ആദ്യം ഓര്മവന്നനാളിൽ ഒരു പൂവുമായി അഭേദ്യമായ ഒരു ബന്ധം എനിക്കുണ്ടായിരുന്നു --അത് ലോകം എമ്പാടും അറിയുന്ന ഒരു പ്രണയിനിയുടെ വീടായിരുന്നു അവിടെ ചെന്ന് ആ പൂക്കൾ മൊത്തം പറിച്ചെടുക്കും സർവ്വസുഗന്ധി --മോള് അത് പറിക്കരുതെന്നു ആര് പറഞ്ഞാലും ഞാൻ കേൾക്കില്ല ----കണ്ണ് തെറ്റിയാൽ പിന്നെയുമെത്തും അവിടെ ------കാബൂളിവാലയുടെ മിനിയായിരുന്നു അന്ന്ഞാ നവർക്ക് --------എനിക്കന്നു ഒരു മൂന്നോ നാലോ വയസു കാണും ------എന്റമ്മ ജോലിക്കുപോയി കഴിഞ്ഞാൽ ഞാൻ എന്റെ അയൽവക്കത്തെ വീട്ടിയായിരിക്കും ,എന്റെ സഹോദരികളോ ആരും തന്നെ വിളിച്ചാൽ ഞാൻ പോവില്ല ,,ഉറക്കത്തിൽ എടുത്തു കൊണ്ടുപോയി ചോറ് വാരി തന്നു കഴിപ്പിക്കുന്നതും ----
വീണ്ടും ഒരിക്കൽ ഞാനവിടെ പോയി ..അവിടെയുമുണ്ടായിരുന്നു കൊച്ചുകുട്ടികൾ -ഞാനവരെ സ്നേഹിക്കുന്നത് അവരെന്നെ സ്നേഹിക്കുന്നത് കുട്ടികൾക്ക് പിടിച്ചില്ല ,,അവർ പിണങ്ങി മാറി നിന്നു --നിങ്ങളെ കാട്ടിലും മുമ്പ് എന്റെ കുട്ടിയായി വളർന്നവളാണ് ഇവൾ എന്ന് പറഞ്ഞപ്പോൾ മക്കൾ ഓടിവന്നുഞാൻ അധികനേരം അവിടെ നിന്നില്ല -എന്റെ മക്കൾക്ക് ഇതൊന്നും ഇപ്പോൾ പരിചിതമല്ലല്ലോ ----
No comments:
Post a Comment