Translate

Friday, April 15, 2011

കാഞ്ചന മാല ,എന്റെ പോറ്റമ്മ

 കാഞ്ചന മാല ,എന്റെ പോറ്റമ്മ
എന്റെ അമ്മ 
                                           എന്റെ പ്രണയ കഥയിലെ ജീവിക്കുന്ന ദുരന്ത  നായിക . എന്റ പെറ്റമ്മയോട്‌  ചേര്‍ത്ത്  വെക്കാവുന്ന  മറ്റൊരു നാമം ,എന്റെ   ,പോറ്റമ്മ യായ  കാഞ്ചനഅമ്മ, ചിലപ്പോള്‍ ഞാന്‍  വിളിക്കുന്ന കാഞ്ചന എടുത്തി. പെറ്റമ്മ യായിരുന്നു  എന്റെ പൊന്നു അമ്മ


,  ഇവര്‍ രണ്ടു പേരും  എനിക്ക് എന്റെ ജീവന്റെ ജീവനായിരുന്നു  ,   ഒരു ഞെട്ടിലേ രണ്ടു പൂക്കളേ പോലെ ,
, ഒരു വ്യത്യാസം മാത്രം ,എന്റെ   പോറ്റമ്മക്ക്  അന്ന് ഒരു  ഇരുപ്പതു  വയസ്സ്  മാത്രം  പ്രായമേ ഉണ്ടായിരുന്നുള്ളൂ ,


 ,പരിശുന്ധമായ പ്രണയത്തിന്റെ  പൊട്ടിത്തകര്‍ന്ന ഒരു  പളുങ്കുപാത്രം .

വിരിയുന്നതിനു മുന്ബേ  ഞെട്ടറ്റു വീണ  രക്ത പുഷ്പ്പം


.എന്റെ തൂലികയുടെയ്‌ തുമ്പില്‍  അവരെ കുറി ച്ചു എഴുതാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാന്‍ പരതുന്നു,,എന്റെ ഡിക്ഷ്ണ റിയില്‍ ഒരു വാക്കുകള്‍ക്കും  പരിപൂര്നമായി  അവരെ പൂര്‍ത്തീകരിക്കാന്‍  സാധ്യമല്ല എന്നെനിക്കറിയാം .  ഈ വൈകിപോയ  വേളയിലെങ്കിലുംഎനിക്ക് ഈ  കൃത്യംനിര്‍വഹിചെയ്  മതിയാവു , അ ങ്ങനേഎങ്കിലും എന്റെ  മനസ്സ് ഒന്ന് തണ്‌ ക്കട്ടേ ,, ഇ തിനിടയ്ക്ക്, ചിലപ്പോഴെങ്കിലും  അല്‍പ്പസമയം ഞാനറിയാതെ എന്റെ കൈകള്‍  എന്റെ കണ്ണുകളെ ലക്ഷ്യംമാക്കി  നീളും ,അവിടെ നിന്നുംഉതിരുന്ന കണ്ണുനീര്‍ എന്റെ   പുസ്തക താളിനെ നനയ്ക്കാന്‍ അനുവദിച്ചു കൂടല്ലോ ,  ഞാനെന്റെ ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കട്ടേ   ഒരു പ്രണയ കൊടും കാറ്റ് അടിച്ചു അമര്‍ന്നപ്പോള്‍ ഒരു ജീവന്‍ ഹോമിക്ക പ്പെടെണ്ടി വന്ന ആ ജീവിത ദുരന്തം
           ഈ പ്രണയം പിന്നീട്  മറ്റുപലര്‍ക്കും ഒരു പാഠ മായി തീര്‍ന്ന  ചരിത്രം  കൂടെ ഞാന്‍ ഇതിനോട് ചേര്‍ത്തു വെയ്ക്കട്ടേ    ,കാരണം   പ്രണയിക്ക് ന്ന തി നു മുന്പ് ,ഒരു പുനര്‍ ചിന്ത  ,,,ഇതു  സംഭാവ്യമോ അതുമല്ലെങ്കില്‍  ,ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കാന്‍തയ്യാറായി കൊള്ളുക എന്ന  ഒരു ചെറിയ താക്കീതും,,
         എന്റെ പോറ്റ മ്മയുടെ ഈ  പ്രണയ കഥയില്‍പലതുമുണ്ട്  എല്ലാത്തിലുമുപരി ഇന്നത്തെ ഞങ്ങളുടെ തലമുറ നേടിയെടുത്ത   ചില പ്രണയ സാഫല്യങ്ങളും ,,

                                     ,ഇതു  വളരെ  പണ്ട്    ഏകദേശം  നാല്പതു  വര്ഷ ങ്ങള്‍ക്ക് മുന്പ് ,അന്ന് പഠിക്കാന്‍ മിടുക്കിയായിരുന്നുഈ കഥ യിലെ കഥാ നായികയും  ,കാമുകിയുമായി രുന്ന   എന്റെ പോറ്റമ്മ കാഞ്ചന മാല ,,അതിസുന്ദരി ,  ദേവകന്യക സ്വര്‍ഗത്തില്‍ നിന്നും നേരിട്ട്  ഇറങ്ങി വന്നതു പോലെ  യ്യുള്ള മു ഖ കാന്തി ,വെളുത്തു കൊലുന്നനെ, വാര്‍ത്തു  വെച്ച പോലയുള്ള ഉടല്‍ ,   ,,നിവര്‍ത്തി തുമ്പ് കെട്ടിയിട്ട     ഇടതൂര്‍നചുരുണ്ട മുടി ,  ചെഞ്ചു ണ്ടുകളില്‍  എ പ്പോഴും തത്തി കളിക്കുന്ന മൃദു മന്ദസ്മിതം ,    ആരെയും ആകര്‍ഷിക്കുന്ന  പതുക്കെയുള്ള സംസാരം  ,അവരായിരുന്നു എന്റെ സ്നേഹിക്കാന്‍ മാത്രം അറിയുന്ന , കാഞ്ചന അമ്മ
          എന്റെ പൊന്നു അമ്മക്ക് തിരക്കിട്ട ജോലികളുടെ മധ്യത്തില്‍ ഒക്കെ  ഞാന്‍  എപ്പോഴും കാഞ്ചന അമ്മയുടെ അടുത്തായിരിക്കും ,,അവരാണ് പിന്നേ എന്റെ എന്റെ കളിക്കൂട്ടുകാരി      അവര്‍ ചോറ് വാരിതരും .കഥകള്‍ പറഞ്ഞു തരും.എന്നേ പാട്ട്  പാടി ഉറക്കും  ഉടുപ്പുകള്‍ തയ്യിച്ചു ഇട്ടു എന്നേ ഒരുക്കും ,, എന്നിട്ട്
എന്റെ  മോളേ  കണ്ടാല്‍   കാബൂളിവാ ലെയുടെയ് മിനിയേ പോലെയുണ്ടെന്നു  പറയും ""

 ,ആരാണീ കാബൂളി വാല?

ആരാന്നീ മിനി?
               
             എന്ന്   കുറേ കാലങ്ങള്‍ക്ക് ശേ ഷമാണ് എനിക്ക് മനസ്സിലായത്‌ ,,,ഞാന്‍ അവരുടെ മാലാഖ കുട്ടി ,അവരെന്റെയ് കുടുംബമോ ,ബന്ധുക്കളോ  ഒന്ന് മായിരുന്നില്ല ,പക്ഷേ  അവരുടെ   അച്ഛന്‍ എന്റെ അച്ഛന്‍    അവിടുത്തെ അമ്മ  എനിക്ക് അമ്മമ്മ ,   ,,ആ കുടുംബവും എന്റെ കുടുംബവുമായുള്ള  ആ സ്നേഹ ബന്ധംഅത് രക്ത ബന്ധങ്ങളെക്കാള്‍ ശക്തിയേറിയ വ  യായിയിരുന്നു  , ഇ ന്നും  ആ സ്നേഹത്തിന്റേ ഒരംശമാണ് എനിക്ക് നിങ്ങളോട്  ഓരോരുത്തരോടുമുള്ളത് ,,, നന്മ നിറഞ്ഞ  മനസിന്റെ കറകളഞ്ഞ  ഉടമകള്‍
                     കഥയിങ്ങനെ ,,,,--- അന്ന് കാഞ്ചന കോളേജില്‍ പഠിക്കുന്ന സമയം ,കൂടെ പഠിക്കുന്ന സഹവിദ്യാര്‍ ഥി യുമായി കലശലായ   പ്രണയം രണ്ടു കുടുബങ്ങളും എന്റെ മാതാപിതാക്കന്മാരുടെ വേണ്ട സുഹുര്‍ത്തുക്കള്‍,,, മുക്കം  ഉണ്നിമോയീന്‍  ഹാജിയുടെ മകന്‍  ബീ  പീ  ,മോയ്തീന്‍ .നാലു പേര്‍ അറിയപ്പെടുന്ന   പുരാതന മുസ്ലീം കുടുംബാംഗം , കാഞ്ചനയോ ഒട്ടും മോശമായിരുന്നില്ല   പുരാതന ,കൊറ്റങ്ങള്‍  തറവാട്ടിലെ മൂന്നാമത്തെ   പുത്രി , യാതൊരു തരത്തിലും അന്നത്തെ കാലത്ത് ചിന്തിക്കാന്‍ കൂടി വയ്യാത്ത ബന്ധം ,, ,സമുദായങ്ങള്‍ ഇത്തരം കാര്യ ങ്ങള്‍ക്ക്‌  ഭ്രഷ്ട്ടു  കൂടുതല്‍ കല്‍പ്പിച്ചിരുന്ന കാലം കാഞ്ചന മൊയ്തീന്‍ പ്രേമം .പൂത്തു തളിര്‍ത്തു ,വീട്ടിക്കാരും നാട്ടുകാരുമറി ഞ്ഞു. അവരുടെരണ്ടുപേരുടെയും  ,വിദ്യ  ഭ്യാസം   അവരോടു എന്നന്നേക്കുമായി വിട ചൊല്ലി .കാഞ്ചന യേ അച്ഛനും കുടുന്ബക്കാരും ചേര്‍ന്ന്  വീട്ടുതടങ്കലിലാക്കി .ആങ്ങളമാര്‍ അവര്‍ക്ക്  കാവല്‍ നിന്ന്നു. കാഞ്ചന കരഞ്ഞു  കാലുപിടിച്ചു  പട്ടിണി കിടന്നു ,ജീവിതം അവസാനിപ്പിക്കാന്‍ വരെ ശ്രമിച്ചു അവരുടെ മനസ്സു ഇളകി യില്ല ,പക്ഷേ ,,അവരൊന്നു തീരു മാനിച്ചുറച്ചു,,മൊയ്തീന്‍ ഇല്ലാതെ തനിക്കു ജീവിക്കാന്‍ ആവില്ല ഇതിനെ എതിര്‍ത്ത വീട്ടുകാരെ തൊല്പീക്കാനിവര് ശ്രമിച്ചു . മരണത്തെ പുല്‍കാന്‍ മോഹിച്ച്ട്ടും പലതവണ  അവരെ മരണവും കൈയൊഴിഞ്ഞു.അങ്ങനെ കാഞ്ചന  ജീവിക്കാന്‍ തീരുമാനിച്ചു   വാശിയായി  വീട്ടുകാരെ  സഹോദരങ്ങളേ  വേദനിപ്പിക്കാതെ മുന്നോട്ടു പോകുക    മൂകമായി പ്രതികരിച്ചു.കഴുത്തില്‍ കിടന്ന മാല പൊട്ടി ചു വലി ച്ചെറിഞ്ഞു ,,കളര്‍ വസ്ത്രങ്ങല്‍ക്കുപകരം  വെള്ള വസ്ത്രങ്ങളും  ,കറുപ്പ് വസ്ത്രങ്ങളും അണിയാന്‍ തീരുമാനിച്ചു ,,    
          മൊയ്തീന്‍ എന്നാ പ്രണയ നായകന്റെ  വീട്ടിലും  ഇതിലപ്പുറം  പ്രശ്നങ്ങള്‍ബാപ്പ    കത്തിയെടുത്തു . മകന്റെ നേരേ ചീറിയടുത്തു.  മകന്‍  കുത്തേറ്റു ആശുപത്രിയില്‍,  അവിടെ നിന്ന്നും രക്ഷപ്പെട്ടു  വീട്ടിലെത്തിയ മകനോട്‌ വീണ്ടും ബാപ്പ  വേറെ വിവാഹത്തിനു നിര്‍ബന്ധിച്ചു      അദേഹവുംകടുകിടെ  മാറിയില്ല  . കാഞ്ചന  അല്ലാതെവേറെ  ആരും വധുവായി   എന്റെ ജീവിതത്തില്‍  എന്ന സത്യംവീട്ടുകാരെ അറിയിച്ചു . ആ വാക്കുകള്‍ക്കു മുന്പില്‍ അവരിരു   ക്കൂട്ടരും  തളര്‍ന്നു കാലങ്ങള്‍ കഴിയും അവരുടെ മനസ് മാറുമെന്നു രണ്ടു കൂട്ട്ടരും കരുതി  
                         ,ദിവസങ്ങള്‍ മാസങ്ങളായി ,മാസങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വഴിമാറി ക്കൊടുത്തു.. കാഞ്ചന   മൊയ്തീന്‍ പ്രണയം  തുടര്‍ന്ന്നു.ര  ണ്ടു പേരുടെയും സഹോദരങ്ങള്‍ വിവാഹിതരായി,മൂകമായ പ്രണയം .സ്പര്‍ശന സുഖമില്ലതേ ,കണ്ടു ഉരിയാടാതേ ,പക്ഷേ പിന്മാറിയില്ല  അവര്‍ കത്തുകള്‍ കൈമാറി , ഞാനും കണ്ടിട്ടുണ്ട് പ്രണയ ലേഖനങ്ങള്‍ കുത്തും കുറി യുമായി   കരപിരഅക്ഷരത്തില്‍
 ,,അപ്പോള്‍ അമ്മ്മേ ഇതെന്താ എഴുതുന്നാതെന്ന്നു ചോദിച്ചാല്‍ പറയും ,ഷോര്‍ട്ട് ഹാന്റ്  ആന്നെന്നു
          ,,, ,, ,  ആര്‍ക്കും  വായിച്ചാല്‍ മനസ്സിലാക്കാത്ത രീതിയില്‍ അവര്‍ അവര്‍ക്കുവേണ്ടി പ്രത്യക ലിപി തയ്യാറാക്കി എടുത്തു. ,കാലങ്ങള്‍പിന്നെയും ഓടിക്കൊണ്ടിരുന്ന്നു മുപ്പതു വേഷം മുന്നോട്ടു , ,അച്ഛന്‍ മരിച്ചു ,അമ്മ മകളെ നോക്കി കണ്ണീര്‍   വാര്‍ക്കും ,അങ്ങനെ  ഒരു നാള്‍ അമ്മയും യാത്രയ്യായി പ്രതികരിക്കാന്‍ ശേഷിയില്ലതേ ,, ദുഃഖ മയിയായി എന്റെ സുന്ദരി അമ്മയും ഏട്ടന്മാരുടെ കൊടി കീഴില്‍ അങ്ങനെ  കഴിഞ്ഞു,
                               ഞങ്ങള്‍ കുടുബവും അവിടെ നിന്ന്നു തെല്ലകലെ എന്റെ പഠന സൌകര്യത്തിനു വേണ്ടി വളരെ ദൂരെ യുള്ള സ്ഥലത്തേക്കും   യാത്രയായി , എങ്കിലും ,അപ്പോഴെല്ലാം ദൂരെ   ഇരുന്നുക്കൊണ്ട് ഞാന്‍ എന്റെ കാഞ്ചന മ്മ്യ്ക്കുവേണ്ടി  പ്രാര്‍ത്തിച്ചു ക്കൊണ്ടിരുന്നു .അവരുടെ കൈകളില്‍ കിട ന്നു വളര്‍ന്ന സ്നേഹം , മറ്റൊരു വഴിയി  ല്ല ,,പഠനത്തിനടയില്‍  ഞാനും വിവാഹിതയായി  എന്റെ കാലുകളും കെട്ടപെട്ടു,,കാഞ്ചന അമ്മയെ കാണാന്‍ കൊതിച്ചു  ,പലപ്രാ വശ്യം  വീട്ടുകാരനോട് ആവര്‍ത്തിച്ചു പറഞ്ഞു നോക്കി ഒന്ന് കാഞ്ചന അമ്മയെ കാണണം ,,തിരക്കുകള്‍ ,ജീവിത ചുറ്റുപാടുകള്‍ ,,ഒന്നിനും സാധ്യമായില്ല   ,അവരെ കാണാത്ത എന്റെ ദുഃഖം ഞാന്‍ എന്റെ മനസ്സില്‍ ഒരു നീറ്റലായി ഒതുക്കി നിര്‍ത്തി എങ്കിലും , ഇടയ്ക്ക് വിളിച്ച ന്വേഷി ക്കുമായിരുന്നു    .ഇതിനിടയില്‍ ഒരു ദിവസം    ആ ദുരന്ത വാര്‍ത്ത  എന്നെത്തേടി യെ ത്തി       ,എന്റെ കാഞ്ചന അമ്മയുടെ പ്രാണ പ്രിയന്‍ എന്നന്നേക്കുമായി  കാഞ്ചന മാലയെ വിട്ടുപിരിഞ്ഞു എ ന്ന ഞാന്‍ കേള്കാനിഷ്ട്ടപെടാത്ത ആ സത്യം .  ശങ്കകളിലാത്ത, പഴി പറയാത്ത ,ആ ലോകത്തേക്ക് ,, യാഥാര്‍ത്ഥ്യം   അത് സത്യമാകരുതെയെന്നു ഞാന്‍ മോഹിച്ചു   പിനീടരിയാന്‍ കഴിഞ്ഞു  ,ഒരു യാത്രക്കിടയില്‍ ,ഇരുവഴിഞ്ഞി പുഴയില്‍ വള്ളം മുങ്ങി  ആളുകളെ രക്ഷിക്കുന്നതിനിടയില്‍ അതും സംഭവിച്ചു     ,എന്നെങ്കിലും ഒരുകാലത്തു  നമ്മളൊ ന്നാവും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ വീട്ടുക്കാരുടെ  അഭിമാനത്തിനു ഭംഗം  സംഭവികാതിരിക്കാന്‍ വേണ്ടി  കാത്തുസൂക്ഷിച്ച ആ യൌവനം ,അതുമല്ലെങ്കില്‍  ഇരുപത്തഞ്ചു വര്ഷം പരസ്പ്പരം കാണാതെ സ്വന്തം ജീവിതം ഹോമിക്കപ്പെട്ട രണ്ടു യുവ  മിഥുനങ്ങള്‍ ,സ്നേഹം കത്തുകള്‍ വഴിമാത്രം പങ്കു വെച്ച ആ കമിതാക്കള്‍  അവരെ ഈശ്വരന്‍  വേര്‍പ്പിരിച്ചു  അതെനിക്ക് താങ്ങാവുന്നതില്‍ ഏറെ ആയിരുന്നു  .എന്റെ കാഞ്ചന അമ്മയെ ഒറ്റക്കാക്കി കൊണ്ടു  മുപ്പതു വര്‍ഷത്തെ പ്രണയത്തെ വെല്ലു വിളിച്ചുക്കൊണ്ട്  സത്യത്തിന്റെയ്   മുഖത്തെക്ക്  നോക്കി ,,
കാഞ്ചന അമ്മ 
നിങ്ങളിനി ആരെ തോല്‍പ്പിക്കും എന്ന്നു പറഞ്ഞുക്കൊണ്ട്
,,  കാഞ്ചന നിനക്കിനി ഈ ജന്മ്മമല്ല ,നൂറു ജന്മത്തിലും നീയായിരിക്കും
 എന്റെ തോഴി എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടല്ലേ

,,ആ വലിയ ഈ  മനുഷ്യന്‍ അവസാനമായി ഈ  ലോകത്തെ വിട്ടു പിരിഞ്ഞത് പ്രാനെശ്വരെന്‍ പോയ ആ ലോകത്തേക്ക് പോകാന്‍കാഞ്ചന  പല വഴികളും നോക്കി ,,, പക്ഷെ അതിനിടയില്‍  മകന്റെ വേര്‍പ്പാടില്‍ മനം നൊന്തു കഴ്ഞ്ഞ ,മൊയ്തീ ന്റെ  ഉമ്മ കാഞ്ചന യേ കാണാന്‍ വന്നു.   അവര്‍ അവളെ സ്വന്തം  മരുമകള്‍ ആയിസ്വീകരിച്ചു .കാലങ്ങള്‍ക്ക് ശേഷം ആ ക്ഷണം സ്വീകരിച്ചു എന്റെ കാഞ്ചന അമ്മ അവരുടെ വീട്ടിലെത്തി    .    ഇ പ്പോള്‍ അവര്‍ നടത്തുന്നവീ ,,പീ  മൊയ്തീന്‍ മെമ്മോറിയല്‍  ഇന്സ്റ്റിട്ട്യുട്ടിന്റെയ്  സാരഥിയായി സ്ഥാനം ഏറ്റെടുത്തു   പ്രവര്‍ത്തിചു  വരുന്നു ,അനേകായിരങ്ങള്‍ക്ക് അത്താണി ആണിന്നു, ആ വിദ്യാ  പീഠം .   
                         വരഷങ്ങള്‍ കഴിഞ്ഞു   എനിക്കും  മാറ്റങ്ങളുണ്ടായി ,ഒരിക്കല്‍ ഞാനും  അവിടെ സന്ദര്‍ശിച്ചു   ആരോടും പറയാതെ ,അവരോടു ഒരു അഡ്മിഷന്‍ വേണമെന്ന് വ്യാജേന പ്രി ന്സിപ്പളിന്റെയ് മുറി യില്ലേക്ക് കയറിയ ഞാന്‍ ഞെട്ടി  ത്തെ  റി ചു .  എന്റെ കണ്ണുകളെ എനിക്ക് വി ശ്വസിക്കാന്‍ പ്രയാസം തോന്നി     വെളുത്ത് കൊലുന്നനെ  ശരീരത്തില്‍  രക്ത്ത മയമില്ലാതെ    ,തലയില്‍ അവിടവിടെ വെള്ളി  നരകള്‍ പാകിയ തലമുടി യുമായി .എങ്കിലും മുഖത്തെ     കണ്ണട   അവരുടെ ആഡൃത യ്ക്ക്     ഒരു മാറ്റവും വരുത്തിയില്ല ,അവരെന്നെ യൊ ന്നു  നോക്കിയ ശേഷം  അകത്തേക്ക് കയറി ചെല്ലുവാന്‍ കല്‍പ്പിച്ചു ,  കാഞ്ചന അമ്മയെ  കുറച്ചു നേരം കണ്ടിരിക്കണം. ആരുമറിയാതെ .... അതായിരുന്നു എന്റെ ലക്‌ഷ്യം ,,,എനിക്ക് അധിക നേരം  അങ്ങനെഉറച്ചു  ഇരിക്കാനായില്ല ,ഞാന്‍ ഓടി ചെന്ന് ആ കാല്കളില്‍ തൊട്ടു വന്ദിച്ചു ഞാന്‍ ആരെന്ന സത്യം വെളിപ്പെടുത്തി,, , അവരുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ ധാരധാരയായി ഒഴുകി ,,അവര്‍ ഓടി ഉമ്മയുടെ അടുത്തു ചെന്ന്, ഉമ്മക്ക് എന്നേ പരിചയപ്പെടുത്തികൊടുത്തു അവരുടെകൂടെ  ഉടുപ്പിട്ട് ഓടി നടന്ന ആ എന്നിലെയ് മാറ്റം ഉമ്മക്കും അട്ബുധമായി ,കൂടുതല്‍ നില്‍ക്കാനോ സംസാരിക്കാനോ എനിക്കും അധിക സമയം അനുവാദം ഉണ്ടായിരുന്നില്ല കാരണം  ഞാനും എന്റെ കാലുകളും ചങ്ങലകളാല്‍ ബന്ധിതയാക്കപ്പെട്ട നിലയിലായിരുന്നു ,                            
                      കാലങ്ങള്‍ ഏറെ പിന്നിട്ടിരിക്കുന്നു ,ഇന്നു എനിക്ക് തിരികെ പോകണം ,,എന്റെ ജന്മം ഇവിടെ പാഴാക്കി കൂടാ ,അത് വേണ്ടഎല്ലായി ടത്തും എത്തണം ആ പോറ്റമ്മയുടെ കൈകളേ കൂടി താങ്ങാന്‍ ഞാന്‍ കരുത്തു ആര്ജികെണ്ടിയിരിക്കുന്നു, ഇരുപത്തിയാറു വര്‍ഷത്തെ ബന്ധ നങ്ങളില്‍ നിന്നു ഒരു മോചനം ,എനിക്കതു അനിവാര്യമാണ് ,,നിരാലംബര്‍ക്ക് വേണ്ടി അഗതികള്‍ക്കും വേണ്ടിമാറ്റപ്പെട്ടു കഴിഞ്ഞു ഇനിയുള്ള എന്റെ ശിഷ്ട്ട ജീവിതവും  , എന്റെ പോറ്റമ്മ യുടെ കൂടെ കുറച്ചു നാള്‍ ,,,എന്റെ മോഹം അത് വ്യാമോഹമല്ലല്ലോ    ,,അല്ലേ    
                                         നിങ്ങളുടെ കാത്തു

http://mangalamvarika.com/index.php/en/home/index/60/48
മംഗളത്തില്‍ അച്ചടിച്ച്‌ വന്ന ഇത് കൂടി വായിക്കൂ ,ശംനാസ് പുതു ശെരി യുടെ കാഞ്ചനയുമായുള്ള അഭിമുഖം--
(കുറച്ചു മുന്പ് എഴുതിയതാണ് )


6 comments:

  1. മനോഹരമായി എഴുതി.. ഹൃദയനൊമ്പരങ്ങള്‍ പകര്‍ത്തുമ്പോള്‍ അക്ഷരങ്ങള്‍ക്ക് കാന്തി കൂടുന്നു. അക്ഷരത്തെറ്റുകള്‍ അസ്ഥാനത്താകുന്നു. ഇതൊരു ചരിത്രം കൂടിയാകുന്നു. ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു. അഭിനന്ദനങ്ങള്‍..

    ReplyDelete
  2. തുടര്‍ച്ചായ മലയാള ഭാഷ നിന്നുമുള്ള അകല്‍ച്ച എന്റെ എഴുത്തിനെ കൂടെ ഗണ്യമായി ബാ ധിചിരിക്കുന്നു ഇനിയും വീണ്ടുമൊരു തിരിചു പോകു അതെത്ര ക്കണ്ട് സാധ്യമോ ??അറിയില്ല ഒരു പരീക്ഷണം മാത്രം നന്ദി സുഹുര്തേ

    ReplyDelete
  3. കാഞ്ചന അമ്മ വരികയാണെങ്കില്‍ എനീക്കവരെ ക്കൊണ്ടുപോകണം ഞാന്‍ ഉള്ളിടത്തെയ്ക്ക് എന്റെ അമ്മ കാലയവനികക്കുള്ളില്‍ മറഞ്ഞു എനിക്ക്അവരെസ്നേഹിക്കണം ,അവര്‍ വന്നാല്‍ എന്റെ പ്രിയതമന്‍ സമ്മതിക്കും എന്നെ നിക്ക് ഉറപ്പുണ്ട് നാട്ടില്‍ എനിക്കിനി നില്ക്കാന്‍ കഴിയുമോ എന്നെനി ക്ക യില്ല യിനി നിങ്ങളുട പ്രാര്‍ത്തന ഉണ്ടാവില്ലേ ഞങ്ങള്‍ക്ക്

    ReplyDelete
  4. http://www.openthemagazine.com/article/living/the-widow-of-a-bachelor

    ReplyDelete
  5. ആ വരികളിൽ ഒരു ആദ്മനൊമ്പരത്തിന്റെ തേങ്ങൽ കേൾക്കുന്നു. ആ മനസ്സിന്റെ വിഹ്അലതയിൽ എത്ര ഭംഗിയായി ഹൃദയത്തിൽ തട്ടുന്ന രീതിയിൽ എഴുതിയിരിക്കുന്നു .... എല്ലാ ഭാവുകഗങ്ങളും ....

    ReplyDelete