 2013

ഉറക്കച്ചടവ്


 . ഇന്നത്തെ ജോലിയുടെ ഭാരം തെല്ലു  ഇറക്കിവെച്ചു തി രക്കുപിടിച്ച് വണ്ടിയിട്ട സ്ഥലത്തേക്ക്    ഞാന്‍ വേഗം ന ടന്നു വേഗം വീട്ടിലെത്തണം .  തൊട്ടരികില്‍ എന്റെ  കാറിന നരികെ    എന്നെയും     പ്രതീക്ഷിച്ചു ക്കൊണ്ട്   നില്കുകയായിരുന്ന  വിഷാദം    ഊറി യ കണ്ണുകളുമായി    മുടി അഴിച്ചിട്ട ഒരു പതിനെട്ടു വയസുകാരി പെണ്‍കുട്ടി ,അവൾക്ക് എന്നോട് എന്തോ പറയണമെന്നുണ്ട് .അവളെ വിട്ടുപോകാന്‍ മനസ് അനുവദിച്ചില്ല എന്താണ് കുഞ്ഞേ ?   ചേച്ചിവിതുമ്പിക്കൊണ്ട്   അവളതു വിശദീകരിച്ചു .അവളെ വഞ്ചിച്ചു വിവാഹം കഴിച്ച ഒരു മധ്യ വയസ്ക്കന്റെ കഥ ,, അവള്‍ തുടര്‍ന്നൂ

 ചേച്ചി അയാള്‍എന്നേ ചതിക്കുക യായിരുന്നൂ. അയാള്‍ക്ക് അവളെക്കാൾ വളരെയേറെ   പ്രായം ചെന്ന മക്കള്‍ വരെ ഉള്ളത് മറച്ചു വെച്ചായിരുന്നു  അവളെ വിവാഹം ചെയ്തത്രേ


ചേച്ചി  ,എന്റെയച്ചനും കൂടി കൂട്ടുനിന്നാണ് ആ വിവാഹം നടത്തിതന്നത്എന്നും

കൊടും ചതിയല്ലേ യത് ?മനസ് വേദനിച്ചു

  എന്തോ അവളെ സഹായിക്കാമെന്നു ഞാൻ  തീരുമാനിച്ചു ,എന്തെങ്കിലും ചെയ്യണം അവളെ ഈ അവസ്ഥ യില്‍  നിന്ന് രക്ഷിച്ചെ മതിയാവൂ  മനസ്സില്‍ കരുതി. അവള്‍ തന്ന അഡ്രെസ്സ് ഞാന്‍ കൈനീട്ടിവാങ്ങിച്ചു  ബാഗില്‍തിരുകി . വീട്ടില്‍ വന്നു ഭര്‍ത്താവിനെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു
.
നിനക്ക് വേറെ പണിയൊന്നുമില്ലേ ?

.എന്റെ  ദുഃഖം ക്കണ്ട അദേഹം എന്നോട്  നമുക്ക്  സഹായിക്കാം എന്നു വാക്ക് തന്നു


നീയവള്  തന്ന അഡ്രെസ്സ്ഏതായാലും  ഒന്ന് വായിച്ചേ,വക്കീലായ അദേഹത്തിന്   കാര്യങ്ങളുടെ  നൂലാമാലകള്‍ കൈകാര്യം ചെയ്ത നല്ല പരിചയമുണ്ട് ..

  അഡ്രസ്  തുറന്നു വായിക്കാന്‍ ഒരുങ്ങിയ  ഞാന്‍ നിന്ന  നില്‍പ്പില്‍  ത്തന്നെ പിന്നാക്കം മറിഞ്ഞു


.ഈശ്വര , എന്തായിത്  ??  ---------
-------------------------------
-------------------
കണ്ണുകളില്‍ ഇരുട്ട് കയറി ,ദേഷ്യത്തോ ടെയും അതിലേറെ സങ്കടത്തോടെയും  മുരണ്ടു ക്കൊണ്ട് തിരിഞ്ഞു കിടന്നു
 ദുഃഖം മനസില്‍ തളം  കെട്ടി കിടക്കുന്നൂ .ഒന്ന് പെയ്തു ഒഴിഞ്ഞിരുന്നെങ്കില്‍  ഉറക്കെ കരഞ്ഞു. ഒന്നുമുഖം കഴുകണം എണീക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല തന്നെ ആരോ വരിഞ്ഞു മുറുക്കിയിരിക്കുന്നൂ അ ദേഹത്തിന്റെ കരങ്ങളെ പതുക്കെ ഞാനെടുത്തു മാറ്റി വെക്കാന്‍  ശ്രമിച്ചു   പാവം ഇനി അദേഹത്തെശല്യപെടുത്തെണ്ട
എന്ത് ??

അദേഹം തന്നെ  അല്ലെ ഇദേഹം?ഞാന്‍ സ്വപ്നത്തില്‍ കണ്ട അതേ  മുഖം

 എന്റെ കൈകള്‍  പതുക്കെ അദേഹത്തിന്റെ കാല്‍കളെ ലക്ഷ്യമാക്കി നീങ്ങി ആ കാല്‍ തൊട്ടു    നെഞ്ചോട്‌ ചേര്‍ത്തു വന്ദിച്ചു ,ഇനി ഞാന്‍ ഉച്ചയ്ക്ക് ഉറങ്ങുകയെ  ഇല്ലെന്നു ദൃഡ നിശ്ചയം എടുത്തു ക്കൊണ്ട് മുഖം കഴുകാനായി ബാത്ത് റൂമിലേക്ക്‌ കയറി   -

--ഇ ങ്ങനെയും അനുഭവകഥകള്‍
ഉണ്ടാവമല്ലേ  ,സ്വപ്നം കണ്ടാല്‍ പോലും വേദനിക്കുന്ന മനസല്ലേ ഓരോസ്ത്രീക്കും ഉള്ളത് ,,ഒരു വേള ചിന്തിക്കൂ,,നിങ്ങളുടെ ഭാര്യമാർ എത്രത്തോളം നിങ്ങളെ സ്നേഹിക്കുന്നൂ 

4 comments:

  1. ഉച്ചമയക്കം നന്നല്ല ചേച്ചി.... :(

    ReplyDelete
  2. ത ല്ലി കൊന്നാല്‍ ഇനി സാലി ഉറങ്ഗൂല ,ന്റെ പാ ത്തൂട്ടി

    ReplyDelete
  3. ഭര്‍ത്താവില്‍ ഉള്ള വിശ്വാസം നഷ്ടപെട്ടാല്‍ പിന്നെ മനസമാധാനത്തോടെ ഉറങ്ങാന്‍ പറ്റില്ല

    ReplyDelete