Translate

Thursday, August 10, 2023

· 'അമ്മ കോഴീം താറാമക്കളും

  

കോഴി ---കോഴി-- പൂങ്കോഴി



മക്കളെ കോഴ്യേ പിടിചിട്ടോ -നേരം ത്രിസന്ധ്യയായി

പണ്ട് നാട്ടിനു പുറത്തു ഉള്ള  മുത്തശ്ശിമാർ  പറയുന്നതുപോലെ ഞാൻ മക്കളോട് ഇന്നും ചോദിക്കാറുണ്ട്

ഈ അമേരിക്കയിൽ കോഴിയോ എന്ന് സംശയിക്കേണ്ട

അതും 

പട്ടണ പ്രദേശത്തു താമസിക്കുന്ന എനിക്ക് കോഴിയും താറാവും ഉണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നു എനിക്കറിയാം   അങ്ങനെയെങ്കിൽ  ഞങ്ങളുടെ അയൽവാസി ദരിദ്രവാസിയെ അല്ലെന്നു  പറയേണ്ടിവരും കാരണം അദ്ദേഹമൊരു സിറ്റി കൗൺസിലർമേയർ ആണെന്ന് വിശ്വസിക്കുക.  ഞങ്ങൾക്ക് മാത്രം വീട്ടുവളപ്പിൽ  വളർത്തുമൃഗങ്ങളെ വളർത്താൻ അനു മതി തന്നതാണെന്നു  കരുതുകയെ നിവര്‍ത്തിയുള്ളൂ

കോഴികൾ  ഒന്നും വേണ്ടഅമ്മെ എല്ലാം മിനക്കെട്ട  ജോലിയാണ്

നമുക്ക് ഒഴിവാക്കികളയാം

എന്നെന്റെ മകന്‍ പലവട്ടംഎന്നോട്  പറഞ്ഞിട്ടുണ്ട്

വാങ്ങിച്ചതല്ലേ ഇനിയും അത് വളരട്ടെകോഴിക്കാട്ടം ഒന്നാന്തരം വളമാണ് എന്നെനിക്കറിയാം അവന്‍ കോരികളയുന്ന്നതിനുമുന്പ് ഞാനുത് വാരി ചെടികള്‍ക്കിടുംഅറിഞ്ഞാല്‍ ഇവിടെ ഒരു ഭൂകമ്പം നടക്കും നാറ്റം ഇല്ലങ്കിലുംനാ റിയിട്ടു നടക്കാന്‍ വയ്യെന്ന് പറഞ്ഞുകളയും

കോഴിക്ക് തീറ്റ കൊടുക്കുക അതിനെ അഴിച്ചുവിടുക  കോഴി കാട്ടം കോരുക  എന്നൊക്കെ പറഞ്ഞാല് ഇന്ന്  ന്യൂ ജെനെറെ ഷന് അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ വെള്ളം ഭക്ഷണം ഒക്കെ(വേറെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത  ഞാൻ കൊണ്ട് കൊടുക്കും )പിന്നെ കൊച്ചുമോളും പട്ടണ ജീവിതം മാത്രമല്ല ഇങ്ങനെയും ഒരു ജീവിതം ഉണ്ടെന്നു അറിയാനും ഉപാധിഎന്ന   നിലയിലാണ് കോഴികളെ വാങ്ങിക്കാൻ വേണ്ടി ഞങ്ങൾ  തീരുമാനിച്ചതുംഈ കാലാവസ്ഥയിൽ കോഴികളെ വളര്ത്തൽ  പ്രയാസമുള്ള കാര്യമാണ് എങ്കിലും കോഴിക്കുതണുപ്പുകാലത്ത് ജീവിക്കാൻ ഉതകുന്ന  അതിനുംവേണ്ട എല്ലാ ക്കരമീകര ണങ്ങളും വീട്ടിൽ  ഒരുക്കിയിട്ടുണ്ട് ,അത് വീട് വിട്ടു പോകുന്നുണ്ടോയെന്നു മാത്രം  നോക്കുന്ന ജോലിഎന്റെതും  അതിൽപെട്ട    ഗിനി കോഴികൾ അവയാണ് എനിക്കു മിക്കപ്പോഴും  പാരയാകാറു  പതിവ് എത്ര അകലത്തിലും വേണമെങ്കിലും അവയ്ക്കു പറക്കാൻ കഴിയും  അതാണ് ചിലപ്പോൾ എനിക്ക് വിനയാവുക മകനും ജോലി കഴിഞ്ഞുവന്നാൽ പിന്നെ എന്റെ കൂടെ കൂടിക്കൊള്ളും  --

കൊച്ചുമോള്‍ക്ക് കാണാനും കളിപ്പിക്കാനും ഒരു നേരമ്പോക്കിന് വാങ്ങിയതാണ് ഇവരെ രണ്ടു താറാവ് രണ്ടു ഗിനികൊഴികള്‍ അഞ്ചു കുഞ്ഞുകോഴികള്‍

ഈ കോഴികള്‍ അമേരിക്കന്‍ സ്വഭാവം ഇടയ്ക്കിടെ യ്ക്ക് കാണിക്കാറുണ്ട് ഇങ്ങോട്ട് വിളിക്കുമ്പോള്‍ ഒരു മൈന്‍ഡ് ഇല്ലാതെ  കുണുങ്ങി കുണുങ്ങി ത്തെല്ലും  കേള്‍ക്കാത്ത ഭാവത്തില്‍ തിരിച്ചു നടക്കും ഓ   ചിലപ്പോള്‍ എന്റെ   മലയാളംഅവയ്ക്കിനി അറിയാതെയാവും എന്ന് ഞാൻ ഓർത്തുപോവാറുണ്ട്

ഇന്ന് അയല്വക്കത്തെ ആള് താമസവുമില്ലത്ത ഒരൊഴിഞ്ഞ വീട് -പണ്ടാരോ പ്രബലരായ ആളുകൾ ജീവിച്ചിരുന്ന ഒരു വീട് ഒരു കൂറ്റന്‍ ബംഗ്ലാവ്--- പരന്നുകിടക്കുന്ന പുല്‍ത്തകിടിഒരു  പൂങ്കാവ് അതായിരുന്നു അവരുടെ കളിസ്ഥലം എന്റെ കണ്ണ് വെട്ടിച്ചു പോയതാണ് ഒരു പ്രേതാലയം പോലെതോന്നുന്ന ഒരു വീട് അവിടെ പോയി നിന്ന് തിരിച്ചു വരാന്‍ അറിയാതെഅവ കൊക്കി കൊക്കി വിളിക്കുന്നുണ്ടായിരുന്നു  ആ കൊക്കല്‍ കേട്ടുകൊണ്ട് ഞാന്‍ഞങ്ങളുടെഒരാൾ പൊക്കത്തിലുള്ള   മതിലിന്റ പുറത്തു കയറിനിന്നു ക്കൊണ്ട് പാളി നോക്കി .അവിടെഎത്തിപ്പെടണമെങ്കിൽ കുറേ വീട് ചുറ്റി വളഞ്ഞു പോകണം എങ്ങനെ യെങ്കിലും എന്റെ ഗിനി കോഴികളെ തിരിച്ചുകൊണ്ടുവരണമെന്ന  ചിന്തയെ എനിക്കുണ്ടായിരുന്നുള്ളൂ   ഞാനവിടെയെത്തി . ഇങ്ങോട്ട് വിളിക്കുമ്പോള്‍ അങ്ങോട്ടുപോകുന്ന എന്റെ ഗിനി കോഴിയും താറാവ് മക്കളും

വാ കോഴി പൂങ്കോഴിപുന്നാര കോഴി

എന്നൊക്കെ പറഞ്ഞുനോക്കി ഇനി എന്റെ മലയാളം മനസിലാകാഞ്ഞിട്ടാവും ഞാൻ ചെല്ലുമ്പോൾ അതോടി മാറും ഇതിനൊക്കെ ഇംഗ്ലീഷ് മാത്രേവശമുണ്ടാവൂ . എന്ന്


കുട്ടനാട്ടിലുള്ള താറാവ് കൃഷിക്കാരെ പോലെ ഒരുകമ്പും കൈയിൽ കരുതി

കമോണ്‍ മൈ ഡിയര്‍ പ്ലീസ് ക്കംബാക്ക്  ടൂ ഹോം -ഫോളോമീ

എന്നൊക്കെ  തട്ടി വിട്ടു എന്ത് പറഞ്ഞിട്ടും എന്നേ ഗൌനിക്കാതെ സ്വൈര്യ വിഹാരം നടത്തുകയാണവ

റ്റകള്‍   രാത്രിയാവുന്നുമുണ്ട്  കൊല്ലാൻ അരിശം ത്തോന്നി  . ഞാന്‍ ഓടി ഓടി തളര്‍ന്നു മടുത്തു മലയാളത്തില്‍

ഇനി നിന്റെ പാട്ടിനുപോ --ഞാന്‍ എന്റെ വഴിക്കുപോവുകയാണ്

എന്ന് അവയോടു പറഞ്ഞു  എന്തൊക്കെയോ  മനസിലായ മട്ടില്അവയെല്ലാം കൊക്കികൊണ്ട്‌    എന്റെ പിന്നാലെയും  ഞാൻ അവയെ  ഒരു തരത്തില്‍ വീട്ടില്‍ കൊണ്ടെത്തിച്ചുഎന്ന് പറഞ്ഞാൽ മതിയല്ലോ  ,,ഈ വഴിയൊക്കെ മെയിൻ റോഡും  ധാരാളം വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന സ്ഥലവുംആയിരുന്നു -കോഴി വന്ന വെപ്രാളത്തിൽ ഞാൻ കൂളായി നടന്നു എല്ലാമൊരു രസമായി തോന്നി 

തിരിച്ചു വന്നു മകനോട്‌ എല്ലാം പറഞ്ഞു കേൾപ്പിച്ചപ്പോൾ അവന്റെ വകയുംഇഷ്ടംപോലെ വഴക്കു കിട്ടി-തെറ്റ് ചെയ്‌താൽ മകനായാലും അനുസരിച്ച മതിയാവു നന്നായിട്ടെനിക്ക് മനസിലാവും 



അമ്മ യിന്നു നിരങ്ങി നടന്നത് 

  വില്‍ക്കാന്‍ ഇട്ട വീടാണെന്നും അവിടെ അവർ ക്യാമറ വെച്ചിട്ടുണ്ടെന്നും  അമ്മയുടെ കോഴിയുടെ പിന്നാലെ      ലെയുള്ള ഓട്ടവും ചാട്ടവും സാഹസവും ഒക്കെ ആ വീടിന്റ്റ ഉടമസ്ഥന്റെ ഒളിക്യമാറയില്‍ പതിഞ്ഞുണ്ടാവുമെന്നു നിശ്ചയം

എന്തയാലും എനി ക്കെന്താ

ഞാന്‍ അവരുടെ  വസ്തുവകകൾമോഷ്ട്ടിക്കാനൊന്നും‍ പോയതല്ലല്ലോ --എന്നാലും ആ വീട് ഒരു പ്രേതാലയം പോലെ - മണ്മറഞ്ഞു പോയവരൊക്കെ  ഇരിക്കാന്‍ ഉപയോഗിച്ച സിമന്റു ബഞ്ച്,;തുരുബിച്ചഒരു  ഊഞ്ഞാല്‍

 കോഴികളുടെ പിന്നാലെ ഓടുബോഴും ആ കൌതുക വസ്തുക്കളില്‍ ആയിരുന്നു എന്റെ ശ്രദ്ധയും കണ്ണും 

ക്യാമറ എടുക്കാന്‍ അന്നേരം ഓർക്കാതിരുന്നത്  മണ്ടത്തരമായിപ്പോയി  എന്ന്കരുതി  അപ്പോൾ  ഓര്‍ത്തിരുന്നുവെങ്കില്‍ ഞാനത് ക്യാമറയില്‍അപ്പോൾത്തന്നെ പകർത്തുമായിരുന്നു  പിന്നീട് അവിടെ പോവാൻ എനിക്ക് പേടിയായിരുന്നു എങ്കിലും ആ പ്രേതാലയം മനസിൽ നിന്ന് വിട്ടുപോവുന്നതേയില്ല--

-നാടൻ മുട്ട ഞാനുപയോഗിക്കുക പതിവില്ലെങ്കിലും എന്റെ അയല്‍പക്കം ബന്ധുക്കല്‍ക്കൊക്കെ നാടന്മുട്ട ഞാന്‍ കൊടുക്കുമായിരുന്നുപക്ഷെ  കോഴിക്കാട്ടം ആയിരുന്നു അന്നെനിക്ക് പ്രിയം ഹിഹിഹി ----ഇത് നാല്അഞ്ചുവര്‍ഷം മുന്പ് സംഭവിച്ചതാണ് --ക്ഷമിക്കുക --

No comments:

Post a Comment