Translate

Monday, April 14, 2014

അമ്മക്കണി എന്‍ പൊന്‍ കണി

 എന്റെ വയനാടന്‍ വിഷു 

ഒരു ക്രിസ്തീയ കുടുംബ പാശ്ചാത്തലത്തിൽ ആയിരുന്നു വിന്റ  എന്റെ ജനനം എങ്കി ലും ഞാന്‍ വളര്‍ന്നു വന്നത് ക്രിസ്ത്യാനികള്‍ പേരിനുപോ ലുമില്ലത്ത ഒരിടത്തായിരുന്നു   ഞാൻ കണ്ടു  പഠിച്ചതും  ക്കണ്ട് വളര്‍ന്നതും ഒക്കെ ഹിന്ദു മുസ്ലീം പ്രദേശമായ ഒരു ചെറിയ നാട്ടിലും അവിടെ അബലമുണ്ട് മുസ്ലീം പള്ളികൾ ഉണ്ട് ഒരു ക്രിസ്ത്യൻ പള്ളിയിൽ  പോകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു അതുകൊണ്ട്  അബലങ്ങളില്‍ കൂട്ടുകാരോടൊപ്പം പോയി വിളക്കുവെച്ചുപ്പൂ ക്കളമിട്ട്ട്ടുഓണം  വിഷുമുസ്ലീം    പെരുന്നാളിന്  നോബുനോറ്റ് ഒക്കെയായിരുന്നുഎന്റെവളര്ച്ച അതാനെനിക്കെന്നും എന്റെ  ഓർമയിൽ തെളിഞ്ഞു വരുന്നത്  ,

ഉദ്യോഗ പരമായി എന്റെ മാതാപിതാക്കൾക്ക്  സ്ഥലമാറ്റം കിട്ടികൊണ്ടിരുന്നത് കൊണ്ട് ഞങ്ങലെയുമവർ കൂടെ കൂട്ടിരുന്നു .അങ്ങനെ    പിതാവും മാതാവുംഞങ്ങളെഎല്ലാവിധ   ജീവിത സാഹചര്യങ്ങളുമായി ഒത്തിണങ്ങിജീവിക്കാന്‍ഞങ്ങളെ   ശീലിപ്പിച്ചു വന്നൂ ഇന്നിപ്പോള്‍ എവിടേ ചെന്നാലും ആരുമായും സ്നേഹമായി പെരുമാറാന്‍  .പല വീടുകളിലുംഞാന്‍ കണ്ടിട്ടില്ലാത്ത  ഒരു  ഗുണ മായിരുന്നുവത്.
ഓരോ ആഘോഷങ്ങളും  അതുകൊണ്ട് ഞങ്ങൾ  വിട്ടു കളയാറില്ല അങ്ങനെ  നിറച്ചും നന്മയുള്ള ഓര്‍മ്മകള്...ആണ് എനിക്ക് ചുറ്റും ഈ ഓട്ട ത്തിനിടയിലും അച്ഛൻ വയനാട്ടിൽ കുറച്ചു സ്ഥലം വാങ്ങിയിട്ടിരുന്നു   അന്ന് വിഷു ദിനം ആവുമ്പോൾ മിക്കവാറും ഞങൾ വയനാടിലുള്ള ഞങളുടെ തോട്ടത്തിലേക്ക് പോവും കാരണമുണ്ട് അവിടെ വിഷു ഞങ്ങളുടെ ജോലിക്കാരുടെ പ്രധാന ഉത്സവംആയിരുന്നു അവര്ക്കൊക്കെ കൈനീട്ടം കിട്ടുക കൊടുക്കുക എന്നത് എന്റെ  അച്ഛനമ്മ്മാര്ക്ക് സന്തോഷമുള്ള കാര്യമാന്നു  


ഇന്ന് ഈ വിഷു സംക്രാന്തി ദിനത്തിലാണ്  അവര്‍ വിളവെടുപ്പ്  നടത്തുക  അവർ സ്വന്തമായി  ഉണ്ടാക്കിയ  പച്ച കറികളും നെല്ലും ഞങ്ങളുടെ  വീടുകളില്‍ ക്കൊണ്ട് വരും   എല്ലാവിധ വിളവെടുപ്പിന്റെയും ആദ്യഫലം  മുറ്റത്ത്  കൊണ്ട് വെചിട്ടവര്‍ കുറച്ചു ദൂരെ  മാറി നില്‍ക്കും  ഗന്ധക ശാല അരി ,ജീരക ശാല അരി  ചാമ ചീമ കീ മ അതുപോലെ പലതും , എന്റെ മറവിയുടെ ഓളങ്ങളില്‍,-- 



 വയനാട്ട്ടില്‍ ഞങ്ങള്‍ക്ക്  കുറച്ചു തോട്ടമുണ്ടായിരുന്നു അവിടെ അച്ഛന്നാവുംപോയി നോ നഞങ്ങൾ ടത്തുക  എങ്കിലും സ്കൂളിലെ  വല്യ അവധിക്കു ഞങ്ങള്‍ വയ  നാട്ടില്‍ ചെല്ലും അപ്പോള്‍ഞങ്ങളുടെ അയല്‍വാസികളും തോട്ടം നോക്കി നടത്തുന്ന   കുറുമാ കുടിയിലെ കുട്ടികളുമായി ചങ്ങാത്തം ക്കൂടും അവരുടെ അച്ച്നമ്മ മാര്‍ ഞങ്ങളുടെ  സഹായികള്‍ഞങ്ങള്‍ മിക്കപോഴും വിഷുവിനോട് അടുത്ത  നാളുകളില്‍ആവും  വയനാട്ടില്‍ പോകുക  ആ സമയങ്ങളില്‍ ആവും കുറുമസമുദായത്തിന്റെ വിഷു അവരിതിനെ പുത്തരി എന്നാണു വിളിക്കുകകുറുമര്‍ ആദിവാസികളില്‍  വലിയ തറവാട്ടുകാര്‍മുന്തിയ ആളുകള്‍  എന്നാണുപരക്കെ  അറിയപെടുക  പണ്ട് പഴശി രാജാവിന്റെ പടയാളികള്‍  ആണത്രേ .അവര്‍ക്ക് ഞങ്ങ ലോടുള്ള സ്നേഹം    ക്കൊണ്ടാണ് അവരു ഞങ്ങളെ സഹായിക്കാര് പതിവ് അവര്‍ക്ക് തന്നെഅവരുടെതായ  വസ്തു വകകള്‍  ഉണ്ടായിരിക്കും .പക്ഷെ വിദ്യാഭ്യാസം കുറവായതുകൊണ്ട് അച്ചന വരുടെ ഏമാന്‍ -സര്‍--- അച്ഛന്‍ എന്തുപറഞ്ഞാലും അവര്‍ അതുപോലെ അനുസരിക്കും ഞങ്ങള്‍ മക്കള്‍ കൊടുക്കുന്ന പട്ടണത്തിലെ സമ്മാനങ്ങള്‍ അവര്‍ക്ക് പ്രിയംകരവു

  അവരുടെ നില്പ്പും  നില്‍പ്പും നിഷ്കളങ്ക ഭാവവും അന്നെന്നെ  നന്നേ ആകര്ഷിചിട്ടുണ്ട്. ഒരു തൂവെള്ള  തുണി  പിന്ഭാഗത്ത്‌ കൂടി   തോളത്തു വലിച്ചു കെട്ടി അടിവസ്ത്രം ഇടാതെ ഒരു മുണ്ടുമാത്രം ഉടുത്തു   ഒരു (പതിനാലു വയസു മതല്‍ അറുപതു വയസുള്ളവര്‍അതില്‍ കാണും അവരങ്ങനെ   വരിവരിയായി  കുട്ടകള്‍ കൈയില്ലെന്തി നില്‍ക്കും   -പകരമായി  നമ്മള്‍ അവര്‍ക്ക് വ  ല്ലതും കൊടുത്താല്‍ അവര്‍ സ്വീകരിക്കും നിര്‍ബന്ധവുമില്ല നിരസിക്കാറുമില്ല .

പ ണത്തിന്റെ യാതൊരു ആവശ്യവുമവര്‍ക്കന്നില്ല ,ആവര് സ്വന്തമായി എല്ലാ  ഉണ്ടാക്കും കൂടാതെ അച്ചച്ചനെ തോട്ടത്തിൽ അവർ സഹായിക്കുകയും ചെയ്യും   പണം വാങ്ങാതെ സഹായിക്കുന്നത് ഇന്നത്തെ കാലത്ത് ഒര്ക്കാൻ കൂടി നമുക്ക് കഴിയുമോ പക്ഷെ അച്ചാച്ചൻ അവരുടെ  എല്ലാമായിരുന്നുഅന്നത്തെ കാലത്തെആകെയുള്ള  ആ നാട്ടിലെ  വിദ്യാസബന്നൻ ആയ  എന്റെ താതൻ അക്ഷരമറിയാത്ത അവരെ സ്നേഹിക്കുന്ന അവരുടെ  വിഷമങ്ങൾ മനസിലാക്കിയആവരുടെ കാര്യങ്ങൾ  കാര്യം സര്കാരിനെ അറിയിച്ചിരുന്ന ഒരാളായിരുന്നു  ബഹുമാന്യനും സമ്മ തനുമായ  പിതാവ് അതുകൊണ്ട്  അച്ചാച്ചനെ ഇഷ്ടവുമായിരുന്നുഇന്നും  അത് വഴിയെ പോയാല് ഈ പുതു തലമുറക്കാർ പോലും ഞങ്ങളെ തിരിച്ചറിയുന്നു  ഇന്നതെല്ലാം എല്ലാം കഴിഞ്ഞുപോയ എന്റെ നല്ല ഓർമ്മകൾ 

 ഇന്ന് ആ പച്ചില വളങ്ങൾ കാലി  ചാണകം മാത്രം ഇട്ടു വളർത്തിയെടുത്ത പച്ചകറികൾ  വെച്ചുണ്ടാക്കുന്ന കറികളും സംക്രാന്തി ദിനവും പൂനെല്ലിന്‍  ചോറിന്റെ മണവും എന്റെ നാസാ രണ്ദ്ര ത്തില്‍ ഇപ്പോഴും തുളച്ചു കയറുന്നു .
എന്റെഅച്ഛൻ  അമ്മയെ എനിക്കിപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല  ആ പാദങ്ങളിൽ വണങ്ങി ക്കൊണ്ട്  എല്ലാവര്ക്കും ഒരു നല്ല വിഷു ആശംസിക്കുന്നു  

No comments:

Post a Comment