Translate

Sunday, June 29, 2014

പിയോണിയ


 പിയോണിയ,, നീയെത്ര മനോഹരി?ദൈവത്തിന്റെ ഓരോസൃഷ്ടിയും   എത്ര മനോഹരമാണ് എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്




പി യോണിയെ ന്ന  സുന്ദരി
പിയോണിയെന്നഈ മാന്ദ്രിക പൂവിനെ   ചൈനയുടെസ്വന്തമെന്നുവിശേഷിപ്പിച്ചു അഹങ്കരിക്കുന്നതും  വെറുതെയല്ലഎന്നെനിക്കു മനസിലായീ    .സകലരുടെയും മനം  കവരുന്ന ഈ സുന്ദരി പൂവിന്റെ     ഉത്ഭവ സ്ഥാനം ഏഷ്യൻ രാജ്യമാണെങ്കിൽ കൂടി   അമേരിക്ക യൂറോപ്പ് മുതലായ രാജ്യങ്ങളിൽ ഇതിന്റെ മനോഹാരിത മുതലെടുത്ത്‌ ഇപ്പോള്‍ ധാരാളമായി   കൃഷിചെയ്തു വരുന്നുണ്ട്   .നോര്ത്ത്  അമേരിക്കയിലെ ഇന്‌ഡിയാന  സംസ്ഥാനത്തിന്റെസ്വന്തം   പൂവായും ഇവളെ അവര്‍ഇതിനോടകം അംഗീകരിച്ചു  കഴിഞ്ഞു   "പൂക്കളുടെ തമ്പുരാട്ടി, റാണി" എന്ന     .  എല്ലാ അവകാശങ്ങളും ഏറ്റുവാങ്ങി ക്കൊണ്ട്‌ മറുനാടുകളിൽ കൂടി അസൂയ തോന്നുമാറുപാതി വിടർന്നും  വിരിയാതെയും  വിടര്‍ന്നു വിലസുകയാണ് പി യോണിയഎന്ന  ഹൃദയ ഹാരിപൂവ്.മുഴുവന്‍ വിരിയാത്ത മൊട്ടുകളോട്ആണത്രേ ജനങ്ങള്‍ക്ക്‌ പ്രിയം

.കാലങ്ങളുടെ പിന്നാലെയോന്നു ചെന്നാൽ കൂടി ഈ വസ്തുത സ്ഥിരികരിക്കുന്ന പലതും നമുക്ക് ലഭിചിരിക്കും   ഗ്രീക്ക് മിതോളജിയിൽ  ഇതിനെകുറിച്ചൊരു  ഐതിഹ്യമുണ്ട്   ഒരിക്കൽ  രോഗങ്ങളുടെ ദൈവമായ അസിലിപസ് ദേവനു തന്റെ    ശിഷ്യനായ പിയോണിനോട്അസൂയ മൂത്തു   മലനിരകളിൽ പോയി പിയോണ്‍  കണ്ടുപിടിച്ചപുതിയ  ഔഷദ സസ്യത്തിന്റെ വേര് കഴിച്ചുആ ഔഷധ സസ്യമായിരുന്നു പിയോണിയ ചെടി   ആ രാജ്യത്തിന്റെ    രാജകുമാരിയുടെരോഗം മാറിയതിലും  അവരുടെ എല്ലാ ഇഷ്ട്ടങ്ങളും പിയോണ്‍ ഏറ്റ് വാങ്ങിയതിലും  അസൂയ മൂത്തു  രോഗങ്ങളുടെ ഗുരുവായ അസിലിപ്സു  ദേവന്‍ പി  യോണി നെ ശപിച്ചത്രെ ആ ശാപംകേട്ടറിഞ്ഞ അറിഞ്ഞ സിയുസ് ദേവൻ  ഉടനെ പിയോണി നെ   ഒരു   പൂവാക്കി  മാറ്റിയെന്നുമാണാ  ഐതിഹ്യം  പിയോണിയ പണ്ടുകാലത്ത് ഈ ചെടി  സാധാരണക്കാര്‍ക്ക് കൃഷി ചെയ്യാന്‍ അനുവദനീയമല്ലായിരുന്നു    ..രാജാക്കന്മാര്‍ക്ക് മാത്രമേ ഈ പൂക്കള്‍ അലങ്കരിക്കാനും വളര്‍ത്താനും കഴിയുമായിരുന്നുള്ളൂചൈന ക്കാര് ഇതിന്റെവേരുകൾ   ആസ്ത്മ ക്കും ആര്ത്തവ ക്രമകേടുകൾക്കും ഉപയോഗിചുമ വരുന്നുണ്ട്ഈ പൂക്കൾ ഔഷധഗുണങ്ങൾക്ക് വേണ്ടി മാത്രമല്ല മാത്രമല്ല  .സബന്നത  സന്തോഷം ,സ്നേഹം ഒക്കെ വിളിച്ചോതും എന്നാണു  പരക്കെയുള്ള  വിശ്വാസം     .. ഇന്നാ കട്ടെ  ഏതാണ്ട് പല നിറങ്ങളിൽഇവ  ലഭ്യമാണ് ഈ പൂക്ക ടെ ഇതളുകൾ ഇട്ടു വെള്ളം കുടിക്കുന്നത് ആരോഗ്യദായകം ആണെന്ന് പറയുന്നുപ ന്ത്രണ്ടാം വിവാഹവാര്‍ഷിക ത്തില്‍     ജീവിത  പങ്കാളിക്ക്  പ്രണയോപഹാരമായി    കൊടുക്കാറുണ്ടത്രെഅവരുടെ   പ്രണയം ഒന്നുകൂടി  ശക്തമാവും എന്നാണു പ്രണയിതാക്കൾ കരുതുന്നതും വിശ്വസിക്കുന്നതും



പിയോണിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി  ഇന്ന് വ ന്‍തോതില്‍   കൃഷി ചെയ്തു വരുന്നു ,അധികം ഈര്‍പ്പമില്ലാത്ത വളക്കൂറുള്ള മണ്ണും ചെറിയ തണലും ഇതിനാവശ്യമാണ്‌.ഇതൊരു കുറ്റി ചെടിയായും ചിലവ ചെറിയ മരങ്ങളായും കാണപ്പെടുന്നു .പാതിവിടര്ന്നു മുഴുവൻവിടരാതെ ഉള്ള സമയത്താണ് അതിന്റെ  ഭംഗി ഒട്ടും പോകാതെ തന്നെ  അറുത്തുകേടുപാടുകൾ കൂടാതെ  സുരക്ഷിതമായി പാക്ക് ചെയ്തു  കയറ്റുമതി ചെയ്യപ്പെടുന്നത് .



പരിചരണം നല്ലതുപോലെ ആവശ്യപെടുന്ന ഈ ചെടി  നല്ല ഫലഭൂയിഷ്ട്ട മായ  മണ്ണിലെ   വളരുകയുള്ളൂ.നല്ല സൂര്യപ്രകാശം ചെറിയ തണലൊക്കെ ഇവയ്ക്കു കിട്ടിയാൽ കുല നിറച്ചു പൂക്കളുമായി തലകുനിച്ചു നില്ക്കുന്ന കാഴ്ച അതി മനോഹരമാണ്  ,ജൂണ്‍ മുതൽ സെപ്റ്റെംബർ വരെയാണു ഇതിന്റെ   ജീവിത ചക്രം . വിടരാത്ത   മൊട്ടുകളും അതിനെ മികവുള്ള താക്കി മാറ്റുന്നത്  കൂടാതെ     മനം മയക്കുന്ന അവയിലെ  സൌരഭ്യവും




  കൂടാതെ ഈ പൂവിന്റെ ചിത്രം  മുറിയില്‍ തൂക്കിയിട്ടാല്‍ ശുഭ ലക്ഷണമാണെന്നാണ്  കരുത  പെടുന്നത്   കൂടാതെഇത് നാട്ടു വളർത്തിയാൽ  അവിവാഹിതര്‍ക്ക് വിവാഹം വേഗം നടക്കു മത്രേ  ,എ തു വിധത്തിൽ പറഞ്ഞാലും എനിക്ക്  ഇവളെ കണ്ടപ്പോൾ മുതൽക്കു ഇവളോ എന്തെന്നില്ലാത്ത ന്നില്ലാത്ത പ്രണയം      കണ്ടാലും കണ്ടാലും മതി വരാതെ ഇവളെ എന്റെ സ്വീകരണ മുറിയിലും    അലങ്കരിച്ചുകഴിഞ്ഞു     ഇവളുടെ സുഗ ന്തം  ഇന്നെന്റെ മുറിയില്‍ തിങ്ങി  നിറഞ്ഞുഎനിക്കതൊരു ഹരമായും തീരട്ടെ


No comments:

Post a Comment