Translate

Friday, April 8, 2011

നാടന്‍ പെണ്ണ്


,




  
കാച്ചിയ എണ്ണ തേച്ചു കുളിച്ചു മുടിചീകി അറ്റം കെട്ടിയ്യിട്ടു തുളസിക്ക തിര്ചൂടി ജോലിക്ക്  പോയി വരുന്ന ഒരു നാടന്‍  പെണ്ണായിരുന്നു   എന്റെ  സ്വപ്നം നിറയെഉണ്ടായിരുന്നത്  ,

ഇനി അതുമ ല്ലെങ്കില്‍ ,വൈകുന്നേരം ജോലി കഴിഞ്ഞുക്ഷീണിച്ചു വരുന്ന കണവന് കാപ്പിയും പലഹാരവുമായി കാത്തിരിക്കുന്ന  ഒരു സ്നേഹ സമ്പന്ന യായ   ഭാര്യ  അതില്‍ കൂടുതല്‍ ഒന്നും അന്നെനിക്ക്  ചിന്തിക്കാനെ  കഴിഞ്ഞിരുന്നില്ല ,,,പക്ഷേ അന്ന് എന്റെ വിധിഎന്റെ ജീവിതം പാടെ മാറ്റിമറിച്ചു  എനിക്ക് അനുകൂലമായിരുന്നതള്ള ഒന്നും   അമേരിക്കയിലേക്കുള്ള പറിച്ചുനടല്‍,,,,ജീവിച്ചതില്‍ നിന്നും വളരെ വിത്യസ്തമായ ചുറ്റുപാടുകള്‍   എന്നിരുന്നാലും കുഞ്ഞുനാളിൽ കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസംഎന്റെ പിന്നീടുള്ള  അമേരിക്കയിലെ ജീവിതരീതിയേ  കുറച്ചൊക്കെ സഹായിച്ചുവെന്നും പറയാം .
                     അന്ന് പഠന കാലത്ത്  ദൂരെയുള്ള സര്‍വകലാ ശാലയില്‍ നിന്നും  വലിയ അവധിക്കു   കേരളത്തില്‍ വന്നു കഴിഞ്ഞാൽ   പട്ടണത്തില്‍ താമസിക്കുന്ന  ജാടയുള്ള സാലി മാത്യൂവീണ്ടും    പാവാടയും  ബ്ലൌസുമിട്ടു   തൊടിയില്‍ കൂടി ചാടി മറിഞ്ഞു നടക്കുന്ന അമ്മ പൊന്നുവിന്റെയ് കാത്തുകുട്ട്യായി മാറിയിരുന്നു  . എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സാട്ടുപൂട്ട്‌ മദാമ യില്‍ നിന്നും നാടന്‍ പെണ്‍ കൊ ടിയിലെക്കുള്ളഒരു കൂട്  മാറ്റം  ,   പക്ഷെ ഈ രണ്ടു രീതിയിലുള്ള  ജീവിതക്രമങ്ങളും എന്നേ ഏത് സാഹചര്യത്തിനോടൊപ്പവും ജീവിക്കാനുള്ള   പാ കത്തില്‍  എന്നെ  ചിട്ടപ്പെ ടുത്തി യിരുന്നു 


                                                       
           എന്തിനേറെ ചുരുക്കിപറഞ്ഞാല്‍ ,വിദ്യാഭ്യാസം അത്യാവശ്യത്തിനു  ഉണ്ടായിരുന്നുവെങ്കിലും അമേരിക്കന്‍ നാട്ടില്‍ആദ്യമായി ഞാന്‍  കാലുകുത്തിയപ്പോള്‍സായിപ്പിനെ കണ്ടാല്‍ ക്കവാത്തു മറന്നുപോകുന്ന  ഒരു അവസ്ഥയി ലായി     ,ഒരു രണ്ടാതര ക്കാ രി -എന്റെ വാക്കും പ്രവർത്തിയുമൊന്നും ഈ നാടിനു ചേർന്നതായിരുന്നില്ല -  ഗഹനമായി ചിന്തിച്ചു   അമ്മയുടെടെയും പ്രിയത മ ന്റെയും അനുഗ്രഹത്തോ ടെ വീണ്ടും ഒരു   സര്‍വ കലാശാലയില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി   ,

              അന്ന് എന്റെ പഠനകാലത്ത്‌ , ആരുംഇതുവരെ  അനുഭവിചിട്ടി ല്ലാത്ത  ഒരു ഭാഗ്യവും എനിക്കുണ്ടായി. എന്റെ മകനും ഞാനും ഒരേ സര്‍വകലാശാലയില്‍ പഠനം ആരംഭിച്ചു  ,  കാരണംഅദ്ധ്യാപികയ്യായ  എനിക്ക് അമേരിക്കന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം എന്നുണ്ടെങ്കിൽ  അവരുടെ   അമേരിക്കന്‍ ഇംഗ്ലീഷ് ഉചാരണ ശൈലി പഠിച്ചേ  തീരു മായിരുന്നുള്ളൂ മറ്റൊരുതരത്തില്‍  എനിക്കുംഅമേരിക്കാൻ ഇന്ഗ്ലിഷ് ഉച്ചാരണം പഠിക്കാൻ മോഹവും  ഉണ്ടായി  . എന്റെ ഇ ന്ഗ്ലിഷിനെ ഒന്ന് പദം വരുത്തിയെടുക്കണം  അത്രെയേ ഉണ്ടായിരുന്നുള്ളൂ കൂടെ മകനുംപഠിക്കാൻ ചേർന്നു  അതിനു കാരണവുമുണ്ടായിരുന്നു സ്‌കൂൾ പഠന കാലത്തു തന്നെ  (വേണമെങ്കില്‍ സര്‍വ കലാശാലയില്‍ ചേര്‍ന്ന് പഠിക്കാം  എന്ന് അവന്റെ സ്‌കൂൾ അധികൃതർ അനുമതി നൽകി 
കാരണം അന്ന്  അവന്    കോളേജില് ചേർന്ന് പഠിക്കാനുള്ള ക്രെഡിറ്റ്     സ്കൂളില്‍ നിന്ന് തന്നേഅവന്‍  കരസ്ഥമാക്കിയിരുന്നൂ.   .  അവനതു   അതത്ര താല്പര്യം ഉള്ള കാര്യം ആയിരുന്നില്ല ..എങ്കിൽ കൂടിഅവനും ഞാനും ഒരേ കോളേജില്‍ .പഠനം തുടങ്ങി   അവന്റെ കൂടെ ഒരേ സമയത്താന് ക്ലാസ് ആരംഭിക്കുന്ന തെങ്കില്‍  അവന്‍ എന്നേ കൂടെ കൊണ്ടുപോകാറില്ല,ഞാനും അവനോടൊപ്പം പോകാന്‍ തുനിയുകയുമില്ല  പക്ഷേ ചിലപ്പോള്‍ യൂണിവേഴ്സിറ്റിയിൽ  അവന്റെ കൂട്ടുകാര്‍ ഒരുമിച്ചു എതിരെ നടന്നു വരുന്നത് കാണുബോള്‍അവരെ  മറി കടന്നു കാണാതെ പോകാന്‍ എന്റെ മനസും അനുവദി ക്കാറില്ല   അതുമല്ല ചിലപ്പോള്‍ എന്റെ മാതൃ ഹൃദയം  അവനെ കണ്ടാല്‍ വല്ലതും കഴിച്ചുവോ? എന്ന് അന്വേഷിക്കുകയും   ചെയ്യുക പതിവാണ്.  എങ്കിലും  എന്റെ കൂട്ടുകാരില്‍ നിന്നും ഞാന്‍ അവന്‍ മകനാണ് എന്നാ കാര്യം ഒളിച്ചു വെക്കേണ്ടി വന്നു മറ്റൊന്നുമല്ല അവര്‍ എന്നേ ബഹുമാനിക്കുന്നത്  എനിക്കത്രയി ഷ്ട്ടമായിരുന്നില്ല , അവനും   ഒരു നാണക്കേട്‌ തോന്നിയാലോന്നു ഭയന്നിരുന്നു ,,അങ്ങനെ   രണ്ടു വര്‍ഷം കൊണ്ട്  ആ കടമ്പയും തീര്‍ത്തു,അവസാന ദിവസം പിരിയാന്‍ നേരം കൂട്ടുകാര്‍ക്ക്       എന്റെ മകനെ ഞാന്‍  പരിചയപെടുത്തി കൊടുത്തു  ,,അതൊക്കെ ഇന്നാലോചിക്കുബോള്‍  , വളരെ വിചിത്രമായി തോന്നാറുണ്ട് ,എന്റെ കുട്ടികളുടെ  അധ്യാപകരും എന്റെ അധ്യാപകരും  ഒന്നുതന്നെ ആയിരുന്നു 

            അങ്ങനെ ,കുറേ നാള്‍ അധ്യാപക വൃത്തി യില്‍ ഞാൻ തുടര്‍ന്നു ,പിന്നീട് കുട്ടികള്‍ മുതിരുകയും    പ്രിയത മന്റെയ് അനാരോഗ്യവും നിമിത്തം    അധ്യാപക ജോലിയില്‍ നിന്നും മാറിനിൽക്കേണ്ടിവന്നു    മറ്റൊരു  പുതിയ ജോലി തല്‍കാലം സ്വീകരിച്ചു .കാരണം പകല്‍ സമയം എനിക്ക് അധ്യാപന  വൃത്തിക്ക്  പോകാന്‍ സാധ്യമായിരുന്നില്ല പുതിയ ജോലി ,മിക്ക   സ്ത്രീകള്‍ക്കും  ചെയ്യാന്‍ മടിയുള്ള  ജോലി ,ഉത്ത്രവാധിത്വം ഉള്ള ജോലി -ജീവനുതന്നെ ഭീഷണിയുള്ള  ജോലി പോകാതെ ഇരിക്കാന്‍  തരമില്ല ,പകല്‍ മുഴുവന്‍ ഒരാള്‍ പ്രിയത മന്റെയ് ശുശ്രൂഷയില്‍\അടുത്തുണ്ടാവണമായിരുന്നു    പിന്നീടു വേണം എനിക്ക്ജോലിക്ക് പോകേണ്ടിയിരുന്നത്‌കുട്ടികള്‍ പഠനം കഴിഞ്ഞു വന്നാലുടന്‍ ഞാന്‍  പ്രിയതമനെ അവരുടെ കൈകളില്‍ ഏല്‍പ്പിചു യാത്രയാവും  , 
            പുതിയ ജോലിയും  സുഹുര്‍ത്തുക്കളും എല്ലാമെനിക്ക് അത്ഭുതം  ,എങ്കിലും എല്ലാം എനിക്കിഷ്ട്ടപെട്ടൂ ജോലിയിലെ പുരുഷസുഹുര്ത്തുക്കള്‍  (പാന്റ്സ് സൂട്ട് ,,കോട്ട്,,)  ഒന്നും സാരമായി തോന്നിയില്ല. വേഗം എല്ലാ സാഹചര്യവുമായി ഇണങ്ങി ചേർന്നു   , അതിലുപരി  നിയമങ്ങള്‍ ,അതും കുഴപ്പമില്ല,പക്ഷേ എന്റെ പെണ്ണിന്റെ മനസ് മാറ്റാന്‍ മാത്രം കുറച്ചു പ്രയാസം തോന്നി,പതുക്കെ പതുക്കെ എന്റെ  ആ മനസ്സിനെയും കഠിനമാക്കി . ചിരി വീട്ടില്‍ മാത്രമായി ഒതുക്കി.എങ്കിലും നിയമങ്ങളില്‍ നിന്ന്  ഒരിക്കലും നമുക്ക് ഒഴിവാകാന്‍ സാധ്യമല്ലല്ലോ ,, പിന്നേ മുടിയുടെ കാര്യം വന്നപ്പോള്‍ സങ്കടം ഇരട്ടിച്ചു. തോളില്‍ കൂടുതല്‍ ഇടതൂര്‍ന മുടിഅത്  വെട്ടുക അതായിരുന്നു ഏറെ എനിക്ക്  പ്രയാസമായതു .  കാരണം   അവരുടെ നിയമത്തില്‍ അത് അനുശാസിക്കു  ന്നുണ്ടായിരുന്നൂ 
,സാരമില്ല അതും ഒരു സ്റ്റൈല്‍,,, ഞാനാശ്വസിച്ചു .സദാ  തിരക്ക് പിടിച്ച ജോലി .വിളിക്കുമ്പോള്‍ എപ്പോഴും റെഡി യിരിക്കുക ,      യാതൊന്നിനും സമയം തികയാതിര്രിക്കുന്ന നാളുകള്‍ .  ഒരുനാള്‍ മുടി വളരാന്‍ തുടങ്ങിനേരമില്ലാത്ത നേരത്തു ( .ഇനി  മേലധികാരികള്‍ താക്കീതു തരണ്ട.) മകളോട് ഒന്ന്നു  വേഗം മുടി ട്രിം ചെയ്യാനായി ആവശ്യപെട്ടു .അവള്‍ ഒരു മടി യും കൂടാതെ കത്രിക എടുത്തു ചന്നം പിന്നം ചലിപ്പിച്ചു,,എന്നേ അസല്‍   ഒരു ആണ്‍ കോ ല ത്തില്‍ ആക്കി മാറ്റി യവൾ  കുറച്ചധികം എന്റെ മുടി വെട്ടിമാറ്റിയിരുന്നു മുടി കൂടുതൽ  മുറിച്ചുഎന്ന    ജാള്യത മാറ്റാന്‍ എന്നോണം ""
       അമ്മേ അമ്മ എത്ര സുന്ദരി ആയിരിക്കുന്നു  കണ്ണാടിയില്‍ നോക്കിയ ഞാന്‍ ഞെട്ടി തെറിച്ചു 

                 ]


  എന്നേ കണ്ടമാത്രയില്‍സ്വയം   ഞാന്‍ .ഉറക്കെ വിളിച്ചു കൂവി ,


മോളേ നീ എന്നോട്   ഈ ചതി ചെയ്തല്ലോ

                  കാരണം എന്നേ അവൾ ഒരു അസല്‍  പുരുഷ രൂപത്തില്‍   മാറ്റി തീര്‍ത്തിരുന്നു  ,വീണ്ടും സമാധാനിപ്പിച്ചു ,
,

അമ്മേ കണ്ടാല്‍ ഇപ്പോള്‍  ഐശ്വര്യ  റോയ് തോറ്റുപോകും 

എന്നാ ഒരു കമെന്റും പാസ്സാക്കി , കൂടുതല്‍  തര്‍ക്കിച്ചു നില്ക്കാ ന്‍  നേരമില്ലാത്തത് കൊണ്ടും എന്റെ സമയ കുറവ്  ക്കൊണ്ടും   ഞാന്‍ എന്റെ  ജോലിയിലക്കു  അതി    വേഗം കുതിച്ചു,

                                                അവിടെ ചെന്ന്  എത്തിയ യുടനെ എന്നേ  കണ്ട  പുരുഷ പ്രജകള്‍ക് ഹരമിളകി, സന്തോഷമായി ,,അവര്‍ ചുറ്റിലും  കൂടി എന്നേ വര്‍ണ്ണിക്കാന്‍   തുടങ്ങി,  ചിലര്‍ 
,o, my god ,,look at her ,she  is   gorgeous ,,sophisticated 
                  ഇതു കേട്ട് ഞാന്‍ ഞെട്ടി,,, എങ്ങനെ എന്റെ മുടി വളര്‍ന്നു കിട്ടും എന്നാ ദുഃഖത്തില്‍ , വിഷമങ്ങള്‍ സ്വയം  അടക്കി ചെന്ന എനിക്ക് പകുതി  ആശ്വാസമായി

 ഞാന്‍ സുന്ദരിയോ,??ഈ വിധത്തില്‍  ??,




,അതു വളരെ വളരെ പണ്ട് എന്നു  പറയാന്‍ തോന്നി ( ഇന്ന് ഞാന്പെണ്ണല്ലല്ലോ സ്ത്രീത്വം എന്നില്‍ നിന്നും വാര്‍ന്നു പോയ്യി  നിങ്ങളെ പോലെ ഒരു പുരുഷന്‍ ) പക്ഷേ അത് എന്റെ തൊണ്ടയില്‍  കുടുങ്ങി അത് താന്ക്യൂ 

.താങ്ക്യൂ ...ആയി പുറത്തേക്ക് ബഹിര്ഷ്ക്കമിച്ചു എന്നിരുന്നാലുംആ മാറ്റം , ഞാന്‍ എന്ന പുരുഷനെ ഒന്ന് കൂടി ദൃഡമായി മനസ്സില്‍ ഉറപ്പിച്ചു .
                                                     അങ്ങനെ ഞാനും എന്റെ ജോലിയുമായി കാലങ്ങള്‍ മുന്നോട്ടു മറിഞ്ഞു ,.  എങ്കിലും ഇ ന്നും  ഞാന്‍ നേരം കിട്ടുബോള്‍ ഒക്കെ സ്വയം ഒന്ന് ഒരുങ്ങി  നോക്കും  ,,,സാരയണിഞ്ഞു  മുല്ലപ്പൂവ് 
  ചൂടി കണ്ണാടിയില്‍  നോക്കി തൃപ്തി അടയും ,,,പക്ഷേ  അലമാരയില്‍ തേച്ചു നാളത്തേക്ക് റെഡി ആക്കി വെച്ചിരിക്കുന്ന യൂ ണി  ഫോം   എന്നേ നോക്കി ഒന്ന് പല്ല് കാ ട്ടി  ചിരിക്കും  എന്നിട്ട് എന്നേ കളിയാക്ക്ന്ന തുപോലേ ,---എടീ മണ്ടീ എല്ലാം വിട്ടുകള ,, നീയെന്തിനാണ് നിന്റെ  മോഹങ്ങളേ   ഇപ്പോഴും കൂട്ട് പിടിക്കുന്നതെന്ന് ? ശരിയല്ലേ  കൂട്ടുകാരേ ?? പക്ഷേ എന്റെ മലയാളി മങ്ക ??????? അത്  മനസ്സില്‍ നിന്നും നിന്നും മായുന്നില്ല ,,


,,(ഇതുകുറച്ചു  മുന്പ് എഴുതിയതാണ് ,

,ഞാനിന്നു ഇവിടെ നിങ്ങളുടെ കൂടെ അന്നത്തെ  എന്റെ ജോലി ഞാന്‍ ഉപേക്ഷിച്ചു ഇ ന്ന് വെറുമൊരു ഒരു വീട്ടമ്മ ,,പഴയ കാത്തു)ഇന്ന് ഞാന്‍ സന്തോഷവതിയാണ് ,എന്റെ കഷ്ടപാടിന്റെ വില ഞാനറിഞ്ഞു , എന്റെ ദൈവം എനിക്ക് തന്ന നേട്ടങ്ങള്‍ എത്രെയോ വലുത്  -മക്കളൊക്കെ  എത്താവുന്നതിലും  അതിലും ഉയരത്തിൽ ---എത്തിക്കഴിഞ്ഞു എല്ലാവരും സന്തുഷ്ടരാണ് ജീവിതത്തില്‍ കഷ്ട്ടങ്ങള്‍ വന്നപ്പോള്‍  ഞാന്‍ കരഞ്ഞു ദുഖിചിരുന്നിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്റെ സ്ഥിതി . ,,തളരാതെ മുന്നോട്ടു പോവുക വിജയം സുനിശ്ചിതം -എന്റെ കഷ്ട്ടപാടിന്റെ നാളുകള്‍ ഇന്നെനിക്കു പലപ്പോഴും വിവറിക്കാൻ അശക്തയാണ്  ,വളരെ സുഖലോലുപതയിൽ ജീവിചിരുന്ന  ഞാന്‍ കഷ്ട്ടങ്ങള്‍ വന്നപ്പോള്‍ ഒന്ന് പകച്ചു ,പക്ഷെ സഹതാപം എനിക്ക് ഇഷ്ടമേ ആയിരുന്നില്ല ,സഹതപിക്കുന്നവരില്‍ പല മുഖങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു ,കൂട്ടുകാരെ ഒരു അപേക്ഷയുണ്ട് ജീവിതം ഒരു വെല്ലുവിളിയാണ് തോല്‍വി നിങ്ങളുടെ നിഘ ണ്ടു വില്‍ ഉണ്ടാവാന്‍ പാടില്ല കഴിയുന്നത്ര  പരിശ്ര മിക്കുക വിജയം സുനിശ്ചിതം എല്ലാം  ദൈവത്തിനു വിട്ടുകൊടുക്കുക ,

11 comments:

  1. nadan penninte mohangale manassinte ccheppil adachu vechu oru modern penninte roopam eduthanayan vidikkappetta ente pavam.........koottukari....

    ReplyDelete
  2. ചേച്ചി വല്ലപ്പോഴും ഇങ്ങിനെ മനസ്സ് തുറക്കുന്നത് ആശ്വാസമാണ്...

    ReplyDelete
  3. kollam ketto iniyum ezhuthanam

    ReplyDelete
  4. എന്നും ഇപ്പോഴും ഓര്‍ക്കുന്നു ഞാന്‍ എന്‍ ശ്വാസത്തെ ,എന്റെ ശ്വാസം നിലക്കുവോളം ഓര്‍ക്കാന്‍ തുടിക്കുമെന്‍ ഹൃദയം ,എനിക്കൊരു പ്രത്യേക ദിനമില്ല , അവളെ ഓര്‍ക്കാന്‍ ഒരു ദിനം പോരല്ലോ ...

    ReplyDelete
  5. കൊള്ളാലോ കാത്തുസ്..നന്നായിട്ടുണ്ടല്ലാ..മനസ്സ് തുറന്നു പറഞ്ഞത് മനസ്സ് നിറയെ കേട്ടു..rr

    ReplyDelete
  6. നന്ദി കൂട്ടുകാരെ ഈ ഓരോ വരിയും എന്റെ ഹൃദയത്തില്‍നിന്ന് വരുന്നതാണ് ഇത് വീണ്ടും വായിക്കുമോള്‍ കണീര്‍ നിണങ്ങള്‍ ഉതിര്‍ന്നു വീണു എന്റ യൂടുപ്പിനെ ഇപ്പോള്‍ നന്യ്ക്കാരുണ്ട് പക്ഷെ ആ നനവിന്റെ കുളിര്‍കാറ്റ്‌ ഇന്നെന്റെ ആനധം

    ReplyDelete
  7. Jeevithathe ithrem churukki lalithamaayi ezhuthaan kazhinjuvallo...Samgrahichathil vittu poyathokeyum chechiyude nalla nimishangal aayirunnirikkatte..

    ReplyDelete