Translate

Sunday, April 13, 2014

കാലം

പിന്നിട്ട വഴികളിലൂടെ

ഒന്നുമറിയാതെ  മോണക്കാട്ടി ചിരിച്ചു ഓമനത്വം പിടിച്ചു പറ്റിയ ശൈശവം  പിന്നീട്  കുട്ടിത്ത്വം  വിട്ടുമാറാതെ   പൂത്തുബി യെ  പിടിച്ചു വാലില്നൂലുകെട്ടി കലപില കൂട്ടിഓടിനടന്ന എന്നേ തേടി വന്ന ബാല്യം

പിന്നീടു ബാല്യംകൌമാര  ത്തിലേക്ക് വഴിമാറിയപ്പോഴുണ്ടായ  ചെറിയ ചെറിയ മാറ്റങ്ങള്‍  ജീവിതത്തിന്റ ഗതിയെ താളം തെറ്റി ച്ചുക്കൊണ്ട്  മാറി ഒഴുകിയ  വഴികള്‍(സംഭവ്യം വിവാഹിത ആവുമ്പോൾ വീട് ചുറ്റുപാടുകൾ മാറുന്നു )

യൌവനം അവിടെ    അമ്മയുടെ കടമകള്‍     കർത്തവ്യങ്ങൾ പരാധീനതകള്‍. ഇഷ്ടമുള്ള ഒന്നിനോടും പ്രതി ബ ന്ധത  വെച്ച് പുലര്‍ത്താന്‍ സമയമില്ലാതെ ഓടിനടന്ന ജീവിതംവെല്ലുവിളികള്‍ കാലമെനിക്കു ഒന്നിനും ചെവിതന്നില്ല

-അവിടെയും എ പ്പോഴോ  വിളിക്കാതെ എന്നില്‍വന്നു ചേര്‍ന്ന വാര്‍ധക്യം.അതെനിക്ക്  അടുത്തെത്തി  കഴിഞ്ഞെന്ന തോന്നല്‍   -









എന്റെ  പ്രായത്തിലുള്ള  സുഹുര്‍ത്തുക്കള്‍ഇപ്പോഴും  ജോലിക്ക് ഊര്‍ജ്വസ്വലതയോടെ പോകുന്നത് കാണുമ്പോള്‍ മനസിലൊരു കുറ്റബോധം തോന്നുന്നുണ്ട് എങ്കിലും  ഓടിത്തളര്‍ന്നു എല്ലഭാരങ്ങളും തലയില്‍ ഇറക്കി വെച്ചപ്പോൾ പറഞ്ഞറിയിക്കാൻആവാത്തത്ര  ചാരിതാർത്ഥ്യം


ഇന്ന്നാല്  മണ്‍ ചുവരുകള്‍ -,കൂടാതെ ജനലിനിടവഴി വരുന്ന   കുറച്ചു ശിഖ ര തലപ്പുകളുടെ കാറ്റിലാടുന്ന  നിഴലുംഅവിടവിടെ കൂടുക്കൂട്ടികുറുകിയിരുന്നു   ഒളിഞ്ഞുനോക്കി എന്നെ പരിഹസി ക്കുന്ന   തു ത്തുകുലുക്കി  കുഞ്ഞിളം കിളികളുടെ അഹങ്കാരവും  - അവ മിക്കപോഴും എന്റെ ഉറക്കം കളഞ്ഞു അമ്മകിളി യോട്  പരാതി  പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് പലപ്പോഴും കുറുബു     തോന്നാറുണ്ട്   പക്ഷെ   എന്നേ എന്നന്നേക്കുമായി ഒറ്റയ്ക്കാക്കി ക്കൊണ്ട് വിട്ടകന്നുപോയ മാതാപിതാക്കന്മാരുടെ  ഓർമ്മകൾ പകര്ന്നു നല്കുന്ന  ഈ  കിളികുടുബത്തെ ഞാനേറെ ഇഷ്ടപെടുകയും ചെയ്യുന്നൂ


ഇന്ന്പി ന്നിട്ട വഴികള്‍ ഓര്‍ത്ത്‌   വിദൂരതയിലേക്ക് കണ്ണും ന ട്ട്  ഇരിക്കുബോള്‍ , ആരോടുംഎനിക്കിന്ന്  പരാതിയില്ല  പക്ഷെ ഒരു സന്തോഷം മാത്രമു ണ്ടെനിക്ക്  എന്റെ  നഷട്ടങ്ങള്‍ നന്മകള്‍ ആക്കി തീര്‍ത്ത എന്റെ പൊന്നുമക്കള്‍ ,അവരുടെ  ഭാവി  ശോഭനമായി തീര്‍ന്നതില്‍ ഈശ്വരന് ഒരായിരം നന്ദി

 എന്റെ  നിറം മങ്ങിത്തുടങ്ങിയ ഓര്‍മകളുമായി  ഇനിയുംകുറച്ചു കാലങ്ങള്‍ ക്കൂടിമുന്നോട്ടു -അത് കഴിഞ്ഞു ഞാനുമിനി -----------


No comments:

Post a Comment