Translate

Wednesday, August 15, 2012

പിറന്നാള്‍ സമ്മാനം

പിറന്നാള്‍

സമ്മാനം  
 ഒരു എട്ടാമത്തെ പൊട്ടിപെണ്ണ് 

 വിരസതയുടെ നിമിഷങ്ങള്‍ക്ക് വിരാമമിടാന്‍  അധ്യാപന വൃത്തിയില്‍  നിന്നും വിരമിക്കാറായ   എന്റെ അമ്മയ്ക്ക് അച്ഛനൊരു സമ്മാനം കൊടുത്തു,ഈ സാക്ഷാല്‍കാത്തുപെണ്ണ്  ആ  സമ്മാനം കെട്ടുപ്രായം ആയ എന്റെ സഹോദരങ്ങള്‍ക്ക്‌   അശ്രീ കരമായി തോന്നിഎങ്കിലും  ,പ്രസവ മുറിയുടെ വാതിക്കല്‍ കൂടി പോകുമ്പോള്‍ അവര്‍ എന്നെയോന്നെ ത്തിനോക്കും  കുഴപ്പമില്ല ,കറുത്ത കണ്ണും കൊഴുത്ത ശരീരവുമുള്ള ഈ എന്നേ ,,,പലരും പറഞ്ഞുള്ള കേട്ട റിവും ഹൃദയത്തിലെ മായാത്ത  മുറിവുംആയെനിക്ക്ആർക്കും വേണ്ടാത്തവൾ പോലെ 

എന്റെ ജനനത്തോടെ ,അമ്മ യുടെ യും അച്ഛന്റെയും അവസാനത്തെ ആണ്‍തരിയുടെ പ്രതീക്ഷയുമണഞ്ഞു ,,,എന്നിരുന്നാലും എല്ലാ മക്കളും അനുഭവിക്ക് ന്നതിലധികം അച്ഛനമ്മമ്മാരുടെ ഓമനത്വം ഞാനനുഭവിച്ചുക്കൊണ്ട്  ഞാനെന്നുപറയുന്നഈ അശ്രീകരം വളര്‍ന്നുവന്നു    എട്ടും പൊട്ടുംതിരിയാത്തഒരു  കാ ന്താരി  പെണ്ണ് എന്ന ചെല്ല പേര് വീണെനിക്ക്   ,


,അവരുടെ  വയസാം കാലത്ത്അച്ഛനമ്മമാര്‍ക്ക്  നാണക്കേ ട് ഉണ്ടാക്കാനായി  ജനിച്ച വിഷവിത്തായിരുന്നോഎന്ന്  ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്പെ.ട്ടന്ന് സങ്കടം വരുന്ന പ്രകൃതമായിരുന്നു എനിക്ക് .ഞാന്‍ കരയുമ്പോള്‍  അമ്മയപ്പോള്‍ അടുത്തിരിക്കും മോളെ ,എന്ന് വിളിക്കും ആ അമ്മയിന്നിവിടെ എന്നോടൊപ്പമില്ല ,

എല്ലാ ആഗസ്ത് അഞ്ചാം തീയതിയും വെളുക്കുന്നതിനു മുൻപ്  രാവിലെ ജനമദിന ആശസകള്‍  അറിയിച്ചുക്കൊണ്ടുള്ള ആദ്യഫോൺ  വിളിവരും ,ഇന്ന്  സ്വര്‍ഗത്തില്‍നിന്നുമുള്ള ആ വിളിക്കായി ഞാന്‍എന്റെ  കാത്കളെ കൂര്‍പ്പിക്കുന്നൂപിന്നീടു എന്നേ സ്നേഹിച്ചത് ഓമനിച്ചത് എന്റെ കാഞ്ചന എടുത്തി യാണ്   എന്റെ സഹോദരിമാരെ ക്കാള്‍ കൂടുതല്‍ എന്നേ പാട്ട് പാടി  ഉറക്കിയതും ചോറ് വാരിതന്നു ഉടുപ്പ്രു തയ്യ്ച്ചുകാബൂളിവാലയുടെ  മിനിമോളെ എന്ന് വിളിച്ചു നടത്തിയതും എന്റെ ഒപ്പം കളിച്ചു കഥകള്‍ പറഞ്ഞു തന്നതും  അവർ ത്തന്നെ     .

 ഞാനോര്‍ക്കുന്നു പണ്ട്   എന്റെ പുറന്നാല്‍ ദിനം എന്റെയമ്മ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു . നാളുകള്‍ ഏറെകഴിഞ്ഞു   മാറ്റങ്ങള്‍ വന്നു   എങ്കിലും അമ്മ പതിവുകള്‍ തെറ്റിച്ചില്ല.ഒന്നുമെനിക്ക്നാ ആവശ്യമില്ലെങ്കിലും നാ  ട്ടില്‍ ല്‍പോയിത്തിരിച്ചു  വരുമ്പോള്‍ ഒരു പെട്ടി നിറയെ എനിക്ക് വേണ്ട ഉടുപ്പുകള്‍ കമ്മലുകള്‍ മാ ലകള്‍ ഒക്കെ അമ്മ എനിക്ക് വേണ്ടി കരുതും .അതില്‍ തൊടാന്‍അമ്മ  ആരെയും അനുവദിക്കാറില്ല



.എന്തിനീ ങ്ങനെ  എന്നെ താലോലിക്കുന്നത് എന്ന്  ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചിലപ്പോള്‍ അമ്മയുടെ അതെ രൂപവും ഭാവവും കൊണ്ടാവാം  എന്ന് മനസ്സില്‍ ക രുതാറുണ്ട്   അല്ല, മറിച്ചു    സകല രാലും  ശപിക്കപെട്ട എന്നേ സന്തോഷിപ്പിക്കാന്‍ വേണ്ടിയോ?????കാണാന്‍ കൊള്ളില്ലചിനാകാരി പോലെ എന്ന്  പറഞ്ഞുഇപ്പോഴും  മുദ്രക്കുത്തു ബോള്‍  ഞാന്‍ മൂലയില്‍ പോയി ആരും കാണാതെഇരുന്നു  കരയാറണ്ട് എനിക്കിപ്പൊളറിയാം കോളേജ് കുമാരികളായ  അവര്‍ക്ക്‌കുഞ്ഞായ ഞാന്‍ ഒരു മാനകേടായി തീര്‍ന്നിരിക്കാം.   എങ്കിലും ചേച്ചിമാര്‍ ഇപ്പോള്‍ പറയും നിന്നെ നിലത്തുവെക്കാന്‍ തോന്നിലായിരുന്നുവെന്നു ,അത് ഞാന്‍ വിശ്വസിക്കില്ല ,കാരണം ഞാന്‍ അവരുടെ അടുത്തിരിക്കാൻ  ചെല്ലുമ്പോള്‍തന്നെ  എന്നേ ഓടിച്ചു വിടുമായിരുന്നു .അതൊക്കെ അമ്മയാണ് പിന്നെ മധ്യസ്ഥം പറഞ്ഞു തീര്‍ക്കാര് ,ഇപ്പോള്‍ ഒരു നേരിയ വേദന ആ അടിക്കൊള്ളി അശ്രീകരം വീണ്ടും പുനരവധാരം ചെയ്തിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു ,എങ്കിൽ ,ഒരായിരം ആശ്രൂപ്പൂക്കള്‍  ഞാന്‍ആ പുണ്യ  പാദങ്ങളില്‍ അര്‍പ്പിക്കുമായിരുന്നു  മിസ്സിംഗ്‌ യു അമ്മച്ചി  ആന്‍ഡ്‌ അച്ചാച്ചന്‍ഉമ്മ

No comments:

Post a Comment