Translate

Wednesday, June 26, 2013

മോഹ സാ ഫല്ല്യം

  ചരിത്രം ഉറങ്ങുന്നവഴിയിലൂടെ   





      

സർവകലാശാലയിൽ ഐചിക വിഷയം ചരിത്രം (ഹിസ്റ്ററി )തിരഞ്ഞെടുത്തപ്പോഴും അന്ന് ജീവിച്ചിരുന്ന മഹാന്മാരെ കുറിച്ച് പഠിച്ചപ്പോഴും  അവർ വളര്ന്ന നാടും പ്രവര്ത്തന  മേഖലകളും എനിക്ക് കാണാൻ കഴിയുമെന്നു യാതൊരു സങ്കല്പ്പങ്ങളും അന്നെനിക്കുണ്ടായിരുന്നില്ല  കൂടുതൽ അറിയാൻ മോഹിചിട്ടുണ്ട് , ഈ നാട്ടിൽ  വന്നു ചേർന്നപ്പോൾ മുതൽ ആദ്യം അവിടെയാണ് പോകണമെന്ന്  ഞാൻ തീരുമാനിച്ചതു കാരണം അത്രക്കാണ്ട് എന്റെ മനസിനെ എബി സ്വാധീനിച്ചിരുന്നു  ഇനി കുറച്ചു ചരിത്രം നോക്കാം 

    അമേരിക്കയിലെ   പതിനാറാമത്തെ  പ്രസിഡന്റ്ആയിരുന്നു 

                  അബ്രഹാം ലിങ്കൺ


പദവി

മാർച്ച് 4, 1861 – ഏപ്രിൽ 15, 1865


രാഷ്ട്രീയകക്ഷി വിഗ് (1832-1854), റിപ്പബ്ലിക്കൻ (1854-1864), നാഷണൽ യൂണിയൻ (1864-1865)

ജീവിതപങ്കാളി മേരി ടോഡ് ലിങ്കൺ
മക്കൾ റോബർട്ട് ടോഡ് ലിങ്കൺ, എഡ്വേർഡ് ബേക്കർ ലിങ്കൺ, വില്ലി ലിങ്കൺ, ടാഡ് ലിങ്കൺ


At the end of this hallway is seen the figure of Lincoln standing over a table, pen in hand, weighing his options in releasing the Emancipation Proclamation. Arrayed along the walls behind him are a dozen different printed versions as they were eventually presented around the country
ചരിത്രം അതേപടി
ആരാധകരെ സ്വീകരിക്കാൻ നിൽക്കുന്നപോലെ ലിങ്കണും  കുടുംബവും 

കവാട വാതിൽക്കൽ അവരെ  കണ്കുളിര്ക്കെ നോക്കിക്കണ്ട്‌ അകത്തേക്ക് .ചരിത്രം ഉറങ്ങുന്നവഴികളിലൂടെ പണ്ട് പഠിച്ചതു മനസിൽ ഓര്മിചെടുത്തുക്കൊണ്ട് ഓരോ പടവുകളും ആകാംഷയോടെ ഞാൻനടന്നു കയറി  മറ്റൊന്നും എന്റെ ചിന്തയിലുണ്ടായിരുന്നില്ല  
സ്പ്രിംഗ് ഫീൽഡ് ലിങ്കൺ മ്യൂസിയത്തിലൂടെ വീണ്ടും മുന്നോട്ടു 








Back yard of Lincolns home 
മ്യൂസിയം ഏറെ കാണാനുണ്ടായിരുന്നു അവിടെ മാത്രം കണ്ടാൽ പോര അദേഹം താമസിച്ചിരുന്ന വീട് അത് കാണാൻ തിടുക്കമായിരാവിലെ മുതൽ ആളുകളുടെ വരവിനെ ഗൈഡ് നിയന്ത്രിക്കുന്നുണ്ടായിരുന്നു  ഞങ്ങളും അവരിലൊരാളായിമാറി  ,ഇന്നും അവിടെ ഖന നങ്ങൾ നടക്കുന്നുണ്ടായിരുന്നു ശാസ്ത്രഞ്ജന്മാർ  പലതും കണ്ടു പിടിക്കാനുള്ള വ്യാഗ്രതയിലായിരുന്നു അവരുടെ അടുത്തേക്ക്‌ ചെന്ന് ചരിത്രം അധ്യാപികയാണ് ഞാനെന്നു പറഞ്ഞപ്പോൾ അവർ ഓരോന്നും കാണിച്ചു തന്നു അവിടെ അധിക നേരം നില്ക്കാൻ ആയില്ല ഇനിയും പകുതിപോലും കണ്ടു കഴിഞ്ഞിട്ടില്ല 
ഇപ്പോഴും ആ  ചുറ്റുവട്ടം കുഴിക്കലും വസ്തുക്കള്‍ കണ്ടെടുക്കുകയും ചയ്യുന്നു 
റീ ആക്ടിംഗ് അവരുടെ മെയിഡ്


ടൌണ്‍ പ്ലാനിംഗ് 
 16-ആം പ്രസിഡന്റായിരുന്നു  അബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു അബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു




.അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ    പ്രസിഡന്റായിരുന്നു ലിങ്കൺ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
abraham Lincolns bed
kting അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.
1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്,നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ.

ജനനം  


abraham lincolns tomb 

1809 ഫെബ്രുവരി 12ന്‌ അമേരിക്കയിലെ കെന്റക്കിയില്‍ ഹോഡ്‌ജന്‍ വില്ല എന്ന സ്‌ഥലത്താണ്‌ എബ്രഹാം ലിങ്കണ്‍ ജനിച്ചത്‌. ദരിദ്രരും വിദ്യാഹീനരുമായ തോമസ്‌ ലിങ്കണ്‍, നാന്‍സി ഹാങ്ക്‌സ് ദമ്പതികളുടെ മകനായി. കുടിലില്‍ നിന്ന്‌ കൊട്ടാരത്തിലേക്ക്‌ എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഒരു ഒറ്റമുറിയുള്ള മരക്കുടിലിലായിരുന്നു അമേരിക്കയുടെ ചരിത്രത്തിലെ aഏറ്റവും മഹാനായ പ്രസിഡന്റായിത്തീര്‍ന്ന എബ്രഹാം ലിങ്കണ്‍ പിറന്നുവീണത്‌. 



സാമ്പത്തിക പരാധീനതകള്‍ കാരണം അവര്‍ നൂറുകിലോമീറ്റര്‍ അകലെയുള്ള ഇന്ത്യാനയിലേക്കു താമസം മാറ്റി. ചെറുപ്പത്തിലെ ആഹാരത്തിനുള്ള വകയുണ്ടാക്കാനായി അച്‌ഛനോടൊപ്പം കൃഷിപ്പണിയില്‍ സഹായിയായി ചേര്‍ന്ന എബ്രഹാമിന്‌ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അമ്മ നാന്‍സിയാണ്‌ എബ്രഹാമിനെ എഴുത്തും വായനയും പഠിപ്പിച്ചത്‌. ഈസോപ്പുകഥകള്‍ പോലുള്ള സന്മാര്‍ഗ കഥകള്‍ അവര്എബ്രഹാമിനുപറഞ്ഞുകൊടുക്കുമായിരുന്നു. ചെറുപ്പത്തിലേ ശീലമാക്കിയ  വായന അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച പിതാവ്‌ ഇല്ലിനോയിയിലേക്കു താമസം മാറ്റി.

പ്രവര്‍ത്തന മേഖല 

വഞ്ചിയില്‍ ചരക്കുകള്‍ കയറ്റി ആയിരത്തി നാനൂറോളം മൈല്‍ തുഴഞ്ഞ്‌ ന്യൂ ഓര്‍ലിയന്‍സില്‍ എത്തിക്കുന്ന ഒരു ജോലി സ്വീകരിച്ച ലിങ്കണ്‍ കെന്റക്കിയില്‍ തന്നെ തുടര്‍ന്നു. ഇക്കാലത്ത്‌ ന്യൂ ഓര്‍ലിയന്‍സില്‍വെച്ച്‌ കാണാനിടയായ അടിമച്ചന്ത അദ്ദേഹത്തിന്റെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. അടിമത്തത്തിനെതിരേ പൊരുതാനുള്ള ഉറച്ച തീരുമാനവുമായാണ്‌ അദ്ദേഹം അവിടുന്ന്‌ മടങ്ങിയത്‌. ഗുസ്‌തിക്കാരനായും കച്ചവടക്കാരനായും പോസ്‌റ്റുമാനായുമൊക്കെ ജോലിചെയ്‌ത എബ്രഹാം തന്റെ പ്രവര്‍ത്തനമേഖലകളിലെല്ലാം കാണിച്ച ആത്മാര്‍ത്ഥതമൂലം പതുക്കെ ജനശ്രദ്ധ നേടാന്‍ തുടങ്ങി.



1832-ല്‍ രാഷ്‌ട്രീയത്തിലിറങ്ങിയ എബ്രഹാം ലിങ്കണ്‍ ഇലിനോയ്‌ സംസ്‌ഥാനത്തെ ജനപ്രതിനിധിസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത്‌ സ്വയം നിയമപഠനം തുടര്‍ന്ന്‌ 1837-ല്‍ അഭിഭാഷകനായി. പുതുതായി രൂപവത്‌ക്കരിക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത എബ്രഹാം ലിങ്കണ്‍ 1860-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. ലിങ്കണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1861 മാര്‍ച്ച്‌ 4ന്‌ എബ്രഹാം ലിങ്കണ്‍ ഐക്യനാടുകളുടെ പ്രസിഡന്റായി സ്‌ഥാനമേറ്റു. ഏറെ താമസിയാതെ 1861 ഫെബ്രുവരി യില്‍ ഏഴു തെക്കന്‍ സംസ്‌ഥാനങ്ങള്‍ സ്വയം വിഘടിച്ചുപോയി കോണ്‍ഫെഡറേറ്റ്‌ സ്‌റ്റേറ്റ്‌സ് ഓഫ്‌ അമേരിക്ക എന്ന പേരില്‍ രാജ്യം പ്രഖ്യാപിച്ചു. അവിടെ അടിമസമ്പ്രദായത്തിന്‌ നിയമ സാധുത നല്‍കി.ഈ നടപടി അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു കാരണമായി. വിഘടിത സംസ്‌ഥാനങ്ങളെ വീണ്ടും യൂണിയനില്‍ ചേര്‍ക്കുന്നതിനുള്ള യുദ്ധത്തിന്‌ ലിങ്കണ്‍ സമര്‍ത്ഥമായ നേതൃത്വം നല്‍കി. 1865 ഏപ്രില്‍ 9ന്‌ കോണ്‍ഫെഡറേഷന്‍ സൈന്യം കീഴടങ്ങി. വിഘടിത സംസ്‌ഥാനങ്ങളെ യൂണിയനില്‍ ലയിപ്പിച്ചു.യുദ്ധാനന്തരം അമേരിക്കയില്‍ അടിമത്തം അവസാനിച്ചു. 1865-ല്‍ അടിമത്തം അവസാനിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി നിലവില്‍ വന്നു. അതേ വര്‍ഷം തന്നെ ലിങ്കണ്‍ വീണ്ടും യു.എസ്‌. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1865 ഏപ്രില്‍ 14-ന്‌ വാഷിംഗ്‌ടണിലെ ഒരു തിയേറ്ററില്‍ ഔവര്‍ അമേരിക്കന്‍ കസിന്‍ എന്ന നാടകം കണ്ടുകൊണ്ടിരിക്കെ തെക്കന്‍പക്ഷപാതിയായ ജോണ്‍ വില്‍ക്കിസ്‌ ബൂത്ത്‌ എന്ന നടന്‍ ലിങ്കനുനേരെ വെടിയുതിര്‍ത്തു. ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌! അമേരിക്കക്കാരെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ പിറ്റേന്ന്‌ രാവിലെ

ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.
with a demonstrator


കുട്ടിക്കാലം



salem  village entrance





1809 ഫെബ്രുവരി 12 -ന്‌ കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായാണ്‌ അബ്രഹാം ലിങ്കൺ ജനിച്ചത്.അപ്പലേഷിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. വിർജീനിയയിൽ ജനിച്ച ലിങ്കണിന്റെ മാതാപിതാക്കൾ ഇടത്തരം കർഷകകുടുംബത്തിലെ അംഗങ്ങളായിരുന്നു.അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന അബ്രഹാം ലിങ്കൺ 1780-കളുടെ ആദ്യപാദത്തിൽ വിർജീനിയയിലെ റോക്കിങ്ങ്ഹാം കൗണ്ടിയിൽ നിന്നും കെന്റക്കിയിലേക്ക് കുടിയേറി.തോമസ്, സാറ എന്നു പേരായ രണ്ടു സഹോദരങ്ങളായിരുന്നു ലിങ്കണ്‌.പ്രായത്തിൽ ലിങ്കണേക്കാൾ ഇളയതായിരുന്ന തോമസ് 1812 ലും 2 വർഷം മൂത്ത സഹോദരി സാറ 1828-ലും മരണമടയുകയുണ്ടായി.1816-ൽ ഒരു കോടതി വ്യവഹാരത്തിൽ വസ്തുപ്രമാണത്തിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ലിങ്കൺ കുടുംബത്തിന്‌ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിനുമേലുള്ള അവകാശം നഷ്ടമായി. അതോടെ തന്റെ കുടുംബത്തെ ഇൻഡ്യാന സംസ്ഥാനത്തെ സ്പെൻസർ കൗണ്ടിയിലേക്ക് പറിച്ചുനടേണ്ടി വന്നു തോമസ് ലിങ്കണ്‌.1818 ഒക്ടോബർ അഞ്ചാം തിയതി, അബ്രഹാം ലിങ്കണിന്റെ ഒൻപതാം വയസ്സിൽ അമ്മ നാൻസി പശുവിൽ പാലിൽ നിന്നുള്ള വിഷബാധയേറ്റ് മരണമടഞ്ഞു.അതേവർഷം തന്നെ പിതാവ് തോമസ് , കെന്റക്കിയിലെ എലിസബത്ത് ടൗണിൽ നിന്നുള്ള വിധവയായ സാലി ബുഷ് ജോൺസ്റ്റണെ വിവാഹം കഴിച്ചു.1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22-ആം വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽ ,നദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവർത്തിച്ചു.


neighborhood
horse cart
neighborhood of lincoln's home 
Lincolns second shop
iside of the home in neighborhood 
cattle shed (manjor)
well water 
പരാജയം വിജയത്തിലേക്കുള്ള ചവിട്ടു പടിയാനെന്നു തെളിയിച്ച ജനനായകന്‍ 

ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച, പ്രഗല് ഭനും പ്രശസ്തനുമായ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവചരിത്രം നോക്കിയാല്‍ അത് തോല്‌വിയുടെ ചരിത്രമാണെന്നു തോന്നിപ്പോകും. തോല്‌വികളുടെ ഒരു പരമ്പര അതില്‍ കാണാം. ഏതൊക്കെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചോ അതിലെല്ലാം തോല്ക്കുകയായിരുന്നു. ഏതൊക്കെ ബിസിനസ്സുകള്‍ തുടങ്ങിയോ, അതൊക്കെ പൊട്ടിപ്പൊളിയുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ, അതായത് ലിങ്കന് 26 വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ പ്രിയ പത്‌നിയെ മരണം തട്ടിയെടുത്തു. നമുക്ക് 
തോല്‌വിയെന്നു തോന്നിയ ആ സംഭവങ്ങളെല്ലാം എബ്രഹാം ലിങ്കന് തോല്‌വികളായിരുന്നില്ല, പാഠങ്ങളായിരുന്നു. അങ്ങനെ പാഠങ്ങള്‍ പഠിച്ച് ഒടുവില്‍ 52-ാമത്തെ വയസ്സില്‍ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
water collecting barrel 


on e  of  th e home in the village


കേവലം നാലര വര്‍ഷം മാത്രമേ പ്രസിഡന്റായി ഭരിക്കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അതികായന്മാരായ പല ഭരണാധിപന്മാര്‍ക്കും സംഭവിച്ചത് എബ്രഹാം ലിങ്കണും സംഭവിച്ചു. ആസൂത്രിതമായി അദ്ദേഹം കൊലചെയ്യപ്പെട്ടു. എന്നാല്‍ ഈ കുറഞ്ഞ കാലയളവില്‍ അമേരിക്കന്‍ ചരിത്രം മാറ്റിയെഴുതപ്പെട്ടു. അമേരിക്കന്‍ ജനതയുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് പുതിയ നിയമങ്ങളില്‍ക്കൂടി സമഗ്രമായ മാറ്റം വരുത്തുകയുണ്ടായി. അതിന്റെ ഭാഗമായാണ് അന്നുവരെ അമേരിക്കയുടെ ശാപമായി നിലനിന്നിരുന്ന അടിമത്തം എന്നെന്നേക്കുമായി വലിച്ചെറിയപ്പെട്ടത്. പല പ്രാവശ്യം തോറ്റതുകൊണ്ട് ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് എബ്രഹാം ലിങ്കണ്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അത് അമേരിക്കന്‍ ജനതയുടെ നിര്‍ഭാഗ്യമാകുമായിരുന്നു. അടിമത്തം മുതലായ ദുഷിച്ച സാമൂഹിക സമ്പ്രദായങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരുന്നു


.ഇന്നനുഭവിക്കുന്ന എല്ലാ നന്മയ്ക്കും കാരണ  ഭൂതനായ ആ മഹാന്റെ  പാദ സ്പര്‍ശനം എ റ്റ്കിടന്ന    മ  ണ്ണില്‍ കാലുക്കുത്തിയപ്പോള്‍ഞാന്‍ എന്നെ ത്തന്നെ ഒരു നിമിഷം മറക്കുകയായിരുന്നു,അന്നുണ്ടായിരുന്ന വീടുകള്‍ അദേഹ  ത്തിനോടുള്ള  ബഹുമാന സൂചകമായി അതുപോലെ ത്തന്നെ നില 
ത്തിപോന്നത് ക്കണ്ടപ്പോള്‍ കൂടുതല്‍  ആഹ്ലാദമായി   


പ്രസിഡന്ആകുന്നതിനു മുന്പ് ഒരു സാധാരണ കാരന്റെ ജീവിതം നയിച്ച്‌ പോന്നആ സ്ഥലവും മണ്ണും ഞാൻ കണ്കുളിര്ക്കെ ക്കണ്ടു . വിശാലമായ   ഒറ്റ മുറിയില്‍ ത്തന്നെ കിടപ്പ് മുറി ഭക്ഷണ കഴിക്കാനുള്ള മേശ ,സിറ്റിംഗ് ഏരിയ മുതലായ എല്ലാം വളരെ മനോഹര മായി അന്നത്തെ പോലെ ത്തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു ഇന്ന് കാണുന്ന പോലെ  മുറികളൊ ന്നും പ്രത്യേകം  പ്രത്യേകമായി വേർതിരിചിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു മറ്റൊരു  സവിശേഷത 
,ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറം  പഴക്കമുള്ള ആ സംസ്കാര ത്തിലേക്ക്ഞാനും  ഒന്ന് കൂടി ഊര്‍ന്നിറങ്ങി  ,

         രാവിലെ കാണിനിറങ്ങിയ ഞങ്ങൾക്ക് സമയം പോയതറിഞ്ഞില്ല പോകാൻ നേരമായി ആറുമണി വരെ മാത്രം സന്ദർശകർക്ക് അനുവാദം ഉള്ലെന്നരിഞ്ഞു മനസൊന്നു കാളി അവിടെ നിന്നും  വിടപറയാൻ തോന്നിയില്ല മനസിനകത്തിരുന്നൊരു നേരിയ വിങ്ങൽ    തീര്ച്ചയായും ഞാൻ വീണ്ടും വരുമെന്ന  ചിന്തയോടെ തിരിഞ്ഞു നോക്കി ക്കൊണ്ട് ആ പൊലിഞ്ഞു പോയ  മാഹാത്മാവിനെ   മനസിൽ ധ്യാനിച്ചുക്കൊണ്ട് ഞാൻ മനസില്ലാമനസോടെ തൽകാലത്തേക്ക് പതുക്കെ അവിടെ നിന്നും പിന് വാങ്ങി  . സത്യവനായ എബി യുടെ ജീവിതം പകര്‍ത്താടിയ   ആ നല്ല നാടിനോടുള്ള   സന്തോഷ സൂചകമായി എന്റെ കണ്ണില്‍  നിന്നുംഅപ്പോൾ  രണ്ടു തുള്ളി കണ്ണീര്‍ ആപുണ്യ ഭൂമിയില്  മണ്ണില്  പൊടിഞ്ഞു  വീണു വെ ന്നെനി ക്കിപ്പോഴും ഉറപ്പുണ്ട് 




എന്‍ ,ബീ --------(എത്ര തിരക്ക് പിടിച്ച ജീവിതത്തിലും    എന്റെ  ആഗ്രഹമനുസരിച്ചു   അവധി എടുത്തു എന്റെകൂടെ വന്ന  മകനായ ഡോക്ടര്‍ ജോര്‍ജു തോമസ്‌ എം ,ഡീ ,കാപിറ്റല്‍ ബിൽഡി ങ്ങ് ഫീല്‍ഡ്  ഉദ്യോഗസ്ഥർ  ആയ  സഹോദരിപുത്രി നിഷ ആന്‍ഡ്‌ ബൈജു വിനോടും എന്റെഅളവറ്റ  കൃതാര്‍ത്ഥ ഇതോടൊപ്പംഞാന്‍   അറിയിച്ചുകൊള്ളുന്നൂ 




കടപ്പാട് :ലിങ്കന്‍ മ്യൂസിയം 

3 comments: