Translate

Thursday, April 12, 2012

തുലനം

                                                തുലനം                         

കഴിഞ്ഞ ദിവസങ്ങളിലെ   യാത്ര എന്നെ നല്ലവണ്ണം തളര്ര്‍ത്തിയിരുന്നൂ  ഒന്നുറങ്ങിയെണീ   റ്റുക ഴിഞ്ഞപ്പോള്‍  മുതല്‍ ഇത്തിരി   ഉ ന്മേഷം തോന്നി  തുടങ്ങി   ,എല്ലാം മറന്നുള്ള ഒരു ദീര്‍ഘ നിദ്രയായിരുന്നുവത്  ,വന്നു കയ റിയപ്പോള്‍  മുതല്‍ അമ്മെയെന്തോക്കെയോ ചോദിച്ചു. ഞാനെന്തൊക്കെയോ പറഞ്ഞു. പതുക്കെ വലിയ ചോദ്യങ്ങളില്‍ നിന്നുംഞാന്‍  വഴുതി മാറുകയായിരുന്നു. മരിയ പിണങ്ങി പോയതൊന്നുംഞാൻ  അമ്മയെ അറിയിച്ചിരു ന്നില്ല ,    മകളോടും അമ്മയെ ഒന്നുമറിയി യിക്കരുതെന്നു പ്രത്യേകം  ശട്ടം കെട്ടിയിരുന്നു  ,
ഈ വയസു കാലത്ത്    എന്തിനാ ണ് അമ്മയ്ക്ക് ഒരു വേദന കൂടി ഞാനായിട്ട് ?നാട്ടിലേക്ക്  തല്ക്കാലം ഞാനും കാത്തുവും മാത്രെമേ ഇത്തവണ   വരുന്നു   വെന്നമ്മയെ അറിയിചിരു ന്നു ള്ളൂ പക്ഷെ ഇന്ന് ,മകള്‍ അമ്മയോട്   വല്ലതും  തുറന്നു പറയുമോ ആവോ??ഏതാ യാലും ഒന്നങ്ങോട്ട് ചെല്ലട്ടെ  ,
                       മകളും അമ്മയും തമ്മി ലുള്ള സംസാരം   അടുക്കളയില്‍  നിന്നും ഉയര്ന്നു കേള്‍ക്കാം.എണീറ്റ്‌ അടുക്കളയിലേക്കു   ചെന്നു.  അവള്‍ അമേരിക്കയിലാണ് ജനിച്ചു   വളര്ന്നതെങ്കിലും മലയാള ഭാഷ    ഒരുവിധം നന്നായി തന്നെ  ഹൃദി സ്ഥ മാക്കിയിരുന്നു  

അതുക്കൊണ്ട് അമ്മയുമായിഅവൾക്കു സംസാരിക്കാനറിയാം കുഞ്ഞുനാളിൽ അല്ലറ ചില്ലാര ആംഗലേയ ഭാഷ അമ്മയ്ക്കും വശമായിരുന്നു മലയാളമാവളെ പഠിപ്പിക്കണം എന്ന് അമ്മ തുടരെ തുടരെ ഓര്മപെടുത്തുമായിരുന്നു ഇന്ന്  അവള്‍ അമ്മയുമായി നല്ല ചങ്ങാ ത്തത്തിലാണ് ...അവള്‍ക്കു  ഇഷ്ട്ടമുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും  അമ്മ    .   .അമ്മയ്ക്ക്സ്വന്തം  മരുമകളില്‍ നിന്നും  കിട്ടാതെ പോയ ആ ഭാഗ്യം  മകളില്‍ കൂടി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. അമ്മ പാവമാണ്  എന്റെ അമ്മയ്ക്ക്  എന്തിനും  ഏതിനും    ഒരു പരാതിയുമില്ല ,ഇ ന്നും  ഓടി നടന്നു ആരെയും  ആശ്രയിക്കാതെ ആവശ്യമുള്ള ഭക്ഷണമേ തുംഅമ്മ  സ്വയ മായി ഉ ണ്ടാക്കി കഴിച്ചു കൊള്ളും  .അടുക്കളയില്‍ മറ്റൊരാള്‍അമ്മയെ കൂടാതെ   കയറുന്നത് അമ്മ മഹാറാണി ക്കി  ഷ്ട്ടമല്ല ,അമ്മയുടെ അടുക്കും ചിട്ടയും മറ്റുള്ളവര്‍ക്ക്ഇ ല്ലെന്നാ ണ് അമ്മയുടെ      പക്ഷം  .അതുക്കൊണ്ട്  തന്റെ ഇളയ പെങ്ങൾ സീത ഇടയ്ക്ക് വന്നു അമ്മയെ സഹായിച്ചു മടങ്ങും .അമ്മ വരുന്നുണ്ടെന്നു തോന്നുന്നൂ 
   ഇഷ്ട്ടമുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും  അമ്മ    .   .അമ്മയ്ക്ക്സ്വന്തം  മരുമകളില്‍ നിന്നും 
സേതു നീ എഴുന്നേ റ്റുവോ??
എങ്കില്‍ ,ഇനി പല്ല് തേക്കൂ, കുട്ട്യേ

,അതൊക്കെ എപ്പോഴേ കഴിഞ്ഞു, അമ്മേ
,,നേരം ഉച്ചയായി
 ,മോന്‍ കിടന്നോട്ടെയെന്നു  കരുതിഞാന്‍  മിണ്ടാണ്ടെ-- ഇരുന്നതാ   ,,നാടെന്‍ ശൈലിയിലുള്ള അമ്മയുടെ സംസാരം കേട്ടപ്പോള്‍ സന്തോഷം തോന്നി
മോന്  ഇതെന്താണെന്നു നോക്കിയേ
 ,നിനക്കമ്മ  ഒന്നാന്തരം  ചിരട്ട പുട്ട് ഉണ്ടാക്കിയിട്ടുണ്ട്,എത്ര കാലായി എന്റെ മോന്‍ ഇതോക്കെ കഴിച്ചിട്ട്  ,
അതിനെവിടെയ അമ്മെ നേരം? ,എണീറ്റാല്‍ ഉടനെ ഒരുങ്ങി ആപീസിലേക്ക്  പോണ്ടേ
,
ആ കഴിക്കാം അമ്മെ
 


,ആവി പറക്കുന്ന  കുത്തരി കൊണ്ടു പൊടിച്ചു ണ്ടാക്കിയ    പുട്ട് അതിന്റെ മണം എന്റെ പഴയ കാല ഓര്‍മകളെവീണ്ടും എന്നില്‍ നിറയ്ക്കുന്നുവോ?.. ഉവ്വ്     .പണ്ട് പഠിക്കുന്ന കാല ത്തു   കഴിക്കാന്‍ നേരമില്ലെങ്കില്‍കൂടി  ചോറ്റു പാത്രത്തില്‍ അമ്മ കുത്തി നിറച്ചു  തരുന്ന  ചിരട്ട പുട്ടു , കടലക്കറി അതുമല്ലെങ്കില്‍ കൂടെ രണ്ടു പഴവും കൂടി വെയ്ക്കും ,അതാവും മിക്കവാറും ഉച്ചഭക്ഷണം ,,അത് ഞാന്‍ മിക്കാവാറും കഴിക്കാറില്ല ,  കോളേജില്‍ ചെന്നാല്‍  പിന്നേ പെണ്‍കുട്ടികള്‍ അത് അടിച്ചു മാറ്റുകയാണ് പതിവ് ,,അങ്ങനെ  രസകരമായിരുന്നുഅന്ന് തന്റെ കോളേജു  പഠനം ,,,,
            അമ്മെ .മോള് കഴിചുവോ,,
          ഇ  ല്ലാ മോനേ, അവള്  ക്കിത് അത്ര പിടിച്ചിട്ടില്ല
 ,അവള്‍ എന്തോ  ഒന്ന്    അവിടെ നിന്ന് കൊണ്ടുവന്ന താനെന്നു തോന്നുന്നു  എടുത്തു കഴിക്കുന്നത്‌ ക്കണ്ടൂ
         ,,,ഓ സെറിയല്‍ആവാം,,സാരല്ല അമ്മെ
 അവള്‍ക്കതാണ്   പ്രിയം
.രാവിലെ യുള്ള പതിവ്. അപ്പോളവള്‍ തെറ്റിച്ചിചിട്ടില്ല
         
,അച്ഛാ , ഇ ന്നല്ലേ കിച്ചു വരണേ നമ്മള്‍ ഷോപ്പിങ്ങിനു പോകാമെന്ന്   കിച്ചുവിനോട്മുന്പ് പറഞ്ഞിട്ടുണ്ടല്ലോ



              അതേയ്  മോളെ കിഷന്‍ വരട്ടേ

കിഷന്‍ എന്റെ ഒരേ ഒരു പെങ്ങള്‍ സീതയുടെ മകനാണ്     ,അവന്‍ എയര്‍ ര്പോട്ടില്‍ നിന്നും     ഞങ്ങളെ കൂട്ടി ക്കൊണ്ട് വിട്ടതിനു ശേഷം വേഗം മടങ്ങി അവനും എന്തൊക്കെയോ അമേരിക്കയിലേക്ക് ഞങ്ങളുടെ ഒപ്പം പോരാനുള്ള     കാര്യങ്ങള്‍  ശരിയാക്കാനുണ്ടത്രേ ,ഇത്തവണ ഞങ്ങളുടെ കൂടെ   അവനുമുണ്ട്   എങ്കിലും അവന് ഞങളെ എവിടെ കൊണ്ടുപോകാനും തയാർ ആണ് ഒരു മുടക്കവും പറഞ്ഞിരുന്നില്ല  അങ്കിള്‍ എപ്പോൾ വേണമെങ്കിലും ഒന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു പോയതാണ്    പറഞ്ഞു  തീര്‍ന്നി ല്ല  ,  അവന്റെ വണ്ടി വന്നുവെന്ന് തോന്നണു ,,
     അച്ഛാ കിച്ചു വന്നു ,
ഞാനവനെ വിളിചിരുന്നൂമോളെ
         
മകള്‍ പുറത്തേക്കോടി ,,അവള്‍ക്കവനേ നല്ല പരിചയമാണ് ,, നെറ്റില്‍ കൂടിയും സ്ക്യ്പില്‍ കൂടിയും കുട്ടികള്‍ സംസാരിക്കാറുണ്ട്  ഞാന്‍ തടയാറില്ല കാരണം അവര്‍ തമ്മില്‍ സ്നേഹമാകട്ടെ യെ ന്ന് മനസ്സില്‍ മോഹം  പുലര്‍ത്തിക്കൊണ്ട് തന്നേയാണ്  എന്റെ കുട്ടിയു ടെ ജീവിതമെങ്കിലും നന്നായി കാണണമെന്ന എതൊരു അച്ഛന്റെ  യും സ്വാര്‍ത്ഥത ,ഒരമേരിക്കന്‍ പയ്യന്‍ ഏതായാലും മോള്‍ക്ക്‌ വേണ്ട  ,കിഷന്‍ വര്‍മഅവന്‍ നല്ലവനാണ്  ,. മലയാളി പയ്യന്‍ തന്നേ വേണം തന്റെ  കാത്തു കുട്ടിക്ക് എന്റെ കുട്ടി അവനുമായി അടുത്തത്‌ എല്ലാമൊരു ദൈവ നിയോഗം ആവാം  ,,ഈ ലോകത്തില്‍ ഞാനല്ലാ തെ അവള്‍ക്കാരുമില്ലല്ലോ ,എന്റെ  കണ്ണ്    അടയുന്നതിനു മുന്പ് അത് നടക്കണം അവളെ അവന്റെ  കൈയില്‍ പിടിചെല്പ്പിക്കണംവീട്ടുകാര്‍ ആഗ്രഹിച്ചതുപോലെയൊന്നും തനിക്കു ആവാന്‍ കഴിഞ്ഞിട്ടില്ലെനിക്ക് ,ഇതെങ്കിലും ഇനി അങ്ങനെയാവട്ടെ ,


       അങ്കിള്‍ നന്നായി ഉറങ്ങിയോ ???
ആ കുറച്ചു --
കിച്ചു --നിന്റെ പേപ്പര്‍ വര്‍ക്ക് ഒക്കെ കഴിഞ്ഞോ
 ഓ:: ഒരു വിധത്തില്‍ ,,അങ്കിള്‍എംബസിയിൽ ഒരു പ്രൊബ്ലെവുമില്ല കമ്പനിയിൽ കുറച്ചു വർക്ക്‌ ഉണ്ട് അത് തീർത്ത്‌ കൊടുക്കേണ്ടിയിരുന്നു

നിന്റെ ,അമ്മയെവിടെ ?? കിച്ചു
അച്ഛന്റെ കൂടെ വരും, ഇ ന്നച്ചന്‍   ജോലിയില്‍ ഓഫ്‌ എടുത്തു ,,

സീതയെ ഞാന്‍ ഒരു കാര്യം പറഞ്ഞെല്‍പ്പിച്ചിരുന്നു
,അവള് മറക്കുമോ ആവോ ,,
അമ്മ യുടെ ആവലാതി

ഞാന്‍അവരെ കൂട്ടാന്‍ നില്കാതേ പോന്നതാ അമ്മമ്മേ  ,അച്ഛന് ഡ്രൈവിങ്ങില്‍ യാതൊരു ശ്രന്തയുമില്ല,,ഞാന്‍ പോയാല്‍ അച്ഛന് എപ്പോഴും എന്നെ കിട്ടില്ലല്ലോ ,അവന്‍ പറഞ്ഞത് ശരിയാണ് ,,ജയ   ന്‍ അവനങ്ങനെയാണ്   സീത ഒപ്പമുണ്ടെങ്കില്‍  അവനു ഒരു ധൈര്യമാണ് ,,

ഇവള്ക്ക്സി റ്റിയില്‍ പോകണമല്ലോ അതുക്കൊണ്ട് ഞാന്‍ നേരത്തെ തന്നെ ഇറങ്ങി  ,ഇനി സമയം കളയണ്ട  ,
   കാത്തൂട്ടി വേഗംമാറ്റി  വരൂ ,
അവള്‍ അകത്തേക്കോടി ,,ഇപ്പോൾ വരാം  ,ട്ടോ ,,
,അവനും തിടുക്കമായി എന്ന് തോന്നുന്നൂ ,,മഞ്ഞയില്‍ പച്ച ക്കരയുള്ള മഞ്ഞ പാവാടയും പച്ച ബ്ലൌസു    അണിഞ്ഞു അവളെത്തി , കാണാന്‍ നല്ല കൌതുകം അവള്‍ക്കു ഈ വേഷം നന്നായി ഇണങ്ങു ന്നുണ്ട്  ,കഴിഞ്ഞ തവണ വന്നപ്പോള്‍ കിച്ചു അവള്‍ക്കു വേണ്ടി തയ്പ്പിച്ചു വെച്ചതാണ് ,,

  കുട്ടി അവിടെ നില്‍ക്കൂ ,അമ്മ എന്തോ എടുക്കാന്‍ അടുക്കളയിലേക്കു പോയി ,,,ഒരു കൈ നിറച്ചും പാണല്‍ ഇലയുമായി അമയെത്തി    അതമ്മയ്ക്ക്   പതിവാണ്    അതിട്ടു കൈയിലൊന്നു  തിരുമി അവിടവിടെ തേച്ചുപിടിപ്പിച്ചു  ,മൂക്കില്‍  വെച്ച് മണപ്പിക്കും  ,,അമ്മയുടെ പഴയ വിശ്വാസങ്ങള്‍ ,,കണ്ണ് വെക്കാതിരിക്കാന്‍ ആണെന്നാണ്‌   അമ്മയുടെ ധാരണ  
           


അച്ഛമ്മ ,,അച്ഛാ എന്നാല്‍ ഞങ്ങള്‍ പോട്ടേ ,
 
പോയിട്ട് വരൂ എന്ന് പറയു ,കാത്തു
അമ്മ  ഓര്‍മപ്പെടുത്തി
         



        ,സേതു ,അങ്കിള്‍ ഞങള്‍   പോയിട്ട് വരാം

   ,,ശരി കിച്ചു
       
  ,ഞാന്‍ പോകുന്നിലെന്നു തീരുമാനിച്ചു ,അവര്‍ പോയി ആവശ്യമുള്ളത് വാങ്ങട്ടെ ,അവര്‍ തമ്മില്‍  കൂടുതൽ അടുത്തിടപഴകട്ടെ മനസ്സില്‍ കരുതി

     ഇനിയെന്താണ് ?    അമ്മയുടെ അടുത്തു കൂടുതല്‍ നേരമിരുന്നാല്‍ ഞാനറിയാതെ എന്റെ വിഷമങ്ങള്‍ മുഴുവന്‍ അവിടെ ഇറക്കി വെയ്ക്കും .പുറത്തിറങ്ങണം കുറച്ചുഗ്രാമ പ്രകൃതി കണ്കുളിര്‍ക്കേ ഒന്ന്  കാണട്ടെ .  കാറ്റ് കൊണ്ട്    മനസൊന്നു തണുക്കണം ,ഇപ്പോള്‍ ഒന്നും പറയേണ്ട  പക്ഷെ    പറയ ണം അമ്മയോടെല്ലാം ,,, ആ മടിയില്‍  ഒന്ന് കിടക്കണംകുറച്ചു നേരമെങ്കിലും   അമ്മയുടെ പഴയ സേതു മോനായി തീരണം തനിക്കു ..ഇപ്പോള്‍ കൂടെ നിന്നാല്‍ ഞാന്‍ എല്ലാം  തുറന്നു പറയും അത്പ ന്തിയല്ല   പതുക്കെ പറഞ്ഞു മനസിലാക്കാം ,,ഏതായാലും ഒ  ന്ന് പുറത്തിറങ്ങിയിട്ടു വരാം
                 സേതു വര്‍മ മകളെ കിഷന്‍ വര്‍മ യോടൊപ്പം പറഞ്ഞുവിട്ടിട്ട് പണ്ട് പതിവായി ഇരിക്കാറുള്ള മുകുന്ദന്‍ മലയിലേക്കു പതുക്കെ നടന്നു, തന്റെ കുട്ടി ക്കാ ല  ങ്ങളും  കൌമാരസ്വപ്ങ്ങളുംപങ്കുവെച്ച   കുന്നിന്മേട്‌   ,അതൊന്നു കാണണം കുറച്ചു നേരമവിടെയ്  എല്ലാം മറന്നു ഇരിക്കുക
     ,സേതു വര്‍മ്മ പഴയ സേതു വായി മാറി.സേതുവിന്‍റെ ഓര്‍മ്മകള്‍ പിന്നാക്കം പാഞ്ഞു  ,പത്തിരുപതു വര്ഷം  മുന്പ്   പഠനം പൂര്‍ത്തിയാക്കി ഒരു  ജോലിക്ക് വേണ്ടി അപേക്ഷകള്‍ നല്‍കി ക്കാത്തിരിക്കുന്ന  സമയം ,, ഓരോ മിനുട്ടുംഓരോ  യുഗങ്ങളായി രുന്നുഅന്നവന് ,. അങ്ങനെയാണ്    വെറുതെ   യിരിക്കുമ്പോള്‍  കുന്നില്‍ ചെരിവിലുള്ള  മുകന്ദന്‍ മലതന്റെ   ജീവിതത്തിന്റെ ഒരു ഭാഗമായി തീര്‍ന്ന  തു .അവിടെയുള്ള നനു നനുത്ത തണുപ്പുള്ള പാറ ക്കെട്ടും     അതിനരികെ പാറ കളില്‍ തട്ടി ഉരു മി   തൊട്ടു  നനച്ചു   കളകളം വെചോഴുകുന്ന   കുഞ്ഞോളങ്ങളും ---  അവയെ എത്ര കണ്ടിരുനാലും മതി വരാത്ത കാലം     , ആ കുഞ്ഞലകള്‍ കാ ലില്‍ തൊട്ടു തലോടി  പൊട്ടിച്ചിരിച്ച തന്നെ  അനുഗ്രഹിച്ച ങ്ങനേ  കടന്നു പോകും , കൂടാതെ     പുറകില്‍ നിന്നും വീശു ന്ന ന്ന  കാ റ്റിലി ളകി യാടുന്നകൊച്ചു ശിഖ രങ്ങളിൽ  വന്നിരുന്നു പാറി പറക്കുന്ന ചിത്ര ശലഭങ്ങൾ കൂടാതെ ,അന്ന് കൂട്ടിരിക്കാൻ ആത്മാർത്ഥ സുഹുര്ത്തു മനോജും   തനിക്കൊപ്പാമു ണ്ടാവും,ചെറുപ്പം മുതല്‍ക്കുള്ള   കളികൂട്ടുകാരന്‍ പിന്നേ മനസ്സില്‍ ഓമനിച്ച തന്റെ പ്രിയപെട്ട   കാര്‍ത്ത്യാനി   അവളെനിക്കു കാത്തു ,,എന്റെ കൌമാര സ്വപ്നങ്ങള്‍ക്ക് നിറം  പകര്‍ന്നവള്‍ ,  എന്റെ ഏകാന്തതയുടെ കൂട്ടുകാരി , എന്റെ ഹൃദയത്തില്‍ആദ്യമായി  ചേക്കേറിയ പെണ്‍കുട്ടി  അവയെല്ലാമി ന്നെ വിടെ ?  ,  എങ്ങനെയാണ് ഞാന  വളോട് അടുത്തത്‌  ,,,              സേതുവെന്നകൊച്ചു  തന്റെടി  യായ ഞാൻ ?      അന്നാണ്   ഞാനവളെ ക്കണ്ടതു  . ഒരു കെട്ടു  പുസ്തകവും  മാറോട് ചേര്‍ത്തു  ആരെയും ഗൌനിക്കാതെ നടന്നു പോകുന്ന ശാലീനത  വിളിച്ചോതുന്ന മുഖമുള്ള ഒരു നാടൻ പെണ്‍കുട്ടി അവളുടെ    രൂപം  ,അതെനിക്ഷ്ട്ടമായി ,
 ഈ നാട്ടില്   പഠിച്ചു വളര്‍ന്നിട്ടും ഞാനറിയാതെ പോയ   ഒരു പെണ്‍കുട്ടി അവളെ ക്കുറിച്ച് അറിയാൻ മോഹിച്ചു എത്രെയോപെണ്‍കുട്ടികളെ    ഞാന്‍   കണ്ടിട്ടുണ്ട്  ,പലരുംതന്നോട്  കൂട്ടുകൂടാന്‍ ശ്രമിച്ചിട്ടുമുണ്ട് , പക്ഷേ ഈ പരിഷ്ക്കാരി കുട്ടിക ളോട് തനിക്കു ചങ്ങാത്തം കൂടാന്‍  താല്പര്യമൊട്ടും ത നിക്കുണ്ടാ യിരുന്നില്ല  .പിറ്റേ ദിവസവും ആ സമയം നോക്കി അവിടെ തന്നേ പോയിരുന്നു ,,ഒന്നകൂടിയവളെ കാണണം ഇഷ്ട്ടമുള്ളവരെ         പിരിഞ്ഞതുപ്പോലെ യുള്ള ഹൃദയത്തിന്റെ ഒരു വിങ്ങൽ  ,മനോജിനോട് ഒന്ന് ചോദിച്ചു കളയാം ,,പിറ്റേ ദിവസം മനോജവളെ കുറിച്ച് വിശദീകരിച്ചു അടുത്ത   സര്‍ക്കാര്‍  സ്കൂളില്‍ സ്ഥലം മാറി വന്ന ശങ്കരന്‍  മാഷിന്റെ രണ്ടാമത്തെ മകള്‍ ,       ഏതായാലും കൊള്ളാം .നല്ല ശേലുള്ള കുട്ടി , ഇ പ്പോഴുമവള്‍ എന്റെ കണ്മുന്നില്‍ കാണുന്നത് പോലെ ഏതോ  മുൻജന്മത്തിൽ ഞങ്ങൾ ഒന്നിച്ചിരുന്നതുപോലെ അല്ലെങ്കില്‍ കാരണമില്ലാതെ  അവള്‍ക്കു വേണ്ടി എന്റെ മനസ് തുടിച്ചുകൊണ്ടെയിരുന്നു . അങ്ങനെ സമയവും സന്ദര്‍ഭവും ഒത്തു ചേര്‍ന്നപ്പോള്‍ സൂത്രത്തില്‍ അമ്മയുടെ മുന്നിലെത്തി ഒന്നുമറിയാത്തവനെ പോലെ അമ്മയോട്അവരെ കുറിച്ച്  തിരക്കി കാരണം അവിടെആ സമയത്തു ആ സ്കൂളില്‍ കുറേ ക്കാലം സേവനമനുഷ്ട്ടിച്ചിചിരുന്നു
         ,അമ്മേ അമ്മയുടെ കാരക്കുന്ന്  സ്കൂളില് പുതിയതായി  ഒരു മാഷ് വന്നില്ലേ --
 ,അതെ ശങ്കരന്‍ മാഷ്‌
   എന്താടാ  നെനക്ക് ,,??
     ഒന്നുല്ല അമ്മെ ,,,
,മനോജ്  പറഞ്ഞതു ക്കൊണ്ട്  ചോദിച്ചതാ
അപ്പോഴേക്ക്  എന്റെ ഈ   അമ്മ ,


,ഞാനൊന്നും ചോദിക്കണില്യ

ഒരു ക്ലാസ് ചായ ഇങ്ങു തരു
 ഞാന്‍ പോവാണ് ,
ഇന്നത്തെ പോസ്റ്റില് കുറച്ചു കത്തുകള് നോക്കണം ആ ജോലിയുടെ കാര്യം എന്തായിന്നു നോക്കണം ,

പോസ്റ്റ്‌ ആപീസിലേക്ക് പോയി ,ഇന്നത്ത് മെയിലിൽ ചിലപ്പോ ഞാനയച്ച ജോലിയുടെ അറിയിപ്പ് വരേണ്ടതാണ് .ദൃതിവെച്ചു അങ്ങോട്ട്‌ കടക്കവേ യാണ് വീണ്ടുമവളെ ക്കണ്ടതു   ഞാന്‍അന്ന്  കണ്ട അതെ പെണ്‍കുട്ടി പുറം തിരിഞ്ഞു പുറത്തിട്ട ബെഞ്ചില്‍. ക്കൈ മുട്ട് കുത്തി ഇരുന്നു  എന്തോ എഴുതിക്കൊണ്ടിരിക്കുന്നു  ,തേടിയ വള്ളി കാലില്‍ ച്ചുറ്റി യത് പോലെ,പക്ഷെ അവളൊന്നു മിണ്ടിയിരുന്നെങ്കി ലെന്നു വൃഥാ  മോഹിച്ചു   .ഏതായാലൂം അവള്‍ മുഖമുയർത്തി തന്നെയൊന്നു നോക്കി ,ആ  കണ്ണുകൾ തന്നെ തിരയുന്നതുപോലെ  ആചുണ്ടുകൾ എന്തൊക്കെയോ മന്ത്രിക്കുന്നത് പോലെ . തുടങ്ങുന ചുണ്ടുകള്‍ ,    ,ഈശ്വര എനിക്ക് ഇവളെ പോലെ ഒരു പെങ്കുട്ട്യേ    തുണ  യായി   കിട്ടണേ ഏന് മനസുക്കൊണ്ട് ആഗ്രഹിച്ചു
 പോസ്റ്റാ പീസില്‍ മുടങ്ങാതെ  വരണം.ജോലിയുടെ  കാര്യങ്ങൾ എല്ലാം തന്നെ പാടെ മറന്നു  ഇവളെ  വീണ്ടും വീണ്ടും കണ്ടിരിക്കാൻ അടങ്ങാത്തഒരു മോഹം മനസ്സിൽ ഉദിച്ചു


    ,അതിനിവള്  എന്നുമിവിടെ   വരുമോ ?
?,ഒരു നിശ്ചയവുമില്ല ,ആരെയെങ്കിലും ഇവള്‍ പ്രണയിക്കുനുണ്ടാവുമോ?

 അതുമറിയില്ല   ,ഒന്ന് സംസാരിക്കാൻ  രവസരം കിട്ടുമോ  ?,,

പതിവില്ലാതെ ഈശ്വരനോട് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. ഇവളെ തനിക്കു സ്വന്തമാക്കണം  ,ഒരിക്കല്‍ പോസ്റ്റാപ്പീസിൽ നിന്നും   തിരിച്ചു പോകുന്നവളോട് ഞാനാ രാ ഞ്ഞു
,ഇന്നെന്തേ വേഗം മടക്കം ? ,
 ഹേ  .കത്തുകള്‍  ഒന്നുല്ല്യ
 നില്‍ക്കൂ ഞാനുമുണ്ട് ആ വഴിക്ക്

 പേടിച്ചു വിറച്ചു ഒരു  ആവേശത്തിൽ അങ്ങ് പറഞ്ഞു പോയി  ,അവളും എന്നെ ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നൂ അങ്ങനെ ആ കാഴ്ച  ഒരു പതിവായി.
                     പെട്ടന്നായിരുന്നു ഓര്‍ക്കാ പുറത്തുള്ള  ആ  നിയമനം ,കഴിഞ്ഞ ഇന്റര്‍ വ്യുവില്‍  പ്ര ശസ്തമായ  വിജയ  വിവരം അറിയിച്ചു ക്കൊണ്ടുള്ള   രജി സ്റെര്‍ ഒപ്പിട്ടു വാങ്ങി ,, ക്യാബസില്‍ നിന്നും വളരെ കുറച്ചു പേരെ മാത്രം തിരഞ്ഞെടുത്തത്തിൽ താനും പെട്ടിരിക്കുന്നു ഒന്നും വേണ്ടിയിരുന്നില്ല .ഒരു ജോലി ആവശ്യമായിരുന്നുഎങ്കിലും ഇത്ര [പെട്ടന്ന് വലിയ താമസം കൂടാതെ       അമേരിക്കന്‍ വിസ തരപെട്ടു  ആയിരനഗൽ ആഗ്രഹിക്കുന്ന ജോലി  ,വണ്ടി കയറുമ്പോള്‍ ഒറ്റ ചിന്ത മാത്രം എന്റെ മനസില്‍ കൂടുക്കൂട്ടിയ  ഞാനിവളെ എങ്ങനെ പിരിഞ്ഞിരിക്കും   ?ജോലി ,,ഉത്തരവാദിത്വങ്ങള്‍അതൊഴി വാക്കാനും വയ്യ

അവള്‍ ജാതിയില്‍ കുറച്ചു താണവളായത്  ക്കൊണ്ട്   ഈ മോഹത്തിന് വീട്ടുകാര്‍ സമ്മതം തരില്ലെന്നറിയാം ,,അച്ഛനെ ധിക്കരിച്ചു വിളിച്ചിറക്കി ക്കൊണ്ട് പോകണമെങ്കില്‍ ഒരു ജോലി അത്യാവശ്യമായിരുന്നു   .കുറച്ചുകാലം കത്തുകളിൽ  കൂടി വിശാസം പങ്കു വെചു .പിന്നീടതും നിലച്ചു . രണ്ടു വര്ഷം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ      അവളെ കുറിച്ചറിയാന്‍ മനോജിനെ കണ്ടു പിടിച്ചു  .ഇനിയും വിവാഹമാവാം ഇല്ലെങ്കിലും ആരെതിര്ത്താലും തനിക്കൊരു ജോലിയുണ്ട് .  അവളെ കുറിച്ച് അന്വേഷിച്ചു കണ്ടയുടനെ   നിന്റെ സ്വപ്ന റാണിയുടെ കല്യാണം  കഴിഞ്ഞുവെന്നു അവൻ തന്നെ അറിയിച്ചു ,,മനസിലൊരു പുകച്ചില്‍ ,അധികം നാട്ടിൽ നില്‍ക്കാതെ വീണ്ടും കണ്ടു നടന്ന സ്വപ്നങ്ങളെ എല്ലാം കൊന്നു  കുഴിചു മൂടി വീണ്ടും വിദേശത്തേക്ക് മടങ്ങി . സാരമില്ല മനസിനെ ആശ്വസിപ്പിച്ചു ,,ഇനി അവളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ മോശമായി തോന്നിത്തുടങ്ങി .കാലങ്ങള്‍ കടന്നു പോയി അവളെ മറന്നു ,വിവാഹം കഴിക്കാൻ അച്ഛൻ ഉള്ളിടത്തോളം കാലം നിർബന്ധിച്ചു കൊണ്ടിരുന്നു അവസാനം അച്ഛനും യാത്രയായി --അമ്മയ്ക്ക് ഒരു കൂട്ട് വേണമെന്ന് തനിക്കു അറിയാമായിരുന്നു -എങ്കിലും മനസ് വീണ്ടും  മറ്റൊന്നിനെ സ്വീകരിക്കാൻ അനുവദിച്ചില്ല\

,ഇ ന്നൊരു തിരിച്ചു വരവ് എന്തിനു വേണ്ടി യായിരുന്നു ??വൃഥാ ചിന്തകള്‍  വീണ്ടും മനസിനെ തളര്ത്താനോ,???ഇനിയും താനവളെ  കൊതിക്കുന്നുവോ ,നര പാകിയ തലകള്‍ ക്ക്  നാണം ഉളവാക്കുന്ന കൗമാര മോഹങ്ങൾ ചിന്തകൾ ,ഇന്നു സേതു വര്‍മ,പേരിനു മാത്രം   രണ്ടു പെണ്‍കുട്ടികളുടെ  അച്ചനാണ്. മരിയയില്‍ തനിക്കുണ്ടായ മകള്‍ ക്യേത്തി  ,ആണ്ട്രൂസില്‍   അവള്‍ക്കുണ്ടായ  മകൾ  ഷേര്‍ലി അമേ രിക്കന്‍ ജീവിതം തനിക്ക് സമ്മാ നിച്ച   അന്യന്റേയുമായ പൊന്നുമക്കൾ ,അറിയാതെ വന്നു പോയ തെറ്റിന്റെ ബാക്കി പത്രം .അന്നത് സംഭവിച്ചു ..ആപീസില്‍ നടത്തിയനിശാ  പാര്ട്ടി .പതിവിലധികം   അകത്തു ചെന്നപ്പോള്‍ എന്നെഅപ്പാ ര്‍ത്മെന്റില്‍  ക്കൊണ്ട് വന്നു വിടാന്‍ വന്നതായിരുന്നു ,കൂടെ ജോലിയെടുക്കുന്ന മരിയ  നിക്കോളാസ്    അവള്‍ തന്നേ വീട്ടിലാക്കി പോകാന്‍തുടങ്ങവേ   ലക്കും ലഗാനുമില്ലതായ  ഞാനവളെ തടഞ്ഞു പിന്നെയെനിക്കൊന്നുമോര്മയില്ല.എന്റെ  വികാരം അവളില്‍ ആളികത്തിയപ്പോള്‍ മരിയ    ഒരു കുഞ്ഞിനു ജന്മം  നല്‍കുകയായിരുന്നു  പിന്നീടു എന്റെ ജീവിതതിത്തിലെ ക്ക വള്‍ നിനച്ചിരിക്കാതെ  കടന്നു വന്നുഗത്യന്തരമില്ലാതെ ആ പിതൃത്വം ഏറ്റെടുത്തു    ,എങ്കിലും മരിയയുടെ ജീവിത രീതിയില്‍ ഞാന്‍ അസം ത്രുപ്തനായിതുടർന്ന്  ,രണ്ടാമത്തെ മകള്‍ തന്റെയ്തല്ലന്നറി ഞ്ഞപ്പോള്‍ പിന്നെ സഹിക്കാന്‍ കഴിഞ്ഞില്ല ,,മദാ മ്മ യുടെ വഞ്ചനയില്‍ പൊട്ടി ത്തെറിചു ,,കൈയില്‍ കിട്ടിയതെടുത്ത്തലങ്ങും വിലങ്ങും  വീശി .ജയിലില്‍ നിന്നും  പുറത്തു വന്നപ്പോള്‍ അവള്‍ അവളുടെ കൂട്ടുകാരന്റെ  കൂടെഅവൾ  സ്ഥലം  വിട്ടിരുന്നു   .  പിനീടവള്‍  പാശ്ചാ ത പിചിരിക്കണം   ആണ്ട്രൂസിന്റെ  പീഡന  ത്തില്‍  നിന്ന്നും മരിയ തന്നെതീരുമാനം മാറ്റിയിരിക്കണംപക്ഷെ വീണ്ടുമവൾ ക്ഷമാപണം നടത്തി തിരിച്ചു വന്നപ്പോൾ എനിക്ക് വളേ സ്വീകരിക്കാൻ മനസു വന്നില്ല   സ്വയം തീരുമാനപ്രകാരം എന്റെ "ക്യെത്തി "എന്നവള്‍ വിളിക്കുന്ന എന്റെ കാത്തു  കുട്ടിയെ  മരിയ  എനിക്ക് വിട്ടു  തന്നു മോളും അത്രക്കണ്ട്  അമ്മയെ വെറുത്തിരുന്നു , ,,അങ്ങനെ മോളുടെ മാറി  അമ്മയും താനായി   ഇവൾക്ക്  വേണ്ടിയായി യ്യായിരുന്നു പിന്നീട്  കഴിഞ്ഞ പോയ  പതിനെട്ടു വർഷവും പ്രായപൂർത്തിയാകുന്നിടംവരെ മകളെ കൈയിൽ വെച്ചുകൊള്ളാൻ അമ്മയ്ക്ക് അവകാശമെങ്കിലും മരിയ ക്കു താൻ അവളെ നോക്കുന്നതായിരുന്നു താല്പര്യം ,ആൻഡ്രറൂസിനെ കുറിച്ച് മകൾ പരാതി പറഞ്ഞിട്ടുണ്ട് അതാവാം ഒരു കാരണം

,അച്ഛാ വേറെ  വിവാഹം കഴിക്കൂ

 എന്ന്പ ലതവണ  മകള്‍ തന്നോട്  പറഞ്ഞിട്ടുണ്ട് ,,അതൊന്നും തന്റെ മനസിന്‌ ഇഷ്ട്ടമായി തോന്നിയില്ല ,,ഇ ന്നൊരു  ഒറ്റപെടല്‍  അനുഭവപെടുന്നത് പോലെ ,,എന്റെ മോഹങ്ങളില്‍ അന്നുമിന്നും ഒരു ജീവിതമേ ആഗ്രഹിചിട്ട്ള്ളൂ അതും കാത്തുവിനോടൊപ്പം  അവളുടെ സേതുവേട്ടനായി മാത്രമേ   ഞാന്സ്വപനം കണ്ടിട്ടുള്ളൂ .  അവൾ നഷട്ടപെടപ്പോൾ തുടങ്ങിരിരുന്നു തന്റെ മദ്യപാനം അല്പ്പം ജീവിത സത്യങ്ങളിൽ നിന്നുമുള്ള മോചനം  അതിനായിരുന്നു ഈ നാട് വിടല്‍ അവളെ സ്വന്തമാക്കാന്‍ വേണ്ടി മാത്രം  എല്ലാം കൈവിട്ടുപോയി അവള്‍ മറ്റൊരുവന്റെ ഭാര്യയി എന്നറിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല .വിധി തന്നെ ഈ വിധത്തിലാക്കി മാറ്റി ,അവളുടെ  പേര് ഞാനെന്റ യീ  പൊ ന്നു മോള്‍ക്ക്‌ നല്‍കി    .ഇപ്പോള്‍ എന്റെമോള്‍ക്ക്‌ ഞാനും അവള്‍ക്കച്ചനും മാ.ത്രം  അവള്‍  അച്ഛനെ സ്നേഹിച്ചു  അച്ഛന്റെ നാട്  സ്നേഹിച്ചു  ,അവളെയും കൊണ്ട് വര്‍ഷത്തിലൊരിക്കല്‍ മുപ്പതു ദിവസം ,,ഇന്ത്യയെ കൂടുതലിട പഴകാന്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന സമയം അവള്‍ കാത്തിരിക്കുകയാണ്അങ്ങനെ വീണ്ടുംഎന്റെ കൊച്ചു  ഗ്രാമവും ഗ്രാ മാന്തരീക്ഷവും ആസ്വദിക്കാന്‍ വേണ്ടി കുറച്ചു ദിവസം
                               നേരം ഇരുണ്ടു തുടങ്ങിയതറി ഞ്ഞില്ല . കുട്ടികള്‍ സിറ്റി യില്‍ നിന്നും വന്നു കാണും,,,ഇനി മതി ,വെയിലിനുകൂട്ട് പിടിക്കാന്‍ സന്ധ്യയു മെത്തി കഴിഞ്ഞു   സേതു ഓര്‍മകള്‍ക്ക് തല്‍കാലം വിരാമമിട്ടു ക്കൊണ്ട് പതുക്കെ യെണീ   റ്റു. ,അമ്മ കാത്തി രിക്കുണ്ടാവും മുറ്റത്തെ പോര്‍ച്ചില്‍ കിഷന്റെ  കാറ് ക്കണ്ടു. കുട്ടികള്‍ എത്തിയിട്ടുണ്ടല്ലോ
   
           സേതു അങ്കിള്‍ ഞങ്ങള്‍  ഇപ്പോള്‍ എത്തിയതേയുള്ളൂ
            അവള്‍ക്കിഷ്ട്ട ഷ്ട്ടട്ട്മുള്ള തൊ ക്കെ വാങ്ങിച്ചു,
               നന്നായത് ,എന്റെ ജോലി കുറഞ്ഞു കിഷന്‍
               ആരൊക്കെയോ ഇറയ  ത്തുണ്ടല്ലോ  ? ഉമ്മറത്തിരുന്ന   ,പ്രൌഡി യുള്ള നര പാകിയ ത്തലയും സുന്ദരമായ മുഖമുള്ള ഒരു സ്ത്രീ  .കണ്ടു മറന്ന മുഖം ,,ആരാണിത്  ,,

അങ്കിള്‍ ഇതു ,കാത്തുആന്റിഏകദേശമമ്മയുടെ മുഖമുള്ളമറ്റൊരു പെൺകുട്ടിയും   ,മനസൊന്നു ശങ്കിച്ചു
  ഈശ്വര ,,ഇതു തന്റെ പഴയ കാത്തു വല്ലേ ,എന്റെ  കണ്ണുകളില്‍ ഇരുട്ടു കയറുന്ന പോലെ ,,അപ്പോഴേക്കും കിഷന്‍ പരിചയപെടുത്തി ക്കഴിഞ്ഞു
    ഇത  മിനികുട്ടിയുടെ അമ്മ  ,    ,ഇ വരി പ്പോള്‍ നമ്മളുടെ പടിഞ്ഞാട്ടേ വീട്ടിലെ  താമസ ക്കാ രാണ്  ,

 സേതുഎട്ടന്‍ വന്നപ്പോള്‍ മുതല്‍ ഇവര്‍ക്ക് കാണണമെന്നൊരു മോഹം ,

,ഒരൊറ്റ മകളാണ് കാത്തുആന്റി യ്ക്ക് ,ഈ എന്റെ ക്ലാസ് മേറ്റ്,, മിനി
     
 ,കേട്ടോ കാത്തു ആന്റി  -,മ്മടെ ക്യെത്തിയെ  കാത്തു കുട്ടീന്ന ഈ     സേതു അങ്കിള്‍  വിളിക്കനത് ,,, ആന്റീടെ പേര് തന്നെ,,,ഇതൊരു പോപ്പുലര്‍ പേരാണല്ലോ  അവന്‍ കാത്തുവിനോട് പറഞ്ഞു
 
 സേതു അങ്കിള്‍,, ഇ വര്‍ക്കും കാത്തു ന്റെ പേര് കേട്ടപ്പോള്‍ അതിശയം  ,ആരുമറിയാതെ  മനസ്സില്‍ ഓ ളിപ്പിച്ച പ്രേമത്തിന്റെ ഓര്‍മയ്ക്ക് വേണ്ടിതന്നയാനിതെന്നു    ഉറക്കെ വിളിച്ചു പറയാന്‍സേതുവിന്  തോന്നി ,വേണ്ട ആ സത്യം ഞങ്ങളില്‍ ആരുമറിയാതെ ഒളിക്കട്ടെ,,ജാള്യത മറയ്ക്കാനായി,മിനി കുട്ടിയുടെ  അച്ഛന്‍ എവിടേ ?എന്ന് ചോദിച്ചു

      ,,സേതുഅങ്കിള്‍, മിനികുട്ടിയുടെ ,അച്ഛന്‍ മരിച്ചിട്ടിപ്പോള്‍  പതിനാ റു  വര്‍ഷങ്ങളായി ,മിലിട്ടറി 

സേവനത്തി നിടെ ആയിരുന്നവത് ,,,മനസ്സില്‍ ദുഃഖം തോന്നി എന്റെ നേരെ യുണ്ടായിരുന്ന 

അവളുടെ മുഖം പെട്ടന്ന്   താഴേക്കു കുനിഞ്ഞു ,,അവളും ഈ ലോകത്തില്‍ നിന്നും എന്നേ 

പോലെത്തന്നെ  ഒറ്റ പെട്ടവളാണോ?? ,അതോ ദൈവം എനിക്ക് വേണ്ടി ഇവളെ  കാത്തു 


കരുതിയതോ,,,അറിയില്ല തന്ന നടക്കി വരുത്തിയത് എന്തിനു വേണ്ടി എനിക്കിനി എന്റെ കാത്തു വിനെ വേണം ഞാന്‍ വിളിച്ചാല്‍അവൾ  എന്റെ 

ജീവിതത്തിലെക്കിനിയിവൾ    വീണ്ടും കടന്നു വരുമോ? , ,?ലോകം ഞങ്ങളെ പരിഹസിക്കുമോ ?


സേതു ഒന്നും മിണ്ടാതെതന്റെ   ഹൃദയത്തില്‍ ഒരു ,തീരുമാനമെടുത്തു ഇതൊന്നുമറിയാതെ കുട്ടികള്‍  




അവരുടെതായ ലോകത്തെ തേടുകയായിരുന്നു ,, ,

No comments:

Post a Comment