Translate

Thursday, October 27, 2011

അമ്മാന്റയുടെ ബാര്ബിടോള്‍


 ഒരിക്കല്‍ ദൃതി വെച്ച് ജോലിയില്‍ നിന്നും മടങ്ങി വരവേ     ഏഴ് വയസുള്ള എന്റെ മകള്‍ കൈനിറച്ചു പാവകളുമായി  (പത്തിരുപതു എണ്ണം )ബാര്ബിടോള്‍) എന്റെ അടുത്തെ ത്തി.നോക്കിയപ്പോള്‍  എല്ലാം ഒന്നാന്തരം  പാവകള്‍
               .""അമ്മേ,,, എന്റെ കൂട്ടുകാരി ഇതെല്ലാം വില്‍ക്കാന്‍ പോകുന്നൂ . വെറും പത്തു ഡോള്ളര്മാത്രം കൊടുത്താല്‍ മതി  .ഞാന്‍ വാങ്ങിക്കൊട്ടേ ?
അമ്മേ ?,""
           ഒരു ബാര്‍ബി  ടോളിനു പത്തു ഡോളറില്‍  കുറയാതെ വില യുണ്ടന്നു. ഒരു ബാബിടോള്‍ അന്ന്  വിലകൊടുത്തു വാങ്ങാന്‍ മനസനു വദിച്ചില്ല .കാരണം ഞാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ത്തന്നെ പാട് പെടുന്ന  സമയം .ശരിയെന്ന് സമ്മതം പറഞ്ഞുവെങ്കിലും  ഇതില്‍ എന്തോ  പന്തികേടെനി  ക്ക് തോന്നി,,ഞാന്‍ ഉടനെ എന്താണ് കാര്യമെന്നറിയാന്‍ അവളുടെകൂട്ടുക്കാരിയുടെയ് അടുത്തുള്ള   വീട്ടിലേക്ക് പോയി ,അവളുടെ മുത്തച്ചനെന്നു  പ്രായം തോന്നിക്കുന്ന  ഒരു പ്രായമായ മനുഷ്യന്‍ഇറങ്ങി വന്നു.  അയാളുടെ  അനുവാദ

പ്രകാരം ഞാനത് വാങ്ങിച്ചു.എങ്കിലുംആ കുട്ടിക്ക് ആ പാവകളെ അത്രയ്ക്ക് ജീവനായിരുന്നു വെ ന്നു മുഖം ക്കണ്ടപ്പോള്‍ ത്തന്നെ  എനിക്ക്  മനസിലായി     . പക്ഷെ  കുട്ടികളുടെ ക്ലാസ് കഴിഞ്ഞാലുടന്‍ അവള്‍ വീട്ടില്‍ വരും പതിവുപോലെപാവ വെച്ചുള്ള  കളികളും  തുടങ്ങും . പോകാന്‍ നേരം ഈ പാവകളെല്ലാം എടുത്തു അടുക്കിയെടുത്തു ഒരിടത്ത്  വെയ്ക്കും പതിവ് അങ്ങനെ തുടര്‍ന്ന് പോന്നു ,മകള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു
           അമ്മേ ---ആ  പാവകള്‍  എല്ലാം തന്നേയ് അമാന്റെയുടെ  അമ്മ അവള്‍ക്കു വാങ്ങിച്ചു  കൊടുത്തവയാ യിരുന്നു . അവള്‍ക്കു ഇതു  എനിക്ക്  തരാനായി ഒട്ടും  ഇഷ്ട്ടമായിരുന്നില്ല  .പണത്തിന്റെയ് ആവശ്യം വന്നപ്പോള്‍ എനിക്ക് തന്നതാണ്,സ്കൂളില്‍ പുസ്തകം വാങ്ങിക്കാന്‍ പണം തികയാതെ വന്നപ്പോള്‍ ,അവള്‍ പറഞ്ഞു നിര്‍ത്തി

         ,ഇതു കേട്ടഎന്റെ മനസ് വളരെയധികം വേദനപ്പെട്ടു ,എന്റെ ജോലി തിരക്കിനിടയില്‍ സത്യത്തില്‍ ഞാനി തൊന്നും വിശദമായി ചോദിച്ച റിയാന്‍  മിനക്കെ ട്ടിരുന്നില്ല ,കൂടാതെ  ഞങ്ങള്‍ പുതിയ വീട്ടുക്കാരായതുക്കൊണ്ട് അവരെ ക്കുറിച്ച് യാതൊന്നും എനിക്കറിയുകയു യില്ലായിരുന്നു  ,,ആ കുട്ടിയുടെ അമ്മ മരിച്ച ദിവസമായിരുന്നു ഞങ്ങള്‍ അവിടെ  താമസത്തിനെത്തിയതും  അവളെ അറിയാതെ പോയതിനും  മറ്റൊരു കാരണം  ,എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി . എന്റെ ഹൃദയം  പൊട്ടി പോകുന്ന  വേദന ,ഒരുതരത്തില്‍ ഞാന്‍  നേരം വെളുപ്പിച്ചു. പിറ്റേ ദിവസം ആ കുട്ടി വന്നപ്പോള്‍ അവളെ അടുക്കെ വിളിച്ചു ,,അവളുടെ  പാവകുട്ട്യേ സുന്ദരമായി അണിയിച്ചൊരുക്കി അവള്‍ക്കു നേരേ നീട്ടിക്കൊണ്ടു പറഞ്ഞു "
       
"മോളുടെയ് അമ്മ വാങ്ങിയതന്നത് അല്ലേ  അത് മോള്‍ക്ക്‌ തന്നേയ് ഇരിക്കട്ടേ"'
                       

 ,അവള്‍ ആദ്യമത് വാങ്ങാന്‍ മടിച്ചു കാരണം അവള്‍ക്കു തിരിച്ചു തരാന്പണമില്ല ,,ഞാന്‍ നിര്‍ബന്ധിചപ്പോള്‍  സന്തോഷപൂര്‍വ്വം  അത് തിരിച്ചു വാങ്ങി
              രണ്ടു വര്‍ഷങ്ങള്‍പെട്ടന്ന് കടന്നുപോയി   മിക്കസമയവും ആ കുട്ടി വീട്ടിലായിരിക്കുംഅങ്ങനെ പതുക്കെ പതുക്കെ എന്റെ ഹൃദയത്തിലും അവള്‍ ഒരു സ്ഥാനം കൈപറ്റി.അവളും എന്റെ മകളിലൊരു വളാ യി  തീര്‍ന്നു ,അവള്‍ക്കു ഒന്ന് വാങ്ങാതെ ഞാന്‍ എന്റെ മകള്‍ക്ക് മറ്റൊന്ന് വാങ്ങില്ല ന്നായി



              കാലങ്ങള്‍ കടന്നു  പോയി ..അവളുടെ  അച്ഛനും പ്രായത്തിന്റെ ആധിക്യത്താല്‍ സ്വന്തമായി  ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ,വയസായ അവളുടെ പിതാവിന് അവളുടെ അമ്മയില്‍ ജനിച്ച മകളായിരുന്ന  അമാന്റ   അവളുടെ  അമ്മ കാന്‍സര്‍ രോഗിയായിരുന്നു  ,പറയത്തക്കതായ ബന്ധുക്കള്‍  ആരുമില്ല  .അവളുട്യെ അച്ഛന്‍ പണ്ട്മിലി ട്ടരിയില്‍  വലിയ ഉദ്യോഗം വഹിചു ക്കൊണ്ടിരുന്നപ്പോള്‍ അപ്പോഴുണ്ടായിരുന്ന പ്രേമത്തിന്റെ പൂങ്കനി നിയായിരുന്നു  അമാന്റെ എന്ന ഞ ങ്ങളുടെ കൊച്ചു പൂത്തുമ്പിഎന്ന് പിന്നീടറിയാൻ  കഴിഞ്ഞു കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു കുഞ്ഞു
,  
                         ,

അങ്ങനെ അതും സംഭവിച്ചുഒരുദിവസംഅവളുടെ പിതാവ് വയസ്സായവര്‍ക്കുവേണ്ടിയുള്ള വൃന് ധ സദനത്തിലേക്ക്യആന യി ക്കപ്പെട്ടു അദേഹത്തെ  വരവേൽക്കുന്നതിനായി   ആളുകള്‍ വന്നു .അവളെ നോക്കാനും                അന്വേഷിക്കാനും ആരും ഇല്ലാതെയായി അവള്‍ക്കുമു ണ്ടായി   ഒരിടം  .ആരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി  യുള്ള ഒര്ഫനേ  ജിലേക്ക് പോവാന്‍ വേണ്ടി യാത്ര പറയാന്‍ നേരം  അവള്‍ ഞങ്ങളുടെ അടുത്തെത്തി  ബാഗും പിടിച്ചു തയാറായിവന്നഅവളെ   ക്കണ്ട എന്റെ  മകളുടെ വേദന ഞാനറിഞ്ഞു  അവര്‍ തമ്മില്‍ കെട്ടിപിടിച്ചു  ഏങ്ങലടിച്ചു പൊട്ടി കരഞ്ഞു ,എന്റെ  മകളെ ഞാന്‍  അവളോട്  ഒപ്പം ചേര്‍ത്തുനിര്‍ത്തി  ,ഇതിനു മുന്പ് ഒരിക്കല്‍  ആ മനുഷ്യന്‍ വീട്ടില്‍ വന്നു എന്നോട് സങ്കടം  പറഞ്ഞതോര്‍മ്മവന്നു  ,ഈ കുട്ടിയെ മകളായി സ്വീകരിച്ചു കൂടെ എന്ന് ഞാന്‍  അപ്പോള്‍ ചിന്തിച്ചിരുന്നു , ഞാനൊന്നും ആലോചിച്ചില്ല  ,അവളുടെ അച്ചന്റ്യെ അനുവാദത്തോട്  ക്കൂടി ത്തന്നെ    ഞാനവളേ എന്റെ മകളായി സ്വീകരിച്ചു ,,
          ,എന്റെ വീട്ടുകാരില്‍ ചിലര്‍ എന്നേ എതിര്‍ക്കാന്‍  തുടങ്ങി  കാരണം  മൂന്ന് മക്കളേ നോക്കാന്‍ തന്നേയ് ഞാന്‍ പാടുപെടുന്ന എന്റെ അവസ്ഥഅവര്‍ക്കറിയാമായിരുന്നു  ,,കൂടാതെ  എനിക്ക്  രണ്ടു ആണ്‍കുട്ടികളും ഇതെല്ലാം പറഞ്ഞു അവര്‍ എന്നേ  വിലക്കിഎന്റെ  മന്സിലും ഒരു ഭയം വന്നു നിറഞ്ഞു. പക്ഷേ  അമാന്ട നല്ല കുട്ടിയായിരുന്നു ,ഞങ്ങളോട് ഒരുമിച്ചു അവള്‍ കഴിഞ്ഞു ,,യാതൊരു വ്യത്യാസ വുമില്ലതെയ് തന്നെ ,ഇടയ്ക്ക് അവളുടെ അച്ഛന്റെ ഓള്‍ഡ്‌ എജു ഹോമില്‍ അവള്‍ പോകും കുറച്ചു ദിവസം അവിടെ നില്‍ക്കും മടങ്ങിവരും ,എനിക്കും അവളെ ക്കൊണ്ട് വലിയ പ്രയാസങ്ങള്‍  ഒന്നുമുണ്ടായില്ലപതിനെട്ടു വയസാ യപ്പോള്‍  അവളുടെ അമ്മ അവള്‍ക്കു വേണ്ടി ബാങ്കില്‍ നിക്ഷേപ്പിച്ച പണം ,അവളുട്യെ കോളേജു  വിദ്യാഭ്യാസത്തിനു  ഉപകരിച്ചു ,അവള്‍ പഠിച്ചു മിടുക്കിയ്യായി ജോലി കിട്ടി ,,വീട്  ഇ രുപതിമ്മൂനു വയസില്‍ സ്വന്തംമാക്കി.ഇ ന്നവള്‍ സുഖമായി കഴിയുന്നു ,മാറ്റൊരുലേഡി   പേയിംഗ്  ഗസ്റ്റ് ഉണ്ടവള്‍ക്കിപ്പോള്‍ ക്കൂട്ടിനു ,, ഇ ന്നു അവളാണ് എന്റെ മോളുടെ സഹോദരി ,,പക്ഷേ ഒന്ന് പറയാതിരിക്കാന്‍  വയ്യ , ഞാനൊരു പ്രതീക്ഷ  യും വെച്ചിട്ടല്ല ഇതെല്ലാം  ചെയ്തു തീര്‍ത്തത് ,എന്റെ മേലുള്ള അപകടങ്ങളെയും  ഈശ്വരന്‍ മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം    .കാരുണ്യവാന്‍ എന്നില്‍ പ്രതീക്ഷ വെച്ചിരുന്നു ഞാന്‍ പോലുമറിയാതെ   ,,,,എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ദോഷവും വന്നില്ല  അവരും പഠിച്ചു ,ഈ നാല് പേരും അവരുട്യെ പഠനം കഴിഞ്ഞപോഴേ നല്ല ജോലിയില്‍  പ്രവേശിക്ക്കുകയും ചെയ്തു ,അമാന്റ ഇ ന്നു ഒരു സ്കൂളില്‍ കൌണ്‍സിലര്‍ ആയിപ്പോള്‍ ജോലി  നോക്കുന്നു ,എന്റെ മകള്‍ ,അനല്യ്സ്റ്റ് ആയുംവേറൊരു സ്ഥാപനത്തിലും ജോലിയെടുക്കുന്നു   ഇ ന്നുമവര്‍ ആത്മാര്‍ത്ഥ ക്കൂട്ടുകാര്‍ ഞാന്‍ പ്ര സവിക്കാതെ തന്നേ  എന്റെ മകള്‍ക്ക് കിട്ടിയ  അവളുടെ  സഹോദരി ,.(കഴിഞ്ഞ ആഴ്ച അവരുട്യെ ഹോളി വുഡ് വിസിറ്റ്  ചെയ്തപ്പോള്‍ എടുത്ത   പടമാണിത്),
        ,ഒന്നുമാത്രം എന്റെ  കൂട്ടുകാരോട് ഞാന്‍ പറയുന്നു  ,ആരെയും വേദനിപ്പിക്കാ തെ പറ്റുന്ന ഉപകാരങ്ങള്‍ അപ്പോഴപ്പോള്‍  ചെയുക  ,ഇത്രമാത്രം,ഇതൊരു പൊങ്ങച്ചമായി കരുതരുത് എന്നൊരു  പെക്ഷയെനിക്കുണ്ട്  ,ഇതെഴുതിയതിനും കാരണമുണ്ട് ,,നമ്മള്‍ ചെയ്യുന്നതെന്തും നോക്കി കാണുന്ന സര്‍വശക്തന്‍ മുകളിലുണ്ട് ,നമ്മള്‍ തളരുബോള്‍ കൈപിടിക്കാന്‍ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കാനായി ഒരാള്‍ ഞാനാണ തിനു തിനു  ഉദാഹരണം ,,ഈ ഞാന്‍ മാത്രം , എല്ലാവര്ക്കും നന്മ വരട്ടേ ,

സ്വന്തം നിങ്ങളുടെ ക്കാത്തു
(  ഈ ഫോട്ടോയില്‍ എന്റെ മകള്‍ ലിസ് ,അമാന്റ  ,മറ്റൊരു ക്കൂട്ടുകാരി ഷെ റി )





4 comments: