Translate

Wednesday, August 2, 2023

നിറമകന്നൊരു വെള്ള കോട്ട്


നന്ദിയാരോടു ഞാൻ  ചൊല്ലേണ്ടു ==

 വേഗമാവട്ടെ

അമ്മെ  :നേരം വൈകുന്നുണ്ടു -ജോലിക്കു ചെന്നെത്തുമ്പോൾ താമസിക്കും 
ആ ഉടുപ്പ് വേഗം ഒന്നലക്കി ഉണക്കിത്തരു ----

ഒരു  പഴയ അലക്കി നിറം മങ്ങിയകീറാനായൊരു    വെളുത്ത കോട്ട്‌  -അത് ദൂരെ എറിഞ്ഞുകളയാൻ  മനസ് പലതവണ ശ്രമിച്ചതാണ്   അവനൊരു കോട്ട്‌വാങ്ങികൊടുക്കണമെന്നു അവള്‍കുറേ നാളായി     കരുതുന്നു  അത്യാവശ്യമായടുള്ള മറ്റു പലതും ചെയ്യേണ്ടിവരുമ്പോൾ അത്നാ ളെ നാളെയാവട്ടെഎന്ന്ആ അമ്മ കരുതി പതിവുപോലെ തന്നെ അവളതു  അലക്കിഅവനു കൊടുത്തു   -ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കബനിയിലായിരുന്നു അപ്പോഴവന്  ജോലി - ഫാര്മസിസ്റ് കൊടുക്കുന്ന ലിസ്റ്റുകളിൽ തപ്പി എടുത്തു മരുന്ന് ഉറപ്പാക്കി ക്യാപ്സൂളുകളിൽ നിറയ്ക്കുക അതായിരുന്നു അവന്റെ മുഖ്യ ജോലി 

 വളരെ പഴയകോട്ട്  നന്നായിവൃത്തികഴിഞ്ഞില്ലെങ്കിലുംഅമ്മയതു തേച്ചു മടക്കി കൊടുത്തു അതിനു മുബേ  അവളാ കോട്ടെടുത്ത്    നെഞ്ചോട്‌ ചേര്‍ത്തുവെക്കും  കണ്ണില്‍ നിന്നുംപൊടിഞ്ഞ  കണ്ണുനീരിനെയവള്‍ പിന്നീട്   ആരും കാണാതെ  തുടച്ചു മാറ്റും  എന്നിട്ടവള്‍ മേല്പോട്ടുനോക്കി എന്തൊക്കെയോ ചിലതു ഓർക്കും    
 വേറൊന്നു വാങ്ങട്ടെ മകനെ എന്നുപറഞ്ഞാൽ  
അമ്മെ എത്രകാലം ഞാന്‍ അവിടെ ജോലി  ചെയ്യുമെന്ന് എനിക്കറിയില്ല  ഇപ്പോള്‍ വേണ്ട എന്നായിരിക്കും
അവന്റെ മറുപടി 
അമ്മയുടെ ദുരിതങ്ങള്‍വീട്ടിലെ  കഷ്ടതകൾ നന്നായിട്ടു അറിയുന്ന മകൻ അവളെ പുതിയകോട്ടിന്റെ  
  ആവശ്യത്തിൽ നിന്നും അവളെ വില ക്കിയിരുന്നു 
--എങ്ങനെ ജീവിക്കേണ്ട കുട്ടിയാണെന്ന് ആ 'അമ്മ ഓർത്തിരിക്കണം എല്ലാം  ഒരു യോഗം  ,രാവിലെ  എഴുന്നേറ്റു സ്കൂളില്‍ പോയി പഠനം കഴിഞ്ഞിട്ടുവേണംഅവന്റെ ചിലകളും വും മറ്റു കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടിയിരുന്നത്അന്നൊന്നും   മറ്റു പോവഴികള്‍അവരുടെ മുന്നില്‍  ഉണ്ടായിരുന്നില്ല
പഠിക്കാന്‍ ബഹുമിടുക്കനായിരുന്നു അവന്‍   സ്കൂള്‍ പൂര്‍ത്തിയാകുന്നതിനു മുന്പ് കോളെജിലേക്ക്‌പ്രവേശനം കിട്ടിയ അധ്യാപകരുടെ കണ്ണിലുണ്ണിയായ  ഒരു വിദ്ധ്യാര്‍ഥി--
-------പഠിക്കാന്‍ മോഹമുണ്ടായിട്ടും പഠിപ്പിക്കാൻ  വഴികാണാതെ എല്ലാം വഴിമുട്ടിയ ഒരു കുടുംബം ------അവനെ പഠിപ്പിക്കണം അതായിരുന്നു അവള്‍ക്കുള്ള ഒരേയൊരാഗ്രഹം രാവുകള്‍ പകലുകള്‍ ആക്കി ആ അമ്മ  അവന്റെയൊപ്പം നിന്നു -ഉറക്കം വെറും മൂന്നുമണിക്കൂര്‍മാത്രമാക്കിയിരുന്നു അവന്റെ 'അമ്മ  കുഞ്ഞുങ്ങളാരുടെ മുന്നിലും കൈനീട്ടരുതെന്നവ്ള്‍ഒരുവേളആഗ്രഹിച്ചു  --കാരണം അവളുടെ ജീവിതമായിരുന്നില്ല അവളുടെ കുഞ്ഞുങ്ങള്‍ക്ക്‌ കിട്ടിയത്  -സുഖലോലുപതയില്‍ നിന്നും താഴേക്കു വീണ തകര്‍ച്ച താങ്ങാന്‍ കഴിയാതിരുന്ന നിമിഷങ്ങള്‍ എല്ലാം അനുഭവിക്കേണ്ടിവരുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ അപ്പോഴേക്കും  അവളുടെ ജീവിതത്തില്‍ നിന്നുമവള്‍ ഏറെ പഠിച്ചു കഴിഞ്ഞിരുന്നു 



-കഷ്ടതയുടെ നടുവില്‍ നിനക്കിനി വിളിച്ചുകരയാന്‍ ഒരാളുണ്ട്---കഷ്ടങ്ങളില്‍ നടുവില്‍ വഴിനടത്താന്‍ കഴിവുള്ളവന്‍ --
വിളിക്ക്മ്പോ ള്‍ ഉത്തരമരുളുന്നവന്‍--
 വഴിനടത്താന്‍ പ്രാപ്തനായവന്‍നിന്റെ കൂടെയുണ്ട്--


 എന്ന് നിരന്തരം ഓര്‍മിപ്പിചിരുന്ന   അവളുടെ അമ്മ --
 -------വിളിച്ചപ്പോള്‍ വിളികേട്ടവനവളുടെ കഷ്ടതകള്‍അകറ്റി -
   കൂടെ ഒപ്പം നിന്നഅവളുടെ  അമ്മ അവളുടെ  ഒരു സൌഭാഗ്യങ്ങളും  കാണാതെ ഈ ലോകം വെടിഞ്ഞുപോയി    ആ ഒരു ദുഃഖം മാത്രം  ഇന്നവളിലുണ്ട്  അവളുടെ മകന്‍ പഠിച്ചു ഡോക്ടറേറ്റ്‌ എടുത്തു വീടിനടുത്തുള്ള  അടുത്ത ആശുപത്രിയില്‍ഒരു  ഡയറക്ടറായി മുപ്പത്തിആറാം വയസിൽ എല്ലാ ഉത്തരവാദിത്വങ്ങളും കടമകളും   നിറവേറ്റി കൊണ്ടു  മുന്നോട്ടു പോകുന്നു  

,ദൈവം അറിയാതെ ഒന്നും തന്നെ നിനക്ക് സംഭവിക്കില്ല  
എന്റെ ജീവിതമാണ് ഞാന്‍ ഇവിടെ  പകര്‍ത്തി കാട്ടിയത്  --------കണ്ണ് അടച്ചുതുറക്കും മുമ്ബ് വർഷങ്ങൾ പോയിമറഞ്ഞു ദുഃഖങ്ങൾ സൗഭാഗ്യങ്ങൾ ക്കുള്ള വഴിയാണെന്ന് അവൾ അറിഞ്ഞില്ല -
ഇതാണ് ജീവിതം ഇത് തന്നെയാണ് ജീവിതം 


  

No comments:

Post a Comment