Translate

Thursday, November 10, 2011

നെരിപോട്

      വെറും പത്തു ദിവസത്തെ അവധിക്കു അച്ഛന്റെ കൂടെ വയനാട്ടിലുള്ള  ഞങ്ങളുടെ  തോട്ടത്തിലേക്ക് ,പോകാന്‍ ഞങ്ങള്‍  കുട്ടികള്‍ക്ക് തിടുക്കമാണ്  എട്ടു പേരില്‍ രണ്ടു പേര്‍ക്ക് മാത്രമേ  അച്ഛന്‍ വരുമ്പോള്‍ കൂടെ  തോട്ടത്തിലേക്ക്  പോകാന്‍ അനുവാദമു ണ്ടായിരുന്നുള്ളൂ . അന്ന് അതില്  ചെറിയ  ക്കുട്ടി യായ തിനാലും ,, അച്ഛനു എല്ലാവരെയും കൂടി നോക്കാന്‍ ബുന്ധിമുട്ടായതിനാലും  ഒന്ന് വഴക്ക് പറഞ്ഞാല്‍ രണ്ടാമത്   അമ്മയെ  കാണാന്‍ വാശി പിടിച്ചു കരയുന്നതുമായ  ഈ എന്നേ അതില്‍ നിന്നെല്ലാം  ഒഴിവ്വാക്കിയിരുന്നു എന്നിരുന്നാലും ഒരിക്കല്‍  ഞാനും  ആ  ഊഴം   ഒപ്പിച്ചെടുത്തു, ഞാന്‍  കരയില്ല എന്ന് ആണയിട്ടു പറഞ്ഞുസമ്മതിപ്പിച്ചു.  കൂടെ പോകാന്‍ നേരം കുഞ്ഞുങ്ങളായ ഞാനും ജെഷ്ട്ടത്തിയും വിജയ ശ്രീ ലാളിതരായി  അച്ഛന്റെ കൂടെ  അഞ്ചാറു കൊച്ചുടുപ്പും കൈകളില്‍ തിരുകി  പിടിച്ചു യാത്രയാവും     ,ബാക്കി ആറുപേര്   അമ്മയുടെ അടുത്തു സന്തോഷത്തോടെ പറ്റിച്ചേര്‍ന്നു നില്‍ക്കും .  കാരണം അവരുടെ അവകാശങ്ങളാ വും മിക്കവാറും ഞാന്‍ നേടിയെടുക്കുക .എന്തിനും വാശി പിടിച്ചു കരയുന്നാ എന്നോടൊപ്പമായിരുന്നു   അമ്മ . അതവര്‍ക്ക് നീരസമുണ്ടാക്കിയി രുന്നു അതുക്കൊണ്ട്  ഈ നാശം എവിടെയും പോകുന്നത് അവര്‍ക്ക് വളരെ ഇഷ്ട്ടമുള്ള വിഷയമായിരുന്നുതാനും  ,
                       അവര്‍ക്ക്എന്ന് വെച്ചാല്‍ എന്റെ പിതാമഹന്മാര്‍ക്ക്   വയനാടൊരു ദുഫായിത്തന്നെ യാണ് ,പ്രതീക്ഷകള്‍  കരുപിടിപ്പിക്കാനുള്ള  നാട് , കൂടാതെ എട്ടു പെണ്മക്കള്‍ വളര്‍ന്നു വരുന്ന  കാര്യം അവരെ ഏറെ അലട്ടിയിരുന്നിരിക്കണം. അവര്‍ തമ്മില്‍ അകന്നു കഴിയേണ്ട   അവസ്ഥ    ..അമ്മയുടെ സര്‍ക്കാര്‍  ജോലിയും      കൂടാതെ നിരന്തരം ഉടമസ്ഥ ന്റെ  മേല്‍നോട്ടം  വേണ്ട അച്ഛന്റെ കൃഷിപണികളും  അച്ഛനും കുറേ ദിവസങ്ങള്‍തോട്ടത്തില്‍ നിന്നും  മാറിനില്‍ക്കാനും  സാധിക്കുമാ യിരുന്നില്ല.അച്ഛന്റെജോലിയും അതിനൊരു തടസമായിരുന്നു
മറ്റൊന്ന്  പോകാനിറങ്ങിയാലോ  അമ്മയുടെ കരച്ചില്‍   പിന്നെ അച്ഛന്റെ പൊന്നമ്മേ എന്നുള്ള    നീട്ടി വിളി  ആരും കാണാതെ അച്ഛന്റെ അമ്മയോടുള്ള റൊമാന്‍സ്  ,,( ഒളിച്ചു പതുങ്ങി അമ്മയ്ക്കുള്ള ഉമ്മാഭിഷേ കം ),), ഇത് കണ്ടാല്‍ തോന്നുംഅച്ഛന്‍   ദുഫായിലേക്കോ മറ്റോ ആണ് യാത്രയെന്ന്നു ,   ശരിയാണ്   പാവപ്പെട്ടഅവരുടെ പോന്നു വിളയിക്കുന്ന പാടാമായിരുന്നു വയനാട്
       
                   അന്ന് വയനാട്ടില്‍ ,കാടിനുള്ളില്‍ ഒറ്റ പ്പെ ട്ട ഞങ്ങളുടെ  വീട് തോട്ടത്തിനുള്ളില്‍ പകല്‍ പോലും  കൂറ്റകൂരിരുട്ടു  ,അന്ന് വെയിലൊന്ന് എത്തി നോ ക്കണമെങ്കില്‍ പന്ത്രണ്ടുമണി കഴിയണം ,മരം കോച്ചുന്ന  തണുപ്പും അവിടെ ചെന്നാല്‍ ,മിക്കപോഴും കൂട്ടിനു  ആദിവാസി സമുദായത്തിലെ കുറേ ജോലിക്കാര്‍ ,അച്ഛനെ തോട്ടപണിയില്‍ സഹായിക്കുന്നവര്‍,    ഞ്ങ്ങളുടെ  കൂടെ കളിക്കാന്‍ അവരുടെ   കുട്ടികള്‍,,രാമുവും കോമുവും കേളുവും ആക്കിയും മുക്കിയും ഒക്കെയുണ്ടാവും  ,രാത്രി ആയാല്‍  അവരോടി അവരുടെ  വീടുകളില്‍  അഭയം പ്രാപിക്കും  , രാത്രി ഞ ഞങ്ങള്‍ക്ക്   കൂട്ട് ആക്കിയുടെ യും മുക്കിയുടെയും അമ്മയും അച്ഛനും  ഉണ്ടാവും .  വൈകുന്നേരങ്ങളില്‍ . പറമ്പിലെ ജോലി കഴിഞ്ഞാല്‍ പിന്നെ സഹായിയെയും   കൂട്ടി  അച്ഛനും  ഒരു കറക്കമുണ്ടാവും,അത് ചന്തയില്‍ പോയി പിറ്റേ  ദിവസത്തേക്കുള്ള   സാധ്നങ്ങള്‍   വാങ്ങാനാവും ചിലപ്പോള്‍ ശിക്കാരിനാവും ..കൂട്ടുകാരേ ക്കൂടേ കിട്ടിയാല്‍ പിന്നെ അച്ഛന്‍ ഞങ്ങളെ മറന്നിട്ട് ണ്ടാവും, ഞങ്ങള്‍ രണ്ടു കുട്ടികള്‍ പേടിച്ചു വിറച്ചു അച്ഛന്‍ വരുന്നതും കണ്ണും നട്ടു അവരുടെ കൂടെ വീട്ടിലും. മഴ പെയ്യുന്ന രാത്രികള്‍ ,കൂമന്റെയ് മൂളല്‍  കുറുക്കന്റെയ്   ഓരിയിടല്‍ ,അഞ്ചു വയസുകാരി യായ ഞാന്‍  പേടിച്ചു  വിറച്ചു പത്തു വയസുക്കാരി ചേച്ചി യോട്  പറ്റി ചേര്‍ന്ന് കിടക്കും. കണ്ണ് തുറന്നാല്‍ കൂറ്റകൂരിരുട്ടു അവിടെ  മങ്ങിയ റാന്തല്‍  വിളക്കിന്റെ വെളിച്ചത്തില്‍ കാറ്റിലാടുന്ന നിഴലുകള്‍ എന്നേ പേടിപ്പെടുത്തും   ഞാന്പ്പോഴാവും അമ്മയെ ചോദിച്ചു കരയുക ,എന്റെസഹോദരിയുടെ  സ്നേഹമപ്പോള്‍   ഞാനറിയും  അവള്‍ എന്നേനെനെഞ്ചോട് അടുക്കി  പിടിക്കും ,,കഥകള്‍ പറഞ്ഞു തരും ,വീട്ടില്‍ ചെന്ന് അച്ഛന്റെ  താമസിച്ചു വരുന്ന  കാര്യം അമ്മയോട് പറഞ്ഞുകൊടുക്കണം എന്ന്  പറയും,,അച്ഛന്‍ വന്നാല്‍ പിന്നേ മക്കളേ എന്ന് വിളിചു  ഓമനിക്കുംചേര്‍ത്ത് കിടത്തും  പിറ്റേന്ന് വനേരം വെ ളുത്താല്‍   ഞങ്ങള്‍അച്ഛന്റെ  പുറകാലെ  ഓടി നടന്നു പേരമരത്തിലും മാവിലും കയറിയിറങ്ങും,കളിക്കാനും കോമുവും രാമുവും ,അവരുടെ  അമ്പും വില്ലും കൊണ്ട് പ്രകടന  ങ്ങള്‍  പക്ഷികളെ എറിഞ്ഞു വീഴ്ത്തുന്നത് ഞങ്ങള്‍ നോക്കി നില്‍ക്കും ,അവര്‍ പറിച്ചു തരുന്ന  കൊട്ടിപഴം തൊണ്ടോടു ക്കൂടിയ   (ചുമന്ന മധുരമുള്ള ഒരു കായ,)അത് വയറു നിറച്ചു തിന്നും കാട്ടിലെ ചിലയിനം  പഴങ്ങള്‍ ,കറുത്ത ഒരു തരം കൊച്ചു പഴങ്ങള്‍വേറെയും ഇതെല്ലാം  ഓര്‍മകളില്‍ നിന്നും പെറുക്കി കൂട്ടുക യാണ് ഞാനിപ്പോള്‍  ,മാധുര്യമാര്‍ന്ന  എന്റെ ബാല്യം അവിടെ പങ്കിട്ട  നാളുകള്‍ ,,മറക്കാന്‍   കഴിയാത്തവിധം എന്റെ മനസിന്റെ കോണില്‍ ഞാന്‍  സൂക്ഷിച്ചു വെച്ചിരിക്കുന്നു

                           
      കാലങ്ങള്‍ ഏറെ കഴിഞ്ഞു ഞാനെന്റെയ് പ ഴയ ഭവന  മിരുന്ന സ്ഥലം  സന്ദര്‍ശിച്ചു  കൂട്ടുകാരായ കൊമുവിന്റെയ് ആക്കിയുടെയും  മുക്കിയുമോക്കേയുണ്ടായിരുന്ന   വീട് .അവിടെ സാമാന്യം നിലയിലുള്ള മാളിക   വീട് ഉയര്‍ന്നു  വന്നിട്ടുണ്ട്   ,അവരെല്ലാം   മുത്തഛൻ മാരായി   അവരുടെ  മക്കളേയും മരുമക്കളെയും ഞാന്‍അവിടെ  കണ്ടു .അവിടെ ഡോക്ടര് മാരുണ്ട്  ബിരുദാനന്തര  ബിരുദം നേടിയവരുണ്ട്     റാങ്കു കിട്ടിയവരുണ്ട്     എനിക്കും സന്തോഷമായി അവെരെന്നേ കൈപിടിച്ച് വരാന്തയില്‍ കയറ്റിഇരുത്തി   പലഹാരം വിളമ്പി.  അപ്പോഴുമെന്റെയ് മനസ്സില്‍ ആ പഴുത്ത കൊട്ടപഴവും  പുല്‍ തൈലത്തിന്റെയ്   ഗന്ധവും  കരിന്തിരി   രി കത്തുന്ന റാന്തല്‍ വിളക്കും അത്നടുത്തെരിയുന്ന കുന്തിരിക്കമിട്ട നേരിപോടിന്റെയ്  മണവും  നിറഞ്ഞു നിന്നു     .   ആ      ഓര്‍മ്മകള്‍  ആണെന്കിപ്പോള്‍ ക്കൂട്ട് ,കോടികള്‍   മുടക്കി പണി തീര്‍ത്ത മനോഹര സൌധം ഇന്നെനിക്ക് വേണ്ട   ,,  കാറ്റില്‍ ചെറുതായി ഇളകിയാടുന്ന    മങ്ങിയ വെളിച്ചമുള്ള    റാന്തല്‍ വിളക്കും  മണ്‍ ചു മരുകളുള്ള എന്റെ പഴയ കൊച്ചു വീടും അതിലുപരി എന്റെ സ്നേഹനിധികളായ  അച്ഛനുമമ്മയും   ,,എനിക്ക് തിരിച്ചു കിട്ടിയി രുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാ ശിച്ചു  പോകുന്നുനന്ദി കൂട്ടുകാരെ
,,സ്വന്തം കാത്തു 

2 comments: