Translate

Thursday, June 6, 2013

കടമകള്‍ മനപൂര്‍വംവിസ്മരിക്കപെടുന്ന ഇവര്‍ അധ്യാപകരോ

?ഇന്ന് അധ്യാപക ജോലി തിരഞ്ഞെടുക്കുന്നത് പലരും ഒരു ഉപജീവനമാര്ഗം മാ ത്രമായിട്ടാണ് ക രുതി പോരുന്നത് . ഈ ഉദ്യോഗത്തില്‍ എത്രത്തോളംഅവര്‍ ആത്മാര്‍ത്തത , നീതി പുലര്‍ത്തുന്നുണ്ടോ എന്നെ നിക്ക് സംശയമുണ്ട് 



.സമൂഹത്തിലെ നില യും വിലയുമുള്ള ജോലികളാണ് ഡോക്ടര്‍ ,പോലീസ് അധ്യാപകര്‍ എനീ മൂന്ന് വിഭാഗത്തില്‍ പ്പെടുന്ന ഉദ്യോഗസ്ഥ വളരെ ആത്മാര്‍ഥതയോട് ക്കൂടിയ ജോലിയുംഇത് തന്നെയാണ് പക്ഷെ ..ഈ മൂന്നു ജോലിയിലും ഒന്ന് പിഴച്ചാല്‍ ഇല്ലാതെ ഒന്ന് പോവുന്നത് നിരപരാധികളായ കുറച്ചു മനുഷ്യ ജീവിതങ്ങള്‍

'ഏകദേശം പത്തു പതിനാറു വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന സംഭവം എനിക്കൊര്മവരുന്നൂ .ഒരിക്കല്‍ ഒന്‍പതാം ക്ലാസ് കഴിഞ്ഞു വൈ കുന്നേരം വേദനയോടെ മകന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാനിന്നലെതേ തു പോലെയൊ ന്നു ഓ ര്‍ത്തുപോയി .മകന്റെ സഹ പാടി യായിരുന്നു വിനു ഈ ജീവിത നാടകത്തിലെ കഥാ ത ന്തു . ഇന്നലെ ആ കൂട്ടുകാരന്‍ മകനെ ഫോണില്‍ വളരെ ക്കാലങ്ങള്‍ക്ക് ശേഷം വിളിച്ചു കുറേ സംസാരിച്ചു വെന്നും പറഞ്ഞു അവന്‍ ഇന്ന്ഒരു നല്ല തിരക്കുള്ള ഒരു ഡോക്ടര്‍ ആണെന്നും ക്കൂടി അറിഞ്ഞപ്പോള്‍എന്റെ സന്തോഷം ഇരട്ടിച്ചു എന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പി ന്നിലേക്ക്‌ പാഞ്ഞു




, മറ്റൊന്നുമല്ല അവരുടെ സ്കൂളിലെ ഒര ധ്യാപിക യുടെ മാനസികോല്ലാസം ആയിരുന്നു ആ കുരുന്നു മനസിന്റെ ഹൃദയത്തില്‍ തീയായി കത്തിയെരിഞ്ഞതു അതാരും കാ ണാതെ മകന്റ്തോളില്‍ മുഖമമ ര്‍ത്തി വിനു പൊട്ടികരഞ്ഞ സംഭവം അന്ന് എന്നേ കുറച്ചൊന്നുമല്ല നോവിപ്പിച്ചത് .എല്ലാ രക്ഷിതാക്ക ള്‍ക്കും അവനവന്റെ മക്കളെ നല്ല സ്കൂളില്‍ വിട്ടു പഠി പ്പിക്കണ മെന്നു മോഹമുണ്ടാവും വലിയ പണമൊന്നും മില്ലെങ്കിലും ,ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഗുമസ്തനായ വിനുവിന്റെ . അച്ഛനും തിരഞ്ഞെടുത്തു ഒരു നല്ല സ്കൂള്‍ ,മറ്റുള്ള കുട്ടികളെ പോലെ അധ്യാപകര്‍ പറയുന്ന തസുസരിച്ചു നോട്ടു പുസ്തകങ്ങള്‍ എ പ്പോഴും വാങ്ങിക്കാന്‍എല്ലാവര്ക്കും തരപെട്ടെന്നു വരില്ല അതിനു അവന്റെ അമ്മ ,ഒരു വഴി കണ്ടെത്തി പഴയ നോട്ടു പുസ്ത്കത്തിന്റെ താളുകള്‍ അടുക്കി കെട്ടി ചേര്‍ത്തു വെച്ച് പുസ്തകങ്ങളു ണ്ടാക്കി മകന് കൊടുത്തു വിട്ടു ആ നോട്ടു ബൂക്കിന് ഭംഗി പോരായെന്നുള്ള ഒറ്റ കാരണം പറഞ്ഞു മറ്റു കുട്ടികളുടെ ടെ മുന്നില്‍ വെച്ച് ഈ അദ്ധ്യാപിക പക്ഷി പറക്കും പോലെഉ പുസ്തകം വലിച്ചെറിഞ്ഞത് ,പഠിക്കാന്‍ മോശമില്ലാത്ത കുട്ടിയായത് കൊണ്ട് മറ്റു വലിയ വീട്ടിലെ കുട്ടികള്‍ അവനെ അധിക്ഷേ പിക്കാനും മറന്നില്ല ഈ അച്ചനായഗുമസ്ഥ ന്റെ ബോസിന്റെ മകനും അതെ ക്ലാസില്‍ പഠിക്കുന്നുണ്ടായിരുന്നു അവനടക്കം പലരുംഅന്ന് ആര്‍ത്ത്തു ചിരിച്ചത്രേ 



,ആ കുട്ടിയുടെ മാനസിക നിലയെ ക്കുറിചു ആ അദ്ധ്യാപിക അന്ന് ചിന്തിട്ടുണ്ടാവില്ല ഇത് മാനസിക പീഡനത്തില്‍ പ്പെട്ടവയില്‍ പ്പെ ട്ടവയാനി തെന്നു,ആര്‍ക്കുമറിയാം ഈ വേര്‍തിരിച്ചുള്ള കുട്ടികളോടുള്ള ചില അധ്യാപകരുടെ സമീപനം സ്വല്‍പ്പം താഴെ ക്കിട ടയിലുള്ള കുട്ടികളെ വേര്‍തിരിചു കാണുക ,അവരെ പൊക്കി നടക്കുകഇതൊന്നും ,ചെയ്യില്ലയെന്നു പലരും പറയുമെങ്കിലും എന്റെ പഠന കാലം തൊട്ടേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള അനുഭവങ്ങള്‍ എനിക്ക് വിസ്മരിക്കാതെ വയ്യ.ഞാനും സന്യാസിനികള്‍ നടത്തുന്ന കോണ്‍വെന്റ് സ്കൂളിലായിരുന്നു എന്റെ പഠന കാലവും ,ചില നല്ല ചിട്ടകള്‍ അവരിലുണ്ടെങ്കിലും ഈ വേര്‍തിരിച്ചു തിരയല് ദൈവവേല ക്കായി ഇറങ്ങിത്തിരിച്ച അധ്യാപകരിലും ഞാൻ ദര്ശി ചിട്ടുണ്ട് .എല്ലാവരും അങ്ങനെയാണെന്ന് ഞാന്‍ പറയുകയില്ല ചില നല്ല അധ്യാപികമാര്‍ എ ന്നും മനസില്‍ എനിക്ക് നിധിയാണ്‌,ഒരു അദ്ധ്യാപിക ആയിരുന്ന എന്റെ അമ്മയുടെ വില ,അറിയുന്നതും ഞാനിപ്പോള്‍ തന്നെയാണ് ,ഒരിക്കല്‍ അമ്മയുടെ ഒരു സ്ടുടെന്റ്റ്‌ ആ അമ്മയുടെ മകള്‍ ആന്നെന്നു കേട്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ കേ ട്ടപ്പോള്‍ എന്റെ കണ്ണ് നിറ ഞ്ഞു പോയി അതും ഒരധ്യാപിക , എന്റെ അധ്യാപക ജീവിത ത്തിലും ഞാന്‍ നൂറു ശതമാനം കൂറ് പുലര്‍ത്തിയിട്ടുണ്ട്

എങ്ങനെയൊക്കെ കുട്ടികളെ കൈകാര്യം ചെയ്യണമൊഎന്നതു മിക്ക അധ്യപകര്ക്കും അക്ഞാതമാണ് വിദ്യാലയപരിപാടികളുടെ സുഗമമായ നടത്തിപ്പിന് അച്ചടക്കം അത്യാവശ്യമാണ്. ക്രൂരമായ അച്ചടക്ക നടപടിക്കു വേണ്ടിഎന്ത് ക്രൂരമായ ശിക്ഷകളും സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ല .സ്കൂളിൽ ലഭിക്കുന്ന അച്ചടക്കബോധം പിൽക്കാലജീവിതത്തിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു.





 വിദ്യാർഥികളുടെ അച്ചടക്കബോധം ഏറിയ പങ്കും അധ്യാപകന്റെ വ്യക്തിമാഹാത്മ്യം, വിദ്യാലയപരിതഃസ്ഥിതികളുടെ പര്യാപ്തത മുതലായവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് സഹായകങ്ങളായ രണ്ടു മാർഗങ്ങളാണ് സമ്മാനവും (reward) ശിക്ഷയും (punishment). പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും നല്ലതു ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പെരുമാറ്റവിധം. എന്നാൽ ഈ മാനസികനിലവാരത്തിലെത്താൻ വിദ്യാർഥിക്കെളുപ്പമല്ല. അതിന് സഹായിക്കുകയാണ് അധ്യാപകന്റെ ധർമം. അതുകൊണ്ട് സമ്മാനവും ശിക്ഷയും വളരെ വിവേകപൂർവമായി മാത്രമേ വിദ്യാലയങ്ങളിൽ പ്രയോഗിക്കുവാൻ പാടുള്ളു കുട്ടികളെകഠിനമായി ശിക്ഷിക്കുന്നതിനോട് ഞാന്‍ തീരെ യോജിക്കുന്നില്ല യാതൊരു വിധമായ ശിക്ഷാപരിപാടികളും കൂടാതെ ബോധനവും വിദ്യാലയഭരണവും നടത്തുകയെന്നതായിരിക്കണം അധ്യാപകന്റെ ലക്ഷ്യം. എങ്കിലും ശിക്ഷാനടപടികൾ സ്വീകരിക്കേണ്ട സന്ദർഭങ്ങൾ ആകസ്മികമായി വന്നുചേരാതിരിക്കുകയില്ല. വിദ്യാലയങ്ങളിൽ സാധാരണ പ്രയോഗിക്കാറുളള ലഘുശിക്ഷകളാണ് താക്കീത്, പരിഹാസം, ഭർത്സനം, മാർക്കുകുറയ്ക്കൽ, ശിക്ഷാപാഠം (imposition), പിഴ ആദിയായവ. സന്ദർഭാനുസരണമുള്ള താക്കീത് ഒട്ടൊക്കെ ഇതിനെ സഹായിക്കുന്നതാണ്. കുട്ടികളുടെ ആത്മാഭിമാനത്തിന് ക്ഷതം പറ്റുന്ന പരിഹാസം ഒരിക്കലും പ്രയോഗിക്കരുത്. ക്ളാസ്സിനു പുറത്താക്കുക, ക്ളാസ്സിൽ നിർത്തുക എന്നിങ്ങനെ കുട്ടികൾക്ക് മാനഹാനിയുണ്ടാക്കുന്ന ശിക്ഷകളും നല്കാറുണ്ട്. ശിക്ഷാപാഠം മൂലം കുട്ടികൾക്ക് പാഠഭാഗത്തോട് വെറുപ്പുണ്ടാകുമെന്നുള്ളതിനാൽ അതൊരു നല്ല ശിക്ഷയാണെന്നു പറയുക വയ്യ. .



.ശിക്ഷ പ്രധാനമായി രണ്ടു വിധമുണ്ട്: ഒന്ന് മാനസികമായോ ശാരീരികമായോ വേദനയുണ്ടാക്കുന്നത്; മറ്റേത് ഒരുവന് സിദ്ധിച്ചിട്ടുള്ള സുഖസൗകര്യങ്ങളിൽ കുറവു വരുത്തുന്നത്. ദണ്ഡനം (corporal punishment) ശരീരത്തെയും പരിഹാസം മനസ്സിനെയും ബാധിക്കുന്ന ശിക്ഷകളാണ്. ക്ളാസ്സുസമയം കഴിഞ്ഞും ക്ളാസ്സിലിരുന്നു പഠിക്കുവാൻ ആജ്ഞാപിക്കുക, കളികളിൽ ചേരുന്നതിനു വിലക്കു കല്പിക്കുക എന്നിവ രണ്ടാമത്തെ ഇനത്തിൽ പെടുന്നു. കായികശിക്ഷ മുൻകാലങ്ങളിൽ വിദ്യാലയങ്ങളിൽ സർവസാധാരണമായിരുന്നു; അനുസരണശീലമുണ്ടാക്കാൻ ഇതു അത്യാവശ്യമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ അപരിഷ്കൃതമായ ഈ ശിക്ഷാരീതി വിദ്യാലയങ്ങൾക്ക് ഭൂഷണമല്ലെന്നാണ് ആധുനികപണ്ഡിതമതം. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള പാവനബന്ധത്തെ ഈ ശിക്ഷാരീതി ശിഥിലമാക്കുന്നു. ദണ്ഡിക്കുന്നതും ദണ്ഡനമേല്ക്കുന്നതും ഒരു പോലെ അപമാനകരമാണ്. ഈ ശിക്ഷാരീതി കഴിയുന്നതും വർജിക്കേണ്ടതാണെന്ന് അഭിപ്രായമുണ്ട്. അഭിനന്ദനം, സമ്മാനം മുതലായവ മുഖേന മെച്ചപ്പെട്ട പെരുമാറ്റത്തിന് പ്രചോദനം നല്കാവുന്നതാണ്. സന്തോഷവും സംതൃപ്തിയും ഉളവാക്കി വിദ്യാലയപരിപാടികളോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനാവണം അധ്യാപകന്റെ ശ്രമം. സന്തോഷപ്രദമായ അനുഭവങ്ങൾ നല്കി നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയും. പ്രശംസയും പ്രോത്സാഹനവും നല്കി നല്ല പെരുമാറ്റസമ്പ്രദായങ്ങൾ ഉറപ്പിക്കുവാൻ കഴിയും. ബുദ്ധിപൂർവം നിർവഹിച്ചാൽ സമ്മാനദാനം അഭിലഷണീയമായ പല ഫലങ്ങളും ഉളവാക്കും. പുസ്തകങ്ങൾ, കൌതുകസാധനങ്ങൾ, കളിപ്പാട്ടങ്ങൾ, മെഡലുകൾ, ഷീൽഡ്, കപ്പ്, യില്‍ സാക്ഷിപത്രങ്ങൾ ഇവയൊക്കെ സന്ദർഭാനുസരണം നല്കുന്നതു കൊള്ളാം. സമ്മാനദാനം നടത്തുമ്പോൾ വ്യക്തിപരമായ മത്സരം കുട്ടികളിൽ അനാരോഗ്യപരമായ മനോഭാവം ജനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.അ ധ്യാപകരുടെ തൊഴില്‍ എന്തെന്ന് അവര്‍ മനസിലാക്കണം വീട്ടിലെ ടെന്‍ഷന്‍ തീര്‍ക്കാനുള്ള ഇടംമല്ല വിദ്യാലയം ,കുട്ടികള്‍ സ്വന്തം കുഞ്ഞുങ്ങളെ ന്നു കരുതി അവരുടെ ഒപ്പം സ്നേഹിച്ചും ഉപദേശിച്ചും കുട്ടികളെ നല്ല വഴിക്ക് നയിക്കാന്‍ ഏ തൊരു അധ്യാപകനും തയ്യാറാവണം മുന്പ് ഞാന്‍ സൂൂചിപ്പിച അദ്ധ്യാപിക ക്ക് തെറ്റി പോയതും ഇവിടെത്തന്നെയാണ് ആഅധ്യാപികയ്ക്ക് വിനുവിന് ആരുമറിയാതെ ഒരു നോട്ടു പുസ്തകം വാങ്ങി കൊടുക്കാമായിരുന്നു ,അവര്‍ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് .നേരെ മറിച്ചാ യി രുന്നു വെ ങ്കില്‍ ,ആ അധ്യപകനാവും ആ വിദ്യാര്‍ഥി യുടെ ജീവിതകാലംമുഴുവന്‍ അവന്‍ നന്ദി യോടെ പിനീട് സ്മരിക്കപ്പെടുന്നതും പകരമാനെങ്കിലോ തീരാ വേദനയായി എത്ര വലുതായാലും മറക്കാതെ മനസില്‍ കനലായി ക്കൊണ്ട് നടക്കുകായും ചെയ്യും ഇന്നലെ മക്കള്‍ ആ അധ്യാപികയെ കുറിച്ച് പാരാ മര്ശിച്ചത് കേട്ടപ്പോള്‍ എനിക്കുംതോന്നിയതുമതാണ്. ഒരു അദ്ധ്യാപിക കുടുബത്തില്‍ ജനിച്ചു അധ്യാപികയായി കുറച്ചു നാള്‍ സേവനമനുഷ്ടിചു ഞാനും എന്റെ മാതാപിതാക്കളെ ഇന്നും നല്ല സ്മരണ കളില്‍ സൂക്ഷിക്കുന്ന അവരുടെ ശിഷ്യന്മാര്‍ പറയുന്ന കഥകള്‍ കേട്ടാണ് വള ര്‍ന്നുവന്നതു അതുക്കൊണ്ട് ഒക്കെ തന്നെ പറ്റുന്ന രീതീല്‌ ഈ ജോലി യോട് നീതി പുലര്‍ത്തിമുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട് ഇത്ര മാത്രം പറഞ്ഞെങ്കിലും ഈയുള്ളവളും ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു നിങ്ങളുടെ കാത്തു ,

1 comment: