Translate

Monday, May 2, 2016

ഡാഫോഡിൽസ്

 

അഴലറിയാത്ത എന്റെ ഡാഫൊഡിൽസ് 


അതെ, അതിവൾ ത്തന്നെ
                                                       
 ഈ മനോഹരി


 ----സംശയമില്ല

കുറച്ചു നേരത്തെക്കെങ്കിലും അന്ന് എന്നെ ആശയ കുഴപ്പത്തിലാക്കിയ ഈ സ്വര്ന്നവര്‍ണ്ണനിറമുള്ള ഡാഫോഡിൽസ് കൂട്ടത്തോടെ ഇങ്ങനെ വിരിഞ്ഞാടി യപ്പോൾ    എന്റെ മനസും കാതങ്ങൾക്ക്  പിന്നിലേക്ക്‌ യാത്രയായി




പണ്ടൊരിക്കൽ ക്ലാസ്സ് മുറിയിൽ   ഭൂരിപക്ഷം വരുന്ന  ആൺ കു ട്ടികളുടെ മുന്നിൽ  വെച്ച് എന്നെ തലക്കുനിപ്പിച്ച ഇവളോട്‌ എനിക്കിന്നു യാതൊരു  പരാതിയുമില്ല .

അത്രയ്ക്ക്ഞാനിന്നിവളെ സ്നേഹിച്ചു  തുടങ്ങിയിരിക്കുന്നു



 അദ്ധ്യാപിക    വില്ല്യംവേർഡ്സ്  വർത്തിന്റെ


ഡാഫോ ഡിൽസ്  തുടർന്നു ക്കൊണ്ടേയിരുന്നൂ
I wandered lonely as a cloud
-----------------------------------
---------------------------
what wealth that shows me to had brought


ഉച്ചസമയത്ത് അവസാന മണിക്കൂറിലെ ക്ലാസ് ആയിരുന്നുവത് . മനപൂർവം അല്ലെങ്കിലുംഎല്ലാവരും ഉറക്കത്തിലേക്ക് വഴുതി പോകാവുന്ന സമയം    ,പൊതുവെ കവിതകളും കഥകളും    കേട്ടിരിക്കാനെനിക്ക് കമ്പമുണ്ടായിരുന്നു  ഈ  സമയങ്ങളിൽഞാനൊന്നുമറിയാറില്ല
അദ്ധ്യാപിക പഠിപ്പിക്കുന്ന ഭാഗങ്ങളിൽ ലയിച്ചിരിക്കുക,  ആ   കവിതയാവോളം എന്റെ മനസിലേക്ക്ആവാഹിചു കയറ്റുകയെന്നൊരു  പതിവെനിക്കുണ്ടായിരുന്നു    ആ മഞ്ഞ പൂക്കള്  കാറ്റിലാടുന്നതും ഞാനതിൽ കൂടി നടന്നു പോകുന്നതുമെല്ലാം ആ  ഒരു നിമിഷംഎന്റെ മനസിൽ കൂടിയപ്പോൾ കടന്നുപോകും . അന്നേരം എന്റെ ചെറു ച്ചുണ്ടിൽ ഞാനറിയാതെ ഒരുമന്ദ സ്മിതം  തത്തികളിക്കും ,ഒരിക്കൽ   അദ്ധ്യാപിക അതെന്റെ ദിവാസ്വപ്നമായി കരുതി


സാലി-- സ്റ്റാന്റ് അപ്പ്

ആർ യു സ്ലീപിംഗ് ?
  ഗെറ്റ് ഔട്ട്‌ ഫ്രം ദ  ക്ലാസ്

പൊടുന്നനെയുള്ള ആ ആക്രോശം കേട്ട് ഞാൻഞെട്ടിതെറിച്ചു

  അതോ

ഞാനിനി    ദിവാ സ്വപ്നം കാണുകതന്നെയ്യായിരുന്നോ  ?    കൈകകൾ  കൊണ്ട്  കണ്ണുകൾ ഞാൻ  അമർത്തി തുടച്ചു

കേട്ടപാതി കേള്ക്കാത്ത പാതി   സഹപാഠികളായ പുരുഷ കേസരികളുടെ

ഭാഗത്ത് നിന്നും പൊട്ടിച്ചിരി ഉയര്ന്നു ,

 നോ---നെവർ  മേം, ഐ വാസ് നോട്ട് സ്ലീപിംഗ്

വായിൽ നിന്നും എങ്ങനെയോ രണ്ടുവാക്കുകൾ പുറത്തേക്കു നിർഗമിചു   ചെയ്യാത്തകുറ്റത്തിന്  ഞാൻ ശിക്ഷ വാങ്ങുകയോ

ഐ വാസ് ലിസണിങ് വിക്കി വിക്കി പറഞ്ഞു 

എങ്കിൽ  ഇപ്പോൾ പഠിപ്പിച്ച ഭാഗങ്ങൾ താൻ   പറയു 
പഠിപ്പിച്ച ഭാഗം മനോഹരമായി  ത്തന്നെഞാൻ അധ്യാപികയ്ക്ക് വിശദീകരിച്ചു കൊടുത്തു .അദ്ധ്യാപികയുടെഎന്നോടുള്ള  കലി  അടങ്ങി ;  
          പിന്നീടെനിക്ക്  ഈ പൂവെന്തന്നറി യാനുള്ള മോഹമായിരുന്നു.അദ്ധ്യാപികഇതൊരു ലില്ലി  പൂവെന്നായിരുന്നു പറഞ്ഞു തന്നതും ഞാൻ കരുതിയതും .പിന്നീട്  കാലങ്ങൾ  കാത്തിരിക്കേണ്ടി വന്നുവെങ്കിലും    ആ ലില്ലി പൂവിനെഞാൻ   കണ്കുളിര്ക്കെ കണ്ടു  ഇളം കാറ്റിൽ എന്നേ ആകര്ഷിച്ചുക്കൊണ്ട്  ഇളകിയാടുന്ന  സാക്ഷാൽ സുരസുന്ദരി ഡാഫ്ഡിൽസു-  . , നാട്ടില് കണ്ടെത്തിയ ലില്ലി പൂവിനോട് സാമ്യമുള്ള ഈ പ്പൂവ് മുറ്റത്തു മുളച്ചു പൊങ്ങിയപ്പോൾ മുതൽ ഈ പൂക്കള്‍ഡാ ഫോ ഡി ല്സ് ആണെന്നൊന്നും എനിക്കു അറിയാമായിരുന്നില്ല
അതങ്ങനെ സ്വര്‍ണ വര്‍ണ്ണം ചാര്‍ത്തി തലപൊക്കി പിടിച്ചു നില്‍ക്കാന്‍ തുടങ്ങി ..അവളുടെ ഉടലിലെങ്ങാനും ഒന്ന് സ്പര്‍ശിച്ചാല്‍ മതി അവൾ ഒടിഞ്ഞു കുത്തി വീഴാന്‍ തുടങ്ങും , ഒരു നല്ല ഒരു കാറ്റ്തട്ടിയാൽമാത്രം മതി പിന്നീടവ തല പോലും ഉയര്ത്തില്ല ,
-ഒരു പൂവിന്റെയിതൾ പൊഴിയുമ്പോഴും മറ്റൊന്ന് വിരിയുമ്പോഴുംഅവയെ കാണുമ്പോൾ  എനിക്കാഹ്ലാദം ആണ് ഒരു 
ള്ളി പെണ്ണ് , സൂത്രക്കാരിഅവയെഞാൻ കാണുന്നതിനും അവരോടു കിന്നാരംചൊല്ലി നടക്കുകയെന്നത്‌ എന്റ ജീവിതത്തിന്റെയൊരു ഭാഗമാണിന്നു അവയുടെ ചെറിയ നറുമണംഎന്റെ സിരകളിൽ പടരും അതെ ഞാനത്രക്കണ്ടു അവളെ സ്നേഹിക്കുന്നു ലാളിക്കുന്നു എനിക്കായി   മാത്രം വിരിയുന്നഎന്റെ  -സ്വർണവല്ലി പൂവെന്ന ഡാഫൊഡിൽസ്  
https://youtu.be/GBtS6rBFM2w




















.


No comments:

Post a Comment