Translate

Monday, April 18, 2011

വസന്തം വന്നപ്പോള്‍


       ഇവിടുത്തെ കാലാവസ്ഥ താളം തെറ്റിയത് പോലെ ,,പതിവിനും വിപരീതമായി   മഞ്ഞു വീഴ്ച .തണുപ്പ് മാറിയപ്പോള്‍ മനസൊന്നു കുളിര്‍ത്തു  ഇനി വസന്ത കാലം ,,കടകളായ കടകളില്‍ എല്ലാം ഓട്ട പ്രദക്ഷിണം നടത്തി .പൂചെടികളുടെയും പച്ച കറി കളുടെയും  വിത്തുകള്‍, ചെടികള്‍  ഇവ  ശേഖരിച്ചു  സ്വയം കിളച്ചു തടമെടുത്തു  ഓരോ പൂവിനും ഉതകുന്ന വളം  ചേര്‍ത്ത മണ്ണും     ചേര്‍ത്തു  വിത്തുകള്‍ പാവി , ചെടികള്‍    നട്ടു. നല്ല കറുത്ത മണ്ണ് .ദിവസവും,നനച്ചു,കുഞ്ഞുകുട്ടികള്‍  നാമ്പുകള്‍  വളരുന്നുണ്ടോ എന്ന്  പോയി നോക്കുന്നത് പോലെ എന്നും പോയി  നോക്കി ,,കഷ്ട്ടകാലത്തിനു ഈ ആഴ്ച കൊടും തണുപ്പും  മഞ്ഞും.എന്റെ  ചെടികള്‍ തണുത്തു ,മരവിച്ചു മൃതപ്രായരായി ,ഇനി കാലാവസ്ഥ  ഒരാഴ്ച കൂടി ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്  എന്റെ ചെടികള്‍ നശിച്ചു പോകുമെന്ന് ഉറപ്പു,ഞാന്‍   പിന്തിരിയുന്നില്ല   കാരണം വളരെ കാലമായി ഒന്ന് കൃഷി ചെയ്തിട്ട് ,,,,അടുത്ത ആഴ്ചയും വീണ്ടും ചെടികള്‍ വാങ്ങിക്കും  ,,നോക്കട്ടേ  എന്തായിരിക്കുമെന്ന് ?
/

No comments:

Post a Comment