Translate

Saturday, April 9, 2011

പുനര്‍ജ്ജന്മം

 
                                                          ഇരുവഴ്ന്ജി പുഴ
                    
എന്റെ സ്നേഹം നിറ ഞ്ഞ കൊച്ചു കൂട്ടുക്കാരുടെയും എന്റെ മറ്റു നിരവധി


സുഹുര്‍ത്ത് ക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു ഞാന്നെന്നും മനസ്സില്‍

താലോലിചു കൊണ്ടിരിക്കുന്ന ആ ബാല്യകാലത്തെ ഒന്ന് കൂടി പൊടിത്തട്ടി

പുറത്തേക്കു എടുക്കട്ടേ .എന്റെ കുട്ടിക്കാലത്തേ കുറിച്ച് മുന്പ് എഴുതിയത്

ഏറെ കുറേ ഒക്കെ നിങ്ങളില്‍ പലര്ക്കും അറിയാം എന്ന് ഞാന്‍ വിശ്വ

സിക്കുന്നു . ജനിച്ച നാട് വിട്ടു   ഗ്രാമീണ ചുറ്റുപാട്

അവിടെജീവിക്കുന്നവരുമായുള്ള  അടുപ്പവും അത് ജീവിതത്തിന്റെ ഒരു


ഭാഗമായിട്ടിപ്പോള്‍  തീര്നിട്ടുള്ളതും)കൂടുതല്‍ അതിനെ കുറിച്ച് പറ


യേണ്ടതായ ആവശ്യം ഇല്ല എന്ന് കരുതട്ടേ 
                                    


             കാല ങ്ങള്‍ പിന്നിട്ടു , ഏകദേശം നാല്‍പതു വര്‍ഷങ്ങള്‍ക് ശേഷം


മരണകിടക്കയില്‍ വെച്ച് ഒരു പ്രധാന അധ്യാപകന്റെയ്


അവസാനമായിട്ടുള്ള ആഗ്രഹമായിരുന്നു  നാല്പതു ക്കൊല്ലങ്ങള്‍ക്കു    മുന്പ്

അദേഹം പുതു ജീവന്‍ പകര്‍ന്നു നല്‍കിയ ആ അഞ്ചു  കുരുന്നുകളെ ഒരു

നോക്ക്  കൂടി അവസാനമായി കാണുക . നിങ്ങളില്‍ പലരും ആശ്ചര്യ


പ്പെട്ടെക്കാം  ഒരു അന്യനായ വെറുമൊരു  അ ധ്യാപകന് ഇത്രമാത്രം 


സ്നേഹമോ ??,അതേയ്  എന്തിനു വേണ്ടി ?? സത്യമാണ് , കൂട്ടുകാരേ,ആ


അദ്ധ്യാപകന്‍ രക്ഷപെടുത്തിയ അന്നത്തെ ആ കുരുന്നുകളില്‍ ഒരുവളായിഈ

ഞാനും  അന്ന്  ഉള്‍ പ്പെട്ടിരുന്നു .കൂടാതെ എന്റെ മറ്റു നാല് സഹോദരികളും ,

അതിനു ശേഷം അദേഹത്തിന്റെയ്    കുഞ്ഞുങ്ങളേ പോലെ ഞങ്ങളെ 



അദേഹം സ്നേഹിച്ചിരുന്നു , കാപട്യമെ ന്തെന്നു    വെച്ച് തീണ്ടാത്ത   ആ 


നിഷ്കളങ്ക സ്നേഹത്തി നുടമ ,അദേഹ മായിരുന്നു മുഹമ്മദുകുട്ടി അല്ലെങ്കില്‍ 


കൊടിയത്തു രിലേയ്  ജനസമ്മതനായ അത്തോളി മാസ്റ്റര്‍,,ഒരു ഹോമിയോ 


ഡോക്ടറും. ചേ ന്നമങ്ങലൂര്‍  സ്കൂളിലേ പ്രധാന അധ്യാപകനുക്കൂടിയാ 


യിരുന്നു അദേഹം ..ആ ധീരനായ മഹത് വ്യക്തിയെ അന്നത്തെ രാഷ്ട്രപതിയായായ്രുന്ന       സക്കീര്‍ ഹുസൈന്‍ ഞങ്ങളെ രക്ഷിച്ചതിന്  ജീവന്‍  രക്ഷാ പതക് 



നല്‍കി  രാഷ്ട്രം മാഷിനെ അംഗീകരിക്കുക യും ചെയ്തു



                    അങ്ങനെ ആ ഗുരു ഭൂതന്റെയ് ആഗ്രഹം എന്ത്


വിലകൊടുത്താലും നിവര്തിയ്യാക്കുവാന്‍ ഞങ്ങള്‍ ഓരോരുത്തരും

തീരുമാനിച്ചു ,ഏഴാം കടലിനക്കരേ ജീവിക്കുന്ന ഞങ്ങള്ക് അതത്ര


എളുപ്പമായിരുന്നില്ല ,എങ്കിലും ഞങ്ങളിലുള്ള ബാക്കി ജീവന്റെ തുടിപ്പ്

ഞങ്ങളെ അടങ്ങി ഇരിക്കാന്‍ അനുവദിച്ചില്ല ,ഞാനൊഴിച്ച്‌ എല്ലാവരും

അവരുടെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച്    ഞങ്ങളുടെ ഓരോരുത്തരുടെയും

ജീവന്‍ തിരിച്ചുനല്‍കിയ ആ പുണ്യ ദേഹത്തെ   പോയ്യികണ്ട് അനുഗ്രഹം


വാങ്ങിച്ചു ,  അദേഹം വിറയാര്‍ന്ന കൈകളാലേ   അദ്ദേഹത്തിനു കിട്ടിയ

അവാര്‍ഡു പൊന്നുപോലെ നെഞ്ചോടുചേര്‍ത്തു  പിടിച്ചു പൊട്ടി  കരഞ്ഞു

എന്ന് സഹോധരിമാര്‍ എന്നെ ആ വിവരം അറിയിച്ചപ്പോള്‍  എന്റെ കണ്ണും


നിറഞ്ഞു തുളു. മ്പി ഇന്നുഎനിക്കതൊരു തീരാ  വേദന ആയി  മനസ്സില്‍ കിടന്നു

നീറുന്നു,,എന്റെ സാഹചര്യം വളരെ ദുരിതപൂര്‍ണമായിരുന്നു അന്ന്  

എനിക്കിവിടം  വിട്ടുപോകാന്‍ വയ്യാത്ത അവസ്ഥ,കണ്ണുകാണാന്‍ വയ്യാത്ത


ഡായ ലിസിസിനു വിധേയ മായ്യിക്കൊണ്ടിരിക്കുന്ന പ്രിയതമനെ ,ഞാന്‍

ആരെയാണ് ഏല്‍പ്പിക്കുക.?ആ വല്ലാത്ത ഒരു അവസ്ഥയില്‍ എനിക്ക് ഒന്നും

ചെയ്യാന്‍ കഴിഞ്ഞില്ല  ആ പുന്യാത്മാവിനോട്  ഞാനിന്ന് ക്ഷമാപണം






നടത്തുന്നു ഏറെ നൊമ്പര ത്തോടെ ടേത്തന്നേ ,ആ ഗുരു പ്രിയന്റെയ്ല  കാല്‍

കളില്‍ പുതുപൂകള്‍ അര്‍പ്പിച്ചുകൊണ്ട്ഞാനത് വിവരിക്കാം  ഞങ്ങള്ക്

ജീവന്‍ തിരിച്ചു കിട്ടിയ ഞങ്ങളുടെ കഥ

              

   അന്ന് ഒരു വെള്ളിആഴ്ച  ആയിരുന്നു . ഒരവധിക്കാലം- ദൂരെ  പഠിക്കുന്ന

ചേച്ചിമാര്‍ അവധിക്കു വീട്ടില്‍ വന്ന സമയം  അമ്മയുടെ ജോലിസ്ഥലത്ത് അന്ന്



വയസ്സുകാരിയായ ഞാന്‍ പിന്നേ എന്റെ പത്തു വയസ്സുകാരി മറ്റൊരു



സഹോദരിയും  മാത്രം. പിതാവ് വയനാട്ടിലെ  തോട്ടസംരക്ഷണത്തിനായി 

വളെരെ ദൂരത്തും   ,അമ്മക്ക് മക്കള്‍ എല്ലാവരും ഉള്ളതുക്കൊണ്ട് പിടിപ്പതു


ജോലിയും,അങ്ങനെ ആരുമില്ലാത്ത  തക്കം നോക്കി ഞങ്ങള്‍  മക്കളെ ല്ലാവരും


കൂട് വിട്ടു പുറത്തിറങ്ങിരങ്ങാന്‍ തീരുമാനിച്ചു  .വെള്ളത്തിലൊരു നയ്യാട്ടു


നടത്തണം മനസ്സിലുറപ്പിച്ചു,ശൂര്‍പനകകള്‍ ആയ  ഞാനും പത്തുവയസുകാരി



സഹോദരിയുംഅമ്മയോട്

                 അമ്മെ ഞങ്ങള്‍  ,ഇവരെയെലാം ഇ വിടമോക്കേ കാണിച്ചി


ട്ടുവരാമെന്ന്നു ""



  നുണ പറഞ്ഞു പുറത്തിറങ്ങി സഹോദരിമാരെയുംകൂട്ടി കൊണ്ട്      


പുറത്തിറങ്ങി (ടോംആന്‍ഡ്‌ ജെറി നട ക്കുന്നത്  പോലെ നെഞ്ച് ഉയര്‍ത്തി 


പിടിച്ചു മുന്പില്‍,ഞങ്ങള്‍ രണ്ടുപേരും ) നാട് ചുറ്റാന്‍ ഇറങ്ങി  പാവം മൂന്ന് 



സഹോദരിമാര്‍എലികുഞ്ഞുങ്ങളെ  പോലെ പിന്നാലെയും  , ഞങ്ങളുടെ 




ലക്‌ഷ്യം പുഴയിlല്‍കുത്തി മറിയുക യിരുന്നു അമ്മയോട് ആ കാര്യം 




പറഞ്ഞാല്‍ തീര്‍ച്ചയായുംപോകാന്‍ സമ്മതിക്കില്ല .കുബുന്ധികളായ 



ഞങ്ങള്‍ക്ക്തറിയാം അത്രഹസ്യമാക്കി വെചു  ഞങ്ങള്‍ പുഴയില്‍ 


കളിക്കുന്നതിനായി   ഒന്ന് രണ്ടുതോര്‍ത്തും ചുരുട്ടി കവറില്‍ ഒളിപ്പിച്ചാണ് 



നടപ്പ്..ആ പൊതി  ആരെങ്കിലും കണ്ടാല്‍ സംഗതി പൊളിയും.  അവര്‍  




പതുങ്ങി പതുങ്ങിപുറകെയും .വഴിയില്‍ കാണുന്ന ആരോടും തന്നേയ് 



ഞങ്ങള്‍ കുശലം ചോദിക്കുവാ നും



ഒന്ന് നോക്കുവാന്‍  പോലും മിനക്കെ ട്ടില്ല ,സംഗതി പാളി പോയാലോ?



ആശകള്‍ മൂക്ക്കും കുത്തി  വീഴും  ,അപ്പോഴത, നോക്കിയപ്പോള്‍ 

കഷ്ട്ടകാലത്തിനു എതിരെ ഞങ്ങളുടെ സ്കൂളിലേ പ്രധാന അദ്ധ്യാപകന്‍


അത്തോളി മാഷും കുളിക്കാനായി ആ   പുഴയില്‍ ,,   മുട്ട് ഒന്ന്  വിറച്ചു

കൈയില്‍ ഒളിപ്പിച്ച കവര്‍ മാറ്റി പിടിച്ചു ,എ ങ്ങോട്ട മക്കളേ ,,മാഷിന്റെ


ചോദ്യത്തിനു ഉത്തരമായി
                                       

          ,സുഖന്നേയ് മാഷേ"


             എന്നാ ഉത്തരവും നല്‍കി ഞങ്ങ്ള്‍ കളിക്കാന്‍ പറ്റിയ പാറക്കെ ട്ടും



വെള്ളവും ഉള്ള ആ ഭാഗത്തേക്ക്‌ പതുക്കെ നീങ്ങി മാഷിനു ഞങ്ങളുടെ കളവു

പിടുത്തം കിട്ടിയത് പോലെ തോന്നിച്ചു ,,അതൊന്നും കാര്യമ്മക്കിയില്ല്



എല്ലാവരും ആഹ്ലാദം കൊണ്ട് തുള്ളി ചാടി , അതില്‍ വിരുതി  ആയ എന്റെ 


ജെറി മുയല് (  ലളിത ),ഉടുപ്പ് ഊരി വലിച്ചെറിഞ്ഞു വെള്ളത്തിലേക്ക്‌ ഒരു 



ചാട്ടം അവളുടെ ഉദ്ദേശമേന്തെന്നാല്‍ അവളുടെ നീന്തല്‍ വിക്രിയകള്‍ 


മറ്റുള്ളവര്‍ക്ക് ഒന്ന് കാണിച്ചു കൊടുക്കണം  അതിനു ,മുങ്ങാം കുഴി ,കവിന്നും 





മലര്‍ന്നും ഒക്കെയായി,,നീന്താന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ 


എല്ലാവര്ക്കും ഒരു മോഹം ഞങ്ങള്‍ക്കും  എന്തുകൊണ്ട് ഇങ്ങനേ 




ചെയ്തുകൂടാ ? അവള്‍ ഞങ്ങളുടെ അനിയത്തി  അല്ലെ ??അവരും 



ഓരോരുത്തര്‍ വെള്ളത്തിലേക്ക്‌ ഇറങ്ങി അഭ്യാസം തുടങ്ങി , മലമുകളില്‍ 



താമസിച്ചു പരിചയം ഉള്ള എന്റെ മരമണ്ടികളായ ചേച്ചിമാര്‍ക്ക് പുഴയില്‍ 


കുളിച്ചുള്ള പരിചയമേ ഉണ്ടായ്യിരുന്നില്ല.

                           ഞാന്‍ അതിനിടയില്‍    ഞാന്‍ അത്തോളി മാഷിനെ കണ്ടു


പിടിച്ചു,

വളരെ ദൂരെ ആയി മാഷും കുളികാനും അലക്കാനും  ആയ്യിട്ടാണ്


വന്നിരിക്കുന്നത് ,അന്ന് ആ നാട്ട്ടില്‍ പുഴയിലുള്ള കുളി പതിവായിരുന്ന്നു  .


മാഷിന്റെ ഒരു കൊച്ചു മോനും കൂടെ ഉണ്ട്.അവനെറെയ് കൂടെ

കളിക്കുന്നതിനായി ഞാന്‍ ഒന്ന് ഓടി അദേഹം കുളിക്കുനിടതെക്ക് പോകും   ,


പിന്നേ ഓടി ഇപ്പുറത്ഹേക്ക്  വരും. പാറകള്‍ ഉള്ളത് കൊണ്ട് മാഷിനു

ഞങ്ങളെകാണുവാനും സാധിക്കു മായിരുന്നില്ല, കുറച്ചു കഴിഞ്ഞു ഞാന്‍ വന്നു

നോക്കിയപ്പോള്‍ എന്റെ സഹോദരിമാരുടെ  അനക്കമൊന്നും  കാണാന്‍

സാധിച്ചില്ല . ഇവര്‍ എന്നേ കൂടാതെ  വീട്ടില്‍  പോയ്യിരിക്കുമോ മനസ് ഒന്ന്


ചിന്തിച്ചു , നീന്തല്‍ വിദഗ്ത യേദൂരെ വെള്ള്ളതില്‍ കണ്ടു .  മറ്റൊരു


സഹോദരിയെയും പിന്നെ കാണുന്നത് ആരുടെയോക്കെയോ  കൈകള്‍

പൊങ്ങുന്നതും  അവരിലാരുടെയോ , പൊക്കിയ കൈകളികളില്‍ ഞാനും


പിടിച്ചു അങ്ങനെ എന്നെയും കൊണ്ട് അവളും   ,വെള്ളത്തിലേക്ക്


താണു.ഇതു ക്കണ്ട  ജെരിമുയലിനു ലളിത നീന്തല്‍ വിധഗ്ദ്ധക്ക് )എന്തോ

അപകടം പിണ ഞ്ഞിട്ടുണ്ടെ ന്നുവെന്ന വസ്തുത മനസ്സിലായി,അവള്‍ ഉറക്കെ


മാഷേ എന്ന് വിളിച്ചു കൂവി പിനീട് കാലുകള്‍ കുഴഞ്ഞു വെള്ളത്തിന്റെ

അഗാധമായ ഗര്തതിലെക് മുങ്ങി താനുപോവുകയും ചെയ്തു .


           

   മാസ്റ്റര്‍ വിളികേട്ടു വന്ന്നു നോക്കുമ്പോള്‍ രക്ഷിക്കു എന്നുപറഞ്ഞു രണ്ടു


കൈകള്‍ മുകളിലേക്ക് വീണ്ടും  ,പിന്നീട് അത് പതുക്കെ


അപ്രത്യക്ഷമാകുകയും  ചെയ്തു  മാഷ് മറ്റൊന്നും ചിന്തിചില്ല


വെള്ളത്തിലേക്ക്‌ എടുത്തു ചാടി ,ഒന്ന് വെള്ളത്തില്‍ മുങ്ങി തപ്പിയപ്പോള്‍


കയത്തില്‍ ചെളിയില്‍ പൂണ്ടു കിടന്ന ഒരാളെ കിട്ടി വീണ്ടും മുങ്ങി യും


പൊങ്ങിയും കുറേ അകലെ നിന്ന്, മൃത പ്രായരായമറ്റു നാല്  പേരെയും


മാസ്റ്റര്‍  വലിച്ചു കയറ്റി.നാട്ടില്‍ ആയിരുന്ന  ചേച്ചിമാര്‍  എത്ര പേര്‍

ഉണ്ടായിരുന്ന്നുവെന്നു പോലും തിട്ടമായി   മാഷിന്



അറിയാമായിരുന്ന്നില്ല.,തോനനികളും നാട്ടുകാരും എല്ലാം

എത്തിയപ്പോഴേക്കും മാഷ് കുഴഞ്ഞു വീണു പോയ്യിരുന്നുവളരെ


പരിശ്രമത്തിനുശേഷം അദേഹത്തെയും നാട്ടുകാര്‍ പ്രഥമ ശുശ്ര്രൂഷ നല്‍കി


രക്ഷപെടടുത്തി പിന്നീടാണ് ഞങ്ങള്ക് അറിയാന്‍ കഴ്ഞ്ഞത് ആ പ്രദേശം


കുളിക്കുവാണോ കളിക്കുവാണോ  പറ്റിയ സ്ഥലമായിരുന്നിലാ അതെന്നു  കാ


രണം പണ്ട് കാലത്തെ ഒരു കിണര്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നതത്രേ .


ഞങ്ങള്‍ കളിച്ച സ്ഥലം വലിയ ഒരു കിണര്‍ വെള്ളത്താല്‍  മൂടപെട്ട്ട


സ്ഥലമായിരുനന്ന്  .ഓര്‍ക്കുമ്പോള്‍  പേടിക്കൊണ്ട്  ഇന്നും  കോരിത്തരിക്കുന്നു 


               
ഒന്നുക്കൂടി പറയട്ടെ ആ ഇരുവഴിഞ്ഞി പുഴയാണ് എന്റെ


വളര്ത്തമ്മയുടെ  ( കാഞ്ചന ) പ്രിയ്യപ്പെട്ടവനേ എന്നന്നേക്കുമായി അവരില്‍


നിന്നും അപഹരിചെടുത്തത് .. ഞങ്ങള്ക് അപകടം പിണഞ്ഞ,അതേയ്

സ്ഥലത്തുവെച്ചു ഇതുപോലെ തന്നേയ്മ റ്റുള്ളവരെ രക്ഷികുന്നതിനിടയില്‍. 

ആയിരുന്നു ആ അപകടവും 





ഞാനൊന്ന് പറയട്ടെ  ,കൂട്ടുകാരേ നമ്മളില്‍  ഓരോരുത്തരും  പലരോടും 



പലവിധത്തില്‍ കട പെട്ടിരിക്കുന്നു കാരണം ഇന്നു കാണുന്നഎന്റെ  ജീവന്‍ 



എനിക്ക് തിരിച്ചു കിട്ടിയത് നിങ്ങളില്‍  നല്ല വനായ ഒരു അധ്യാപകന്റെ 


കരുണയും പരമകാരുന്യവനായ ദൈവ കൃപയും ഒന്ന് കൊണ്ട് മാത്രം ആണ് 


അല്ലാതെ  മറ്റു വല്ലതും നമ്മുക്ക് ഈ ലോകത്തില്‍ പുകഴാനുണ്ടോ ഇല്ലെന്നു 



ഞാനുറപ്പിച്ചു പറയും  എന്തിനാണീ ജാതി മതം ,നമ്മളിലുള്ള സഹോദര 





സ്നേഹം എല്ലാ അതിര്‍വരമ്പുകളും ലങ്കിച്ച്‌ താഴച്ചു വളരട്ടേ,,നമ്മുക്ക് 



അതിനുവേണ്ടി ഈശ്വരനോട് ,അല്ലാഹുവിനോട് അപേക്ഷിക്കാം ,,നല്ലത് വരട്ടേ ,,,
സ്വന്തം കാത്തു ,,,,,,,,,,,,,,,,,,എന്റെ സഹോദരി എന്റെ ജെറി മുയലും ഞാനും 

No comments:

Post a Comment