Translate

Friday, April 8, 2011

ഇവരെന്റെയ് സര്‍വസ്വം




അക്ഷര മാലയുടെയ് തുടക്കം അ,അത് അര്‍ത്ഥവത്താകാന്‍   കൂട്ടി ചെര്‍ക്കപെടുന്ന മറ്റൊരു അക്ഷരം ,മ്മ ,രണ്ടും കൂടി ചേര്‍ത്ത് എഴുതിയ്യാല്‍ കിട്ടുന്ന ഒറ്റ നാമം അമ്മ , എല്ലാവരുടെയും ബലഹീനത ,പിറന്നു വീഴുന്ന കുട്ടി തുറന്ന വായയില്‍ കരയുന്ന ആദ്യ നാമം ,പണ്ഡിതനും പാമരനും മറക്കാനും മറയ്ക്കുവാനും   പറ്റാത്ത ലോക  സൃഷ്ട്ടിയുടെയ്  ഏക സത്യം,ആ നാമത്തിനു മുന്പില്‍ പുതു പ്പൂക്കള്‍  അര്‍പ്പിച്ചുകൊണ്ട് 
         എന്റെ അമ്മ ,

 അവര്‍ വാക്കുക്ക തീത മായിരുന്നു ,ആയിരം സൂര്യന്‍ ഒപ്പം  ഉദി ച്ചുഉയര്‍ന്നു  വരുന്ന കാന്തിയുള്ള  മുഖം ,ഉയര്‍ന്ന നാസിക,എ പ്പോഴും  പുഞ്ചിരി വിരിയുന്ന  ചുണ്ടുകള്‍ ,അതിനു മാറ്റ് ക്കൂട്ടാനെന്ന  വണ്ണം വെളുത്ത പഞ്ഞി കെട്ടുപോലെയുള്ള  മുടി ,ഇത്തരം ഒരു  അമ്മ യെ മാത്രെമേ എനിക്ക് പരിചയമുള്ളൂ . യൌവനം തുടിക്കുന്നഒരു അമ്മയെ എനിക്കറിയില്ല ഞാന്‍ കണ്ടിട്ടില്ല ...കുഞ്ഞു ങ്ങളെ പുലര്‍ത്താനുള്ള തന്ത്ര പ്പാടില്‍  വീട്ടില്‍ നിന്നും സ്കൂ ളിലെകും സ്കൂളില്‍ നിന്ന് വീട്ടിലെക്ക്കും ദൃതിയിലോടുന്ന  ഒരു  സാധു  സ്ത്രീ, സ്കൂള്‍ കഴിഞ്ഞു ,വന്നാല്‍ ഉടന്നേ ഞങ്ങള്‍ ഭക്ഷണം കഴിച്ചോ എന്നാദ്യം  തിരക്കിയിരുന്ന  എന്റെ അമ്മ അവര്‍ അച്ച്ച്ചന്റെയ് പൊന്ന്‌,,, ഞങ്ങളുടെ അമ്മച്ചി   ഇ ന്ന് കാല യവനികല്കുള്ളില്‍ മറഞ്ഞു പോയ്യല്ലോ  എന്റെ കൂടെ ഇല്ലല്ലോ എന്ന് വിശ്വസിക്കാന്‍ പ്രയാസം...

                           അവര്‍ സ്വന്തമായി അവര്‍ക്ക് വേണ്ടി ഒന്നും കരുതി വെച്ചില്ല ,അവര്‍ എനിക്ക്  അറിവിന്റെ ഉറവിടമായിരുന്നു  എനിക്കവര്‍  നന്മ മാത്രം  പകര്‍ന്നു നല്‍കി...  സ്നേഹത്തിന്റേ  പര്യായം  ,സഹനത്തിന്റെ മൂര്ത്തി  ഭാവംചില സമയങ്ങളില്‍ പുറം വേദനയെടുത്തു കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്
 "എന്റെ അമ്മ ഉണ്ടായിരുന്നു വെ ങ്കില്‍ "

എന്ന് പറഞ്ഞു കണ്ണ് നനയുന്നത് കണ്ടിട്ടുണ്ട് ,ഞാനിന്നു നഷ്ട ബോധത്താല്‍  നീറുന്നു , ഞങ്ങളുടെ വേദനകള്‍ നിന്റെ വേദന ആയി കരുതി ഞങ്ങള്ക്ക്  നീ ശക്തിപകര്‍ന്നു  നല്‍കി പക്ഷേ ...നിന്റെ വേദന    ഞങ്ങളില്‍ നിന്നും നീ  മറച്ചു വെച്ചു .നിന്ന്റെയ് ഹൃദയത്തെ  ഞങ്ങള്‍ തൊട്ടറിഞ്ഞില്ല ,

മാപ്പ് അമ്മേ എന്റെ അറിവ് കേടിനേ ഞാന്‍ ശപിക്കുന്നൂ  .ആ കവിളുകളില്‍ ഒരു പൊന്നുമ്മ തരാന്‍ ഞാ നിന്ന് കൊതിക്കുന്നൂ  ...പോയ്യതോന്നും തിരിച്ചുകിട്ടില്ല എന്നറിയാം ആയ്യിരം സംവല്സരങ്ങള്‍ അനുഭവിച്ചു അറിയാനുള്ള അനുഭവ പാഠങ്ങള്‍ ഞങ്ങള്ക്ക്  പകര്‍ന്നേകി  ,ഇനി നീ പറയാതെ പോയ ഒന്നും നമ്മള്‍ക്ക് തമ്മില്‍  ബാക്കി വെച്ചിട്ടില്ല      ,അതെല്ലാം ഇന്നെന്നപോലെ  പലകയില്‍  എഴുതി കോര്‍ത്ത്‌ ഞാന്‍ എന്റെ കഴുത്തില്‍ അണിയട്ടേ  , അതാണല്ലോ എനിക്ക്നീ  നല്‍കിയ എന്റെ  കാലടി പാത ,
             
     വേര്‍പാട്‌ ലോക സത്യമാന്നു ,ഞാനത്  മനസ്സിലാക്കുന്നു  ബന്ധ ങ്ങളും  ബന്ധന ങ്ങളും  മുറിച്ചു എറിയപ്പെടുന്ന  കാലത്തിന്റെ വികൃതി കളില്‍ ഒരെണ്ണം ,പോയിപോയ്യ    ആനഷ്ട്ട വസന്തതേ ഞാന്‍ എന്റെ ഹൃദയത്തേക്ക് ചേര്‍ത്തു  വെയ്ക്കട്ടേ ,,, നിന്റെ ഓര്‍മകളേ നെഞ്ചോടു അടുക്കിപിടിച്ചു നിനക്ക്  വിടചൊല്ലട്ടേ. എന്റെ മാതൃത്വ മെയ്  ,വിട  താല്‍കാലികമായി പൊട്ടുന്ന വേദനയോടെ തകര്‍ന്ന്ന ഹൃദയ ത്തോടെ ,കുഞ്ഞു

സാലി (കാത്തു )

3 comments:

  1. വീണ്ടും ഒന്നുകൂടി വായിച്ച് എന്തെങ്കിലും എഴുതാം

    ReplyDelete
  2. പ്രാര്‍ത്ഥനകള്‍... ചേച്ചി

    ReplyDelete