Translate

Wednesday, April 27, 2011

സ്നേഹകിളികള്‍ ,




           കാലചക്രം ദൃതിയില്‍ അവയുടെ കണക്കു  തീര്‍ത്തിട്ടു     ഒഴിഞ്ഞി രിക്കാനുള്ളതന്ത്ര പാട് പോലെ,     മഞ്ഞു കാലത്തെ ഓടിചക റ്റി യ വള്‍  ഒരു  കൊച്ചു  കുസൃതികണക്കെ         വസന്തകാലത്തിന്    ആതിഥ്യമരുളി 


മഴ വൃക്ഷങ്ങളേ കുളിരണി യിച്ചുക്കൊണ്ട് ഇലകള്‍ക്കും പൂവുകള്‍ക്കും   സ്വാഗതമരുളി  . വൃക്ഷം നിറയെ പൂഇല കാണാത്ത വണ്ണം നിറയെ പൂക്കൾ . അവയെക്കണ്ടെന്റെ   മനസ് ഒ കുളിര്‍ത്തു . പൂക്ക ളിലെ  മധു നീണ്ട കൊക്കുകളമര്‍ത്തി നുകര്‍ന്നെടുക്കാ നും അവയോടു പരിഭവം പറയാനും    മരപൊത്തുകളില്‍ അവിടവിടെയായി ഒളിച്ച ഓല വാലന്‍ കിളികളും സ്നേഹകിളികളും തുത്തുക്കുല്‍ക്കി കിളികളും പരദേശി കിളികളും   ഉണ്മെഷവാന്മാരായി പറന്നു വന്നു അവിടവിടെ അവയുടെ മരക്കൊബുകളില്‍  സ്ഥാനം പിടിക്കും ,

      ഒന്ന് പുറത്തിറങ്ങാന്‍ അവയോടു കിന്നാരം പറഞ്ഞു  ,ആ കുഞ്ഞു വെയില്‍ നാളമേറ്റു   വാങ്ങാന്‍ എനിക്കും തിടുക്കമാവും , ഞാനെന്നും എന്റെ കിടപ്പറ യോട്   ചേര്‍ന്നുള്ള ജനലിട വഴി  പുറത്തേക്ക് എത്തി നോക്കും . എന്റെ വീടിനോട് തൊട്ടടുത്തായി  ചേര്‍ന്ന് നില്‍ക്കുന്ന ഒരു വന്‍  വൃക്ഷമുണ്ട്‌.വളഞ്ഞു പുളഞ്ഞു പോകുന്ന  ശിഖരങ്ങള്‍ ഉള്ള ഒരു വട  വൃക്ഷം .അവളെന്റെ കൂട്ടുകാരിയാണ്‌ അവളോട്‌ ഞാന്‍ എന്റെ കഥകള്‍  പങ്കു വെയ്ക്കാറുണ്ട്  ,ചിലപോഴൊക്കെ എല്ലാം മനസില്ലാക്കിയ മട്ടില്‍ അവള്‍  തലയാട്ടി ഒരു  മർമരം പുറപ്പെടുവിക്കും   മിക്ക വൈകു ന്നേരങ്ങളിലും  ഞാനവളുടെഅതിഥി യാണ് അവളുടെ തണലില്‍ ഏറെ നേരം-   മന്ദം മന്ദമായി  ഒഴുകി  വരുന്ന ആ ഇളം കാറ്റിനോടൊപ്പം,ഞാനുമെന്റെ കണ്ണുകളെ അടയ്ക്കും




  ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ   ആ ചില്ലകളില്കൂട്ക്കൂട്ടി കുറുകി   ക്കൂട്ടിയിരിക്കുന്ന  ചിലയിനം വര്ണ പക്ഷികളുണ്ട് ,  ചാരനിറത്തിലുള്ള തൂവലില്‍" റ "   എന്ന് ആലേഖനം ചെയ്ത മഞ്ഞ കിളികള്‍ ,ഒരു ചില്ലയില്‍ നിന്ന് മറ്റൊരു ചില്ലയിലെക്ക്  ചിറകു വിടര്‍ത്തി  പറന്നി രുന്നു  വീണ്ടും ഇ ണ കിളിയേ യും   ചേർത്തി രുത്തി കൊക്കുരുമി കിന്നാരം പറഞ്ഞു പറന്നു പോകുന്ന സുന്ദരികിളികള്‍. ,,
                                           

വസന്ത കാലംഞങ്ങള്ക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് ഞാൻ മനസിലോര്ക്കും      എ ന്നും                നേരം പുലരാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും         ‍കിഴക്ക് നിന്ന് തേനി തെറിച്ചു വീഴുന്ന  സൂര്യരഷ്മിയുടെ  നേര്‍ത്ത കിരണങ്ങള്‍  എനിക്കെന്റെയ് നിന്ദ്ര   പൂര്‍ണമായി വിട്ടുണര്‍ന്നു കൊള്ളാന്‍ അനുവാദം ത്തരും  ,സ്നേഹകിളികളും എന്നേ  കാത്തിരിക്കുന്നുണ്ടാവുമെ ന്നെ നിക്കറിയാം
                                                 
 ആ സ്നേഹകിളികളുടെ    ഇരിപ്പിട ത്തിന്റെ ചുവട്ടിലായാണ്      ഞാന്‍ ഒരുക്കുന്നചെറിയ പുതിയ  പൂന്തോട്ടം,, ഞാന്‍ മണ്ണ് ഒരുക്കുമ്പോള്‍   കൊത്തി
പെറുക്കാ  നായി  എന്റെ കൂടെ  പരദേശികളായ ചില  മഞ്ഞകിളികളും എന്റെ സ്നേഹകിളികളും കൂട്ടിനുണ്ടാവും. ഞാന്‍ കൊത്തി ഇളക്കുന്ന മണ്ണില്‍ ,അരിച്ചു  നടക്കുന്ന  കുഞ്ഞു പ്രാണികള്‍   അതായിരിക്കുമവരുടെ ലക്‌ഷ്യം ,അതിലൊന്ന്  കൊത്തി     ഏറു കണ്ണിട്ടു   നോക്കി പിന്നേ വരാമെന്ന നാ  ട്ട്യ ത്തി  ലവ  പറന്നു പോകും ,          ,പിന്നെയും എന്റെടുത്ത്‌ . ചിറകു വീശി മോഹിപ്പിക്കുന്ന തരത്തില്‍ ഒന്ന് ക്കൂടി പറന്നെത്തി    കൊത്തി തിന്ന തിന്നവ  വീണ്ടും  പറന്നു പോകും .                                            

                            ആ മൂന്നാലു  മണിക്കൂര്‍ അവയുമായി അങ്ങനെ മുറ്റത്തുള്ള പച്ചപരപ്പില്‍ ഏറെ നേരം   ഞാന്‍ അലയും ,,പിന്നീട്  ,കുറച്ചു നേരം അവയെ ഒറ്റക്കാക്കി ക്കൊണ്ട് ഞാനൊന്ന് മുങ്ങും എനിക്കവയേ പിരിയാനേയി ഷ്ട്ടമേ യ ല്ല  പക്ഷെ എനിക്കും  വിശപ്പുള്ള വിവരം ആ പാവം പറവകള്‍ക്ക് അറിയില്ലല്ലോ    എങ്കിലും അവര്‍ എന്നേ ജനലുകള്‍ക്കിടവഴി  ഒന്ന്പാളി  നോക്കും

എന്തേ ക്കൂട്ടു ക്കാരി നിനക്കെന്തിത്ര താമസമെന്ന ചോദ്യമാവുമതെന്നു എനിക്കറിയാം ,കാരണം   ഞാനവയ്ക്ക്  പ്രിയപ്പെട്ടവളാണ് ,,
                         

,എന്റെ കുളിയുംതേവാരവും  കൂടി കഴിഞ്ഞുപുറത്തിറങ്ങിയാല്‍ പിന്നേ   വട വൃക്ഷത്തിന്റെയ് ചുവടു  വീണ്ടും എന്റെ ഇരിപ്പിടമാകും  ,  എന്റെ കഴിഞ്ഞുപോയ ഓര്‍മകളെതാലോലിക്കാനും  വീണ്ടും സ്വപ്നങ്ങളേ കൂട്ടുപ്പിടിച്ചു എന്റെ  സ്വപ്നലോകത്ത്  ഒരു മണി  മാളികതീര്‍ക്കാനും അവിടുത്തെ സ്വപ്ന റാണി യായി  വിലസാനുമുള്ള അവസരം .  കാറ്റിനോടും കിളികളോടും കഥകള്‍ പറഞ്ഞു  അവയുടെ ദുഃഖം എന്റെ ദുഖമാക്കി തീര്‍ക്കാനുമുള്ള വ്യഗ്രത.   അവയില്‍  ഞാനലിഞ്ഞു ഞാന്‍ അല്ലാതെയാകാനുള്ള    എന്റെ മോഹം. 

.ചിലപ്പോള്‍ എനിക്ക് തോന്നാ റുണ്ട്

ഇവയ്ക്കുമില്ലേ  എന്നോട് പങ്കു വെയ്ക്കാന്‍ പലതും? ,,  അവയും ചിലപ്പോള്‍  ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍     മെ നയുകയാവാം.അവയുടെ ചില നേരത്തേ മൌനവും എന്തൊക്കെയോ ചിന്തിച്ചു ഉറച്ച  പോലെയുള്ള ദുഃഖ സൂചകമായ എന്റെ നേരെയുള്ള ഒരു നോട്ടവും,,,
=        
                 

                      അവയ്ക്കും അറിയുമോ ആവോ ?    ഇതെല്ലാം വെറും നൈമി ഷിക  ങ്ങള്‍ മാത്ര മാ ണെസത്യം     ?ചിലപ്പോള്‍ ഒരു വന്‍ കാറ്റോ. വേട്ട ക്കാരന്റെയ്  ഉന്നം  തെറ്റാതെയുള്ള അമ്പോ  മറ്റോ  ധാരാളം മതി അതുവരെ  ഈ വൃക്ഷത്തിന്റെയ് താളത്തിനൊപ്പം വെയിലും കാറ്റുമേറ്റിരുന്ന        ഈ ശിഷ്ട്ടജീവിതവും തകര്‍ന്നു തരിപ്പണ മാകുമെന്ന  യാഥാർത്ഥ്യം  --അതു വരെ------ഇ താ  നീയും ഞാനുമൊ രുമിച്ച സ്വല്പ്പ  സമയം .എന്നവരുടെ     മുഖ ഭാവം വിളിചോതുന്നില്ലേ ??
                                            വസന്തകാലവുംകഴിയാറായി ,, വീണ്ടും വരവാകും ശിശിരമെന്ന അവളുടെകാ  മുകന്‍ ,,അപ്പോള്‍ എന്റെ തണല്‍ വൃക്ഷം  മനസ്മിതം തൂകി ഇലകള്‍ പൊഴിച്ച് നാണം  ചാര്‍ത്തി ,അവളുടെ കാമുകനെ പ്രതീക്ഷിച്ചു     കാത്തു  നില്‍ക്കുകയാവും ,,അതുവരെ   പരിശുദ്ധി  യുടെ  പ്രതീകമായ  തൂവെള്ള ,മഞ്ഞു പുതപ്പിട്ടു  വീണ്ടും   പിരിഞ്ഞുപോയ ദുഃഖം തെല്ലും അറിയിക്കാതെ വീണ്ടും  അവൻഅവളെ  ഗാഡമായി   മൂടും    ,ഇളം തെന്നല് പോലും  നാണം  ക്കൊണ്ട്  കുറച്ചു നേരത്തേക്ക് അവിടെ നിന്നും വിട പറയും 



സ്നേഹ കിളികളും അവയുടെ പ്രേമത്തിനു തടസമാകാ തെ  വിദൂരത യിലേക്ക്  പറന്നകലും ,,ശേഷിച്ചവ, മര പൊത്തുകളില്‍   അഭയം പ്രാപിക്കും ,എല്ലാവരാലും  വിട്ടകന്ന ഞാന്‍ ദുഖമെല്ലാം മറച്ചു  എന്റെ കിടക്കയില്ലേക്ക്  മുഖംചേര്‍ക്കും  ,വരാനിരിക്കുന്ന അടുത്ത വസന്ത കാലത്തെ   മനസ്സില്‍വീണ്ടും  ധ്യാനിച്ചുക്കൊണ്ട് ,,,,തത്കാലം വിട 
                                                                                          സ്വന്തം കാത്തു

No comments:

Post a Comment