Translate

Wednesday, April 23, 2014

വല്യമ്മച്ചിയുടെ കുറിയാണ്ട്



എന്റെ അമ്മ ഉദ്യോഗാര്‍ഥം ദൂരെ യാത്രയ്ക്ക്   പോകുമ്പോള്‍ വല്യമ്മചി മിക്കപ്പോഴും ഓര്മ പ്പെടുത്തിയിരിക്കും

മക്കളെ -കുറിയാണ്ട് (തോര്‍ത്തു ),, സോപ്പ് അച്ചാറു, ചമ്മന്തിപ്പൊടി ,പല്ല് തേക്കുന്ന പ്പൊടി എടുത്തോ- ഇവയൊന്നും മറക്കരുതേ

 കാലം മാറി ,,അമ്മയെന്നോട് ചോദിക്കുമായിരുന്നു

മോളെ ,തോര്‍ത്തു എടുത്തോ ,ബ്രഷ് എടുത്തോ പേസ്റ്റ് എടുത്തോ? ഒന്നും മറക്കല്ലേ
ഇപ്പോള്‍ ഞാന്‍  അതെപ്പടിഇങ്ങനെ മക്ക്ളെ ഓര്മ പ്പെടുത്താറുണ്ട്

 മക്കളെ ബാത്ത് ടവല്‍ എടുത്തോ പേസ്റ്റ് , ബ്രഷ് എടുത്തോ?

 അമ്മെ --ഹോ  ട്ടല്കളില്‍ ഇവയെല്ലാം കാണും

 ഇനി അതൊന്നും ചോദിക്കേണ്ട ആവശ്യമില്ല ഞ ങ്ങള്‍ക്ക് ഇതൊന്നും വേണ്ട ,
അപ്പോള്‍ നിങ്ങക്ക് കുളിക്കുകയും നനയ് ക്കുകയും ഒന്നും വേണ്ടേ

മക്കളെ?

 ഒന്ന് അടങ്ങിയിരി അമ്മെ -ഈ അമ്മയെ ക്കൊണ്ട് തോ റ്റൂ കാരണം  ഞങ്ങള്‍ --
മെചുവര്‍ ഇനഫ് ആണ് അമ്മെ ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്ക്  അറിയാം

 എന്നാണു  എനിക്ക് മറുപടി കിട്ടുക.അതുമല്ല ഹോട്ടല് കളില്‍ അതൊക്കെ കാണു എന്നെനിക്കറിയാം .

 കുഞ്ഞുനാളില്‍ അവരുടെ ബാഗില്‍ ഞാന്‍ എല്ലാം അടുക്കി വെക്കുമായിരുന്നു   ഇപ്പോള്‍ അവര്‍ വലുതായി പല യാത്രയിലും എന്നെയും ക്കൂ ട്ടിക്കൊണ്ട് പോവുകയും  പതിവുണ്ട് എങ്കിലും എന്റെ പതിവ് ഞാന്‍ തെറ്റിക്കാറില്ല , ഞാനെപ്പോഴും എന്റെ ഈരഴ തോര്‍ത്തും ഒരു ബെഡ് ഷീറ്റ് എവിടെ പോയാലും കരുതിയിരിക്കും അത് പതിവാണ് , മക്കള്‍ക്ക്‌  അതൊന്നുമിഷട്ടപെടുകയുമില്ല

..ഇവിടെ എല്ലാവരും ബാത്ത് ടവല്‍ ഉപയോഗിക്കുമ്പോള്‍ എന്റ ഈരെഴയുള്ള മല്ലു  തോര്‍ത്തു  പതുക്കെ പുറത്തെടുക്കും  എന്ത്എടുത്തു  മാറ്റിയാലും എന്റെ പുതപ്പു തോര്‍ത്തു അതെനിക്ക് വേണം അത്  മാറ്റി വെക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല

 വീട് വിട്ടു പുറത്തു പോകാൻ  ഒരുങ്ങവേ സാധനങ്ങൾ കെട്ടി പെറുക്കുമ്പോൾ അമ്മയെങ്ങോട്ട  ഈ തോര്‍ത്തും പുതപ്പുമായി  ??,ഒരു പായയുടെ കുറവുണ്ട്കൂടിയുണ്ട് ഇവിടെ --  അത് കൂടെ എടുക്കാമായിരുന്നില്ലേ

പ ക്ഷെ അതെപ്പോഴുമെന്റെ കുഞ്ഞു  വീട്ടില്  ഒരു കുട്ടി കലഹത്തിനു ഉപാധി യായി തീരാറുണ്ട് 

ഞങ്ങളെ ക്കൊണ്ട്    ഭാരം ച്ചുമ്മപ്പിക്കാൻ  ഓരോരോ, തന്നിഷ്ട്ടങ്ങള് ,,അമ്മയുടെ ഈ പഴഞ്ചന്‍ സ്വഭാവങ്ങള്‍ , മാറ്റാന്‍ ആയില്ലേ ഇത് വരെ ?

ഇത് ഈ കാലം വരെ ഇങ്ങനെ പോകട്ടെ മക്കളെ പഠിച്ചത ല്ലേ പാടൂ ,വര്‍ഷങ്ങളാ ഞാന്‍ പാലിച്ചു പോകുന്നതാ നിഷ്ഠ കളാ ണിത്

,,എവിടേ പോയാലും അവനവനു ഉപയോഗിക്കേണ്ട സാധ നങ്ങള്‍ കൈയില്‍ കരുതുക ഇപ്പോള്‍ എന്റെ കൊച്ചുമകളും അവളുടെ കുഞ്ഞിപുതപ്പു എ പ്പോഴും കൂടെ ക്കൊണ്ട് നടക്കാര് പതിവുണ്ട്  ,,ഞാനത് പഠി പ്പിചിട്ടില്ലല്ലോ ,ഈ കുഞ്ഞിപൈതലിനും എന്റെ  സ്വഭാവവും എങ്ങനെ കിട്ടിയെന്നു ഞാന്‍ മനസിലോര്‍ക്കും ഇതും ജീനില്‍ കൂടി പടരുമോ എന്നൈക്കി പ്പോഴും  ,അറിയില്ല ,

No comments:

Post a Comment